സിനിമയിലും രാഷ്ട്രീയത്തിലും പുലികളെ അവരുടെ മടയിൽ ചെന്നു നേരിട്ട പുപ്പുലിയായിരുന്നു വിജയകാന്ത്. രജനീകാന്തും കമൽഹാസനും തിളങ്ങി നിന്ന തമിഴ് സിനിമയിലേക്ക് കടന്നുവന്ന് സ്വന്തം കസേര വലിച്ചിട്ടിരുന്നു അദ്ദേഹം. തമിഴ് രാഷ്ട്രീയത്തിലെ അതികായരായിരുന്ന ജയലളിതയും കരുണാനിധിയും അവരുടെ പ്രതാപത്തിൽ നിൽക്കെ സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി കളത്തിലിറങ്ങുകയും ചെയ്തു. ജയലളിതയ്ക്കു നേരെ നിയമസഭയിൽ വിരൽചൂണ്ടി വെല്ലുവിളിച്ചു. കരുണാനിധിയുടെ ഡിഎംകെയെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം സ്വന്തമാക്കി. തിരശ്ശീലയിലും ‘അരശിയലി’ലും ആടിത്തീർത്ത വേഷങ്ങൾ ബാക്കിയാക്കി എഴുപത്തിയൊന്നാം വയസ്സിൽ ക്യാപ്റ്റൻ വിടവാങ്ങുമ്പോൾ തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഒരു കസേര ശൂന്യമാകുന്നു. സിനിമയിൽ പിൻഗാമിയായി മകൻ ഷൺമുഖ പാണ്ഡ്യനെ വാഴിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. മരണത്തിന് കൃത്യം രണ്ടാഴ്ച മുൻപ്, രാഷ്ട്രീയ സിംഹാസനം ഭാര്യ പ്രേമലതയ്ക്കായി വിജയകാന്ത് ഒഴിഞ്ഞുകൊടുത്തിരുന്നു. ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകത്തിന്റെ (ഡിഎംഡികെ) ജനറൽ സെക്രട്ടറി സ്ഥാനം അനുയായികളുടെ പ്രിയപ്പെട്ട ‘അണ്ണിക്ക്’ (സഹോദര ഭാര്യ) നൽകിയാണ് ക്യാപ്റ്റൻ തിരശ്ശീലയിലേക്ക് മറയുന്നത്. കോളജ് പഠന കാലത്ത് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള, ബാസ്‌കറ്റ് ബോൾ താരമായിരുന്ന പ്രേമലതയ്ക്ക് ഡിഎംഡികെയുടെ പ്രസക്തി വീണ്ടെടുക്കാനാകുമോ? അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴകത്ത് അങ്ങനെയൊരു ചോദ്യംകൂടി മുഴങ്ങുന്നുണ്ട്. അമ്മ അടക്കി വാണ മണ്ണ് അണ്ണി കീഴടക്കുമോ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിനിമയിലും രാഷ്ട്രീയത്തിലും പുലികളെ അവരുടെ മടയിൽ ചെന്നു നേരിട്ട പുപ്പുലിയായിരുന്നു വിജയകാന്ത്. രജനീകാന്തും കമൽഹാസനും തിളങ്ങി നിന്ന തമിഴ് സിനിമയിലേക്ക് കടന്നുവന്ന് സ്വന്തം കസേര വലിച്ചിട്ടിരുന്നു അദ്ദേഹം. തമിഴ് രാഷ്ട്രീയത്തിലെ അതികായരായിരുന്ന ജയലളിതയും കരുണാനിധിയും അവരുടെ പ്രതാപത്തിൽ  നിൽക്കെ സ്വന്തം രാഷ്ട്രീയ പാർട്ടിയുണ്ടാക്കി കളത്തിലിറങ്ങുകയും ചെയ്തു. ജയലളിതയ്ക്കു നേരെ നിയമസഭയിൽ വിരൽചൂണ്ടി വെല്ലുവിളിച്ചു. കരുണാനിധിയുടെ ഡിഎംകെയെ 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി പ്രതിപക്ഷ നേതൃസ്ഥാനം സ്വന്തമാക്കി.

