‘ഊർജസ്വലമായ പുതിയ ഇന്ത്യ’ക്ക് ചിറകേകാൻ എയർബസ് എ350 എന്ന ആകാശക്കൊട്ടാരം; എയർ ഇന്ത്യയെ അടിമുടി പരിഷ്കരിച്ച് ടാറ്റ
ആകാശത്തേക്കു ചിറകുവിരിക്കുന്നതിനു തൊട്ടുമുൻപായി എയർബസിന്റെ പടുകൂറ്റൻ ആകാശയാനങ്ങളുടെ അവസാനഘട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്ന ഇടമാണ് ഫ്രാൻസിലെ ടൗലൗസ് പെയിന്റ് സെന്റർ. ഇവിടുത്തെ സർവസജ്ജമായ പതിമൂന്ന് പെയ്ന്റിങ് ഹാളുകളിലൊന്നിൽ വർണമണിഞ്ഞ ഒരു വിമാനത്തിന്റേതായി പുറത്തെത്തിയ ചിത്രങ്ങൾ അടുത്തിടെ ലോകശ്രദ്ധ ആകർഷിച്ചു. സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേര്‍ ആ ചിത്രങ്ങളെക്കുറിച്ചു ചർച്ച ചെയ്തു. കാരണം അതിൽ ചുവപ്പ് നിറത്തിൽ ആലേഖനം ചെയ്തിരുന്നു - എയര്‍ ഇന്ത്യ.
ആകാശത്തേക്കു ചിറകുവിരിക്കുന്നതിനു തൊട്ടുമുൻപായി എയർബസിന്റെ പടുകൂറ്റൻ ആകാശയാനങ്ങളുടെ അവസാനഘട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്ന ഇടമാണ് ഫ്രാൻസിലെ ടൗലൗസ് പെയിന്റ് സെന്റർ. ഇവിടുത്തെ സർവസജ്ജമായ പതിമൂന്ന് പെയ്ന്റിങ് ഹാളുകളിലൊന്നിൽ വർണമണിഞ്ഞ ഒരു വിമാനത്തിന്റേതായി പുറത്തെത്തിയ ചിത്രങ്ങൾ അടുത്തിടെ ലോകശ്രദ്ധ ആകർഷിച്ചു. സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേര്‍ ആ ചിത്രങ്ങളെക്കുറിച്ചു ചർച്ച ചെയ്തു. കാരണം അതിൽ ചുവപ്പ് നിറത്തിൽ ആലേഖനം ചെയ്തിരുന്നു - എയര്‍ ഇന്ത്യ.
ആകാശത്തേക്കു ചിറകുവിരിക്കുന്നതിനു തൊട്ടുമുൻപായി എയർബസിന്റെ പടുകൂറ്റൻ ആകാശയാനങ്ങളുടെ അവസാനഘട്ട അറ്റകുറ്റപ്പണികള്‍ നടക്കുന്ന ഇടമാണ് ഫ്രാൻസിലെ ടൗലൗസ് പെയിന്റ് സെന്റർ. ഇവിടുത്തെ സർവസജ്ജമായ പതിമൂന്ന് പെയ്ന്റിങ് ഹാളുകളിലൊന്നിൽ വർണമണിഞ്ഞ ഒരു വിമാനത്തിന്റേതായി പുറത്തെത്തിയ ചിത്രങ്ങൾ അടുത്തിടെ ലോകശ്രദ്ധ ആകർഷിച്ചു. സമൂഹമാധ്യമങ്ങളിൽ നിരവധിപ്പേര്‍ ആ ചിത്രങ്ങളെക്കുറിച്ചു ചർച്ച ചെയ്തു. കാരണം അതിൽ ചുവപ്പ് നിറത്തിൽ ആലേഖനം ചെയ്തിരുന്നു - എയര്‍ ഇന്ത്യ.
