തൃശൂരിലെ കണക്കുകളിൽ മനം നിറഞ്ഞ് മോദി; റോഡ് ഷോയിൽ മോദി നൽകി ആ നിർണായക ‘സൂചന’?
ഇന്ത്യയില്‍ 2024ലെ ബിജെപിയുടെ ആദ്യ പ്രചാരണ പരിപാടിയും റോഡ് ഷോയും നടത്താൻ പൂരങ്ങളുടെ നാടായ തൃശൂരിനെ എന്തിനാവും പ്രധാനമന്ത്രി നരേന്ദ്ര മോദി തിരഞ്ഞെടുത്തത്? പൊതുതിരഞ്ഞെടുപ്പിനെ നേരിടുന്ന 2024ൽ പ്രവർത്തകരെ ആവേശത്തിലാഴ്ത്താൻ മോദി നടത്താനിരിക്കുന്ന നൂറു കണക്കിന് റോഡ് ഷോകൾക്കു കൂടിയാണ് ശക്തന്റെ തട്ടകത്തിൽ ജനുവരി 3ന് തുടക്കമായത്. കേരള ബിജെപിയെ സംബന്ധിച്ചാണെങ്കിൽ, 2019ലും തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചത് തൃശൂരിലായിരുന്നു.

ഏറെ നാളായി ബിജെപിയെ കൊതിപ്പിക്കുന്ന, പ്രതീക്ഷ നൽകുന്ന മണ്ഡലമാണ് തൃശൂർ. ഇക്കുറിയും അതിന് അവര്‍ക്കുള്ള ആയുധം നടനും മുൻ എംപിയുമായ സുരേഷ് ഗോപിയാണ്. അതിനാലാകണം, തുറന്ന ജീപ്പിൽ മോദിക്കും സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും ഒപ്പം സുരേഷ് ഗോപിക്ക് പ്രധാന ഇടം നൽകിയതും. 2019ൽ നിന്ന് 2024ലേക്ക് എത്തുമ്പോൾ തൃശൂരിൽ സുരേഷ് ഗോപിയെ പരിചിത മുഖമാക്കുന്നതിൽ ബിജെപി എത്രമാത്രം വിജയിച്ചിട്ടുണ്ട്? അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും തൃശൂരിൽ ഇതുവരെയുള്ള ബിജെപിയുടെ വോട്ട് ശതമാനവും ഇതുസംബന്ധിച്ചു നൽകുന്ന സൂചനകൾ എന്തെല്ലാമാണ്?
∙ ‘സ്ത്രീശക്തി മോദിക്കൊപ്പം’
2023ൽ രാജ്യത്ത്, പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ നടന്ന വിവിധ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപി മിന്നും ജയമാണ് സ്വന്തമാക്കിയത്. മോദി തരംഗത്തിന്റെ തുടർച്ചയെന്ന വിലയിരുത്തലിനൊപ്പം ഈ വിജയങ്ങളിൽ ഒരു കാരണം കൂടി രാഷ്ട്രീയ നിരീക്ഷകർ അക്കമിട്ട് നിരത്തി. അത് സ്ത്രീഹൃദയങ്ങളിൽ ആഴത്തിൽ വേരൂന്നാൻ ബിജെപിക്ക് കഴിഞ്ഞു എന്നതാണ്. അതിൽ ഇവിടെ ട്രോളുകളിൽ നിറയുന്ന കക്കൂസ് നിർമാണം മുതൽ സ്ത്രീകളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് കാശ് എത്തിച്ച കേന്ദ്ര സർക്കാർ പദ്ധതികൾക്കു വരെ നിർണായക സ്ഥാനമുണ്ടായിരുന്നു. കുറഞ്ഞ നിരക്കിൽ അനുവദിച്ച പാചകവാതക കണക്‌ഷനും തിരഞ്ഞെടുപ്പിന് മുൻപായി സിലിണ്ടറിന് വിലകുറച്ചതുമെല്ലാം വോട്ടുനേട്ടത്തിന് കാരണമായി. സമാനമായ തന്ത്രമാണ് ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പരിപാടിയിലൂടെ കേരളത്തിലും പരീക്ഷിക്കുന്നത്.
