2024 ജനുവരിയിൽ നിയമസഭ വിളിച്ചുചേർക്കാനുള്ള നടപടിക്രമങ്ങളിലേക്കു സർക്കാർ കടക്കാനിരിക്കെയാണു ഗവർണറുമായി തെരുവിലുള്ള ഏറ്റുമുട്ടലിലേക്കു സിപിഎം കടന്നത്. നയപ്രഖ്യാപന പ്രസംഗം ഗവർണറുടെ മുൻപിലേക്ക് എത്തുമ്പോൾ അദ്ദേഹം എന്തു നിലപാട് സ്വീകരിക്കുമെന്നതിൽ ഇതോടെ ഉദ്വേഗമായി. ഭരണഘടനാപരമായ ബാധ്യതയാണെങ്കിലും ഈ അവസരങ്ങൾ സർക്കാരിനെതിരെയുള്ള കണക്കുതീർക്കാൻ ഉപയോഗപ്പെടുത്തുകയെന്ന മാർഗം ആരിഫ് മുഹമ്മദ് ഖാൻ മുൻപു പലവട്ടം സ്വീകരിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെ തെരുവിലിറക്കി ഗവർണർക്കെതിരെ സർക്കാർ യുദ്ധ പ്രഖ്യാപനത്തിനു തുനിയുകയും, മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഗൂഢാലോചന ആരോപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തവണ സർക്കാരിനു കാര്യങ്ങൾ എളുപ്പമാകാനിടയില്ല. ജനുവരി മധ്യത്തിൽ 2024ലെ ആദ്യ നിയമസഭാ സമ്മേളനം ചേരാനാണു സർക്കാർ ആലോചിക്കുന്നത്. നവകേരള സദസ്സ് ഡിസംബർ 23നു സമാപിച്ചാൽ, തൊട്ടുപിന്നാലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള നയപ്രഖ്യാപന പ്രസംഗമായതിനാൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം പ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്തുമെന്നുറപ്പ്. ഇതിനോടു ഗവർണർ എങ്ങനെ പ്രതികരിക്കുമെന്നതിലാണ് ആശങ്ക. പ്രസംഗം അംഗീകരിക്കാതെ പിടിച്ചുവയ്ക്കുകയും സർക്കാരുമായി വിലപേശൽ നടത്തുകയും ചെയ്ത കീഴ്‍വഴക്കമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2024 ജനുവരിയിൽ നിയമസഭ വിളിച്ചുചേർക്കാനുള്ള നടപടിക്രമങ്ങളിലേക്കു സർക്കാർ കടക്കാനിരിക്കെയാണു ഗവർണറുമായി തെരുവിലുള്ള ഏറ്റുമുട്ടലിലേക്കു സിപിഎം കടന്നത്. നയപ്രഖ്യാപന പ്രസംഗം ഗവർണറുടെ മുൻപിലേക്ക് എത്തുമ്പോൾ അദ്ദേഹം എന്തു നിലപാട് സ്വീകരിക്കുമെന്നതിൽ ഇതോടെ ഉദ്വേഗമായി. ഭരണഘടനാപരമായ ബാധ്യതയാണെങ്കിലും ഈ അവസരങ്ങൾ സർക്കാരിനെതിരെയുള്ള കണക്കുതീർക്കാൻ ഉപയോഗപ്പെടുത്തുകയെന്ന മാർഗം ആരിഫ് മുഹമ്മദ് ഖാൻ മുൻപു പലവട്ടം സ്വീകരിച്ചിട്ടുണ്ട്. എസ്എഫ്ഐ പ്രവർത്തകരെ തെരുവിലിറക്കി ഗവർണർക്കെതിരെ സർക്കാർ യുദ്ധ പ്രഖ്യാപനത്തിനു തുനിയുകയും, മുഖ്യമന്ത്രിക്കെതിരെ ഗവർണർ ഗൂഢാലോചന ആരോപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇത്തവണ സർക്കാരിനു കാര്യങ്ങൾ എളുപ്പമാകാനിടയില്ല.

