ആർത്തവം വൈകല്യമല്ലെന്നും അതുകൊണ്ടുതന്നെ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞത്. അവധി അനുവദിക്കണമെന്നും അനുവദിക്കരുതെന്നും കാണിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് സുപ്രീം കോടതി അതിനു മുൻപുതന്നെ സാക്ഷിയായിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ഇതാണെങ്കിലും, സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർഥികൾക്ക് ആർത്തവാവധി നൽകുമെന്നും ഹാജർ ശതമാനത്തിൽ ഇളവുണ്ടാകുമെന്നും പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബിഹാറിലാവാട്ടെ ലാലുപ്രസാദ് യാദവ് 1992 ൽ തന്നെ ആർത്താവവധി നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. ആർത്തവത്തിന് അവധി നൽകാൻ അതൊരു രോഗമല്ലല്ലോ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അത്തരമൊരു അവധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറച്ചേക്കാമെന്നും അവർ പറയുന്നു. മറുവശത്ത് ഇത്തരമൊരു അവധി ആർത്തവത്തെ സാധാരണവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ട്. ആർത്തവത്തിന് അവധി ചോദിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ മറ്റുരാജ്യങ്ങളുടെ നിലപാട് എന്താണ്? അവധി നൽകുന്നതുകൊണ്ടോ നിഷേധിക്കുന്നതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുമോ? എന്തുകൊണ്ടാണ് സ്മൃതി ഇറാനിയുടെ നിലപാട് ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്?

ആർത്തവം വൈകല്യമല്ലെന്നും അതുകൊണ്ടുതന്നെ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞത്. അവധി അനുവദിക്കണമെന്നും അനുവദിക്കരുതെന്നും കാണിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് സുപ്രീം കോടതി അതിനു മുൻപുതന്നെ സാക്ഷിയായിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ഇതാണെങ്കിലും, സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർഥികൾക്ക് ആർത്തവാവധി നൽകുമെന്നും ഹാജർ ശതമാനത്തിൽ ഇളവുണ്ടാകുമെന്നും പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബിഹാറിലാവാട്ടെ ലാലുപ്രസാദ് യാദവ് 1992 ൽ തന്നെ ആർത്താവവധി നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. ആർത്തവത്തിന് അവധി നൽകാൻ അതൊരു രോഗമല്ലല്ലോ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അത്തരമൊരു അവധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറച്ചേക്കാമെന്നും അവർ പറയുന്നു. മറുവശത്ത് ഇത്തരമൊരു അവധി ആർത്തവത്തെ സാധാരണവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ട്. ആർത്തവത്തിന് അവധി ചോദിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ മറ്റുരാജ്യങ്ങളുടെ നിലപാട് എന്താണ്? അവധി നൽകുന്നതുകൊണ്ടോ നിഷേധിക്കുന്നതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുമോ? എന്തുകൊണ്ടാണ് സ്മൃതി ഇറാനിയുടെ നിലപാട് ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർത്തവം വൈകല്യമല്ലെന്നും അതുകൊണ്ടുതന്നെ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞത്. അവധി അനുവദിക്കണമെന്നും അനുവദിക്കരുതെന്നും കാണിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് സുപ്രീം കോടതി അതിനു മുൻപുതന്നെ സാക്ഷിയായിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ഇതാണെങ്കിലും, സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർഥികൾക്ക് ആർത്തവാവധി നൽകുമെന്നും ഹാജർ ശതമാനത്തിൽ ഇളവുണ്ടാകുമെന്നും പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബിഹാറിലാവാട്ടെ ലാലുപ്രസാദ് യാദവ് 1992 ൽ തന്നെ ആർത്താവവധി നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു. ആർത്തവത്തിന് അവധി നൽകാൻ അതൊരു രോഗമല്ലല്ലോ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അത്തരമൊരു അവധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറച്ചേക്കാമെന്നും അവർ പറയുന്നു. മറുവശത്ത് ഇത്തരമൊരു അവധി ആർത്തവത്തെ സാധാരണവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ട്. ആർത്തവത്തിന് അവധി ചോദിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ മറ്റുരാജ്യങ്ങളുടെ നിലപാട് എന്താണ്? അവധി നൽകുന്നതുകൊണ്ടോ നിഷേധിക്കുന്നതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുമോ? എന്തുകൊണ്ടാണ് സ്മൃതി ഇറാനിയുടെ നിലപാട് ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആർത്തവം വൈകല്യമല്ലെന്നും അതുകൊണ്ടുതന്നെ ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾക്ക് ശമ്പളത്തോടു കൂടിയുള്ള അവധി നൽകുന്നത് അംഗീകരിക്കാനാവില്ലെന്നുമാണ് കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കഴിഞ്ഞ ദിവസം പറഞ്ഞത്. അവധി അനുവദിക്കണമെന്നും അനുവദിക്കരുതെന്നും കാണിച്ചുള്ള വാദപ്രതിവാദങ്ങൾക്ക് സുപ്രീം കോടതി അതിനു മുൻപുതന്നെ സാക്ഷിയായിരുന്നു. കേന്ദ്രത്തിന്റെ നിലപാട് ഇതാണെങ്കിലും, സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലും വിദ്യാർഥികൾക്ക് ആർത്തവാവധി നൽകുമെന്നും ഹാജർ ശതമാനത്തിൽ ഇളവുണ്ടാകുമെന്നും പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ബിഹാറിലാവാട്ടെ ലാലുപ്രസാദ് യാദവ് 1992 ൽ തന്നെ ആർത്താവവധി നൽകി ചരിത്രം സൃഷ്ടിച്ചിരുന്നു.

