ലക്ഷ്യമിട്ടത് ആയിരം കന്യകമാരെ, പിന്നാലെ ഇന്റർപോൾ, ഇന്ത്യയിലും കേന്ദ്രം; ഒടുവിൽ ‘തന്ത്ര ഗുരു’ കുടുങ്ങിയതെങ്ങനെ?
2023 നവംബർ 28ന് പുലർച്ചെയാണ് റുമേനിയൻ യോഗാ ഗുരു ഗ്രിഗോറിയൻ ബിവോലാരുവിനെയും അദ്ദേഹത്തിന്റെ 40 അനുയായികളെയും ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, സംഘടിത തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. മിസ (മൂവ്‌മെന്റ് ഫോർ സ്പിരിച്വൽ ഇന്റഗ്രേഷൻ ഇൻ ദി അബ്‌സലൂട്ട്) എന്ന പേരിലുള്ള യോഗ സ്‌കൂളിന്റെ സ്ഥാപകനായ ബിവോലാരു നിരവധി സ്ത്രീ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം. ഇന്റര്‍പോൾ അടക്കമുള്ള അന്വേഷണ ഏജൻസികളും വിവിധ രാജ്യങ്ങളിലെ പൊലീസും മനുഷ്യാവകാശ സംഘടനകളും വർഷങ്ങളായി ഈ യോഗാ ഗുരുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. അവസാനം എഴുപത്തിയൊന്നുകാരനായ യോഗാ ഗുരുവിനെയും 40 അനുയായികളെയും അറസ്റ്റ് ചെയ്തതോടെ ഇന്റർപോളിന്റെ ആറു വർഷത്തെ അന്വേഷണത്തിനും പരിസമാപ്തിയായി. മിസ യോഗ സ്കൂളിലെ ലൈംഗിക കുറ്റകൃത്യങ്ങൾ നേരത്തേതന്നെ തിരിച്ചറിഞ്ഞ ഫ്രഞ്ച് പൊലീസ് മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ആശ്രമങ്ങളിൽ റെയ്ഡ് നടത്തിയത്. എല്ലാ തെളിവുകളും കൃത്യമായി ശേഖരിച്ചാണ് യോഗാ ഗുരുവിനെ പിടികൂടിയതെന്നു ചുരുക്കം. ആത്മീയ (തന്ത്ര യോഗ) വിഷയങ്ങൾ മുതലെടുത്താണ് സ്ത്രീ അനുയായികളെ ബിവോലാരു നിയന്ത്രിക്കുകയും അവരെ ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരാക്കുകയും ചെയ്തിരുന്നത്. അനുയായികളെ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിച്ചതിനും വിദേശത്തു നിന്നെത്തിയവർ ആശ്രമം വിട്ടുപോകാതിരിക്കാൻ പാസ്‌പോർട്ട് പിടിച്ചുവച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.

2023 നവംബർ 28ന് പുലർച്ചെയാണ് റുമേനിയൻ യോഗാ ഗുരു ഗ്രിഗോറിയൻ ബിവോലാരുവിനെയും അദ്ദേഹത്തിന്റെ 40 അനുയായികളെയും ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, സംഘടിത തട്ടിക്കൊണ്ടുപോകൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു അറസ്റ്റ്. മിസ (മൂവ്‌മെന്റ് ഫോർ സ്പിരിച്വൽ ഇന്റഗ്രേഷൻ ഇൻ ദി അബ്‌സലൂട്ട്) എന്ന പേരിലുള്ള യോഗ സ്‌കൂളിന്റെ സ്ഥാപകനായ ബിവോലാരു നിരവധി സ്ത്രീ അനുയായികളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നാണ് ആരോപണം. ഇന്റര്‍പോൾ അടക്കമുള്ള അന്വേഷണ ഏജൻസികളും വിവിധ രാജ്യങ്ങളിലെ പൊലീസും മനുഷ്യാവകാശ സംഘടനകളും വർഷങ്ങളായി ഈ യോഗാ ഗുരുവിനെ നിരീക്ഷിച്ച് വരികയായിരുന്നു. അവസാനം എഴുപത്തിയൊന്നുകാരനായ യോഗാ ഗുരുവിനെയും 40 അനുയായികളെയും അറസ്റ്റ് ചെയ്തതോടെ ഇന്റർപോളിന്റെ ആറു വർഷത്തെ അന്വേഷണത്തിനും പരിസമാപ്തിയായി.
