‘പൊന്നുപോലെ’ പൊലീസിനെ നോക്കുന്ന സിപിഎം, തിരിഞ്ഞു നോക്കാത്ത കോൺഗ്രസ്; വിവാദ ഗണ്മാനെ അന്ന് രക്ഷിച്ചത് ഐഎൻടിയുസി നേതാവ്!
തെരുവിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ആക്രമിച്ചതോടെ പൊലീസിനുള്ളിലെ രാഷ്ട്രീയവും പൊലീസുകാരുടെ രാഷ്ട്രീയ നിയമനങ്ങളും വീണ്ടും ചർച്ചയാവുകയാണ്. സിപിഎമ്മും കോൺഗ്രസും പൊലീസിനെ വിനിയോഗിക്കുന്ന രീതികളാണ് പോസ്റ്റ്മോർട്ടം ചെയ്യപ്പെടുന്നത്. ഭരണം ഉണ്ടായിരുന്നപ്പോൾ പൊലീസിനെ കൈകാര്യം ചെയ്തിരുന്ന രീതിക്കെതിരെ കോൺഗ്രസിനുള്ളിൽതന്നെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. പൊലീസിനെ സിപിഎം പാർട്ടിക്ക് വിധേയമാക്കി നിർത്തുമ്പോൾ കോൺഗ്രസിന് അത്തരം നിയന്ത്രണങ്ങളില്ല. യുഡിഎഫിന് ഭരണം കിട്ടുമ്പോൾ സ്വാധീനമുള്ളവർക്കെല്ലാം സേനയ്ക്കുള്ളിൽ കളിക്കാം. സിപിഎമ്മാകട്ടെ മറ്റു പല കാര്യത്തിലുമെന്നപോലെ സേനയിലെ കാര്യങ്ങളിലും നേതാക്കളുടെ നേരിട്ടുള്ള ഇടപെടൽ അനുവദിക്കില്ല. അതത് ഘടകങ്ങളായിരിക്കും (ഫ്രാക്‌ഷൻ) കാര്യങ്ങൾ തീരുമാനിക്കുക. പൊലീസിലെ സിപിഎം വിരുദ്ധ ചേരിയിലുള്ളവരെന്നു നേരിയ സംശയം തോന്നുന്നവരെ പോലും ഒതുക്കി നിർത്തും. രാഷ്ട്രീയ എതിരാളികൾ അധികാരം നേടുമ്പോഴും സേനയെ വേണ്ടവിധം വിനിയോഗിക്കാൻ സിപിഎം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഭരിക്കുന്നവരുടെ കൂടാരങ്ങളിൽ തങ്ങൾക്കു വേണ്ടപ്പെട്ടവരെ നിയമിക്കാൻ സിപിഎം ബോധപൂർവം ശ്രമിക്കും. പൊലീസിലെ സിപിഎമ്മുകാരായ മുന്നണിപ്പോരാളികൾക്കു പൊള്ളലേൽക്കാതിരിക്കാൻ നേതാക്കൾ ജാഗ്രയോടെയായിരിക്കും നീങ്ങുക.

തെരുവിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാന്മാർ ആക്രമിച്ചതോടെ പൊലീസിനുള്ളിലെ രാഷ്ട്രീയവും പൊലീസുകാരുടെ രാഷ്ട്രീയ നിയമനങ്ങളും വീണ്ടും ചർച്ചയാവുകയാണ്. സിപിഎമ്മും കോൺഗ്രസും പൊലീസിനെ വിനിയോഗിക്കുന്ന രീതികളാണ് പോസ്റ്റ്മോർട്ടം ചെയ്യപ്പെടുന്നത്. ഭരണം ഉണ്ടായിരുന്നപ്പോൾ പൊലീസിനെ കൈകാര്യം ചെയ്തിരുന്ന രീതിക്കെതിരെ കോൺഗ്രസിനുള്ളിൽതന്നെ വിമർശനങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. പൊലീസിനെ സിപിഎം പാർട്ടിക്ക് വിധേയമാക്കി നിർത്തുമ്പോൾ കോൺഗ്രസിന് അത്തരം നിയന്ത്രണങ്ങളില്ല.