ആർത്തവത്തിന് അവധി നൽകാൻ അതൊരു രോഗമല്ലല്ലോ എന്നാണ് ഒരു വിഭാഗത്തിന്റെ വാദം. അത്തരമൊരു അവധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറച്ചേക്കാമെന്നും അവർ പറയുന്നു. മറുവശത്ത് ഇത്തരമൊരു അവധി ആർത്തവത്തെ സാധാരണവൽക്കരിക്കുന്നതിന്റെ ഭാഗമാണെന്നും അഭിപ്രായമുണ്ട്. ആർത്തവത്തിന് അവധി ചോദിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണ്? ഇക്കാര്യത്തിൽ മറ്റുരാജ്യങ്ങളുടെ നിലപാട് എന്താണ്? അവധി നൽകുന്നതുകൊണ്ടോ നിഷേധിക്കുന്നതുകൊണ്ടോ സർക്കാരിന്റെ ഉത്തരവാദിത്തങ്ങൾ അവസാനിക്കുമോ? എന്തുകൊണ്ടാണ് സ്മൃതി ഇറാനിയുടെ നിലപാട് ഇന്ത്യയിൽ വലിയ ചർച്ചകൾക്ക് ഇടയാക്കിയത്?

ആർത്തവ വേദന 45 മുതൽ 95 ശതമാനം സ്ത്രീകളെയും ഏറിയും കുറഞ്ഞും ബാധിക്കാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത് (Representative Image: UNFPA)
ADVERTISEMENT

∙ എന്തിനാണ് ആർത്തവ അവധി?

‘‘ആർത്തവം ഉണ്ട് എന്നതിന്റെ പേരിൽ മാത്രം ഒരു സ്ത്രീയും മാറ്റിനിർത്തപ്പെടാത്ത ഒരു ലോകം 2030 ഓടെ സാധ്യമാക്കുക’’ എന്നതായിരുന്നു 2022 ലെ ആർത്തവ ശുചിത്വ ദിനത്തിന്റെ സന്ദേശം. എന്തുകൊണ്ടാണ് ആർത്തവത്തിന്റെ പേരിൽ സ്ത്രീകൾ മാറ്റിനിർത്തപ്പെടുന്നത്? ആർത്തവസമയത്ത് വീട്ടിൽനിന്നു മാറ്റിപ്പാർപ്പിച്ച ഓലപ്പുര തകർന്ന് ഒരു പെൺകുട്ടി മരിച്ച സംഭവം രാജ്യത്തിന്റെ നൊമ്പരമായത് അധികം വിദൂരത്തല്ല. ആർത്തവ അശുദ്ധിയുടെ പേരിൽ വലിയ സമരങ്ങൾ തന്നെ നടന്നിട്ടുമുണ്ട്. ആർത്തവത്തെ സംബന്ധിച്ച ഇത്തരം അശുദ്ധതാ സങ്കൽപങ്ങൾ മാറ്റമില്ലാതെ തുടർന്നു പോരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആർത്തവത്തെ സംബന്ധിച്ചുള്ള ചർച്ചകൾക്കു പോലും സമൂഹം കൃത്യമായ വിലക്ക് പാലിക്കുന്നു എന്നതാണ്.

വേദനയുടെ കാഠിന്യം ഓരോ വ്യക്തിയുടെ കാര്യത്തിലും വ്യത്യാസപ്പെടാമെങ്കിലും 45 മുതൽ 95 ശതമാനം സ്ത്രീകളെയും ഇത് ഏറിയും കുറഞ്ഞും ബാധിക്കാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ചിലരിൽ ഈ വേദന ഹൃദയാഘാതത്തിന്റെ വേദനയോളം തീവ്രമായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു. 

ആർത്തവത്തോട് അനുബന്ധിച്ചുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ, പിഎംഎസ് അഥവാ ആർത്തവത്തിന് തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഉണ്ടാകുന്ന മാനസികമായ സംഘർഷങ്ങളും പിരിമുറുക്കങ്ങളും എന്നിവയൊക്കെ സമൂഹം ഇപ്പോഴും ഉറക്കെ ചർച്ച ചെയ്യാൻ മടിക്കുന്ന വിഷയങ്ങൾ കൂടിയാണ്. ആർത്തവത്തെ തുടർന്നുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ ചുരുക്കം സ്ത്രീകളിൽ സാധാരണമായി കടന്നു പോകുമെന്നിരിക്കേ കടുത്ത അടിവയർ വേദന, ക്ഷീണം, തലകറക്കം, ഛർദ്ദി തുടങ്ങിയ പ്രശ്നങ്ങൾ ഭൂരിഭാഗം സ്ത്രീകളും നേരിടേണ്ടി വരാറുണ്ട്.

ഏതാണ്ട് 15 മുതൽ 49 വരെയാണ് സ്ത്രീകളുടെ ശരാശരി ആർത്തവ പ്രായമായി കണക്കാക്കുന്നത്. ആർത്തവത്തിന് രണ്ടോ മൂന്നോ ദിവസങ്ങൾക്ക് മുൻപ് തുടങ്ങി ആദ്യത്തെ 24 മുതൽ 36 മണിക്കൂർ വരെ നീണ്ടുനിൽക്കുന്ന വേദനയെ വൈദ്യശാസ്ത്രം ‘ഡിസ്മെനറിയ’ എന്നാണ് വിശേഷിപ്പിക്കുന്നത്. വേദനയുടെ കാഠിന്യം ഓരോ വ്യക്തിയുടെ കാര്യത്തിലും വ്യത്യാസപ്പെടാമെങ്കിലും 45 മുതൽ 95 ശതമാനം സ്ത്രീകളെയും ഇത് ഏറിയും കുറഞ്ഞും ബാധിക്കാറുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ചിലരിൽ ഈ വേദന ഹൃദയാഘാതത്തിന്റെ വേദനയോളം തീവ്രമായിരിക്കുമെന്നും പഠനങ്ങൾ പറയുന്നു. 

