മുട്ടോളം ചാടിയ മാലിയെ ചട്ടിയിലാക്കി മോദി, അടിച്ചത് മർമത്തിൽ, ഇന്ത്യയെ പിണക്കിയ മാലദ്വീപിന് എന്ത് സംഭവിക്കും?
മന്ത്രിസഭയിലെ ഒരംഗം രാജിവച്ചാൽ ‘ടീമിലെ ഒരു വിക്കറ്റ് വീണു’ എന്ന പ്രയോഗം മലയാളികൾ നടത്താറുണ്ട്. എങ്കിൽ മാലദ്വീപിലെ പുതിയ സർക്കാർ ഇന്നിങ്സ് ആരംഭിച്ച് ദിവസങ്ങൾ കഴിയവേ ഒരു മണിക്കൂറിനുള്ളിൽ വീണത് മൂന്നു വിക്കറ്റ്. ക്രിക്കറ്റ് ഭാഷയിൽ പറഞ്ഞാൽ ഹാട്രിക്! പിടിതരാത്ത വിദേശ പിച്ചിൽ ഈ അപൂർവ നേട്ടം കൈവരിച്ച ബൗളറുടെ പേര് നരേന്ദ്ര മോദി. മാലദ്വീപിന്റെ പ്രധാന വരുമാന മാർഗമായ ടൂറിസം മേഖല അഥവാ മർമത്തിലായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടി. അതും, തിരക്കേറിയ തിരഞ്ഞെടുപ്പ് വർഷമായ 2024ൽ ലക്ഷദ്വീപിൽ സമയം ചെലവഴിക്കാൻ പ്രത്യേകം സമയം കണ്ടെത്തി.
മന്ത്രിസഭയിലെ ഒരംഗം രാജിവച്ചാൽ ‘ടീമിലെ ഒരു വിക്കറ്റ് വീണു’ എന്ന പ്രയോഗം മലയാളികൾ നടത്താറുണ്ട്. എങ്കിൽ മാലദ്വീപിലെ പുതിയ സർക്കാർ ഇന്നിങ്സ് ആരംഭിച്ച് ദിവസങ്ങൾ കഴിയവേ ഒരു മണിക്കൂറിനുള്ളിൽ വീണത് മൂന്നു വിക്കറ്റ്. ക്രിക്കറ്റ് ഭാഷയിൽ പറഞ്ഞാൽ ഹാട്രിക്! പിടിതരാത്ത വിദേശ പിച്ചിൽ ഈ അപൂർവ നേട്ടം കൈവരിച്ച ബൗളറുടെ പേര് നരേന്ദ്ര മോദി. മാലദ്വീപിന്റെ പ്രധാന വരുമാന മാർഗമായ ടൂറിസം മേഖല അഥവാ മർമത്തിലായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടി. അതും, തിരക്കേറിയ തിരഞ്ഞെടുപ്പ് വർഷമായ 2024ൽ ലക്ഷദ്വീപിൽ സമയം ചെലവഴിക്കാൻ പ്രത്യേകം സമയം കണ്ടെത്തി.
മന്ത്രിസഭയിലെ ഒരംഗം രാജിവച്ചാൽ ‘ടീമിലെ ഒരു വിക്കറ്റ് വീണു’ എന്ന പ്രയോഗം മലയാളികൾ നടത്താറുണ്ട്. എങ്കിൽ മാലദ്വീപിലെ പുതിയ സർക്കാർ ഇന്നിങ്സ് ആരംഭിച്ച് ദിവസങ്ങൾ കഴിയവേ ഒരു മണിക്കൂറിനുള്ളിൽ വീണത് മൂന്നു വിക്കറ്റ്. ക്രിക്കറ്റ് ഭാഷയിൽ പറഞ്ഞാൽ ഹാട്രിക്! പിടിതരാത്ത വിദേശ പിച്ചിൽ ഈ അപൂർവ നേട്ടം കൈവരിച്ച ബൗളറുടെ പേര് നരേന്ദ്ര മോദി. മാലദ്വീപിന്റെ പ്രധാന വരുമാന മാർഗമായ ടൂറിസം മേഖല അഥവാ മർമത്തിലായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടി. അതും, തിരക്കേറിയ തിരഞ്ഞെടുപ്പ് വർഷമായ 2024ൽ ലക്ഷദ്വീപിൽ സമയം ചെലവഴിക്കാൻ പ്രത്യേകം സമയം കണ്ടെത്തി.
