ആ അമ്മ കരയുന്നു: ‘എന്റെ മകളെ വീണ്ടും വീണ്ടും കൊലപ്പെടുത്തി; വീട്ടിൽ പൊലീസുണ്ട്, പക്ഷേ പേടിയാണ്; അവരൊക്കെ പാർട്ടിക്കാരാണ്’
‘‘രണ്ടു തവണയാണ് എന്റെ മകൾ ക്രൂരമായി കൊല്ലപ്പെട്ടത്. ആദ്യം അവൻ എന്റെ മോളെ കൊന്നു കെട്ടിത്തൂക്കി. തെളിവില്ലെന്നു പറഞ്ഞ് കോടതി അവനെ വെറുതെ വിട്ടതോടെ മോളെ വീണ്ടും കൊന്നു. ഇപ്പോ അവർക്ക് ഞങ്ങളെയും കൊല്ലണം. സത്യത്തിൽ പേടിയാണ്. എന്തും സംഭവിക്കാം എന്ന പേടി.’’ വണ്ടിപ്പെരിയാറ്റിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ മകളുടെ ഓർമകളുടെ ചൂടിൽ ഉള്ളുരുകി കഴിയുന്ന അമ്മയ്ക്ക് ആരോട് പരാതി പറയണം എന്നറിയില്ല, ആര് സഹായിക്കും എന്നുമറിയില്ല. ആറു വയസ്സുകാരിയായ മകളെ കൊന്നവർ സ്വതന്ത്രമായി പുറത്തു ജീവിക്കുന്നു, അവൾക്ക് നീതി കിട്ടാൻ പരിശ്രമിച്ച ഭർത്താവിനെ പ്രതിയായിരുന്നയാളുടെ ബന്ധു കുത്തിപ്പരുക്കേൽപ്പിച്ച് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇനി മുന്നിലുള്ളത് ഹൈക്കോടതിയിലെ അപ്പീൽ പ്രതീക്ഷ മാത്രം. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചതിനു ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ എന്നയാളെ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടിട്ട് ജനുവരി 14ന് ഒരു മാസം തികയും. കേസിന്റെ അപ്പീൽ ഇതുവരെ ഹൈക്കോടതി പരിഗണിച്ചിട്ടില്ല. മകൾക്ക് നീതി കിട്ടും എന്നുള്ള ഒറ്റ പ്രതീക്ഷയിൽ ജീവിക്കുന്ന അമ്മ പറയുന്നു- ‘‘ഇനിയും ഞങ്ങളെ തോൽപ്പിക്കരുത്!!’’. ആ അമ്മ മനസ്സു തുറക്കുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ...

‘‘രണ്ടു തവണയാണ് എന്റെ മകൾ ക്രൂരമായി കൊല്ലപ്പെട്ടത്. ആദ്യം അവൻ എന്റെ മോളെ കൊന്നു കെട്ടിത്തൂക്കി. തെളിവില്ലെന്നു പറഞ്ഞ് കോടതി അവനെ വെറുതെ വിട്ടതോടെ മോളെ വീണ്ടും കൊന്നു. ഇപ്പോ അവർക്ക് ഞങ്ങളെയും കൊല്ലണം. സത്യത്തിൽ പേടിയാണ്. എന്തും സംഭവിക്കാം എന്ന പേടി.’’ വണ്ടിപ്പെരിയാറ്റിലെ ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ മകളുടെ ഓർമകളുടെ ചൂടിൽ ഉള്ളുരുകി കഴിയുന്ന അമ്മയ്ക്ക് ആരോട് പരാതി പറയണം എന്നറിയില്ല, ആര് സഹായിക്കും എന്നുമറിയില്ല.
