ധരിച്ച കോട്ടിന് 4.3 കോടി, അക്കൗണ്ടിൽ പണമെത്തിച്ചും റെക്കോർഡ്: മോദിയുടെ ഗിന്നസ് മാജിക്കും പാളിയ ‘സെൽഫി’യും!
അഞ്ചു സംസ്ഥാനങ്ങളിൽ 2023 അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ‘മോദി മാജിക്’ നിറഞ്ഞുനിൽക്കുകയായിരുന്നു. വേറിട്ടു നിന്നത് തെലങ്കാനയിലെ കോൺഗ്രസ് വിജയവും മിസോറമിലെ സോറം പീപ്പിൾസ് മൂവ്മെന്റ് വിജയവും മാത്രം. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ ഹിന്ദി ഹൃദയഭൂമിയിലെ സുപ്രധാന സംസ്ഥാനങ്ങളെല്ലാം മോദി പ്രഭാവത്തോടൊപ്പം നിന്നു. തിരഞ്ഞെടുപ്പിൽ മാത്രമല്ല, വിവിധ പദ്ധതികളുടെ വിജയത്തിലും പ്രധാനമന്ത്രിയുടെ ഈ ഇടപെടൽ കാണാം. അതിൽത്തന്നെ പലതും ലോക റെക്കോർഡുകളുമായി. ഒന്നല്ല, എണ്ണിപ്പറയാൻ പത്തിൽ അധികം റെക്കോർഡുകളുണ്ട് മോദിയുടെയും അദ്ദേഹത്തിന്റെ കീഴിലെ സർക്കാരിന്റെയും പേരിൽ. മോദി സർക്കാരിന്റെ കാലത്തു സൃഷ്ടിച്ച അത്തരം റെക്കോർഡുകൾ ഏതെല്ലാമാണ്? വമ്പൻ വിജയങ്ങളായതും ശ്രമിച്ചിട്ട് നടക്കാതെ പോയതുമായ റെക്കോർഡുകളുമുണ്ട്; അതും മോദിയുടെ ജന്മദിനത്തിൽ! പ്രധാനമന്ത്രി മോദിയുടെ അത്തരം ചില റെക്കോർഡ് കഥകളാണിനി...

∙ മോദിയുടെ വിവാദ കോട്ട്
ഫെബ്രുവരി 20, 2015: ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലത്തിൽ വിളിച്ചെടുത്ത കോട്ടെന്ന റെക്കോർഡ് നരേന്ദ്ര മോദിയുടെ പേരിലാണ്. യുഎസ് പ്രസിഡന്റ് ബാറക് ഒബാമ 2015ൽ ഇന്ത്യ സന്ദർശിച്ച സമയത്ത് നരേന്ദ്ര മോദി ധരിച്ച കോട്ട് ലേലത്തിൽ വച്ചപ്പോൾ 4.3 കോടി രൂപയ്ക്കാണ് (6,93,174 ഡോളർ) ഗുജറാത്തിലെ സൂറത്ത് സ്വദേശി ലാൽജി പട്ടേൽ വാങ്ങിയത്. ഒബാമയ്ക്കുള്ള വിരുന്നിൽ മോദിക്ക് ധരിക്കാനായി പ്രത്യേകം തയാറാക്കിയതാണ് ആ കോട്ട്. അതിന്റെ നൂലിഴകളിൽ നരേന്ദ്ര ദാമോദർദാസ് മോദി എന്നു നെയ്തു ചേർത്തിരുന്നു. തുടക്കത്തിൽ ഏറെ വിവാദത്തിലായതാണ് ഈ കോട്ട്. 10 ലക്ഷത്തോളം രൂപ ചെലവിട്ടാണ് കോട്ട് നിർമിച്ചത്. വിദർഭയിലെ കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ പ്രധാനമന്ത്രി 10 ലക്ഷത്തിന്റെ കോട്ട് ധരിക്കുന്നു എന്നായിരുന്നു പ്രധാന വിമർശനം. പേര് നെയ്തു ചേർത്ത കോട്ടിലൂടെ സ്വയം വലിയ ആളാണെന്നു കാണിക്കുന്ന ‘നാർസിസിസ്റ്റ്’ മനോഭാവമാണ് മോദിക്കെന്ന സമൂഹമാധ്യമ വിമർശനങ്ങളും ഉയർന്നു. എന്നാൽ കോട്ട് ലേലത്തിൽ വച്ചു കിട്ടിയ തുക ഗംഗ സംരക്ഷണത്തിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘നവാമി ഗംഗ’ പദ്ധതിയിലേക്ക് സംഭാവനയായി നൽകുകയായിരുന്നു മോദി.
