എന്തെല്ലാം സംഭവങ്ങളാണ് 2023ൽ ഇന്ത്യയിൽ നടന്നത്! വിരുന്നുകാരായി ലോകകപ്പ് കളിക്കാൻ ക്രിക്കറ്റെത്തി, ജി20യിൽ ഒത്തുകൂടാൻ യുഎസ് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കൾ ഒന്നിച്ചിറങ്ങി, പുതിയ പാർലമെന്റ്... എല്ലാം കൂടിച്ചേർന്ന് രാജ്യത്ത് ഉത്സവമേളമായിരുന്നു. എന്നാൽ ഇതിനിടയിൽ ഒഡീഷയിലെ ട്രെയിൻ അപകടം, മണിപ്പൂർ കലാപം.. അതെ, ചില സംഭവങ്ങൾ നമ്മെ വിഷമിപ്പിച്ചു. ഉത്തരാഖണ്ഡിൽ ടണലി‍ൽ അകപ്പെട്ട 41 ജീവനുകൾ ചിരിച്ചുകൊണ്ടു പുറത്തിറങ്ങിയപ്പോൾ നാം ആ രക്ഷാപ്രവർത്തനത്തിൽ അദ്ഭുതപ്പെട്ടു, സന്തോഷിച്ചു. 9 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂരം നടന്ന വർഷമായിരുന്നു 2023. എന്നാൽ ശരിക്കുള്ള പൂരം 2024ലാണ്. അതിനുള്ള രഹസ്യക്കൂട്ടുകൾ ഒരുക്കി കാത്തിരിക്കുകയാണ് പാർട്ടികൾ. ഇതിനിടയിൽ പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ട് ‘കാണാതായത’ടക്കം പറയാതെ പോയ ചില കാര്യങ്ങൾ കൂടിയുണ്ട്... വായിക്കാം 2023 ൽ ഇന്ത്യ കണ്ട 23 സംഭവങ്ങൾ.

എന്തെല്ലാം സംഭവങ്ങളാണ് 2023ൽ ഇന്ത്യയിൽ നടന്നത്! വിരുന്നുകാരായി ലോകകപ്പ് കളിക്കാൻ ക്രിക്കറ്റെത്തി, ജി20യിൽ ഒത്തുകൂടാൻ യുഎസ് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കൾ ഒന്നിച്ചിറങ്ങി, പുതിയ പാർലമെന്റ്... എല്ലാം കൂടിച്ചേർന്ന് രാജ്യത്ത് ഉത്സവമേളമായിരുന്നു. എന്നാൽ ഇതിനിടയിൽ ഒഡീഷയിലെ ട്രെയിൻ അപകടം, മണിപ്പൂർ കലാപം.. അതെ, ചില സംഭവങ്ങൾ നമ്മെ വിഷമിപ്പിച്ചു. ഉത്തരാഖണ്ഡിൽ ടണലി‍ൽ അകപ്പെട്ട 41 ജീവനുകൾ ചിരിച്ചുകൊണ്ടു പുറത്തിറങ്ങിയപ്പോൾ നാം ആ രക്ഷാപ്രവർത്തനത്തിൽ അദ്ഭുതപ്പെട്ടു, സന്തോഷിച്ചു. 9 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂരം നടന്ന വർഷമായിരുന്നു 2023. എന്നാൽ ശരിക്കുള്ള പൂരം 2024ലാണ്. അതിനുള്ള രഹസ്യക്കൂട്ടുകൾ ഒരുക്കി കാത്തിരിക്കുകയാണ് പാർട്ടികൾ. ഇതിനിടയിൽ പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ട് ‘കാണാതായത’ടക്കം പറയാതെ പോയ ചില കാര്യങ്ങൾ കൂടിയുണ്ട്... വായിക്കാം 2023 ൽ ഇന്ത്യ കണ്ട 23 സംഭവങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തെല്ലാം സംഭവങ്ങളാണ് 2023ൽ ഇന്ത്യയിൽ നടന്നത്! വിരുന്നുകാരായി ലോകകപ്പ് കളിക്കാൻ ക്രിക്കറ്റെത്തി, ജി20യിൽ ഒത്തുകൂടാൻ യുഎസ് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കൾ ഒന്നിച്ചിറങ്ങി, പുതിയ പാർലമെന്റ്... എല്ലാം കൂടിച്ചേർന്ന് രാജ്യത്ത് ഉത്സവമേളമായിരുന്നു. എന്നാൽ ഇതിനിടയിൽ ഒഡീഷയിലെ ട്രെയിൻ അപകടം, മണിപ്പൂർ കലാപം.. അതെ, ചില സംഭവങ്ങൾ നമ്മെ വിഷമിപ്പിച്ചു. ഉത്തരാഖണ്ഡിൽ ടണലി‍ൽ അകപ്പെട്ട 41 ജീവനുകൾ ചിരിച്ചുകൊണ്ടു പുറത്തിറങ്ങിയപ്പോൾ നാം ആ രക്ഷാപ്രവർത്തനത്തിൽ അദ്ഭുതപ്പെട്ടു, സന്തോഷിച്ചു. 9 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂരം നടന്ന വർഷമായിരുന്നു 2023. എന്നാൽ ശരിക്കുള്ള പൂരം 2024ലാണ്. അതിനുള്ള രഹസ്യക്കൂട്ടുകൾ ഒരുക്കി കാത്തിരിക്കുകയാണ് പാർട്ടികൾ. ഇതിനിടയിൽ പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ട് ‘കാണാതായത’ടക്കം പറയാതെ പോയ ചില കാര്യങ്ങൾ കൂടിയുണ്ട്... വായിക്കാം 2023 ൽ ഇന്ത്യ കണ്ട 23 സംഭവങ്ങൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്തെല്ലാം സംഭവങ്ങളാണ് 2023ൽ ഇന്ത്യയിൽ നടന്നത്! വിരുന്നുകാരായി ലോകകപ്പ് കളിക്കാൻ ക്രിക്കറ്റെത്തി, ജി20യിൽ ഒത്തുകൂടാൻ യുഎസ് പ്രസിഡന്റ് അടക്കമുള്ള ലോകനേതാക്കൾ ഒന്നിച്ചിറങ്ങി, പുതിയ പാർലമെന്റ്... എല്ലാം കൂടിച്ചേർന്ന് രാജ്യത്ത്  ഉത്സവമേളമായിരുന്നു. എന്നാൽ ഇതിനിടയിൽ ഒഡീഷയിലെ ട്രെയിൻ അപകടം, മണിപ്പുർ കലാപം.. അതെ,  ചില സംഭവങ്ങൾ നമ്മെ വിഷമിപ്പിച്ചു. ഉത്തരാഖണ്ഡിൽ ടണലി‍ൽ അകപ്പെട്ട 41 ജീവനുകൾ ചിരിച്ചുകൊണ്ടു പുറത്തിറങ്ങിയപ്പോൾ നാം ആ രക്ഷാപ്രവർത്തനത്തിൽ അദ്ഭുതപ്പെട്ടു, സന്തോഷിച്ചു.  9 സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പൂരം നടന്ന വർഷമായിരുന്നു 2023. എന്നാൽ ശരിക്കുള്ള പൂരം 2024ലാണ്. അതിനുള്ള രഹസ്യക്കൂട്ടുകൾ ഒരുക്കി കാത്തിരിക്കുകയാണ് പാർട്ടികൾ. ഇതിനിടയിൽ പോക്കറ്റിലുണ്ടായിരുന്ന 2000 രൂപയുടെ നോട്ട് ‘കാണാതായത’ടക്കം  പറയാതെ പോയ ചില കാര്യങ്ങൾ കൂടിയുണ്ട്... വായിക്കാം  2023 ൽ ഇന്ത്യ കണ്ട 23 സംഭവങ്ങൾ.  

