മൂന്നു പതിറ്റാണ്ടോളം സോവിയറ്റ് യൂണിയന്റെ തലപ്പത്തിരുന്ന ജോസഫ് സ്റ്റാലിനെ മറികടക്കാനുള്ള തയാറെടുപ്പിലാണോ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ? അതിന്റെ സൂചനകളാണ് റഷ്യയിൽനിന്നെത്തുന്നത്. 2024 മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപിച്ച പുട്ടിൻ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അങ്ങനെ ജയിച്ചാൽ 2030 വരെ അധികാരത്തിൽ തുടരാം. അതോടെ സ്റ്റാലിന്റെ റെക്കോർഡും പുട്ടിൻ മറികടക്കും. സാർ ചക്രവർത്തിയെ പരാജയപ്പെടുത്തി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം വ്ളാഡിമിർ ലെനിന്റെ മരണത്തെ തുടർന്നാണ് സ്റ്റാലിൻ നേതൃത്വത്തിൽ എത്തിയത്. പിന്നീട് 1924 മുതൽ 1953ൽ മരിക്കും വരെ 29 വർഷം അദ്ദേഹം റഷ്യ ഭരിച്ചു. 1999ൽ അധികാരത്തിൽ കയറിയ പുട്ടിൻ 2020ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണത്തുടർച്ച നേടിയെടുത്തത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്ത് ഫലത്തിൽ പ്രതിപക്ഷം ഇല്ലാത്ത അവസ്ഥയിലാണ് റഷ്യ. പ്രതിപക്ഷ നേതാവും സ്റ്റാലിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനി നിലവിൽ 19 വർഷത്തെ തടവുശിക്ഷയുമായി അജ്ഞാത ജയിലിലുമാണ്. 71 വയസ്സുകാരനായ പുട്ടിൻ യുക്രെയ്ൻ യുദ്ധത്തിലൂടെയും പ്രതിപക്ഷ നേതാവിനെ തടവിലിട്ടും ലോകരാജ്യങ്ങൾക്കു മുൻപിൽ കുപ്രസിദ്ധനായെങ്കിലും റഷ്യയിലെ ജനപ്രീതി 80 ശതമാനമെന്നാണ് കണക്ക്. ഈ കണക്കിലും തിരഞ്ഞെടുപ്പിലും ലോക രാജ്യങ്ങളിലെ നിഷ്പക്ഷ നിരീക്ഷകർക്ക് സംശയമുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പുട്ടിൻ സ്റ്റാലിനെപ്പോലെത്തന്നെ ഏകാധിപത്യപരമായ നടപടികളിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും അവർ പറയുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നു പതിറ്റാണ്ടോളം സോവിയറ്റ് യൂണിയന്റെ തലപ്പത്തിരുന്ന ജോസഫ് സ്റ്റാലിനെ മറികടക്കാനുള്ള തയാറെടുപ്പിലാണോ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ? അതിന്റെ സൂചനകളാണ് റഷ്യയിൽനിന്നെത്തുന്നത്. 2024 മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും മത്സരിക്കുമെന്നു പ്രഖ്യാപിച്ച പുട്ടിൻ വിജയിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. അങ്ങനെ ജയിച്ചാൽ 2030 വരെ അധികാരത്തിൽ തുടരാം. അതോടെ സ്റ്റാലിന്റെ റെക്കോർഡും പുട്ടിൻ മറികടക്കും. സാർ ചക്രവർത്തിയെ പരാജയപ്പെടുത്തി കമ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ എത്തിയതിനു ശേഷം വ്ളാഡിമിർ ലെനിന്റെ മരണത്തെ തുടർന്നാണ് സ്റ്റാലിൻ നേതൃത്വത്തിൽ എത്തിയത്. പിന്നീട് 1924 മുതൽ 1953ൽ മരിക്കും വരെ 29 വർഷം അദ്ദേഹം റഷ്യ ഭരിച്ചു.

