മാലദ്വീപും കുരുങ്ങിയോ ചൈനീസ് ‘ബെൽറ്റ് കെണി’യിൽ? ‘വ്യാളി’ക്ക് കടക്കാരായി 160 രാജ്യങ്ങൾ, നൽകേണ്ടത് 1.1 ലക്ഷം കോടി ഡോളർ
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ, ബൃഹത്തായ, ലക്ഷക്കണക്കിനു കോടി ഡോളറിന്റെ വൻ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബിആർഐ) മൂന്നാം ഫോറത്തിനായി ഏതാനും ആഴ്ച മുന്‍പാണ് ലോക നേതാക്കൾ ചൈനയിൽ ഒത്തുകൂടിയത്. ബിആർഐയ്ക്ക് പത്ത് വയസ്സ് തികയുന്ന വേളയിൽ, പദ്ധതിയുടെ ഭാഗമായ രാജ്യങ്ങളെയെല്ലാം ഫോറത്തിലേക്കു ക്ഷണിച്ചിരുന്നു. ബിആർഐയ്ക്ക് പിന്നിലെ വൻ കടബാധ്യതയെയും പാരിസ്ഥിതികവും മാനുഷികവുമായ മറ്റ് ആശങ്കകളെയും കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലാണ് മൂന്നാം ഫോറത്തിൽ ഷി സംസാരിച്ച് തുടങ്ങിയത്. ഈ വിമർശനങ്ങൾക്കു കൃത്യമായ മറുപടി നൽകാതെതന്നെ, ബിആർഐ പ്രതീക്ഷ നൽകുന്ന സുരക്ഷിത പദ്ധതിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യാന്തര വിപണിയിലും പ്രതിരോധ രംഗത്തും യുഎസ്-ചൈന മത്സരം ചൂടുപിടിച്ചതിനാൽ യുഎസ് നേതൃത്വത്തിലുള്ള ആഗോള നീക്കത്തെ ബദലുകൾ സൃഷ്ടിച്ചു പ്രതിരോധിക്കാനുള്ള ചൈനീസ് ദൗത്യത്തിന്റെ ഭാഗമായാണ് ബിആർഐ അവതരിപ്പിച്ചതെന്നത് മറ്റൊരു വസ്തുത. എന്നാൽ ഫോറത്തിനു പിന്നാലെ ഇറ്റലി പദ്ധതിയിൽനിന്നു പിന്മാറി. 2013 സെപ്റ്റംബറിലാണ് ലോകരാജ്യങ്ങളെ ‘വികസിപ്പിച്ച്’ കെണിയിൽ വീഴ്ത്താനുള്ള ബെൽറ്റ് ആൻഡ് റോഡ് എന്ന വലിയ പദ്ധതിക്ക് ചൈന ഔദ്യോഗികമായി തുടക്കമിട്ടത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ബിആർഐ പദ്ധതിക്ക് കീഴിൽ 160 ലധികം രാജ്യങ്ങൾ ചൈനയിൽ നിന്ന് 1.1 ലക്ഷം കോടി ഡോളര്‍ കടം വാങ്ങിയെന്നാണ് പുതിയ കണക്ക്. ഇതിനിടെ, കടം കുമിഞ്ഞുകൂടി ചില രാജ്യങ്ങൾ അവരുടെ തന്ത്രപ്രധാന പ്രദേശങ്ങളും പദ്ധതികളും ചൈനയ്ക്ക് രഹസ്യമായി കൈമാറുകയും ചെയ്തു.

ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ, ബൃഹത്തായ, ലക്ഷക്കണക്കിനു കോടി ഡോളറിന്റെ വൻ സ്വപ്ന പദ്ധതിയായ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിന്റെ (ബിആർഐ) മൂന്നാം ഫോറത്തിനായി ഏതാനും ആഴ്ച മുന്‍പാണ് ലോക നേതാക്കൾ ചൈനയിൽ ഒത്തുകൂടിയത്. ബിആർഐയ്ക്ക് പത്ത് വയസ്സ് തികയുന്ന വേളയിൽ, പദ്ധതിയുടെ ഭാഗമായ രാജ്യങ്ങളെയെല്ലാം ഫോറത്തിലേക്കു ക്ഷണിച്ചിരുന്നു. ബിആർഐയ്ക്ക് പിന്നിലെ വൻ കടബാധ്യതയെയും പാരിസ്ഥിതികവും മാനുഷികവുമായ മറ്റ് ആശങ്കകളെയും കുറിച്ചുള്ള വിമർശനങ്ങൾക്കിടയിലാണ് മൂന്നാം ഫോറത്തിൽ ഷി സംസാരിച്ച് തുടങ്ങിയത്. ഈ വിമർശനങ്ങൾക്കു കൃത്യമായ മറുപടി നൽകാതെതന്നെ, ബിആർഐ പ്രതീക്ഷ നൽകുന്ന സുരക്ഷിത പദ്ധതിയാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രാജ്യാന്തര വിപണിയിലും പ്രതിരോധ രംഗത്തും യുഎസ്-ചൈന മത്സരം ചൂടുപിടിച്ചതിനാൽ യുഎസ് നേതൃത്വത്തിലുള്ള ആഗോള നീക്കത്തെ ബദലുകൾ സൃഷ്ടിച്ചു പ്രതിരോധിക്കാനുള്ള ചൈനീസ് ദൗത്യത്തിന്റെ ഭാഗമായാണ് ബിആർഐ അവതരിപ്പിച്ചതെന്നത് മറ്റൊരു വസ്തുത. എന്നാൽ ഫോറത്തിനു പിന്നാലെ ഇറ്റലി പദ്ധതിയിൽനിന്നു പിന്മാറി.
2013 സെപ്റ്റംബറിലാണ് ലോകരാജ്യങ്ങളെ ‘വികസിപ്പിച്ച്’ കെണിയിൽ വീഴ്ത്താനുള്ള ബെൽറ്റ് ആൻഡ് റോഡ് എന്ന വലിയ പദ്ധതിക്ക് ചൈന ഔദ്യോഗികമായി തുടക്കമിട്ടത്. കഴിഞ്ഞ പത്തു വർഷത്തിനിടെ ബിആർഐ പദ്ധതിക്ക് കീഴിൽ 160 ലധികം രാജ്യങ്ങൾ ചൈനയിൽ നിന്ന് 1.1 ലക്ഷം കോടി ഡോളര്‍ കടം വാങ്ങിയെന്നാണ് പുതിയ കണക്ക്. ഇതിനിടെ, കടം കുമിഞ്ഞുകൂടി ചില രാജ്യങ്ങൾ അവരുടെ തന്ത്രപ്രധാന പ്രദേശങ്ങളും പദ്ധതികളും ചൈനയ്ക്ക് രഹസ്യമായി കൈമാറുകയും ചെയ്തു. ശ്രീലങ്ക, പാക്കിസ്ഥാൻ, മാലദ്വീപ്, നേപ്പാൾ എന്നിവ ഈ കെണിയിൽ അകപ്പെട്ട ഇരകളിൽ ചിലര്‍ മാത്രം. കഴിഞ്ഞ പത്തു വർഷത്തിനിടെ ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവ് പ്രശംസയേക്കാൾ കൂടുതൽ വിമർശനമാണ് നേടിയിട്ടുള്ളതെന്ന് മറ്റൊരു വസ്തുതയാണ്. ചില പ്രദേശങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും സാമ്പത്തിക വളർച്ചയ്ക്കും ഈ സംരംഭം അനിഷേധ്യമായ സംഭാവന നൽകിയിട്ടുണ്ടെങ്കിലും അതിനേക്കാളേറെ, അവഗണിക്കാനാവാത്ത മോശം വശങ്ങളുമുണ്ട്. കഴിഞ്ഞ പത്തു വർഷത്തിനിടെ പല രാജ്യങ്ങളുടെയും സാമ്പത്തിക മേഖലയെ ഒന്നടങ്കം താളംതെറ്റിച്ച് ഇരുട്ടിലാക്കിയതിലും ബെൽറ്റ് ആൻഡ് റോഡ് പദ്ധതിക്ക് വലിയ പങ്കുണ്ട്. എന്നിട്ടും അഫ്ഗാനിലെ താലിബാൻ ഭരണകൂടം ഉൾപ്പെടെ ഈ പദ്ധതിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു മുന്നോട്ടു വന്നിരിക്കുകയാണ്!