യുഡിഎഫിന് ഭരണം കിട്ടുമ്പോൾ സ്വാധീനമുള്ളവർക്കെല്ലാം സേനയ്ക്കുള്ളിൽ കളിക്കാം. സിപിഎമ്മാകട്ടെ മറ്റു പല കാര്യത്തിലുമെന്നപോലെ സേനയിലെ കാര്യങ്ങളിലും നേതാക്കളുടെ നേരിട്ടുള്ള ഇടപെടൽ അനുവദിക്കില്ല. അതത് ഘടകങ്ങളായിരിക്കും (ഫ്രാക്‌ഷൻ) കാര്യങ്ങൾ തീരുമാനിക്കുക. പൊലീസിലെ സിപിഎം വിരുദ്ധ ചേരിയിലുള്ളവരെന്നു നേരിയ സംശയം തോന്നുന്നവരെ പോലും ഒതുക്കി നിർത്തും. രാഷ്ട്രീയ എതിരാളികൾ അധികാരം നേടുമ്പോഴും സേനയെ വേണ്ടവിധം വിനിയോഗിക്കാൻ സിപിഎം പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ഭരിക്കുന്നവരുടെ കൂടാരങ്ങളിൽ തങ്ങൾക്കു വേണ്ടപ്പെട്ടവരെ നിയമിക്കാൻ സിപിഎം ബോധപൂർവം ശ്രമിക്കും. പൊലീസിലെ സിപിഎമ്മുകാരായ മുന്നണിപ്പോരാളികൾക്കു പൊള്ളലേൽക്കാതിരിക്കാൻ നേതാക്കൾ ജാഗ്രയോടെയായിരിക്കും നീങ്ങുക.
സിപിഎമ്മിന്റെ ഉന്നതർതന്നെ യുഡിഎഫ് നേതാക്കളെ സ്വാധീനിച്ച് സിപിഎമ്മുകാരായ പൊലീസുകാരെ സംരക്ഷിക്കും. സിപിഎം നേതാക്കൾ വിളിച്ചാൽ യുഡിഎഫുകാർ അതു ‘പ്രത്യേക കേസ്’ ആയി പരിഗണിച്ചു നിറവേറ്റിയിരിക്കും. യുഡിഎഫ് പ്രതിപക്ഷത്താകുമ്പോൾ തങ്ങളുടെ കോൺഗ്രസ് അനുഭാവികളായ പൊലീസുകാരെ സംരക്ഷിക്കാൻ കോൺഗ്രസ് നേതാക്കൾ മെനക്കേടാറില്ല. അപ്പോൾ ആ പൊലീസുകാർക്ക് സിപിഎമ്മിനു കീഴടങ്ങുകയേ മാർഗമുള്ളൂ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മിക്ക മന്ത്രിമാരും സിപിഎം നേതാക്കളുടെ മക്കളുടെ ‘അങ്കിൾ’ ആകും. ‘അങ്കിൾ..’ എന്നു വിളിച്ച് അടുത്തുകൂടുന്ന അവർ പറയുന്ന ശുപാർശകളെല്ലാം നടപ്പാക്കിക്കൊടുക്കാൻ മന്ത്രിമാരും മത്സരിക്കും.
∙ പൊലീസിനുള്ളിലെ സിപിഎം ചിട്ടവട്ടങ്ങൾ
സിപിഎമ്മിൽ അംഗത്വമുള്ള ഒരാൾ കോൺസ്റ്റബിളായോ എസ്ഐ ആയോ തിരഞ്ഞെടുക്കപ്പെട്ടാൽ അയാൾ അക്കാര്യം നിലവിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന പാർട്ടി ഘടകത്തെ അറിയിക്കണം. അവർ ആ വിവരം അയാൾക്കു ജോലി ലഭിച്ചിരിക്കുന്ന ജില്ലയിലെ പാർട്ടി നേതൃത്വത്തിനു കൈമാറും. തുടർന്ന് അയാൾ ജോലി ചെയ്യുന്ന സ്ഥലത്തെ പൊലീസ് ബ്രാഞ്ചിലേക്ക് പാർട്ടി അംഗത്വം മാറ്റുന്നതാണു രീതി. പൊലീസിൽ സിപിഎമ്മിനു സംസ്ഥാനത്തൊട്ടാകെ 242 ബ്രാഞ്ചുകൾ ഉണ്ട്. തിരുവനന്തപുരത്തു മാത്രം 13 ബ്രാഞ്ചുകൾ. ബ്രാഞ്ചുകളെല്ലാം സിപിഎം ജില്ലാ കമ്മിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായിരിക്കും. ബ്രാഞ്ച് പ്രതിനിധികൾ ഉൾപ്പെടുന്ന ജില്ലാ ഫ്രാക്‌ഷൻ യോഗത്തിൽ സിപിഎം ജില്ലാ സെക്രട്ടറിയും സംസ്ഥാനതല യോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയുമാണു പങ്കെടുക്കുന്നത്.
