മോദി ആദ്യം ഗുരുവായൂരില് വന്നത് എന്ന്? പഞ്ചസാര തുലാഭാരം നടത്തി ഇന്ദിരയുടെ ‘നന്ദി’: ക്ഷേത്രത്തിലേക്ക് നോക്കി പിണറായി പറഞ്ഞത്...
2019 ൽ രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പരിപാടികളിലൊന്ന് ഗുരുവായൂർ ദർശനമായിരുന്നു. അമ്പലത്തിന് അടുത്തുള്ള ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ പൊതുസമ്മേളനം ആയിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും. മുൻപ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്തും മോദി ഗുരുവായൂർ ദർശനം നടത്തിയിട്ടുണ്ട്. മൂന്നാമത്തെ ഗുരുവായൂർ ദർശനത്തിന് 2024 ജനുവരി 17ന് മോദി എത്തും. മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇത്തവണത്തെ വരവ്. മോദി എത്തും മുൻപുതന്നെ ഗുരുവായൂരിലെ ദർശനവും വിവാഹങ്ങളും വിവാഹസമയങ്ങളിലെ മാറ്റവുമെല്ലാം വലിയ വാർത്തകളും വിവാദങ്ങളുമായി മാറിയിരുന്നു. ഗുരുവായൂരിലെ രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം ദേശീയ ശ്രദ്ധ നേടുന്നത് ഇതാദ്യമല്ല. ഭരണ മാറ്റങ്ങളിൽ അധികാരം നഷ്ടപ്പെടുകയും തിരിച്ചുപിടിക്കുകയും ചെയ്തപ്പോഴെല്ലാം രാഷ്ട്രീയ നേതാക്കൾ പലരും ഗുരുവായൂരിലേക്ക് ഓടിയെത്തിയിട്ടുണ്ട്. ഗുരുവായൂരപ്പനെ തൊഴുതതുകൊണ്ട് പാർട്ടിയിൽനിന്ന് ശാസന കേട്ടവരുമുണ്ട്. ആരൊക്കെയാണ് ഗുരുവായൂരിലേക്ക് എത്തിയ ആ വിവിഐപികൾ? എന്താണ് ഗുരുവായൂരിന്റെ ‘രാഷ്ട്രീയം?’

2019 ൽ രണ്ടാം വട്ടം പ്രധാനമന്ത്രിയായതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആദ്യ പരിപാടികളിലൊന്ന് ഗുരുവായൂർ ദർശനമായിരുന്നു. അമ്പലത്തിന് അടുത്തുള്ള ശ്രീകൃഷ്ണ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ പൊതുസമ്മേളനം ആയിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പൊതുപരിപാടിയും. മുൻപ് ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന കാലത്തും മോദി ഗുരുവായൂർ ദർശനം നടത്തിയിട്ടുണ്ട്. മൂന്നാമത്തെ ഗുരുവായൂർ ദർശനത്തിന് 2024 ജനുവരി 17ന് മോദി എത്തും. മുൻ എംപിയും നടനുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് ഇത്തവണത്തെ വരവ്.
മോദി എത്തും മുൻപുതന്നെ ഗുരുവായൂരിലെ ദർശനവും വിവാഹങ്ങളും വിവാഹസമയങ്ങളിലെ മാറ്റവുമെല്ലാം വലിയ വാർത്തകളും വിവാദങ്ങളുമായി മാറിയിരുന്നു. ഗുരുവായൂരിലെ രാഷ്ട്രീയ നേതാക്കളുടെ സന്ദർശനം ദേശീയ ശ്രദ്ധ നേടുന്നത് ഇതാദ്യമല്ല. ഭരണ മാറ്റങ്ങളിൽ അധികാരം നഷ്ടപ്പെടുകയും തിരിച്ചുപിടിക്കുകയും ചെയ്തപ്പോഴെല്ലാം രാഷ്ട്രീയ നേതാക്കൾ പലരും ഗുരുവായൂരിലേക്ക് ഓടിയെത്തിയിട്ടുണ്ട്. ഗുരുവായൂരപ്പനെ തൊഴുതതുകൊണ്ട് പാർട്ടിയിൽനിന്ന് ശാസന കേട്ടവരുമുണ്ട്. ആരൊക്കെയാണ് ഗുരുവായൂരിലേക്ക് എത്തിയ ആ വിവിഐപികൾ? എന്താണ് ഗുരുവായൂരിന്റെ ‘രാഷ്ട്രീയം?’