മനസ്സിലുറപ്പിച്ച് ‘മോദി ഗ്യാരന്റി’
സ്ത്രീകള്‍ക്കായും സാധാരണക്കാർക്കായും ചെയ്ത അടിസ്ഥാന സൗകര്യ വികസനങ്ങൾ പറഞ്ഞാണ് തൃശൂരിൽ മോദി പ്രസംഗിച്ചത്. എല്ലാം സാധ്യമായത് മോദിയുടെ ഗ്യാരന്റിയിലാണെന്ന് പറഞ്ഞ മോദി, ‘മോദിയുടെ ഉറപ്പ്’ എന്ന വാക്ക് പ്രസംഗത്തിലുടനീളം 18 പ്രാവശ്യത്തോളം ഉപയോഗിച്ചു. കഴിഞ്ഞ 10 വർഷത്തിനിടയിൽ തന്റെ സർക്കാർ സ്ത്രീകളുടെ ജീവിതത്തിൽ വരുത്തിയ മാറ്റങ്ങൾ അദ്ദേഹം പറഞ്ഞതിങ്ങനെ.
∙ 10 ലക്ഷം ‘ഉജ്വല’ കണക്‌ഷനുകള്‍ നല്‍കി.
∙ 11 കോടി കുടുംബങ്ങളിലെ സ്ത്രീകൾക്ക് കുടിവെള്ളം നല്‍കി.
∙ 60 ലക്ഷം സ്ത്രീകള്‍ക്ക് കേരളത്തിൽ ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിച്ചു.
∙ 12 കോടി കുടുംബങ്ങളിലെ സ്ത്രീകൾക്ക് ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി.
∙ 1 രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ നല്‍കുന്ന പദ്ധതി
∙ 30 കോടിയിലധികം മഹിളാ ഉപയോക്താക്കള്‍ക്ക് മുദ്ര വായ്പ
∙ ഗര്‍ഭിണികള്‍ക്കുള്ള പ്രസവാവധി 26 ആഴ്ചയായി വര്‍ധിപ്പിച്ചു.
∙ സൈനിക സ്‌കൂളുകളില്‍ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം സാധ്യമാക്കി
∙ ലോക്‌സഭയിലും നിയമസഭയിലും സ്ത്രീകള്‍ക്ക് സംവരണം ഏർപ്പെടുത്തി
∙ പതിവില്ലാത്ത ചുവരെഴുത്ത്!
കേഡർ മാതൃക പിന്തുടരുന്ന ബിജെപിയിൽ മോദിയുടെ തൃശൂർ സന്ദർശനത്തിന്റെ തലേ ദിവസം പതിവില്ലാത്ത ഒരു കാഴ്ചയായി സുരേഷ് ഗോപിക്കായുള്ള ചുവരെഴുത്തുകൾ. പാർട്ടി സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുൻപാണ് സുരേഷ് ഗോപിക്കായി ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ‘സുരേഷ് ഗോപിയെ വിജയിപ്പിക്കുക, ചതിക്കില്ല എന്നത് ഉറപ്പാണ്’, ‘തൃശൂരിന്റെ സ്വന്തം’ തുടങ്ങിയ വാചകങ്ങൾ ഉൾപ്പെട്ട ചുവരെഴുത്തിനെ കുറിച്ച് ചോദിക്കുമ്പോൾ പതിവില്ലാത്തതാണെങ്കിലും ‘അതിലെന്താ’ എന്ന മട്ടിലാണ് ബിജെപി സംസ്ഥാന നേതാക്കളുടെ മറുചോദ്യം. തൃശൂരിലെ ജനങ്ങളുടെ പൊതുവികാരമാണ് ചുവരെഴുത്തായി പ്രത്യക്ഷപ്പെട്ടതെന്നായിരുന്നു സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശിന്റെ പ്രതികരണം.
∙ തോറ്റെങ്കിലും ഈ കണക്കുകൾ
2016 ഏപ്രിൽ 29ന് രാജ്യസഭയിലേക്ക് എംപിമാരായി രാഷ്ട്രപതിക്ക് നാമനിര്‍ദേശം ചെയ്യാവുന്ന 12 അംഗങ്ങളിൽ ഒരാളായാണ് സുരേഷ് ഗോപിക്ക് അവസരം ലഭിച്ചത്. ഇതിനും ശേഷമായിരുന്നു ഔദ്യോഗികമായി നടൻ ബിജെപിയിൽ ചേർന്നത്. ചുരുക്കിപ്പറഞ്ഞാൽ കേരള ബിജെപി ഘടകത്തെ മറികടന്നായിരുന്നു സുരേഷ് ഗോപിയെ ബിജെപി നേതൃത്വം വളർത്തിയത്. ഈ അനിഷ്ടം കേരള ഘടകത്തിൽ ഏറെ നാൾ നിൽക്കുകയും ചെയ്തു.