സിപിഎം സമ്മേളനം നടക്കുമ്പോൾ പൊലീസിലെ ബ്രാഞ്ച്, ലോക്കൽ കമ്മിറ്റികളുടെയും സമ്മേളനങ്ങൾ നടക്കാറുണ്ട്. പൊലീസ് ക്ലബ്ബുകളിലും മറ്റുമായിരിക്കും സമ്മേളനം. രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവായിരിക്കെ അദ്ദേഹത്തെ കോൺഗ്രസുകാരായ 4 പൊലീസുകാർ ഗെസ്റ്റ് ഹൗസിൽ പോയി കണ്ടതു വിവാദമാക്കിയതും സിപിഎം ആയിരുന്നു. പൊലീസുകാർക്കു രാഷ്ട്രീയ ബന്ധം പാടില്ലെന്ന വാദമായിരുന്നു സിപിഎം ഉയർത്തിയത്. ആ 4 പേരെയും സസ്പെൻഡ് ചെയ്തു.
കോൺസ്റ്റബിൾമാർക്കായി കേരള പൊലീസ് അസോസിയേഷനും എഎസ്ഐ മുതൽ മുകളിലേക്ക് ഐപിഎസ് റാങ്കിനു താഴെവരെയുള്ള ഉദ്യോഗസ്ഥർക്ക് പൊലീസ് ഓഫിസേഴ്സ് അസോസിയേഷനുമാണുള്ളത്. വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന കൗൺസിലർമാർ ചേർന്ന് ജില്ല, സംസ്ഥാന ഭരണസമിതികളെ തിരഞ്ഞെടുക്കണമെന്നാണു വ്യവസ്ഥ. അപ്പപ്പോൾ സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ പ്രതിനിധികൾ ഇരു സംഘടനകളുടെയും നേതൃത്വം പിടിച്ചെടുക്കുന്നതാണു പതിവ്. ഇടതു മുന്നണിയുടെ ഭരണകാലത്ത് കൗൺസിലർമാർക്കു ജില്ല, സംസ്ഥാന ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിൽ പങ്കില്ല. ഭാരവാഹികൾ ആരാകണമെന്ന് അതത് ഫ്രാക്‌ഷനുകൾ തീരുമാനിക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ, സുരക്ഷ ആവശ്യമുള്ള മറ്റു നേതാക്കൾ എന്നിവർക്ക് ഗൺമാന്മാരെ തിരഞ്ഞെടുക്കുന്നത് ഫ്രാക്‌ഷൻ ആയിരിക്കും. അതിൽ മുഖ്യമന്ത്രിക്കോ മന്ത്രിമാർക്കോ നേതാക്കൾക്കോ പങ്കില്ല. പാർട്ടി അനുഭാവി ആയതുകൊണ്ട് ഗൺമാനാകാൻ സാധിക്കില്ല. പാർട്ടി അംഗത്വമുള്ളവരെ മാത്രമേ ഗൺമാനായി നിയമിക്കുകയുള്ളൂ. വ്യക്തിപരമായി ഗൺമാനെ തിരഞ്ഞെടുക്കാൻ പറ്റില്ല. പഴ്സനൽ സ്റ്റാഫിലാണെങ്കിൽ ഒരാളെ മന്ത്രിക്കു തിരഞ്ഞെടുക്കാം. പ്രൈവറ്റ് സെക്രട്ടറി ഉൾപ്പെടെ മറ്റുള്ളവരെല്ലാം സിപിഎം ജില്ലാ കമ്മിറ്റികളുടെ കൂടി അഭിപ്രായം പരിഗണിച്ചു സംസ്ഥാന കമ്മിറ്റിയാണു നിശ്ചയിക്കുന്നത്. സിപിഐയിലും ഈ രീതി തന്നെ.