ആകാശത്തേക്കു ചിറകുവിരിക്കുന്നതിന് തൊട്ടുമുൻപായി എയർബസിന്റെ പടുകൂറ്റൻ വിമാനങ്ങളുടെ അവസാനഘട്ട അറ്റകുറ്റപ്പണികൾ നടക്കുന്ന ഇടമാണ് ഫ്രാൻസിലെ ടൗലൗസ് പെയിന്റ് സെന്റർ. ഇവിടത്തെ സർവസജ്ജമായ പതിമൂന്ന് പെയ്ന്റിങ് ഹാളുകളിൽ ഒന്നിൽ പെയിന്റിങ് പൂർത്തിയായ ഒരു വിമാനത്തിന്റെ ചിത്രങ്ങൾ അടുത്തിടെ ലോകശ്രദ്ധ ആകർഷിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽ ഒട്ടേറെപ്പേർ ആ ചിത്രങ്ങളെക്കുറിച്ച് ചർച്ച ചെയ്തു. കാരണം അതിൽ ചുവപ്പ് നിറത്തിൽ ആലേഖനം ചെയ്തിരുന്നു - എയർ ഇന്ത്യ!
എയർബസ് എ350 എന്ന വൈഡ് ബോഡി എയർക്രാഫ്റ്റ് 2024 ജനുവരി 22 മുതൽ ഇന്ത്യൻ ആകാശത്തെ മേഘപാളികളെ തൊട്ടുരുമ്മി കുതിക്കും. ദശകങ്ങളുടെ ചരിത്രമുള്ള എയർ ഇന്ത്യയെ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിനു ശേഷമുള്ള വലിയ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്. എയർ ഇന്ത്യ സ്വന്തമാക്കിയ എയർബസ് വിമാനങ്ങളുടെ പ്രത്യേകതകൾ എന്തൊക്കെയാണ്? എയർബസിന് പുറമേ ഏതൊക്കെ വിമാനങ്ങളാണ് എയർ ഇന്ത്യ സ്വന്തമാക്കുന്നത്? അറിയാം...
∙ 60 വർഷത്തിനു ശേഷം മാറുന്ന യൂണിഫോം, ആധുനികതയും പാരമ്പര്യവും സമാസമം
രാജ്യത്ത് എ350 വിമാനം അവതരിപ്പിക്കുന്ന ആദ്യ എയർലൈൻ, ചുവപ്പ്, ഡാർക്ക് പർപ്പിൾ, സ്വർണ നിറങ്ങളോടുകൂടിയ പുതിയ ലോഗോ, 60 വർഷത്തെ ചരിത്രത്തിലാദ്യമായി ജീവനക്കാരുടെ മാറുന്ന യൂണിഫോം എന്നിങ്ങനെ നിരവധി മാറ്റങ്ങളുടെ പാതയിലാണ് നിലവിൽ ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ. പ്രശസ്ത ഫാഷൻ ഡിസൈനർ മനീഷ് മൽഹോത്രയാണ് എയർ ഇന്ത്യയുടെ സംസ്കാരവും ബ്രാൻഡിങ്ങുമൊക്കെ സമന്വയിപ്പിക്കുന്ന പുതിയ യൂണിഫോം രൂപകൽപന ചെയ്തത്. മോഡേൺ രീതിയിലെ റെഡി ടു വെയർ ഓംബ്രെ സാരിയും ബ്ലൗസും ബ്ലേസറുമാണ് കാബിൻ ക്രൂ വനിതാ അംഗങ്ങൾക്കായി തയാറാക്കിയിട്ടുള്ളത്. പുരുഷന്മാർക്ക് ബന്ദ്ഗാലയും പൈലറ്റുമാർക്ക് സ്വർണ ബട്ടണുകളോട് കൂടിയ കറുത്ത സ്യൂട്ടുമാണുള്ളത്. എയർ ഇന്ത്യയുടെ പുതിയ ലോഗോയും വസ്ത്രത്തിൽ ചേർത്തിട്ടുണ്ട്. എയർ ഇന്ത്യയുടെ ആദ്യ എയർബസ് എ350യുടെ സർവീസ് ആരംഭിക്കുന്നതോടെയാകും ജീവനക്കാരെ ഈ പുതിയ വേഷവിധാനത്തിൽ കാണാനാവുക.