2019 പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സുരേഷ് ഗോപി തിരഞ്ഞെടുപ്പ് ഗോദായിലേക്കിറങ്ങി. സ്വന്തം തട്ടകമായ തിരുവനന്തപുരം വിട്ട് തൃശൂർ തിരഞ്ഞെടുത്തതും അപ്രതീക്ഷിതമായി. അതോടെ, 2019ൽ തിരുവനന്തപുരം കഴിഞ്ഞാൽ ശക്തമായ ത്രികോണ മത്സരം നടന്ന മറ്റൊരു മണ്ഡലമായി തൃശൂർ മാറി. സിനിമാ നടനെന്ന താരപരിവേഷം ഉപയോഗിച്ച് പ്രചാരണങ്ങളിൽ മറ്റു സ്ഥാനാർഥികളേക്കാലും മുന്നിലെത്താൻ സുരേഷ് ഗോപിക്കായി. ‘തൃശൂര്‍ എനിക്ക് വേണം. ഈ തൃശൂര്‍ നിങ്ങള്‍ എനിക്ക് തരണം. ഈ തൃശൂര്‍ ഞാന്‍ ഇങ്ങെടുക്കുവാ’, വര്‍ഷം 5 എത്തിയിട്ടും ഈ വാക്കുകൾ ഇപ്പോഴും സജീവമാണെന്നതുതന്നെ ഇതിനുദാഹരണം.
2019ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് മൂന്നാം സ്ഥാനത്ത് എത്തുവാനേ സുരേഷ് ഗോപിക്ക് കഴിഞ്ഞുള്ളൂ. പക്ഷേ 1999ൽ 6 ശതമാനമായിരുന്ന ബിജെപിയുടെ വോട്ടു ശതമാനം 20 വർഷത്തിനിടെ 28.2 ശതമാനത്തിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലും തൃശൂരിൽ സുരേഷ് ഗോപിയെ ബിജെപി മത്സരിപ്പിച്ചിരുന്നു. ഇക്കുറിയും മൂന്നാമതായ അദ്ദേഹം പക്ഷേ 31.3% വോട്ട് നേടി. വിജയിച്ച സിപിഐ സ്ഥാനാർഥി പി.ബാലചന്ദ്രൻ 34.25% വോട്ടു നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി പത്മജ വേണുഗോപാലിന് കിട്ടിയത് 33.52% വോട്ടുകൾ. മത്സരിക്കാൻ അവസാന നിമിഷമെത്തിയിട്ടും ശക്തമായ ത്രികോണ മത്സരം കാഴ്ച വയ്ക്കാൻ സുരേഷ് ഗോപിക്കു സാധിച്ചു എന്നതിന് ഇഞ്ചോടിഞ്ചുള്ള ഈ കണക്കുതന്നെ ധാരാളം.
∙ 2019ലെ സുരേഷ് ഗോപിയല്ല 2024ൽ
‘‘തൃശൂരിലെ ജനങ്ങളുടെ പൾസ് പിടികിട്ടി, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ ജയിക്കുമെന്ന വിശ്വാസത്തിലാണ് മുന്നോട്ടു പോകുന്നത്’’. 2023ൽ ഒരു ചടങ്ങിനിടെ സുരേഷ് ഗോപി പറഞ്ഞ വാക്കുകൾ. ആദ്യ തിരഞ്ഞെടുപ്പിൽ തൃശൂരിനെ ‘എടുക്കാൻ’ വന്ന സുരേഷ് ഗോപിയിൽനിന്ന് ഈ വാക്കുകളിലേക്കുള്ള ദൂരം ശ്രദ്ധിച്ചാൽ മതി, 2019ൽ തൃശൂരിന്റെ മണ്ണിൽ കാലുകുത്തിയ സുരേഷ് ഗോപിയല്ല 2024ലേതെന്ന് മനസ്സിലാക്കാൻ.
