സിപിഎമ്മുകാർക്ക് എന്നെ ഇഷ്ടമല്ല, അവർ കൊഴുത്തു തടിക്കുവല്ലേ; ഊരുചുറ്റി പിണറായി കളഞ്ഞത് കോടികൾ: മനസ്സു തുറന്ന് മറിയക്കുട്ടി
അടിമാലി ഇരുന്നൂറേക്കറിലെ ‘മജിസ്ട്രേട്ട് മറിയ’യെ 2023ൽ ലോകം അറിഞ്ഞത് ഒരൊറ്റക്കാരണം കൊണ്ടായിരുന്നു; തെറ്റിനെ തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാനുള്ള നിശ്ചയദാർഢ്യം. ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് പിച്ചച്ചട്ടിയുമായി സമരം ചെയ്ത മറിയക്കുട്ടി ലക്ഷങ്ങളുടെ സ്വത്തുള്ള ആളാണെന്ന സിപിഎം പ്രചാരണത്തിന് 24 മണിക്കൂർ നേരത്തേക്കു മാത്രമായിരുന്നു ആയുസ്സ്. നേരം ഇരുട്ടി വെളുത്തപ്പോൾ, വില്ലേജ് ഓഫിസിൽ നേരിട്ടു ചെന്ന് വാങ്ങിയ രേഖയുമായി, വ്യാജപ്രചാരണക്കാരെ മറിയക്കുട്ടി വെല്ലുവിളിച്ചു. 78 വയസ്സുള്ള മറിയക്കുട്ടിയോട് മാപ്പു പറഞ്ഞ് കീഴടങ്ങേണ്ടി വന്നു വ്യാജപ്രചാരണം നടത്തിയവർക്ക്. തനിക്ക് മാത്രം പെൻഷൻ ലഭിച്ചാൽ തീരുന്നതല്ല പ്രശ്നം എന്ന് ഉറപ്പുള്ളതു കൊണ്ട് സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ മറിയക്കുട്ടി. മറിയക്കുട്ടി ഇടപെടുന്ന ആദ്യ പ്രശ്നമല്ലിത്, അവസാനത്തേതും. എഴുപത്തിയെട്ടാം വയസ്സിൽ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയ മറിയക്കുട്ടി കടന്നുവന്ന വഴികളെക്കുറിച്ച്, തന്റെ പോരാട്ടത്തെക്കുറിച്ച്, കേരള രാഷ്ട്രീയത്തെക്കുറിച്ച്, അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കുന്നു. മറിയക്കുട്ടി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറന്നപ്പോള്‍...

അടിമാലി ഇരുന്നൂറേക്കറിലെ ‘മജിസ്ട്രേട്ട് മറിയ’യെ 2023ൽ ലോകം അറിഞ്ഞത് ഒരൊറ്റക്കാരണം കൊണ്ടായിരുന്നു; തെറ്റിനെ തെറ്റ് എന്ന് ചൂണ്ടിക്കാണിക്കാനുള്ള നിശ്ചയദാർഢ്യം. ക്ഷേമപെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് പിച്ചച്ചട്ടിയുമായി സമരം ചെയ്ത മറിയക്കുട്ടി ലക്ഷങ്ങളുടെ സ്വത്തുള്ള ആളാണെന്ന സിപിഎം പ്രചാരണത്തിന് 24 മണിക്കൂർ നേരത്തേക്കു മാത്രമായിരുന്നു ആയുസ്സ്. നേരം ഇരുട്ടി വെളുത്തപ്പോൾ, വില്ലേജ് ഓഫിസിൽ നേരിട്ടു ചെന്ന് വാങ്ങിയ രേഖയുമായി, വ്യാജപ്രചാരണക്കാരെ മറിയക്കുട്ടി വെല്ലുവിളിച്ചു. 78 വയസ്സുള്ള മറിയക്കുട്ടിയോട് മാപ്പു പറഞ്ഞ് കീഴടങ്ങേണ്ടി വന്നു വ്യാജപ്രചാരണം നടത്തിയവർക്ക്.
