റഷ്യയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് ഒരു സെലിബ്രിറ്റി പാർട്ടിയാണ്. ഡിസംബർ 20, 21 തീയതികളിലായി നടന്ന ‘ഓൾമോസ്റ്റ് നേക്കഡ‍്’ എന്നു പേരിട്ടിരുന്ന വിരുന്നില്‍ റഷ്യൻ സെലിബ്രിറ്റികളും പോപ് ഗായകരും ഉൾപ്പെടെ റഷ്യൻ സമൂഹത്തിലെ ഉന്നതരിൽ വലിയൊരുപങ്കും പങ്കെടുത്തിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ അടുത്തിടെയൊന്നും കണ്ടിട്ടില്ലാത്ത വിധത്തിൽ റഷ്യൻ സമൂഹത്തിൽ എതിർപ്പുയർന്നു. രാജ്യസ്നേഹം ഇല്ലാത്തതും യുക്രെയ്നോട് പൊരുതുന്ന സൈനികരോട് അനാദരം പ്രകടിപ്പിക്കുന്നതുമായിരുന്നു പാർട്ടി എന്നാണ് റഷ്യൻ യാഥാസ്ഥിതിക സമൂഹത്തിൽ ഉയരുന്ന വാദങ്ങൾ. റഷ്യൻ സംസ്കാരത്തിന് ചേരാത്ത പ്രവൃത്തി എന്നാണ് പാർട്ടി വിശേഷിപ്പിക്കപ്പെട്ടത്. കടുത്ത നടപടികളാണ് പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്നെ കടുത്ത നടപടികൾക്ക് നിർദേശിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

റഷ്യയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് ഒരു സെലിബ്രിറ്റി പാർട്ടിയാണ്. ഡിസംബർ 20, 21 തീയതികളിലായി നടന്ന ‘ഓൾമോസ്റ്റ് നേക്കഡ‍്’ എന്നു പേരിട്ടിരുന്ന വിരുന്നില്‍ റഷ്യൻ സെലിബ്രിറ്റികളും പോപ് ഗായകരും ഉൾപ്പെടെ റഷ്യൻ സമൂഹത്തിലെ ഉന്നതരിൽ വലിയൊരുപങ്കും പങ്കെടുത്തിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ അടുത്തിടെയൊന്നും കണ്ടിട്ടില്ലാത്ത വിധത്തിൽ റഷ്യൻ സമൂഹത്തിൽ എതിർപ്പുയർന്നു. രാജ്യസ്നേഹം ഇല്ലാത്തതും യുക്രെയ്നോട് പൊരുതുന്ന സൈനികരോട് അനാദരം പ്രകടിപ്പിക്കുന്നതുമായിരുന്നു പാർട്ടി എന്നാണ് റഷ്യൻ യാഥാസ്ഥിതിക സമൂഹത്തിൽ ഉയരുന്ന വാദങ്ങൾ. റഷ്യൻ സംസ്കാരത്തിന് ചേരാത്ത പ്രവൃത്തി എന്നാണ് പാർട്ടി വിശേഷിപ്പിക്കപ്പെട്ടത്. കടുത്ത നടപടികളാണ് പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്നെ കടുത്ത നടപടികൾക്ക് നിർദേശിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് ഒരു സെലിബ്രിറ്റി പാർട്ടിയാണ്. ഡിസംബർ 20, 21 തീയതികളിലായി നടന്ന ‘ഓൾമോസ്റ്റ് നേക്കഡ‍്’ എന്നു പേരിട്ടിരുന്ന വിരുന്നില്‍ റഷ്യൻ സെലിബ്രിറ്റികളും പോപ് ഗായകരും ഉൾപ്പെടെ റഷ്യൻ സമൂഹത്തിലെ ഉന്നതരിൽ വലിയൊരുപങ്കും പങ്കെടുത്തിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ അടുത്തിടെയൊന്നും കണ്ടിട്ടില്ലാത്ത വിധത്തിൽ റഷ്യൻ സമൂഹത്തിൽ എതിർപ്പുയർന്നു. രാജ്യസ്നേഹം ഇല്ലാത്തതും യുക്രെയ്നോട് പൊരുതുന്ന സൈനികരോട് അനാദരം പ്രകടിപ്പിക്കുന്നതുമായിരുന്നു പാർട്ടി എന്നാണ് റഷ്യൻ യാഥാസ്ഥിതിക സമൂഹത്തിൽ ഉയരുന്ന വാദങ്ങൾ. റഷ്യൻ സംസ്കാരത്തിന് ചേരാത്ത പ്രവൃത്തി എന്നാണ് പാർട്ടി വിശേഷിപ്പിക്കപ്പെട്ടത്. കടുത്ത നടപടികളാണ് പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്നെ കടുത്ത നടപടികൾക്ക് നിർദേശിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റഷ്യയിലെ ഇപ്പോഴത്തെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന് ഒരു സെലിബ്രിറ്റി പാർട്ടിയാണ്. ഡിസംബർ 20, 21 തീയതികളിലായി നടന്ന ‘ഓൾമോസ്റ്റ് നേക്കഡ‍്’ എന്നു പേരിട്ടിരുന്ന വിരുന്നില്‍ റഷ്യൻ സെലിബ്രിറ്റികളും പോപ് ഗായകരും ഉൾപ്പെടെ റഷ്യൻ സമൂഹത്തിലെ ഉന്നതരിൽ വലിയൊരുപങ്കും പങ്കെടുത്തിരുന്നു. എന്നാൽ ഇതിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്തുവന്നതോടെ അടുത്തിടെയൊന്നും കണ്ടിട്ടില്ലാത്ത വിധത്തിൽ റഷ്യൻ സമൂഹത്തിൽ എതിർപ്പുയർന്നു.