ജനുവരി മധ്യത്തിൽ 2024ലെ ആദ്യ നിയമസഭാ സമ്മേളനം ചേരാനാണു സർക്കാർ ആലോചിക്കുന്നത്. നവകേരള സദസ്സ് ഡിസംബർ 23നു സമാപിച്ചാൽ, തൊട്ടുപിന്നാലെ ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള നയപ്രഖ്യാപന പ്രസംഗമായതിനാൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമർശനം പ്രസംഗത്തിൽ സർക്കാർ ഉൾപ്പെടുത്തുമെന്നുറപ്പ്. ഇതിനോടു ഗവർണർ എങ്ങനെ പ്രതികരിക്കുമെന്നതിലാണ് ആശങ്ക. പ്രസംഗം അംഗീകരിക്കാതെ പിടിച്ചുവയ്ക്കുകയും സർക്കാരുമായി വിലപേശൽ നടത്തുകയും ചെയ്ത കീഴ്‍വഴക്കമുണ്ട്. 

ADVERTISEMENT

∙ സഭയിലെത്തേണ്ടതു ഭരണഘടനാ ബാധ്യത

ഓരോ വർഷവും ആദ്യ നിയമസഭാ സമ്മേളനം ചേരുമ്പോഴും, പുതിയ നിയമസഭയുടെ ആദ്യ സമ്മേളനം ചേരുമ്പോഴും ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യണമെന്നതു ഭരണഘടനാ ബാധ്യതയാണ്. ഇതിൽനിന്നു ഗവർണർക്ക് ഒഴിയാനാകില്ല. മന്ത്രിസഭ അംഗീകരിച്ചു നൽകുന്ന നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചശേഷമാണു ഗവർണർ നിയമസഭ തുടങ്ങുന്ന ദിവസം സഭയിലെത്തി പ്രസംഗം വായിക്കേണ്ടത്. ഭരിക്കുന്നതു തനിക്ക് ഇഷ്ടമില്ലാത്ത മുന്നണിയാണെങ്കിലും ‘എന്റെ സർക്കാർ’ എന്നു വിശേഷിപ്പിച്ച് പ്രസംഗം വായിക്കണം. 

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (ചിത്രം: മനോരമ)

പ്രസംഗം മുഴുവൻ സർക്കാരിന്റെ നേട്ടങ്ങളും നയങ്ങളുമായിരിക്കും. എന്നാൽ കേന്ദ്ര സർക്കാരിനെതിരെയുള്ള കുറ്റപ്പെടുത്തലുണ്ടെങ്കിൽ ആ ഭാഗം ഒഴിവാക്കണമെന്നു പ്രസംഗം കയ്യിൽ കിട്ടുമ്പോൾ തന്നെ, കേന്ദ്ര സർക്കാർ പ്രതിനിധിയായ ഗവർണർക്ക് ആവശ്യപ്പെടാം. സർക്കാർ അതിനു തയാറായില്ലെങ്കിൽ തനിക്ക് ഇഷ്ടമല്ലാത്ത ഭാഗം വായിക്കാതെ വിടാം. പ്രസംഗം ദീ‍ർഘമെന്നു കണ്ടാലും കുറച്ചു വിട്ടുകളഞ്ഞു വായിക്കാം. സഭയിലെത്താതിരിക്കാനും പ്രസംഗിക്കാതിരിക്കാനും പറ്റില്ലെങ്കിലും ഈ സന്ദർഭം സർക്കാരിനെ വെള്ളം കുടിപ്പിക്കാൻ ഉപയോഗിക്കാം. ഏറ്റുമുട്ടലിലേക്കു നീങ്ങുന്നതും തുടർന്നുള്ള കേന്ദ്ര ഇടപെടലും ഒഴിവാക്കാനായി സർക്കാർ അനുരഞ്ജനത്തിനു വഴങ്ങും. 