ജോസഫ് സ്റ്റാലിൻ (File Photo by AP)

1999ൽ അധികാരത്തിൽ കയറിയ പുട്ടിൻ 2020ലെ ഭരണഘടനാ ഭേദഗതിയിലൂടെയാണ് ഭരണത്തുടർച്ച നേടിയെടുത്തത്. പ്രതിപക്ഷത്തെ ഇല്ലായ്മ ചെയ്ത് ഫലത്തിൽ പ്രതിപക്ഷം ഇല്ലാത്ത  അവസ്ഥയിലാണ് റഷ്യ. പ്രതിപക്ഷ നേതാവും സ്റ്റാലിന്റെ കടുത്ത വിമർശകനുമായ അലക്സി നവൽനി നിലവിൽ 19 വർഷത്തെ തടവുശിക്ഷയുമായി അജ്ഞാത ജയിലിലുമാണ്. 71 വയസ്സുകാരനായ പുട്ടിൻ യുക്രെയ്ൻ യുദ്ധത്തിലൂടെയും പ്രതിപക്ഷ നേതാവിനെ തടവിലിട്ടും ലോകരാജ്യങ്ങൾക്കു മുൻപിൽ കുപ്രസിദ്ധനായെങ്കിലും റഷ്യയിലെ ജനപ്രീതി 80 ശതമാനമെന്നാണ് കണക്ക്. ഈ കണക്കിലും തിരഞ്ഞെടുപ്പിലും ലോക രാജ്യങ്ങളിലെ നിഷ്പക്ഷ നിരീക്ഷകർക്ക് സംശയമുണ്ട്. എന്നാൽ ഇതൊന്നും വകവയ്ക്കാതെ പുട്ടിൻ സ്റ്റാലിനെപ്പോലെത്തന്നെ ഏകാധിപത്യപരമായ നടപടികളിലൂടെയാണ് മുന്നോട്ടു പോകുന്നതെന്നും അവർ പറയുന്നു.

ADVERTISEMENT

∙ അരുമില്ല എതിർക്കാൻ...!

ഇക്കുറി പുട്ടിന്റെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിലും ഒരു  പ്രത്യേകത ഉണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധത്തിൽ പങ്കെടുത്തവർ ഉൾപ്പെടെയുള്ള സൈനിക ഉദ്യോഗസ്ഥർക്കായി ക്രെംലിനിൽ സംഘടിപ്പിച്ച പരിപാടിയിൽ സൈനിക ഉദ്യോഗസ്ഥനായ ലഫ്റ്റനന്റ് കേണൽ ആർട്ടിയോം സോഗയാണ് ആദ്യമായി പുട്ടിന്റെ സ്ഥാനാർഥിത്വ വിവരം ലോകത്തെ അറിയിക്കുന്നത്. വീണ്ടും മത്സരിക്കുന്നതായി പ്രസിഡന്റ് തന്നോടു പറഞ്ഞതായി വെളിപ്പെടുത്തിയ സോഗ ഇപ്പോൾ റഷ്യയെ നയിക്കാൻ അദ്ദേഹത്തിന്റെ നേതൃത്വം അത്യാവശ്യമാണെന്നും കൂട്ടിച്ചേർത്തു. തുടർന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിലും ടോക്ക് ഷോയിലുമായി പുട്ടിൻ ഇത് സ്ഥിരീകരിക്കുകയും ചെയ്തു. 

മോസ്കോയിൽ പ്രദർശിപ്പിച്ചിരിക്കുന്ന വ്‌ളാഡിമിർ ലെനിൻ, ജോസഫ് സ്റ്റാലിൻ തുടങ്ങിയ റഷ്യയിലെ ഭരണാധികാരികളുടെ പ്രതിമകൾ (Photo by Alexander Zemlianichenko/AP)