മന്ത്രിസഭയിലെ ഒരംഗം രാജിവച്ചാൽ ‘ടീമിലെ ഒരു വിക്കറ്റ് വീണു’ എന്ന പ്രയോഗം മലയാളികൾ നടത്താറുണ്ട്. എങ്കിൽ മാലദ്വീപിലെ പുതിയ സർക്കാർ ഇന്നിങ്സ് ആരംഭിച്ച് ദിവസങ്ങൾ കഴിയവേ ഒരു മണിക്കൂറിനുള്ളിൽ വീണത് മൂന്നു വിക്കറ്റ്. ക്രിക്കറ്റ് ഭാഷയിൽ പറഞ്ഞാൽ ഹാട്രിക്! പിടിതരാത്ത വിദേശ പിച്ചിൽ ഈ അപൂർവ നേട്ടം കൈവരിച്ച ബോളറുടെ പേര് നരേന്ദ്ര മോദി. മാലദ്വീപിന്റെ പ്രധാന വരുമാന മാർഗമായ ടൂറിസം മേഖല എന്ന മർമത്തിലായിരുന്നു ഇന്ത്യൻ പ്രധാനമന്ത്രിയുടെ അടി. അതും, തിരക്കേറിയ തിരഞ്ഞെടുപ്പ് വർഷമായ 2024ൽ ലക്ഷദ്വീപിൽ സമയം ചെലവഴിക്കാൻ പ്രത്യേകം സമയം കണ്ടെത്തി.
പ്രധാനമന്ത്രിയായതിനു ശേഷം രണ്ടാം തവണയാണ് മോദി ലക്ഷദ്വീപിൽ എത്തിയത്. ആദ്യ സന്ദർശനത്തിൽ ഒരു മണിക്കൂർ മാത്രം ദ്വീപിൽ ചെലവഴിച്ച മോദി ഇത്തവണത്തെ സന്ദർശനത്തിൽ മണിക്കൂറുകളോളം അവിടെ തങ്ങി. എന്തിനു വേണ്ടിയായിരുന്നു അത്? ഇന്ത്യയ്ക്കെതിരെ നിലപാട് കർശനമാക്കിയ മാലദ്വീപിന്റെ പുതിയ പ്രസിഡന്റിന് എങ്ങനെയാണ് മോദി തന്റെ ലക്ഷദ്വീപ് സന്ദർശനത്തിലൂടെ കനത്ത മറുപടി നൽകിയത്? മാലദ്വീപിലെ മന്ത്രിമാരുടെ രാജിയും ഇന്ത്യയും തമ്മിലെന്താണു ബന്ധം? ലക്ഷദ്വീപിന് ഇതിലൂടെ എന്താണു നേട്ടം? ഇതിന്റെയെല്ലാം ഉത്തരമുണ്ട് തന്ത്രങ്ങൾ നിറച്ച ആ ലക്ഷദ്വീപ് സന്ദർശനത്തിൽ.
∙ ‘ആശാനെ’ കണ്ടു പഠിച്ചു, തെറിച്ചത് മന്ത്രിക്കസേര
മാലദ്വീപ് പ്രസിഡന്റായി അധികാരമേറ്റ മുഹമ്മദ് മുയിസു ജനുവരി എട്ടിന് ചൈനയിലേക്ക് പറക്കുകയാണ്. സാധാരണ മാലദ്വീപിൽ അധികാരത്തിലേറുന്ന പുതിയ പ്രസിഡന്റ് ആദ്യം സന്ദർശിക്കുന്ന വിദേശ രാജ്യം ഇന്ത്യയായിരിക്കും. കാരണം കുടിക്കാൻ വെള്ളം മുതൽ ശ്വസിക്കാൻ ഓക്സിജൻ വരെ അവശ്യഘട്ടത്തിൽ സൗജന്യമായി എത്തിച്ച രാജ്യമാണ് ഇന്ത്യ. ഇതെല്ലാം മറന്നാണ് മുയിസു തുർക്കി, യുഎഇ എന്നീ രാജ്യങ്ങൾ സന്ദർശിച്ച് ചൈനയിലേക്ക് പറക്കുന്നത്.
