വലതുകൈ തകർത്തു. ജീവിതത്തിൽ എന്നന്നേയ്ക്കുമായി അയാളുടെ കൈനീളത്തിൽ കുറവു വന്നു. മുറിപ്പാടുകൾ ബാക്കി നിന്നു. വൃക്കകൾ തകരാറിലായി. 1967ൽ കമ്യൂണിസ്റ്റുകാരിൽനിന്നേറ്റ അക്രമം നൽകിയ വേദനകൾ പലതുണ്ടായിരുന്നെങ്കിലും അവയിൽനിന്നൊക്കെ തിരിച്ചെത്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ പേരെഴുതിവച്ചയാളാണ് പ്രിയരഞ്ജൻ ദാസ്മുൻഷി എന്ന ബംഗാൾ നേതാവ്. ബംഗാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റും പിന്നീട് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റുമായിയിരുന്നു. സഞ്ജയ് ഗാന്ധിയുമായി പിണങ്ങി ഇടയ്ക്ക് അൽപകാലം പാർട്ടിവിട്ടെങ്കിലും തിരിച്ചെത്തി 1984ൽ രാജീവ്ഗാന്ധി മന്ത്രിസഭയിൽ വാണിജ്യ സഹമന്ത്രിയും 2004ൽ യുപിഎ മന്ത്രിസഭയിൽ വാർത്താ വിതരണമന്ത്രിയുമായി. കേന്ദ്രമന്ത്രിസഭയിലായിരിക്കെ 2008ൽ പക്ഷാഘാതം നേരിട്ടതാണ് രാഷ്ട്രീയജീവിതത്തിലെ രണ്ടാംദുരന്തം. പിന്നീട് മരണം വരെയുള്ള 9 വർഷം അദ്ദേഹം കോമയിലായിരുന്നു. കമ്യൂണിസത്തോട് എന്നും പൊരുതിയ അദ്ദേഹം സഹപ്രവർത്തകരായ ‘തണ്ണിമത്തൻ’ നേതാക്കളെ (കമ്യൂണിസ്റ്റ് ആഭിമുഖ്യം രഹസ്യമായി പ്രകടിപ്പിച്ചവർ, തണ്ണിമത്തനിലെന്ന പോലെ അകത്ത് ചുവപ്പ് ഒളിപ്പിച്ചവർ) പരസ്യമായിത്തന്നെ പോരിനു വിളിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ദീപ ദാസ്മുൻഷി കേരളത്തിലേക്ക് എത്തുന്നു. കേരളത്തിന്റെ ചുമതയലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വലതുകൈ തകർത്തു. ജീവിതത്തിൽ എന്നന്നേയ്ക്കുമായി അയാളുടെ കൈനീളത്തിൽ കുറവു വന്നു. മുറിപ്പാടുകൾ ബാക്കി നിന്നു. വൃക്കകൾ തകരാറിലായി. 1967ൽ കമ്യൂണിസ്റ്റുകാരിൽനിന്നേറ്റ അക്രമം നൽകിയ വേദനകൾ പലതുണ്ടായിരുന്നെങ്കിലും അവയിൽനിന്നൊക്കെ തിരിച്ചെത്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്റെ പേരെഴുതിവച്ചയാളാണ് പ്രിയരഞ്ജൻ ദാസ്മുൻഷി എന്ന ബംഗാൾ നേതാവ്. ബംഗാൾ യൂത്ത് കോൺഗ്രസ് പ്രസിഡന്റും പിന്നീട് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റുമായിയിരുന്നു. 