തിരശ്ശീലയിലും ‘അരശിയലി’ലും ആടിത്തീർത്ത വേഷങ്ങൾ ബാക്കിയാക്കി എഴുപത്തിയൊന്നാം വയസ്സിൽ ക്യാപ്റ്റൻ വിടവാങ്ങുമ്പോൾ തമിഴ് സിനിമയിലും രാഷ്ട്രീയത്തിലും ഒരു കസേര ശൂന്യമാകുന്നു. സിനിമയിൽ പിൻഗാമിയായി മകൻ ഷൺമുഖ പാണ്ഡ്യനെ വാഴിക്കാനുള്ള ശ്രമങ്ങൾ വിജയം കണ്ടില്ല. മരണത്തിന് കൃത്യം രണ്ടാഴ്ച മുൻപ്, രാഷ്ട്രീയ സിംഹാസനം ഭാര്യ പ്രേമലതയ്ക്കായി വിജയകാന്ത് ഒഴിഞ്ഞുകൊടുത്തിരുന്നു. ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകത്തിന്റെ (ഡിഎംഡികെ) ജനറൽ സെക്രട്ടറി സ്ഥാനം അനുയായികളുടെ പ്രിയപ്പെട്ട ‘അണ്ണിക്ക്’ (സഹോദര ഭാര്യ) നൽകിയാണ് ക്യാപ്റ്റൻ തിരശ്ശീലയിലേക്ക് മറയുന്നത്.

പ്രേമലത പാർട്ടി പ്രവർത്തകർക്കൊപ്പം. (Photo Credit: Facebook/Vijayakant)
ADVERTISEMENT

കോളജ് പഠന കാലത്ത് പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുള്ള, ബാസ്‌കറ്റ് ബോൾ താരമായിരുന്ന പ്രേമലതയ്ക്ക് ഡിഎംഡികെയുടെ പ്രസക്തി വീണ്ടെടുക്കാനാകുമോ? അടുത്ത വർഷം ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ തമിഴകത്ത് അങ്ങനെയൊരു ചോദ്യംകൂടി മുഴങ്ങുന്നുണ്ട്. അമ്മ അടക്കി വാണ മണ്ണ് അണ്ണി കീഴടക്കുമോ?

∙ ദൈവം താൻ സഖ്യകക്ഷി

തിരശ്ശീലയിലെ നായകന്റെ ചങ്കൂറ്റത്തോടെയായിരുന്നു വിജയകാന്തിന്റെ രാഷ്ട്രീയ അരങ്ങേറ്റം. 2005ൽ മധുരയിൽ ഡിഎംഡികെ പാർട്ടി പ്രഖ്യാപിച്ച് വിജയകാന്ത് പറഞ്ഞു; ‘‘തമിഴകത്തെ ഒരു രാഷ്ട്രീയ പാർട്ടിയുമായും സഖ്യമില്ല. എനിക്ക് സഖ്യം തമിഴ് മക്കളുമായും ദൈവവുമായും മാത്രം’’. ഡിഎംകെയും അണ്ണാഡിഎംകെയും അരങ്ങുവാഴുന്ന തമിഴകത്ത് വിജയകാന്തിന് എന്തു ചെയ്യാനാകുമെന്ന ചോദ്യം അന്ന് സ്വാഭാവികമായി ഉയർന്നു. കരുണാനിധിയും ജയലളിതയും പ്രതാപത്തോടെ സ്വന്തം പാർട്ടിയുടെ തലപ്പത്തിരിക്കുന്ന കാലം. സിനിമയിൽ രജനീകാന്തിന്റെയും കമൽഹാസന്റെയും സഹ നായകനാകാനുള്ള ഒട്ടേറെ ഓഫറുകൾ നിരസിച്ചിട്ടുണ്ട് വിജയകാന്ത്. സിനിമയിലും എൻ വഴി തനി വഴിയെന്നായിരുന്നു ലൈൻ.