എന്നാൽ ചൈനയിലേക്ക് അത്ര സന്തോഷത്തോടെ പുറപ്പെടാൻ മുയിസുവിന് കഴിഞ്ഞില്ല. മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരുടെ രാജി എഴുതി വാങ്ങേണ്ടി വന്നതാണു കാരണം. 2013ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ‘ഇന്ത്യ ഔട്ട്’ മുദ്രാവാക്യം വിളിച്ചാണ് മുയിസുവും കൂട്ടരും അധികാരത്തിലേറിയത്. വീണ്ടും പ്രകോപനം തുടർന്നെങ്കിലും ഇന്ത്യ സംയമനം പാലിക്കുകയായിരുന്നു. എന്നാൽ അതു വലിയൊരു സൂനാമിക്ക് മുന്നോടിയായുള്ള ശാന്തതയായിരുന്നു എന്നു തിരിച്ചറിയാൻ മുയിസുവിന്റെ ടീമിന് കഴിഞ്ഞില്ല. ഫലമോ, ഇന്ത്യ വിരുദ്ധ പരാമർശം നടത്തിയ മാലദ്വീപിലെ ഡപ്യൂട്ടി മന്ത്രിമാരായ മറിയം ഷിയുന, മൽഷ ഷരീഫ്, അബ്ദുല്ല മഹ്‍സും മജീദ് എന്നിവർക്ക് മന്ത്രിക്കസേര നഷ്ടമായി.
∙ ഇന്ത്യ തെറിപ്പിച്ച 3 വിക്കറ്റ്!
ഇരുരാജ്യങ്ങൾ തമ്മിൽ അവകാശത്തർക്കം നിലനിൽക്കുന്ന സ്ഥലങ്ങളിൽ ഭരണാധികാരികൾ എത്തുമ്പോൾ എതിർരാജ്യം പ്രതിഷേധിക്കാറുണ്ട്. എന്നാൽ ലക്ഷദ്വീപിൽ പുതുവർഷത്തിൽ മോദിയെത്തി മനോഹരമായ ദ്വീപിന്റെ തീരത്തിലൂടെ നടന്നപ്പോൾ മാലദ്വീപിന് വിറളി പിടിച്ചതെന്തിനാണ്? ‘ലക്ഷദ്വീപ് സന്ദർശിക്കൂ’ എന്ന് മോദി പറഞ്ഞപ്പോൾ, സ്വന്തം കഞ്ഞിയിൽ പാറ്റയിടാനാണ് മോദി എത്തിയതെന്ന് മാലദ്വീപ് ഭരണാധികാരികൾക്കു മനസ്സിലായതെങ്ങനെയാണ്?
മോദിയുടെ ചിത്രങ്ങൾ വൈറലായതിന് പിന്നാലെ ഇന്റർനെറ്റിൽ മാലദ്വീപിനേക്കാളും ആളുകൾ തിരഞ്ഞത് ലക്ഷദ്വീപ് എന്ന വാക്കായിരുന്നു. അതോടെ മാലദ്വീപ് മന്ത്രിമാർ സമൂഹമാധ്യമമായ എക്സിൽ മോദി വിരുദ്ധ വാക്കുകൾ കോർത്ത് പോസ്റ്റുകൾ ഇട്ടു. കൂട്ടത്തിൽ മന്ത്രി മറിയം ഷിയുന ഇന്ത്യൻ പ്രതിപക്ഷം പോലും പറയാത്ത വാക്കുകളാണ് എഴുതിയത്. മോദിയെ കോമാളിയെന്നും ഇസ്രയേലിന്റെ കയ്യിലെ പാവയെന്നും അവർ വിശേഷിപ്പിച്ചു.