മിസ യോഗ സ്കൂളിലെ ലൈംഗിക കുറ്റകൃത്യങ്ങൾ നേരത്തേതന്നെ തിരിച്ചറിഞ്ഞ ഫ്രഞ്ച് പൊലീസ് മൂന്ന് വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ആശ്രമങ്ങളിൽ റെയ്ഡ് നടത്തിയത്. എല്ലാ തെളിവുകളും കൃത്യമായി ശേഖരിച്ചാണ് യോഗാ ഗുരുവിനെ പിടികൂടിയതെന്നു ചുരുക്കം. ആത്മീയ (തന്ത്ര യോഗ) വിഷയങ്ങൾ മുതലെടുത്താണ് സ്ത്രീ അനുയായികളെ ബിവോലാരു നിയന്ത്രിക്കുകയും അവരെ ശാരീരികവും മാനസികവുമായ പീഡനത്തിന് വിധേയരാക്കുകയും ചെയ്തിരുന്നത്. അനുയായികളെ ശമ്പളമില്ലാതെ ജോലി ചെയ്യാൻ നിർബന്ധിച്ചതിനും വിദേശത്തു നിന്നെത്തിയവർ ആശ്രമം വിട്ടുപോകാതിരിക്കാൻ പാസ്‌പോർട്ട് പിടിച്ചുവച്ചതിനും ഇയാൾക്കെതിരെ കേസുണ്ട്.
∙ പുലർച്ചെ റെയ്ഡ്, അറസ്റ്റ് ചെയ്യാൻ വൻ പൊലീസ് സംഘം
175 പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെട്ട വൻ ഓപറേഷനിലൂടെയാണ് ലൈംഗിക ചൂഷണത്തിൽ കുടുങ്ങിയ 26 സ്ത്രീകളെ വിവിധ കേന്ദ്രങ്ങളിൽ നിന്നായി രക്ഷിച്ചത്. ഇവരിൽ ചിലരെ മാസങ്ങളായി തടങ്കലിൽ വച്ചിരിക്കുകയായിരുന്നു. സ്‌ത്രീകളെ ഇടുങ്ങിയതും വൃത്തിഹീനവുമായ കേന്ദ്രങ്ങളിലാണ് പാർപ്പിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പാരിസ്, സെയ്ൻ-എറ്റ്-മാർനെ, വാൽ-ഡി-മാർനെ, ആൽപ്സ്-മാരിടൈംസ് എന്നിവിടങ്ങളിലാണ് അനധികൃതമായി സ്ത്രീകളെ താമസിപ്പിച്ച് ചൂഷണം നടത്തിയിരുന്നത്.
രാജ്യാന്തര യോഗ ഫെഡറേഷനിൽ നിരവധി പരാതികള്‍ വന്നതോടെയാണ് കാര്യമായ അന്വേഷണം തുടങ്ങിയത്. രാജ്യാന്തര യോഗ ഫെഡറേഷനുകളിൽ നിന്ന് പുറത്താക്കപ്പെട്ടിട്ടും തന്ത്ര യോഗ മറയാക്കി ഇയാൾ കുറ്റകൃത്യങ്ങൾ തുടരുകയായിരുന്നു. ഇദ്ദേഹത്തിന്റെ സംഘത്തിലെ മുൻ അംഗങ്ങൾ ആശ്രമങ്ങളിൽ നടക്കുന്ന കുറ്റകൃത്യങ്ങളെക്കുറിച്ച് അധികൃതരോട് വെളിപ്പെടുത്തിയതോടെയാണ് അധികൃതരും നിരീക്ഷിക്കാൻ തുടങ്ങിയത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സ്ത്രീകളാണ് ഇവിടെ കഴിഞ്ഞിരുന്നതെന്നും ഫ്രഞ്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിവിധ തലങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചതോടെ രാജ്യാന്തര പൊലീസ് ഏജൻസിയായ ഇന്റർപോളും യോഗാ ഗുരുവിനെ അറസ്റ്റ് ചെയ്യാൻ നോട്ടിസ് നൽകിയിരുന്നു.