ആർത്തവ സമയത്തെ വേദനയെത്തുടർന്ന് വയറ്റിൽ ഹോട്ട് വാട്ടർ ബാഗ് വച്ചിരിക്കുന്ന യുവതി (Photo by Charly TRIBALLEAU / AFP)
ADVERTISEMENT

33 ശതമാനത്തോളം സ്ത്രീകൾ 3 ദിവസത്തോളം ദൈനംദിന ജീവിതത്തിന്റെ ക്രമത്തിൽനിന്ന് മാറിനിൽക്കേണ്ടി വരുന്നവരുമാണ്. ഇതിനു പുറമേ പിസിഒഎസ് പോലെയുള്ള ജീവിതശൈലീ രോഗങ്ങളുള്ളവരിലും കടുത്ത വേദന അനുഭവപ്പെടാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആർത്തവ അവധി എന്ന ആവശ്യമുയരുന്നത്. ആർത്തവത്തെ തുടർന്ന് കടുത്ത ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നത് ജോലിയെയും വിദ്യാഭ്യാസത്തെയും ബാധിക്കുന്നതു മൂലം അവധിയുടെ കാര്യത്തിൽ  ഇളവ് അനുവദിക്കണമെന്നാണ് ആർത്തവ അവധിക്കു വേണ്ടി വാദിക്കുന്നവർ പറയുന്നത്.

∙ തുടക്കമിട്ടത് കേരളമോ?

2023 ഫെബ്രുവരി 16 നാണ് സ്ത്രീകൾക്ക് ശമ്പളത്തോടുകൂടിയ ആർത്തവാവധി നൽകുമെന്ന് സ്പെയിൻ പ്രഖ്യാപിച്ചത്. ഇതോടെ യൂറോപ്യൻ രാജ്യങ്ങളിൽ ഇത്തരമൊരു നിലപാടെടുക്കുന്ന ആദ്യ രാജ്യമായും സ്പെയിൻ മാറി. ഒരു മാസം മൂന്ന് മുതൽ 5 വരെ ദിവസങ്ങൾ ഇത്തരത്തിൽ ആവശ്യമെങ്കിൽ അവധിയായി കണക്കാക്കാമെന്നും ഇതിന്റെ ചെലവ് സർക്കാർ വഹിക്കുമെന്നുമായിരുന്നു തീരുമാനം. ആർത്തവ പ്രശ്നങ്ങൾ പരിഗണിക്കാതെ സ്ത്രീകളെ എല്ലാ അവകാശങ്ങളും ഉള്ള പൂർണ പൗരന്മാരായി കാണുന്നത് ശരിയല്ലെന്നായിരുന്നു സ്പെയിനിലെ മന്ത്രി ഐറിൻ മൊണ്ടേറോ പാർലമെന്റിൽ പറഞ്ഞത്.

സ്പാനിഷ് മന്ത്രി ഐറിൻ മൊണ്ടേറോ (Photo by Borja Puig de la Bellacasa / LA MONCLOA / AFP)

ഏഷ്യൻ രാജ്യങ്ങളുടെ ചരിത്രമെടുത്താൽ 1920 കളിൽ തന്നെ സോവിയറ്റ് റഷ്യയിൽ സ്ത്രീകൾക്ക് ആർത്തവ സംബന്ധമായ പ്രശ്നങ്ങളുടെ പേരിൽ പ്രത്യേക അവധി അനുവദിച്ചിരുന്നു എന്നാണ് ചരിത്രം പറയുന്നത്. 1947 ൽ തൊഴിൽ നിയമങ്ങളുടെ ഭാഗമായിത്തന്നെ ജപ്പാനിൽ ആർത്തവാവധി നിലവിൽ വന്നു. 1948 ൽ ഇന്തൊനീഷ്യയും ആർത്തവാവധി അനുവദിച്ചു. 2003 ൽ നിയമം ഭേദഗതി ചെയ്തതോടെ സ്ത്രീകൾക്ക് ഒരു മാസം രണ്ട് ദിവസം വരെ അവധിയെടുക്കാൻ അവകാശമുണ്ട്. ഫിലിപ്പീൻസിലും നിയമം സമാനമാണ്. തയ്‌വാനിലാവട്ടെ ആർത്തവ സംബന്ധമായ പ്രശ്നങ്ങളുടെ പേരിൽ പകുതി ശമ്പളത്തോടു കൂടി ഒരുവർഷം മൂന്ന് അവധിയെടുക്കാം. ശമ്പളമില്ലാതെയും അവധികൾ അനുവദിക്കും.

ADVERTISEMENT

ദക്ഷിണ കൊറിയയിൽ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും ‘മന്ത്‌ലി ഫിസിയോളജി ലീവ്’ എന്ന പേരിൽ ഒരു മാസം ഒരു ദിവസത്തെ ശമ്പളമില്ലാത്ത അവധി പ്രത്യേകമായി അനുവദിക്കുന്നുണ്ട്. അവധി അനുവദിക്കാത്ത തൊഴിൽദാതാക്കൾക്ക് തടവും പിഴയും ലഭിക്കാം. വിയറ്റ്നാമിൽ കുറേക്കൂടി വ്യത്യസ്തമാണ് നിയമം. ആർത്തവമുള്ള ദിവസങ്ങളിൽ അര മണിക്കൂർ അധികം ഇടവേള എടുക്കാനുള്ള അനുവാദമാണ് ആദ്യം ഉണ്ടായിരുന്നത്. 2020ൽ നിയമം ഭേദഗതി ചെയ്ത് ഒരു മാസം മൂന്ന് അവധി എന്നതിലേക്ക് മാറി. ഈ അവധി എടുക്കാതിരിക്കുന്നവർക്കാവട്ടെ അധിക ശമ്പളം ലഭിക്കുകയും ചെയ്യും.