∙ ഇന്ത്യയുടെ മുന്നറിയിപ്പ്
ഇന്ത്യയ്ക്കു ചുറ്റുമുള്ള രാജ്യങ്ങളെല്ലാം ചൈനയുടെ കടക്കെണിയിലാണ്. പാക്കിസ്ഥാനും ശ്രീലങ്കയുമാണ് വലിയ ഇരകളെന്നാണ് കണക്കുകൾ പറയുന്നത്. അക്കൂട്ടത്തിലേക്ക് മാലദ്വീപും കടന്നു ചെന്നതായാണ് റിപ്പോർട്ടുകൾ. മാലദ്വീപിന്റെ പെട്ടെന്നുള്ള ഇന്ത്യാവിരുദ്ധ നയങ്ങൾക്കു പിന്നിൽ ചൈനയുടെ ഇടപെടലാണെന്നാണ് പറയപ്പെടുന്നത്. കടക്കെണികളുടെ നിലയില്ലാക്കയത്തിലേക്ക് നയിക്കുന്ന സുസ്ഥിരമല്ലാത്ത ധനസഹായത്തിന്റെ അപകടങ്ങളെക്കുറിച്ച് രാജ്യാന്തര സമൂഹം ജാഗ്രത പാലിക്കണമെന്ന് അടുത്തിടെ നടന്ന യുഎൻ സുരക്ഷാ കൗൺസിലിലെ തുറന്ന സംവാദത്തിൽ ഇന്ത്യ മുന്നറിയിപ്പു നൽകിയിരുന്നു. ‘കടക്കെണി നയതന്ത്ര’മെന്നു പശ്ചാത്യ രാജ്യങ്ങൾ ആരോപിക്കുന്ന ചൈനയുടെ നീക്കത്തിനെതിരെയുള്ള ഇന്ത്യയുടെ ശക്തമായ പരാമർശമായാണ് മാധ്യമങ്ങൾ ഇതിനെ വ്യാഖ്യാനിച്ചത്.
ചൈനയിൽനിന്ന് കടം വാങ്ങിയിട്ടുള്ള ചെറുകിട, ദരിദ്ര രാജ്യങ്ങളെയെല്ലാം കാത്തിരിക്കുന്നത് വൻ ദുരന്തമാണെന്നാണ് മിക്ക സാമ്പത്തിക നിരീക്ഷകരും പശ്ചാത്യ രാജ്യങ്ങളും വിലയിരുത്തുന്നത്. കോടികൾ കടം വാങ്ങിയിട്ടുള്ള ദരിദ്ര രാജ്യങ്ങളെല്ലാം ചൈനീസ് നയതന്ത്ര കടക്കെണിയിൽ കുടുങ്ങുമെന്നത് ചർച്ചയായിക്കഴിഞ്ഞു. കൂടുതൽ കടം വാങ്ങിയവരും കടം വാങ്ങാൻ ആഗ്രഹിക്കുന്നവരും സ്വന്തം രാജ്യത്തിന്റെ ഒരു ഭാഗം തന്നെ വിട്ടുനൽകേണ്ടി വന്നേക്കുമെന്ന ആശങ്കയുണ്ട്. ഇതിന്റെ ഒരു തുടക്കം മാത്രമാണ് ശ്രീലങ്കയിലും മാലദ്വീപിലും പാക്കിസ്ഥാനിലും സംഭവിച്ചിരിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ചൈനയിൽനിന്ന് കൂടുതൽ സഹായവും പിന്തുണയും ലഭിക്കാനായി രണ്ടു ദ്വീപുകൾ തന്നെ പകരം നൽകാൻ പോകുന്നുവെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. ശ്രീലങ്കയുടെ പ്രധാന തുറമുഖം ചൈനീസ് കമ്പനിക്ക് നൽകി. ഇതു തന്നെയാണ് മറ്റു രാജ്യങ്ങളും ഭാവിയിൽ നേരിടാൻ പോകുന്നതെന്ന് ചുരുക്കം.
∙ കടക്കെണിയുടെ പുതിയ കണക്കുകൾ പറയുന്നത്...
2023 നവംബറിൽ പ്രസിദ്ധീകരിച്ച പുതിയ ഡേറ്റാ വിശകലനത്തിൽ വികസ്വര രാജ്യങ്ങൾ ചൈനീസ് പണമിടപാടുകാർക്ക് കുറഞ്ഞത് 1.1 ലക്ഷം കോടി ഡോളറെങ്കിലും കടം വീട്ടാനുണ്ടെന്നാണ് പറയുന്നത്. ഇത്, ഏകദേശം 940 ബില്യൻ ഡോളറെന്ന (1 ബില്യൻ = 100 കോടി) മുൻ കണക്കുകൂട്ടലുകളിൽ നിന്ന് കാര്യമായ വർധനയാണ് കാണിക്കുന്നത്. വിർജീനിയയിലെ വില്യം ആൻഡ് മേരിയിലെ യൂണിവേഴ്സിറ്റി റിസർച്ച് ലാബായ എയ്ഡ്ഡേറ്റ ആണ് പുതിയ വിശകലന റിപ്പോർട്ട് പുറത്തുവിട്ടത്. രണ്ട് പതിറ്റാണ്ടിനുള്ളിൽ 165 രാജ്യങ്ങൾക്കായി ചൈന നൽകിയ വിദേശ ധനസഹായം പരിശോധിച്ചാണ് പുതിയ വെളിപ്പെടുത്തലുകൾ. വികസ്വര രാജ്യങ്ങൾക്കുള്ള ചൈനയുടെ ഔദ്യോഗിക മേഖലയിലെ വായ്പകളിൽ 55 ശതമാനവും തിരിച്ചടവ് കാലയളവിലേക്ക് കടന്നതായും റിപ്പോർട്ടിൽ പറയുന്നു. അതായത് ഇനി തിരിച്ചടവിന്റെ സമയമാണ്. ഇതിനർഥം കടം വാങ്ങിയ പല രാജ്യങ്ങളും ഇപ്പോൾ ചൈനീസ് വായ്പകൾ തിരിച്ചടയ്ക്കാനുള്ള വെല്ലുവിളി നേരിടുന്നു എന്നാണ്. നിലവിലെ സാമ്പത്തിക അന്തരീക്ഷം കണക്കിലെടുക്കുമ്പോൾ മിക്ക രാജ്യങ്ങളും വൻ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വ്യക്തവുമാണ്.
ചൈനീസ് വായ്പയുടെ 80 ശതമാനവും നിലവിൽ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളാണ് വാങ്ങിയിരിക്കുന്നതെന്നും റിപ്പോർട്ട് കണ്ടെത്തി. ഇതിനർഥം ചൈനയ്ക്ക് കൂടുതൽ പണം നൽകാനുള്ള പല രാജ്യങ്ങളും അവരുടെ കടബാധ്യതകൾ നിറവേറ്റാൻ പാടുപെടുകയാണ്. ഈ റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രകാരം ചൈനയുടെ വായ്പാ രീതികൾ വികസ്വര രാജ്യങ്ങളെ വൻ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കുമെന്ന ആശങ്കയും ഉയർത്തുന്നുണ്ട്. ഇത് കടം വാങ്ങിയ രാജ്യങ്ങൾക്കും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നുമാണ് മുന്നറിയിപ്പ്.
വികസ്വര രാജ്യങ്ങൾക്ക് ചൈനയ്‌ക്കുള്ള വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെങ്കിൽ നേരിടേണ്ടിവരുന്ന പ്രത്യാഘാതങ്ങൾ ചെറുതായിരിക്കില്ല. ഇത് അവരുടെ സമ്പദ്‌വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുകയും സാമൂഹിക അശാന്തിയിലേക്ക് നയിക്കുകയും ചെയ്യും. നിലവിൽ രാജ്യത്തുള്ള അടിസ്ഥാന സൗകര്യ വികസനത്തിന്റെ നിയന്ത്രണംതന്നെ നഷ്ടപ്പെട്ടേക്കാം. ചൈനയുടെ വായ്പകൾ ഉപയോഗിച്ചുള്ള പല പദ്ധതികളിലും റോഡുകൾ, റെയിൽവേ, തുറമുഖങ്ങൾ, പൈപ്പ് ലൈനുകൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ നിർമാണം ഉൾപ്പെടുന്നതാണ്. രാജ്യങ്ങൾ വായ്പ തിരിച്ചടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ ചൈനയ്ക്ക് ഇതെല്ലാം സ്വന്തമാക്കാമെന്ന് ചുരുക്കം. ഇതുവഴി ചൈനയ്ക്ക് ഈ രാജ്യങ്ങളുടെ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ നിയന്ത്രണമുണ്ടാകും. അതുമാത്രമല്ല, അവയ്ക്ക് മറ്റു പല കാര്യങ്ങൾക്കും ചൈനയെ കൂടുതൽ ആശ്രയിക്കേണ്ടിവരും. അത് അവയുടെ നയങ്ങളിൽ ചൈനയ്ക്ക് കൂടുതൽ സ്വാധീനം ചെലുത്താൻ ഇടവരുത്തുകയും ചെയ്യും. രാജ്യാന്തര സമിതികളിലെ നിലപാടുകളിൽ ഉൾപ്പെടെ അത് പ്രതിഫലിക്കും.
അതേസമയം, ചൈനയ്ക്ക് പണം നൽകാനുള്ള എല്ലാ വികസ്വര രാജ്യങ്ങളും സാമ്പത്തിക പ്രതിസന്ധിയിലല്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും, ഇതിനോടകംതന്നെ, സാമ്പത്തികമായി ബുദ്ധിമുട്ടുന്ന രാജ്യങ്ങൾക്ക് കടഭാരം കൂടുതലാണെന്ന് റിപ്പോർട്ടിന്റെ കണ്ടെത്തലുകൾ സൂചിപ്പിക്കുന്നു. ചൈനയുടെ വായ്പാ രീതികൾ വികസ്വര രാജ്യങ്ങൾ ശ്രദ്ധാപൂർവം പഠിക്കേണ്ടതിന്റെയും ആ വായ്പകൾ എടുക്കുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യതകൾ വിലയിരുത്തേണ്ടതിന്റെയും ആവശ്യകതയ്ക്കും ഇത് അടിവരയിടുന്നു.
∙ എന്താണ് ചൈനീസ് കടക്കെണി തന്ത്രം?
രണ്ട് രാജ്യങ്ങൾ തമ്മിലുളള ഉഭയക്ഷി ബന്ധം ചൂഷണം ചെയ്ത് അതിലൊരു രാജ്യം രണ്ടാമത്തെ രാജ്യത്തിന് തിരിച്ചടയ്ക്കാൻ കഴിയാത്ത രീതിയിലുള്ള വായ്പകൾ നൽകി ആ രാജ്യത്തെ തങ്ങളുടെ അധീനതയിലാക്കി നിർത്തുന്ന നയതന്ത്രത്തെയാണ് ‘കടക്കെണി നയതന്ത്രം’ എന്നു വിളിക്കുന്നത്. കടബാധ്യത തീർക്കാൻ സാധിക്കാതെ വരുമ്പോൾ കടം എടുത്ത രാജ്യത്തെ തങ്ങളുടെ സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാധീനത്തിലാക്കുന്നു. ഇതാണ് ഇപ്പോൾ ചില ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളുടെ ഭാഗത്തുനിന്നും കണ്ടുവരുന്നത്. ബിആർഐക്കെതിരെ ഉയർന്നുവരുന്ന ഏറ്റവും പ്രധാനപ്പെട്ട വിമർശനങ്ങളിലൊന്ന് ‘കടം നയതന്ത്രം’ എന്ന ആശയമാണ്. ബിആർഐയിൽ പങ്കെടുക്കുന്ന പല രാജ്യങ്ങളും അതിന്റെ പദ്ധതികൾക്കായി ചൈനീസ് ബാങ്കുകളിൽനിന്ന് കനത്ത വായ്പകളെടുത്തിട്ടുണ്ട്. ചൈനീസ് വായ്പകളുടെ നിബന്ധനകൾ പലപ്പോഴും അതാര്യമാണ്. കടം സുസ്ഥിരതയെക്കുറിച്ചും കടക്കാരായ രാജ്യങ്ങളിൽ ചൈന അനാവശ്യ സ്വാധീനം ചെലുത്താനുള്ള സാധ്യതയെക്കുറിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
∙ 165 രാജ്യങ്ങളിൽ 21,000 പദ്ധതികള്‍
ചൈനീസ് ധനകാര്യ സ്ഥാപനങ്ങൾ 2000 മുതൽ 2021 വരെ വികസ്വര രാജ്യങ്ങൾക്ക് 1.34 ലക്ഷം ഡോളർ വായ്പ നൽകിയിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 165 താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലെ ഏകദേശം 21,000 പദ്ധതികൾക്കാണ് പ്രധാനമായും കടം നൽകിയിട്ടുള്ളത്. യുറഗ്വായ് മുതൽ ശ്രീലങ്ക വരെ വ്യാപിച്ചുകിടക്കുന്ന 165 ലധികം രാജ്യങ്ങൾ ബിആർഐയിൽ ഒപ്പുവച്ചതായി ബെയ്ജിങ് രേഖകൾ പറയുന്നുണ്ട്. ഈ സംരംഭത്തിന്റെ ആദ്യ ദശകത്തിൽ താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ പാലങ്ങൾ, തുറമുഖങ്ങൾ, ഹൈവേകൾ, പൈപ്പ് ലൈനുകൾ, അതിവേഗ ട്രെയിനുകൾ, സാറ്റലൈറ്റ് കണക്റ്റിവിറ്റി എന്നിവയുടെ നിർമാണത്തിന് പണം നൽകുന്നതിനായാണ് ചൈന വലിയ തോതിൽ വായ്പകൾ വിതരണം ചെയ്തത്. എന്നാൽ, പിന്നീട് സാമ്പത്തിക പ്രതിസന്ധിയിലായ ചില രാജ്യങ്ങളെ മറ്റ് മേഖലകളിൽ സഹായിക്കാനും കടം നൽകി. ഇതെല്ലാം വ്യക്തമായ ആസൂത്രണത്തോടെയാണ് ചൈന നല്‍കുന്നതെന്നും ശ്രദ്ധേയമാണ്.
∙ കടം വാങ്ങിയവരെ കാത്തിരിക്കുന്നത് വൻ ദുരന്തം
ചൈന നല്‍കിയ വായ്പകളിൽ പകുതിയിലധികവും ഇപ്പോൾ അവയുടെ പ്രധാന തിരിച്ചടവ് കാലയളവിലെത്തിയതായി എയ്ഡ്ഡേറ്റയുടെ പുതിയ രേഖകൾ പറയുന്നു. ദശാബ്ദത്തിന്റെ അവസാനത്തോടെ ഈ കണക്ക് 75 ശതമാനത്തിലെത്തുമെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ വൻ പലിശയ്ക്ക് വാങ്ങിയ കടങ്ങൾ തിരിച്ചടയ്ക്കാൻ കഴിയാതെ മിക്ക രാജ്യങ്ങളും വൻ പ്രതിസന്ധിയാണ് നേരിടാൻ പോകുന്നത്. സമയത്തിന് കടവും പലിശയും തിരിച്ചടയ്ക്കാൻ കഴിയാതെ വന്നാൽ ശ്രീലങ്കയ്ക്ക് സംഭവിച്ചതു പോലെ വൻ സാമ്പത്തിക ദുരന്തമായിരിക്കും മിക്ക രാജ്യങ്ങളെയും കാത്തിരിക്കുന്നത്. (ശ്രീലങ്കയുടെ പ്രധാന തുറമുഖത്തിന്റെ ഭൂരിഭാഗം ഓഹരികളും ചൈനീസ് കമ്പനിക്ക് നൽകേണ്ടി വന്നു)
∙ സുതാര്യതയുടെ അഭാവം
ബിആർഐ യെക്കുറിച്ചുള്ള ചർച്ചകളിൽ പ്രധാനപ്പെട്ട ഒന്നാണ് സുതാര്യതാ പ്രശ്നങ്ങൾ. പദ്ധതി കരാറുകൾ, ഫണ്ടിങ് ക്രമീകരണങ്ങൾ, പാരിസ്ഥിതികവും സാമൂഹികവുമായ ആഘാത വിലയിരുത്തൽ എന്നിവ സുതാര്യമല്ലാത്തത് ഉത്തരവാദിത്തത്തെ തടസ്സപ്പെടുത്തുകയും ചില സംരംഭങ്ങൾക്ക് പിന്നിലെ യഥാർഥ ഉദ്ദേശങ്ങളെക്കുറിച്ച് സംശയം ഉയർത്തുകയും ചെയ്യുന്നുവെന്ന് വിമർശകർ വാദിക്കുന്നു. ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളിൽ പോലും ചൈന പ്രത്യേകം താൽപര്യം കാണിക്കുന്നതിനെ യുഎസും ചില യൂറോപ്യൻ രാജ്യങ്ങളും സംശയത്തോടെയാണ് നോക്കിക്കാണുന്നത്.
∙ പരിസ്ഥിതി ആശങ്കകൾ
വലിയ തോതിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് ബിആർഐ ഊന്നൽ നൽകുന്നത് കാര്യമായ പാരിസ്ഥിതിക ആശങ്കകൾ ഉയർത്തുന്നുണ്ട്. അണക്കെട്ടുകളുടെ നിർമാണം മുതൽ ഹൈവേകളുടെ വികസനം വരെയുള്ള ഈ പദ്ധതികൾ ആവാസവ്യവസ്ഥയിലും ജൈവവൈവിധ്യത്തിലും പ്രാദേശിക ജലസ്രോതസ്സുകളിലും ദോഷകരമായ ഫലങ്ങൾ ഉണ്ടാക്കും. ദ്രുതഗതിയിലുള്ള വികസനം ലക്ഷ്യമാക്കി പാരിസ്ഥിതിക പരിഗണനകൾ ഒഴിവാക്കിയ സംഭവങ്ങളും വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
തുറമുഖങ്ങൾ, റെയിൽവേകൾ, റോഡുകൾ തുടങ്ങിയ വമ്പിച്ച അടിസ്ഥാന സൗകര്യ പദ്ധതികളുടെ നിർമാണം പലപ്പോഴും വനനശീകരണത്തിനും മണ്ണൊലിപ്പിനും മലിനീകരണത്തിനും കാരണമാകുന്നു. കൂടാതെ, ബിആർഐ പദ്ധതികളുമായി ബന്ധപ്പെട്ട ഊർജത്തിന്റെയും വിഭവങ്ങളുടെയും വർധിച്ച ആവശ്യം കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകും.
തെക്കുകിഴക്കൻ ഏഷ്യയിലെ ബിആർഐ പദ്ധതികൾ 2030 ഓടെ 480,000 ഹെക്ടർ മഴക്കാടുകളുടെ നാശത്തിന് കാരണമാകുമെന്ന് എൻവയോൺമെന്റൽ ഡിഫൻസ് ഫണ്ട് നടത്തിയ പഠനത്തിൽ കണ്ടെത്തി. ആഫ്രിക്കയിലെ ബിആർഐ പദ്ധതികൾ ജലക്ഷാമം രൂക്ഷമാക്കുമെന്നും അത് വർധിപ്പിക്കുമെന്നും നാച്ചുറൽ റിസോഴ്‌സ് ഡിഫൻസ് കൗൺസിലിന്റെ (എൻആർഡിസി) മറ്റൊരു പഠനം കണ്ടെത്തി. വെള്ളപ്പൊക്കത്തിന്റെയും മണ്ണിടിച്ചിലിന്റെയും സാധ്യതയും വർധിപ്പിക്കുന്നു.
∙ സാമൂഹിക പ്രത്യാഘാതങ്ങളും മനുഷ്യാവകാശങ്ങളും
ബിആർഐ പദ്ധതികൾ നടപ്പാക്കുന്നത് സാമൂഹിക പ്രക്ഷോഭത്തിനും കാരണമായിട്ടുണ്ട്. നിർബന്ധിത കുടിയിറക്കൽ, ഭൂമി ഏറ്റെടുക്കലിനുള്ള അപര്യാപ്തമായ നഷ്ടപരിഹാരം, തൊഴിൽ രീതികളെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ സാമൂഹിക പ്രത്യാഘാതങ്ങൾ പരിശോധിക്കുന്നത് സംരംഭവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വെല്ലുവിളികളിലേക്കാണ് വെളിച്ചം വീശുന്നത്.
∙ ആനുകൂല്യങ്ങളുടെ അസമമായ വിതരണം
സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കാനാണ് ബിആർഐ ലക്ഷ്യമിടുന്നതെങ്കിലും പങ്കെടുക്കുന്ന രാജ്യങ്ങൾക്കിടയിൽ ആനുകൂല്യങ്ങൾ തുല്യമായി വിതരണം ചെയ്തിട്ടില്ല. ചില രാജ്യങ്ങൾ കാര്യമായ സാമ്പത്തിക വളർച്ച കൈവരിച്ചിരിക്കുന്നു. എന്നാൽ മറ്റു ചിലത് പ്രത്യക്ഷമായ നേട്ടങ്ങൾ കാണാൻ പാടുപെടുകയാണ്. ആനുകൂല്യങ്ങളുടെ വിതരണത്തിലെ ഏറ്റക്കുറച്ചിലുകൾ നിലവിലുള്ള അസമത്വങ്ങൾ വർധിപ്പിക്കാനാണ് സാധ്യതയെന്നും വിമർശനമുണ്ട്.
∙ പ്രാദേശിക വ്യവസായങ്ങളിൽ ആഘാതം
ബിആർഐയുമായി ബന്ധപ്പെട്ട ചൈനീസ് നിക്ഷേപങ്ങളുടെയും ബിസിനസുകളുടെയും കടന്നുകയറ്റം മിക്ക രാജ്യങ്ങളിലെയും പ്രാദേശിക വ്യവസായങ്ങളിൽ സമ്മിശ്ര പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. എന്നാൽ, ചില സന്ദർഭങ്ങളിൽ പ്രാദേശിക ബിസിനസുകൾ ചൈനീസ് പങ്കാളിത്തത്തിലൂടെയും വർധിച്ച വ്യാപാരത്തിലൂടെയും അഭിവൃദ്ധി പ്രാപിച്ചതും കാണാം. എന്നിരുന്നാലും, മറ്റ് സന്ദർഭങ്ങളിൽ ചൈനീസ് കമ്പനികളുടെ ആധിപത്യം പ്രാദേശിക സംരംഭങ്ങളുടെ സ്ഥാനചലനത്തിലേക്ക് നയിച്ചു. ബിആർഐയുടെ ഭാഗമായ രാജ്യങ്ങളിലെ വിവിധ വ്യവസായങ്ങളിൽ പത്തു വർഷത്തിനിടെ വൻ മാറ്റങ്ങൾ സംഭവിച്ചെന്നും വിലയിരുത്തുന്നു. ചൈനീസ് ഉൽപന്നങ്ങൾ വില്‍ക്കാനും നിർമിക്കാനുമുള്ള പുതിയ സാധ്യതകളാണ് ബിആർഐ വഴി ചൈന സാധ്യമാക്കിയതെന്നാണ് വിമർശകർ ആരോപിക്കുന്നത്. (ലോകസുരക്ഷയിൽ എങ്ങനെയാണ് ബിആർഐ വലിയ ഭീഷണിയാകുന്നത്? കടക്കെണിയിൽ പെടുത്തി ലോകരാജ്യങ്ങളെ എങ്ങനെയാണ് ചൈന ഉപയോഗപ്പെടുത്തുന്നത്? കെണിയില്‍ കുരുക്കുന്ന ‘ബെൽറ്റി’നെക്കുറിച്ചുള്ള ആ വിവരങ്ങൾ വായിക്കാം നാളെ രണ്ടാം ഭാഗത്തിൽ..)