കുടുംബത്തെ ഇല്ലാതാക്കിയവരെ ‘തേടിപ്പിടിച്ച്’ തൂക്കിലേറ്റിയ ഹസീന; ‘ജയിലുകളിൽ ഇത്ര സ്ഥലമോ!’; ബംഗ്ലദേശിനെ രക്ഷിച്ച നീല ജീൻസും
ഓരോ അമേരിക്കക്കാരനും ശരാശരി ഏഴ് നീല ജീൻസ് ഉണ്ടെന്നാണ് ഒരു കണക്ക്. ഒരു വർഷം 45 കോടി ജീൻസ് യുഎസിൽ മാത്രം വിറ്റഴിയുന്നു. യുഎസിലേക്ക് ജീൻസ് ഉൽപന്നങ്ങളെത്തിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത് ബംഗ്ലദേശാണ്. യൂറോപ്പിലെ ജീൻസിന്റെ കാര്യത്തിലാകട്ടെ നമ്മുടെ ഈ അയൽരാജ്യം ഒന്നാം സ്ഥാനത്താണ്. യുഎസ് പ്രസിഡന്റ് ആയിരുന്ന നിക്സന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരിക്കെ ഹെൻട്രി കിസിഞ്ചർ (1971) ബംഗ്ലദേശിനെ ആക്ഷേപിച്ചത് രാജ്യാന്തര പിച്ചച്ചട്ടി (International Basket Case) എന്നാണ് . അതി ദരിദ്രം എന്ന അവസ്ഥയിൽനിന്ന് ഇടത്തരം വരുമാനമുള്ള രാജ്യമെന്ന വളർച്ചയിലേക്ക് (2026 ആകുമ്പോഴേയ്ക്കും) ബംഗ്ലദേശിനെ ഉയർത്തിയെടുത്തത് അവിടത്തെ സവിശേഷ കഴിവുള്ള തയ്യൽക്കാരാണ്. ബംഗ്ലദേശിലെ സർവകലാശാലങ്ങളിൽനിന്ന് ഓരോവർഷവും നൂറുകണക്കിന് ടെക്സ്റ്റൈൽ ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. ഇവർ ആധുനിക ഡിസൈനുകൾ കണ്ടെത്തുന്നു. അങ്ങനെ 52 രാജ്യങ്ങൾ ‘മെയ്ഡ് ഇൻ ബംഗ്ലദേശ്’ വസ്ത്രങ്ങൾ ധരിക്കുന്നു. പ്രതിഷേധ കാലത്ത് കറുപ്പ് ഷർട്ട് ധരിക്കുന്നവരെയാണ് കേരളത്തിൽ പൊലീസ് പിടികൂടിയിരുന്നത്. യുഎസിൽ ഒരുകാലത്ത് പ്രതിഷേധത്തിന്റെ നിറം നീലയായിരുന്നു. അൻപതുകളിൽ യുഎസിൽ നീല ജീൻസ് ധരിക്കുന്നതിന് കലാലയങ്ങൾ അടക്കം പലയിടത്തും വിലക്കുണ്ടായിരുന്നു.

ഓരോ അമേരിക്കക്കാരനും ശരാശരി ഏഴ് നീല ജീൻസ് ഉണ്ടെന്നാണ് ഒരു കണക്ക്. ഒരു വർഷം 45 കോടി ജീൻസ് യുഎസിൽ മാത്രം വിറ്റഴിയുന്നു. യുഎസിലേക്ക് ജീൻസ് ഉൽപന്നങ്ങളെത്തിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനത്തുള്ളത് ബംഗ്ലദേശാണ്. യൂറോപ്പിലെ ജീൻസിന്റെ കാര്യത്തിലാകട്ടെ നമ്മുടെ ഈ അയൽരാജ്യം ഒന്നാം സ്ഥാനത്താണ്. യുഎസ് പ്രസിഡന്റ് ആയിരുന്ന നിക്സന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരിക്കെ ഹെൻട്രി കിസിഞ്ചർ (1971) ബംഗ്ലദേശിനെ ആക്ഷേപിച്ചത് രാജ്യാന്തര പിച്ചച്ചട്ടി (International Basket Case) എന്നാണ് .
അതി ദരിദ്രം എന്ന അവസ്ഥയിൽനിന്ന് ഇടത്തരം വരുമാനമുള്ള രാജ്യമെന്ന വളർച്ചയിലേക്ക് (2026 ആകുമ്പോഴേയ്ക്കും) ബംഗ്ലദേശിനെ ഉയർത്തിയെടുത്തത് അവിടത്തെ സവിശേഷ കഴിവുള്ള തയ്യൽക്കാരാണ്. ബംഗ്ലദേശിലെ സർവകലാശാലങ്ങളിൽനിന്ന് ഓരോവർഷവും നൂറുകണക്കിന് ടെക്സ്റ്റൈൽ ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. ഇവർ ആധുനിക ഡിസൈനുകൾ കണ്ടെത്തുന്നു. അങ്ങനെ 52 രാജ്യങ്ങൾ ‘മെയ്ഡ് ഇൻ ബംഗ്ലദേശ്’ വസ്ത്രങ്ങൾ ധരിക്കുന്നു. പ്രതിഷേധ കാലത്ത് കറുപ്പ് ഷർട്ട് ധരിക്കുന്നവരെയാണ് കേരളത്തിൽ പൊലീസ് പിടികൂടിയിരുന്നത്. യുഎസിൽ ഒരുകാലത്ത് പ്രതിഷേധത്തിന്റെ നിറം നീലയായിരുന്നു. അൻപതുകളിൽ യുഎസിൽ നീല ജീൻസ് ധരിക്കുന്നതിന് കലാലയങ്ങൾ അടക്കം പലയിടത്തും വിലക്കുണ്ടായിരുന്നു.