കെനിയയുടെ തലസ്ഥാനമായ നയ്റോബിയിൽ എൻജിഒ വിതരണം ചെയ്യുന്ന സാനിറ്ററി പാഡുകൾ വാങ്ങാനായി എത്തിയവർ. 2020ലെ കോവിഡ് നാളുകളിലെ ചിത്രം (Photo by Fredrik Lerneryd / AFP)

ആഫ്രിക്കൻ രാജ്യമായ സാംബിയയിൽ കാരണങ്ങളോ മെഡിക്കൽ സർട്ടിഫിക്കറ്റോ ഒന്നുമില്ലാതെ മാസത്തിൽ ഒരു പ്രത്യേക അവധി എല്ലാ സ്ത്രീകൾക്കും എടുക്കാം. ‘മദേഴ്സ് ഡേ’ എന്നാണ് ഈ അവധിക്ക് പേര്. പക്ഷേ, ആർത്തവാവധി അനുവദിച്ചിട്ടുള്ള പല രാജ്യങ്ങളിലും ആർത്തവമാണെന്ന് കാട്ടി അവധി എടുക്കാൻ സ്ത്രീകൾ മടിക്കുന്നുവെന്നാണ് പഠനങ്ങൾ പറയുന്നത്. ജപ്പാനിൽ 2014 ൽ നടന്ന ഒരു സർവേയിൽ ഒരു ശതമാനത്തിലും താഴെയായിരുന്നു ആർത്തവാവധി എടുക്കുന്ന സ്ത്രീകളുടെ എണ്ണം. മറ്റ് രാജ്യങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.‘‘രാജ്യത്തെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ നിലയിൽ തുടരുമ്പോൾ ആർത്തവത്തിന്റെ പേരിൽ അവധിയെടുക്കാൻ നിങ്ങൾ ലജ്ജിക്കണം’’ എന്നായിരുന്നു  ദക്ഷിണ കൊറിയയിലെ മെൻസ് ഗ്രൂപ്പ് ആക്ടിവിസ്റ്റുകളുടെ പ്രതികരണം.

രാജ്യത്തൊട്ടാകെ ആർത്തവാവധി ചർച്ചയാകുന്നതിനിടെ എല്ലാ വിദ്യാർഥികൾക്കും മാസത്തിൽ ആർത്തവാവധി നൽകിക്കൊണ്ട് കേരളത്തിലെ കുസാറ്റ് യൂണിവേഴ്സിറ്റി ശ്രദ്ധ നേടിയിരുന്നു. പിന്നാലെ എല്ലാ സർവകലാശാലകളിലും പെൺകുട്ടികൾക്ക് പരീക്ഷ എഴുതാനുള്ള ഹാജർ ശതമാനം 75 ൽ നിന്ന് 73 ആക്കി കുറയ്ക്കാൻ സംസ്ഥാന സർക്കാരും മുന്നോട്ടുവന്നു. ബിഹാറിൽ 1992 ൽ ലാലുപ്രസാദ് യാദവിന്റെ സർക്കാർ മാസത്തിൽ 2 ദിവസം ആർത്തവാവധി നൽകാനുള്ള തീരുമാനമെടുത്തിരുന്നു. മുൻപും ഇന്ത്യയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തിട്ടുണ്ട്.

കൊൽക്കത്തയിൽ ദുർഗാപൂജയോടനുബന്ധിച്ച് ഒരുക്കിയ പന്തലിൽ ആർത്തവ ശുചിത്വം സംബന്ധിച്ച ഇൻസ്റ്റലേഷൻ സ്ഥാപിച്ചപ്പോൾ. 2023 ഒക്ടോബറിലെ ചിത്രം (Photo by DIBYANGSHU SARKAR / AFP)

പക്ഷേ, 111 വർഷങ്ങൾക്ക് മുൻപുതന്നെ കേരളം പെൺകുട്ടികൾക്ക് ആർത്തവാവധി നൽകിയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ചരിത്രകാരനായ പി.ഭാസ്കരനുണ്ണിയുടെ ‘പത്തൊൻപതാം നൂറ്റാണ്ടിലെ കേരളം’ എന്ന പുസ്തകത്തിൽ 1912 ൽ തൃപ്പൂണിത്തുറ ഗവ.ഗേൾസ് സ്കൂളിൽ പെൺകുട്ടികൾക്ക് ആർത്തവത്തിന്റെ പേരിൽ അവധി നൽകുകയും പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തതായി പരാമർശമുണ്ട്.