എയർ ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിന്റെ അടയാളവും ശോഭനമായ ഭാവിയുടെ വാഗ്ദാനവുമാണ് ഈ വസ്ത്രങ്ങളെന്ന് പുതിയ യൂണിഫോം പങ്കുവച്ചുകൊണ്ട് എയർ ഇന്ത്യ ‘എക്സി’ൽ കുറിച്ചു. രാജ്യത്തെ പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്ര വിഭാവനം ചെയ്ത ഈ യൂണിഫോമുകളിൽ ചുവപ്പ്, ഡാർക്ക് പർപ്പിൾ, സ്വർണ നിറങ്ങളാണുള്ളത്. ‘ആത്മവിശ്വാസമുള്ള, ഊർജസ്വലമായ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതാണിത്’, എയർ ഇന്ത്യ പറഞ്ഞു.
∙ വരുന്നത് 470 വിമാനങ്ങൾ
ഇന്റർനാഷനൽ ഫിനാൻഷ്യൽ സർവീസസ് സെന്ററായ (IFSC) ഗുജറാത്ത് ഇന്റർനാഷനൽ ഫിനാൻസ് ടെക് സിറ്റിയിൽ (ഗിഫ്റ്റ് സിറ്റി) വഴി പാട്ടത്തിനെടുക്കുന്ന വിമാനമെന്ന പ്രത്യേകതയും എയർബസിനുണ്ട്. 70 വൈഡ് ബോഡി വിമാനങ്ങൾക്കും 400 നാരോ ബോഡി വിമാനങ്ങൾക്കും എയർ ഇന്ത്യ കഴിഞ്ഞ ജനുവരിയിൽ ഓർഡർ നൽകിയിരുന്നു. ഓർഡറിൽ 40 എയർബസ് എ350, 20 ബോയിങ് ബി787, 10 ബോയിങ് ബി777-9 വൈഡ് ബോഡി എയർക്രാഫ്റ്റുകൾ, 210 എയർബസ് എ320/321 നിയോ, 190 ബോയിങ് 737 മാക്‌സ് എന്നിവ ഉൾപ്പെടുന്നു.
എയര്‍ ഇന്ത്യയുടെ എ350-900ല്‍ മൂന്ന് ക്ലാസുകളിലായിട്ടാണ് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആകെയുള്ളത് 316 സീറ്റുകള്‍. ഇതില്‍ 28 സ്വകാര്യ ബിസിനസ് സ്യൂട്ടുകള്‍ ഉണ്ട്. ഈ ക്ലാസിൽ സീറ്റുകൾ കിടക്കകളാക്കി മാറ്റാം. വിശാലമായ ലെഗ്‌റൂമും അധിക സൗകര്യങ്ങളുമുള്ള 24 പ്രീമിയം ഇക്കണോമി സീറ്റുകളും 264 ഇക്കണോമി സീറ്റുകളും ഈ വിമാനത്തിൽ ഉള്‍പ്പെടുന്നു.
300-410 സീറ്റർ വിഭാഗത്തിൽ ലോകത്തിലെ ഏറ്റവും ആധുനികവും കാര്യക്ഷമവുമായ വൈഡ് ബോഡി വിമാനമാണ് എ350. കഴിഞ്ഞ വർഷം ഡിസംബർ 23ന് ആദ്യ എ350–900 എയർബസ് ഡൽഹി വിമാനത്താവളത്തിലെത്തി. വിടി–ജെആർഎ എന്നാണ് ഇതിന്റെ പേര്. ഏതാനും ദിവസം മുൻപ് എ350 എയർബസിന്റെ ആഭ്യന്തര സർവീസിലേക്കുള്ള ബുക്കിങ്ങിനും എയർ ഇന്ത്യ തുടക്കം കുറിച്ചിട്ടുണ്ട്.
34 എയർബസ് എ350-1000 വിമാനങ്ങളിലും ആറ് എ350-900 വൈഡ് ബോഡി ജെറ്റുകളിലും റോൾസ് റോയ്‌സിന്റെ ട്രെന്റ് എക്സ്ഡബ്ല്യുബി എൻജിനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഈ എൻജിനുകൾ ഘടിപ്പിച്ച എ350, സമാനമായ വിമാനങ്ങളേക്കാൾ 20% കൂടുതൽ ഇന്ധനക്ഷമതയുള്ള തരത്തിലാണ് രൂപകൽപന ചെയ്തിരിക്കുന്നത്. എ350-900ന് 16-17 മണിക്കൂർ നിർത്താതെ പറക്കാൻ കഴിയുമെന്ന് നിർമാതാക്കളായ എയർബസ് പറയുന്നു.