ആറു വയസ്സുകാരിയായ മകളെ കൊന്നവർ സ്വതന്ത്രമായി പുറത്തു ജീവിക്കുന്നു, അവൾക്ക് നീതി കിട്ടാൻ പരിശ്രമിച്ച ഭർത്താവിനെ പ്രതിയായിരുന്നയാളുടെ ബന്ധു കുത്തിപ്പരുക്കേൽപ്പിച്ച് നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഇനി മുന്നിലുള്ളത് ഹൈക്കോടതിയിലെ അപ്പീൽ പ്രതീക്ഷ മാത്രം. വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചതിനു ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ അർജുൻ എന്നയാളെ കോടതി കുറ്റവിമുക്തനാക്കി വെറുതെ വിട്ടിട്ട് ജനുവരി 14ന് ഒരു മാസം തികയും. കേസിന്റെ അപ്പീൽ ഇതുവരെ ഹൈക്കോടതി പരിഗണിച്ചിട്ടില്ല. മകൾക്ക് നീതി കിട്ടും എന്നുള്ള ഒറ്റ പ്രതീക്ഷയിൽ ജീവിക്കുന്ന അമ്മ പറയുന്നു- ‘‘ഇനിയും ഞങ്ങളെ തോൽപ്പിക്കരുത്!!’’. ആ അമ്മ മനസ്സു തുറക്കുകയാണ് ‘മനോരമ ഓൺലൈൻ പ്രീമിയ’ത്തിൽ...
∙ ആരോടും ദേഷ്യമില്ല, വേണ്ടത് മകൾക്ക് നീതി
എന്റെ മോളെ കൊന്ന പ്രതിയെ പൊലീസ് പിടിച്ചുകൊണ്ടുപോയ ശേഷവും കോടതിയിൽ വാദം നടക്കുന്ന സമയത്തുമെല്ലാം അർജുന്റെ അച്ഛനും ബന്ധുക്കളുമെല്ലാം ഇവിടെ ഈ ലയത്തിലാണ് താമസിച്ചത്. അന്നൊന്നും ഒരു കുത്തുവാക്കോ വഴക്കോ ഞങ്ങൾ പറഞ്ഞിട്ടില്ല. ഈ നാട്ടുകാർ മുഴുവൻ അവരെ തല്ലാൻ നിൽക്കുകയായിരുന്നു. എന്നിട്ടും ഞങ്ങൾ ഒന്നും ചെയ്തില്ല. അവന്റെ വീട്ടുകാരുടെ മുന്നിൽ കരഞ്ഞതല്ലാതെ വേറെ ഒരു അക്രമവും ചെയ്തിട്ടില്ല. ലയത്തിൽ എല്ലാവരും ഒരു കുടുംബം പോലെ ആയിരുന്നു. അവർക്കും എന്റെ മോൾ സ്വന്തം മോളെപ്പോലെ ആയിരുന്നെന്നാണ് ഞങ്ങൾ കരുതിയത്. എന്നിട്ട് ഞങ്ങൾ അവരെ ഉപദ്രവിക്കുമെന്ന് പറഞ്ഞാണ് അവരിവിടുന്ന് മാറി താമസിച്ചത്.
എന്റെ ഭർത്താവിനെ കുത്തിക്കൊല്ലാൻ നോക്കിയ ആൾ മദ്യപിച്ച് ഞങ്ങളെ അസഭ്യം പറയുമായിരുന്നു. അവരുള്ളപ്പോൾ ഒരു മരണവീട്ടിൽ പോലും പോകാൻ ഞങ്ങൾക്കു പേടിയായിരുന്നു. പരമാവധി എല്ലാവരിൽനിന്നും അകന്നാണ് ജീവിച്ചത്. എന്നിട്ടും അയാൾ എന്റെ ഭർത്താവിനെ കൊല്ലാൻ നോക്കി. അദ്ദേഹത്തിന് ഇപ്പോൾ നടക്കാൻ പോലും ആവുന്നില്ല. മോൾക്ക് വേണ്ടി ഓടിനടന്ന് എല്ലാം ചെയ്തിരുന്നയാളാണ്. ഞങ്ങൾക്ക് ഇനിയാരാ ഉള്ളത്. ഞങ്ങൾക്ക് ആരോടും ദേഷ്യമില്ല, പക്ഷേ, ഞങ്ങളുടെ അവസ്ഥ വേറെ ഒരു മാതാപിതാക്കൾക്കും ഇനി വരരുത്.