∙ ഇന്ത്യയിൽ അവധി ശ്രമം ആദ്യമല്ല

അരുണാചൽ പ്രദേശിൽനിന്നുള്ള കോൺഗ്രസ് എംപി നിനോങ് എറിങ് ആണ് 2017 ൽ ‘മെൻസ്ട്രേഷൻ ബെനഫിറ്റ്സ് ബിൽ’ പാർലമെന്റിൽ അവതരിപ്പിക്കുന്നത്. പക്ഷേ, ചർച്ചയ്ക്കെടുത്ത ആദ്യ ദിവസം തന്നെ ‘അശുദ്ധ വിഷയം’ എന്ന പേരിൽ പാർലമെന്റ് ചർച്ച അവസാനിപ്പിച്ചു. 2018 ൽ ശശി തരൂർ എംപി ‘വിമൻസ് സെക്‌ഷ്വൽ, റീ പ്രൊഡക്ടീവ് ആൻഡ് മെൻസ്ട്രൽ റൈറ്റ്സ് ബിൽ’ കൊണ്ടുവന്നിരുന്നു. എല്ലാ സ്ത്രീകൾക്കും പൊതുസ്ഥലങ്ങളിൽ സാനിറ്ററി പാഡുകളുടെ സൗജന്യ ലഭ്യത സർക്കാർ ഉറപ്പു വരുത്തണം എന്നായിരുന്നു ആവശ്യങ്ങളിലൊന്ന്.

അമൃത്‌സറിൽ കോവിഡ് ലോക്ഡൗൺ നാളുകളിൽ വനിതകൾക്ക് സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്ന പൊലീസ് (Photo by NARINDER NANU / AFP)

ശമ്പളത്തോടു കൂടിയുള്ള ആർത്തവാവധി നൽകണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള സ്വകാര്യ ബിൽ ഹൈബി ഈഡൻ എംപി 2022 ൽ കൊണ്ടുവന്നിരുന്നു. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും ശമ്പളത്തോടു കൂടി എല്ലാ മാസവും മൂന്ന് ദിവസത്തെ ആർത്തവാവധി നൽകണമെന്നും ആർത്തവശുചിത്വം പാലിക്കാനുള്ള സാഹചര്യം ഉറപ്പു വരുത്തണം എന്നുമായിരുന്നു ബില്ലിലെ ആവശ്യം. ഇതിനു പുറമേ അവധിയുടെ ആനുകൂല്യം സ്കൂൾ വിദ്യാർഥികൾക്കു കൂടി നൽകണമെന്നും ബില്ലിൽ വ്യക്തമാക്കിയിരുന്നു. പക്ഷേ, ഇതിലൊന്നും സർക്കാർ അനുകൂല നിലപാട് എടുത്തിരുന്നില്ല.

അതിനിടെയാണ് ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ശമ്പളത്തോടു കൂടിയുള്ള ആർത്തവാവധി നൽകണമെന്നും വിദ്യാർഥികൾക്കും ഇക്കാര്യത്തിൽ ഇളവു വേണമെന്നും ആവശ്യപ്പെട്ട് അഡ്വ.ശൈലേന്ദ്ര ത്രിപതി സുപ്രീം കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകുന്നത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇക്കാര്യത്തിൽ പല നിലപാടാണ് സ്വീകരിക്കുന്നതെന്നും അതുകൊണ്ടുതന്നെ എല്ലാവർക്കും പരിഗണന ലഭിക്കാത്തത് ആർട്ടിക്കിൾ 14 അടിവരയിടുന്ന തുല്യതയുടെ ലംഘനമാണെന്നുമാണ് പരാതിയിൽ പറഞ്ഞിരുന്നത്. മറ്റു രാജ്യങ്ങളിലെ അവധി ആനുകൂല്യങ്ങളും പരാതിയിൽ എടുത്തു പറഞ്ഞിരുന്നു.

 ആർത്തവസമയത്ത് ശുചിത്വം ഉറപ്പുവരുത്താനുള്ള പ്രാഥമിക സംവിധാനങ്ങൾ  ഉറപ്പുവരുത്താതെ ആർത്തവം വൈകല്യമല്ല എന്ന് പറയുന്നത് അവസരവാദമാണ്. ആർത്തവം സാധാരണമാണ് എന്ന് പറയുമ്പോൾ അതിനൊപ്പമുള്ള എല്ലാ ബുദ്ധിമുട്ടുകളെയും സാധാരണമായി കണ്ട് സഹിക്കണം എന്നർഥമില്ല

അഞ്ജു എസ്.റാം, ആലപ്പുഴ ജില്ലാ വിമുക്തി മിഷൻ കോഓർഡിനേറ്റർ

പക്ഷേ, ഇത് സർക്കാരിന്റെ നയപരമായ ഇടപെടൽ വേണ്ട വിഷയമാണെന്നും അതുകൊണ്ടു തന്നെ പരാതിയുമായി വനിത–ശിശുക്ഷേമ വകുപ്പ് മന്ത്രാലയത്തിനെ സമീപിക്കാനുമാണ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അടക്കമുള്ള ബെഞ്ച് ആവശ്യപ്പെട്ടത്. ഒപ്പം, ഇത്തരത്തിൽ സ്ത്രീകൾക്ക് അവധി നൽകാൻ തൊഴിൽദാതാക്കൾ നിർബന്ധിതരായാൽ സ്ത്രീകൾക്ക് തൊഴിൽ നൽകാൻ മടിക്കുന്ന സാഹചര്യമുണ്ടാകുമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. സുപ്രീം കോടതിയിൽ ഫയൽ ചെയ്യപ്പെട്ട പൊതുതാൽപര്യ ഹർജിക്ക് മറുപടിയായി നിയമ വിദ്യാർഥി കൂടിയായി അഞ്ജലി പാട്ടീൽ കവിയറ്റ് ഹർജിയും സമർപ്പിച്ചിരുന്നു. നിർബന്ധിത അവധി സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം കുറയ്ക്കുമെന്നായിരുന്നു അതിലെയും വാദം.