വിജയകാന്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രസംഗിക്കുന്നു. (ഫയൽ ചിത്രം∙മനോരമ)

2006ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ തമിഴകം ഞെട്ടി. രണ്ടു പാർട്ടികളുടെ മേച്ചിൽപുറമായിരുന്ന തമിഴകത്ത് മൂന്നാം കക്ഷി ഉദയം ചെയ്യുന്നതിന്റെ സൂചനയായി പലരും ഫലത്തെ വിലയിരുത്തി. എല്ലാ സീറ്റുകളിലും മത്സരിച്ച പാർട്ടി ജയിച്ചത് വിജയകാന്തിന്റെ വിരുദാചലം സീറ്റിൽ മാത്രം. എന്നാൽ, ആകെ 8.4 ശതമാനം വോട്ടാണു പാർട്ടി നേടിയത്. ദ്രാവിഡ കക്ഷികൾ തമിഴ് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയതിനു ശേഷം ആദ്യമായി ഡിഎംകെയ്ക്കോ അണ്ണാഡിഎംകെയ്ക്കോ തനിച്ച് ഭൂരിപക്ഷം ലഭിക്കാത്ത സ്ഥിതിയുണ്ടായി.

ഒരു ദിവസം കൊമ്പ് കോർക്കുന്നതിനിടെ ജയലളിതയുടെ മുഖത്തേക്ക് വിരൽ ചൂണ്ടി വിജയകാന്ത് വെല്ലുവിളിച്ചു. തിരുവായ്ക്ക് എതിർവാ ഇഷ്ടപ്പെടാത്ത ജയലളിതയുടെ അഭിമാന ബോധത്തിന് ക്ഷതമേറ്റു. ഡിഎംഡികെയുടെ പതനം ആരംഭിച്ചുവെന്നും ആരുടെയെങ്കിലും കൂട്ടില്ലാതെ തമിഴ്നാട്ടിലൊരിടത്തും പാർട്ടിക്ക് വിജയിക്കാനാവില്ലെന്നും ജയ വെല്ലുവിളിച്ചു. അത് സംഭവിക്കുകയും ചെയ്തു.

ADVERTISEMENT

ഡിഎംകെ സഖ്യത്തിന് ഭൂരിപക്ഷമുണ്ടായെങ്കിലും ഡിഎംകെയ്ക്ക് ഒറ്റയ്ക്ക് ലഭിച്ചത് 96 സീറ്റ്. സഖ്യ ബലത്തിൽ കരുണാനിധി മുഖ്യമന്ത്രിയായി. അണ്ണാഡിഎംകെയ്ക്കു ഭരണം നഷ്ടപ്പെടാൻ ഒരു കാരണം ഡിഎംഡികെയുടെ സാന്നിധ്യമാണെന്ന വിലയിരുത്തലുണ്ടായി. 2009 ലോക്സഭാ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിച്ച വിജയകാന്തിന്റെ പാർട്ടിക്ക് സീറ്റൊന്നും ലഭിച്ചില്ല. പെട്ടിയിൽ പക്ഷേ, 10 ശതമാനം വോട്ടുണ്ടായിരുന്നു.

∙ ‘അമ്മയ്ക്കു’ നേരെ ചൂണ്ടിയ വിരൽ

ശക്തമായ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമുള്ള വ്യക്തികളെന്ന നിലയിൽ ജയലളിതയും വിജയകാന്തും തമ്മിൽ കടുത്ത അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. 2011ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി പക്ഷേ, അതെല്ലാം മറക്കാൻ ജയലളിത തയാറായി. രാഷ്ട്രീയ ഉപദേശകനായ ചോ രാമസ്വാമി ഉൾപ്പെടെയുള്ളവർ നൽകിയ മുന്നറിയിപ്പായിരുന്നു കാരണം. ഡിഎംഡികെ തനിച്ച് മത്സരിക്കുകയോ ഡിഎംകെയുമായി സഖ്യത്തിലേർപ്പെടുകയോ ചെയ്താൽ ഇത്തവണയും ഭരണം കിട്ടില്ല. ജയലളിതയേക്കാൾ വിജയകാന്തിന് അടുപ്പം കരുണാനിധിയുമായിട്ടായിരുന്നു.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജെ. ജയലളിതയ്ക്കൊപ്പം വിജയകാന്ത് ( File Photo by R SenthilKumar/ PTI)