രാജ്യസ്നേഹം ഇല്ലാത്തതും യുക്രെയ്നോട് പൊരുതുന്ന സൈനികരോട് അനാദരം പ്രകടിപ്പിക്കുന്നതുമായിരുന്നു പാർട്ടി എന്നാണ് റഷ്യൻ യാഥാസ്ഥിതിക സമൂഹത്തിൽ ഉയരുന്ന വാദങ്ങൾ. റഷ്യൻ സംസ്കാരത്തിന് ചേരാത്ത പ്രവൃത്തി എന്നാണ് പാർട്ടി വിശേഷിപ്പിക്കപ്പെട്ടത്. കടുത്ത നടപടികളാണ് പാർട്ടിയിൽ പങ്കെടുത്തവർക്കെതിരെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ തന്നെ കടുത്ത നടപടികൾക്ക് നിർദേശിച്ചു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

വ്ലാഡിമിർ പുട്ടിൻ (Photo: AFP)
ADVERTISEMENT

∙ ആളിപ്പടരുന്ന് എതിർപ്പ്, നീറിപ്പുകഞ്ഞ് മാപ്പപേക്ഷ

പുട്ടിൻ ഭരണകൂടം, പുട്ടിൻ അനുകൂല രാഷ്ട്രീയ നേതാക്കൾ, സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർ, രാജ്യത്തെ വിവിധ മാധ്യമങ്ങൾ, മത സ്ഥാപനങ്ങൾ തുടങ്ങിയവരെല്ലാം പാർട്ടിക്കെതിരെ രംഗത്തു വന്നിരുന്നു. മോസ്കോയിലെ ഒരു നൈറ്റ് ക്ലബ്ബിൽ നടന്ന പാർട്ടിയാണ് വിവാദമായത്. ഇതിന്റെ വിഡ‍ിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചതിനു പിന്നാലെയാണ് വലിയ തോതിലുള്ള പ്രതിഷേധം ഉടലെടുത്തത്. പിന്നാലെ പരിപാടിയുടെ സംഘാടകയും ‘സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറു’മായ അനസ്താസിയ ഇവ്‍ലീവ മാപ്പപേക്ഷയുമായി രംഗത്തെത്തി.