∙ ആദിശങ്കരൻ ചിട്ടപ്പെടുത്തിയ പൂജ
ഗുരുവായൂരിൽ ആദ്യം എത്തിയ ‘വിവിഐപി’ ആരാകും? ചരിത്രവും കഥകളും ചികഞ്ഞ് പിന്നാക്കം പോയാൽ നാം ശങ്കരാചാര്യരിൽ എത്തി നിൽക്കും. അതെ, സാക്ഷാൽ ആദി ശങ്കരൻ തന്നെ. പ്രത്യേക സിദ്ധികൾ ഉണ്ടായിരുന്ന ശങ്കരന് ആകാശമാർഗത്തിൽ സഞ്ചരിക്കുവാൻ കഴിയുമായിരുന്നുവെന്നാണ് കഥ. ഒരിക്കൽ അദ്ദേഹം ഗുരുവായൂർ ക്ഷേത്രത്തിനു മുകളിലൂടെ യാത്ര ചെയ്യുമ്പോൾ ക്ഷേത്രത്തിൽ ശീവേലി നടക്കുകയാണ്. അതു കണ്ടില്ലെന്നു നടിച്ച് മുന്നോട്ടു നീങ്ങിയ ശങ്കരൻ ആരോ വലിച്ചിട്ടതു പോലെ നിലംപതിച്ചു. വീണത് ഗുരുവായൂർ ക്ഷേത്രം വടക്കേനടയ്ക്കൽ കണ്ണന്റെ ശീവേലി എഴുന്നള്ളിപ്പിനു മുന്നിൽ. കഥയാകാം, ഐതിഹ്യമാകാം.
ഏതായാലും ക്ഷേത്രത്തിന്റെ വടക്കേനടപ്പുരയുടെ മുകളിൽ ഇപ്പോഴും ഒരു ദ്വാരം കാണാം. ശങ്കരാചാര്യർ പതിച്ചതിന്റെ സ്മരണയ്ക്കാണിത്. ഇപ്പോഴും ശീവേലി മൂന്നാം പ്രദക്ഷിണം ഇവിടെ എത്തിയാൽ ചെമ്പടമേളം നിലയ്ക്കും. ഒരു നിമിഷത്തിനു ശേഷം വീണ്ടും ആരംഭിക്കും; ആദ്യം ആകാശമാർഗം ക്ഷേത്രത്തിലെത്തിയ ‘വിവിഐപി’യായ ശങ്കരാചാര്യരെ ഓർമിച്ചുകൊണ്ട്. ശങ്കരാചാര്യർ 41 ദിവസം ക്ഷേത്രത്തിൽ കുളിച്ചു തൊഴുതു ഭജനമിരുന്നു. അന്ന് അദ്ദേഹം ചിട്ടപ്പെടുത്തിയതാണ് ക്ഷേത്രത്തിലെ പൂജാക്രമങ്ങൾ എന്നാണ് വിശ്വാസം.
ടിപ്പുവിന്റെ പടയോട്ട കാലത്ത് ക്ഷേത്രത്തിലെ വിഗ്രഹം കിണറ്റിൽ സൂക്ഷിച്ച് ശീവേലി തിടമ്പുമായി അമ്പലപ്പുഴയിലേക്ക് പോകേണ്ടി വന്നതും മറ്റൊരു ചരിത്രം. 1789ലായിരുന്നു പലായനം. 3 വർഷത്തിനു ശേഷം 1792ലാണ് വിഗ്രഹവുമായി തിരിച്ചെത്തിയതും അടച്ച ക്ഷേത്രം തുറന്നതും.