സഞ്ജയ് ഗാന്ധിയുമായി പിണങ്ങി ഇടയ്ക്ക് അൽപകാലം പാർട്ടിവിട്ടെങ്കിലും തിരിച്ചെത്തി 1984ൽ രാജീവ്ഗാന്ധി മന്ത്രിസഭയിൽ വാണിജ്യ സഹമന്ത്രിയും 2004ൽ യുപിഎ മന്ത്രിസഭയിൽ വാർത്താ വിതരണമന്ത്രിയുമായി. കേന്ദ്രമന്ത്രിസഭയിലായിരിക്കെ 2008ൽ പക്ഷാഘാതം നേരിട്ടതാണ് രാഷ്ട്രീയജീവിതത്തിലെ രണ്ടാംദുരന്തം. പിന്നീട് മരണം വരെയുള്ള 9 വർഷം അദ്ദേഹം കോമയിലായിരുന്നു.

പ്രിയരഞ്ജൻ ദാസ്മുൻഷിക്കൊപ്പം കാറില്‍ യാത്ര ചെയ്യുന്ന ദീപ ദാസ്മുൻഷി. (ഫയൽ ചിത്രം: പിടിഐ)
ADVERTISEMENT

കമ്യൂണിസത്തോട് എന്നും പൊരുതിയ അദ്ദേഹം സഹപ്രവർത്തകരായ ‘തണ്ണിമത്തൻ’ നേതാക്കളെ (കമ്യൂണിസ്റ്റ് ആഭിമുഖ്യം രഹസ്യമായി പ്രകടിപ്പിച്ചവർ, തണ്ണിമത്തനിലെന്ന പോലെ അകത്ത് ചുവപ്പ് ഒളിപ്പിച്ചവർ) പരസ്യമായിത്തന്നെ പോരിനു വിളിച്ചു. അദ്ദേഹത്തിന്റെ ഭാര്യ ദീപ ദാസ്മുൻഷി കേരളത്തിലേക്ക് എത്തുന്നു. കേരളത്തിന്റെ ചുമതയലയുള്ള എഐസിസി ജനറൽ സെക്രട്ടറിയെന്ന നിലയിൽ. 

2006ൽ എംഎൽഎയും 2009ൽ റായ്ഗഞ്ച് മണ്ഡലത്തിൽനിന്ന് എംപിയുമായ അവർ രണ്ടാം യുപിഎ മന്ത്രിസഭയിൽ നഗരവികസന സഹമന്ത്രിയായിരുന്നു. ഹിമാചൽ പ്രദേശിലെയും തെലങ്കാനയിലെയും കോൺഗ്രസിന്റെ തിരഞ്ഞെടുപ്പു വിജയങ്ങളുടെ ചുക്കാൻപിടിച്ച ശേഷമാണ് ദീപ കേരളത്തിന്റെ ചുമതലയിലേക്കെത്തുന്നത്. പ്രിയരഞ്ജൻ ദാസ്മുൻഷിയെക്കുറിച്ചും കേരളത്തെ കുറിച്ചും രാഷ്ട്രീയജീവിതത്തെക്കുറിച്ചും മനോരമ ഓൺലൈൻ പ്രീമിയത്തില്‍ മനസ്സു തുറക്കുകയാണ് ദീപ.

ദീപ ദാസ്മുൻഷി (ചിത്രം: മനോരമ)

? ഒരുകാലത്ത് സിപിഎമ്മിന്റെ ശക്തികേന്ദ്രമായിരുന്ന ബംഗാളിൽനിന്ന് ഇപ്പോൾ സിപിഎം സർക്കാർ തുടർഭരണം കയ്യാളുന്ന കേരളത്തിലേക്കാണ് വരുന്നത്. എന്തു തോന്നുന്നു

വൈകാരികമായും രാഷ്ട്രീയപരമായും കേരളത്തോട് ഞാൻ ചേർന്നു നിൽക്കുന്നതിന് ഒരു കാരണമുണ്ട്. ഞങ്ങളും സിപിഎമ്മിനോടു പോരാടിയാണ് രാഷ്ട്രീയപ്രവർത്തനം നടത്തിയിട്ടുള്ളത്. കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കോൺഗ്രസുകാർക്ക് നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ എനിക്കു മനസ്സിലാകും. എന്റെ ഭർത്താവിനെ കമ്യൂണിസ്റ്റുകാർ മർദിച്ച് അവശനാക്കി മരിച്ചെന്നുറപ്പിച്ച് റെയി‍ൽപാളത്തിൽ ഉപേക്ഷിച്ചു കളഞ്ഞതാണ്. അനക്കമുണ്ടെന്ന് അറിഞ്ഞ് ആരൊക്കെയോ ആശുപത്രിയിലെത്തിച്ചതുകൊണ്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു. കേരളത്തിലെ കോൺഗ്രസുകാരുടെ പോരാട്ടവും അവരുടെ ത്യാഗവും എനിക്കു മനസ്സിലാകും.