തനിക്ക് മാത്രം പെൻഷൻ ലഭിച്ചാൽ തീരുന്നതല്ല പ്രശ്നം എന്ന് ഉറപ്പുള്ളതു കൊണ്ട് സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇപ്പോൾ മറിയക്കുട്ടി. മറിയക്കുട്ടി ഇടപെടുന്ന ആദ്യ പ്രശ്നമല്ലിത്, അവസാനത്തേതും. എഴുപത്തിയെട്ടാം വയസ്സിൽ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയ മറിയക്കുട്ടി കടന്നുവന്ന വഴികളെക്കുറിച്ച്, തന്റെ പോരാട്ടത്തെക്കുറിച്ച്, കേരള രാഷ്ട്രീയത്തെക്കുറിച്ച്, അവരുടെ സ്വന്തം ഭാഷയിൽ സംസാരിക്കുന്നു. മറിയക്കുട്ടി മനോരമ ഓൺലൈൻ പ്രീമിയത്തിൽ മനസ്സു തുറന്നപ്പോള്‍...
∙ പ്രതിബന്ധങ്ങളേറെ മറികടന്നാണ് മറിയക്കുട്ടി ഇവിടെ വരെയെത്തിയത്. ആ യാത്ര എങ്ങനെയായിരുന്നു?
ഒന്നര വർഷം മുൻപുവരെ തൊഴിലുറപ്പിന് പോകുമായിരുന്നു. എന്നാൽ കണ്ണിന് കാഴ്ച കുറഞ്ഞതോടെ ഓപറേഷൻ വേണ്ടിവന്നു. തങ്കളത്തായിരുന്നു (കോതമംഗലം) ചികിത്സ. ഒരു കണ്ണിന് ഓപറേഷൻ നടത്തിയതിന് 30,000 രൂപയിൽ കൂടുതലായി. കയ്യിലുണ്ടായിരുന്ന പൈസ തീർന്നു. അങ്ങനെ അടിമാലിയിലെ മാപ്പാനി ഡോക്ടറെ കണ്ട് കാര്യം പറഞ്ഞു. ഡോക്ടർ പറഞ്ഞതനുസരിച്ച് കട്ടപ്പനയിൽ പോയി രണ്ടാമത്തെ കണ്ണും ഓപറേഷൻ നടത്തി. എന്നാൽ അത് ശരിയായില്ല. ശരിക്ക് കണ്ണിന് കാഴ്ചയില്ല. ഇതോടെ വെയിൽ കൊള്ളരുതെന്ന് ഡോക്ടർ പറഞ്ഞു. പെൻഷൻ കാശും ആരുടെയെങ്കിലുമൊക്കെ സഹായവുംകൊണ്ടാണ് ജീവിച്ചു പോകുന്നത്.
∙ സത്യത്തിൽ എങ്ങനെയാണ് ജീവിതത്തെ നേരിടാൻ ഇത്ര ധൈര്യം കിട്ടിയത്?
ഞാൻ പെണ്ണായി ജനിക്കാനാണ് ദൈവം തീരുമാനിച്ചത്. തിരിച്ചറിവുള്ള കാലം മുതലേ ഒരു ധൈര്യം എനിക്ക് ദൈവം തന്നിട്ടുണ്ട്. അതുകൊണ്ട് പിള്ളേരുമായുള്ള കഷ്ടപ്പാട് കാലത്തും ജീവിക്കാൻ ദൈവം ഒപ്പം നിന്നു.
∙ പെൻഷൻ ഇല്ലാത്തതിനാൽ മരുന്നു വരെ മുടങ്ങിയെന്ന് പറയുന്നു. മരുന്നു കഴിക്കാൻ തക്ക എന്ത് ആരോഗ്യ പ്രശ്നമാണുള്ളത്? എന്താണ് ഈ പ്രായത്തിലും ‘‘എന്നാ ഒരിതാ’’ എന്നു പറയിപ്പിക്കുന്ന മറിയക്കുട്ടിയുടെ ആരോഗ്യ രഹസ്യം?