വിജയകാന്തിനെ പുരട്ച്ചി കലൈജ്ഞർ എന്ന് ആദ്യമായി വിളിച്ചത് കരുണാനിധിയാണ്. വിജയകാന്തും പ്രേമലതയും തമ്മിലുള്ള വിവാഹത്തിന് നേതൃത്വം നൽകിയതും കരുണാനിധിയാണ്. എന്നാൽ, 2006–11 ഡിഎംകെ ഭരണകാലത്ത് സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടായ നടപടി വിജയകാന്തിനെ രോഷാകുലനാക്കി. കോയമ്പേടിൽ വിജയകാന്തിന്റെ ഉടമസ്ഥതയിലുള്ള ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗം ഫ്ലൈ ഓവറിനായി പൊളിച്ചു മാറ്റി. പാർട്ടിയുടെ ആസ്ഥാനവും അവിടെയായിരുന്നു. ഡിഎംകെയെ എല്ലാ കാലത്തേക്കും അധികാരത്തിൽനിന്നു മാറ്റി നിർത്തുകയാണ് ലക്ഷ്യമെന്ന് 2011ൽ വിജയകാന്ത് പ്രഖ്യാപിച്ചിരുന്നു. ശത്രുവിന്റെ ശത്രു മിത്രമെന്ന ആപ്തവാക്യം ഉയർത്തിപ്പിടിച്ച് ജയലളിതയുമായി സഖ്യത്തിലേർപ്പെട്ടു.

ADVERTISEMENT

തിരഞ്ഞെടുപ്പ് ഫലം തമിഴ് രാഷ്ട്രീയത്തെ കൊടുങ്കാറ്റെന്ന പോലെ ഉലച്ചു. അണ്ണാഡിഎംകെ 150 സീറ്റ്, ഡിഎംഡികെ 29 സീറ്റ്, ഡിഎംകെ 23 സീറ്റ്. സഖ്യ കക്ഷികൾ ഭരണത്തിൽ പങ്കാളികളാകുന്ന ഏർപ്പാട് തമിഴ്നാട്ടിലില്ല. അങ്ങനെ, കൂടുതൽ സീറ്റ് ലഭിച്ച രണ്ടാമത്തെ കക്ഷിയുടെ നേതാവായി വിജയകാന്ത് സഭയിലിരുന്നു. അണ്ണാഡിഎംകെ മുൻ മന്ത്രി പൻറുട്ടി രാമചന്ദ്രൻ ഉൾപ്പെടെയുള്ള പരിചയ സമ്പന്നർ ഡിഎംഡികെ നിരയിലുണ്ടായിരുന്നു. അധികം വൈകാതെ വിജയകാന്തും സഹ എംഎൽഎമാരും ജയലളിത സർക്കാരിനെ സഭയിൽ ചോദ്യം ചെയ്തു തുടങ്ങി. ജയലളിതയും വിജയകാന്തും സഭയിൽ വാക്പോര് പതിവായി.

ഡൽഹിയിൽ ഡിഎംഡികെ നടത്തിയ ധർണയിൽ പങ്കെടുക്കുന്ന വിജയകാന്ത്. (ഫയൽ ചിത്രം∙മനോരമ)

ഡിഎംഡികെ എംഎൽഎമാരെ ചോദ്യം ചോദിക്കാൻ അനുവദിക്കാതെ ഭരണകക്ഷി കൂവിയിരുത്തുന്ന സ്ഥിതിയുണ്ടായി. അങ്ങനെയിരിക്കെ ഒരു ദിവസം കൊമ്പ് കോർക്കുന്നതിനിടെ ജയലളിതയുടെ മുഖത്തേക്ക് വിരൽ ചൂണ്ടി വിജയകാന്ത് വെല്ലുവിളിച്ചു. തിരുവായ്ക്ക് എതിർവാ ഇഷ്ടപ്പെടാത്ത ജയലളിതയുടെ അഭിമാന ബോധത്തിന് ക്ഷതമേറ്റു. ഡിഎംഡികെയുടെ പതനം ആരംഭിച്ചുവെന്നും ആരുടെയെങ്കിലും കൂട്ടില്ലാതെ തമിഴ്നാട്ടിലൊരിടത്തും പാർട്ടിക്ക് വിജയിക്കാനാവില്ലെന്നും ജയലളിത വെല്ലുവിളിച്ചു. 9 എംഎൽഎമാരെ ചാക്കിട്ടു പിടിച്ച് സ്വന്തം പാളയത്തിലേക്കു കൊണ്ടുപോയി. അതിനിടെയാണ്, വിജയകാന്തിന്റെ ആരോഗ്യ സ്ഥിതി വഷളാകുന്നത്. പാർട്ടിയിലെ അധികാര സമവാക്യങ്ങൾ മാറിത്തുടങ്ങി. പിന്നീടൊരിക്കലും പഴയ പ്രതാപത്തിലേക്ക് പാർട്ടിക്കു മടങ്ങി വരാനായില്ല.