∙ ആദ്യം ഉടക്കിയതു പൗരത്വത്തിൽ

ADVERTISEMENT

ആരിഫ് മുഹമ്മദ് ഖാൻ 2019ൽ കേരള ഗവർണറായശേഷം ആദ്യത്തെ നയപ്രഖ്യാപന പ്രസംഗം നിയമസഭയിൽ നടത്തിയതു 2020ലായിരുന്നു. പൗരത്വനിയമ ഭേദഗതി സംബന്ധിച്ച സമരവും സംഘർഷവും തുടങ്ങിയ സമയമായിരുന്നു. എൽഡിഎഫ് സർക്കാർ പൗരത്വഭേദഗതി നിയമത്തിന് എതിരായിരുന്നു. ഗവർണറാകട്ടെ ഭേദഗതിക്കു പൂർണമായും അനുകൂലവും. ഇക്കാര്യം അദ്ദേഹം പരസ്യമായും പറഞ്ഞിരുന്നു. ഇതിനു പുറമേ ഗവർണറെ പ്രകോപിപ്പിച്ച മറ്റൊന്നുകൂടിയുണ്ടായിരുന്നു. 2019 അവസാനം പ്രത്യേക നിയമസഭാ സമ്മേളനം ചേർന്ന് സംസ്ഥാന നിയമസഭ കേന്ദ്രത്തിന്റെ കർഷക ബില്ലുകൾക്കെതിരെ പ്രമേയം പാസാക്കി. സംസ്ഥാനത്തിന് ഇതിനുള്ള അധികാരമില്ലെന്നു നിലപാടെടുത്ത ഗവർണർ തന്റെ അതൃപ്തി അറിയിച്ചിരുന്നു. 

2020ൽ നിയമസഭയിൽ നയപ്രഖ്യാപന പ്രസംഗം നടത്തുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സമീപം അന്നത്തെ സ്പീക്കർ എം.ബി.രാജേഷ് (ഫയൽ ചിത്രം: മനോരമ)

2020ൽ ആദ്യ സഭാ സമ്മേളനം തുടങ്ങിയപ്പോൾ സർക്കാർ തയാറാക്കി നൽകിയ നയപ്രഖ്യാപന പ്രസംഗത്തിൽ പൗരത്വഭേദഗതി നിയമത്തിനെതിരെയുള്ള ഖണ്ഡിക ചേർത്തതോടെ ഗവർണർ ഇടഞ്ഞു. ഈ ഖണ്ഡിക താൻ വായിക്കില്ലെന്ന് അദ്ദേഹം മുഖ്യമന്ത്രിയെ നേരിട്ട് അറിയിച്ചു. വായിക്കണമെന്നു മുഖ്യമന്ത്രി അഭ്യർഥിച്ചു. സഭയിലെത്തിയ ഗവർണർ എന്തു നിലപാടെടുക്കുമെന്ന് എല്ലാവരും സാകൂതം കാതു കൂർപ്പിച്ചിരിക്കേ, ‘മുഖ്യമന്ത്രി അഭ്യർഥിച്ചതു പ്രകാരം വായിക്കുന്നു’ എന്ന മുഖവുരയോടെ ആ ഭാഗം ഗവർണർ വായിച്ചു. എന്നാൽ തന്റെ നിലപാട് പ്രസംഗത്തിലുള്ളതല്ലെന്നു വ്യക്തമാക്കുകയും ചെയ്തു. 

∙ പുതിയ സർക്കാരിനോട് മമത

രണ്ടാമത്തെ നയപ്രഖ്യാപന പ്രസംഗത്തിൽ സർക്കാരിനോട് ഉദാര സമീപനമായിരുന്നു ഗവർണർ സ്വീകരിച്ചത്. തിരഞ്ഞെടുപ്പു വർഷമായിരുന്നതിനാലും ഇരു കൂട്ടരും തമ്മിൽ കാര്യമായ പോരില്ലാതിരുന്നതിനാലും 2021ലെ പ്രസംഗം അപ്പാടെ വായിച്ചു. അതേ വർഷം മേയിൽ പുതിയ സർക്കാർ വന്നു. പിണറായിയുടെ തുടർഭരണം. പുതിയ നിയമസഭയുടെ ആദ്യ സമ്മേളനത്തിന് അതേ വർഷംതന്നെ ഗവർണർ വീണ്ടും സഭയിലെത്തി. തുടർഭരണത്തിന്റെ മോടിയിലായിരുന്നതിനാൽ കേന്ദ്രത്തിലെ മോദി സർക്കാരിനെതിരെ കാര്യമായ കേന്ദ്രവിമർശനമൊന്നും സർക്കാർ തയാറാക്കിയ പ്രസംഗത്തിലുണ്ടായിരുന്നില്ല. പുതിയ സർക്കാർ എന്തു ചെയ്യാൻ ഉദ്ദേശിക്കുന്നു എന്നതിലായിരുന്നു ഊന്നൽ. കേന്ദ്രവിമർശനമില്ലാതിരുന്നതോടെ ഗവർണർ കൂളായി വന്നു പ്രസംഗിച്ചു മടങ്ങി. 

മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യ കമലയ്ക്കുമൊപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ (ചിത്രം: മനോരമ)
ADVERTISEMENT

∙ ഭരണപക്ഷവും പ്രതിപക്ഷവും ഇടഞ്ഞ 2022

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പഴ്സനൽ സ്റ്റാഫ് നിയമനത്തിനും പെൻഷനുമെതിരെ ഗവർണർ നിലപാടെടുത്ത സമയത്തായിരുന്നു 2022ലെ നയപ്രഖ്യാപന പ്രസംഗം. ഗവർണറുടെ സ്റ്റാഫിൽ രാഷ്ട്രീയക്കാരനെ നിയമിച്ചതിനെതിരെ പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ.ജ്യോതിലാൽ ഉത്തരവിലെഴുതിയതു ഗവർണറെ പ്രകോപിപ്പിച്ചു. ഇങ്ങനെയൊരു കീഴ്‍വഴക്കമില്ലെന്നായിരുന്നു ഉത്തരവിലെ വാചകം. മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപന പ്രസംഗം അയച്ചുകിട്ടിയിട്ടും അതു സ്വീകരിക്കാനും ഒപ്പിടാനും ഗവർണർ തയാറായില്ല. 

ഇത്തവണയും ഗവർണർ നയപ്രഖ്യാപനത്തിന് എത്തുമെന്ന കാര്യം സർക്കാരിന് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ അതിനുവേണ്ടി ഗവർണർ വയ്ക്കുന്ന നിബന്ധനകൾ പുതിയ പ്രകോപനത്തിനു വഴിവച്ചേക്കാം.

മുഖ്യമന്ത്രി അദ്ദേഹത്തെ വിളിച്ച് അഭ്യർഥിച്ചപ്പോഴും വഴങ്ങിയില്ല. സർക്കാരിലെ ഒരുദ്യോഗസ്ഥൻ രാജ്ഭവന്റെ നടപടിയെ വിമർശിച്ചതിലുള്ള അരിശം വിട്ടില്ല.  നിയമസഭയിൽ ഗവർണർ എത്തില്ലേ എന്നുപോലും സംശയമുണ്ടായി. ജ്യോതിലാലിനെ പൊതുഭരണ വകുപ്പിൽനിന്നു മാറ്റിയാണു സർക്കാർ മഞ്ഞുരുക്കിയത്. രാജ്ഭവൻ ആവശ്യപ്പെട്ട ഫൊട്ടോഗ്രഫർ തസ്തിക സ്ഥിരപ്പെടുത്തി നൽകുകയും ചെയ്തു. ഇതോടെ ഗവർണർ അയഞ്ഞു. വരാമെന്നു സമ്മതിച്ചു. എന്നാൽ പ്രതിപക്ഷം ഉടക്കി. 

നയപ്രഖ്യാപന പ്രസംഗത്തിനു സഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം ‘ഗോ ബാക്ക്’ വിളികളോടെ തടയുന്നു. 2022ലെ ചിത്രം ∙ മനോരമ

ലോകായുക്തയുടെ ചിറകരിയുന്ന ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ട സമയം കൂടിയായിരുന്നു അത്. ഇതാണു പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചത്. നയപ്രഖ്യാപന പ്രസംഗത്തിനു സഭയിലെത്തിയ ഗവർണറെ പ്രതിപക്ഷം ‘ഗോ ബാക്ക്’ വിളികളോടെയാണു സ്വീകരിച്ചത്. ‘ഗോ ബാക്ക്’ പ്ലക്കാർഡുകൾ ഉയർത്തി. സർക്കാരും ഗവർണറുമായി അവിശുദ്ധ ബന്ധമുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗവർണറുടെ പ്രസംഗവേദിക്കു സമീപമെത്തിയും പ്രതിഷേധിച്ചു. രോഷാകുലനായ ഗവർണർ പ്രതിപക്ഷത്തോടു പൊട്ടിത്തെറിച്ചെങ്കിലും ഗവർണറെ പിന്തുണയ്ക്കാൻ ഭരണപക്ഷം മുതിർന്നില്ല. പൂർണമായി ഒറ്റപ്പെട്ടു ഗവർണർ സഭയിൽ പ്രസംഗം വായിച്ചു മടങ്ങി.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സർക്കാരിനെതിരെ വാർത്താ സമ്മേളനം നടത്തുന്നു (ഫയൽ ചിത്രം: മനോരമ)