1) ശരിയാണ് 2016ലെ നോട്ട് നിരോധനം, പിന്നാലെ 2000ത്തിനും മടക്കം

ADVERTISEMENT

2016 നവംബർ എട്ടിന് രാത്രിയിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് 500, 1,000 നോട്ടുകൾ നിരോധിച്ച പ്രധാനമന്ത്രിയുടെ പ്രസംഗം ഓർമയില്ലേ? ആറു വര്‍ഷം കഴിഞ്ഞ് 2023 ജനുവരി രണ്ടിനാണ്  നോട്ടു നിരോധന തീരുമാനത്തെ ശരിവച്ചുകൊണ്ടു സുപ്രീംകോടതി വിധി എത്തിയത്. അഞ്ചംഗ ഭരണഘടനാ ബെഞ്ച് 4-1 ഭൂരിപക്ഷത്തോടെ നോട്ടുനിരോധനം ശരിവച്ചത് ഫലത്തിൽ കേന്ദ്രസർക്കാരിന് ആശ്വാസമായി. 58 ഹർജികളിൽ ഒരുമിച്ചായിരുന്നു കോടതി വാദം കേട്ടത്. നോട്ടുനിരോധനത്തിന് പിന്നാലെ അവതരിച്ച 2000 രൂപയുടെ നോട്ടിനും 2023ൽ ദൗത്യം പൂർത്തിയാക്കി മടങ്ങേണ്ടി വന്നു. 

2000 രൂപ നോട്ട് (Photo by Kunal Patil/ PTI)

പുറത്തിറക്കി ഏഴ് കൊല്ലം കഴിഞ്ഞപ്പോഴാണ്  2000 രൂപ നോട്ട് റിസർവ് ബാങ്ക് പിൻവലിക്കാൻ തീരുമാനിച്ചത്. മേയ് 19ന് ഈ തീരുമാനം പ്രഖ്യാപിക്കുമ്പോൾ  3.62 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള നോട്ടുകളായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. സെപ്‌റ്റംബർ 30 വരെയായിരുന്നു നോട്ട് മാറ്റിയെടുക്കാൻ പൊതുജനങ്ങൾക്ക് സമയം നല്‍കിയിരുന്നത്. ഈ തീയതി കുറച്ച് നാൾ കൂടി നീട്ടി നൽകി. ഡിസംബറിൽ റിസർവ് ബാങ്ക് പുറത്ത് വിട്ട രേഖകൾ പ്രകാരം 9760 കോടിയുടെ 2,000 രൂപ നോട്ടുകൾ ഇനിയും തിരിച്ചുവരാനുണ്ട്. റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ ഇനി  2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാൻ കഴിയൂ. 

2) 2023 ൽ ജോഷിമഠിൽ സംഭവിച്ചത് 

ഉത്തരാഖണ്ഡിലെ പ്രശസ്ത തീർത്ഥാടന കേന്ദ്രമായ ജോഷിമഠിൽ ഭൂമി ഇടിഞ്ഞു താഴുന്ന സംഭവങ്ങൾ 2023 ആദ്യ മാസങ്ങളിൽ ദേശീയ തലത്തിൽ വലിയ ചർച്ചാ വിഷയമായിരുന്നു. കെട്ടിടങ്ങൾ ഇടിഞ്ഞു താഴുകയും, ഭിത്തികളിൽ വിള്ളൽ വീഴുകയുമാണ് ഉണ്ടായത്. അതോടെ നൂറുകണക്കിന് വീടുകൾ ഇവിടെ വാസയോഗ്യമല്ലാതായി. സഞ്ചാരികളും തീർഥാടകരും എത്തുന്ന ഇവിടെ അനിയന്ത്രിതമായി നടന്ന നിർമാണ പ്രവർത്തനങ്ങളാണ് സ്ഥിതി ഗുരുതരമാക്കിയത്. ടണലിൽ കുടുങ്ങിയ തൊഴിലാളികളിലൂടെ 2023 അവസാനവും ഉത്തരാഖണ്ഡ് വാർത്തകളിൽ നിറഞ്ഞു നിന്നു. 

ഉത്തരാഖണ്ഡ‍ിലെ ജോഷിമഠിലെ വീടുകളിലൊന്നിലുണ്ടായ വിള്ളൽ. ചിത്രം: രാഹുൽ ആർ. പട്ടം∙ മനോരമ
ADVERTISEMENT

3) 'ഇന്ത്യ ദ് മോദി ക്വസ്റ്റിന്' എന്തായിരുന്നു ഉത്തരം

2002 ലെ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യയിൽ വലിയ ഒച്ചപ്പാടിന് കാരണമായി. ഗുജറാത്ത് കലാപത്തെ കുറിച്ച് യുകെ സർക്കാരിന്റെ രഹസ്യ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയായിരുന്നു ഡോക്യുമെന്ററി. പ്രധാനമന്ത്രിയെ അപകീർത്തികരമായ രീതിയിൽ ചിത്രീകരിക്കുന്നു എന്നതാണ് വിവാദങ്ങൾക്ക് കാരണമായത്. ഇതേതുടർന്ന് ഡോക്യുമെന്ററി ഇന്ത്യയിൽ പ്രദർശിപ്പിക്കുന്നത് വിലക്കി. ‘ഇന്ത്യ ദ് മോദി ക്വസ്റ്റ്’ എന്ന പേരിൽ രണ്ട് ഭാഗങ്ങളായിട്ടാണ് ഡോക്യുമെന്ററി സംപ്രേഷണം ചെയ്തത്. ഡോക്യുമെന്ററി വിലക്കിയതിന് തൊട്ടടുത്തമാസം ബിബിസിയുടെ ഇന്ത്യയിലെ മുംബൈ, ഡൽഹി ഓഫിസുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയതും ഏറെ ചർച്ചയായി. 