അഞ്ചാം ടേമിലേക്കുള്ള മുന്നേറ്റത്തിൽ പുട്ടിൻ ആഭ്യന്തരമായി വലിയ വെല്ലുവിളികൾ നേരിടുന്നില്ലെന്നതാണു യാഥാർഥ്യം. യുക്രെയ്ൻ യുദ്ധത്തിൽ നഷ്ടപ്പെട്ട പ്രതിച്ഛായ തിരികെ ലഭിക്കും വിധം വലിയൊരു ഭൂരിപക്ഷമാണ് അദ്ദേഹം തിരഞ്ഞെടുപ്പിൽ പ്രതീക്ഷിക്കുന്നത്. എന്നാൽ  വെല്ലുവിളി രാജ്യാന്തര സമൂഹത്തിൽനിന്നുള്ളതാണ്. മുൻ തിരഞ്ഞെടുപ്പുകളിൽ ക്രമക്കേടുകൾ ഉണ്ടായിട്ടുണ്ടെന്നും വോട്ടെടുപ്പ് നിരീക്ഷിക്കുന്നതിൽനിന്ന് സ്വതന്ത്ര നിരീക്ഷകർക്ക് വിലക്കേർപ്പെടുത്താൻ സാധ്യതയുണ്ടെന്നും വിവിധ മനുഷ്യാവകാശ സംഘടനകൾ പറയുന്നു. തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാനുള്ള മാധ്യമ നിയമങ്ങൾ പുട്ടിൻ കർശനമാക്കിയത് സ്വതന്ത്ര നിരീക്ഷകരുടെയും സംഘടനകളുടെയും വാദത്തിന് പിൻബലമേകുന്നതായി. ചില സ്വതന്ത്ര മാധ്യമങ്ങളെ പോളിങ് സ്റ്റേഷനുകളിലേക്ക് പ്രവേശിക്കുന്നതിൽനിന്ന് വിലക്കിയത് സുതാര്യത ഉറപ്പു വരുത്താൻ തടസ്സമാകുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. 

2018 ലെ റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുട്ടിനെ പ്രകീർത്തിച്ചുകൊണ്ട് മോസ്കോയിൽ സ്ഥാപിച്ച പരസ്യം (Photo by Mladen ANTONOV/AFP)

പുട്ടിനു വൻ ജനപിന്തുണയുണ്ടെന്നു ഭരണകൂടം പറയുമ്പോഴും  മോസ്കോയിലെ ജനങ്ങളിൽ നിഴലിക്കുന്ന ഭയം വിദേശ മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. പുട്ടിൻ വീണ്ടും മത്സരിക്കുന്നതിനെക്കുറിച്ചു തെരുവുകളിലെ ജനങ്ങളോടു യൂറോപ്യൻ ന്യൂസ് ഏജൻസിയായ എഎഫ്പി നടത്തിയ അഭിപ്രായ സർവേയിൽ മിക്കവരും സംസാരിക്കാൻ വിസമ്മതിക്കുകയായിരുന്നു. മറ്റു ചിലരാകട്ടെ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ടു മറുപടി പറഞ്ഞെങ്കിലും അതു കടുത്ത ജാഗ്രതയോടെയായിരുന്നു. അതിനു കാരണവുമുണ്ട്. പ്രതിപക്ഷ നേതാവിനെ വരെ വിഷം നൽകി കൊല്ലാൻ ശ്രമിച്ചതായി പുട്ടിനു നേരെ ആരോപണമുണ്ട്. പ്രതിഷേധങ്ങളുടെ പേരിൽ ആയിരക്കണക്കിന് ആളുകളെ തടങ്കലിലാക്കുകയും ജയിലിലടക്കുകയും ചെയ്ത പുട്ടിൻ സ്റ്റാലിനെപ്പോലെത്തന്നെ ഭരണകൂടത്തെ ആയുധമാക്കി എതിർസ്വരം ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ആക്ഷേപം. യുക്രെയ്ൻ യുദ്ധം പോലും തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്ന് പറയപ്പെടുന്നു. യുദ്ധ മുന്നണിയിലേക്കു പോകേണ്ടി വരുമെന്ന ഭയത്താൽ ആയിരക്കണക്കിനു പേരാണ് രാജ്യം വിട്ടു പലായനം ചെയ്തത്. 