‘‘പുറത്തുവന്ന ദൃശ്യങ്ങൾ അനുചിതമായിരുന്നു. അത് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എല്ലാവരോടും ക്ഷമ ചോദിക്കുന്നു.’’ സംഭവിച്ചതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കുന്നുവെന്നും പാർട്ടിയുടെ ഭാഗമായി പിരിച്ച പണം ‘ജീവകാരുണ്യ’ പ്രവർത്തനങ്ങൾക്ക് നൽകുമെന്നും അവർ വ്യക്തമാക്കി. ഇത്തരമൊരു തെറ്റ് സംഭവിച്ചു പോയെന്നും അത് തിരുത്താൻ തനിക്ക് ഒരവസരം കൂടി നൽകണമെന്നും അവർ അഭ്യർഥിച്ചു.

അനസ്താസിയ ഇവ്‍ലീവ (Photo courtesy: Instagram / anast_asiaivleeva)

രണ്ട് തവണയാണ് മാപ്പപേക്ഷിച്ചു കൊണ്ട് ഇവ്‍ലീവ രംഗത്തെത്തിയത്. ഇവ്‍ലീവയുടെ പരസ്യ കരാറുകൾ ഒട്ടൊക്കെ തന്നെ റദ്ദായി. ഇതിനു പുറമേ രാജ്യത്തെ ആദായനികുതി വകുപ്പ് ഇവർക്കെതിരെ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. റഷ്യൻ സമൂഹത്തിൽ ‘ധാർമിക പ്രതിസന്ധി’യുണ്ടാക്കിയ കുറ്റത്തിന് ഇവ്‍ലീവയിൽ നിന്ന് 100 കോടി റൂബിൾസ് പിഴയായി ഈടാക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം ആളുകൾ കോടതിയേയും സമീപിച്ചു.

ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി വാദിക്കുന്നവരെ ‘തീവ്രവാദികൾ’ എന്ന് റഷ്യൻ സുപ്രീം കോടതി വിശേഷിപ്പിച്ചിരുന്നു. ഇതിനു സമാനമായ നയമാണ് സർക്കാരിന്റേതും. ലൈംഗിക ന്യൂനപക്ഷങ്ങളെ ഏതെങ്കിലും വിധത്തിൽ പിന്തുണയ്ക്കുന്ന പരിപാടികൾക്ക് വിലക്കേർപ്പെടുത്തുന്ന ഒട്ടേറെ നിയമങ്ങൾ കഴിഞ്ഞ 10 വർഷമായി റഷ്യയിലുണ്ട്.

ADVERTISEMENT

പരിപാടിയിൽ പങ്കെടുത്ത സെലിബ്രിറ്റികളുടെയും മറ്റും പരിപാടികളും സ്പോൺസർഷിപ്പുകളുമെല്ലാം വിവിധ കമ്പനികൾ റദ്ദാക്കിയിരുന്നു. പാർട്ടിയിൽ പങ്കെടുത്ത പോപ് ഗായകനായ ഫിലിപ്പ് കിർകോറോവ് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വക്താവ് ദിമിത്രി പെസ്കോവുമായി പാർട്ടിയെക്കുറിച്ച് വിശദീകരിക്കുന്ന ദൃശ്യങ്ങൾ നേരത്തേ പുറത്തു വന്നിരുന്നു. പിന്നാലെ കിർകോറോവും പരസ്യക്ഷമാപണവുമായി രംഗത്തെത്തി. ‘എല്ലാവരുടെയും ജീവിതത്തിൽ ഇതുപോലെ തെറ്റായി എടുക്കുന്ന തീരുമാനങ്ങൾ ഉണ്ടാവു’മെന്ന് കിർകോറോവ് പറഞ്ഞു. ഇത്രയും ബുദ്ധിമുട്ടേറിയ, സൈനികർ പൊരുതുന്ന സമയത്ത് തന്നെപ്പോലെ പ്രശസ്തനായ ഒരു ഗായകൻ ആ പാർട്ടിയിൽ പങ്കെടുത്തതു പോലെ നിരുത്തരവാദപരമായി പെരുമാറരുതായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയിൽ പങ്കെടുത്ത ലോലിത എന്ന പ്രശസ്ത ഗായികയുടേതായി പുതുവർഷത്തിൽ സംപ്രേഷണം ചെയ്യാനിരുന്ന പരിപാടികൾ വിവിധ സ്ഥാപനങ്ങൾ റദ്ദാക്കി.