∙ പഹൽ – സബ്സിഡി ബാങ്കിലൂടെ
ഡിസംബർ 5, 2015: ഈ ദിവസമാണ് ഗാർഹിക പാചകവാതകവുമായി ബന്ധപ്പെട്ട ‘പഹൽ’ പദ്ധതി ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത്. പദ്ധതി പ്രഖ്യാപിച്ചത് 2014 നവംബർ 15ന്. ആദ്യ ഘട്ടത്തിൽ 54 ജില്ലകളായിരുന്നു പദ്ധതി. രണ്ടാം ഘട്ടം നടപ്പിലാക്കിയത് 2015 ജനുവരി ഒന്നിന്. അതോടെ, അവശേഷിക്കുന്ന ജില്ലകളെയും പദ്ധതിയുടെ പരിധിയിൽ കൊണ്ടുവന്നു. പഹൽ പദ്ധതിയിൽ ചേരുന്ന ഗാർഹിക ഉപയോക്താക്കൾ വിപണി വിലയിൽ സിലിണ്ടർ വാങ്ങണം. എന്നാൽ, അവർക്കുള്ള സബ്സിഡി തുക ബാങ്ക് അക്കൗണ്ടിലേക്ക് ലഭിക്കുന്ന തരത്തിലാണ് പദ്ധതി ആവിഷ്കരിച്ചത്. എറ്റവും കൂടുതൽ ആളുകൾക്ക് ധനകൈമാറ്റം നടത്തിയതിന്റെ പേരിലാണ് ലോക റെക്കോർഡ്. 2015 ഡിസംബർ മൂന്നു വരെ 14.62 കോടി കുടുംബങ്ങൾ പഹൽ പദ്ധതിയുടെ ഭാഗമായി.
∙ ജൻ ധൻ യോജന – ഏല്ലാവർക്കും അക്കൗണ്ട്
ഓഗസ്റ്റ് 29, 2014: എല്ലാവർക്കും ബാങ്ക് അക്കൗണ്ടുകൾ എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയാണ് ജൻ ധൻ യോജന. 2014ലെ സ്വാതന്ത്ര്യദിന സന്ദേശത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതിയാണിത്. 2014 ഓഗസ്റ്റ് 23 ന് ആരംഭിച്ച് 29ന് അവസാനിച്ച ആദ്യ ആഴ്ചയിൽ തുറന്നത് 18,96,130 അക്കൗണ്ടുകൾ. ഒറ്റ ആഴ്ചയിൽ ഏറ്റവും കൂടുതൽ അക്കൗണ്ടുകൾ തുറന്ന പദ്ധതി എന്ന പേരിലാണ് റെക്കോർഡ്. 2018 ജൂൺ കഴിഞ്ഞപ്പോൾ ജൻധൻ യോജനയിൽ തുറന്നത് 31.8 കോടി അക്കൗണ്ടുകൾ. അതിലൂടെ ലഭിച്ചത് 792 കോടി രൂപയുടെ നിക്ഷേപം.
∙ സ്വച്ഛ് ഭാരത് അഭിയാൻ– രാജ്യത്തെ ശുചീകരിച്ച്...