പുതിയ സംഭവവിവാകസങ്ങളോടെ, ചൈനയിലെയും ഉത്തര കൊറിയയിലെയും ഉൾപ്പെടെയുള്ള ഏകാധിപതികളുടെ പട്ടികയിലേക്ക് പുട്ടിന്റെയും പേരും കയറിക്കഴിഞ്ഞു. ഭരണഘടനാ ഭേദഗതി പ്രകാരം പുട്ടിന് 2030 ൽ വീണ്ടും മത്സരിച്ച് 2036 വരെ അധികാരത്തിൽ ഇരിക്കാം. പിന്നെയും വേണമെങ്കിൽ വീണ്ടും ഭരണഘടനാ ഭേദഗതി കൊണ്ടുവരാം. 

ADVERTISEMENT

മിക്കവാറും എല്ലാ വാർത്താ മാധ്യമങ്ങളെയും നിയന്ത്രിക്കുകയും പുട്ടിന്  എതിരായി പ്രവർത്തിക്കുന്നവരെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്ന് തടയുകയും എതിരാളികളെയും ജനാധിപത്യ അനുകൂല പ്രവർത്തകരെയും ജയിലിലടക്കുകയും ചെയ്യുന്നത് ജനാധിപത്യ ലോകം ആശങ്കയോടെയാണ് കാണുന്നത്. യുക്രെയ്ൻ യുദ്ധത്തിന് എതിരായി നിലകൊള്ളുന്ന മാധ്യമ പ്രവർത്തക യെക്കാട്ടെറിന ഡുൻട്‌സോവയെ കഴിഞ്ഞ ദിവസം, തിരഞ്ഞെടുപ്പിൽനിന്നു മത്സരിക്കുന്നതിൽനിന്ന് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ വിലക്കിയിരുന്നു. യെക്കാട്ടെറിയ ഹാജരാക്കിയ രേഖകൾ കൃത്യമല്ലെന്നു കാണിച്ചായിരുന്നു ഇത്. ഇതിനെതിരെ അവർ സുപ്രീംകോടതിയിൽ പോയെങ്കിലും ഫലമുണ്ടായില്ല. ഇത്തരം ജനാധിപത്യ വിരുദ്ധമായ സാഹചര്യമാണ് റഷ്യയിൽ നിലനിൽക്കുന്നതെന്നും യെക്കാട്ടെറിന പറയുന്നു.

∙ യുക്രെയ്നിലും ‘റഷ്യൻ’ വോട്ടെടുപ്പ്

മാർച്ച് 15 മുതൽ 17 വരെ നടക്കുന്ന റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് യുക്രെയ്നും വേദിയാകും. യുക്രെയ്നിൽ റഷ്യ പിടിച്ചെടുത്ത  സ്പൊറീഷ്യ, ഖേഴ്സൻ, ഡോണസ്ക്, സ്പൊറീജിയ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. എന്നാൽ ഈ പ്രദേശങ്ങൾ ഇപ്പോഴും പൂർണമായും റഷ്യയുടെ സൈനിക നിയന്ത്രണത്തിലല്ല എന്നതാണ് വെല്ലുവിളി. അതിനിടെ, യുക്രെയ്നിന്റെ തലസ്ഥാനത്ത് റഷ്യൻ മിസൈൽ ആക്രമണം തുടരുകയാണ്. തണുത്തുറഞ്ഞ കാലാവസ്ഥയിൽ അടിസ്ഥാന ഊർജ സൗകര്യങ്ങൾ എല്ലാംതന്നെ തകർക്കുകയാണ് റഷ്യ. അതോടൊപ്പമാണ് പുട്ടിൻ അവിടെ വോട്ടെടുപ്പിനും തയാറാകുന്നത്. 