ഫിലിപ്പ് കിർകോറോവ് (Photo courtesy: Instagram / fkirkorov_news)

∙ ‘എൽജിബിടി എന്നു മിണ്ടരുത്’

റഷ്യയിൽ 2024 മാർച്ചിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഈ വിവാദം പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ആറാം തവണയും പുട്ടിൻ തന്നെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പാണ്. റഷ്യൻ സമൂഹത്തിൽ കൂടുതൽ യാഥാസ്ഥിതിക മാറ്റങ്ങൾക്കായി പുട്ടിൻ ഭരണകൂടം തന്നെ മുൻകൈ എടുക്കുന്ന സമയത്താണ് ഇത്തരമൊരു വിവാദമുണ്ടായത്. എട്ടോ അതിലധികമോ കുട്ടികളെ ജനിപ്പിക്കാൻ സർക്കാർ തന്നെ നേരത്തെ ആഹ്വാനം ചെയ്തിരുന്നു. അതുപോലെ കുടുംബ ബന്ധങ്ങളെ തകർക്കുന്നതാണ് എൽജിബിടി സമൂഹം എന്നാണ് റഷ്യൻ സർക്കാരിന്റെ നിലപാട്.

മഴവില്ല് നിറങ്ങളിലുള്ള റിബൺ കയ്യിൽ അണിഞ്ഞ എൽജിബിടിക്യു ആക്ടിവിസ്റ്റ്. (Photo by Sajjad HUSSAIN / AFP)

ലൈംഗിക ന്യൂനപക്ഷങ്ങൾക്കെതിരെ റഷ്യൻ സമൂഹത്തിൽ നിലനിൽക്കുന്ന മനോഭാവത്തിന് സർക്കാരിന്റെയും ഉറച്ച പിന്തുണയുണ്ട്. ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് വേണ്ടി വാദിക്കുന്നവരെ ‘തീവ്രവാദികൾ’ എന്ന് റഷ്യൻ സുപ്രീം കോടതി വിശേഷിപ്പിച്ചിരുന്നു. ഇതിനു സമാനമായ നയമാണ് സർക്കാരിന്റേതും. ലൈംഗിക ന്യൂനപക്ഷങ്ങളെ ഏതെങ്കിലും വിധത്തിൽ പിന്തുണയ്ക്കുന്ന പരിപാടികൾക്ക് വിലക്കേർപ്പെടുത്തുന്ന ഒട്ടേറെ നിയമങ്ങൾ കഴിഞ്ഞ 10 വർഷമായി റഷ്യയിലുണ്ട്. റഷ്യൻ സമൂഹത്തിൽ വർധിച്ചുവരുന്ന ഈ നിലപാടിന്റെ ഭാഗമെന്നോണമാണ് വിവാദ പാർട്ടിയുമായി ബന്ധപ്പെട്ട പ്രതികരണങ്ങളും പുറത്തു വന്നത്.

2018ൽ പുട്ടിനെതിരെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെയാണ് സൊബ്‍ചക് വ്യാപക ശ്രദ്ധ നേടുന്നത്. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലും സുതാര്യവുമായാണ് നടക്കുന്നത് എന്ന പ്രതീതി പരത്താനും പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുമായി റഷ്യൻ സർക്കാരിന്റെ ‘രഹസ്യ’ പിന്തുണയുള്ള സ്ഥാനാർഥിയായാണ് അവരെ വിമർശകർ കണ്ടിരുന്നത്.