കഴിഞ്ഞ 5 വർഷത്തിനുള്ളിൽ ശക്തന്റെ നാട്ടിലെ മുക്കും മൂലയിലും സുരേഷ് ഗോപി സഹായങ്ങൾ നൽകിയും വിവാദങ്ങൾ സൃഷ്ടിച്ചും നിറഞ്ഞു നിന്നു. സുരേഷ് ഗോപി വിഷുക്കൈനീട്ടം നൽകിയതു വരെ വാർത്താ പ്രാധാന്യം നേടി. കരുവന്നൂർ സഹകരണബാങ്കിലെ തട്ടിപ്പിനെതിരെ സുരേഷ് ഗോപിയെ മുന്നിൽ നിർത്തിയാണ് ബിജെപി പ്രതിഷേധിച്ചത്. പാർട്ടി സംഘടിപ്പിച്ച പദയാത്ര നയിച്ചതും അദ്ദേഹംതന്നെ.
ഇതിനിടെ ഇഡി കൂടി അന്വേഷണത്തിന് എത്തിയതോടെ സിപിഎമ്മും സുരേഷ് ഗോപിക്കെതിരെ പ്രതിരോധം തീർക്കാൻ ആരംഭിച്ചു. സിപിഎം സൈബർ പ്രചാരണങ്ങൾ അടക്കം സുരേഷ് ഗോപിയെ ലക്ഷ്യമാക്കിയാണുണ്ടായത്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്നതുൾപ്പെടെ ഒട്ടേറെ പൊലീസ് കേസുകളിലും സുരേഷ് ഗോപി ഇക്കാലയളവിൽ പ്രതിചേർക്കപ്പെട്ടു.
ന്യൂനപക്ഷങ്ങളുടെ, പ്രത്യേകിച്ച് ക്രൈസ്തവ ജനവിഭാഗങ്ങളുടെ വോട്ടുകൾ കൂടി സ്വന്തമാക്കി ജയം ഉറപ്പിക്കാൻ വർഷങ്ങളായി ബിജെപി പ്രയത്നിക്കുന്നുണ്ട്. ഇതുകൂടി കണക്കിലെടുത്താൽ തൃശൂരിൽ ബിജെപി നടത്തുന്നത് പരീക്ഷണമാണെന്നു പറയാം. ഇതിനൊപ്പം ദക്ഷിണേന്ത്യയിൽ തുടർച്ചയായി പരാജയപ്പെടുന്നു എന്ന ചീത്തപ്പേര് ഒഴിവാക്കാൻ, കേരളത്തിലെ ഒരു ലോക്സഭാ മണ്ഡലത്തിൽ പാർട്ടി ഒറ്റയ്ക്കൊരു ജയം നേടുക എന്നത് ബിജെപി ദേശീയ നേതൃത്വത്തിനും അഭിമാന പ്രശ്നമാണ്.
വിജയ പ്രതീക്ഷയുടെ അടിസ്ഥാനത്തിൽ മണ്ഡലങ്ങളെ ക്ലാസുകളായി വേർതിരിച്ച് പ്രവർത്തം നടത്തുന്ന പ്രഫഷനൽ തിരഞ്ഞെടുപ്പ് പ്രചാരണരീതികൾ കൊണ്ടുവന്ന പാർട്ടിയാണ് ബിജെപി. ഇക്കുറി സംസ്ഥാനത്തെ 20 ലോക്സഭ മണ്ഡലങ്ങളിൽ 5–6 എണ്ണത്തിൽ ജയപ്രതീക്ഷയുണ്ടെന്നാണ് ബിജെപിയുടെ മുതിർന്ന നേതാക്കൾ പറയുന്നത്. എന്നാൽ അപ്പോഴും 2 മണ്ഡലങ്ങളിൽ മാത്രമാണ് സ്ഥാനാർഥി ആരെന്ന ചോദ്യത്തിന് കൃത്യമായി ഉത്തരം നൽകാൻ അവർക്കാകുന്നുള്ളൂ. അതിലൊന്ന് ആറ്റിങ്ങലാണ്, രണ്ടാമത്തേത് മോദി പ്രചാരണത്തുടക്കമിട്ട തൃശൂരും.