രാജ്യത്തെ ഏറ്റവും നീളം കൂടിയ കടൽപ്പാലം... ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ പന്ത്രണ്ടാമത്തെ കടൽപ്പാലം... മുംബൈ ട്രാൻസ്ഹാർബർ ലിങ്കിന്റെ പല വിശേഷണങ്ങളിൽ ചിലത് മാത്രമാണിത്. കടലിൽ വികസനത്തിന്റെ കയ്യൊപ്പ് ചാർത്തി മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി 2024 ജനുവരി 12 ന് രാജ്യത്തിനു സമർപ്പിക്കും. മുംബൈ ശിവ്‌രിയിൽനിന്നു നവിമുംബൈയിലെ നാവസേവയിലേക്ക് 22 കിലോമീറ്റർ നീളത്തിലാണ് കടൽപ്പാലം. 17,843 കോടി രൂപയാണ് നിർമാണച്ചെലവ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈയിൽനിന്നു നവിമുംബൈയിലേക്ക് ഒന്നരമണിക്കൂറിലേറെയുള്ള യാത്ര കേവലം 20 മിനിറ്റായി ചുരുങ്ങുമെന്നതാണു നേട്ടം. അത് മാത്രമല്ല, സ്ഥിരം യാത്രക്കാർക്ക് പ്രതിവർഷം 10 മില്യൺ ലീറ്റർ ഇന്ധനമാണ് ലാഭമെന്ന് കണക്കുകൾ പറയുന്നു. എൻജിനീയറിങ് മികവിലൂടെ രാജ്യത്തെ അദ്ഭുതക്കാഴ്ചകളിലും ട്രാൻസ്ഹാർബർ ലിങ്ക് ഇടംനേടും. മുൻ പ്രധാനമന്ത്രി അടൽബിഹാരി വാജ്പേയിയുടെ സ്മരണാർഥം അടൽ സേതു എന്നാണ് കടൽപ്പാലത്തിനു പേരു നൽകിയിരിക്കുന്നത്. ട്രാൻസ്ഹാർബർ ലിങ്കിന്റെ പ്രത്യേകതകളും നാൾവഴികളും വിശദമായി അറിയാം...

മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് കടൽപ്പാലം (Picture courtesy: MMRDA)
ADVERTISEMENT

∙ ആറുവരിപ്പാത

∙ ഇരുവശത്തേക്കുമായി മൂന്നു വീതം 6 വരികളിലാണു പാത.
∙ 22ൽ 16.5 കിലോമീറ്റർ പൂർണമായും കടലിനു മുകളിലൂടെ.
∙ ശേഷിച്ച 5.5 കിലോമീറ്റർ ഇരുകരകളിൽനിന്നും കടലിലേക്കു ബന്ധിപ്പിക്കുന്നത്.
∙ വീതി: 27 മീറ്റർ.
∙ നഗരവികസന ഏജൻസിയായ മുംബൈ മെട്രൊപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റിയാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

∙ എവിടെ

∙ ദക്ഷിണ മുംബൈയിലെ ശിവ്‌രിയിൽനിന്നു തുടങ്ങി നവിമുംബൈയിലെ നാവസേവയ്ക്കടുത്ത് ചിർളെയിൽ പാത അവസാനിക്കുന്നു.
∙ കടൽപ്പാലത്തിലേക്കു കയറാനും ഇറങ്ങാനും മൂന്നിടങ്ങളിൽ (ശിവ്‌രി, ഉൾവെ, ചിർളെ എന്നിവിടങ്ങളിൽ) സർവീസ് റോഡുകൾ.
∙ മുംബൈ തുറമുഖത്തെയും നവിമുംബൈ ജെഎൻപിടി തുറമുഖത്തെയും കടൽപ്പാലം ബന്ധിപ്പിക്കുന്നു.

ബഹുദൂരം അതിവേഗം

∙ 2016 ഡിസംബർ 24ന് പ്രധാമന്ത്രി നരേന്ദ്ര മോദി ശിലയിട്ടു

∙ 2018 ഏപ്രിൽ 24ന് നിർമാണം ആരംഭിച്ചു. 

∙ 5 വർഷവും 8 മാസവും എടുത്താണ് പാത പൂർത്തിയാക്കിയിരിക്കുന്നത്. 

ADVERTISEMENT

∙ നേട്ടം

∙ ദക്ഷിണ മുംബൈ–നവിമുംബൈ യാത്ര ഒന്നര മണിക്കൂറിൽനിന്ന് 20 മിനിറ്റായി കുറയും.
∙ പുണെ, ഗോവ, െബംഗളൂരു മേഖലകളിലേക്കുള്ള യാത്രാസമയം ഒരു മണിക്കൂറിലേറെ ലാഭിക്കാം.
∙ ദക്ഷിണ മുംബൈയില്‍നിന്ന് അരമണിക്കൂറിനുളളിൽ നിർദിഷ്ട നവിമുംബൈ വിമാനത്താവള പദ്ധതിപ്രദേശത്തെത്താം.
∙ പ്രതിവർഷം 1 കോടി ലീറ്റർ ഇന്ധനം ലാഭിക്കാൻ വഴിയൊരുക്കുമെന്ന് അവകാശവാദം. പരിസ്ഥിതി മലിനീകരണം കുറയ്ക്കും.