ഒക്ടോബർ 2, 2014: ഗാന്ധി ജയന്തി ദിനത്തിൽ പ്രധാനമന്ത്രി മോദിയ്ക്കൊപ്പം ചൂലെടുത്തത് ലക്ഷങ്ങളാണ്. മോദി രാജ്പഥിൽ (കർത്തവ്യപഥ്) ചൂലെടുത്തപ്പോൾ ഗ്രാമങ്ങളിൽ പഞ്ചായത്ത് പ്രസിഡന്റുമാരും ചൂലെടുത്ത് നാട് വൃത്തിയാക്കാനിറങ്ങി. ഏറ്റവും കൂടുതൽ ജനപങ്കാളിത്തമുള്ള ശുചീകരണ പരിപാടി എന്ന നിലയിലാണ് സ്വച്ഛ് ഭാരത് അഭിയാൻ ലോക റെക്കോർഡിട്ടത്. പൊതു അവധിയെങ്കിലും സർക്കാർ നിർദേശത്തെ തുടർന്ന് തങ്ങളുടെ ഓഫിസ് വൃത്തിയാക്കാൻ ജീവനക്കാരുമിറങ്ങി. ഇതിന്റെ പേരിൽ ഒട്ടേറെ വിവാദങ്ങളുമുണ്ടായി. ആദ്യഘട്ടം പദ്ധതി 2014–19 വരെയായിരുന്നു. രണ്ടാം ഘട്ടം പദ്ധതി 2019 മുതൽ 2024 വരെയാണ്. ശുചിത്വത്തിന്റെ ആവശ്യം ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനു പുറമേ, ശുചിമുറിയുടെ ആവശ്യകത കൂടി സ്വച്ഛ് ഭാരത് ക്യാംപെയ്ൻ പങ്കുവച്ചു. വെളിയിട വിസർജന മുക്ത ഭാരതം എന്നതാണ് രണ്ടാംഘട്ട പരിപാടിയുടെ പ്രധാന ലക്ഷ്യം.
∙ മെഗാ ബിഹു!
2023, ഏപ്രിൽ 14: അസമിലെ ഗുവാഹത്തിയിൽ നടന്ന മെഗാ ബിഹു ആഘോഷമാണ് മറ്റൊരു ലോക റെക്കോർഡ്. ബിഹു ആഘോഷത്തിന്റെ ഭാഗമായി ഗുവാഹത്തിയിലെ സ്റ്റേഡിയത്തിൽ നൃത്ത പരിപാടിയ്ക്കായി അണിനിരന്നത് 11,304 പേർ. മുഖ്യമന്ത്രി ഹിമന്ദ ബിശ്വശർമ്മയുടെയും മറ്റു മന്ത്രിമാരുടെയും മുന്നിലായിരുന്നു ഈ പ്രകടനം. പിറ്റേന്ന് ഗുവാഹത്തി സന്ദർശിച്ച പ്രധാനമന്ത്രി മോദിയുടെ മുന്നിലും അതേ നൃത്തം അവതരിപ്പിച്ചു. പങ്കെടുത്തവരിൽ 7000 പേർ നർത്തകിമാരാണ്. ബാക്കിയുള്ളവരിൽ 3000 പേർ പരമ്പരാഗത വാദ്യോപകരണമായ ധോൽ, പെപ്പ വാദകരും. മറ്റുള്ളവർ ഗായകരും. ഏറ്റവും കൂടുതൽ നർത്തകർ അണിനിരന്ന ബിഹു ആഘോഷം എന്നതിനു പുറമേ, വാദ്യോപകരണവുമായി ഏറ്റവും കൂടുതൽപ്പേർ അണി നിരന്നതും ലോക റെക്കോർഡിനു വിഷയമായി.
∙ യോഗദിനത്തിൽ ഏറ്റവും കൂടുതൽ രാജ്യക്കാർ
2023 ജൂൺ 21: രാജ്യാന്തര യോഗാദിനത്തിലായിരുന്നു അടുത്ത റെക്കോർഡ്. ന്യൂയോർക്ക് സിറ്റിയിൽ യുഎൻ ആസ്ഥാനത്തിന്റെ വടക്കു ഭാഗത്തായുള്ള പുൽത്തകിടിയിൽ 135 രാജ്യങ്ങളിലെ പ്രതിനിധികൾ യോഗാ പ്രകടനത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലായിരുന്നു യോഗാഭ്യാസം. ഏറ്റവും കൂടുതൽ രാജ്യക്കാർ പങ്കെടുത്ത യോഗാഭ്യാസം എന്ന നിലയിലാണ് ഗിന്നസ് ബുക്കിൽ ഇടം നേടിയത്.