ADVERTISEMENT

? ദേശീയ നേതൃത്വത്തെ പ്രതിനിധീകരിച്ചാണ് കേരളത്തിൽ പ്രവർത്തിക്കേണ്ടത്. ദേശീയ നേതൃത്വത്തിനു സിപിഎമ്മിനോടുള്ള കാഴ്ചപ്പാട് മറ്റൊന്നാണ്. ഇതേക്കുറിച്ച്

കഴിഞ്ഞതവണ ബംഗാളിൽ ഇടതുപാർട്ടികളുമായി സഖ്യത്തിൽ മത്സരിച്ചപ്പോൾതന്നെയാണ് കേരളത്തിൽ നേർക്കുനേർ മത്സരിച്ചത്. ഇതു പുതിയ കാര്യമല്ല. ത്രിപുരയിലും സഖ്യത്തിൽ മത്സരിച്ചല്ലോ? തെലങ്കാനയിൽ സിപിഐ കോൺഗ്രസിനൊപ്പമായിരുന്നു. സഖ്യമുണ്ടാക്കുമ്പോൾ പാർട്ടി സംസ്ഥാന നേതാക്കളുടെ തീരുമാനത്തിനാണ് മുൻഗണന നൽകുക. ഓരോയിടത്തെയും സാഹചര്യവും ഊന്നലുമെല്ലാം പരിഗണിക്കേണ്ടി വരും. അതുകൊണ്ടാണ് സംസ്ഥാന നേതൃത്വം കൈക്കൊള്ളുന്ന തീരുമാനത്തെ എഐസിസി പിന്തുണയ്ക്കുന്നത്.

വ്യക്തിപരമായി കേരളവുമായി എനിക്കു ബന്ധമുണ്ട്. ഇപ്പോഴത്തെ പല നേതാക്കളും എന്റെ ഭർത്താവ് പ്രിയരഞ്ജൻ ദാസ്മുൻഷിയിലൂടെയോ അദ്ദേഹത്തിനൊപ്പമോ യൂത്ത് കോൺഗ്രസ് നേതൃത്വത്തിലേക്ക് എത്തിയവരാണ്. കേരളത്തിലെ മുതിർന്ന നേതാക്കളെ കുടുംബപരമായിത്തന്നെ എനിക്കറിയാം

ദീപ ദാസ്മുൻഷി

? പ്രിയരഞ്ജൻ ദാസ്മുൻഷിക്ക് കേരള നേതാക്കളുമായുണ്ടായിരുന്ന അടുപ്പത്തെക്കുറിച്ചു പറയാമോ

പ്രിയരഞ്ജന്റെ വിയോഗവാർത്തയറിഞ്ഞ് ഞങ്ങളുടെ വീട്ടിലേക്ക് ആദ്യമെത്തിയത് എ.കെ. ആന്റണിയായിരുന്നു. വീട്ടിൽ അവസാനം വരെ തുടർന്നതും അദ്ദേഹമായിരുന്നു. ജീവിതത്തിലൊരിക്കലും അതു മറക്കില്ല. ആശുപത്രിയിലായിരുന്ന ഘട്ടത്തിൽ ഏറ്റവും കൂടുതൽ സന്ദർശകർ വന്നതും കേരളത്തിൽ നിന്നായിരുന്നു. ആന്റണി മാത്രമല്ല, വയലാർ രവി, ഉമ്മൻ ചാണ്ടി എന്നിവരുമായെല്ലാം അടുത്ത ബന്ധമാണ് പ്രിയരഞ്ജനുണ്ടായിരുന്നത്. വയലാർ രവിയുടെ ഭാര്യ മേഴ്സി രവി ഉൾപ്പെടെ കേരള നേതാക്കളുടെ കുടുംബാംഗങ്ങളുമായും ഞങ്ങൾ നല്ല സൗഹൃദത്തിലായിരുന്നു. 