∙ അണ്ണിവരുന്നു, തമ്പിയും

2009 മുതൽ വിജയകാന്തിനെ ശ്വാസകോശവുമായി ബന്ധപ്പെട്ട  ആരോഗ്യപ്രശ്നങ്ങൾ അലട്ടാൻ തുടങ്ങിയിരുന്നു. ആ വർഷം തന്നെ അടുത്ത അനുയായിയും ഡിഎംഡികെയുടെ ബുദ്ധി കേന്ദ്രവുമായിരുന്ന രാമു വസന്തൻ മരിച്ചു. ഇതോടെ, വിജയകാന്തിന്റെ ഭാര്യ പ്രേമലതയും അവരുടെ സഹോദരൻ എൽ.സുധീഷും പാർട്ടി കാര്യങ്ങളിൽ ഇടപെട്ടു തുടങ്ങി. വെല്ലൂർ ജില്ലയിലെ ഗുഡിയാട്ടത്തെ ഇടത്തരം കുടുംബത്തിലാണ് പ്രേമലതയുടെ ജനനം. കോളജ് പഠന കാലത്ത് മികച്ച പ്രാസംഗികയായിരുന്നു. സർവകലാശാലാ തലത്തിൽ പ്രസംഗത്തിന് സമ്മാനം ലഭിച്ചിട്ടുണ്ട്. ബാസ്‌കറ്റ് ബോൾ താരം കൂടിയായിരുന്ന അവർ  കായിക രംഗത്തും സജീവമായിരുന്നു.

പ്രേമലത രാഷ്ട്രീയപ്രവർത്തനത്തിന്റെ ഭാഗമായി ഭവനസന്ദർശനം നടത്തുന്നു. (Photo credit: Facebook/Vijayakant)

സിനിമയിൽനിന്നു കല്യാണം വേണ്ടെന്നു തീരുമാനിച്ച വിജയകാന്ത് സുഹൃത്തുക്കൾ വഴിയാണ് പ്രേമതലയുടെ കുടുംബത്തെ പരിചയപ്പെടുന്നതും കല്യാണം ആലോചിക്കുന്നതും. നടൻ ശിവാജി ഗണേശനും എം.കരുണാനിധിയുമെല്ലാം വിവാഹത്തിന്റെ നടത്തിപ്പുകാരായി മുന്നിലുണ്ടായിരുന്നു. 1990 ജനുവരി 31നായിരുന്നു  വിജയകാന്തിന്റെയും പ്രേമലതയുടെയും വിവാഹം. സുധീഷ് സിനിമാ നിർമാണ രംഗത്ത് ഇടപെടലുകൾ നടത്തിയെങ്കിലും കുടുംബത്തെ പാർട്ടി കാര്യങ്ങളിലേക്ക് വിജയകാന്ത് അടുപ്പിച്ചിരുന്നില്ല.

2014ലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം എൻഡിഎ ഘടകക്ഷികളുടെ യോഗം പാർലമെന്റ് സെൻട്രൽ ഹാളിൽ നടക്കുകയാണ്. ഓരോ സംസ്ഥാനത്തെയും പ്രകടനം വിലയിരുത്തിയ ശേഷം തമിഴ്നാട്ടിലെത്തിയപ്പോൾ മോദി പ്രേമലതയെ ചൂണ്ടിക്കാട്ടി അഭിനന്ദനരൂപേണ പറഞ്ഞു; ‘‘ക്യാ കാം കിയാ ഇസ്നേ’’ (എന്തൊരു പ്രവർത്തനമാണ് ഇവർ നടത്തിയത്).