ഒന്നര വർഷം മുൻപ് വൃക്കയ്ക്ക് രോഗം വന്നു. തൊഴിലുറപ്പ് പണിക്ക് പോണില്ലല്ലോ. ആഹാരത്തിന്റെയൊക്കെ കുറവായിരുന്നെന്ന് ഡോക്ടർ പറഞ്ഞു. സെന്റ് മേരീസ് ആശുപത്രിയിലാണ് ചികിത്സിച്ചത്. നന്നായി ചികിത്സിക്കാൻ കാശില്ലല്ലോ. എന്റെ ശരീരം കണ്ടില്ലേ. എഴുപത്തിയെട്ടിലും ജിൽജില്ലാണ്. പഴയമണ്ണിലല്ലേ ജനിച്ചതും ജീവിച്ചതും. ഒത്തിരി കൂലിപ്പണിക്ക് പോയിട്ടുണ്ട്. നേര്യമംഗലം പവർ ഹൗസിന്റെ പണിക്ക് പോയപ്പോ സൂക്കേട് പിടിച്ചു.
∙ മറിയക്കുട്ടി എത്രാം ക്ലാസ് വരെ പഠിച്ചു? ഹൈക്കോടതിയിലൊക്കെ കേസ് കൊടുക്കാൻ ആരു സഹായിച്ചു?
നാലാംക്ലാസ് വരെയേ ഞാൻ പഠിച്ചിട്ടുള്ളൂ. കേസുകൊടുക്കാൻ ആരും പൈസയൊന്നും തന്നിട്ടില്ല. അടിമാലി കോടതിയിൽ പ്രതീഷ് സാറാണ് (അഡ്വ.പ്രതീഷ് പ്രഭ) കേസ് നടത്തുന്നത്. ഒരു പൈസ പോലും മേടിച്ചിട്ടില്ല. സാറാണ് ഹൈക്കോടതിയിലും വക്കീലിനെയൊക്കെ ശരിയാക്കി തന്നത്. ഒരു പൈസ പോലും കൊടുത്തിട്ടില്ല. വേണ്ടെന്ന് പറഞ്ഞു. വൈകുന്നേരം തൊട്ട് രാത്രി പന്ത്രണ്ട് ഒരു മണി വരെ എന്നും ടിവി കാണും. വാർത്തയാണ് കാണാറ്. വേറെ ഒന്നും കാണുന്നതിഷ്ടമല്ല. അതുകൊണ്ട് എല്ലാടത്തും നടക്കുന്ന കൊറേ കാര്യങ്ങളൊക്കെ അറിയാൻ കഴിയും.
∙ എന്തുകൊണ്ടാണ് മറിയക്കുട്ടിയെ മജിസ്ട്രേട്ട് എന്നു വിളിക്കുന്നത്. എങ്ങനെയാണ് ആ പേര് വന്നത്?
കൊള്ളരുതായ്മ എവിടെ കണ്ടാലും ഞാൻ എതിർക്കും. ചോദ്യം ചെയ്യും. വേണേൽ സാക്ഷിയായി കോടതീലും കേറും. അങ്ങനെയാണ് മജിസ്ട്രേട്ട് മറിയക്കുട്ടീന്ന് പേര് വന്നത്. അറിയാവുന്നോരൊക്കെ അങ്ങനെ വിളിക്കും. ആ പേരിനോട് ഇഷ്ടക്കുറവൊന്നുമില്ല. ഞാൻ ഹർജി കൊടുത്തപ്പോൾ മറിയക്കുട്ടിയുടെ ഹർജി രാഷ്ട്രീയ പ്രേരിതമാണെന്നാണ് സർക്കാർ കോടതിയിൽ പറഞ്ഞത്. സാധാരണക്കാർ എങ്ങനെ ജീവിക്കുമെന്ന് കോടതി തിരിച്ചു ചോദിച്ചു. കോടതിക്കുപോലും മനസ്സിലായതാണ്. കോടതീനേം ധിക്കരിക്കുവല്ലേ പിണറായി. കേസിനു വേണ്ടി എവിടെ വരെ പോകാനും മറിയയ്ക്ക് മടിയില്ല.