ADVERTISEMENT

കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് പ്രിയരഞ്ജനെ വലിയ ഇഷ്ടമായിരുന്നു. കമ്യൂണിസ്റ്റുകാർക്കെതിരെ പോരാടിയിരുന്ന ആളെന്ന നിലയിൽ വിശേഷിച്ചും. സമാനതകൾ ഏറെയുള്ളതായിരുന്നല്ലോ ആ പോരാട്ടം. കേരളവും ബംഗാളും പലതരത്തിൽ സാമ്യത ഏറെയുണ്ട്. ഒരുപക്ഷേ, ഞങ്ങൾ ബംഗാളുകാർ പാചകത്തിന് കടുകെണ്ണ ഉപയോഗിക്കുമ്പോൾ കേരളീയർ വെളിച്ചെണ്ണ ഉപയോഗിക്കുമെന്നത് ഒഴിച്ചാൽ മിക്ക കാര്യങ്ങളും ഒരുപോലെയാണ് ഇരു സംസ്ഥാനങ്ങളിലും. രാഷ്ട്രീയത്തിലും സംസ്കാരത്തിലുമെല്ലാം ഇതു വ്യക്തമാണ്.

പ്രിയരഞ്ജൻ ദാസ്മുൻഷി (ഫയൽ ചിത്രം: പിടിഐ)

? ഇന്ത്യയിൽ പൊതുവിലുള്ള രാഷ്ട്രീയം മാറിയെന്നതു പോലെ, കേരളത്തിലെ സാഹചര്യത്തിലും വലിയ മാറ്റങ്ങളുണ്ട്. കോൺഗ്രസിന്റെ കാര്യത്തിൽ എന്തെല്ലാം കാര്യങ്ങൾക്കായിരിക്കും മുൻഗണന

‘അതേക്കുറിച്ചു പറയും മുൻപ് തെലങ്കാനയിൽ കോൺഗ്രസിന് മികച്ച വിജയം സമ്മാനിക്കുന്നതിലേക്ക് എത്തിച്ച സാഹചര്യം പറയാം. അതു കേരളത്തിലെയെന്നല്ല, രാജ്യത്തെ മുഴുവൻ കോൺഗ്രസിനുമുള്ള പാഠമാണ്. പാർട്ടിയുടെ ഘടനയിൽ ചില പോരായ്മകൾ തെലങ്കാനയിലെ കോൺഗ്രസിനുണ്ടായിരുന്നു. ജില്ലാതലം വരെ പാർട്ടിക്ക് കൃത്യമായ ഘടനയുണ്ടായിരുന്നെങ്കിലും മണ്ഡല, ബൂത്ത് തല കമ്മിറ്റികൾ അവിടെ ഉണ്ടായിരുന്നില്ല. ചെറിയ സമയംകൊണ്ട് അവയെ മുഴുവൻ പുനഃസംഘടിപ്പിക്കുക സാധ്യവുമായിരുന്നില്ല. 