തൊട്ടുപിന്നാലെ മാലദ്വീപിലേക്ക് ഇന്ത്യയിൽനിന്നുള്ള വിനോദയാത്രാ ബുക്കിങ്ങുകൾ അതിവേഗം റദ്ദാക്കപ്പെട്ടു. മന്ത്രിമാർക്ക് അപകടവും മനസ്സിലായി. അവർ പോസ്റ്റുകൾ പിൻവലിച്ചു. കൂട്ടത്തിൽ മന്ത്രി അബ്ദുല്ല മഹ്‍സും എക്സിലെ അക്കൗണ്ട് അപ്പാടെ ഇല്ലാതാക്കി. ഇന്ത്യ ഇല്ലായിരുന്നെങ്കിൽ എന്ന മട്ടിൽ അയൽ രാജ്യം നൽകിയ സംഭാവനകൾ എടുത്തുപറഞ്ഞ് മാലദ്വീപ് മുൻ പ്രസിഡന്റ് മുഹമ്മദ് നഷീദ് ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കളും രംഗത്തെത്തിയതോടെ മാലദ്വീപ് മന്ത്രിസഭ ആടിയുലഞ്ഞു. മണിക്കൂറിനുള്ളിൽ മൂന്ന് മന്ത്രിമാരെ സസ്പെൻഡ് ചെയ്തതായി അറിയിപ്പെത്തി. ഒപ്പം ഇന്ത്യയെ അനുനയിപ്പിക്കാൻ ഔദ്യോഗിക പ്രതികരണവും.
∙ മാലദ്വീപും ടൂറിസവും
മത്സ്യബന്ധനം മാത്രം വരുമാന മാർഗമായിരുന്ന മാലദ്വീപ് ടൂറിസത്തിലേക്കും കടന്നതോടെയാണ് സമ്പന്നമായത്. ഇന്ത്യയാണ് മാലദ്വീപിനെ ഈ വഴിയിൽ ചിന്തിക്കാൻ പ്രേരിപ്പിച്ചതെന്ന് പറയാനാകും. ഇന്ത്യൻ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാലദ്വീപിൽ ഒട്ടേറെ ടൂറിസ്റ്റ് റിസോർട്ടുകളുടെ നിർമാണത്തിന് സാമ്പത്തിക സഹായം നൽകിയിരുന്നു. ഇന്ത്യൻ സർക്കാർ മാലദ്വീപിന്റെ അടിസ്ഥാന വികസനത്തിൽ കയ്യയച്ച് സഹായിക്കുകയും ചെയ്തു.
ബീച്ച് ടൂറിസത്തിന്റെ അനന്ത സാധ്യതകൾ പ്രയോജനപ്പെടുത്തിയതോടെ മാലദ്വീപ് സാമ്പത്തികമായി ഉയർന്നു. ഇന്ത്യൻ സെലിബ്രിറ്റികളുടെ, പ്രത്യേകിച്ച് ബോളിവുഡ് സുന്ദരിമാരുടെ മാലദ്വീപ് സന്ദർശന ചിത്രങ്ങൾ ആരാധകരുടെ മനസ്സിലും യാത്രാമോഹം ഉദിപ്പിച്ചു. അതോടെ കേരളത്തിൽനിന്നുൾപ്പെടെ ടൂറിസ്റ്റുകളുടെ ഒഴുക്കായി. ഇപ്പോൾ ഇന്ത്യാവിരുദ്ധ പരാമർശത്തിലൂടെ ആദ്യം നിലയ്ക്കാൻ പോകുന്നതും സെലിബ്രിറ്റികളുടെ യാത്രകളാകുമെന്നും പറയപ്പെടുന്നു. അത് കനത്ത തിരിച്ചടിയുമാണ്, കാരണം അവരുടെ ചിത്രങ്ങളും പോസ്റ്റുകളുമാണ് മാലദ്വീപിന് യഥാർഥത്തിൽ വലിയ പരസ്യമായി മാറുന്നതുതന്നെ.
∙ പന്ത് ഇന്ത്യയുടെ കോർട്ടിൽ: അടുത്ത നീക്കം?