∙ സിനിമ കാണാറുണ്ടോ? ഇടിപ്പടമാണോ ഇഷ്ടം?
കണ്ടിട്ട് ഒത്തിരിയായി. ടിവിയിൽ സിനിമ കാണാറില്ല. പഴയ പടങ്ങളാണിഷ്ടം. വർഷങ്ങൾക്കു മുൻപ് കൂത്താട്ടുകുളത്തു വച്ച് ‘കളിയോടം’ സിനിമ കണ്ടു. പിന്നെ കണ്ടത് മൂന്നാല് വർഷം മുൻപ് ‘നിറം’ എന്ന സിനിമയാണ്. സുരേഷ്ഗോപിയുടെ ‘സമ്മർ ഇൻ ബത്‌ലഹേം’ പടം കണ്ടു. സുരേഷ് ഗോപിയുടെ സിനിമകൾ ഇഷ്ടമാണ്.
∙ ജീവനിൽ കൊതിയുള്ളവർ പിണറായിയെ കാണാൻ പോകുമോയെന്ന് മറിയക്കുട്ടി പറഞ്ഞിരുന്നല്ലോ? അതെന്താണ് അങ്ങനെയൊരു തോന്നൽ?
ഞാൻ പറഞ്ഞില്ലേ, രാത്രി ഒരുമണി വരെ വാർത്ത കാണുന്നു. ഉലകം ചുറ്റാനിറങ്ങിയപ്പോ പിള്ളേരെയൊക്കെ പിണറായീടെ ഗുണ്ടകളും ഗുണ്ട പൊലീസും തല്ലിച്ചതയ്ക്കുന്നത് കണ്ടില്ലേ. ഈ ഗുണ്ടാനേതാവിന്റെ അടുക്കലേക്ക് ജീവനിൽ കൊതിയുള്ളവർക്ക് പോകാൻ പറ്റുമോ. നാട് നശിപ്പിച്ചിട്ട് കറങ്ങാൻ നടക്കുവല്ലേ.
∙ ചിലർ പറയുന്നു ഗവർണറും മറിയക്കുട്ടിയുമാണ് പ്രതിപക്ഷമെന്ന്. ശരിയാണോ? ഗവർണറെക്കുറിച്ച് എന്താണ് അഭിപ്രായം?
അതൊന്നുമില്ല, പെൻഷൻ കിട്ടാതെ ജീവിതം വഴിമുട്ടിയപ്പോൾ പിച്ചച്ചട്ടിയുമായി ഇറങ്ങി. അത് പെൻഷൻ കിട്ടാത്തവർക്കും അല്ലാത്തവർക്കും ഇഷ്ടമായി. ഒത്തിരി പേര് വിളിച്ചു. സഹായിച്ചവരും ഒത്തിരിപേരുണ്ട്. എന്നുകരുതി പ്രതിപക്ഷത്തിനു വേണ്ടിയാണെന്നൊന്നും തോന്നിയിട്ടില്ല. എന്നാൽ പ്രതിപക്ഷം ഇത്തിരികൂടി ജിൽ ആകണോന്ന് അഭിപ്രായമുണ്ട്. ഗവർണർക്ക് നേരെ പിണറായിയുടെ ഗുണ്ടകൾ പാഞ്ഞടുക്കുവല്ലാരുന്നോ. എന്നിട്ടെന്തേ വാലും ചുരുട്ടി പുറകോട്ടുപോയി? താടിയുള്ളപ്പൂപ്പനെ പേടിയുണ്ട് എവമ്മാർക്ക്.
∙ അടുത്ത തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകാൻ പറഞ്ഞാൽ മത്സരിക്കുമോ. മുൻപ് മത്സരിച്ചിട്ടുണ്ടോ?
മത്സരിച്ചിട്ടുമില്ല അതിന് ആഗ്രഹോം ഇല്ല. ഇഷ്ടപ്പെട്ട വനിതാ നേതാവ് ഇന്ദിരാ ഗാന്ധിയാണ്. തീവ്രവാദികൾ വെടിവച്ചു കൊന്ന രാജീവ് ഗാന്ധിയും പ്രിയപ്പെട്ട നേതാവാണ്.