∙ അവനെ പുറത്തുവിട്ട് ഒരന്വേഷണവും വേണ്ട
എന്റെ മോളെ കൊന്നവനെ സ്വതന്ത്രമായി വിട്ട് ഒരന്വേഷണവും വേണ്ട. അവനെ പിടിച്ച് ജയിലിലിടണം. കേസ് ഇനിയും നീണ്ടുപോകാനിടയുണ്ടെന്നാണ് എല്ലാരും പറയുന്നത്. അപ്പോഴെല്ലാം എന്റെ കുഞ്ഞിനെ കൊന്നവന് നല്ല ജീവിതമായിരിക്കും. ഞങ്ങൾക്കോ? നഷ്ടം എല്ലാം ഞങ്ങൾക്കല്ലേ. അവനെ പിടിച്ച് ജയിലിലിട്ടിട്ട് കേസ് തുടരണം. ഇത് മുഖ്യമന്ത്രിയോടും നേരിട്ട് പറഞ്ഞിട്ടുണ്ട്.
പ്രതിയുടെ ഒരു ബന്ധു ഒഴികെ വേറെയാരും മൊഴി മാറ്റിപ്പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ലെന്ന് എനിക്ക് ഉറപ്പാ. അവരെത്ര കാശ് കൊടുത്താലും പറയൂല്ല. കാരണം മനുഷ്യൻമാർക്ക് ആർക്കും ഇങ്ങനെ ഒരു ദ്രോഹം ചെയ്തവനോട് ക്ഷമിക്കാൻ പറ്റില്ല
എപ്പോഴും ഞങ്ങളുടെ വീട്ടിൽ ഒരംഗത്തെപ്പോലെ കണ്ടിരുന്ന, മോളുടെ സഹോദരന്റെ സ്ഥാനത്ത് കണ്ടിരുന്ന അവനാണ് എന്റെ മോളെ ഇങ്ങനെ ചെയ്തത്. പുറത്തൂന്ന് ഒരാളല്ലല്ലോ... എല്ലാർക്കും അറിയുന്ന ഒരാൾ ഞങ്ങളുടെ കയ്യകലത്ത് മോളോട് ഇങ്ങനെ ചെയ്തൂന്ന് അറിയുമ്പോ അവനോട് എങ്ങനെ പൊറുക്കാൻ പറ്റും..എന്റെ മോൾക്ക് നീതി കിട്ടണമെങ്കിൽ അവൻ ശിക്ഷിക്കപ്പെടണം. കിട്ടാവുന്നതിൽ ഏറ്റവും വലിയ ശിക്ഷതന്നെ കിട്ടണം.
∙ ശിക്ഷ കിട്ടാൻ തക്ക തെളിവ് കണ്ടെത്തണം
അവനാണ് ഞങ്ങടെ കുട്ടിയെ കൊന്നതെന്ന് തെളിവില്ലെന്നാണ് കോടതി പറഞ്ഞത്. പൊലീസ് അന്വേഷിച്ചതല്ലേ. എത്ര തെളിവുകൾ സമർപ്പിച്ചു. എന്നിട്ടും അതൊന്നും പോരെന്നാണോ? ഇനി സിബിഐ വന്ന് അന്വേഷിക്കട്ടെ. ഞങ്ങൾക്ക് അത്രയ്ക്ക് ഉറപ്പാണ്. ഈ ലയത്തിലുള്ള ആരോട് വേണമെങ്കിലും ചോദിച്ച് നോക്ക്... അവർക്കൊന്നും സംശയം ഇല്ല. അതെല്ലാം എല്ലാവരും കോടതിടെ മുന്നിലും പറഞ്ഞതല്ലേ. പ്രതിയുടെ ഒരു ബന്ധു ഒഴികെ വേറെയാരും മൊഴി മാറ്റിപ്പറഞ്ഞിട്ടില്ല. ഇനി പറയുകയും ഇല്ലെന്ന് എനിക്ക് ഉറപ്പാ. അവരെത്ര കാശ് കൊടുത്താലും പറയൂല്ല. കാരണം മനുഷ്യൻമാർക്ക് ആർക്കും ഇങ്ങനെ ഒരു ദ്രോഹം ചെയ്തവനോട് ക്ഷമിക്കാൻ പറ്റില്ല. അവനെ വെറുതെ വിടരുത്. എന്റെ മോളോട് ചെയ്തതിനെല്ലാം ശിക്ഷ കിട്ടണം.