∙ അന്വേഷണം നേരത്തേ തുടങ്ങി
അനുയായികൾക്ക് അദ്ദേഹം ‘ഗ്രിഗ്’ ആയിരുന്നു, തന്ത്ര യോഗയിലൂടെ (ലൈംഗികത ഉൾപ്പെടുത്തിയിട്ടുളള യോഗ മുറകൾ) പ്രബുദ്ധതയിലേക്കും ഉയർന്ന ആത്മീയ ബോധാവസ്ഥയിലേക്കും വഴികാട്ടുന്ന ഗുരു. എന്നാൽ യൂറോപ്യൻ പൊലീസിനെ സംബന്ധിച്ചിടത്തോളം ഗ്രിഗോറിയൻ ബിവോലാരു സമൂഹത്തിനുതന്നെ ഭീഷണിയായ കൊടും കുറ്റവാളിയായിരുന്നു. തട്ടിക്കൊണ്ടുപോകൽ, ബലാത്സംഗം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി ഫ്രാൻസിലെ പ്രോസിക്യൂട്ടർമാർ നേരത്തേ തന്നെ ഇദ്ദേഹത്തെ അകത്താക്കാൻ ശ്രമം തുടങ്ങിയിരുന്നു.
യോഗ കേന്ദ്രത്തിൽ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാനും അശ്ലീല പ്രകടനങ്ങൾ കാഴ്ചവയ്ക്കാനും ആളുകൾ നിർബന്ധിതരാക്കപ്പെട്ടിരുന്നുവെന്നാണ് ഇയാൾക്കെതിരെയുള്ള കുറ്റപത്രത്തിലുള്ളത്. ഇതുതന്നെയാണ് ഇയാളെ കുരുക്കാൻ പൊലീസിന് തുണയായതും. സ്ത്രീകളെ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുന്നതിനും നിർബന്ധിക്കുന്നതിനും സംഘം ഉപയോഗിച്ചതായി ആരോപിക്കപ്പെടുന്ന ഒന്നിലധികം സ്ഥലങ്ങൾ പിന്തുടർന്നായിരുന്നു പൊലീസ് ഓപറേഷൻ. ഈ സ്ഥലങ്ങൾ ‘ആശ്രമങ്ങൾ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ലൈംഗികത ഉള്‍പ്പെടുത്തിയുള്ള യോഗയിലേക്കായി ബിവോലാരു തന്നെ സ്ത്രീകളെ റിക്രൂട്ട് ചെയ്യുകയും അദ്ദേഹത്തിന്റെ താവളങ്ങളിൽ താമസിപ്പിക്കുകയും ചെയ്തുവരികയായിരുന്നു.
∙ ആരാണ് യോഗാ ഗുരു ഗ്രിഗോറിയൻ ബിവോലാരു?
റുമേനിയൻ യോഗാ ഗുരു എന്ന ഗ്രിഗോറിയൻ ബിവോലാരു എന്നും വിവാദ നായകനാണ്. ബിവോലാരുവിന് റുമേനിയ കൂടാതെ സ്വീഡനിലും പൗരത്വമുണ്ട്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ട കേസിൽ റുമേനിയയിൽ ഹാജരാകാതിരുന്നതിന് 2013ൽ ശിക്ഷിക്കപ്പെട്ടു, ഇതേ കുറ്റത്തിന് ഫ്രാൻസിൽ മൂന്ന് വർഷം തടവും അനുഭവിച്ചു. നിരവധി മുൻ അനുയായികൾ ഇയാൾക്കെതിരെ ലൈംഗികാരോപണം ഉന്നയിച്ചിട്ടുണ്ട്. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് അനുയായികളെ ആകർഷിച്ച മിസ യോഗ സ്കൂളിന് കനത്ത പ്രഹരമാണ് ബിവോലാരുവിന്റെയും അനുയായികളുടെയും അറസ്റ്റുകൾ.