∙ എൻജിനീയറിങ് അദ്ഭുതം

∙ 1089 തൂണുകളിലാണ് പാലം സ്ഥിതി ചെയ്യുന്നത്.
∙ കണക്കാക്കിയിരിക്കുന്ന ആയുസ്സ് 100 വർഷം.
∙ ഭൂകമ്പം, സൂനാമി പ്രതിരോധ സാങ്കേതിക വിദ്യകൾ.
∙ കടൽപ്പാലനിർമാണത്തിന് 7 ഒാർത്തോട്രോപ്പിക് സ്റ്റീൽ ഡെക്ക് (ഒഎസ്ഡി) സ്പാനുകൾ ഉപയോഗിച്ചിട്ടുണ്ട്. 75 വർഷത്തിലേറെ ആയുസ്സുള്ള ഒഎസ്ഡി ഇന്ത്യയിൽ ഉപയോഗിക്കുന്നത് ഇതാദ്യം. ബലവും ഭാരക്കുറവും സവിശേഷത. സ്ഥാപിക്കാനും ഇളക്കി നീക്കാനും എളുപ്പം.
∙ നിർമാണത്തിനു വേണ്ടിവന്നത് 1.78 ലക്ഷം ടൺ സ്റ്റീൽ, 5 ലക്ഷം ടൺ സിമന്റ്
∙ കടൽപ്പാലനിർമാണത്തിന് ഉപയോഗിച്ച സ്റ്റീൽ കൊണ്ട് 12 ഐഫൽ ടവറുകൾ (പാരീസ്) നിർമിക്കാം; മൂന്നു ഹൗറ (കൊൽക്കത്ത) പാലങ്ങളും.

മുംബൈ ട്രാൻസ്ഹാർബർ ലിങ്ക് കടൽപ്പാലം (Picture courtesy: MMRDA)
ADVERTISEMENT

∙ നിർമാണം

∙ മൂന്നായി തിരിച്ച് ഒരേസമയം നിർ‍മിച്ച് പരസ്പരം ബന്ധിപ്പിക്കുകയായിരുന്നു.
∙ എൽ ആൻഡ് ടി –ഐഎച്ച്ഐ, ദെയ് വു–ടാറ്റാ എന്നിവയാണ് നിർമാണജോലികൾ നിർവഹിച്ചത്. 
∙ ശരാശരി ഉയരം കടലിൽനിന്ന് 15 മീറ്റർ.
∙ കടൽജീവികൾക്കു നാശം സംഭവിക്കാതിരിക്കാൻ വേണ്ട കരുതൽ സംവിധാനങ്ങൾ ഒരുക്കിയിരുന്നു.‌
∙ കടൽജീവികൾക്കും ദേശാടനപക്ഷികൾക്കും വാഹനങ്ങളുടെ ശബ്ദശല്യം ഒഴിവാക്കാൻ പാലത്തിൽ മറ.
∙ ഭാഭാ അറ്റോമിക് റിസർച് സെന്റർ അടക്കം സുരക്ഷാപ്രശ്നങ്ങൾ ഉള്ള മേഖലയിൽ കടൽപ്പാലത്തിൽ നിന്നുള്ള കാഴ്ച മറയ്ക്കാൻ വശങ്ങളിൽ വ്യൂ ബാരിയറുകൾ.

∙ പറപറക്കാം

∙ പരമാവധി വേഗം 100 കിലോമീറ്റർ 
∙ വാഹനം കടന്നുപോകുമ്പോൾ ഒാട്ടമാറ്റിക് ആയി ടോൾ ഇൗടാക്കുന്ന ഒാപ്പൺ റോഡ് ടോളിങ് സംവിധാനം.
∙ എഐ ക്യാമറകൾ.
∙ എപ്പോഴും സജ്ജമായി എമർജൻസി ടീമുകൾ. തകരാറിലായ വാഹനങ്ങൾ നീക്കിയിടാൻ എമർജൻസി ലൈനുകൾ.

അനുബന്ധ വികസനം

∙ മുംബൈ നഗരത്തിലെ തിരക്കു കുറയ്ക്കുംവിധം നവിമുംബൈയുടെ ഒരുഭാഗം ഉൾപ്പെടുന്ന റായ്ഗഡ് ജില്ലയിലേക്ക് കുടിയേറ്റം വർധിക്കാൻ കടൽപ്പാലം കാരണമാകും.

∙ റായ്ഗഡ് ജില്ലയിൽ മൂന്നാം മുംബൈ ടൗൺഷിപ്പിന്റെ വികസനത്തിന് വഴിതുറക്കുന്നു.

∙ കഴുത്തറപ്പൻ ടോൾ

∙ 22 കിലോമീറ്റർ പാത കടക്കാൻ കാറിന് ഒരു വശത്തേക്ക് 250 രൂപയാണ് ടോൾ.
∙ ഇരുവശത്തേക്കുമായി കാറിന് 375 രൂപ ടോൾ.
∙ പതിവുയാത്രക്കാർക്ക് പ്രതിമാസം പതിനായിരം രൂപയിലധികം ടോൾ. അതിനാൽ, പ്രതിദിന യാത്രക്കാർക്ക് ഉപകാരപ്പെടില്ലെന്ന് വിമർശനം.
∙ ബൈക്കിനും ഒാട്ടോറിക്ഷയ്ക്കും യാത്രാനുമതിയില്ല. കടൽപ്പാലത്തിലെ ബസ് സർവീസ് സംബന്ധിച്ചും തീരുമാനമായിട്ടില്ല. 

കടൽപ്പാലത്തിന്റെ കൂടുതൽ ചിത്രങ്ങൾ ചുവടെ കാണാം...

(Picture courtesy: MMRDA)
(Picture courtesy: MMRDA)
(Picture courtesy: MMRDA)
(Picture courtesy: MMRDA)