രാമുവസന്തന്റെ മരണവും ആരോഗ്യപ്രശ്നങ്ങളും പ്രതിസന്ധിയായപ്പോൾ പ്രേമതല പാർട്ടിയുടെ അരങ്ങത്തേക്ക് വരുന്നതിനെ വിജയകാന്ത് എതിർത്തില്ല. അണിയറയിൽ സുധീഷും പിടിമുറുക്കി. പിന്നീട് രാഷ്ട്രീയ സഖ്യവുമായും നിലപാടുകളുമായും ബന്ധപ്പട്ട് ഡിഎംഡികെ എടുത്ത പല പാളിയ തീരുമാനങ്ങൾക്കും പിന്നിൽ പ്രേമലതയും സുധീഷുമായിരുന്നുവെന്ന ആരോപണമുയർന്നു. മൂർച്ചയേറിയ നാക്കു കൊണ്ട് പ്രേമലത പാർട്ടി അണികൾക്ക് ആവേശം പകർന്നെങ്കിലും നേതാക്കളിൽ പലരും പാർട്ടി വിട്ടു. വിജയകാന്തെന്ന നായകനെ കണ്ട് പാർട്ടിക്കൊപ്പം ചേർന്നിരുന്നവർക്ക് മോഹഭംഗം സംഭവിച്ചു.

∙ മോദി പറഞ്ഞു– ‘ക്യാ കാം കിയാ ഇസ്നേ’

2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പമായിരുന്നു ഡിഎംഡികെ. 7 കക്ഷികൾ ഉൾപ്പെട്ട മുന്നണിയുടെ പ്രധാന കക്ഷി. രാജ്യമാകെ മോദി തരംഗം ആഞ്ഞുവീശിയെങ്കിലും തമിഴ്നാട്ടിൽ അത് ഏശിയില്ല. സഖ്യത്തിൽ ബിജെപിക്കു മാത്രമാണ് ഒരു സീറ്റ് ലഭിച്ചത്. 14 സീറ്റിൽ മത്സരിച്ച ഡിഎംഡികെ നിലംപരിശായി. വോട്ട് ശതമാനത്തിലും കുറവ് വന്നു. സീറ്റൊന്നും നേടിയില്ലെങ്കിലും ആ തിരഞ്ഞെടുപ്പിലെ പ്രേമലതയുടെ പ്രവർത്തനം നരേന്ദ്ര മോദിയുടെ പ്രശംസ പിടിച്ചു പറ്റി. 

വൃദ്ധസദനത്തിൽ അന്തേവാസികൾക്ക് ഭക്ഷണം വിളമ്പുന്ന പ്രേമലത. (Photo credit: Facebook/Vijayakant)

തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം എൻഡിഎ ഘടകക്ഷികളുടെ യോഗം പാർലമെന്റ് സെൻട്രൽ ഹാളിൽ നടക്കുകയാണ്. ഓരോ സംസ്ഥാനത്തെയും പ്രകടനം വിലയിരുത്തിയ ശേഷം തമിഴ്നാട്ടിലെത്തിയപ്പോൾ മോദി പ്രേമലതയെ ചൂണ്ടിക്കാട്ടി അഭിനന്ദരൂപേണ പറഞ്ഞു; ‘‘ക്യാ കാം കിയാ ഇസ്നേ’’ (എന്തൊരു പ്രവർത്തനമാണ് ഇവർ നടത്തിയത്). സംസ്ഥാനമൊട്ടാകെ ഓടി നടന്ന് പ്രചാരണം നടത്തിയതിന് ലഭിച്ച പ്രശംസ പ്രേമലതയ്ക്ക് രാഷ്ട്രീയ നേട്ടമായി. എന്നാൽ, അസ്ഥിരമായ തീരുമാനങ്ങളും പിഴച്ചു പോയ നീക്കങ്ങളും ഡിഎംഡികെയെ വീണ്ടും തളർത്തി. 

∙ വൈകിട്ട് ഡിഎംകെ സഖ്യം, രാവിലെ സ്വന്തം മുന്നണി

2016 തിരഞ്ഞെടുപ്പ് കാലത്താണ് ഡിഎംഡികെയുടെ രാഷ്ട്രീയ വിശ്വാസ്യതയ്ക്ക് വലിയ ക്ഷതമേറ്റത്. പാർട്ടി ഡിഎംകെ സഖ്യത്തിൽ മത്സരിക്കുമെന്ന രീതിയിൽ പ്രചാരണങ്ങൾ നടന്നു. സഖ്യം തീരുമാനമായെന്ന് സാക്ഷാൽ കരുണാനിധിതന്നെ പ്രഖ്യാപനം നടത്തി. എന്നാൽ, പിറ്റേ ദിവസം സ്വന്തം മുന്നണിയുമായി രംഗപ്രവേശം ചെയ്യുന്ന ഡിഎംഡികെയെയാണ് കണ്ടത്. ഇടതു പാർട്ടികളും വിസികെയും അടങ്ങുന്ന ജനക്ഷേമ മുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാർഥിയായി വിജയകാന്തിനെ പ്രഖ്യാപിച്ചു.105 സീറ്റുകളിൽ മത്സരിച്ച പാർട്ടി ശൂന്യരായി. മൂന്നു ശതമാനത്തിൽ താഴെ വോട്ടിലൊതുങ്ങി. മുന്നണിയിലെ ഒരു പാർട്ടിക്കും സീറ്റ് നേടാനായില്ല.