കേന്ദ്ര മന്ത്രി സ്മൃതി ഇറാനി. (ചിത്രം∙മനോരമ)

വനിത–ശിശുക്ഷേമ വകുപ്പ് മന്ത്രാലയത്തിന്റെ തീരുമാനത്തിന് വിട്ട പരാതിയിലാണ്, ആർത്തവം വൈകല്യമല്ലെന്നും അതുകൊണ്ടു തന്നെ ശമ്പളത്തോടു കൂടിയ ആർത്തവാവധി നൽകേണ്ട കാര്യമില്ലെന്നും മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചത്. രാജ്യത്തിന് മുഴുവനായി നിയമമില്ലെങ്കിലും വിവിധ സംസ്ഥാനങ്ങളിൽ ആർത്തവാവധി ലഭിക്കുന്നതു കൊണ്ടും വിഷയം ഇനിയും വിവാദമായി തുടർന്നേക്കാം.

∙ വൈകല്യമല്ലെന്ന് പറഞ്ഞതുകൊണ്ട് എല്ലാമായോ?

ആർത്തവ സംബന്ധമായി കടുത്ത വേദന ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന സ്ത്രീകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് വിഷാദരോഗത്തിനുള്ള സാധ്യതയും ആത്മഹത്യപ്രവണതയും കൂടുതലാണെന്നാണ് പഠനങ്ങൾ പറയുന്നത്. ആത്മഹത്യ ചെയ്ത സ്ത്രീകളുടെ വിവരങ്ങൾ എടുത്തു നടത്തിയ പല പഠനങ്ങളും കണ്ടെത്തിയത് അവരിൽ പലരും ആത്മഹത്യ ചെയ്തത് ആർത്തവം ആരംഭിക്കുന്നതിന് തൊട്ടുമുൻപുള്ള ദിവസങ്ങളിലാണ് എന്നതായിരുന്നു. പിഎംഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പ്രീ മെനസ്ട്രൽ സിൻഡ്രം ആണ് ഇതിലെ വില്ലൻ.

മണിക്കൂറുകൾ നീളുന്ന വേദനയും അസ്വസ്ഥതയും മൂലം ഒരു വർഷം ശരാശരി 9 പ്രവൃത്തി ദിനങ്ങളെങ്കിലും സ്ത്രീകൾക്ക് നഷ്ടപ്പെടുന്നുണ്ടെന്നും വിവിധ പഠനങ്ങൾ പറയുന്നുണ്ട്. ആർത്തവം ഒരു ‘സാധാരണ’ ശാരീരിക പ്രതിഭാസമാണെങ്കിലും ഇത്തരം അവസ്ഥകളെ നിരാകരിക്കേണ്ടതുണ്ടോ എന്നാണ് ചോദ്യം. ‘‘ആർത്തവമുള്ളവരെല്ലാം നിർബന്ധമായി അവധിയെടുക്കണം എന്നല്ലല്ലോ പറയുന്നത്. ആവശ്യമുള്ളവർ എടുക്കട്ടേ എന്നല്ലേ. അതിലെന്താണ് പ്രശ്നം. ആർത്തവം അശുദ്ധിയാണെന്ന് വിശ്വസിക്കുകയും അതിന്റെ പേരിൽ സ്ത്രീകളോട് വിവേചനം കാണിക്കുകയും ചെയ്യുന്ന സമൂഹമാണിത്. ആ രാഷ്ട്രീയത്തെ പിന്തുണക്കുന്നവരാണ് സ്മൃതി ഇറാനിയുടെ പാർട്ടി. 

ഇന്ത്യയുടെ അയൽ രാജ്യമായ നേപ്പാളിൽ ആർത്തവ സമയത്ത് പെൺകുട്ടികൾ വീടിനു പുറത്തു കഴിയുന്നതിനു തയാറാക്കിയ ഛൗപ്പാഡി (Photo by PRAKASH MATHEMA / AFP)

ഇന്ത്യയിൽ എത്ര സ്ത്രീകൾക്ക് ആർത്തവസമയത്ത് ശുചിത്വം ഉറപ്പുവരുത്താനുള്ള പ്രാഥമിക സംവിധാനങ്ങൾ ലഭിക്കുന്നുണ്ട്? അതൊന്നും ഉറപ്പുവരുത്താതെ ആർത്തവം വൈകല്യമല്ല എന്ന് പറയുന്നത് അവസരവാദമാണ്. ആർത്തവം സാധാരണമാണ് എന്ന് പറയുമ്പോൾ അതിനൊപ്പമുള്ള എല്ലാ ബുദ്ധിമുട്ടുകളെയും സാധാരണമായി കണ്ട് സഹിക്കണം എന്നർഥമില്ല.’’ ആലപ്പുഴ ജില്ലാ വിമുക്തി മിഷൻ കോഓർഡിനേറ്റർ അഞ്ജു എസ്.റാം പറയുന്നു.