ഇക്കാര്യത്തിൽ രേവന്ത് റെഡ്ഡിയും മറ്റു നേതാക്കളും ചെയ്തതു സമാനതകളില്ലാത്ത പ്രവർത്തനമായിരുന്നു. അംഗത്വവിതരണ ക്യാംപെയ്ൻ നടത്തി. 35 ലക്ഷം അംഗങ്ങളെ ചേർത്തു. പാർട്ടി അംഗങ്ങളുടെ എണ്ണത്തിൽ രണ്ടാമത്തെതന്നെ വലിയ സംസ്ഥാനമായി തെലങ്കാന മാറി. ഈ ഡേറ്റ വാർ റൂമിൽ പാർട്ടി ഉപയോഗപ്പെടുത്തി. അഞ്ചിൽ കൂടുതൽ അംഗങ്ങളാക്കിയവരെ ബന്ധപ്പെടുകയും അവരെ ചേർത്തൊരു ടീമുണ്ടാക്കുകയും ചെയ്തു; കാൽലക്ഷത്തോളം പേരുള്ള ഈ ടീം അടിസ്ഥാന തലത്തിൽ പാർട്ടിയുടെ കരുത്തായി. ഇത്രയും ആളുകൾ സംസ്ഥാനത്തു പാർട്ടിയുടെ മുഴുവൻസമയ പ്രവർത്തകരായി മാറി. 

ഇതിനു പുറമേ, വിവിധ തലത്തിൽ നിയോഗിക്കപ്പെട്ട നിരീക്ഷകർ തിരഞ്ഞെടുപ്പു പ്രവർത്തനം ഏകോപിപ്പിച്ചു. തെലങ്കാനയിലെ പാർട്ടിയുടെ മുതിർന്ന നേതാക്കൾക്ക് അവരുടേതായി വേറെയും സംഘങ്ങളുണ്ട്. ഇതും പാർട്ടി പ്രയോജനപ്പെടുത്തി. അണിയറയൽനിന്നു പ്രവർത്തിച്ച സുനിൽ കനുഗുലുവിന്റെ സഹായവും ഏറെ ഗുണം ചെയ്തു.

തെലങ്കാന നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിജയിച്ച രേവന്ത് റെ‍ഡ്ഡി കോൺഗ്രസ് പ്രവർത്തകർക്കൊപ്പം ആഹ്ലാദം പങ്കിടുന്നു. (ഫയൽ ചിത്രം)

മറ്റൊരു കാര്യം, അവിടെ മത്സരം ബിആർഎസിനെതിരെ മാത്രമായിരുന്നില്ല, ബിആർഎസിനൊപ്പം ഒവൈസി പാർട്ടിയും ബിജെപിയും രഹസ്യബന്ധത്തിലായിരുന്നു. പണവും സർക്കാർ സംവിധാനവും അവർക്ക് അനുകൂലമായിരുന്നു. ഇതിനെതിരെ കോൺഗ്രസ് എന്ന വികാരത്തോടെ നിന്നായിരുന്നു എല്ലാവരും മത്സരിച്ചത്. നേതാക്കൾക്കിടയിൽ കിടമത്സരം ഉണ്ടെന്ന് എപ്പോഴും പറയുമെങ്കിലും ഇക്കുറി അതുണ്ടായില്ല.

? കേരളത്തിൽ സംഘടനാസംവിധാനം മെച്ചപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകുമെന്നാണോ

കേരളത്തിൽനിന്ന് ലോക്സഭയിലേക്ക് യുഡിഎഫിന് 20 സീറ്റും വിജയിക്കാൻ കഴിയുന്ന സാഹചര്യം ഉറപ്പാക്കാൻ നേതാക്കൾക്കൊപ്പം നിന്നു പ്രവർത്തിക്കുക എന്നതിലാണ് തൽക്കാലം ശ്രദ്ധ.

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച റാലിയിൽ എം.എം. ഹസൻ, അംബിക സോണി, വി.എം.സുധീരൻ തുടങ്ങിയവർക്കൊപ്പം പങ്കെടുക്കുന്ന പ്രിയരഞ്ജൻ ദാസ്മുൻഷി. (ഫയൽ ചിത്രം: മനോരമ)

? പാർട്ടിയുടെ മുഖം എന്നു വിശേഷിപ്പിക്കുന്നൊരു നേതാവിന്റെ അഭാവം കേരളത്തിൽ ഉണ്ടെന്ന വിമർശനത്തെക്കുറിച്ച്