അലെക്സി നവൽനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജർമനിയിലെ ബെർലിനില്‍ പ്രതിഷേധിക്കുന്നവർ (File Photo by John MACDOUGALL/AFP)

∙ പ്രതിപക്ഷനേതാവ് ‘ലേബർ ക്യാംപി’ൽ

ADVERTISEMENT

ജയിലിൽ കഴിയുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലെക്‌സി നവൽനിയുമായുള്ള സമ്പർക്കം നഷ്ടപ്പെട്ടതായും ഒരാഴ്ചയിലധികമായി അദ്ദേഹം എവിടെയാണെന്നതിനെക്കുറിച്ച് ഒരറിവും ഇല്ലെന്നും നവൽനിയുടെ അഭിഭാഷകരും അനുയായികളും അടുത്തിടെ പറഞ്ഞിരുന്നു. രാഷ്ട്രീയ പ്രതികാരമായി പൊതുവേ കരുതപ്പെടുന്നതാണ് നവൽനിയുടെ മേലുള്ള കുറ്റാരോപണവും ശിക്ഷയും. മോസ്‌കോയിൽ നിന്ന് 220 കിലോമീറ്റർ കിഴക്ക് വ്‌ളാഡിമിർ മേഖലയിലെ ഐകെ-6 എന്ന ജയിലിലായിരുന്നു അദ്ദേഹത്തെ പാർപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ നവൽനി അവിടെ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വ്യക്താവ് കിര യർമിഷ് ‘എക്‌സിൽ’ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തത്. 

റഷ്യയിലെ ഭരണഘടനാ ഭേദഗതി എങ്ങനെ?

മുൻ ഭരണഘടന അനുസരിച്ച് തുടർച്ചയായി രണ്ടു പ്രാവശ്യമേ റഷ്യയിൽ ഒരാൾക്ക് പ്രസിഡന്റ് ആകാൻ കഴിയുമായിരുന്നുള്ളൂ. 6 വർഷമാണ് പ്രസിഡന്റിന്റെ കാലാവധി. ഇതനുസരിച്ച് പുട്ടിന് 2024ലെ തിര‍ഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ കഴിയാതെ വരുമായിരുന്നു. എന്നാൽ 2020 ജൂലൈയിൽ പുട്ടിൻ ഭരണഘടനാ ഭേദഗതിക്കായി ജനഹിത പരിശോധന നടത്തുകയും 77.9 ശതമാനം വോട്ടോടെ ഭേദഗതി കൊണ്ടുവരികയുമായിരുന്നു. വീണ്ടും രണ്ടു തവണ കൂടി പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കാമെന്നതാണ് ഭേദഗതി. ഇതനുസരിച്ച് 2036 വരെ ഭരണത്തിൽ തുടരാൻ പുട്ടിന് അവസരമുണ്ട്. 

അടുത്തിടെ നവൽനിയുടെ ആരോഗ്യനില വളരെ മോശമായിരുന്നുവെന്നും യർമിഷ് പറയുന്നു. നവൽനിയുടെ മോചനത്തിനായി ആവർത്തിച്ച് ആവശ്യപ്പെട്ട യുഎസ് അദ്ദേഹത്തിന്റെ തിരോധാനത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ ‘അഗാധമായ ആശങ്ക’യും അറിയിച്ചിട്ടുണ്ട്. മോസ്കോയിലെ എംബസി വഴി കൂടുതൽ അന്വേഷണത്തിനും യുഎസ് ശ്രമിക്കുന്നുണ്ട്. മാർച്ചിൽ വീണ്ടും മത്സരിക്കുമെന്ന് പുട്ടിൻ പ്രഖ്യാപിച്ചതിനു പിന്നാലെയായിരുന്നു നവൽനിയുടെ തിരോധാനം. മോസ്കോയ്ക്ക് വടക്കുകിഴക്ക് 1900 കിലോമീറ്റർ മാറി യമാലോ–നെനെട്സ്ക് മേഖലയിലെ ലേബർ ക്യാംപിനു സമാനമായ ജയിലിലാണ് നവൽനിയെന്നാണ് ഏറ്റവും പുതിയ വിവരം. എന്നാൽ അദ്ദേഹത്തിന്റെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ കാണാൻ അനുവദിക്കുന്നുമില്ല. ‘പ്രിസൻ കോളനി’ എന്നറിയപ്പെടുന്ന ഇത്തരം ജയിലുകൾ സ്റ്റാലിന്റെ കാലം മുതൽക്കേ കൊടുംപീഡനങ്ങള്‍ക്കു കുപ്രസിദ്ധമാണ്.