∙ കോൺഗ്രസിൽ പിന്നെ എന്തുമാകാം
‘രാഷ്ട്രീയ ശത്രുക്കൾക്കെതിരെ ജാഗ്രത വേണമെന്നു മുതിർന്ന നേതാക്കൾ കോൺഗ്രസിന്റെ കമ്മിറ്റികളിൽ ആഹ്വാനം ചെയ്യും. പാർട്ടിയുടെ രഹസ്യങ്ങൾ ചോരാതിരിക്കാൻ എല്ലാവരെയും ചട്ടം കെട്ടും. എന്നിട്ടു സ്വന്തം അടുക്കളയിൽ സിപിഎമ്മുകാരെ നിയമിക്കുന്നവരാണ് കോൺഗ്രസ് നേതാക്കൾ’, കോൺഗ്രസ് ഭരിക്കുമ്പോൾ പൊലീസ് അസോസിയേഷൻ സംസ്ഥാന ഭാരവാഹിയായിരിക്കുകയും തുടർന്നു വിരമിക്കുകയും ചെയ്ത ഉദ്യോഗസ്ഥന്റെ വാക്കുകളാണിത്.
ഗൺമാൻ മുതൽ രാഷ്ട്രീയ പ്രാധാന്യമുള്ള ഒരു നിയമനത്തിലും ഡിസിസികൾക്കോ കെപിസിസിക്കോ നിയന്ത്രണമില്ല. ആദ്യം മന്ത്രിസ്ഥാനങ്ങൾ ഗ്രൂപ്പ് അടിസ്ഥാനത്തിൽ വീതം വയ്ക്കും. തുടർന്നു തങ്ങൾക്കു താൽപര്യമുള്ളവരെയോ തങ്ങളെ സ്വാധീനിക്കാൻ കഴിവുള്ളവർ ശുപാർശ ചെയ്യുന്നവരെയോ പഴ്സനൽ സ്റ്റാഫിലും പൊലീസ് സെക്യൂരിറ്റിയിലും നിയമിക്കുന്നതാണു പതിവ്. കെപിസിസി നോക്കുകുത്തിയായി നിൽക്കും.
ഒരു കോൺഗ്രസ് മുഖ്യമന്ത്രി അധികാരമേറ്റെടുത്ത് ഏതാനും ദിവസം കഴിഞ്ഞപ്പോൾ ക്ലിഫ് ഹൗസിൽ ഡ്യൂട്ടിക്കുപോയ കോൺഗ്രസുകാരനായ പൊലീസുകാരൻ ഞെട്ടി. സേനയ്ക്കുള്ളിൽ അറിയപ്പെടുന്ന സിപിഎമ്മുകാരനാണു മുഖ്യമന്ത്രിയുടെ ഗൺമാൻ. പിന്നീട് ഡിസിസി പ്രസിഡന്റായ ഒരു നേതാവായിരുന്നു ശുപാർശക്കാരൻ. മുഖ്യമന്ത്രി എവിടെയാണെന്നുള്ള വിവരങ്ങൾ, അദ്ദേഹത്തെ കണ്ടു ശുപാർശകൾ അവതരിപ്പിക്കാൻ പറ്റിയ സമയം ഇതൊക്കെ നേതാവിന് അറിയണം. അതിനാണു ‘എന്റെ വേണ്ടപ്പെട്ട ആളാണ്, കോൺഗ്രസ് ഫാമിലിയാണ്’ എന്നൊക്കെയുള്ള മുഖവുരയോടെ ഗൺമാനെ നേതാവ് അവതരിപ്പിച്ചത്.