മാലദ്വീപിൽ ഇന്ത്യ നിയോഗിച്ചിരിക്കുന്ന സൈന്യത്തെ പിൻവലിക്കണമെന്ന ആവശ്യമുയർത്തിയാണ് മുഹമ്മദ് മുയിസു തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഈ ആവശ്യം ഇന്ത്യയെ പ്രതിനിധീകരിച്ച് സത്യപ്രതിജ്ഞാ ചടങ്ങിനെത്തിയ കേന്ദ്ര മന്ത്രിയോടും യുഎഇയിൽ വച്ച് ഇന്ത്യൻ പ്രധാനമന്ത്രിയോടും പറഞ്ഞെങ്കിലും സൈനികരെ തിരിച്ചു വിളിച്ചില്ല. ഇന്ത്യയുമായി മുൻ സർക്കാരുകൾ ഒപ്പുവച്ച നൂറോളം കരാറുകൾ പുനഃപരിശോധിക്കുമെന്നും മുയിസു പറഞ്ഞിരുന്നു. ഈ പ്രകോപനങ്ങൾക്കെല്ലാം മൗനമായിരുന്നു ഇന്ത്യയുടെ മറുപടി.
ചൈനയുടെ അടുപ്പക്കാരനെന്നാണ് മുയിസു പൊതുവേ അറിയപ്പെടുന്നത്. എന്നാൽ ഇന്ത്യയെയും ചൈനയെയും തുല്യ അകലത്തിൽ നിർത്തി ഇരുരാജ്യങ്ങളിൽനിന്നും സഹായങ്ങൾ നേടിയെടുക്കാനുള്ള തന്ത്രമാണ് മുയിസു പയറ്റുന്നതെന്നതും നയതന്ത്രജ്ഞർ കരുതുന്നു. മുയിസുവിന്റെ ഈ മോഹത്തിനാണ് ഇപ്പോൾ ഇന്ത്യ തടയിട്ടത്. ഇനി മുയിസുവിനു മുന്നിൽ ചൈനയെ പൂർണമായും പുൽകാനുള്ള അവസരമുണ്ട്, അല്ലെങ്കിൽ ഇന്ത്യയുടെ വിധേയനാകേണ്ടി വരുമെന്നാണ് അദ്ദേഹത്തിന്റെ ചിന്ത. അതായത് ഇന്ത്യയോട് വിലപേശാൻ കഴിയില്ലെന്ന് സാരം. അതേസമയം, ഇന്ത്യയെ പിണക്കിയാൽ ടൂറിസത്തിലൂടെയുള്ള വരുമാനം കുറയുമെന്നത് മുയിസുവിന്റെ മനസ്സു മാറ്റിയേക്കാം.
ഇന്ത്യൻ മഹാസമുദ്രത്തിൽ തന്ത്രപ്രധാനമായ സ്ഥാനമാണ് മാലദ്വീപിനുള്ളത്. അതാണ് ആ രാജ്യത്തിന്റെ കരുത്തും. ഇന്ത്യ അവിടെനിന്ന് പിന്മാറിയാൽ ആ സ്ഥാനം ചൈന ഏറ്റെടുക്കും. ചൈനയെത്തിയാൽ അത് ഇന്ത്യയ്ക്ക് മാത്രമല്ല, യുഎസ് അടക്കമുള്ള രാജ്യങ്ങൾക്കും തലവേദനയാകും. ചുരുക്കിപ്പറഞ്ഞാൽ വിവിധ രാജ്യങ്ങളെ കൊതിപ്പിക്കുന്ന മാലദ്വീപിനെ കൈവിടാൻ ആരും ഒരുക്കമാവില്ല. എന്നാൽ മാറിയ സാഹചര്യത്തിൽ മാലദ്വീപിനെ എന്തും സഹിച്ച് ചുമക്കേണ്ട ആവശ്യം ഇന്ത്യയ്ക്കും ഇല്ല. അറബിക്കടലിൽ ഇന്ത്യൻ നാവികസേനയുടെ കരുത്ത് ലോകത്തെ അറിയിച്ചത് ഏതാനും ദിവസങ്ങൾക്ക് മുൻപാണ്.