ബിബിസിയുടെ മോദി ഡോക്യുമെന്ററി പത്തനംതിട്ട സെൻട്രൽ ജംക്‌ഷനിൽ ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രദർശിപ്പിച്ചപ്പോൾ. (ഫയൽ ചിത്രം: മനോരമ)

4) അദാനിയെ താഴെയിറക്കിയ ഹിൻഡൻബർഗ് 

ലോകത്തെ ഏറ്റവും ധനികരുടെ പട്ടികയിൽ മൂന്നാം സ്ഥാനത്തിരുന്ന ഗൗതം അദാനിക്ക്  ഹിൻഡൻബർഗ് റിപ്പോർട്ടിന്റെ ഇരുട്ടടി. 2023 ആദ്യമാസം അപ്രതീക്ഷിതമായി പുറത്തുവന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനു പിന്നാലെ, ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരുന്ന അദാനി  ഗ്രൂപ്പിന്റെ ഏഴ് ലിസ്‌റ്റഡ് കമ്പനികളുടെ ഓഹരികളും  കനത്ത ഇടിവാണ് നേരിട്ടത്. ഓഹരിവില പെരുപ്പിച്ച് കാട്ടി എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് അദാനിക്കുമേൽ ഹിൻഡൻബർഗ് പുറത്തുവിട്ട റിപ്പോർട്ടിലുണ്ടായിരുന്നത്. ഹിൻഡൻബർഗ് റിപ്പോർട്ട് രാഷ്ട്രീയമായും ഏറെ ചലനങ്ങൾ രാജ്യത്തുണ്ടാക്കി. ഇപ്പോൾ  ലോകത്തെ ഏറ്റവും വലിയ ധനികരുടെ പട്ടികയിൽ പതിനാറമത്തെ സ്ഥാനമാണ് ഗൗതം അദാനിക്കുള്ളത്. 

ADVERTISEMENT

5) രാജ്യം നടന്നു കണ്ട  ഭാരത് ജോഡോയാത്ര

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ  കന്യാകുമാരിയിൽ നിന്ന് ആരംഭിച്ച  4080 കിലോമീറ്റർ പിന്നിട്ട ഭാരത് ജോഡോയാത്ര 2023 ജനുവരി 30 ന് കശ്മീരിൽ സമാപിച്ചു. 2022 സെപ്റ്റംബർ 7നാണ് യാത്ര ആരംഭിച്ചത്. 12 സംസ്ഥാനങ്ങളിലൂടെയും 2 കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോയ യാത്രയിൽ വമ്പിച്ച ജനപങ്കാളിത്തമുണ്ടായി. കർണാടക, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലുണ്ടായ കോൺഗ്രസ് ജയത്തിൽ ഭാരത് ജോഡോയാത്ര നിർണായക പങ്കു വഹിച്ചതായും വിലയിരുത്തലുണ്ടായി.  

കശ്മീരിൽ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിൽ രാഹുൽ ഗാന്ധി സംസാരിക്കുന്നു (Photo by TAUSEEF MUSTAFA / AFP)

ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഭാഗം 'ഭാരത് ന്യായ് യാത്ര'യും രാഹുൽ പ്രഖ്യാപിച്ചു കഴിഞ്ഞു. മണിപ്പുരിൽ ആരംഭിച്ച് 14 സംസ്ഥാനങ്ങളിലെ 85 ജില്ലകളിലൂടെ 6200 കിലോമീറ്റർ പിന്നിട്ട് മഹാരാഷ്ട്രയിലാണ്  യാത്ര സമാപിക്കുക. 2024 ജനുവരി 14 മുതൽ മാർച്ച് 20 വരെയാണ് യാത്ര.

6) ആദായ നികുതി ഉടച്ചു വാർത്തു, നികുതി ഇളവ് 7 ലക്ഷം

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ ബജറ്റായിരുന്നു 2023 ഫെബ്രുവരിയിൽ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. 2024 ലെ പൊതു തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രഖ്യാപനങ്ങളിൽ മുന്നിട്ടു നിന്നത് ആദായ നികുതി അടയ്ക്കുന്നവർക്കുള്ള പുതിയ വ്യവസ്ഥകളായിരുന്നു. പഴയ രീതിക്കുപുറമേ  വരുമാനം 7 ലക്ഷം അടിസ്ഥാനമാക്കി നികുതി അടയ്ക്കാനും അവസരമൊരുക്കി. പരസഹായമില്ലാതെ ആദായ നികുതി അടയ്ക്കാൻ പൗരൻമാർക്ക് കഴിയും എന്ന പ്രത്യേകതയും ഇതിനുണ്ട്. 

അറസ്റ്റിലായ മനീഷ് സിസോദിയ പൊലീസ് കാവലിൽ (Photo by Vijay Verma/PTI)

7) ആംആദ്മിയെ വിഴുങ്ങുമോ ഇഡി?

2023 ഫെബ്രുവരി 26നാണ് ഡൽഹി ഉപമുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ മനീഷ് സിസോദിയ അറസ്റ്റിലായത്. ഒട്ടേറെ തവണ ചോദ്യം ചെയ്തതിന് ശേഷമാണ് ഇഡി സിസോദിയയെ അറസ്റ്റ് ചെയ്തത്. മദ്യവ്യാപാരികളില്‍നിന്ന്  കോഴ വാങ്ങിയെന്നാണ് കേസ്. 2023 അവസാനിക്കുമ്പോഴും സിസോദിയ ജയിൽ മോചിതനായിട്ടില്ല. ഈ കേസിൽ  തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവിന്റെ മകൾ കെ. കവിത ഉൾപ്പെടെ ചോദ്യം ചെയ്യലിന് വിധേയയായിരുന്നു. വിവാദ മദ്യനയ അഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേ‌ജ്‌രിവാളിനോടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുകയാണ് ഇഡി ഇപ്പോൾ. നവംബർ 2ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡൽഹി മുഖ്യമന്ത്രി ഹാജരായിരുന്നില്ല. ഡൽഹിയിൽ മാത്രമല്ല രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും ഇഡി ഇറങ്ങിയ വർഷമായിരുന്നു 2023. കേരളം, തമിഴ്നാട്, കർണാടക, തെലങ്കാന, പഞ്ചാബ്, ഛത്തീസ്ഗഡ്, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും  ഇഡിയുടെ നടപടികളുണ്ടായി. 