മുൻ ബിജെപി പ്രസിഡന്റ് രാജ്നാഥ് സിങിനൊപ്പം തിരഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകളിൽ പങ്കെടുക്കുന്ന വിജയകാന്ത്. (File photo by PTI)

2019 ലോക്സഭാ തിരഞ്ഞെടുപ്പിൽ വീണ്ടും ബിജെപിയുടെ സഖ്യ കക്ഷിയായി. നാലിടത്ത് മത്സരിച്ചെങ്കിലും ഡിഎംകെയുടെ തേരോട്ടത്തിൽ പിടിച്ചുനിൽക്കാനായില്ല. വോട്ട് ശതമാനം 2 ശതമാനത്തിനു താഴേക്ക് വന്നു. 2021 തിരഞ്ഞെടുപ്പിൽ ടി.ടി.വി.ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകമായിരുന്നു കൂട്ട്. തോറ്റമ്പിയെന്നു മാത്രമല്ല, വോട്ട് ശതമാനം പിന്നെയും താഴേക്ക്. പ്രേമലതയും സുധീഷുമെടുക്കുന്ന തീരുമാനങ്ങൾക്ക് മൂകസാക്ഷി മാത്രമായിരുന്നു ഈ കാലങ്ങളിലെല്ലാം വിജയകാന്ത്.

∙ അമ്മയുടെ മണ്ണ്, അണ്ണി യുഗം വരുമോ?

പ്രായോഗികമായി നേരത്തേ തന്നെ പ്രേമലത ഡിഎംഡികെയുടെ സർവാധികാരിയായിക്കഴിഞ്ഞിരുന്നു. 2018ൽ ട്രഷററായി ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടതോടെ പാർട്ടിയിലെ ഏകസ്വരമായി അവർ മാറി. ഡിസംബർ 14ന് പാർട്ടി ജനറൽ സെക്രട്ടറി പദവും പ്രേമലതയെത്തേടിയെത്തി. മാസങ്ങൾ നീണ്ട ആശുപത്രി വാസത്തിനു ശേഷം വിജയകാന്ത് തിരിച്ചെത്തിയതിനു പിന്നാലെ തിരക്കിട്ട് വിളിച്ച ജനറൽ ബോഡി യോഗമാണ് പ്രേമലതയെ ജനറൽ സെക്രട്ടറിയായി പ്രഖ്യാപിച്ചത്.

ദീപാവലി ദിനത്തിൽ വിജയ്കാന്തും പ്രേമലതയും മക്കൾക്കൊപ്പം. (Photo credit: Facebook/Vijayakant)

ഭരണം പ്രേമലതയായിരുന്നെങ്കിലും ഇതുവരെ വിജയകാന്തിന്റെ പാർട്ടിയായിരുന്നു ഡിഎംഡികെ. ഇനി മുതൽ പ്രേമലത തന്നെയാണ് പാർട്ടി. 2005ലെ ഡിഎംഡികെയുടെ നിഴൽ പോലുമല്ലാത്ത പാർട്ടിയെയാണ് പ്രേമലതയ്ക്കു നയിക്കാനുള്ളത്. ജയലളിതയെ ഇഷ്ടപ്പെടുന്ന, അവരുടെ ഏകാധിപത്യ ശൈലിയുടെ ആരാധികയായ, വാക്കുകൾക്ക് മൂർച്ചയും തീർച്ചയുമുള്ള പ്രേമലതയ്ക്ക് തമിഴകത്തിന്റെ ആകെ ‘അണ്ണിയാകാൻ’ കഴിയുമോ?.

English Summary:

Will DMDK flourish under the leadership of Premalatha?