∙ ഇരുന്നൂറേക്കർ എന്ന സ്ഥലത്തോട് എങ്ങനെയാണ് പ്രണയം?
പന്ത്രണ്ടാം വയസ്സിൽ ഇരുന്നൂറേക്കറിൽ വന്നതാണ്. ഇപ്പോൾ താമസിക്കുന്നിടത്ത് 37 വർഷമായി. ഇരുന്നൂറേക്കർ എന്റെ ജീവിതത്തിന്റെ ഭാഗമാണ്. എനിക്ക് ആഹാരത്തിനും മറ്റും ബുദ്ധിമുട്ടുണ്ടായാൽ കടക്കാര് എന്നെ സഹായിക്കും. പലപ്പോഴും പൈസ കൊടുത്താലും മേടിക്കില്ല. സിപിഎകാർ ഒഴികെയുള്ള എല്ലാർക്കും എന്നെ ഇഷ്ടമാണ്. ആരുടെയും പ്രേരണകൊണ്ടല്ല പിച്ചച്ചട്ടി എടുത്തത്. അതുമായി ഇറങ്ങിയപ്പോൾ എല്ലാവരും സഹായിച്ചു. ഒത്തിരി സന്തേഷം തോന്നി.
∙ സമരത്തിന് ശേഷം കോൺഗ്രസ്, ബിജെപി നേതാക്കളെല്ലാം വീട്ടിൽ വന്നു. ഇതിലാരെയാണിപ്പോൾ കൂടുതൽ ഇഷ്ടം?
അങ്ങനെയില്ല. വീട്ടിൽ വന്ന എല്ലാരേം ഇഷ്ടമാണ്. പണ്ട് മുതലേ കോണ്‍ഗ്രസുകാരിയുമാണ്. രമേശ് ചെന്നിത്തലയും സുരേഷ് ഗോപിയും വീട്ടിലെത്തി സഹായിച്ചു. എന്റ വോട്ട് ആർക്കു നൽകുമെന്നതൊക്കെ തികച്ചും സ്വകാര്യമായ കാര്യമാണ്.
∙ സർക്കാർ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പെൻഷനും ശമ്പളവും കൊടുക്കാൻ കാശില്ലെന്നും പറയുന്നു. വിശ്വസിക്കുന്നോ?
ഇല്ലേയില്ല. പിണറായി ധൂർത്തുകാരനല്ലേ. കട്ടും മോട്ടിച്ചും നാട് മുടിക്കുകയല്ലേ. ഇവിടെ ഭരണം സിപിഎംകാർക്കു വേണ്ടി മാത്രമാണ്. അവരൊക്കെ കൊഴുത്തു തടിക്കുവല്ലേ. പെൻഷനും ശമ്പളോം കൊടുക്കാൻ കാശില്ലെന്നു പറയുമ്പോൾ ഒറ്റക്കെട്ടായി നിന്ന് പ്രതിഷേധിച്ചാൽ കാശൊക്കെ ഉണ്ടാകും. എത്ര കോടിയാണ് ഊരുചുറ്റാനിറങ്ങിയതിന് ചെലവായത്? ആരെങ്കിലും ചോദിക്കുന്നുണ്ടോ. ഇതിനൊക്കെ പിണറായി സമാധാനം പറയേണ്ടി വരും.
∙ 2024ൽ സർക്കാരിന് എന്ത് മാറ്റം വേണമെന്നാണ് ആഗ്രഹിക്കുന്നത്?
പിണറായി സർക്കാർ ഇറങ്ങിപ്പോണം. തെറ്റ് തിരുത്തിപ്പോകാൻ ഈ സർക്കാരിന് ആകില്ല. പാർട്ടിക്കാർക്കും സ്വന്തക്കാർക്കും വേണ്ടിയുള്ള ഭരണത്തെ താഴെയിറക്കി ജനങ്ങൾക്കു വേണ്ടിയുള്ള പുതിയൊരു സർക്കാർ വരണം.