നോക്കൂ, ഹിമാചൽപ്രദേശിൽ തിരഞ്ഞെടുപ്പിനെ നേരിടുന്ന ഘട്ടത്തിൽ ഞാൻ അവിടുത്തെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷയായിരുന്നു. ദീർഘകാലം ഹിമാചൽ മുഖ്യമന്ത്രിയായിരുന്ന വീരഭദ്രസിങ്ങിനു ശേഷം പാർട്ടി അവിടെ ഒരു നേതാവിനെ ഉയർത്തിക്കാട്ടിയിരുന്നില്ല. തെലങ്കാനയിലും അങ്ങനെ തന്നെയായിരുന്നു. ടീം വർക്കിലും കൂട്ടായ നേതൃത്വത്തിലുമാണ് ഞാൻ വിശ്വസിക്കുന്നത്. 

ഹിമാചലും തെലങ്കാനയും കേരളത്തിലും ആവർത്തിക്കും. മറ്റു സംസ്ഥാനങ്ങളിൽനിന്നു വിഭിന്നമായി കേരളത്തിൽ സുശക്തമായ പാർട്ടി സംവിധാനമുണ്ട്. രാഹുൽ ഗാന്ധി അവിടെ നിന്നുള്ള എംപിയാണ്. സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഉൾപ്പെടെ ദേശീയ നേതാക്കളുണ്ട്. മുതിർന്ന സംസ്ഥാന നേതാക്കളും ഏറെ.

ദീപ ദാസ്മുൻഷി (ചിത്രം: മനോരമ)

? സംഘടനാസംവിധാനം ഉണ്ടെന്നു പറയുമ്പോൾതന്നെ ദൗർബല്യങ്ങളുമുണ്ട്. കെപിസിസിയിൽ അഴിച്ചുപണിക്കു സാധ്യതയുണ്ടോ

ഇക്കാര്യങ്ങളിൽ ഇപ്പോൾ അഭിപ്രായം പറയാനാകില്ല. ഡിസംബർ 30ന് കേരളത്തിലേക്കു പോകുന്നുണ്ട്. പിസിസി നിർവാഹക സമിതി യോഗം അന്നത്തേക്കു വിളിച്ചിട്ടുണ്ട്. ഇതിനോടകം ചില നേതാക്കളോടു സംസാരിച്ചു. 30ന് നടക്കുന്ന നിർവാഹക സമിതി യോഗത്തിൽ എല്ലാവരോടും സംസാരിക്കാൻ കഴിയുമെന്നാണ് കരുതുന്നത്.

?  കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ ചികിത്സാവശ്യത്തിനു പോകുമ്പോൾ പകരം ചുമതല നൽകാൻ സാധ്യതയുണ്ടോ

ഇക്കാര്യം നേതൃത്വം ആലോചിച്ചു തീരുമാനിക്കും. കെപിസിസി അധ്യക്ഷൻ സുധാകരനും 30ന് നടക്കുന്ന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിൽ പാർട്ടിയെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ ആ യോഗത്തിനു ശേഷമേ പറയാനാകൂ.

ദീപ ദാസ്മുൻഷി (ചിത്രം: മനോരമ)

? മുസ്‍ലിം ലീഗ് കോൺഗ്രസ് വിടാ‍ൻ ചർച്ച നടത്തുന്നുവെന്ന റിപ്പോർട്ടുകൾ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിലുണ്ടോ

യാഥാർഥ്യവുമായി ബന്ധമില്ലാത്ത വാർത്തയാണത്. കേരളത്തിലെ നേതാക്കൾ ലീഗുമായി നിരന്തരം ആശയവിനിമയം നടത്തിയാണ് മുന്നോട്ടുപോകുന്നത്.