ലൈംഗികത ഉൾപ്പെടുന്ന യോഗയുടെയും (തന്ത്ര യോഗ) നിഗൂഢ ആത്മീയതയുടെയും മിശ്രിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് മിസ സ്‌കൂളിലെ പഠനം. മിസയ്ക്ക് കീഴിൽ ഏകദേശം 30 രാജ്യങ്ങളിലായി വിവിധ പേരുകളിൽ സ്കൂളുകൾ സ്ഥാപിച്ചിരുന്നു ബിവോലാരു. അമേരിക്കയിലും ബ്രിട്ടനിലും താര, ഡെന്മാർക്കിലും പോർച്ചുഗലിലും നാഥ എന്നീ പേരുകളിലാണ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ഇന്ത്യയിലുമുണ്ടായിരുന്നു ഇയാൾക്ക് കേന്ദ്രമെന്നാണ് റിപ്പോർട്ട്. ഇതിൽ ചിലതൊക്കെ പൂട്ടുകയും ചെയ്തു.
റുമേനിയ ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ബിവോലാരുവിന്റെ കഷ്ടകാലം തുടങ്ങി. നിക്കോളാ സിയോഷസ്‌കുവിന്റെ സ്വേച്ഛാധിപത്യത്തിനു കീഴിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടം വൈരുദ്ധ്യാത്മക ഭൗതികവാദമല്ലാതെ മറ്റൊരു തത്വചിന്തയും അംഗീകരിച്ചിരുന്നില്ല.
ലൈംഗിക വിമോചനത്തെക്കുറിച്ചുള്ള ബിവോലാരുവിന്റെ പഠനങ്ങൾക്കും പ്രവർത്തനങ്ങൾക്കും ഒരു വിഭാഗം ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റാനും സാധിച്ചു. ആത്മീയതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ, പ്രത്യേകിച്ച് ലൈംഗിക വിമോചനത്തിനുള്ള ഊന്നൽ എന്നിവയ്ക്ക് പ്രശംസയും വിമർശനവും ഒരുപോലെ ലഭിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത് തുടങ്ങിയ കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കേസുകളിൽ കുടുങ്ങിയത് ബിവോലാരുവിന്റെ പാരമ്പര്യ മഹിമയെയും ഭാവി പദ്ധതികളെയും കൂടുതൽ പ്രതിസന്ധിയിലാക്കി.
∙ ആദ്യകാല ജീവിതവും യോഗ യാത്രയും
1952 ൽ റുമേനിയയിൽ ജനിച്ച ബിവോലാരു ചെറുപ്പം മുതൽ യോഗയിലും ആത്മീയതയിലും താൽപര്യം വളർത്തിയെടുത്തു. 1970 കളുടെ അവസാനത്തിലാണ് ഇയാൾ യോഗ പഠിപ്പിക്കാൻ തുടങ്ങിയത്. 1990 ൽ മിസ യോഗ സ്‌കൂൾ സ്ഥാപിച്ചു. താന്ത്രിക അല്ലെങ്കിൽ തന്ത്ര യോഗയുടെയും നിഗൂഢ ആത്മീയതയുടെയും സമന്വയത്തെ അടിസ്ഥാനമാക്കിയുള്ള മിസ യോഗ സ്‌കൂളിന്റെ പഠിപ്പിക്കലുകൾ റുമേനിയയിൽ അതിവേഗം ജനപ്രീതി നേടുകയും ഏറെ അനുയായികളെ ആകർഷിക്കുകയും ചെയ്തു.
ആത്യന്തിക സത്യത്തിന്റെ കണ്ടെത്തലിലേക്ക് നയിക്കുന്ന വളരെ ഫലപ്രദമായ പ്രായോഗിക രീതികൾ യോഗ വാഗ്ദാനം ചെയ്യുന്നുവെന്ന് ഇതിനിടെ താൻ മനസ്സിലാക്കിയെന്നാണ് ബിവോലാരു പറയുന്നത്. എല്ലാ രാത്രിയിലും 8-9 മണിക്കൂർ വരെ യോഗാ മുറകൾ കഠിനമായി പരിശീലിച്ചു. താമസിയാതെതന്നെ താൻ ശ്രദ്ധേയമായ നേട്ടങ്ങളും ആഴത്തിലുള്ള ആന്തരിക പരിവർത്തനങ്ങളും കൈവരിച്ചുവെന്നും ഇയാൾ പ്രചരിപ്പിച്ചു. ഇത് പുരാതന യോഗ പാരമ്പര്യത്തിന്റെ രഹസ്യങ്ങൾ മറ്റുള്ളവരുമായി പങ്കിടാനുള്ള സ്ഥാനത്തേക്ക് തന്നെ എത്തിച്ചുവെന്നും പറഞ്ഞുപരത്തി.