അലെക്സി നവൽനി (Photo by AFP)

2020 ഓഗസ്റ്റിൽ രാസായുധം ഉപയോഗിച്ചുള്ള വിഷപ്രയോഗത്തിൽനിന്ന് രക്ഷപ്പെട്ട നവൽനി, പുട്ടിന്റെ ഏറ്റവും ശക്തനായ എതിരാളിയാണ്. വർഷങ്ങളോളം നവൽനി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുകയും പുട്ടിന്റെ അനധികൃത സ്വത്ത് ഉൾപ്പെടെയുള്ള സർക്കാർ അഴിമതികളെക്കുറിച്ച് അന്വേഷണങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. റഷ്യയുടെ യുക്രെയ്ൻ ആക്രമണത്തെ ശക്തമായി എതിർക്കുകയും സൈന്യത്തെ ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മാത്രമല്ല യുക്രെയ്നു നഷ്ടപരിഹാരം നൽകണമെന്നും നവൽനി പറഞ്ഞിരുന്നു. തുടർന്നായിരുന്നു ജയിലിലടച്ചത്. അദ്ദേഹത്തിന്റെ അനുയായികളിൽ അധികവും പുട്ടിനെ ഭയന്ന് ഇപ്പോൾ പ്രവാസത്തിലാണ്.  

∙ ഏകാധിപതികൾക്കൊപ്പം

പുതിയ സംഭവവിവാകസങ്ങളോടെ, ചൈനയിലെയും ഉത്തര കൊറിയയിലെയും ഉൾപ്പെടെയുള്ള ഏകാധിപതികളുടെ പട്ടികയിലേക്ക് പുട്ടിന്റെയും പേരും കയറിക്കഴിഞ്ഞു. ഭരണഘടനാ ഭേദഗതി പ്രകാരം പുട്ടിന് 2030 ൽ വീണ്ടും മത്സരിച്ച് 2036 വരെ അധികാരത്തിൽ ഇരിക്കാം. പിന്നെയും വേണമെങ്കിൽ വീണ്ടും ഭരണഘടനാ ഭേദഗതി കൊണ്ടുവരാം. കാരണം, ആ കാലമാകുമ്പോഴേക്കും മുൻ സൂചിപ്പിച്ച രാജ്യങ്ങളിലെപ്പോലെ പ്രതിപക്ഷം എന്നത് അലങ്കാരത്തിനു പോലും ഉണ്ടാവാൻ സാധ്യതയില്ല. സ്റ്റാലിനെപ്പോലെ പുട്ടിൻ മരണം വരെ സ്ഥാനം ഒഴിയാൻ സാധ്യതയില്ലെന്നാണ് വിമർശകർ പറയുന്നത്.

ഇത്തരത്തിൽ അധികാരത്തിൽ തുടരുന്നത് കൂടുതലും ആഫ്രിക്കൻ സ്വേച്ഛാധിപതികളാണ്. ഇക്വറ്റോറിയൽ ഗിനിയയിലെ തിയോഡോറോ ഒബിയാങ് എൻഗേമ എംബാസോഗോ 1979 മുതൽ അധികാരത്തിൽ തുടരുകയാണ്. കാമറൂണിലെ പ്രസിഡന്റ് പോൾ ബിയ 1982 മുതലും യുഗാണ്ടയുടെ യോവേരി മുസെവേനി 1986 മുതലും പ്രസിഡന്റാണ്. മുൻ സോവിയറ്റ് യൂണിയനിൽനിന്നു വിട്ടു പോയ തജിക്കിസ്ഥാനിലെ ഇമോമാലി റഹ്‌മോനും ബെലാറൂസിലെ അലക്‌സാണ്ടർ ലുകാഷെങ്കോയും 1994 മുതൽ ഭരണത്തിൽ തുടരുന്നു. ഇരുവരും പുട്ടിന്റെ അടുത്ത സുഹൃത്തുക്കളുമാണ്.

English Summary:

Russian Ruler Vladimir Putin may break Stalin's record with the help of a new law.