അടിയന്തര സഹായം സജ്ജം, തുരങ്കത്തിൽ എന്താണ് സംഭവിച്ചത്? കുതിരാൻ യാത്ര വീണ്ടും കുരുക്കാകുമോ? എന്താണ് നിയന്ത്രണം? അറിയേണ്ടതെല്ലാം
കേരളത്തിൽ ആദ്യമായി ആറു വരിപ്പാത നിർമിച്ചത് സേലം- കൊച്ചി 544 ദേശീയപാതയിലെ മണ്ണുത്തി മുതൽ വടക്കഞ്ചേരി വരെയുള്ള 28.5 കിലോമീറ്ററിലാണ്. ദേശീയപാതയിൽ ആദ്യമായി ആറുവരിയിൽ തുരങ്കപാത നിർമിക്കുന്നതും ഇതേ പാതയിലെ കുതിരാനിലാണ്. പാലക്കാട്ടുനിന്നു കുതിരാൻ വഴി തൃശൂരിലേക്കുണ്ടായിരുന്ന പരമ്പരാഗത പാതയുടെ ചരിത്രം ടിപ്പു സുൽത്താന്റെ കാലത്തേക്കും നീളും. കുതിരപ്പുറത്തു പടയോട്ടം നടത്തിയ കാലത്തു ടിപ്പു സുൽത്താൻ വെട്ടിയ പാതയാണിതെന്നാണ് ഒരു കഥ. എന്നാൽ 1844ൽ ആണു കുതിരാനിലെ കാട്ടുപാത ഗതാഗതയോഗ്യമാക്കിയതെന്നു പാണഞ്ചേരി പഞ്ചായത്തു തയാറാക്കിയ ചരിത്രരേഖയിൽ പറയുന്നു. അക്കാലത്തെ ദിവാന്റെ മകനായ വെങ്കിട്ടരാമയ്യയുടെ ഭാര്യയ്ക്കും പരിവാരത്തിനും എളുപ്പത്തിൽ തമിഴ്നാട്ടിലെത്താൻ വേണ്ടിയാണു പാത ഗതാഗതയോഗ്യമാക്കിയത്.

എന്തായാലും, വളഞ്ഞു പുളഞ്ഞു പോയിരുന്ന കുതിരാനിലെ ആ പാതയുടെ നീളം 3 കിലോമീറ്റർനിന്ന് ഒരു കിലോമീറ്റർ ഋജുവാക്കുന്നതിനും വാഹനങ്ങളുടെ തടസ്സമില്ലാതെ കാടിനുള്ളിലൂടെ വന്യജീവികൾക്ക് സ്വച്ഛമായ സഞ്ചാരം ഉറപ്പുവരുത്തുന്നതിനുമാണു കുതിരാനിൽ ‘ഇരട്ടക്കുഴൽ’ തുരങ്കം നിർമിച്ചത്. 2014 ഒക്ടോബർ 9ന് ഒന്നാം തുരങ്കത്തിന്റെ നിർമാണത്തിനു തുടക്കം കുറിച്ചു. 2021 ജൂലൈ 31ന് പാലക്കാട് ഭാഗത്തുനിന്നു തൃശൂരിലേക്കു 995 മീറ്റർ നീളമുള്ള ആദ്യ തുരങ്കം സഞ്ചാരത്തിനു തുറന്നു കൊടുത്തു.
ആറു മാസത്തിനുള്ളിൽ 965 മീറ്റർ ദൈർഘ്യമുള്ള രണ്ടാമത്തെ തുരങ്കവും തുറന്നു കൊടുത്തതോടെ പതിറ്റാണ്ടുകൾ പഴക്കമുള്ള നിത്യേനയുള്ള ഗതാഗതക്കുരുക്ക് അവസാനിക്കുകയും ചെയ്തു. എന്നാലിപ്പോൾ കുതിരാൻ തുരങ്കത്തിൽ നാലു മാസത്തെ ഗതാഗത നിയന്ത്രണം വന്നിരിക്കുകയാണ്. ജനുവരി 9 മുതലാണ് നിയന്ത്രണം. എന്തുകൊണ്ടാണ് നിയന്ത്രണം? തുരങ്കത്തിലൂടെയുള്ള യാത്രയെ ഇത് ഏതെങ്കിലും തരത്തിൽ ബാധിക്കുമോ? എത്രകാലത്തേക്ക് നിയന്ത്രണം ഉണ്ടാകും?