യോഗാ ഗുരുവുവിന്റെ വീട്ടിൽ അദ്ദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരവധി പെൺകുട്ടികളാണ് നിരന്തരം എത്തിയിരുന്നത്. 1000 കന്യകമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ താൻ അങ്ങേയറ്റം ആത്മീയനായിത്തീരുമെന്ന് വരെ ബിവോലാരു വിശ്വസിച്ചിരുന്നു.
എന്നാൽ, അക്കാലത്ത് റുമേനിയ ഭരിച്ചിരുന്ന കമ്മ്യൂണിസ്റ്റ് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതോടെ ബിവോലാരുവിന്റെ കഷ്ടകാലം തുടങ്ങി. നിക്കോളാ സിയോഷസ്‌കുവിന്റെ സ്വേച്ഛാധിപത്യത്തിനു കീഴിലുള്ള കമ്യൂണിസ്റ്റ് ഭരണകൂടം വൈരുദ്ധ്യാത്മക ഭൗതികവാദമല്ലാതെ മറ്റൊരു തത്വചിന്തയും അംഗീകരിച്ചിരുന്നില്ല. അന്ന് കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനു വിരുദ്ധമായ അഭിപ്രായങ്ങൾ ഇത്തരം യോഗയിലൂടെ സൃഷ്ടിച്ചെടുക്കാൻ സാധ്യതയുള്ളതിനാൽ, ആത്മീയതയിൽ അമിതമായി താൽപര്യം കാണിക്കുന്ന ഏതൊരാളും റുമേനിയയിലെ രഹസ്യ പൊലീസിന്റെ (കുപ്രസിദ്ധമായ ‘സെക്യൂരിറ്റേറ്റ്’ സംഘം) കരിമ്പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇതോടെ ഗ്രിഗോറിയൻ ബിവോലാരുവും രഹസ്യ പൊലീസിന്റെ നിരീക്ഷണത്തിലായി. തുടർന്ന് നിരവധി കേസുകളും പൊലീസിന്റെ പീഡനങ്ങളും സഹിക്കവയ്യാതെ ബിവോലാരു രാജ്യം വിടുകയായിരുന്നു.
∙ പഠിപ്പിക്കുന്നത് ലൈംഗികതയും ആത്മീയ വിമോചനവും!
ആത്മീയ പ്രബുദ്ധതയിലേക്കുള്ള പാതയായി ബിവോലാരു കാണുന്നത് ലൈംഗിക വിമോചനം എന്ന ആശയമാണ്. ഇതാണ് ബിവോലാരുവിന്റെ പഠനത്തിന്റെ പ്രധാന കേന്ദ്രവും. ലൈംഗികതയുടെ ആത്മീയ സാധ്യതകളെ ഊന്നിപ്പറയുന്ന, ഒരു തരത്തിൽപ്പറഞ്ഞാൽ ലൈംഗികത ഉൾപ്പെടുന്ന യോഗയാണ് അദ്ദേഹം പ്രോത്സാഹിപ്പിക്കുന്നത്. ആത്മീയമായി ഉയർന്ന തലത്തിലുള്ള ബോധം കൈവരിക്കുന്നതിനു ബോധപൂർവമായ ലൈംഗിക പ്രവൃത്തികളിൽ ഏർപ്പെടാൻ അനുയായികളെ പ്രോത്സാഹിപ്പിക്കുകയാണു ചെയ്തിരുന്നത്.