പിന്നീട് മേൽപുത്തൂരും പൂന്താനവും വില്വമംഗലവും കുറൂരമ്മയും മഞ്ജുളയും അടക്കം പ്രസിദ്ധരായ അനേകം ഭക്തർ ഉണ്ടായി. എന്നാൽ രാജാധികാരത്തോടെ ക്ഷേത്രത്തിൽ എത്തിയത് കോഴിക്കോട് സാമൂതിരി ആയിരുന്നു. നൂറ്റാണ്ടുകൾക്കു മുൻപുള്ള ആ വരവ് ക്ഷേത്രദർശനത്തിനു മാത്രമായിരുന്നില്ല, ക്ഷേത്രം പിടിച്ചടക്കാനായിരുന്നു. മല്ലിശേരി നമ്പൂതിരി അടക്കമുള്ള ഊരാൺമ ഇല്ലങ്ങളുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ക്ഷേത്രത്തിന്റെ അധീശത്വം സാമൂതിരി രാജാവിന്റെ കയ്യിലേക്ക് വന്നു. പിന്നീട് സാമൂതിരിയും മല്ലിശേരിയും ചേർന്നായി ക്ഷേത്ര ഭരണം.
∙ രാജാവിന്റെ കൗതുക സന്ദർശനം
മൈസൂർ സുൽത്താൻമാരായ ഹൈദരലിയും മകൻ ടിപ്പുവും പടയോട്ടകാലത്ത് ഗുരുവായൂർ ക്ഷേത്രം വഴി എത്തിയിട്ടുണ്ട്. ക്ഷേത്രം കൊള്ളയടിക്കാതിരിക്കാൻ ഹൈദരാലിക്ക് അന്നത്തെ കഴകക്കാരനായ വടക്കേപ്പാട്ട് വാര്യർ നൽകിയത് 10,000 പവൻ. ഇത്രയധികം പണം തന്നു രക്ഷിക്കണമെങ്കിൽ ക്ഷേത്രത്തിന് എന്തോ മഹത്വം ഉണ്ടാകുമല്ലോ എന്നദ്ദേഹം ചിന്തിച്ചു. അങ്ങനെ, പൊന്നാനി താലൂക്കിൽ 46 ഏക്കർ സ്ഥലം ക്ഷേത്രത്തിനു പതിച്ചു നൽകി.
എന്നാൽ ടിപ്പുവിന്റെ പടയോട്ടം ഭയന്നു ക്ഷേത്രത്തിലെ വിഗ്രഹം കിണറ്റിൽ സൂക്ഷിച്ച് ശീവേലി തിടമ്പുമായി അമ്പലപ്പുഴയിലേക്ക് പോകേണ്ടി വന്നത് മറ്റൊരു ചരിത്രം. 1789ലായിരുന്നു പലായനം. 3 വർഷത്തിനു ശേഷം 1792ലാണ് വിഗ്രഹവുമായി തിരിച്ചെത്തിയതും അടച്ച ക്ഷേത്രം തുറന്നതും. 1960–70 കാലഘട്ടത്തിൽ കൗതുകമുള്ള ഒരു രാജ ദർശനവും നടന്നിട്ടുണ്ട്. സ്വന്തമായി ഒട്ടേറെ ഭൂമി ഉണ്ടായിരുന്ന കൊല്ലങ്കോട് രാജാവ് സ്വന്തം ഭൂമിയിലൂടെ മാത്രമേ നടക്കാറുള്ളൂ. രാജാവിന് ഭൂസ്പർശം ഇല്ലാതെ ക്ഷേത്ര ദർശനം നടത്താൻ ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ കടകളുടെ നിരപ്പലകകൾ നിരത്തി വച്ചു കൊടുക്കും. അദ്ദേഹം പലകയിലൂടെ നടന്നു ക്ഷേത്രത്തിൽ ദർശനം നടത്തും. ഭൂമിയിൽ കാൽ ചവിട്ടാതെ തന്നെ.
∙ ഗുരുവായൂരപ്പനെ കാണാൻ വർക്കിങ് കമ്മിറ്റി നിർത്തി!