ADVERTISEMENT

പാർട്ടിയിൽ ജനനേന്ദ്രിയം മാത്രം മറച്ചുകൊണ്ട് പങ്കെടുത്ത നികോളായ് വാസി‍ല്യേവ് എന്ന റാപ്പറിന് ‘പാരമ്പര്യത്തിനു നിരക്കാത്ത ലൈംഗികതയുമായി ബന്ധപ്പെട്ട പ്രചാരണ’ത്തിന് 15 ദിവസത്തേക്ക് തടവുശിക്ഷയും വിധിച്ചിട്ടുണ്ട്. താൻ‌ എൽജിബിടി വിഭാഗത്തെ പിന്തുണയ്ക്കുന്നില്ലെന്നും അതിനായി പ്രചാരണം നടത്തുന്നില്ലെന്നും വാസില്യേവ് പിന്നീട് തന്റെ മാപ്പപേക്ഷയിൽ പറഞ്ഞു. റഷ്യ – യുക്രെയ്ൻ യുദ്ധത്തെ പിന്തുണയ്ക്കുന്നവരും വലിയ പ്രതിഷേധമാണ് പാർട്ടിക്കെതിരെ ഉയർത്തിയത്. എൽജിബിടി‌ക്കാരെ പിന്തുണയ്ക്കുന്ന പ്രചാരണ പരിപാടികൾ വിലക്കുന്ന നിയമങ്ങൾ പാർട്ടിയിൽ പങ്കെടുത്തവർ ലംഘിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യവും യാഥാസ്ഥിതികപക്ഷം ഉയർത്തുന്നുണ്ട്.

‘ഓൾമോസ്റ്റ് നേക്കഡ‍്’ നിശാ പാർട്ടിക്കിടെ പകർത്തിയ ചിത്രം. (Photo courtesy: Instagram / AGENTGIRL)

എന്നാൽ പുട്ടിൻ ഭരിക്കുമ്പോൾ ഇത്തരം പാർട്ടികൾ നേരത്തെയും നടന്നിട്ടുണ്ട് എന്നതാണ് രസകരം. ‘ഓൾമോസ്റ്റ് നേക്കഡ‍്’ പാർട്ടിയിൽ പങ്കെടുത്ത സെലിബ്രിറ്റികളിൽ ഒരാൾ കെസീനിയ സൊബ്ചക് എന്ന 42 വയസ്സുകാരിയാണ്. സൊബ്ചക്കിന്റെ സാന്നിധ്യം തന്നെയാണ് ഈ പാർട്ടിയെ ഇത്രയേറെ വിവാദത്തിൽ എത്തിച്ചതും. റഷ്യയിൽ വൈകാതെ തിര‍ഞ്ഞെടുപ്പ് നടക്കാനിരിക്കെ, ‘ഓൾമോസ്റ്റ് നേക്കഡ‍്’ പാർട്ടി ഒരു പ്രധാന വിഷയമായി മാറിയിരിക്കുന്നു. ഒപ്പം, കെസീനിയ സൊബ്ചക്കും. ആരാണ് ഈ സെലിബ്രിറ്റി?

∙ കെസീനിയ സൊബ്ചക്, പല ഭാവങ്ങൾ‍, പല വേഷങ്ങൾ

ആരാണ് സൊബ്ചക് എന്നു ചോദിച്ചാൽ ഉത്തരമായി ഒട്ടേറെ വിശേഷണങ്ങൾ പറയാനുണ്ടാവും. എന്നാൽ അതിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നത് ആളാണ് സൊബ്ചക്കിന്റെ ‘തലതൊട്ടപ്പൻ’ എന്നതാണ്. സാക്ഷാൽ പുട്ടിൻ. പുട്ടിന്റെ രാഷ്ട്രീയഗുരുവും 1990കളിൽ സെന്റ് പീറ്റേഴ്സ്ബർഗ് മേയറുമായിരുന്ന അനാറ്റലി സൊബ്ചക്കിന്റെ മകളാണ് 42 വയസ്സുകാരിയായ കെസീനിയ സൊബ്ചക്. തനിക്ക് അനാറ്റലി സൊബ്ചക്കിനോട് വലിയ കടപ്പാടുണ്ടെന്ന് ഒട്ടേറെ തവണ പുട്ടിൻ പറഞ്ഞിട്ടുമുണ്ട്. പാർലമെന്റ് അംഗമായിരുന്നു സൊബ്ചക്കിന്റെ മാതാവ്. ഭർത്താവ് നാടക സംവിധായകനും പുട്ടിൻ ഭരണകൂടത്തിന്റെ നിയന്ത്രണത്തിലുള്ള ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിലെ കോളമിസ്റ്റുമാണ്.