ലൈംഗികതയെക്കുറിച്ചുള്ള ബിവോലാരുവിന്റെ പഠന രീതികൾക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചിരുന്നത്. ചിലർ ലൈംഗികതയോടുള്ള അദ്ദേഹത്തിന്റെ തുറന്നതും പുരോഗമനപരവുമായ സമീപനത്തെ പ്രശംസിച്ചു, അതേസമയം മറ്റുള്ളവർ അദ്ദേഹത്തിന്റെ ആശയങ്ങൾ അമിതമായി പ്രയോഗിക്കുന്നത് സമൂഹത്തിന് ദോഷകരമാണെന്ന് വിമർശിച്ചു. ആത്മീയ അധികാരത്തിന്റെ സ്ഥാനവും തന്റെ മിസ സ്കൂളും ഉപയോഗപ്പെടുത്തി ബിവോലാരു അനുയായികളായ സ്ത്രീകളെ ചൂഷണം ചെയ്യുന്നതിനെക്കുറിച്ചും വിമർശകർ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
∙ നിയമപരമായ കുരുക്കുകളും ദുരുപയോഗ ആരോപണങ്ങളും
നിരവധി നിയമപരമായ വിവാദങ്ങളാൽ അടയാളപ്പെടുത്തിയിട്ടുള്ളതാണ് ബിവോലാരുവിന്റെ ജീവിതം. 2004 ൽ, പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന ആരോപണത്തിൽ ശിക്ഷാ നടപടി ഒഴിവാക്കാൻ റുമേനിയയിൽ നിന്ന് പലായനം ചെയ്തു. സ്വീഡനിൽ രാഷ്ട്രീയ അഭയാർഥി പദവി നേടിയ അദ്ദേഹം റുമേനിയയിലെ നിയമ നടപടികൾ വൈകിപ്പിച്ചു. എന്നാൽ, 2013 ൽ കേസിൽ ഹാജരാകാത്ത കുറ്റം ചുമത്തി ആറു വർഷം തടവിന് ശിക്ഷിക്കപ്പെട്ടു. 2010 ൽ, പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട കുറ്റത്തിനു ബിവോലാരു ഫ്രാൻസിലും അറസ്റ്റിലായിരുന്നു. ഈ കേസിൽ റുമേനിയയിലേക്ക് നാടുകടത്തപ്പെട്ടെങ്കിലും നടപടിക്രമങ്ങളിലെ അപാകതകൾ കാരണം അപ്പീലിൽ കുറ്റവിമുക്തനാക്കപ്പെട്ടു.
ലൈംഗിക ചൂഷണം, മനുഷ്യക്കടത്ത്, സംഘടിത തട്ടിക്കൊണ്ടുപോകൽ എന്നീ കുറ്റങ്ങൾ ചുമത്തി 2013ൽ ബിവോലാരു വീണ്ടും ഫ്രാൻസിൽ അറസ്റ്റിലായി. യുവതികൾ ഉൾപ്പെടെയുള്ള തന്റെ അനുയായികളെ ലൈംഗികാവശ്യങ്ങൾക്കായി ഉപയോഗിക്കുകയും ചൂഷണം ചെയ്യുകയും ചെയ്തുവെന്ന ആരോപണത്തെ തുടർന്നാണ് കുറ്റം ചുമത്തിയത്. 2015ൽ ജാമ്യത്തിൽ ഇറങ്ങിയ ഇയാൾക്കെതിരെ ഈ കേസിൽ വാദം തുടരുകയാണ്.
∙ ലൈംഗിക ചൂഷണ ഇരകളിൽ പതിനഞ്ചുകാരിയും
ഇരകളിൽ ഒരാളായ പെൺകുട്ടി 15 വയസ്സുള്ളപ്പോഴാണ് ഗുരുവുമായി ലൈംഗിക ബന്ധം തുടങ്ങിയത്. ഒരു യോഗാ മാസ്റ്റർ എന്ന നിലയിൽ താൻ അദ്ദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ തനിക്ക് ഉന്നതമായ ആത്മീയത കൈവരിക്കാൻ കഴിയുമെന്ന് ബിവോലരു അവകാശപ്പെട്ടിരുന്നതായാണ് പിന്നീട് പെൺകുട്ടി പൊലീസിനോടു പറഞ്ഞത്. യോഗാ ഗുരുവുവിന്റെ വീട്ടിൽ അദ്ദേഹവുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിരവധി പെൺകുട്ടികളാണ് നിരന്തരം എത്തിയിരുന്നത്. 1000 കന്യകമാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ താൻ അങ്ങേയറ്റം ആത്മീയനായിത്തീരുമെന്ന് വരെ അദ്ദേഹം വിശ്വസിച്ചിരുന്നു. ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിത ലക്ഷ്യവും.