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയാണ് ഗുരുവായൂരിനെ ആദ്യമായി ലോക ശ്രദ്ധയിലേക്ക് എത്തിച്ചത്. അതിനു കാരണമായതാകട്ടെ ലീഡർ കെ.കരുണാകരനും. 1977 മുതൽ 80 വരെ ഇന്ദിരാ പ്രിയദർശിനിയെ ഇന്ത്യ കൈവിട്ട കാലമായിരുന്നു. അക്കാലത്തും ഉറച്ച പിന്തുണ നൽകി ലീഡർ ഒപ്പമുണ്ടായിരുന്നു. ഗുരുവായൂരപ്പനിൽ ഉറച്ചു വിശ്വസിച്ചോളൂ, ഏത് പ്രതിസന്ധിയെയും തരണം ചെയ്യാം എന്ന ഉപദേശവും നൽകി. കാലം മാറിമറിഞ്ഞു. ഇന്ദിര വീണ്ടും പ്രധാനമന്ത്രിയായി. നന്ദിസൂചകമായി അവർ 1980 ജനുവരി 18ന് ഗുരുവായൂരിലെത്തി. ക്ഷേത്ര ദർശനം നടത്തി, പഞ്ചസാര കൊണ്ട് തുലാഭാരവും. ആ വാർത്തയും ചിത്രങ്ങളും ദേശീയ മാധ്യമങ്ങൾ ആഘോഷിച്ചു. ഗുരുവായൂരിൽ ഉത്തരേന്ത്യൻ ഭക്തരുടെ കണ്ണു പതിഞ്ഞു. പിന്നീട് ദേശീയ നേതാക്കളുടെ ഒഴുക്കുമായി ഗുരുവായൂരിലേക്ക്.
ഏത് പ്രതിസന്ധിയിലും മലയാളമാസം ഒന്നാം തീയതി ഗുരുവായൂർ ദർശനം മുടക്കാത്ത നേതാവായിരുന്നു കെ.കരുണാകരൻ. ഇത് ഇന്ദിരാഗാന്ധിക്ക് അറിയാമായിരുന്നു. അതുകൊണ്ടുതന്നെ എഐസിസി, വർക്കിങ് കമ്മിറ്റി യോഗങ്ങൾ ഈ ദിവസങ്ങളിൽ വച്ചിരുന്നില്ല. ഒരിക്കൽ ഒരു അടിയന്തര വർക്കിങ് കമ്മിറ്റിക്കിടയിൽ മലയാള മാസം ഒന്നാം തീയതി വന്നു. വർക്കിങ് കമ്മിറ്റി നിർത്തി വച്ച് ലീഡർക്ക് വരാനായി ഇന്ദിര പ്രത്യേക വിമാനം ഒരുക്കി. ഡൽഹിയിൽനിന്ന് കൊച്ചി വരെ പ്രത്യേക വിമാനം. അവിടെനിന്ന് ഹെലികോപ്റ്ററിൽ ഗുരുവായൂർക്ക്. ഉച്ചപ്പൂജ തൊഴുത് തിരികെ ഡൽഹിയിലേക്ക് മടക്കം. ഇതും വലിയ വാർത്തയായി.
∙ ‘അവിടെയാണോ ശ്രീകൃഷ്ണൻ ഇരിക്കുന്നത്?’
ഇന്ദിരയ്ക്കു പിന്നാലെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും ചേർന്ന് നാരായണീയം നാനൂറാം വാർഷികാഘോഷങ്ങളുടെ സമാപനം ഉദ്ഘാടനം ചെയ്യാൻ ഗുരുവായൂരിലെത്തിയിട്ടുണ്ട്. ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി ഡോ.എസ്.രാധാകൃഷ്ണൻ ഹിന്ദു മത സാംസ്കാരിക സമ്മേളനത്തിൽ പങ്കെടുക്കാൻ ഗുരുവായൂരിലെത്തി ദർശനം നടത്തി. ഉപരാഷ്ട്രപതിയും രാഷ്ട്രപതിയും ആയിരുന്ന ആർ.വെങ്കട്ടരാമൻ, ശങ്കർ ദയാൽ ശർമ, പ്രധാനമന്ത്രി പി.വി.നരസിംഹറാവു എന്നിവരും ദർശനത്തിന് എത്തിയിട്ടുണ്ട്.