ദക്ഷിണാഫ്രിക്കയിൽ നിന്നും 12 ചീറ്റകളെ ഇന്ത്യയിലേക്ക് കൊണ്ടുവരുന്നു (Photo by: PTI)

8) വീണ്ടുമെത്തി ചീറ്റകൾ, ഇനി ഗുജറാത്തിലും 

2022 ല്‍ നമീബിയയിൽനിന്ന് ചീറ്റകളെ ഇന്ത്യയിൽ എത്തിച്ചതിന് പിന്നാലെ 2023ൽ ദക്ഷിണാഫ്രിക്കയിൽനിന്ന് 12 ചീറ്റകളെ കൂടി മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലെത്തിച്ചു. രണ്ട് രാജ്യങ്ങളിൽനിന്നുമായി 20 ചീറ്റകളെയാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. എന്നാൽ ഇവയിൽ ചില ചീറ്റകൾ ചത്തത് ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. ഒരിക്കൽ ഇന്ത്യയിൽ ചീറ്റകൾ ധാരാളമായി കണ്ടുവന്നിരുന്നെങ്കിലും അനിയന്ത്രിതമായ വേട്ടയാടലിൽ അവയ്ക്ക്  വംശനാശം സംഭവിക്കുകയായിരുന്നു. 2020ലാണ് ചീറ്റകളെ രാജ്യത്തെത്തിക്കാൻ കേന്ദ്രം മുൻകൈ എടുത്തത്. മധ്യപ്രദേശിലെ കുനോയ്ക്ക് പുറമേ ഗുജറാത്തിലും ചീറ്റകളെ എത്തിക്കാൻ കേന്ദ്രം നീക്കം ആരംഭിച്ചിട്ടുണ്ട്. 

എസ്. എസ്. രാജമൗലി ഒരുക്കിയ ആർആർആറിലെ ‘നാട്ടു നാട്ടു’ ഗാന രംഗം (Photo Credit: YouTube)

9) മറന്നോ ഓസ്കറിൽ മിന്നിയ നാട്ടു നാട്ടു സ്റ്റെപ്പുകൾ

‘നാട്ടു...നാട്ടു...’ തെന്നിന്ത്യയിൽ പിറന്ന് ലോകത്തെ നൃത്തമാടിച്ച കീരവാണി ഈണമിട്ട ഗാനം ഓസ്‌കറിൽ ചരിത്രം കുറിച്ച വർഷമാണ് 2023. എസ്. എസ്. രാജമൗലി ഒരുക്കിയ ആർആർആർ എന്ന തെലുങ്ക് സിനിമയിലേതാണ് ഈ ഗാനം. മൗലിക ഗാനത്തിനുള്ള ഓസ്‌കർ പുരസ്കാരമാണ് ഗാനം സ്വന്തമാക്കിയത്.  കീരവാണിയും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് അവാർഡ് സ്വീകരിച്ചത്. നേരത്തേ ഗോൾഡൻ ഗ്ളോബ് പുരസ്കാരത്തിനും ഈ ഗാനം അർഹമായിരുന്നു. ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്രമായി തിരഞ്ഞെടുത്തത് ഇന്ത്യൻ നേട്ടം ഇരട്ടിപ്പിച്ചു. 2008 ലാണ് ഇതിന് മുൻപ് ഇന്ത്യ ‘സ്ലം ഡോഗ് മില്യനയറി’ലൂടെ ഓസ്കറിൽ തിളങ്ങിയത്. 

10) അമൃത്‌പാൽ സിങ്, മുളയിലേ നുള്ളിയ രണ്ടാം ഭിന്ദ്രൻവാല 

വിഘടവാദി നേതാവ് അമൃത്‌പാൽ സിങ് 2023 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ദേശീയ വാർത്തകളിൽ നിറഞ്ഞു നിന്നു. പഞ്ചാബിലെ അജ്നാന പൊലീസ് സ്റ്റേഷനിൽ ഫെബ്രുവരി 23ന് നടന്ന ആക്രമണത്തിന് പിന്നാലെയാണ് അമൃത്‌പാലിനായി പൊലീസ് വലവിരിച്ചത്. തുടർന്ന് മാസങ്ങളായി വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞ അമൃത്‌പാൽ പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. രാഷ്ട്രീയമായി വിരുദ്ധ ചേരിയിലാണെങ്കിലും പഞ്ചാബിലെ ആംദ്മി സർക്കാരും കേന്ദ്രവും സംയുക്തമായിട്ടാണ് അമൃത്‌പാൽ സിങ്ങെന്ന വിഘടനവാദിയെ പൂട്ടാൻ രംഗത്തിറങ്ങിയത്. ഖലിസ്ഥാൻ തീവ്രവാദവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കുന്ന അവസ്ഥയിലെത്തിയ വർഷം കൂടിയായിരുന്നു 2023.

പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും (ഫയൽ ചിത്രം: മനോരമ)

11)  അയോഗ്യതാക്കുരുക്കിൽ രാഹുൽ, വീണ്ടും വയനാട് എംപി

വയനാട് എംപിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിക്ക് അയോഗ്യതാ കുരുക്കിലൂടെ എംപി സ്ഥാനം നഷ്ടമായതും തിരിച്ചുകിട്ടിയതുമായ വർഷമാണ് 2023. മാസങ്ങളോളമാണ് വയനാടിന് എംപി ഇല്ലാതെ ഇരുന്നത്. അപകീർത്തിക്കേസിൽ സൂററ്റ് കോടതി രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവ് വിധിച്ചതോടെയാണ് എംപി സ്ഥാനം നഷ്ടമായതും ആറു വർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയും ലഭിച്ചത്. മോദി സമുദായത്തെ ഒന്നടങ്കം അപകീർത്തിപ്പെടുത്തിയെന്ന കേസിലാണ് ശിക്ഷ ലഭിച്ചത്. 