1000 കന്യകകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ നിങ്ങൾക്ക് ഉയർന്ന ആത്മീയ തലത്തിലെത്താൻ കഴിയുമെന്ന് പറയുന്ന ഒരു ഇന്ത്യൻ മിഥ്യയിൽ ബിവോലരുവിന് ഏറെ താൽപര്യമുണ്ടായിരുന്നു എന്നാണ് അനുയായികളും പറഞ്ഞത്. തന്റെ യോഗ ക്ലാസിനെത്തുന്ന വിദ്യാർഥിനികളുടെ പ്രായം രേഖപ്പെടുത്തിയ ഫോട്ടോകൾ ലഭ്യമായതിനാൽ അയാൾ ലൈംഗികബന്ധത്തിലേർപ്പെട്ട ഓരോ പെൺകുട്ടിയുടെയും ഫോട്ടോകൾ പ്രത്യേകം സൂക്ഷിച്ചിരുന്നു. ആ അപാർട്ട്മെന്റിൽ താമസിക്കുന്ന പെൺകുട്ടികൾ ഏതാനും ദിവസങ്ങളോ ആഴ്ചകളോ അവിടെ ചെലവഴിക്കും, അതിനുശേഷം അവരുടെ സ്ഥാനം മറ്റ് പെൺകുട്ടികൾക്ക് കൈമാറും, ഇതായിരുന്നു പതിവ്.
∙ ഇന്ത്യയിൽ യോഗാ കേന്ദ്രം നടത്തിയിരുന്നത് അശ്ലീല സിനിമാ നടിയും നടനും
യോഗയും ലൈംഗികതയും ഉൾപ്പെടുന്ന യൂറോപ്യൻ രീതിയിലുള്ള കേന്ദ്രം 2011 ൽ ചെന്നൈയിലും പ്രവർത്തിച്ചിരുന്നു. അന്ന് ദേശീയ മാധ്യമങ്ങളെല്ലാം വാർത്ത നൽകിയതോടെ വിദേശികൾ ഉൾപ്പടെയുള്ളവരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, പിന്നീട് മറ്റ് പല നഗരങ്ങളിലും മിസ സത്യ എന്ന പേരിൽ യോഗാ സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ തുടങ്ങി. ഈ കേന്ദ്രങ്ങളെല്ലാം നിയന്ത്രിക്കുന്നതും വിദേശികളാണ്. ടൂറിസ്റ്റ് വീസകളിൽ വരുന്ന വിദേശികൾക്ക് അവിഹിത ബന്ധങ്ങൾക്ക് അവസരമൊരുക്കുന്ന കേന്ദ്രങ്ങളായും ഇത്തരം യോഗാ ആശ്രമങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
2011 ൽ ചെന്നൈയിലെ തേനാംപേട്ടിലെ ചൊക്കലിംഗം നഗറിലെ വാടകവീട്ടിലായിരുന്നു നൂറോളം യുവതീ യുവാക്കൾ ലൈംഗിക യോഗ പരിശീലിച്ചിരുന്നത്. ഡെന്മാർക്കിലെയും റുമേനിയയിലെയും പൗരൻമാരായ ഏഴ് മിസ അധ്യാപകരടങ്ങുന്ന സംഘമാണ് ചെന്നൈയിലെ കേന്ദ്രം നടത്തിയിരുന്നത്. അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ദമ്പതികളായ മിഹായ് സ്റ്റോയനും അദീന സ്റ്റോയനും ഉൾപ്പെടെയുള്ളവർ ഇതിന്റെ ഭാഗമായിരുന്നു. കോപ്പൻഹേഗൻ ആസ്ഥാനമായുള്ള പ്രൊഡക്ഷൻ ഹൗസായ സബ്‌ലൈം ഇറോട്ടിക്ക നിർമിച്ച പോൺ സിനിമകളിൽ അഭിനയിച്ചവരായിരുന്നു ആശ്രമത്തിലെത്തുന്നവർക്ക് അശ്ലീല ചിത്രങ്ങൾ കാണിച്ച് ക്ലാസെടുത്തിരുന്നത്.