∙ യോഗയിലെ ആദ്യ റെക്കോർഡ്
2015 ജൂൺ 21: ആദ്യ യോഗാ ദിനത്തിൽ ഡൽഹിയിലെ രാജ്പഥിലാണ് ഗിന്നസ് റെക്കോർഡ് പിറന്നത്, ഒന്നല്ല രണ്ടെണ്ണം. മോദിയുടെ നേതൃത്വത്തിൽ 35,985 പേർ രാജ്പഥിലെ വേദിയിൽ യോഗാഭ്യാസത്തിൽ പങ്കെടുത്തു. ഏറ്റവും കൂടുതൽ പേർ ഒരു വേദിയിൽ യോഗയിൽ പങ്കെടുത്തു എന്നതിനു പുറമേ, ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ളവർ പങ്കെടുത്തതും റെക്കോർഡായി. 2023ലെ യോഗാദിനത്തിൽ ഈ റെക്കോർഡാണ് തിരുത്തപ്പെട്ടത്.
∙ ഐക്യ പ്രതിമ – ഉയരത്തിൽ മുന്നിൽ
ഒക്ടോബർ 31, 2018: ഗുജറാത്തിൽ നർമദാ നദിയിൽ സർദാർ സരോവർ അണക്കെട്ടിന് അഭിമുഖമായി നിർമിച്ച ഐക്യത്തിന്റെ പ്രതിമയാണ് (സ്റ്റാച്യു ഓഫ് യൂണിറ്റി) ഏറ്റവും ഉയരമുള്ള പ്രതിമ. ഇന്ത്യൻ യൂണിയനിൽ നാട്ടുരാജ്യങ്ങളെ സംയോജിപ്പിച്ച ‘ഉരുക്കു മനുഷ്യൻ’ സർദാർ വല്ലഭ്ഭായി പട്ടേലിന്റെ പ്രതിമയാണിത്. 2010ൽ നിർമാണം തുടങ്ങിയെങ്കിലും മോദി പ്രധാനമന്ത്രിപദമേറിയ 2014ലാണ് നിർമാണത്തിനു വേഗം വന്നത്. 2013ൽ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സംസ്ഥാന സർക്കാർ 200 കോടി രൂപ അനുവദിച്ചിരുന്നു. തുടർന്ന് 2014ൽ മോദി പ്രധാനമന്ത്രിയായപ്പോൾ കൂടുതൽ തുക കേന്ദ്ര ഫണ്ടിൽ വകയിരുത്തി. 2018ൽ പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31ന് മോദിയാണ് പ്രതിമ അനാഛാദനം ചെയ്യതത്. 182 മീറ്റർ ഉയരമുള്ള വെങ്കല പ്രതിമ നിർമിച്ചത് പ്രശസ്ത ശിൽപി റാം സൂതറാണ്.
∙ ദേശീയഗാനം ആംഗ്യഭാഷയിൽ
ജൂൺ 28, 2017: ഗുജറാത്തിലെ രാജ്കോട്ടിലായിരുന്നു ഈ റെക്കോർഡ് പിറന്നത്. മൂകരും ബധിരരുമായ 1442 പേർ പ്രധാനമന്ത്രിക്കു മുന്നിൽ ആംഗ്യഭാഷയയിൽ ദേശീയഗാനം ആലപിച്ചു. രാജ്കോട്ട് ജില്ലാ ഭരണകൂടമാണ് സ്വാമി നാരായൺ ക്ഷേത്ര ഹാളിൽ ഈ പരിപാടി സംഘടിപ്പിച്ചത്.