പൊലീസ് സൊസൈറ്റി തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സംഘർഷത്തിൽ കോൺഗ്രസ് അനുഭാവമുള്ള 16 പൊലീസുകാർക്കെതിരെ നടപടി എടുത്തു. കോൺഗ്രസ് നേതാക്കൾ തിരിഞ്ഞുനോക്കിയില്ല. അവർക്കു സ്വന്തം നിലയ്ക്ക് കേസ് പറയേണ്ടിവന്നു.
മുഖ്യമന്ത്രിയാകട്ടെ തന്റെ ജീവനക്കാരായി വരുന്നവരുടെ രാഷ്ട്രീയ പശ്ചാത്തലം ഉറപ്പിക്കാൻ ഇന്റലിജൻസിനോടു പോലും റിപ്പോർട്ട് ചോദിച്ചില്ല. അങ്ങനെ ആ മുഖ്യമന്ത്രി തുടർന്ന കാലത്തോളം അദ്ദേഹത്തോടും ശുപാർശ ചെയ്ത നേതാവിനോടും സിപിഎമ്മിനോടും ഒരേസമയം ആത്മാർഥത കാണിച്ചുകൊണ്ട് ആ ഗൺമാൻ തുടർന്നു. അന്നു ധനം, എക്സൈസ് വകുപ്പുകൾ ഭരിച്ച മന്ത്രിയുടെ ഗൺമാനും സിപിഎമ്മുകാരൻ ആയിരുന്നു. ഗൺമാന്മാർ സിപിഎമ്മുകാരായിതന്നെ ഇപ്പോഴും സേനയിൽ ഉണ്ട്.
∙ അനിലിനെ അന്നു രക്ഷിച്ചതു കോൺഗ്രസുകാർ
യൂത്ത് കോൺഗ്രസുകാരെ ആക്രമിച്ച ഗൺമാന്മാർക്കെതിരെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും കെപിസിസി പ്രസിഡന്റ് കെ.സുധാകരനുമൊക്കെ പൊട്ടിത്തെറിക്കുകയായിരുന്നു. കിട്ടിയാൽ തട്ടിക്കളയുമെന്ന മട്ടിലായിരുന്നു നേതാക്കളുടെ പ്രതികരണങ്ങൾ. തിരുവനന്തപുരം കല്ലിയൂർ സ്വദേശിയായ ഗൺമാൻ അനിൽ കുമാറിനെ സംരക്ഷിക്കുന്നതു പക്ഷേ ആരാണ്? 2013ൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ അനിൽകുമാർ നിരന്തരം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകൾ ഇടുമായിരുന്നു. രണ്ടു വനിതാ മാധ്യമപ്രവർത്തകരെയും വെറുതെ വിട്ടില്ല. അവരെയും നിരന്തരം ആക്രമിച്ചു.
അന്നു പിണറായിയുടെ സുരക്ഷാ ജീവനക്കാരനായിരുന്ന അനിലിന്റെ പോസ്റ്റുകൾ സേനയ്ക്കുള്ളിൽ ചർച്ചയായി. ഇന്റലിജൻസ് അന്വേഷിച്ചു. അനിലിനെ സസ്പെൻഡ് ചെയ്യാനുള്ള ഫയൽ ആഭ്യന്തര വകുപ്പിൽ എത്തിയപ്പോൾ ഒരു ഐഎൻടിയുസി നേതാവ് രംഗത്തുവന്നു. നേതാവിന്റെ അടുത്ത ബന്ധുവാണ് അനിൽ. ആ നേതാവ് ഐഎൻടിയുസിയുടെ തലപ്പത്തുള്ള നേതാവിനെ കണ്ടു. തുടർന്നാണ് അനിലിനെ സംരക്ഷിക്കാൻ നീക്കം തുടങ്ങിയത്.