∙ സാമ്പത്തിക നേട്ടത്തിനായും സ്ത്രീകളെ ഉപയോഗിച്ചു
സ്വയം പ്രഖ്യാപിത യോഗാ ഗുരു മറ്റു സാമ്പത്തിക നേട്ടത്തിനായും സ്‌ത്രീകളെ ഉപയോഗിച്ചിരുന്നു. പുറം രാജ്യങ്ങളിലെ പാർട്ടികൾക്കും മറ്റു ആവശ്യങ്ങൾക്കും ആശ്രമത്തിലെ സ്ത്രീകളെ എത്തിച്ചുകൊടുത്തിരുന്നതായാണ് പൊലീസ് റിപ്പോർട്ട്. ജപ്പാനിലെ ക്ലബ്ബുകളിൽ നൃത്തം ചെയ്യാൻ സ്ത്രീകളെ അയച്ചിരുന്നുവെന്നും ആരോപണമുണ്ട്. ഭക്തരായ അനുയായികൾ ആശ്രമങ്ങൾ എന്നറിയപ്പെടുന്ന ആത്മീയ താവളങ്ങളിലാണ് താമസമെന്നത് ഇതിനെല്ലാം അവസരമൊരുക്കി. ഡാനിഷ് യോഗാ പരിശീലകനായ കിം ഷ്‌മോക്കിന്റെ ഉടമസ്ഥതയിലുള്ള ഫാമിലാണ് അവയിലൊന്ന് സ്ഥിതി ചെയ്യുന്നത്.
സമ്മർ സീസണിൽ ഇവിടെ ഒരു വാർഷിക പരിപാടിയുണ്ട്. അന്നാണ് മിസ് ശക്തി (പവർ) മത്സരം നടക്കുക. ഇത് ഏറെ ലൈംഗികത നിറഞ്ഞ പരിപാടിയാണ്. ഇതും യോഗയുടെ ഭാഗമായാണ് അവതരിപ്പിക്കുന്നത്. ഈ പ്രോഗ്രാമിലേക്ക് പ്രവേശനം ലഭിക്കുന്നതിന് ഓരോ പങ്കാളിയും ബിക്കിനിയിലോ നീന്തൽ വേഷത്തിലോ ഉള്ള രണ്ട് ചിത്രങ്ങൾ നൽകണം. പങ്കെടുക്കുന്നവർ സിഫിലിസ്, എച്ച്ഐവി പരിശോധനകൾക്ക് വിധേയരാകണം. ഈ പരിശോധനകളെല്ലാം സൂചന നൽകുന്നത് സമ്മർ ഇവന്റുകളിൽ ലൈംഗിക ബന്ധങ്ങൾ നടക്കാറുണ്ട് എന്നതായിരുന്നു.
∙ ഗുരു ‘പാവം’ എന്ന് അനുയായികൾ!
യോഗാ സമൂഹത്തിനകത്തും വിശാലമായ പൊതുമണ്ഡലത്തിലും ബിവോലാരു വിവാദ വ്യക്തിതന്നെയാണ്. ലൈംഗിക വിമോചനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പഠിപ്പിക്കലുകൾ ചർച്ചകൾക്ക് തുടക്കമിടുകയും ആത്മീയ കമ്മ്യൂണിറ്റികൾക്കുള്ളിലെ ദുരുപയോഗത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുകയും ചെയ്തു. തുടരെയുള്ള കുറ്റകൃത്യങ്ങളും കേസുകളും അദ്ദേഹത്തിന്റെ പ്രശസ്തിക്ക് കൂടുതൽ കളങ്കം വരുത്തി. പതിവ് വിവാദങ്ങൾക്കിടയിലും ബിവോലാരു അനുയായികളെ ആകർഷിക്കുകയും ഓൺലൈൻ സാന്നിധ്യം നിലനിർത്തുകയും ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലെ അധികാരികളാൽ അന്യായമായി ലക്ഷ്യംവയ്ക്കപ്പെട്ട, തെറ്റിദ്ധരിക്കപ്പെട്ട ഒരു ആത്മീയ ഗുരുവാണ് ബിവോലാരുവെന്നാണ് ഇപ്പോഴും അദ്ദേഹത്തിന്റെ അനുയായികൾ പറയുന്നത്.