∙ മോദി സ്റ്റേഡിയം – വലിയ സ്റ്റേഡിയം
ഫെബ്രുവരി 24, 2021: ഏറ്റവും കൂടുതൽ ഇരിപ്പിടങ്ങളുള്ള ക്രിക്കറ്റ് സ്റ്റേഡിയം ഗുജറാത്തിലെ അഹമ്മദാബാദിൽ തുറന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് ഈ സ്റ്റേഡിയം അറിയപ്പെടുന്നത്. 1.32 ലക്ഷം പേർക്ക് ഇരിക്കാനുള്ള സൗകര്യമുണ്ട് ഈ സ്റ്റേഡിയത്തിൽ.
∙ അക്സസബിൾ ഇന്ത്യ
ജൂൺ 29, 2017: കൃത്രിമ കാലുകൾ നിർമിച്ചു വിതരണം ചെയ്യുന്ന കമ്പനിയായ അലിംകോ രാജ്കോട്ട് ജില്ലാ അധികൃതരുമായി സഹകരിച്ച് സംഘടിപ്പിച്ച ഒരു പരിപാടിയും റെക്കോർഡിട്ടു. എട്ട് മണിക്കൂറിൽ, കാലിന് ആവശ്യമായ ചലന സഹായികൾ 781 പേരിൽ ഘടിപ്പിച്ചു. മോദിയുടെ ‘അക്സസബിൾ ഇന്ത്യ’ എന്ന ആഹ്വാനം കണക്കിലെടുത്തായിരുന്നു പരിപാടി സംഘടിപ്പിച്ചത്.
മോദിക്ക് ജന്മദിന സമ്മാനമായി റെക്കോർഡുകൾ
പ്രധാനമന്ത്രിയുടെ ജന്മദിനം രാജ്യം ആഘോഷിച്ചപ്പോൾ അതു പലതും റെക്കോർഡുകളായി മാറി. കൂടുതൽ റെക്കോർഡുകളും പിറന്നത് മോദി പിറന്ന ഗുജറാത്തിൽ തന്നെയാണെന്നതും മറ്റൊരു കൗതുകം.
∙ സെപ്റ്റംബർ 16, 2016: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിൽ ഗുജറാത്തിലെ നവസാരിയിൽ പിറന്നത് 3 ലോക റെക്കോർഡുകൾ. ഒറ്റവേദിയിൽ 989 ഭിന്നശേഷിക്കാർ എത്തി ദീപം തെളിയിച്ചതാണ് ഒരു റെക്കോർഡ്.
∙ സെപ്റ്റംബർ 17, 2016: നവസാരിയിലെ വേദിയിൽ പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകളോതി ലോഗോ ഒരുക്കിയത് 1000ൽ അധികം പേർ. ഓറഞ്ച്, വെള്ള, നീല തൊപ്പികളും അതിനനുസരിച്ചുള്ള ഷാളുകളും പുതച്ചാണ് ഇവർ വീൽചെയറിൽ എത്തിയത്. മോദിയുടെ സാന്നിധ്യത്തിലായിരുന്നു ഈ പരിപാടി.
∙ സെപ്റ്റംബർ 17, 2016: കുറഞ്ഞ സമയത്തിൽ ഏറ്റവും കൂടുതൽ ആളുകളിൽ ശ്രവണ ഉപകരണങ്ങൾ ഘടിപ്പിച്ചായിരുന്നു റെക്കോർഡ്. 8 മണിക്കൂറിൽ 600 പേർക്കാണ് ശ്രവണ സഹായികൾ ഘടിപ്പിച്ചത്.
∙ സെപ്റ്റംബർ 17, 2016: സൂറത്തിലെ അതുൽ ബേക്കറി മോദിയുടെ ജന്മദിനം ആഘോഷിച്ചത് പടുകൂറ്റൻ കേക്ക് ഒരുക്കിയാണ്. 7 അടി ഉയരമുള്ള കേക്കിന്റെ തൂക്കം 3750 കിലോഗ്രാം. ശക്തി ഫൗണ്ടേഷൻ എന്ന സംഘടനയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
∙ സെപ്റ്റംബർ 17, 2021: കോവിഡ് കാലത്ത് ഏറ്റവും കൂടുതൽ വാക്സിനേഷൻ കൊടുത്തതിനാണ് ഈ റെക്കോർഡ്. 2.5 കോടിയിൽ അധികം പേർക്ക് ഒരു ദിവസം വാക്സിനേഷൻ നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.