കെസീനിയ സൊബ്ചക് (Photo courtesy: Instagram / xenia_sobchak)

‘മോസ്കോയുടെ പാരിസ് ഹിൽട്ടൺ’ എന്നാണ് സൊബ്ചക്കിനെ വിശേഷിപ്പിക്കാറുണ്ടായിരുന്നത്. ടിവി താരം, മാധ്യമ സ്ഥാപന ഉടമ, മുൻ പ്ലേ ബോയ് മോഡൽ, മുൻ പ്രസി‍ഡന്റ് സ്ഥാനാർഥി തുടങ്ങിയ നിലകളിലൊക്കെ പ്രശസ്തയാണ് സൊബ്ചക്. 2000ത്തിന്റെ തുടക്കത്തിൽ റിയാലിറ്റി ടിവി ഷോ അവതാരകയായാണ് സൊബ്ചക്കിന്റെ തുടക്കം. 2011ൽ തിരഞ്ഞെടുപ്പു ക്രമക്കേടുകൾക്കെതിരെ പ്രതിഷേധിച്ചവരുടെ കൂട്ടത്തിൽ സൊബ്ചക്കുമുണ്ടായിരുന്നു. പിന്നാലെയാണ് 2018ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവർ മത്സരിക്കുന്നത്. ലൈഫ്സ്റ്റൈൽ ഇൻഫ്ലുവൻസർ, മാധ്യമ പ്രവർത്തക എന്നീ നിലയിലാണ് പിന്നീട് അവർ അറിയപ്പെട്ടത്.

∙ അന്നു പുട്ടിനെതിരെ, പക്ഷേ എല്ലാം നാടകമെന്ന് വിമർശനം

2018ൽ പുട്ടിനെതിരെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിച്ചതോടെയാണ് സൊബ്‍ചക് വ്യാപക ശ്രദ്ധ നേടുന്നത്. സമൂഹത്തിന്റെ ഉന്നത വൃത്തങ്ങളിൽ നിരന്തര സാന്നിധ്യമായ ലിബറൽ മാധ്യമപ്രവർത്തക എന്ന നിലയിൽ‌ അന്നേ അറിയപ്പെട്ടിരുന്നു സൊബ്ചക്. റഷ്യയെ യൂറോപ്യൻ സ്വഭാവങ്ങളോടു കൂടിയ, സംസ്കാരികമായി ഉന്നതി പ്രാപിച്ച ഒരു സമൂഹമെന്ന നിലയിൽ മാറ്റിത്തീർക്കാനാണ് താൻ മത്സരിക്കുന്നത് എന്നായിരുന്നു അവർ അന്ന് പറഞ്ഞിരുന്നത്. എന്നാൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജനാധിപത്യ രീതിയിലും സുതാര്യവുമായാണ് നടക്കുന്നത് എന്ന പ്രതീതി പരത്താനും പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കാനുമായി റഷ്യൻ സർക്കാരിന്റെ ‘രഹസ്യ’ പിന്തുണയുള്ള സ്ഥാനാർഥിയായാണ് അവരെ വിമർശകർ കണ്ടിരുന്നത്.