? കുതിരാൻ ടണലിൽ നടക്കുന്ന അറ്റകുറ്റപ്പണികൾ എന്താണ്.
∙ തൃശൂർ ഭാഗത്തേക്കുള്ള കുതിരാൻ തുരങ്കത്തിന്റെ മുകൾഭാഗത്ത് 490 മീറ്റർ ഇനിയും കോൺക്രീറ്റ് ചെയ്യാനുണ്ട്. നിലവിൽ ഈ ഭാഗത്ത് ഷോർട്ട്ക്രീറ്റാണ് നടത്തിയിട്ടുള്ളത്. പൊട്ടിച്ചു നീക്കിയ കല്ലുകളുടെ മുകൾഭാഗത്ത് സിമന്റിന്റെ പൂശൽ മാത്രം നടത്തിയിട്ടുള്ളതാണു ഷോർട്ട് ക്രീറ്റ്. എന്നാൽ തൃശൂരിൽനിന്നു പാലക്കാട്ടു ഭാഗത്തേക്ക് പോകുന്ന തുരങ്കത്തിൽ മുകൾഭാഗത്ത് എട്ടിഞ്ചോളം കനത്തിൽ കോൺക്രീറ്റ് ചെയ്തിരുന്നു. സുരക്ഷാ പരിശോധനയ്ക്കിടയിൽ ആദ്യ തുരങ്കത്തിനുള്ളിലും പൂർണമായും കോൺക്രീറ്റ് ചെയ്യണമെന്ന് നിർദ്ദേശം വന്നു. അതിനിടെ, തുരങ്കത്തിനുള്ളിൽ മേൽഭാഗത്തുനിന്ന് പാറകൾക്കിടയിലെ വിള്ളലുകൾ വഴി നീരൊഴുക്ക് ശക്തമായെന്നും റിപ്പോർട്ടുകളുണ്ടായി. ഇതേ തുടർന്നാണ് തുരങ്കത്തിനുള്ളിൽ കോൺക്രീറ്റ് ജോലികൾ തുടങ്ങുന്നത്.
? ടണലിലെ ഗതാഗത നിയന്ത്രണം എന്താണ്, എത്ര കാലംകൊണ്ട് തീരും.
∙ പാലക്കാട്ടുനിന്നു തൃശൂർ ഭാഗത്തേക്ക് പോകുന്ന തുരങ്കം പൂർണമായും അടച്ചു. പകരം തൃശൂരിൽനിന്ന് പാലക്കാട്ടേക്കു പോകുന്ന തുരങ്കത്തിനുള്ളിൽ നടുവിൽ ബാരിക്കേഡും കയറും ഉപയോഗിച്ചു താൽക്കാലികമായി വേർതിരിച്ച് ഇരുവശത്തേക്കും ഗതാഗതം ഏർപ്പെടുത്തി. വാഹനങ്ങൾ തുരങ്കമുഖത്തിന് മുൻവശത്തുനിന്ന് വടക്കുവശത്തെ തുരങ്കത്തിലൂടെ പോകണം. 4 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കുമെന്നാണ് കരാർ കമ്പനി അറിയിച്ചിട്ടുള്ളത്. എന്നാൽ നിർമാണം വൈകുന്നതിനും സാധ്യതയുണ്ട്.
? ടണലിലെ ഗതാഗതത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ്.
∙ ഒരു തുരങ്കം പൂർണമായും അടച്ചതിനാൽ രണ്ടാമത്തെ തുരങ്കത്തിലൂടെയാണ് ഇരുഭാഗത്തേക്കും ഗതാഗതം. തൃശൂരിൽനിന്ന് എത്തുന്ന വാഹനങ്ങൾ വഴുക്കുംപാറ മേൽപ്പാതയിലൂടെ തുരങ്കമുഖത്തിനു സമീപം എത്തി അനായാസം കടന്നുപോകുന്നു. പാലക്കാട് നിന്നും തൃശൂരിലേക്ക് പോകുന്ന വാഹനങ്ങൾ ഇരുമ്പുപാലത്തെ റിസർവോയറിനു കുറുകെയുള്ള പുതിയ പാലത്തിൽ എത്തി ഇടതുവശത്തു കൂടി തുരങ്കത്തിനുള്ളിലേക്ക് പ്രവേശിക്കണം.
? ഏതൊക്കെ സമയത്താണ് ഗതാഗത കുരുക്ക് കൂടുന്നത്, ടണലിൽ ഗതാഗതം കൂടുതലുള്ള സമയങ്ങൾ ഏതൊക്കെയാണ്.