∙ അവധിയുടെ പേരിൽ പുതിയ വിവേചനങ്ങളുണ്ടാകരുത്

നിർബന്ധിത ആർത്തവാവധി നൽകിയാൽ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിൽ കുറവുണ്ടാകുമെന്നും സ്ത്രീകളെ ജോലിക്ക് എടുക്കാൻ വിമുഖത കാട്ടുമെന്നുമാണ് ആർത്തവാവധിയെ എതിർക്കുന്നവർ പറയുന്നത്. ഗർഭധാരണവും പ്രസവവും മൂലമാണ് രാജ്യത്ത് ഏറ്റവുമധികം സ്ത്രീകൾക്ക് ജോലി നഷ്ടപ്പെടുന്നതെന്ന റിപ്പോർട്ടുകൾ മുൻപ് തന്നെ പുറത്തുവന്നിട്ടുണ്ട്. സ്വകാര്യസ്ഥാപനങ്ങളിലും ആറു മാസം പ്രസവാവധി നൽകണമെന്ന് സംസ്ഥാന സർക്കാർ ഉത്തരവിട്ടിരുന്നെങ്കിലും ഇത് പലപ്പോഴും നടപ്പാകാറില്ല എന്നതാണ് വാസ്തവം. സർക്കാരിനു കീഴിലുള്ള എല്ലാ കരാർ ജീവനക്കാർക്കും ആറ് മാസം പ്രസവാവധി നൽകുമെന്ന് 2021 ൽ ഉത്തരവ് വന്നിരുന്നെങ്കിലും കരാർ നിയമനത്തിന്റെ സാങ്കേതികയിലൂന്നി അവധി നിഷേധിക്കപ്പെട്ടതോടെ വനിത–ശിശുവികസനവകുപ്പ് ജീവനക്കാർക്കു പോലും കോടതി കയറേണ്ടി വന്നതാണ് ചരിത്രം.

ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലെ ഒരു സ്കൂളിൽ, വിദ്യാർഥികൾക്ക് ആർത്തവ ശുചിത്വം പഠിപ്പിക്കുന്നതിനു വേണ്ടി തയാറാക്കിയ പോസ്റ്റർ (Photo by Stefan HEUNIS / AFP)

അവിടേക്കാണ് എല്ലാ മാസവും ആർത്തവാവധി എന്ന നയം നിർദേശിക്കപ്പെടുന്നത്. പ്രസവത്തിന്റെ പേരിൽ തന്നെ സ്ത്രീകൾ തഴയപ്പെടുമ്പോൾ ആർത്തവാവധി നിലവിൽ വരുന്നത് വലിയ വിവേചനത്തിന് ഇടയാക്കിയേക്കും. അത് മാത്രമല്ല, ആർത്തവം നീട്ടിവയ്ക്കാൻ അനാരോഗ്യകരമായ മാർഗങ്ങൾ സ്വീകരിക്കാനും സ്ത്രീകൾ നിർബന്ധിതരായേക്കാം. ‘‘അധ്യാപിക എന്ന നിലയിൽ ആർത്തവ സമയത്ത് വിദ്യാർഥികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ നേരിട്ടു കണ്ടിട്ടുണ്ട്. ചിലർക്ക് ആർത്തവം സാധാരണ പോലെ കടന്നു പോകുമ്പോൾ ആ ദിവസം ഒരു തരത്തിലും എഴുന്നേൽക്കാൻ കഴിയാതെ പോകുന്നവരുണ്ട്. അവർക്ക് പരിഗണന നൽകേണ്ടതു തന്നെയാണ്. ജോലി സാഹചര്യത്തിലേക്കു വരുമ്പോൾ ആർത്തവത്തിന്റെ പേരിൽ മാത്രം അവധികൾ എടുക്കേണ്ടി വരുന്നവരുണ്ട് എന്നത് കാണാതെ പോകരുത്. ആർത്തവാവധി അനുവദിക്കപ്പെട്ടാൽ സ്ത്രീകൾക്ക് ആ പേരിൽ ജോലി നിഷേധിക്കപ്പെടുന്നില്ല എന്നത് കൂടി ഉറപ്പു വരുത്തണം.’’ അധ്യാപികയായ റോസ്മിൻ റോസ് കെ.വർഗീസ് പറയുന്നു.

കേരളത്തിൽ 60 ശതമാനത്തോളം സ്ത്രീകൾ തൊഴിലെടുക്കുന്ന സപ്ലൈകോയിൽ പകുതിയിലധികം സ്ഥലങ്ങളിലും ശുചിമുറിയില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വനിത കണ്ടക്ടർമാരും ബസ് സ്റ്റാൻഡുകളിൽ ശുചിമുറിയില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ പങ്ക് വച്ചിട്ടുണ്ട്. അസംഘടിത തൊഴിലാളികളുടെ കാര്യത്തിലാവട്ടെ സ്ഥിതി ഇതിലും ദയനീയമാണ്.

∙ അവധി മാത്രം പോരാ

ആർത്തവ ശുചിത്വം ഉറപ്പുവരുത്താനായി 2011 ൽ പ്രത്യേക പദ്ധതി തന്നെ വനിത– ശിശുവികസന മന്ത്രാലയം ആരംഭിച്ചിരുന്നു. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് കുറഞ്ഞ വിലയ്ക്ക് സാനിട്ടറി പാഡുകൾ ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. നാപ്കിൻ വെൻഡിങ് മെഷീനുകളും പലയിടത്തും സ്ഥാപിച്ചു. പക്ഷേ, 2023 ൽ എത്തുമ്പോഴും ആർത്തവ ശുചിത്വം ഉറപ്പുവരുത്താനുള്ള ശ്രമങ്ങൾ ഫലവത്തായിട്ടില്ല എന്നതാണ് യാഥാർഥ്യം. ഗ്രാമീണ ഇന്ത്യയിൽ ഭൂരിഭാഗം പ്രദേശങ്ങളിലും സാനിട്ടറി നാപ്കിനുകൾ ഇപ്പോഴും എല്ലാവരിലേക്കും എത്തിയിട്ടില്ല എന്ന് കണക്കുകൾ പറയുന്നു.