കെസീനിയ സൊബ്ചക് (Photo courtesy: Instagram / xenia_sobchak)

വർഷങ്ങളായി ഒട്ടേറെ പ്രധാന പ്രതിപക്ഷ നേതാക്കൾ ഒന്നുകിൽ തടവിലോ അല്ലെങ്കിൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്ക് നേരിടുന്നവരോ ആണ്. ഈ സാഹചര്യത്തിൽ സൊബ്ചക്കിന്റെ സ്ഥാനാർഥിത്വം വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സ്ഥാനാർ‌ഥിത്വം പ്രഖ്യാപിക്കുന്നതിനു മുമ്പ് സൊബ്ചക്ക് പുട്ടിനെ അഭിമുഖം ചെയ്തിരുന്നു. താൻ മത്സരിക്കാൻ തീരുമാനിച്ച കാര്യം പുട്ടിനെ അറിയിച്ചിരുന്നുവെന്നും അത്ര സന്തോഷവാനായല്ല കാണപ്പെട്ടതെന്നും പിന്നീട് അവർ‍ പറഞ്ഞിരുന്നു. തന്റെ സ്ഥാനാർഥിത്വത്തിനു പിന്നിൽ പുട്ടിനാണെന്ന വിമർശനത്തെയും സൊബ്ചക്ക് തള്ളിക്കളഞ്ഞിരുന്നു. തിര‍ഞ്ഞെടുപ്പിൽ സൊബ്ചക് നാലാം സ്ഥാനത്തെത്തി.

∙ ‘ഞാൻ യുദ്ധത്തിന് എതിര്. പക്ഷേ....

പുട്ടിനോടുള്ള സമീപനത്തിന്റെയും യുദ്ധത്തോടുള്ള നിലപാടില്ലായ്മയുടേയും പേരിൽ സൊബ്ചക്ക നിരന്തരം വിമർശിക്കപ്പെടുന്നുണ്ട്. റഷ്യ യുക്രെയ്നെ ആക്രമിച്ചതിന് എതിരാണ് താൻ എന്നു പറയുകയും എന്നാൽ ഇനിയൊന്നും ചെയ്യാനില്ല, പ്രതികരിച്ചിട്ട് കാര്യമില്ല എന്ന നിലപാട് അവർ പിന്നാലെ സ്വീകരിക്കുകയും ചെയ്തു. യുദ്ധം ആരംഭിച്ചതിനു ശേഷം റഷ്യയിലെ ഒട്ടേറെ സ്വതന്ത്ര മാധ്യമ സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും മാധ്യമ പ്രവർത്തകർ രാജ്യം വിടുകയും ചെയ്തിരുന്നു. എന്നാൽ സൊബ്ചക്ക് രാജ്യം വിട്ടില്ല എന്നു മാത്രമല്ല, തന്റേതായ രീതിയിൽ മാധ്യമ പ്രവർത്തനവുമായി മുന്നോട്ടു പോവുകയും ചെയ്തു.

∙ ദുരൂഹമായ ആ തട്ടിപ്പു കേസും നാടുവിടലും

നേരത്തെ ഒരു തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ഭയന്ന് സൊബ്ചക് ലാത്‍വിയയിലേക്ക് കടന്നിരുന്നു. 2022 ഒക്ടോബറിലായിരുന്നു സംഭവം. തന്റെ ഇസ്രയേൽ പാസ്പോർട്ട് ഉപയോഗിച്ച് കാൽനടയായി ലാത്‍വിയയിൽ പ്രവേശിക്കുകയായിരുന്നു. ദുബായിലേക്ക് വിമാന ടിക്കറ്റ് എടുത്ത ശേഷമാണ് ഇത്തരത്തിലൊരു യാത്ര നടത്തിയതെന്നും റഷ്യൻ അധികൃതരെ കബളിപ്പിക്കാനായിരുന്നു ഇതെന്നും റിപ്പോർട്ടുകൾ പറയുന്നു.