∙ സെപ്റ്റംബർ 17, 2022: ഒരു ലക്ഷം രക്തദാനമായിരുന്നു 2022ലെ ജന്മദിനാഘോഷത്തിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡ്യവ്യ ഉൾപ്പെടെയുള്ളവർ രക്തദാനം ചെയ്തു. മോദിയുടെ ജന്മദിനമായ സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 1 വരെയുള്ള കാലയളവിലായിരുന്നു രക്തദാന യജ്ഞം. ഒറ്റ ദിവസം ഏറ്റവും കൂടുതൽ ആളുകൾ രക്തം ദാനം ചെയ്താണ് റെക്കോർഡ്. 2014ൽ 87,059 പേരുടെ രക്തദാനത്തിന്റെ റെക്കോർഡാണ് 2022ൽ തിരുത്തപ്പെട്ടത്.
∙ സെപ്റ്റംബർ 17, 2023: മോദിയുടെ ജന്മദിനം അസം സർക്കാർ ആഘോഷിച്ചത് ഏറ്റവും കൂടുതൽ വൃക്ഷത്തൈകൾ നട്ടാണ്. നട്ടത് ഒരു കോടി വൃക്ഷത്തൈകൾ. ‘അമൃത് ബ്രിക്ഷ്യ ജൻ ആന്ദോളൻ’ എന്ന പേരിലായിരുന്നു വൃക്ഷത്തൈ നടീൽ യജ്ഞം.
∙ സെപ്റ്റംബർ 17, 2023: ഈ പിറന്നാളിനു പിറന്നത് കൗതുകമുള്ള മറ്റൊരു റെക്കോർഡാണ്. ഗുജറാത്തിലെ ജനകീയ ബേക്കറികളൊന്നാണ് ആഘോഷത്തിനു ചുക്കാൻ പിടിച്ചത്. സെപ്റ്റംബർ 17–ാം തീയതി ജന്മദിനം ആഘോഷിക്കുന്നവരുടെ സംഗമമാണ് സംഘടിപ്പിച്ചത്. സൂറത്തിലെ സർസന ഹാളിലായിരുന്നു ആഘോഷം. 1200 പേരാണ് ഒരേ ജന്മദിനവുമായി സംഗമിച്ചത്. സമാനമായ റെക്കോർഡ് നെതർലൻഡ്സിലാണ്, 2012ൽ. അവിടെ സംഗമിച്ചത് ഒരേ ജന്മദിനക്കാരായ 228 പേർ. ബർത്ഡേ കാർണിവൽ എന്ന് പേരിട്ട പരിപാടി അതുല്യ ശക്തി ദിവസ് എന്ന പേരിലാണ് ആഘോഷിച്ചത്.
∙ റെക്കോർഡ് പൊളിഞ്ഞതും പറയണ്ടേ...
2015ൽ മോദിയുടെ ജന്മദിനത്തിൽ യുവ മോർച്ചയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച റെക്കോർഡ് പരിപാടി പക്ഷേ പാളിപ്പോയി. തിരക്കായിരുന്നു വില്ലൻ. ഒരു വേദിയിൽ ഏറ്റവും കൂടുതൽ പെൺമക്കൾക്കൊപ്പം സെൽഫി എന്ന റെക്കോർഡാണ് തിരക്കിൽ തിരിച്ചടിച്ചത്. അഹമ്മദാബാദിലായിരുന്നു പരിപാടിക്ക് വേദിയൊരുക്കിയത്. നേരത്തെ റജിസ്റ്റർ ചെയ്തത് 27,000 പേർ. പക്ഷേ എത്തിയത് ലക്ഷത്തിൽ അധികവും. 10,000 സെൽഫികൾ ക്ലിക്ക് ചെയ്തതോടെ പരിപാടി കൈയിൽ നിൽക്കില്ലെന്ന് സംഘാടകർക്ക് മനസ്സിലായി. അതോടെ പരിപാടി പിൻവലിച്ച് സംഘാടകർ തടിയൂരി.