∙ എല്ലാ ശനിയാഴ്ചയും വൈകുന്നേരങ്ങളിലാണ് ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്നത്. സാധാരണ ദിവസങ്ങളിലും രാവിലെ 7 മുതൽ 8 .30 വരെയും വൈകിട്ട് 5 മുതൽ എട്ടുവരെയും തിരക്ക് അനുഭവപ്പെടാറുണ്ട്. തൃശൂർ ഭാഗത്തേക്കു വരുന്ന വാഹനങ്ങൾ പാലത്തിനു സമീപം തിരിഞ്ഞു വരുന്ന സമയം കൂടി കണക്കാക്കിയാൽ കൂടുതൽ സമയം കുതിരാനിൽ വാഹനങ്ങൾ കാത്തു കിടക്കേണ്ടി വരും.
? ശരാശരി ഒരു വാഹനം കടന്നു പോകാൻ എത്ര സമയം എടുക്കുന്നു.
∙ കുതിരാൻ തുരങ്കത്തിനുള്ളിൽ പരമാവധി വേഗത ആദ്യഘട്ടത്തിൽ മണിക്കൂറിൽ 40 കിലോമീറ്റർ എന്ന് രേഖപ്പെടുത്തിയിരുന്നു എങ്കിലും എല്ലാ വാഹനങ്ങളും ശരാശരി 80 കിലോമീറ്റർ വേഗതയിലാണ് പോയിരുന്നത്. എന്നാൽ ഗതാഗത നിയന്ത്രണം വന്നതോടെ പരമാവധി വേഗത 40 കിലോമീറ്ററായി ആയി കുറഞ്ഞു. നേരത്തേ ഒരു മിനിറ്റു മുതൽ രണ്ടു മിനിറ്റ് വരെയുള്ള സമയം കൊണ്ട് തുരങ്കം കടന്നുപോകാൻ ആകുമായിരുന്നു. എന്നാൽ നിലവിൽ രണ്ടു മുതൽ അഞ്ചു വരെ മിനിറ്റ് തുരങ്കത്തിലൂടെ യാത്രയ്ക്ക് വേണ്ടിവരുന്നു.
? കുതിരാൻ യാത്രയിൽ വാഹന യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്.
∙ ദേശീയപാതയിൽ ഏറ്റവും അധികം അപകടങ്ങൾ സംഭവിക്കുന്നത് വാഹനങ്ങൾ നിർത്തിയിടുമ്പോഴാണ്. പിന്നിൽനിന്നുള്ള വാഹനങ്ങൾ നിർത്തിയിടുന്ന വാഹനങ്ങളുടെ പിൻവശത്ത് ഇടിച്ചുള്ള അപകടങ്ങളാണ് ഏറ്റവും അധികം. തുരങ്കത്തിനുള്ളിൽ വാഹനങ്ങൾ നിർത്തുന്നത് ഏറ്റവും അപകടകരമാണ്. വാഹനം നിർത്തി പുറത്തിറങ്ങുന്നത് ജീവാപായം ഉണ്ടാക്കിയേക്കാം.തുരങ്കത്തിനുള്ളിൽ ട്രാക്കുകൾ തെറ്റിച്ചു യാത്ര ചെയ്യുന്നതും സുരക്ഷിതമല്ല. തുരങ്കത്തിന്റെ മുൻഭാഗത്ത് ചിത്രം എടുക്കുന്നതിനും മറ്റു നിർത്തുന്നതും അപകടകരമാണ്. വാഹനത്തിനു തകരാറോ മറ്റു സംഭവിച്ചാൽ ഉടൻ റിക്കവറി ടീമിനെ വിവരം അറിയിക്കണം.
? മുൻകാലങ്ങളിലെ ഗതാഗത കുരുക്കുമായി താരതമ്യം ചെയ്ത് ഇപ്പോഴത്തെ നിയന്ത്രണം എത്രത്തോളം തീവ്രം എന്നു പറയാമോ.