പൊതുസ്ഥലങ്ങളിലും തൊഴിലിടങ്ങളിലും വൃത്തിയുള്ള ശുചിമുറികളില്ല എന്നതും പ്രശ്നമാണ്. കേരളത്തിൽ 60 ശതമാനത്തോളം സ്ത്രീകൾ തൊഴിലെടുക്കുന്ന സപ്ലൈകോയിൽ പകുതിയിലധികം സ്ഥലങ്ങളിലും ശുചിമുറിയില്ല എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. വനിത കണ്ടക്ടർമാരും ബസ് സ്റ്റാൻഡുകളിൽ ശുചിമുറിയില്ലാത്തതിന്റെ ബുദ്ധിമുട്ടുകൾ പങ്ക് വച്ചിട്ടുണ്ട്. അസംഘടിത തൊഴിലാളികളുടെ കാര്യത്തിലാവട്ടെ സ്ഥിതി ഇതിലും ദയനീയമാണ്. ആർത്തവം സാധാരണയാണെന്ന് ആവർത്തിക്കുകയും അവധി നൽകാനാവില്ലെന്ന് പറയുകയും ചെയ്യുമ്പോൾ ഈ സ്ത്രീകൾ ആർത്തവ ദിനങ്ങളിൽ അനുഭവിക്കുന്ന ഇത്തരം ബുദ്ധിമുട്ടുകൾക്ക് പരിഹാരം കാണേണ്ട ഉത്തരവാദിത്തം കൂടി സർക്കാരിനില്ലേ.

2017ൽ മിസ് വേൾഡായിരുന്ന മാനുഷി ചില്ലർ ലോക ആർത്തവ ശുചിത്വ ദിനത്തിൽ സ്കൂൾ വിദ്യാർഥികൾക്കൊപ്പം. ന്യൂഡൽഹിയിൽനിന്നുള്ള ദൃശ്യം (Photo by Pallav Paliwal / AFP)

‘‘12 മണിക്കൂറോളം നീളുന്ന ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരാറുണ്ട് പലപ്പോഴും. ശമ്പളത്തോട് കൂടിയ അവധി നൽകണമെന്നാണ് അഭിപ്രായം. ആർത്തവ സമയത്ത് യാത്ര ചെയ്യുക എന്നത് നിലവിലെ ഇന്ത്യൻ സാഹചര്യത്തിൽ വലിയ ബുദ്ധിമുട്ടാണ്. റെയിൽവേ സ്റ്റേഷനുകളിൽ പലപ്പോഴും സാനിട്ടറി നാപ്കിനുകൾ വാങ്ങാൻ പോലും ഉണ്ടാവില്ല. ശുചിമുറികളിൽ നാപ്കിൻ ഉപേക്ഷിക്കാനുള്ള സംവിധാനവും ഉണ്ടാവില്ല. ഉത്തരേന്ത്യയിൽ സ്ഥിതി ദയനീയമാണ്. 20 രൂപ വരെയാണ് പലപ്പോഴും ശുചിമുറി ഉപയോഗിക്കാൻ കൊടുക്കേണ്ടി വരിക. പക്ഷേ, പേരിനു പോലും വൃത്തിയാക്കാത്ത ശുചിമുറികളാണ് അവ. വെള്ളം പോലും ലഭ്യമാകാത്ത ശുചിമുറികൾ കൊണ്ട് എന്താണ് പ്രയോജനം? ആർത്തവശുചിത്വം പാലിക്കാൻ അടിസ്ഥാന സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെ ലഭ്യമാകേണ്ടതുണ്ട്.’’ ഐഐടി റൂർഖിയിലെ ഗവേഷക വിദ്യാർഥി എബിൻഷ ജോസഫ് പറയുന്നു.

പുണെയിലെ ഒരു പാർക്കിലെ ബസിൽ സജ്ജീകരിച്ചിരിക്കുന്ന മൊബൈൽ ശുചിമുറിയിൽ ആവശ്യത്തിന് സാനിറ്ററി പാഡുണ്ടെന്ന് ഉറപ്പു വരുത്തുന്ന ജീവനക്കാരി (Photo by Indranil MUKHERJEE / AFP)

ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന സുലഭ് ഇന്റർനാഷനൽ എന്ന എൻജിഒ ഏഴ് സംസ്ഥാനങ്ങളിലെ 4839 പെൺകുട്ടികളെയും സ്ത്രീകളെയും കേന്ദ്രീകരിച്ച് നടത്തിയ പഠന റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. സ്കൂളിലെയോ തൊഴിലിടങ്ങളിലെയോ ശുചിമുറി സൗകര്യങ്ങളുടെ വൃത്തിക്കുറവും കൃത്യമായ സംവിധാനങ്ങളുടെ അഭാവവും മൂലം ആർത്തവ ദിനങ്ങളിൽ അവധിയെടുക്കാൻ ഇവർ നിർബന്ധിതരാവുന്നുവെന്നാണ് കണ്ടെത്തൽ. വർഷം ശരാശരി അൻപതോളം ദിവസങ്ങൾ ഇക്കാരണത്തിന്റെ പേരിൽ അവധിയെടുക്കേണ്ടി വരികയോ അതല്ലെങ്കിൽ ബുദ്ധിമുട്ടുകൾ സഹിച്ച് പോകാൻ നിർബന്ധിതരാവുകയോ ചെയ്യുന്നുണ്ട്. മണിക്കൂറുകളോളം ഒരേ സാനിറ്ററി പാഡോ കപ്പോ ഉപയോഗിക്കേണ്ടി വരുന്നത് അണുബാധയടക്കമുള്ള പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും. ആർത്തവാവധി ചർച്ചയാകുമ്പോൾ ആദ്യം പരിഹരിക്കേണ്ടത് അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണെന്ന് വിവിധ മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നു.

English Summary:

Smriti Irani's Comment: Do Indian Women Want Menstrual Leaves?