അനിലിനെതിരെ നടപടി എടുത്താൽ അദ്ദേഹത്തെ പിണറായിയുടെ സ്റ്റാഫിൽ നിന്നു മാറ്റേണ്ടിവരും. അതു പിണറായിക്കു ബുദ്ധിമുട്ടാകുമെന്നായിരുന്നു ഐഎൻടിയുസി നേതാവിന്റെ വാദം. തന്റെ നേതാവായ ഉമ്മൻ ചാണ്ടിക്കെതിരെ അനിൽ നടത്തിയ വിമർശനമൊക്കെ ആഭ്യന്തര മന്ത്രി മറന്നു. അനിലിനെതിരായ നടപടി നീക്കം പിൻവലിച്ചു. സുധാകരൻ കെപിസിസി പ്രസിഡന്റായപ്പോൾ ഐഎൻടിയുസി നേതാവ് കോൺഗ്രസ് നേതൃത്വത്തിലേക്കു വന്നു. അന്നു രക്ഷിച്ചുവിട്ട അനിലാണ് ആലപ്പുഴയിൽ ദണ്ഡുകൊണ്ട് യൂത്ത് കോൺഗ്രസുകാരുടെ തലയിൽ അടിച്ചത്. അതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസുകാർ അനിലിന്റെ കല്ലിയൂരിലെ വീട്ടിലേക്ക് മാർച്ച് നടത്തിയപ്പോൾ അവിടുന്നും കിട്ടി വേണ്ടുവോളം തല്ല്.
∙ കോൺഗ്രസ് എംപിക്കുവേണ്ടി തോക്കേന്തുന്നത് സിപിഎമ്മുകാരൻ!
മുൻ മന്ത്രിയും സ്പീക്കറുമായിരുന്ന സിപിഎം നേതാവിനു സ്ഥാനം ഒഴിഞ്ഞപ്പോൾ വല്ലാത്ത ദുഃഖം; തന്റെ ഗൺമാന് ആ ജോലിതന്നെ തുടരാൻ സാധിക്കുന്നില്ലല്ലോ! അവസരം വരുമ്പോൾ നോക്കാമെന്നു പറഞ്ഞ് മുൻമന്ത്രി ഗൺമാനെ പറഞ്ഞുവിട്ടു. എന്തായിരുന്നു നീക്കമെന്നു നിശ്ചയമില്ല. ആ ഗൺമാൻ വൈകാതെ ഒരു കോൺഗ്രസ് എംപിയുടെ ഗൺമാനായി നിയമിക്കപ്പെട്ടു. ഇതിനെതിരെ പൊലീസിനുള്ളിലെ കോൺഗ്രസുകാർ രംഗത്തെത്തി. അവർ എംപിയെ അദ്ദേഹത്തിന്റെ ഫ്ലാറ്റിൽ പോയി കണ്ടു. തനിക്കു താൽപര്യമുള്ള ആളെയാണ് ഗൺമാനായി നിയമിച്ചതെന്നും എല്ലാത്തിലും പാർട്ടിയുടെ ശുപാർശ നോക്കാൻ സാധിക്കില്ലെന്നുമായിരുന്നു എംപിയുടെ പ്രതികരണം.
കോൺഗ്രസിലെ രണ്ട് എംഎൽഎമാർ വിളിച്ച് ഗൺമാനെ ഒഴിവാക്കണമെന്നു പറഞ്ഞെങ്കിലും എംപി വഴങ്ങിയില്ല. ജില്ലയിൽ എ,ഐ ഗ്രൂപ്പുകൾ നിയന്ത്രിക്കുന്ന നേതാക്കൾ പറഞ്ഞാൽ പോലും അനുസരിക്കില്ലെന്ന് എംപിയുടെ പിഎ തീർത്തു പറഞ്ഞു. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തായിരുന്നു സംഭവങ്ങൾ. അക്കാലത്ത് പൊലീസ് സൊസൈറ്റി തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന സംഘർഷത്തിൽ കോൺഗ്രസ് അനുഭാവമുള്ള 16 പൊലീസുകാർക്കെതിരെ നടപടി എടുത്തു. കോൺഗ്രസ് നേതാക്കൾ തിരിഞ്ഞുനോക്കിയില്ല. അവർക്കു സ്വന്തം നിലയ്ക്ക് കേസ് പറയേണ്ടിവന്നു. അന്നും ഇന്നും ആ ഗൺമാൻ എംപിക്കൊപ്പം ഉണ്ട്.