കോടതി വിധിയിലൂടെ ഉണ്ടായ അയോഗ്യതയെ മേൽക്കോടതിയിൽ അപ്പീൽ നൽകിയാണ് രാഹുൽ മറികടന്നത്. ഓഗസ്റ്റ് 4നാണ് രാഹുലിന് ആശ്വാസമായി സുപ്രീംകോടതി വിധി വന്നത്. സൂററ്റ് വിചാരണക്കോടതി നൽകിയ പരമാവധി ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇതോടെ വയനാടിന് എംപിയെ തിരിച്ചു കിട്ടി, രാഹുലിന്റെ ആറു വർഷത്തെ അയോഗ്യതയും മാറി.

സാഹസിക കടൽയാത്രയായ ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ പങ്കെടുത്ത ശേഷം തിരിച്ച് ഇന്ത്യയിലെത്തിയ മലയാളി നാവിക കമാൻഡർ അഭിലാഷ് ടോമിയെ, നേവി ഉദ്യോഗസ്ഥർ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി സ്വീകരിച്ചപ്പോൾ. ചിത്രം: ജോസ്കുട്ടി പനയ്ക്കൽ∙ മനോരമ

12) അഭിലാഷ് ടോമി,  ഉലകം ചുറ്റിയ ആദ്യ ഏഷ്യക്കാരൻ

പായ്‌വഞ്ചിയിൽ എവിടെയും നിർത്താതെ ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും ഏഷ്യക്കാരനുമായി മലയാളി അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് റേസ് പായ്‌വഞ്ചി ഓട്ടത്തിൽ രണ്ടാമനായി ഫിനിഷ് ചെയ്താണ് മലയാളി നാവികൻ ചരിത്രം കുറിച്ചത്. ബയാനത്ത് എന്ന പായ്‌ വഞ്ചിയിൽ 2022 സെപ്റ്റംബർ 4ന് ആരംഭിച്ച യാത്ര 2023 ഏപ്രിൽ 29 ന്  ഫ്രഞ്ച് തുറമുഖമായ ലെ സാബ്‌ലെ ദെലോണിൽ  അവസാനിച്ചു.  പതിനാറ് പേരാണ് ഗോൾഡൻ ഗ്ലോബ് റേസ് 2022ൽ  മത്സരിക്കാനിറങ്ങിയത്, എന്നാൽ 13 പേർക്കും മത്സരം പൂർത്തിയാക്കാനായില്ല.  2018ൽ ഗോൾഡൻ ഗ്ലോബ് റേസിൽ പങ്കെടുത്തെങ്കിലും അഭിലാഷ് ടോമിക്ക് അപകടത്തെ തുടർന്ന് മത്സരം പൂർത്തിയാക്കാനായിരുന്നില്ല.

13) മൻ കി ബാത്ത് നൂറടിച്ച് മുന്നോട്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിമാസ റേഡിയോ പരമ്പരയായ മൻ കി ബാത്ത് 100 ഭാഗം പിന്നിട്ടതും 2023 ലാണ്. 2014 ഒക്ടോബർ 3 ന് വിജയദശമി ദിനത്തിലാണ് മൻ കി ബാത്തിന്റെ ആരംഭം. 100-ാം എപ്പിസോഡിൽ, മൻ കി ബാത്തിലൂടെ ജനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ തനിക്ക് കഴിയുന്നതായി മോദി അഭിപ്രായപ്പെട്ടു. സാധാരണക്കാരുടെ നേട്ടങ്ങൾ ജനശ്രദ്ധയിൽ കൊണ്ടുവരാനായി എന്നതാണ് മൻ കി ബാത്തിന്റെ പ്രത്യേകത.  22 ഇന്ത്യൻ ഭാഷകളിലും 11 വിദേശഭാഷകളിലും  മൻ കി ബാത്ത് പ്രക്ഷേപണം ചെയ്യുന്നുണ്ട്. 

14) മണിപ്പുർ, അപമാനത്താൽ രാജ്യം തലകുനിച്ചു

2023ൽ രാജ്യത്തിന് അപമാനകരമായ സംഭവങ്ങളാണ് മണിപ്പുരിൽ അരങ്ങേറിയത്. മെയ്തേയ് , കുക്കി വിഭാഗങ്ങൾ തമ്മിലുള്ള വംശീയ സംഘർഷത്തിൽ നൂറിലേറെ ആളുകൾക്ക് ജീവൻ നഷ്ടമായി.  2023 മേയ് ആദ്യം ആരംഭിച്ച സംഘർഷത്തിന് ഇനിയും അയവ് വന്നിട്ടില്ല. അരലക്ഷത്തോളം ആളുകളാണ് ജീവഭയത്താൽ മണിപ്പുരിൽനിന്ന് പലായനം ചെയ്തത്. മണിപ്പുരില്‍ സംഭവിച്ച അനിഷ്ട സംഭവങ്ങളെ കുറിച്ച് പ്രതികരിക്കാതെ രണ്ട് മാസത്തോളം പ്രധാനമന്ത്രി മൗനം പാലിച്ചതും, ഇതുവരെയും സംസ്ഥാനത്ത് സന്ദർശനം നടത്താത്തതും പ്രതിപക്ഷം ചോദ്യം ചെയ്തു. തോക്കേന്തിയ കലാപകാരികളുടെ ചിത്രങ്ങൾ പുറത്തു വന്നതും നഗ്നയായി യുവതിയെ നടത്തിച്ചതും രാജ്യത്തിന് ഞെട്ടലുണ്ടാക്കുന്ന സംഭവങ്ങളായിരുന്നു. 

ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിനപകടം (Photo by REUTERS)

15)  ബാലസോറിലെ ട്രെയിനപകടം, നഷ്ടമായത് 296 ജീവനുകള്‍

വന്ദേഭാരത് അടക്കമുള്ള സൗകര്യങ്ങൾ റെയിൽവേയ്ക്ക് ആധുനിക മുഖം നൽകുമ്പോഴും അവസാനിക്കാത്ത  അപകടങ്ങൾ രാജ്യത്തിന് വേദനയാണ്. ജൂൺ രണ്ടിന് ഒഡീഷയിലെ ബാലസോറിലുണ്ടായ അപകടത്തിൽ പൊലിഞ്ഞത് 296 ജീവനുകൾ. ഷാലിമാർ-ചെന്നൈ സെൻട്രൽ കൊറമാണ്ഡൽ എക്‌സ്‌പ്രസ്, ബഹനാഗ ബസാർ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു പാളത്തിലൂടെ എത്തിയ ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്‌സ്‌പ്രസിലേക്കും കൊറമാണ്ഡൽ എക്സ്പ്രസിൽനിന്ന് പാളം തെറ്റിയ ബോഗികൾ ഇടിച്ചുകയറിയത് അപകടത്തിന്റെ ആഘാതം കൂട്ടി. അപകടമുണ്ടായി 4 മാസം കഴിഞ്ഞിട്ടും മരിച്ചവരിൽ 28 പേരെ തേടി ആരുമെത്താതിരുന്നതും വാർത്തയിൽ ഇടം നേടി.  