പ്രതിഭ പാട്ടീൽ, പ്രണബ് മുഖർജി, റാംനാഥ് കോവിന്ദ് എന്നീ രാഷ്ട്രപതിമാരും ക്ഷേത്രദർശനം നടത്തി. കെ.ആർ.നാരായണൻ, എ.ബി.വാജ്പേയി, എൽ.കെ.അഡ്വാനി, ചന്ദ്രശേഖർ, എച്ച്.ഡി. ദേവെഗൗഡ എന്നിവരും അധികാര സ്ഥാനത്തിരിക്കുമ്പോഴും അല്ലാത്തപ്പോഴും ഗുരുവായൂരിൽ ദർശനം നടത്തിയിട്ടുണ്ട്. ഗുരുവായൂരിൽ ദർശനം നടത്താൻ തീരുമാനിച്ച് ഉപേക്ഷിച്ച ഒരു രാഷ്ട്രപതിയുണ്ട്, ഗ്യാനി സെയിൽസിങ്. ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ തലപ്പാവ് അഴിക്കേണ്ടി വരും എന്നറിഞ്ഞപ്പോൾ അദ്ദേഹം പരിപാടി ഉപേക്ഷിച്ചു. സിഖ് ആചാര പ്രകാരം തലപ്പാവ് അഴിക്കാൻ പാടില്ലെന്നാണ്.
സിപിഎമ്മിൽനിന്നു പുറത്തായതിനു ശേഷം കെ.ആർ.ഗൗരിയമ്മ രണ്ടു വട്ടം ക്ഷേത്രദർശനം നടത്തിയിട്ടുണ്ട്. സിഎംപി നേതാവ് എം.വി.രാഘവനും ക്ഷേത്രത്തിനകത്തു കയറി. സിപിഎം നേതാവായ കടകംപള്ളി സുരേന്ദ്രൻ ദേവസ്വം മന്ത്രിയായിരിക്കെ ദർശനം നടത്തി, പാർട്ടിയുടെ ശാസന വാങ്ങി. ഗുരുവായൂരിൽ പൊലീസ് സ്റ്റേഷന് തറക്കല്ലിട്ട ശേഷം കിഴക്കേനടപ്പുരയിലൂടെ പോകുമ്പോൾ ക്ഷേത്രത്തിന് അകത്തേക്ക് നോക്കി ‘‘അവിടെയാണോ ശ്രീകൃഷ്ണൻ ഇരിക്കുന്നത്..?’’ എന്ന പിണറായി വിജയന്റെ ചോദ്യം ഇന്നും രാഷ്ട്രീയ നഭസ്സിൽ മുഴങ്ങിക്കേൾക്കാം.
∙ ജയലളിതയുടെ ആ പുഞ്ചിരി
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ ഗുരുവായൂർ സന്ദർശനം ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ 2008 ജനുവരി 13നായിരുന്നു. പുലർച്ചെ 3ന് നിർമാല്യം, 5ന് വീണ്ടും ദർശനം, തുലാഭാരം എന്നിവ നടത്തി. അതികാലത്ത് 5.30ന് ശ്രീവത്സം ഗെസ്റ്റ് ഹൗസിൽ വാർത്താ സമ്മേളനവും നടത്തി. രണ്ടാം വരവ് രണ്ടാം വട്ടം പ്രധാനമന്ത്രിയായ ഉടൻ 2019 ജൂൺ 8നായിരുന്നു. ദർശനത്തിനു ശേഷം ശ്രീകൃഷ്ണ ഹൈസ്കൂൾ ഗ്രൗണ്ടിലെ സമ്മേളനം പ്രധാനമന്ത്രിയുടെ ആദ്യ പൊതു പരിപാടിയുമായി.