? കേരളത്തിലെ കോൺഗ്രസ് വനിതകൾക്ക് മതിയായ പ്രാതിനിധ്യം നൽകുന്നില്ലെന്ന പരാതി ഉയരാറുണ്ട്. ഇതേക്കുറിച്ച്

പാർട്ടിയിൽ സ്ത്രീകൾക്കു പ്രാമുഖ്യം നൽകുന്നതിനെ അനുകൂലിക്കുന്നയാളാണ് ഞാൻ. 33% സവംരണം വനിതകൾക്കു നൽകാനുള്ള തീരുമാനം എടുത്തതു സോണിയ ഗാന്ധിയും കോൺഗ്രസുമാണ്. അതിനു മുൻഗണന നൽകുന്നതിനൊപ്പം വിജയസാധ്യതയും പരിഗണിക്കും. കൂടുതൽ വനിതകളുടെ നേതൃമുഖം സംസ്ഥാനത്തു സൃഷ്ടിക്കേണ്ടിയിരിക്കുന്നു.

ദീപ ദാസ്മുൻഷി (ചിത്രം: മനോരമ)

നെറ്റിയിൽ പതിവുള്ള വലിയ വട്ടപ്പൊട്ട് നാടകകാലം മുതലേ ഒപ്പമുള്ളതാണ്. രാഷ്ട്രീയത്തിനപ്പുറം കലാജീവിതവും ദീപയ്ക്കുണ്ടായിരുന്നു. രബീന്ദ്രഭാരതി സർവകലാശാലയിൽനിന്ന് നാടകത്തിൽ സ്വർണ മെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ആളാണ്. പല മുഖങ്ങൾ എന്നർഥം വരുന്ന ‘ബഹുഡുപി’ എന്ന തിയറ്റർ ഗ്രൂപ്പിലെ പ്രധാന നടിയുമായിരുന്നു. പ്രിയരഞ്ജൻ ദാസ് മുൻഷിയുമായുള്ള പ്രണയം 1996ൽ ആണ് വിവാഹത്തിലെത്തിയത്

? ദേശീയ തലത്തിൽ ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ എങ്ങനെ മറികടക്കും

രാഷ്ട്രീയം വല്ലാതെ മാറിയിരിക്കുന്നു. ബിജെപി മുന്നോട്ടുവയ്ക്കുന്നത് പണക്കൊഴുപ്പിന്റെയും കുതിരക്കച്ചവടത്തിന്റെയും രാഷ്ട്രീയമാണ്. സർക്കാർ മുന്നോട്ടുവയ്ക്കുന്ന നയവും ജനങ്ങളുടേതോ രാജ്യത്തിന്റേതോ അല്ല. പഴയകാലത്ത് ഇന്ത്യയിലെമ്പാടും രാഷ്ട്രീയമെന്നത് ജനങ്ങളുടെ ജീവൽപ്രശ്നങ്ങളുമായി ബന്ധപ്പെട്ടതായിരുന്നു. ഇപ്പോഴത്, മതം ഉൾപ്പെടെ പല ഘടകങ്ങളുടേതാണ്. ഇതിന് ഇപ്പോഴും ചെറിയമാറ്റമുള്ളത് കേരളത്തിലാണ്. കേരളത്തിലുള്ളവർ വലിയ രാഷ്ട്രീയബോധമുള്ളവരാണ്.

? ബംഗാളിൽ ‘ഇന്ത്യ’ മുന്നണിയുടെ ഭാവി എന്താകും

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബംഗാളിൽ വലിയ തോതിൽ ധ്രൂവീകരണമുണ്ടായി. ഒരുകാലത്തും ബംഗാളിൽ ഇതുണ്ടായിട്ടില്ല. ഇക്കാര്യം മമത ബാനർജിയും തിരിച്ചറിയേണ്ടതാണ്. ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കുന്നത് ബിജെപിക്ക് ഗുണം ചെയ്യുമെന്നത് അവർ മനസ്സിലാക്കുമെന്ന് കരുതുന്നു.

English Summary:

Exclusive Interview with Deepa Das Munshi, the Former Union Minister of State for Urban Development and the Wife of Priyaranjan Dasmunsi