∙ എങ്ങനെ മുന്നോട്ടു പോകുമെന്നറിയില്ല
കോടതിയിൽ പോകുന്നതിനും കേസ് നടത്തിപ്പിനുമെല്ലാം ഞങ്ങൾ അധ്വാനിച്ചുണ്ടാക്കിയ കാശായിരുന്നു മുടക്കിയിരുന്നത്. ഓരോ തവണയും സാക്ഷികളെ കൊണ്ടുപോകണമെങ്കിൽപോലും വണ്ടിവിളിച്ച് പോകണമായിരുന്നു. 4000 രൂപ വരെ അതിനു ചെലവാകും. അങ്ങനെ നാൽപതോളം തവണ പോയിട്ടുണ്ട്. ഇനി മുന്നോട്ട് പോകണമെങ്കിലും അങ്ങനെതന്നെ ആവും. ഞാൻ തോട്ടത്തിൽ പണിക്ക് പോകുന്നതും ഭർത്താവിന്റെ കുമളിയിലെ കടയും ആയിരുന്നു വരുമാന മാർഗം.
അക്രമമുണ്ടായതോടെ കടയിൽ പോക്കും നിന്നു. ഞങ്ങളുടെ മകൻ തമിഴ്നാട്ടിലായിരുന്നു പഠിച്ചിരുന്നത്. കേസിന്റെ വിധിക്ക് ശേഷം അവൻ തിരികെപോയിട്ടില്ല. വിവരങ്ങളറിഞ്ഞ് ഒരുപാടു പേർ വീട്ടിലും മറ്റും വന്നിരുന്നു. എന്നാൽ ഒരു രൂപ പോലും സഹായം കിട്ടിയിട്ടില്ല. കേസിൽ പൊലീസുകാർ പട്ടികവിഭാഗ പീഡന നിരോധന നിയമം ചുമത്താത്തതിനാൽ അങ്ങനെ കിട്ടുമായിരുന്ന സഹായവും ഇല്ലാതാക്കി. എങ്കിലും ഇനിയും പരമാവധി ശ്രമിക്കും. ഞങ്ങളുടെ മോളല്ലേ, ഞങ്ങൾക്ക് വിട്ടുകളയാൻ പറ്റില്ലല്ലോ..
∙ അവരൊക്കെ പാർട്ടിക്കാരാണ്, പേടിയുണ്ട്
സത്യം പറഞ്ഞാൽ പേടിയാണ്. പട്ടാപ്പകലാണ് ഭർത്താവിനെ അയാൾ ആക്രമിച്ചത്. അവരൊക്കെ പാർട്ടിക്കാരാണ്. അന്ന് അദ്ദേഹത്തെ കുത്തിയ ശേഷം അയാൾ ഓടിക്കയറിയത് സിപിഎം ഓഫിസിലേക്കാണ്. ഇപ്പോൾ ഞങ്ങളുടെ വീടിനു പൊലീസ് കാവലുണ്ട്. എന്നാൽ എവിടെയെങ്കിലും പോകുമ്പോൾ പൊലീസുകാരെ കൂടെ കൊണ്ടുപോകാനും വണ്ടി ഞങ്ങൾ വിളിക്കണം.
∙ എത്രയും പെട്ടെന്ന് കേസ് പുനഃരാരംഭിക്കണം
കട്ടപ്പന കോടതി വിധിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ കൊടുത്തിട്ട് രണ്ടാഴ്ചയായി. കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് എത്രയും പെട്ടെന്ന് കോടതി കേസ് പരിഗണിക്കണം എന്നാണ് അഭ്യർഥന. തെളിവുകൾ എല്ലാം ഹാജരാക്കിയതാണ്. കൂടുതൽ തെളിവുകൾ വേണമെങ്കിൽ എന്ത് സഹായത്തിനും ഞങ്ങൾ തയാറാണ്. എന്റെ പൊന്നുമോൾക്ക് നീതികിട്ടണം. കേസിൽ സ്വന്തം നിലയ്ക്ക് അപ്പീൽ കൊടുക്കാനും ഞങ്ങൾ ശ്രമിക്കുന്നുണ്ട്. വലിയ ചെലവുള്ള കാര്യമാണ്. വക്കീലിനെ ഇതുവരെ ശരിയായിട്ടില്ല. എങ്കിലും ഞങ്ങൾ ശ്രമിക്കുന്നുണ്ട്.