16)  പുതിയ ഇന്ത്യ, ഉയർന്ന ഭാരതം

2024 ലെ പൊതു തിരഞ്ഞെടുപ്പിൽ ബിജെപിയെ പിടിച്ചുകെട്ടുക എന്ന ഉദ്ദേശത്തോടെ പതിനഞ്ച് പ്രതിപക്ഷ കക്ഷികൾ ഒന്നായി രൂപം കൊടുത്ത മുന്നണിയാണ് ഇന്ത്യ (ഇന്ത്യന്‍ നാഷനൽ ഡവലപ്മെന്റ് ഇൻക്ലുസീവ് അലയൻസ്). 2023 ജൂൺ 23നാണ് മുന്നണി രൂപീകരണ ചർച്ചകൾ പ്രതിപക്ഷ പാർട്ടികൾ ഒന്നായി തുടങ്ങി വച്ചത്. കോൺഗ്രസ് ഉൾപ്പെടെ പതിനഞ്ച് പ്രതിപക്ഷ കക്ഷികളാണ് ഇന്ത്യ മുന്നണി ആരംഭിച്ചത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പ്രതിപക്ഷ ഐക്യത്തിനായി മുൻകൈ എടുത്തത്. അതേസമയം പ്രതിപക്ഷ മുന്നണി ഇന്ത്യ എന്ന ചുരുക്കപ്പേരിൽ അറിയപെടുന്നത് തുടക്കം മുതലേ ബിജെപിയെ അലോസരപെടുത്തുന്നുണ്ട്. 

പ്രതിപക്ഷ ഇന്ത്യ മുന്നണി മുംബൈയിൽ ചേർന്ന യോഗത്തിൽനിന്ന്. (PTI Photo)

ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്, ഈസ്റ്റ് ഇന്ത്യ കമ്പനി, ഇന്ത്യന്‍ മുജാഹിദീന്‍, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്നിവയിലെല്ലാം ഇന്ത്യ എന്നുണ്ടെന്നും അതുകൊണ്ടു പ്രത്യേകിച്ച് കാര്യമൊന്നുമില്ലെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. തുടർന്നുള്ള ദിവസങ്ങളിൽ ഔദ്യോഗിക പരിപാടികളിലടക്കം ഇന്ത്യ എന്ന പേരിന് പകരം ഭാരത് എന്ന വാക്ക്  ഉപയോഗിക്കാൻ കേന്ദ്ര സർക്കാർ ശ്രദ്ധ നൽകിയതും വാർത്താപ്രധാന്യം നേടി. ഇന്ത്യ പേരു മാറ്റി ‘ഭാരത്’ ആക്കുകയാണെന്ന ചർച്ചയും ശക്തമാണ്.

17) ജി20: ഇന്ത്യയിലിറങ്ങി ലോകം

ഒരു വർഷമായി ഇന്ത്യ നടത്തിയ ഒരുക്കങ്ങൾ ഫലം കണ്ടു. സെപ്റ്റംബറിൽ ന്യൂഡൽഹിയിൽ ലോകനേതാക്കൾ അണിനിരന്ന ജി20 ഉച്ചകോടി ഇന്ത്യയുടെ സംഘാടനത്തിന് മാറ്റുകൂട്ടിയ വേദിയായി. ഇന്ത്യ മുൻകയ്യെടുത്ത് ആഫ്രിക്കൻ യൂണിയനെക്കൂടി ജി20യിൽ ഉൾപ്പെടുത്താൻ തീരുമാനിച്ചത് രാജ്യത്തിന്റെ നയതന്ത്ര വിജയമായി കണക്കാക്കുന്നു. ന്യൂഡൽഹിയിലാണ് ലോകനേതാക്കൾ ഒന്നിച്ചതെങ്കിലും കേരളവും കശ്മീരുമുൾപ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലാണ് ജി20 മന്ത്രി–ഉദ്യോഗസ്ഥ തല ചർച്ചകൾക്കായുള്ള വേദികൾ ഒരുക്കിയത്. ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്തിൽ ജി20ക്കായി പണിതീർത്ത ഭാരത് മണ്ഡപത്തിലെ വിസ്മയക്കാഴ്ചകളും വാർത്തകളിൽ നിറഞ്ഞുനിന്നു. 

18) കാനഡ പിണങ്ങി, അയയാതെ ഇന്ത്യയും 

ജി20 ഉച്ചകോടിക്ക് ശേഷം ഇന്ത്യ–കാനഡ ബന്ധം വഷളാവുന്ന കാഴ്ചയാണുണ്ടായത്. കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ ഇന്ത്യ വിരുദ്ധ നീക്കം തടയുന്നതിലെ അലംഭാവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയോട് ശക്തമായ ഭാഷയിൽ പ്രതികരിച്ചതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായി. ഇന്ത്യയുമായുള്ള വ്യാപാര പദ്ധതികൾ കാനഡ മരവിപ്പിച്ചിരുന്നു. കാനഡയിൽ ഖലിസ്ഥാൻ അനുകൂലികളുടെ നേതാവ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ  ഇന്ത്യൻ ചാരസംഘടനയ്ക്ക് പങ്കുണ്ടെന്ന കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി. കേന്ദ്രസർക്കാർ ആവശ്യപ്പെട്ടതനുസരിച്ച് ഇന്ത്യയിലെ  21 നയതന്ത്ര പ്രതിനിധികൾ ഒഴികെയുള്ള 41 ഉദ്യോഗസ്ഥരെ കാനഡ തിരിച്ചുവിളിച്ചിരുന്നു. മൂന്ന് മാസത്തോളം കനേഡിയൻ പൗരന്മാർക്കുള്ള ഇ-വീസ സേവനങ്ങളും ഇന്ത്യ നിർത്തിവച്ചു. 