∙ ആദ്യം ആഭ്യന്തര സർവീസുകൾ
എ350 വിമാനത്തിന്റെ എൻജിനീയറിങ് ലൈൻ മെയ്ന്റനൻസിനുള്ള റെഗുലേറ്ററി അനുമതികൾ എയർ ഇന്ത്യക്ക് കഴിഞ്ഞ മാസം ആദ്യം ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ നിന്ന് ലഭിച്ചിരുന്നു. വിമാനത്തിന്റെ സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി എയർ ഇന്ത്യ, വിസ്താര, ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എഐഎക്സ് കണക്റ്റ് എന്നിവിടങ്ങളിൽ നിന്നുള്ള എൻജിനീയർമാരെ പാരിസിലെ എയർബസ് സെന്ററിൽ പരിശീലനത്തിന് അയച്ചു. ജീവനക്കാരെ പുതിയ വിമാനവുമായി പരിചയപ്പെടുത്തുന്നതിനായി എയർബസ് എ350 വിമാനങ്ങൾ ആദ്യഘട്ടത്തിൽ ബെംഗളൂരു, ചെന്നൈ, ഡൽഹി, ഹൈദരാബാദ്, മുംബൈ എന്നീ നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ആഭ്യന്തര സർവീസുകളാവും തുടങ്ങുക. തുടർന്നായിരിക്കും വിദേശ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ആരംഭിക്കുക.
ചൊവ്വ ഒഴികെയുള്ള എല്ലാ ദിവസവും ബെംഗളൂരുവിൽനിന്ന് മുംബൈ, മുംബൈയിൽനിന്ന് ചെന്നൈ, ചെന്നൈയിൽ നിന്ന് ബെംഗളൂരു എന്നീ റൂട്ടുകളിൽ ഫ്ലൈറ്റ് നമ്പർ AI589 പറക്കും. ചൊവ്വ ഒഴികെയുള്ള എല്ലാ ദിവസവും ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കും ചെന്നൈയിൽ നിന്ന് ഹൈദരാബാദിലേക്കും ഹൈദരാബാദിൽ നിന്ന് ബെംഗളൂരുവിലേക്കും ഫ്ലൈറ്റ് നമ്പർ AI587 പറക്കും. ഫ്ലൈറ്റ് നമ്പർ AI868, AI869 എന്നിവ ചൊവ്വാഴ്ചകളിൽ സർവീസ് നടത്തും. ബെംഗളൂരുവിൽനിന്ന് ഡൽഹിയിലേക്കും ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്കുമാണ് ഈ സർവീസ്
∙ യാത്രക്കാർക്ക് സ്വർഗം, ആഡംബരവും സൗകര്യങ്ങളും ചേർന്ന പറക്കുന്ന കൊട്ടാരം
എയർ ഇന്ത്യയുടെ എ350-900ൽ മൂന്ന് ക്ലാസുകളിലായിട്ടാണ് യാത്രാ സൗകര്യം ഒരുക്കിയിരിക്കുന്നത്. ആകെയുള്ളത് 316 സീറ്റുകൾ. ഇതിൽ 28 സ്വകാര്യ ബിസിനസ് സ്യൂട്ടുകൾ ഉണ്ട്. ഈ ക്ലാസിൽ സീറ്റുകൾ കിടക്കകളാക്കി മാറ്റാം. വിശാലമായ ലെഗ്‌റൂമും അധിക സൗകര്യങ്ങളുമുള്ള 24 പ്രീമിയം ഇക്കണോമി സീറ്റുകളും 264 ഇക്കണോമി സീറ്റുകളും ഈ വിമാനത്തിൽ ഉൾപ്പെടുന്നു. എല്ലാ യാത്രക്കാർക്കും എച്ച്ഡി സ്‌ക്രീനുകളുള്ള ഏറ്റവും പുതിയ തലമുറ പാനസോണിക് ഇഎക്സ് 3 ഇൻ-ഫ്ലൈറ്റ് എന്റർടെയ്ൻമെന്റ് സിസ്റ്റവും ആസ്വദിക്കാം.