∙ തുരങ്കം വരുന്നതിനു മുൻപുണ്ടായിരുന്ന ഗതാഗതക്കുരുക്കുമായി ഇപ്പോഴത്തെ കുരുക്കുകളെ താരതമ്യം ചെയ്യാനാവില്ല. എങ്കിലും നിലവിലെ ഗതാഗത നിയന്ത്രണ സമയത്ത് ഏതെങ്കിലും വാഹനങ്ങൾ തകരാറിലായി കുടുങ്ങിയാൽ ചുരുങ്ങിയത് അരമണിക്കൂറെങ്കിലും ഗതാഗതം സ്തംഭിക്കുന്നു. തുരങ്കത്തിനുള്ളിൽനിന്ന് വാഹനങ്ങൾ നീക്കുന്നതിനും കൂടുതൽ സമയം വേണ്ടിവരും. എങ്കിലും ഒരു മണിക്കൂറിൽ കൂടുതലുള്ള കുരുക്കുകൾ അടുത്തകാലത്ത് ഉണ്ടായിട്ടില്ല.
? വാഹനങ്ങൾ കുതിരാൻ യാത്ര ഒഴിവാക്കേണ്ട കാര്യമുണ്ടോ, യാത്ര ഒഴിവാക്കേണ്ട സമയങ്ങൾ ഉണ്ടോ.
∙ കുതിരാൻ തുരങ്കത്തിലൂടെയുള്ള യാത്ര സുഗമവും സുരക്ഷിതവും ഏറ്റവും എളുപ്പമുള്ള വഴിയുമാണ്. നേരത്തേ തൃശൂരിൽനിന്ന് പാലക്കാട്ടേക്ക് രണ്ടു മണിക്കൂർ യാത്ര ചെയ്യേണ്ട സ്ഥാനത്ത് ഇപ്പോൾ 40 മിനിറ്റ് കൊണ്ട് എത്തിച്ചേരാം. കോയമ്പത്തൂർ പോലെയുള്ള നഗരങ്ങളും വളരെ എളുപ്പത്തിൽ എത്താവുന്ന സ്ഥലമായി. നിലവിലെ സാഹചര്യത്തിൽ കുതിരാനിൽ ഗതാഗതക്കുരുക്കിനും സാധ്യത വളരെ കുറവാണ്.
? കുതിരാന് പകരം പോകാവുന്ന വഴികൾ ഏതാണ്? കുളപ്പുള്ളി, വടക്കാഞ്ചേരി വഴി സ്വീകരിക്കണോ, എത്ര ദൂരം കുടൂതലുണ്ട്, എത്ര സമയം കൂടുതൽ എടുക്കും.
∙ കുതിരാൻ വഴി തൃശൂർ-പാലക്കാട് റൂട്ടിൽ കുതിരാനിന്റെ സമാന്തര വഴി 60 കിലോമീറ്റർ അകലെയാണ്. വടക്കാഞ്ചേരി- കുളപ്പുള്ളി വഴി പാലക്കാട്ടേക്ക് എത്താൻ 12 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടി വരും. മാത്രമല്ല അധികമായി ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും വേണ്ടിവരും. ബസ് യാത്രയെങ്കിൽ ടിക്കറ്റ് നിരക്കിലും 10 രൂപയുടെ വർധന ഉണ്ടാകും.
? അപ്രതീക്ഷിതമായി ഗതാഗത തിരക്ക് കൂടാൻ സാധ്യതയുണ്ടോ. അങ്ങനെ വന്നാൽ എന്താണ് പോംവഴി. കുതിരാനിലെ ട്രാഫിക് സ്ഥിതി അറിയാൻ കൺട്രോൾ റൂം നമ്പർ ഉണ്ടോ.
∙ തുരങ്കത്തിനുള്ളിൽ വാഹനങ്ങൾ തകരാറിലായാലോ അപകടത്തിൽ പെട്ടാലോ കുരുക്ക് രൂപപ്പെടാം. ആ സമയത്തു വാഹനങ്ങളുടെ നിര വർധിക്കും. ചരക്ക് ലോറികൾ കുടുങ്ങിയാൽ കൂടുതൽ സമയം വാഹനങ്ങൾ നീക്കം ചെയ്യാൻ വേണ്ടി വരും. ഈ സമയം റോഡ് പട്രോളിങ് ടീമിനെ ബന്ധപ്പെടാം. 87146 15916 ആണു നമ്പർ. തുരങ്കത്തിന്റെ കവാടത്തിൽ ക്രെയിനും ആംബുലൻസുകളും സദാസമയവും സേവന നിരതരായിട്ടുണ്ട്. വളരെ പെട്ടെന്ന് ഇവയുടെ സേവനം ലഭിക്കും. അടിയന്തര സാഹചര്യത്തിൽ 8606047349 എന്ന കൺട്രോൾ റൂം നമ്പറിലും ബന്ധപ്പെടാം.