19) ചന്ദ്രനും സൂര്യനും കടലോളം സ്വന്തമാക്കി ഇസ്രൊ

ഐഎസ്ആർഒയെ പോലെ 2023ൽ ഇത്രയും നേട്ടമുണ്ടാക്കിയ ഒരു സ്ഥാപനം രാജ്യത്തുണ്ടാവില്ല, ഒരുപക്ഷേ ഈ ലോകത്തും. ചന്ദ്രയാൻ 3യിലൂടെ ചന്ദ്രനെ തൊട്ടറിഞ്ഞ ഐഎസ്ആർഒ ആദിത്യനിലൂടെ സൂര്യനിലേക്കും കുതിച്ചു. ജൂലൈ 14നാണ് ചന്ദ്രയാൻ 3 യാത്ര തിരിച്ചത്. ഓഗസ്റ്റ് 23ന്,  ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇന്ത്യ സ്വന്തമാക്കി. ചന്ദ്രനിൽ സുരക്ഷിതമായി ഇറക്കിയ ലാൻഡറിനെ വീണ്ടും ഉയർത്തിയും ഇറക്കിയുമുള്ള ഐഎസ്ആർഒയുടെ പരീക്ഷണങ്ങൾ ഭാവിയെ മുൻകൂട്ടികണ്ടുകൊണ്ടായിരുന്നു.  

ചന്ദ്രനെന്ന സ്വപ്നം  പൂവണിഞ്ഞ ഐഎസ്ആർഒയുടെ അടുത്ത ലക്ഷ്യം സൂര്യനിലാണ്. സെപ്റ്റംബർ 2നാണ് ആദിത്യ എൽ- വൺ എന്ന ഇന്ത്യയുടെ ആദ്യ സൂര്യപര്യവേക്ഷണ പേടകം ശ്രീഹരിക്കോട്ടയിൽനിന്ന് കുതിച്ചുയർന്നത്. 4 മാസം നീളുന്ന യാത്രയാണ് ആദിത്യയ്ക്കുള്ളത്. അടുത്തവർഷം ആദ്യം ലക്ഷ്യസ്ഥാനത്തെത്തും. ഏഴ് ഉപകരണങ്ങളാണ് സൂര്യനെ നിരീക്ഷിക്കുന്നതിനായി ആദിത്യയിൽ ഘടിപ്പിച്ചിട്ടുള്ളത്. 

20)  പുതിയ പാർലമെന്റിൽ പുകഞ്ഞ വിവാദങ്ങൾ

ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവിലിൽ ചെങ്കോലുമായി കയറി വന്ന പ്രധാനമന്ത്രി; ബ്രിട്ടിഷുകാർ നിർമിച്ച പാർലമെന്റ് മന്ദിരത്തിൽനിന്ന് ഇന്ത്യ പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് നടന്നുകയറിയ വർഷം കൂടിയാണ് 2023. ജനപ്രതിനിധികളുടെ സീറ്റെണ്ണം കൂട്ടി, പുതിയ പാർലമെന്റ് വരാനിരിക്കുന്ന മാറ്റങ്ങൾ കൂടി മുൻകൂട്ടിക്കണ്ടാണ് നിർമിച്ചിട്ടുള്ളത്. മേയ് 28ന് പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ച ഉദ്ഘാടന ചടങ്ങിൽ, സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി മൗണ്ട് ബാറ്റൺപ്രഭു നെഹ്‌റുവിന് കൈമാറിയ സ്വർണച്ചെങ്കോലിന് മുന്നിൽ നമസ്കരിച്ചാണ്  പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റ് മന്ദിരം രാഷ്ട്രത്തിന് സമർപ്പിച്ചത്.

അതേസമയം, പുതിയ പാർലമെന്റിലെ  സുരക്ഷാ വീഴ്ചയ്ക്കും 2023 സാക്ഷിയായി. 2001ലെ ഭീകരാക്രമണത്തിന്റെ ഓർമദിനത്തിലാണ് സന്ദർശക ഗാലറിയിൽനിന്ന് യുവാക്കൾ ലോക്സഭയിലെ നടുത്തളത്തിലേക്ക് ചാടിയിറങ്ങി പുക വമിക്കുന്ന കുറ്റികൾ തുറന്നു വിട്ടത്. പാർലമെന്റിനു പുറത്തും ഇതേസമയം രണ്ടുപേർ സമാനമായി പുകപരത്തി. 

പാർലമെന്റിൽ കടന്നാക്രമണം നടത്തിയ യുവാക്കൾ പുകക്കുറ്റി തുറന്നപ്പോൾ (ഡിഎംകെ എംപി ഡോ. എസ്.സെന്തിൽകുമാർ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രം)

പുതിയ പാർലമെന്റിൽ ഒരു അംഗത്തെ പുറത്താക്കിയ നടപടിക്കും 2023 ഡിസംബർ സാക്ഷിയായി. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ പാരിതോഷികം കൈപ്പറ്റിയെന്ന പരാതിയിൽ കഴമ്പുണ്ടെന്ന കണ്ടത്തെലിനെ തുടർന്നാണ് തൃണമൂൽ കോൺഗ്രസ് അംഗം മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്നു പുറത്താക്കിയത്. എത്തിക്സ് കമ്മിറ്റി യാണ് മഹുവ മൊയ്ത്ര കുറ്റം ചെയ്തെന്ന് കണ്ടെത്തിയത്. ഈ റിപ്പോർട്ട് അംഗീകരിച്ച് മഹുവയെ പുറത്താക്കണമെന്ന പ്രമേയം പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ചു. പിന്നാലെ  മഹുവ മൊയ്ത്ര ഇനി അംഗമല്ലെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കി. ബംഗാളിലെ കൃഷ്ണനഗറിനെയാണ്  മഹുവ ലോക്സഭയിൽ പ്രതിനിധാനം ചെയ്തിരുന്നത്. പുറത്താക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകായണ് മഹുവ ഇപ്പോൾ. 