കേന്ദ്രത്തിന്റെ സംസ്ഥാന വിരുദ്ധ നയങ്ങളെക്കുറിച്ചും നിയമങ്ങളെക്കുറിച്ചുമുള്ള ഭാഗം ഉൾപ്പെടെ ഗവർണർ അന്നു വായിച്ചു. സമയമില്ലാത്തതിന്റെ പേരിൽ ചിലതു വിട്ടു കളഞ്ഞു. സമയക്കുറവിന്റെ പേരിൽ വിട്ടുകളഞ്ഞതിൽ ഉന്നതവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങളുമുണ്ടായിരുന്നു. സർവകലാശാലകളുടെ കാര്യത്തിൽ ഗവർണറും സർക്കാരും ഉടക്കി നിൽക്കുന്ന സാഹചര്യമായിരുന്നതിനാൽ ഈ വിട്ടുകളയൽ പലതരത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. 

∙ ഒഴിവാക്കാൻ നോക്കി, പിന്നെ ഒത്തുതീർപ്പ്

ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കാനുള്ള ബിൽ നിയമസഭ പാസാക്കിയതു 2022 ഡിസംബറിലെ നിയമസഭാ സമ്മേളനത്തിലാണ്. 2023 ജനുവരിയിൽ നിയമസഭ വീണ്ടും ചേരേണ്ടിവരുമെന്നതിനാൽ, ഡിസംബറിലെ സമ്മേളനം ജനുവരിയിലേക്കു നീട്ടി ഗവർണറുടെ വരവ് ഒഴിവാക്കാനാകുമോ എന്നാണു സർക്കാർ ആദ്യം ചിന്തിച്ചത്. തനിക്കെതിരെ ബിൽ പാസാക്കിയ സാഹചര്യത്തിൽ ഗവർണറുടെ പ്രസംഗം സംബന്ധിച്ചു സർക്കാരിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ ഗവർണർ എത്തുമെന്ന സൂചന രാജ്ഭവനിൽനിന്നു ലഭിച്ചതോടെ ഈ കടുത്ത നടപടി സർക്കാർ ഒഴിവാക്കി. പതിവുപോലെ പുതിയ വർഷത്തിൽ സഭ ചേരുകയും ഗവർണർ നയപ്രഖ്യാപന പ്രസംഗം നടത്തുകയും ചെയ്തു. 

ആരിഫ് മുഹമ്മദ് ഖാൻ (ചിത്രം: മനോരമ)

ഗവർണറുടെ അപ്രതീക്ഷിത നടപടികളും തീരുമാനങ്ങളുമാണ് ഇത്തവണയും സർക്കാരിനെ ആശങ്കയിലാക്കുന്നത്. നയപ്രഖ്യാപനത്തിന് എത്തുമെന്ന കാര്യം സർക്കാരിന് ഏറെക്കുറെ ഉറപ്പാണ്. എന്നാൽ അതിനുവേണ്ടി ഗവർണർ വയ്ക്കുന്ന നിബന്ധനകളും ആ അവസരം ഉപയോഗപ്പെടുത്തി സർക്കാരിനെതിരെ നടത്തുന്ന വിമർശനങ്ങളും പ്രകോപനപരമാകാം. തിരഞ്ഞെടുപ്പു വർഷമായതിനാൽ ആ പ്രകോപനത്തിൽ വീഴാതിരിക്കാനാകും സർക്കാർ പരമാവധി ശ്രമിക്കുക.

English Summary:

Kerala Govt's Battle with Governor: What Can We Expect as Arif Mohammed Khan's Next Move as the Policy Announcement Speech Approaches?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT