രോഗിയുടെയോ അടുത്ത ബന്ധുവിന്റെയോ താൽപര്യത്തിന് എതിരായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകേണ്ടതില്ലെന്നും, ചികിത്സ കൊണ്ട് മെച്ചമുണ്ടാകാത്ത സാഹചര്യത്തിൽ ഐസിയു പ്രവേശനം നിർബന്ധമല്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ വൈകുന്നത് മൂലവും സൗകര്യങ്ങളുടെ അഭാവം മൂലവും രാജ്യത്ത് രോഗികൾ മരിക്കുന്നത് ഒരു യാഥാർഥ്യമാണെന്ന് മുൻപുതന്നെ പുറത്തുവന്ന പഠനങ്ങൾ ശരിവയ്ക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗരേഖകൾ എന്നതും ശ്രദ്ധേയം. പുതിയ മാനദണ്ഡങ്ങൾ രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും രാജ്യത്തെ 70 ശതമാനം ഐസിയുകളും സ്വകാര്യ മേഖലയിലായതിനാൽ മാർഗരേഖകളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് മറുപക്ഷം പറയുന്നത്. എന്താണ് പുതിയ മാർഗരേഖയിലെ പ്രധാന മാറ്റങ്ങൾ? ഐസിയു പ്രവേശനം മാനദണ്ഡങ്ങൾക്ക് വിധേയമാക്കുന്നത് ആർക്കാണ് ഗുണം ചെയ്യുക?

രോഗിയുടെയോ അടുത്ത ബന്ധുവിന്റെയോ താൽപര്യത്തിന് എതിരായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകേണ്ടതില്ലെന്നും, ചികിത്സ കൊണ്ട് മെച്ചമുണ്ടാകാത്ത സാഹചര്യത്തിൽ ഐസിയു പ്രവേശനം നിർബന്ധമല്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ വൈകുന്നത് മൂലവും സൗകര്യങ്ങളുടെ അഭാവം മൂലവും രാജ്യത്ത് രോഗികൾ മരിക്കുന്നത് ഒരു യാഥാർഥ്യമാണെന്ന് മുൻപുതന്നെ പുറത്തുവന്ന പഠനങ്ങൾ ശരിവയ്ക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗരേഖകൾ എന്നതും ശ്രദ്ധേയം. പുതിയ മാനദണ്ഡങ്ങൾ രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും രാജ്യത്തെ 70 ശതമാനം ഐസിയുകളും സ്വകാര്യ മേഖലയിലായതിനാൽ മാർഗരേഖകളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് മറുപക്ഷം പറയുന്നത്. എന്താണ് പുതിയ മാർഗരേഖയിലെ പ്രധാന മാറ്റങ്ങൾ? ഐസിയു പ്രവേശനം മാനദണ്ഡങ്ങൾക്ക് വിധേയമാക്കുന്നത് ആർക്കാണ് ഗുണം ചെയ്യുക?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗിയുടെയോ അടുത്ത ബന്ധുവിന്റെയോ താൽപര്യത്തിന് എതിരായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകേണ്ടതില്ലെന്നും, ചികിത്സ കൊണ്ട് മെച്ചമുണ്ടാകാത്ത സാഹചര്യത്തിൽ ഐസിയു പ്രവേശനം നിർബന്ധമല്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ വൈകുന്നത് മൂലവും സൗകര്യങ്ങളുടെ അഭാവം മൂലവും രാജ്യത്ത് രോഗികൾ മരിക്കുന്നത് ഒരു യാഥാർഥ്യമാണെന്ന് മുൻപുതന്നെ പുറത്തുവന്ന പഠനങ്ങൾ ശരിവയ്ക്കുന്നുണ്ട്. രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗരേഖകൾ എന്നതും ശ്രദ്ധേയം. പുതിയ മാനദണ്ഡങ്ങൾ രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും രാജ്യത്തെ 70 ശതമാനം ഐസിയുകളും സ്വകാര്യ മേഖലയിലായതിനാൽ മാർഗരേഖകളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് മറുപക്ഷം പറയുന്നത്. എന്താണ് പുതിയ മാർഗരേഖയിലെ പ്രധാന മാറ്റങ്ങൾ? ഐസിയു പ്രവേശനം മാനദണ്ഡങ്ങൾക്ക് വിധേയമാക്കുന്നത് ആർക്കാണ് ഗുണം ചെയ്യുക?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രോഗിയുടെയോ അടുത്ത ബന്ധുവിന്റെയോ താൽപര്യത്തിന് എതിരായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ നൽകേണ്ടതില്ലെന്നും, ചികിത്സ കൊണ്ട് മെച്ചമുണ്ടാകാത്ത സാഹചര്യത്തിൽ ഐസിയു പ്രവേശനം നിർബന്ധമല്ലെന്നുമാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം അടുത്തിടെ പുറത്തിറക്കിയ മാർഗരേഖയിൽ പറയുന്നത്. തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ വൈകുന്നത് മൂലവും സൗകര്യങ്ങളുടെ അഭാവം മൂലവും രാജ്യത്ത് രോഗികൾ മരിക്കുന്നത് ഒരു യാഥാർഥ്യമാണെന്ന് മുൻപുതന്നെ പുറത്തുവന്ന പഠനങ്ങൾ ശരിവയ്ക്കുന്നുണ്ട്.

രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും കൂടുന്നതിനിടെയാണ് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗരേഖകൾ എന്നതും ശ്രദ്ധേയം. പുതിയ മാനദണ്ഡങ്ങൾ രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുമെന്ന് ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും രാജ്യത്തെ 70 ശതമാനം ഐസിയുകളും സ്വകാര്യ മേഖലയിലായതിനാൽ മാർഗരേഖകളിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്നാണ് മറുപക്ഷം പറയുന്നത്. എന്താണ് പുതിയ മാർഗരേഖയിലെ പ്രധാന മാറ്റങ്ങൾ? ഐസിയു പ്രവേശനം മാനദണ്ഡങ്ങൾക്ക് വിധേയമാക്കുന്നത് ആർക്കാണ് ഗുണം ചെയ്യുക?

(Representative image by Alexandros Michailidis/ShutterStock)
ADVERTISEMENT

∙ എല്ലാത്തിനും ഐസിയു വേണ്ട

രാജ്യത്ത് വീണ്ടും കോവിഡ് കേസുകൾ വർധിച്ചു വരുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഐസിയു (ഇന്റൻസീവ് കെയർ യൂണിറ്റ്) പ്രവേശനത്തിന് മാനദണ്ഡങ്ങൾ നിശ്ചയിച്ചുകൊണ്ടുള്ള പുതിയ മാർഗരേഖ പുറത്തിറക്കിയത്. രാജ്യം കടുത്ത കോവിഡ് ഭീഷണിയിലൂടെ കടന്നു പോയ 2020, 2021 വർഷങ്ങളിലായിരുന്നു ഐസിയു പ്രവേശനം ഏറ്റവുമധികം ചർച്ചയായതും വിവാദങ്ങളിൽ നിറഞ്ഞതും. 60 വയസ്സിന് മുകളിൽ പ്രായമുള്ളവരും മറ്റ് അസുഖങ്ങൾ ഉള്ളവരുമായ ‘കാറ്റഗറി സി’ കോവിഡ് രോഗികൾ കോവിഡ് അനുബന്ധ ശ്വാസകോശ പ്രശ്നങ്ങളിൽ മരണത്തിന് കീഴടങ്ങുന്നതായിരുന്നു കോവിഡിന്റെ ആദ്യ കാലഘട്ടങ്ങളിലെ കാഴ്ച.

എന്നാൽ, അതീവ ശ്രദ്ധ വേണ്ട കോവിഡ് രോഗികൾക്കു പോലും ഐസിയുവിൽ പ്രവേശനം കിട്ടാതെ പോകുന്നതും ചികിത്സ നിഷേധിക്കപ്പെടുന്നത് മൂലം മരണത്തിന് കീഴടങ്ങുന്നതും രാജ്യം കണ്ടു. കോവിഡ് പേടി മൂലം രോഗം ഗുരുതരമാകാത്തവർ പോലും ഐസിയുവിൽ കിടത്തിച്ചികിത്സ വേണമെന്ന് നിർബന്ധം പിടിക്കുന്നതായിരുന്നു കാരണം. ഐസിയു പരിചരണം കൃത്യസമയത്ത് ലഭിക്കാത്തതു മൂലമുള്ള മരണങ്ങൾ കേരളത്തിൽ പോലുമുണ്ടായി. രോഗം സ്ഥിരീകരിക്കുന്നവരെല്ലാം ആശുപത്രിയിലേക്ക് പോകേണ്ടതില്ലെന്നും രോഗം ഗുരുതരമാകുന്നവരെ മാത്രമേ സ്വകാര്യ ആശുപത്രികൾ ഐസിയുവിൽ പ്രവേശിപ്പിക്കാവൂ എന്നും സർക്കാർ പലതവണ ആവർത്തിച്ചു.

ആർക്കൊക്കെ നിർബന്ധമായും ഐസിയു പ്രവേശനം നൽകരുത് എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അക്കമിട്ടു പറയുന്നുണ്ട്. ചികിത്സ ഫലിക്കാത്തവിധം രോഗിയുടെ അവസ്ഥ ഗുരുതരമാകുകയോ, ജീവൻ രക്ഷിക്കാനാകില്ലെന്നു സ്ഥിരീകരിക്കപ്പെടുകയോ ചെയ്ത ശേഷം ഐസിയുവിൽ കിടത്തുന്നത് നിരർഥകമാണെന്ന്  മാർഗരേഖയിൽ പറയുന്നു.

76 വയസ്സുകാരിയായ കോവിഡ് രോഗിക്ക് സ്വകാര്യ ആശുപത്രിയുടെ ഐസിയുവിൽ പ്രവേശനം കിട്ടാൻ ഡൽഹി ഹൈക്കോടതി ഇടപെട്ടതും ചർച്ചയായി. ആവശ്യത്തിന് ഐസിയു കിടക്കകളും ഓക്സിജൻ പിന്തുണ ഉള്ള കിടക്കകളും ഒരുക്കാൻ അക്കാലത്ത് രാജ്യത്തെ ഏതാണ്ടെല്ലാ ഹൈക്കോടതികളും സംസ്ഥാന സർക്കാരുകൾക്കു മേൽ സമ്മർദം ചെലുത്തിയിട്ടുണ്ട്. സർക്കാർ– സ്വകാര്യ മേഖലകളിലായി രാജ്യത്തെ ഐസിയു കിടക്കകളുടെ എണ്ണം ലക്ഷം കടന്നതും കോവിഡിന്റെ വരവോടെയാണ്.

ADVERTISEMENT

∙ ആശങ്കകൾ ബാക്കി

രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള 24 വിദഗ്ധ ഡോക്ടർമാർ ചേർന്നാണ് ഐസിയു പ്രവേശനം സംബന്ധിച്ച മാർഗരേഖ തയാറാക്കിയിരിക്കുന്നത്. രോഗം ഗുരുതരമാണെങ്കിലും രോഗിയോ ഉറ്റ ബന്ധുക്കളോ അനുവദിക്കുന്നില്ലെങ്കിൽ രോഗിയെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടതില്ല എന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. തന്നെ ഐസിയുവിൽ കിടത്തരുതെന്നു മുൻകൂർ എഴുതിവയ്ക്കുകയോ നിർദേശിക്കുകയോ ചെയ്തിട്ടുള്ളവരെയും ‘ഐസിയു’ ചികിത്സയിൽ നിന്ന് ഒഴിവാക്കണമെന്ന് പുതിയ മാർഗരേഖയിലുണ്ട്.

കോവിഡ് ബാധിതനായ രോഗിയെ പരിചരിക്കുന്ന ആരോഗ്യപ്രവർത്തകർ. ഡൽഹിയിലെ ആശുപത്രികളിലൊന്നിലെ ഐസിയുവിൽ നിന്നുള്ള ദൃശ്യം. (Photo by REUTERS)

ഏത് സാഹചര്യത്തിലാണ് ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടത്, ആരെയൊക്കെ പ്രവേശിപ്പിക്കരുത്, ആർക്കൊക്കെ ഐസിയു ചികിത്സ നൽകണം എന്നത് സംബന്ധിച്ചുള്ള നിർദേശങ്ങളെ ഒരു വിഭാഗം ഡോക്ടർമാർ സ്വാഗതം ചെയ്യുമ്പോൾ, നിർദേശങ്ങളിൽ പലതിലും വ്യക്തതയില്ല എന്നാണ് മറുഭാഗത്തിന്റെ അഭിപ്രായം. രോഗിക്ക് സ്വയം തീരുമാനമെടുക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ ചികിത്സ നിഷേധിക്കപ്പെടുന്നതിന് ഇടയാക്കുമോ പുതിയ നിർദേശങ്ങൾ എന്ന ആശങ്കയും പലരും പങ്കുവയ്ക്കുന്നുണ്ട്. 

∙ ആർക്കൊക്കെ ഐസിയു പ്രവേശനം നൽകാം?

ADVERTISEMENT

ആന്തരികാവയവങ്ങൾക്ക് തകരാർ സംഭവിക്കുക എന്നതാണ് ഐസിയു പ്രവേശനത്തിനുള്ള പ്രധാന മാനദണ്ഡങ്ങളിലൊന്ന്. രോഗാവസ്ഥ മൂർച്ഛിക്കുകയും തീവ്രപരിചരണം ആവശ്യമായി വരികയും ചെയ്യുന്ന സാഹചര്യങ്ങളും പ്രധാനം. രോഗബാധയെ തുടർന്ന് അടിക്കടി ബോധം നഷ്ടപ്പെടുന്ന സ്ഥിതി, ശരീരത്തിലെ രക്തപ്രവാഹത്തിൽ വരുന്ന അസ്ഥിരത, ഗുരുതര രോഗത്തെ തുടർന്ന് ശ്വസനസഹായം ആവശ്യമായി വരിക, രോഗബാധയെ തുടർന്ന് അവയവങ്ങൾക്കു ജീവൻരക്ഷാ സഹായം വേണ്ടിവരിക തുടങ്ങിയ ഘട്ടങ്ങളിൽ ഐസിയു ചികിത്സ നൽകാം. മേജർ ശസ്ത്രക്രിയയ്ക്ക് വിധേയമാകുന്നവർ, ശസ്ത്രക്രിയയിൽ സങ്കീർണതയുണ്ടാകുന്ന സാഹചര്യം എന്നിവയെ തുടർന്നും ഐസിയു പരിഗണിക്കാം.

ഒരു ആശുപത്രി മുറിയിൽ നൽകാവുന്ന അതേ പരിചരണം നൽകാൻ ഒരു രോഗിയെ ഐസിയുവിലേക്ക് മാറ്റിയാൽ, തീവ്രപരിചരണം ആവശ്യമുള്ള ഒരാളുടെ അവസരമാണ് നഷ്ടമാകുന്നത്.

ഡോ.രാജീവ് ജയദേവൻ, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാൻ

ആർക്കൊക്കെ നിർബന്ധമായും ഐസിയു പ്രവേശനം നൽകരുത് എന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അക്കമിട്ടു പറയുന്നുണ്ട്. ചികിത്സ ഫലിക്കാത്തവിധം രോഗിയുടെ അവസ്ഥ ഗുരുതരമാകുകയോ, ജീവൻ രക്ഷിക്കാനാകില്ലെന്നു സ്ഥിരീകരിക്കപ്പെടുകയോ ചെയ്ത ശേഷം ഐസിയുവിൽ കിടത്തുന്നത് നിരർഥകമാണെന്ന്  മാർഗരേഖയിൽ പറയുന്നു. രോഗിയോ അടുത്ത ബന്ധുവോ ഐസിയു പ്രവേശനം ആവശ്യമില്ലെന്ന് പറയുന്ന സാഹചര്യത്തിലോ അല്ലെങ്കിൽ തനിക്ക് ഐസിയു പ്രവേശനം വേണ്ട എന്ന് രോഗി മുൻകൂട്ടി വിൽപത്രം തയാറാക്കിയുട്ടെങ്കിലോ പ്രവേശനം നൽകേണ്ടതില്ല.

ചികിത്സ പരിമിതമാകുന്ന രോഗാവസ്ഥകൾക്കും ഐസിയു പ്രവേശനം നൽകേണ്ടതില്ല. പകർച്ചവ്യാധി, ദുരന്തം തുടങ്ങിയ സാഹചര്യങ്ങളിൽ രോഗിയെ ഐസിയുവിൽ തുടരാൻ അനുവദിക്കുന്നതിനു മുൻഗണന നിശ്ചയിക്കണം. ഐസിയുവിലേക്കു മാറ്റാനിരിക്കുന്ന രോഗിയുടെ രക്തസമ്മർദം, പൾസ് നിരക്ക്, ശ്വസന നിരക്ക്, ശ്വസനരീതി, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ നിരക്ക്, നാഡീവ്യൂഹത്തിന്റെ സ്ഥിതി തുടങ്ങിയവ നിരീക്ഷിക്കണം.

(Representative image by HugYou/Shutterstock)

∙ ഉണ്ടോ ആവശ്യത്തിന് ഐസിയുകൾ?

‘‘നമുക്ക് ആവശ്യത്തിന് ഐസിയുകൾ ഇല്ല എന്നത് ഒരു യാഥാർഥ്യമാണ്. അങ്ങനെ വരുമ്പോൾ ആർക്കാണ് ഐസിയുവിൽ പ്രവേശനം നൽകേണ്ടത് എന്ന ധാർമികമായ പ്രതിസന്ധിയിലൂടെ ഡോക്ടർമാർക്ക് കടന്നു പോകേണ്ടി വരാറുണ്ട്. കോവിഡ് കാലത്ത് ലോകത്താകമാനം ആ പ്രതിസന്ധിയുണ്ടായി. ഐസിയു ഒഴിവില്ലാത്തതു മൂലം റഫർ ചെയ്യേണ്ടി വരികയും തീവ്രപരിചരണം കിട്ടാൻ വൈകുന്നതുകൊണ്ട് രോഗി മരിച്ചുപോകുകയും ചെയ്യുന്ന ഒരുപാട് സംഭവങ്ങൾ കാണാനിടവന്നിട്ടുണ്ട്.  ഏറ്റവും ‘അർഹതയുള്ള’വരായ ആളുകൾക്ക് ചികിത്സ ഉറപ്പുവരുത്തുക എന്നതിന് നമുക്ക് തീർച്ചയായും മാർഗരേഖ ആവശ്യമാണ്.’’ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്‌ക് ഫോഴ്‌സ് കോ-ചെയർമാൻ ഡോ.രാജീവ് ജയദേവൻ പറയുന്നു.

‘‘ഒരു സ്വകാര്യ ആശുപത്രിക്ക് നൂറിലധികം നികുതികളാണ് സർക്കാരിലേക്ക് അടയ്ക്കേണ്ടത്. പക്ഷേ, ആശുപത്രികളുടെ നടത്തിപ്പിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക പിന്തുണ സർക്കാരിൽ നിന്ന് ലഭിക്കാറുമില്ല.’’

ഐസിയു എന്നത് കേവലം കിടക്കകൾ മാത്രമല്ല. ജീവൻരക്ഷാ ഉപകരണങ്ങൾ, സങ്കീർണമായ ടെസ്റ്റുകൾ നടത്താനുള്ള സംവിധാനം, രോഗിയുടെ ഓരോ വ്യത്യാസവും നിരീക്ഷിക്കാനും അതിനനുസരിച്ച് ചികിത്സയിൽ മാറ്റം വരുത്താനുമുള്ള സൗകര്യങ്ങൾ എന്നിവയൊക്കെ കൂടിച്ചേർന്ന വളരെ പ്രധാനപ്പെട്ട ഒരു ‘ജീവൻ രക്ഷാ മേഖല’യാണത്. ഉപകരണങ്ങൾ മെച്ചപ്പെട്ടതു കൊണ്ടു മാത്രം ഐസിയു മികച്ചതാവില്ല, അതിന് പരിചയസമ്പന്നരായ, തീവ്രപരിചരണത്തിൽ കൃത്യമായ പരിശീലനം കിട്ടിയ പല ശ്രേണിയിലുള്ള ആരോഗ്യപ്രവർത്തകർ കൂടി വേണം. ജനറൽ വാർഡിൽ ഒരു നഴ്സിന് ഒരുപാട് രോഗികളുടെ കാര്യങ്ങൾ നോക്കാമെങ്കിൽ ഐസിയുവിൽ ഒരു നഴ്സിന് നോക്കാവുന്ന രോഗികളുടെ എണ്ണം ഒന്നോ രണ്ടോ ആയി ചുരുങ്ങും.

മധ്യപ്രദേശിലെ ആശുപത്രിയിൽ നിയോനേറ്റൽ ഐസിയുവിൽ മാസം തികയാതെ പിറന്ന കുട്ടിയെ പരിചരിക്കുന്നു. (Photo by ROBERTO SCHMIDT / AFP)

‘‘ഐസിയുവിലെ ഡോക്ടർമാർ, നഴ്സുമാർ, അവിടേക്ക് റഫർ ചെയ്യുന്ന ഡോക്ടർമാർ, വെന്റിലേറ്റർ അടക്കമുള്ള ഉപകരണങ്ങളുടെ ചുമതലയുള്ള ടെക്നിഷ്യൻമാർ, ഡയറ്റീഷ്യൻമാർ, രോഗികൾക്ക് വേണ്ടി വരാവുന്ന വിദഗ്ധ പരിശോധനാ സംവിധാനങ്ങൾ, വിവിധ സ്പെഷലിസ്റ്റുകൾ തുടങ്ങി ഒരുപാട് ആളുകളുടെ സേവനം ഉൾപ്പെട്ടതാണ് ഒരു ഐസിയു എന്നത്. അതുകൊണ്ടു തന്നെ ഒരു ഐസിയു എന്നത് അതിന് വേണ്ടിവരുന്ന പണം, ഒരുപാട് ആളുകളുടെ സമയം, ഏറ്റവും മികച്ച ആളുകളുടെ സേവനം എന്നതൊക്കെ പരിഗണിക്കുമ്പോൾ വളരെ ചെലവേറിയ ഒന്നാണ്. പണത്തിന്റെ പേരിൽ മാത്രമല്ല അതിനെ വിലയിരുത്തേണ്ടതും. ഐസിയുവിനെ വളരെ ഗൗരവത്തോടെ തന്നെ കാണേണ്ടതുണ്ട്. ഒരു ആശുപത്രി മുറിയിൽ നൽകാവുന്ന അതേ പരിചരണം നൽകാൻ ഒരു രോഗിയെ ഐസിയുവിലേക്ക് മാറ്റിയാൽ, തീവ്രപരിചരണം ആവശ്യമുള്ള ഒരാളുടെ അവസരമാണ് നഷ്ടമാകുന്നത്.’’ ഡോ.രാജീവ് ജയദേവൻ പറയുന്നു.

∙ ദുരുപയോഗത്തിന് സാധ്യതകളുണ്ടോ?

രോഗികൾക്ക് ഐസിയു പ്രവേശനത്തിന് മുൻഗണന കിട്ടും എന്നതാണ് പുതിയ മാർഗ നിർദേശങ്ങളെ അനുകൂലിക്കുന്നവർ പറയുന്ന വാദം. അതേസമയം, പുതിയ മാർഗനിർദേശങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളുണ്ടെന്നും മറുഭാഗം പറയുന്നു. സർക്കാർ ആശുപത്രികളെ അപേക്ഷിച്ച് സ്വകാര്യ ആശുപത്രികളിൽ ഐസിയു ചികിത്സ ചെലവേറിയതാണ്. കോവിഡ് സമയത്ത് ഈ കടുത്ത നിരക്ക് കോടതി കയറുകയും ചെയ്തിരുന്നു. സ്വകാര്യ ആശുപത്രികളിലെ ഐസിയുവിന്റെ പ്രതിദിന നിരക്ക് 6500 രൂപയാക്കി ചുരുക്കി സർക്കാർ ഉത്തരവിടുകയും ചെയ്തു. ആ നിരക്കിൽ എല്ലാ സൗകര്യങ്ങളുമുള്ള ഐസിയുവിന് പ്രവർത്തിക്കാനാവുമോ എന്ന ചോദ്യവും ബാക്കിയാണ്.

(Representative image by Photocarioca/ShutterStock)

രാജ്യത്താകമാനമുള്ള ഐസിയു സംവിധാനങ്ങളുടെ 70 ശതമാനത്തോളവും സ്വകാര്യ മേഖലയിലാണെന്നിരിക്കെ, ഐസിയു പ്രവേശനം എന്നത് നിർബന്ധമല്ലാതെ വരുമ്പോൾ സാധാരണക്കാരായ രോഗികളെ ഇതെങ്ങനെ ബാധിക്കും എന്നതാണ് ചോദ്യം. ചികിത്സകൊണ്ട് കാര്യമില്ലാത്ത സാഹചര്യത്തിൽ ഐസിയുവിൽ തുടർന്ന് കിടത്തേണ്ടത് ഒഴിവാക്കേണ്ടതാണെങ്കിലും, പണം നൽകാൻ ബുദ്ധിമുട്ടുള്ളവർക്ക് ചികിത്സ നിഷേധിക്കപ്പെടുന്നില്ല എന്നു കൂടി ഉറപ്പുവരുത്തണമെന്ന് വിവിധ മേഖലകളിലുള്ളവർ പറയുന്നു. ഒപ്പം, തീവ്രപരിചരണവിഭാഗത്തിലെ ചികിത്സ രോഗിയെ രക്ഷിച്ചേക്കില്ല എന്ന് തീരുമാനമെടുക്കേണ്ടത് ഏതൊക്കെ സാഹചര്യങ്ങളിലാവണം എന്നത് സംബന്ധിച്ച് വ്യക്തമായ മാർഗനിർദേശങ്ങൾ ഉണ്ടാവേണ്ടതുമുണ്ട്.

രോഗിക്ക് തന്റെ താൽപര്യം അറിയിക്കാൻ കഴിയാത്ത സാഹചര്യത്തിലോ അല്ലാതെയോ മുൻപ് തയാറാക്കിയ വിൽപത്രം അനുസരിച്ച് ഐസിയു ചികിത്സ വേണ്ടെന്നുവയ്ക്കാം എന്നാണല്ലോ മാർഗരേഖയിൽ പറയുന്നത്. വിൽപത്രം പലപ്പോഴും റജിസ്റ്റർ ചെയ്തിരിക്കണം എന്നൊന്നുമില്ല. അങ്ങനെയല്ലാത്ത ഒന്ന് തയാറാക്കുക എന്നത്  അതിസങ്കീർണമായ പ്രക്രിയയുമല്ല.

റിച്ചു പൈലിത്താനം, അഭിഭാഷകൻ

അതേസമയം, അനാവശ്യ ഐസിയു പ്രവേശനങ്ങൾക്ക് പുതിയ മാർഗരേഖകൾ തടയിടും എന്ന വാദവും ഉയരുന്നുണ്ട്. ‘‘ഒരു സ്വകാര്യ ആശുപത്രിക്ക് നൂറിലധികം നികുതികളാണ് സർക്കാരിലേക്ക് അടയ്ക്കേണ്ടത്. പക്ഷേ, ആശുപത്രികളുടെ നടത്തിപ്പിന് എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക പിന്തുണ സർക്കാരിൽ നിന്ന് ലഭിക്കാറുമില്ല. ഐസിയു തുടങ്ങാനും അത് നിലനിർത്തിക്കൊണ്ടുപോകാനും ഓരോ ആശുപത്രിക്കും വലിയ ചെലവ് തന്നെയുണ്ട്. അതുകൊണ്ടുതന്നെ, ഐസിയുവിലേക്ക് മാറ്റിയാലോ എന്ന് രോഗിയുടെ ബന്ധുക്കൾതന്നെ ആവശ്യപ്പെട്ടാൽ സ്വകാര്യ ആശുപത്രികൾ പലപ്പോഴും ‘വേണ്ട’ എന്നു പറയാറില്ല. ചെയ്യാതിരിക്കുകയും രോഗിക്ക് പ്രതീക്ഷയ്ക്ക് വിപരീതമായി എന്തെങ്കിലും സംഭവിക്കുകയും ചെയ്താൽ എന്താണുണ്ടാവുകയെന്ന് പറയേണ്ടതില്ലല്ലോ..’’ പേര് വെളിപ്പെടുത്താൻ തയാറാവാത്ത സ്വകാര്യ ആശുപത്രി ഉടമ പറയുന്നു.

∙ രോഗിയുടെ തീരുമാനമെന്ന് എങ്ങനെ ഉറപ്പുവരുത്തും?

തനിക്ക് ഐസിയുവിൽ തുടരേണ്ടതില്ല എന്ന് രോഗിക്കോ അടുത്ത ബന്ധുവിനോ തീരുമാനമെടുക്കാം എന്നത് വൻ തോതിൽ ദുരുപയോഗം ചെയ്യപ്പെടാനിടയുള്ള നിർദേശമാണെന്നും നിയമ വിദഗ്ധർ പറയുന്നു. രോഗിയുടെ സാമ്പത്തികാവസ്ഥ, അവകാശികളുടെ താൽപര്യങ്ങൾ എന്നിവയൊക്കെ ഇതിൽ നിർണായകമായേക്കാം. ‘‘രോഗിക്ക് തന്റെ താൽപര്യം അറിയിക്കാൻ കഴിയാത്ത സാഹചര്യത്തിലോ അല്ലാതെയോ മുൻപ് തയാറാക്കിയ വിൽപത്രം അനുസരിച്ച് ഐസിയു ചികിത്സ വേണ്ടെന്നുവയ്ക്കാം എന്നാണല്ലോ മാർഗരേഖയിൽ പറയുന്നത്. വിൽപത്രം പലപ്പോഴും റജിസ്റ്റർ ചെയ്തിരിക്കണം എന്നൊന്നുമില്ല. അങ്ങനെയല്ലാത്ത ഒന്ന് തയാറാക്കുക എന്നത്  അതിസങ്കീർണമായ പ്രക്രിയയുമല്ല.

Representative image. Photo Credit: gorodenkoff/istockphoto.com

രോഗിയുടെ ഏറ്റവും അടുത്ത ബന്ധുവിന് തീരുമാനമെടുക്കാം എങ്കിൽക്കൂടി അത് എല്ലായ്‌പ്പോഴും രോഗിയുടെ നല്ലതു മാത്രം മുൻകൂട്ടി കണ്ടുള്ള തീരുമാനമാവണം എന്നില്ല. സ്വന്തമായി വരുമാനമില്ലാത്തവരുടെ കാര്യത്തിലാണ് ഇത് ഏറ്റവും ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത. ഇനി ചികിത്സിച്ചിട്ട് കാര്യമില്ല എന്ന് വിധിയെഴുതിയ കേസുകളിൽ ചികിത്സ മതിയാക്കുന്നതും മറ്റു കാരണങ്ങളെ മുൻനിർത്തി ഐസിയുവിൽ ചികിത്സ വേണ്ട എന്ന് തീരുമാനമെടുക്കുന്നതും ഒരു പോലെയല്ല. മാർഗനിർദേശങ്ങളിൽ വ്യക്തത വരേണ്ടതുണ്ട്.’’ അഡ്വ.റിച്ചു പൈലിത്താനം പറയുന്നു.

അതേസമയം, ജീവൻരക്ഷാ ഉപകരണങ്ങളുടെ ആവശ്യമില്ല എന്ന് രോഗി മുൻപുതന്നെ കുടുംബാംഗങ്ങളെ അറിയിക്കുകയും ഇത്തരത്തിലൊരു വിൽപത്രം എഴുതി തയാറാക്കുകയും ചെയ്തിട്ടുണ്ടെങ്കിൽ പോലും പലപ്പോഴും രോഗിക്ക് ബോധം നഷ്ടപ്പെടുന്ന അവസ്ഥയിൽ ഈ തീരുമാനം നടപ്പാക്കാൻ വീട്ടുകാർ അനുവദിക്കാത്ത സ്ഥിതിയുമുണ്ട്. അത്തരത്തിലുള്ള രോഗികൾക്ക് ഐസിയു പ്രവേശനം നൽകിയില്ലെങ്കിൽ ആശുപത്രിക്ക് എതിരെ ചികിത്സാ വീഴ്ചയ്ക്ക് കേസ് എടുക്കുക എന്നതാണ് പലപ്പോഴും സംഭവിക്കുക. വിദേശരാജ്യങ്ങളിൽ, രോഗി മുൻകൂർ തീരുമാനിച്ചതിന് അനുസരിച്ച് മാത്രമാവും ചികിത്സാ കാര്യങ്ങൾ മുന്നോട്ടു പോകുക. ഈ സാഹചര്യത്തിൽ,  മാർഗനിർദേശങ്ങൾ നടപ്പാകുന്നതോടെ ഇത്തരം കാര്യങ്ങളിൽ കൃത്യമായ പ്രോട്ടോക്കോൾ ഉണ്ടാകണമെന്ന് ഡോക്ടർമാരും പറയുന്നു. 

English Summary:

Why Central Health Ministry Issued New ICU Guidelines?