21)  ഉയരട്ടെ സഭയില്‍ വനിതകളുടെ ശബ്ദം

വനിതാ സംവരണത്തിനുള്ള ഭരണഘടനാ ഭേദഗതി ബിൽ പാർലമെന്റിലെ ഇരുസഭകളും പാസ്സാക്കിയതാണ് 2023ലെ അഭിമാനകരമായ പ്രധാന നേട്ടം. ഭരണ – പ്രതിപക്ഷ കക്ഷികൾ അനുകൂലിച്ചു വോട്ടു ചെയ്തതോടെയാണ് ബിൽ പാസായത്. ലോക്സഭയിലെയും സംസ്ഥാന നിയമസഭകളിലെയും സീറ്റുകളിൽ 33% വനിതകൾക്കായി സംവരണം ഉറപ്പിക്കുന്നതാണ് ബിൽ. പകുതി സംസ്ഥാന നിയമസഭകൾ അംഗീകരിച്ച് പ്രമേയം പാസാക്കുകയും രാഷ്ട്രപതി വിജ്ഞാപനമിറക്കുകയും ചെയ്യുന്നതോടെ ബിൽ നിയമമാകും. എന്നിരുന്നാലും  മണ്ഡല പുനർനിർണയത്തിനും ശേഷം 2029 ലോക്സഭാ തിരഞ്ഞെടുപ്പിൽ മാത്രമേ നിയമം നടപ്പാക്കാൻ സാധിക്കുകയുള്ളു എന്നാണ് ഭരണകക്ഷിയുടെ നിലാപാട്. എന്നാല്‍ ബിൽ ഉടൻ നടപ്പാക്കണമെന്ന് കോൺഗ്രസ്, തൃണമൂൽ അടക്കമുള്ള പ്രതിപക്ഷനിരയും ആവശ്യപ്പെട്ടു. 

ഉത്തരാഖണ്ഡ് ഉത്തരകാശി സിൽക്യാരയിൽ തുരങ്ക നിർമാണ സ്ഥലത്തു 17 ദിവസം കുടുങ്ങിക്കിടന്ന തൊഴിലാളികളെ രക്ഷിക്കുന്നതിനായുള്ള ശ്രമം നടക്കുമ്പോൾ പുറത്തു കാത്തു നിൽക്കുന്ന ബന്ധുക്കൾ (ഫയൽ ചിത്രം: മനോരമ)

22) മനുഷ്യർ തുരന്നെത്തി കൈപിടിച്ചു, രക്ഷപ്പെട്ട 41 ജീവനുകള്‍

2023 ൽ ദിവസങ്ങള്‍ നീണ്ട വലിയൊരു രക്ഷാപ്രവർത്തനത്തിനും ഇന്ത്യ സാക്ഷ്യം വഹിച്ചു. ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ട 41 തൊഴിലാളികളെ 17 ദിവസങ്ങൾക്കുശേഷം പുറത്തെടുത്ത സംഭവമായിരുന്നു അത്. രാജ്യം കണ്ട ഏറ്റവും വലുതും ദൈര്‍ഘ്യവുമേറിയ രക്ഷാപ്രവര്‍ത്തനത്തിൽ അന്തിമ ജയം കണ്ടത് മനുഷ്യകരങ്ങളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്. അമേരിക്കൻ നിർമിത ഓഗർ യന്ത്രം പണിമുടക്കിയപ്പോൾ, ഉത്തർപ്രദേശിൽ നിന്നെത്തിയ ‘റാറ്റ് ഹോൾ മൈനേഴ്സ്’എന്നറിയപ്പെടുന്ന തൊഴിലാളികളാണ് മണ്ണ് തുരന്നിറങ്ങി രക്ഷാപ്രവർത്തനം നടത്തിയത്. 

23)  സെമിഫൈന‍ൽ കഴിഞ്ഞു, 2024ൽ ഇനി ഫൈനൽ

ലോകക്രിക്കറ്റ് ഇന്ത്യയിൽ വിരുന്നെത്തിയ വര്‍ഷമായിരുന്നു 2023. അപരാജിതരായി മുന്നേറിയ ഇന്ത്യൻ ടീമിന് പക്ഷേ ഫൈനലിൽ കാലിടറി, കപ്പ് ഓസ്ട്രേലിയയിലേക്ക് യാത്രയാവുകയും ചെയ്തു. പക്ഷേ രാഷ്ട്രീയത്തില്‍ 2023ൽ സെമിഫൈന‍ൽ മാത്രമേ കഴിഞ്ഞിട്ടുള്ളു. 9 സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളായിരുന്നു അത്. 2024 ൽ നടക്കാനിരിക്കുന്ന ലോക്സഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പെന്ന ഫൈനലാണ് ഇനി മുന്നിൽ. 2023ൽ ത്രിപുര, മേഘാലയ, നാഗാലാൻഡ്, കർണാടക, തെലങ്കാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിയമസഭ തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ ആദ്യം തിരഞ്ഞെടുപ്പ് നടന്ന ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ ബിജെപിയും സഖ്യകക്ഷികളുമാണ്  നേട്ടം കൊയ്തത്. 

രാജസ്ഥാൻ നിയമസഭ തിര‍ഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മഷിപുരണ്ട വിരലുകൾ ഉയർത്തിക്കാട്ടുന്നവർ. (ഫയൽ ചിത്രം: മനോരമ)

2023ല്‍ തിരഞ്ഞെടുപ്പു നടന്ന 9 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ

∙ രാജസ്ഥാൻ: ഭജൻലാൽ ശർമ

∙ മധ്യപ്രദേശ്: മോഹൻ യാദവ്

∙ തെലങ്കാന: രേവന്ത് റെഡ്ഡി

∙ കർണാടക: സിദ്ധരാമയ്യ

∙ ഛത്തീസ്ഗഡ്: വിഷ്ണുദേവ് സായ്

∙ മേഘാലയ: കോൺറാഡ് സാങ്മ

∙ നാഗാലൻഡ്: നെയ്‌ഫു റിയോ

∙ ത്രിപുര: മണിക് സാഹ

∙ മിസോറം: ലാൽഡുഹോമ

എന്നാൽ കർണാടകയിൽ ബിജെപി സർക്കാരിനെ നിലംപരിശാക്കി കോൺഗ്രസ് ഭരണം പിടിച്ചെടുത്തു. തുടർന്ന് അഞ്ച് സംസ്ഥാനങ്ങളിലേക്ക്  2023 അവസാന മാസങ്ങളിൽ നടന്ന പൊരിഞ്ഞ പോരാട്ടത്തിൽ ബിജെപി മുന്നേറുന്ന കാഴ്ചയാണ് കണ്ടത്. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ ബിജെപി വലിയ ഭൂരിപക്ഷത്തോടെ  ഭരണം നേടി. കോൺഗ്രസിന് ആശ്വസിക്കാൻ തെലങ്കാനയിൽ മാത്രമാണ് ജയം. അതേസമയം മിസോറമിൽ സോറംപീപ്പിൾസ് മൂവ്മെന്റ്  അധികാരം പിടിച്ചെടുത്തു. ആംആദ്മി പാർട്ടിയുടെ മാതൃകയിൽ 2017 ൽ രൂപം കൊണ്ട പാർട്ടിയാണ് ഇത്. 

English Summary:

What are the Major Events that Happened in 2023-, Round up India