ഇന്ത്യൻ മഹാസമുദ്രത്തിലെ കരുത്തരാണ് ഇന്ത്യ. അവിടെ ശത്രുരാജ്യത്തിന്റെ നീക്കങ്ങളെയോ മാലദ്വീപ് കേന്ദ്രീകരിച്ചുള്ള ഭീകരാക്രമണത്തെയോ തടയാൻ ഇന്ത്യയ്ക്ക് മതിയായ സംവിധാനങ്ങളുണ്ട്. അതേസമയം, മാലദ്വീപിലെ പുതുതലമുറ ഇന്ത്യയുമായുള്ള ചരിത്ര ബന്ധത്തെ വിലകുറച്ചാണ് കാണുന്നത്. ഇതാണ് ‘ഇന്ത്യ ഔട്ട്’ എന്ന മുദ്രാവാക്യം ഉയർത്തിയ മുഹമ്മദ് മുയിസു തിരഞ്ഞെടുപ്പിൽ ജയിക്കാനുള്ള ഒരു കാരണവും. ലഹരിമരുന്ന് ഉപയോഗവും ബാഹ്യതീവ്രവാദ ഇടപെടലുകളും ആ രാജ്യത്ത് വർധിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഭാവിയിൽ ടൂറിസ്റ്റുകളെ പിന്തിരിപ്പിക്കുന്ന ഒരു ഘടകമായി ഇതു മാറിയേക്കാമെന്ന ആശങ്കയും മാലദ്വീപിനുണ്ട്. ചൈനയെ അതിരില്ലാതെ സ്നേഹിച്ച് കടക്കെണിയിലായ അയൽരാജ്യമായ ശ്രീലങ്കയുടെ അവസ്ഥയെക്കുറിച്ച് ഓർക്കണമെന്നും പലരും മാലദ്വീപിന്റെ പുതിയ ഭരണാധികാരികൾക്ക് ഉപദേശം നൽകുന്നുണ്ട്.
∙ ലക്ഷദ്വീപിനെ കാത്തിരിക്കുന്നത്...
‘ഒന്നു ചീഞ്ഞാൽ മറ്റൊന്നിന് വളം’ എന്ന പഴഞ്ചൊല്ലാവും മാലദ്വീപിനുണ്ടാവുന്ന അവസ്ഥയിൽ ലക്ഷദ്വീപിനെ കാത്തിരിക്കുന്നത്. ടൂറിസം മേഖലയിൽ ലക്ഷദ്വീപിനെ മാലദ്വീപിന് തുല്യമായ നിലയിലേക്ക് എത്തിക്കാൻ കേന്ദ്രം കഴിഞ്ഞ കുറച്ചുനാളായി ശ്രമിക്കുന്നുണ്ട്. 32 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയാണ് ലക്ഷദ്വീപിനുള്ളത്. കൊച്ചിയിൽനിന്ന് 220 മുതൽ 440 കിലോമീറ്റർ അകലെയായി അറബിക്കടലിൽ ചിതറിക്കിടക്കുന്ന ദ്വീപസമൂഹത്തിലേക്കുള്ള ടൂറിസം വളർച്ച കേരളത്തിനും നേട്ടമാകും.
ദ്വീപുകളുടെ സമൂഹമായ ലക്ഷദ്വീപിൽ ആൾപാർപ്പില്ലാത്ത ഒട്ടേറെ ദ്വീപുകളുണ്ട്. 36 ദ്വീപുകളുള്ള ലക്ഷദ്വീപിൽ 10 എണ്ണത്തിലാണ് ജനവാസമുള്ളത്. ഇവിടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് ടൂറിസ്റ്റുകളെ ആകർഷിപ്പിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. സ്വകാര്യ സംരംഭകർ കണ്ണുവച്ച ലക്ഷദ്വീപിൽ വരും നാളുകളിൽ വൻ വികസനമാവും ഉണ്ടാവുകയെന്നും റിപ്പോർട്ടുകളുണ്ട്. മാലദ്വീപിലേക്കുള്ള ഇന്ത്യൻ സഞ്ചാരികളുടെ ഒഴുക്ക് ലക്ഷദ്വീപിലേക്ക് ഗതിമാറുന്ന നാളുകളാവും ഇനിയുണ്ടാവുകയെന്നു ചുരുക്കം. ഒപ്പം വിദേശ സഞ്ചാരികളും എത്തുന്നതോടെ മാലദ്വീപിന് എന്തു സംഭവിക്കുമെന്നു കാത്തിരുന്നുതന്നെ കാണണം.