വലിയ തോതിൽ സ്ഥലം തട്ടിയെടുക്കുന്നതുമായി ബന്ധപ്പെട്ട് സൊബ്ചക്കും കൂട്ടാളികളും ഒരാളെ ഭീഷണിപ്പെടുത്തി എന്നായിരുന്നു കേസ്. തുടർന്ന് അവരുടെ രണ്ട് സഹപ്രവർത്തകർ അറസ്റ്റിലായി. ശേഷം സൊബ്ചക്കിന്റെ മോസ്കോയിലുള്ള ആഡംബര ബംഗ്ലാവ് അധികൃതർ റെയ്ഡ് ചെയ്തു. ഇതിനു പിന്നാലെയായിരുന്നു സൊബ്ചക്ക് ലാത്‍വിയിലേക്ക് കടന്നത്. എന്നാൽ 12 ദിവസത്തിനുള്ളിൽ അവർ റഷ്യയിൽ തിരിച്ചെത്തിയ വാർത്തയും പുറത്തു വന്നു. തിരിച്ചുവന്ന അവർ പുട്ടിനുമായി അടുത്ത ബന്ധമുള്ള, തങ്ങൾ സ്ഥലം തട്ടിയെടുക്കാൻ ശ്രമിച്ച ആളോട് മാപ്പു പറയുകയും ചെയ്തു. തന്റെ കൂട്ടാളികൾക്കു വേണ്ടി മാപ്പു പറയുന്നു എന്നായിരുന്നു അവരുടെ പ്രസ്താവന.

കെസീനിയ സൊബ്ചക് (Photo courtesy: Instagram / xenia_sobchak)

∙ വധശ്രമമോ? പരിഹസിച്ച് യുക്രെയ്ൻ

അതിനിടെ ഈ വർഷം ജൂലൈയിൽ സൊബ്ചക്കിനെതിരെ ‘വധശ്രമം’ നടന്നതായും റിപ്പോർട്ടുകൾ പറയുന്നു. യുക്രെയ്‍ൻ ബന്ധമുള്ള 7 പേരെ തങ്ങൾ അറസ്റ്റു ചെയ്തു എന്നാണ് റഷ്യൻ അധികൃതർ വ്യക്തമാക്കിയത്. എന്നാൽ റഷ്യയുടെ അവകാശവാദം പരിഹാസ്യമാണ് എന്നായിരുന്നു യുക്രെയ്ൻ പ്രതികരിച്ചത്. സൊബ്ചക്ക്, സർക്കാർ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനമായ ആർടിയുടെ തലപ്പത്തുള്ള മാർഗരിത സിമോന്യാൻ എന്നിവരെ വധിക്കാനാണ് ഏഴംഗ സംഘം പദ്ധതിയിട്ടതെന്നും അതിനു മുൻപ് തങ്ങൾ പിടികൂടുകയായിരുന്നു എന്നുമാണ് അധികൃതർ പറഞ്ഞത്. യുദ്ധത്തെ അനുകൂലിക്കുന്ന നിലാപാടാണ് മാർഗരിതയുടേത്.

∙ മാപ്പപേക്ഷിച്ച് സൊബ്ചക്കും

‘എനിക്ക് ആരുടേയും വികാരം വ്രണപ്പെടുത്തേണ്ടതില്ല. ആ പാർട്ടിയിൽ പങ്കെടുത്തതു വഴി ആരെയെങ്കിലും ഞാൻ അപമാനിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുന്നു’ എന്നാണ് സൊബ്‍ചക് തന്റെ മാപ്പപേക്ഷയിൽ പറയുന്നത്. നേരത്തെ താൻ തെറ്റൊന്നും െചയ്തിട്ടില്ലെന്നും മുതിർന്നവർ എന്തു ധരിക്കുന്നു, എവിടെ പോകുന്നു എന്നതൊക്കെ അവരുടെ വ്യക്തിപരമായ കാര്യമാണെന്ന് സൊബ്ചക് പ്രതികരിച്ചിരുന്നു. എന്നാൽ പിന്നാലെ കാര്യങ്ങൾ കൈവിട്ടു എന്നു മനസ്സിലായതോടെ മാപ്പുമായി രംഗത്തുവരികയായിരുന്നു.

English Summary:

"Almost naked" celebrity party sparks backlash amidst Russian soldiers fighting on the Ukrainian war front, challenging Russian culture