കരുണാനിധിയെ അറസ്റ്റു ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത നേരെ വിമാനം കയറിയത് ഗുരുവായൂർ ദർശനത്തിനാണ്. 2001 ജൂലൈ 2നായിരുന്നു ആ സന്ദർശനം. അന്ന് ആനയെ നടയിരുത്തി ദർശനം നടത്തി. പൊലീസ് തൂക്കിയെടുത്തു കൊണ്ടു പോകുമ്പോൾ ‘കൊല പണ്ണാതപ്പാ...’ എന്ന് കരുണാനിധി അലറിക്കരയുന്ന രംഗം ടിവിയിൽ പ്രചരിക്കുന്ന സമയത്ത് ജയലളിത ഗുരുവായൂരിൽ ചെറുമന്ദഹാസത്തോടെ ദർശനത്തിലായിരുന്നു. അന്നും ഗുരുവായൂരിലാകെ ദേശീയ മാധ്യമങ്ങളടക്കം നിരന്നു.
തൊട്ടടുത്ത രാജ്യമായ ശ്രീലങ്കയിൽനിന്നു ഗുരുവായൂരിൽ എത്തിയ ഭരണാധികാരികൾ ഏറെയാണ്. പ്രസിഡന്റാകുമ്പോഴും പ്രധാനമന്ത്രിയാകുമ്പോഴും പ്രതിപക്ഷ നേതാവായിരിക്കുമ്പോഴും റെനിൽ വിക്രമസിംഗെ ഗുരുവായൂരിൽ തൊഴുതു. ചൈനീസ് പക്ഷപാതിയായിരുന്ന മഹീന്ദ്ര രജപക്സെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട് വൈകാതെതന്നെ ഗുരുവായൂരിലെത്തി ദർശനം നടത്തി– 2005 ഡിസംബർ 30ന്. ഇന്ത്യയെ വിട്ട് ചൈനീസ് സർക്കാരുമായി അമിതമായി അടുക്കുന്നതിനെ അന്ന് പത്രക്കാർ ചോദ്യശരങ്ങൾ എയ്ത് പുറത്തെടുത്തു. തൊഴുതു ഇറങ്ങിയ രജപക്സെ കിഴക്കേ ഗോപുരത്തിനു മുന്നിലും പത്രക്കാർ 100 അടി അകലത്തിലും. ‘മിസ്റ്റർ പ്രസിഡന്റ്’ എന്ന് ഉച്ചത്തിൽ സംബോധന ചെയ്ത് അന്ന് ചോദ്യം തുടങ്ങിയ പത്രക്കാർക്ക് രജപക്സെ ഉച്ചത്തിൽതന്നെ ഉടനുടൻ മറുപടിയും നൽകി.
ശ്രീലങ്കയിൽനിന്നും തമിഴ്നാട്ടിൽനിന്നും ഭരണാധികാരികൾ ഗുരുവായൂർ ദർശനത്തിന് എത്താൻ കാരണമായത് കേരളത്തിലെ ചില പ്രസിദ്ധ ജ്യോതിഷികളാണ്. അവരിൽ പ്രധാനി പരപ്പനങ്ങാടി ഉണ്ണിക്കൃഷ്ണ പണിക്കർ ആയിരുന്നു. അദ്ദേഹം നിർദേശിക്കുന്ന പരിഹാര ചാർത്തുകളിൽ ഗുരുവായൂർ ക്ഷേത്രത്തിലെ വഴിപാട് നിർബന്ധമായിരുന്നു.
ഗുരുവായൂരിലെത്തിയിട്ടും ദർശനം നടത്താത്ത ഒരു മഹാത്മാവ് ഉണ്ടായിരുന്നു. സാക്ഷാൽ മഹാത്മാഗാന്ധി. 1934 ജനുവരി 14നായിരുന്നു ഗാന്ധിജി എത്തിയത്. കെ.കേളപ്പന്റെ നേതൃത്വത്തിൽ നടന്ന ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിന്റെ തുടർച്ചയായിട്ടായിരുന്നു സന്ദർശനം. എല്ലാ ഹിന്ദുക്കൾക്കും ക്ഷേത്ര ദർശനം കിട്ടാതെ താൻ ദർശനം നടത്തുന്നതിൽ അർഥമില്ലെന്ന് മഹാത്മാവിന് തോന്നിയിട്ടുണ്ടാകാം...