ജീൻസിന്റെ നാടായ ബംഗ്ലദേശിലാകട്ടെ പ്രതിഷേധമെല്ലാം ‘തടവറ’യിലായിക്കഴിഞ്ഞു. ഇരുപതിനായിരത്തിലേറെ പ്രതിപക്ഷ പ്രവർത്തകരാണ് രാജ്യത്തെ ജയിലുകളിലുള്ളത്. എതിർക്കുന്നവരെയെല്ലാം അറസ്റ്റ് ചെയ്ത് പാർപ്പിക്കാൻ തുടങ്ങിയതോടെ ബംഗ്ലദേശിലെ ജയിലുകൾ വീർപ്പുമുട്ടുകയാണ്. ജയിലുകളിൽ ഇത്രയും സ്ഥലമുണ്ടോ എന്നാണ് വിദേശ രാജ്യങ്ങൾ അദ്ഭുതപ്പെടുന്നത്. ഷെയ്ഖ് ഹസീന നാലാം തവണയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തിയത് ഈ അടിച്ചമർത്തലിന്റെ ബലത്തിലാണ്. 41.8% വോട്ടർമാർ മാത്രമാണ് ബൂത്തിലെത്തിയത് എന്നതിൽനിന്നുതന്നെ ജനങ്ങളുടെ മനോഭാവം വ്യക്തം. വാസ്തവത്തിൽ ഇതിനേക്കാൾ കുറവാണ് യഥാർഥ പോളിങ് എന്നാണ് വിലയിരുത്തൽ. പ്രതീക്ഷിച്ചതുപോലെ 300 സീറ്റിൽ 225 സീറ്റും ഹസീനയുടെ പക്ഷം നേടി.
സ്വതന്ത്രരാകണം എന്ന മോഹവുമായി 1971ൽ കിഴക്കൻ ബംഗാളിലെ പൗരന്മാർ പട്ടാളത്തിനു മുന്നിൽ നെഞ്ചുവിരിച്ച് സമരം നടത്തുമ്പോൾ പാക്കിസ്ഥാനെ പിന്തുണച്ചാണ് യുഎസ് ഈ രാജ്യത്തെ ദ്രോഹിച്ചത്. ബംഗ്ലദേശിൽ സ്വതന്ത്ര തിരഞ്ഞെടുപ്പു നടക്കുന്നില്ലെന്നാണ് അതേ യുഎസ് 2021 മുതൽ കുറ്റപ്പെടുത്തുന്നത്. എന്നാൽ ഈ വാശിപിടിക്കൽ ബംഗ്ലദേശിനെ ചൈനയുടെ പക്ഷത്തേയ്ക്ക് തള്ളിവിടുമെന്ന് ആശങ്കപ്പെടുന്നവരുണ്ട്. അങ്ങനെ ആശങ്കപ്പെടുന്ന രാജ്യമാണ് നമ്മുടേതും.
∙ ഷെയ്ഖ് ഹസീനയുടെ പ്രതികാരം
എഴുപത്തിയാറുകാരിയായ ഷെയ്ഖ് ഹസീന 15 വർഷമായി ബംഗ്ലദേശിനെ നയിക്കുകയാണ്. അധികാരത്തില്‍ ഇത് നാലാം വട്ടം. ബംഗ്ലദേശിന്റെ ചോര മണക്കുന്ന രാഷ്ട്രീയ ചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു 1975ലെ പട്ടാള അട്ടിമറിയും ഷെയ്ഖ് മുജിബുർ റഹ്മാന്റെയും കുടുംബാംഗങ്ങളുടെയും കൊലപാതകവും. 1971ൽ ഹസീനയുടെ പിതാവ് ഷെയ്ഖ് മുജിബുർ റഹ്മാൻ രാജ്യത്തിന്റെ സ്ഥാപക പ്രസിഡന്റ് എന്ന നിലയിൽ സർവാരാധ്യനായിരുന്നു. 1975 ഓഗസ്റ്റ് 15ന് പട്ടാള അട്ടിമറിയിൽ അദ്ദേഹം കൊല്ലപ്പെട്ടു. ഭാര്യ, 3 ആൺമക്കൾ എന്നിവരെയും പട്ടാളം നിഷ്കരുണം വെടിവച്ചുകൊന്നു. ഹസീന അന്ന് രാജ്യത്തിനു പുറത്തായിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. 6 വർഷം അവർ പ്രവാസിയായി കഴിഞ്ഞു.
മുജിബുർ റഹ്മാന്റെ അവാമി ലീഗ് പാർട്ടിയുടെ അധ്യക്ഷയായി അവർ തിരഞ്ഞെടുക്കപ്പെട്ടത് ഈ പ്രവാസകാലത്താണ്. 1981ൽ തിരിച്ചെത്തിയ ഹസീന മനുഷ്യാവകാശത്തിന്റെയും ജനാധിപത്യത്തിന്റെയും പ്രതീകമായാണ് ജനങ്ങളുടെ മനസ്സിൽ ഇടംപിടിച്ചത്. മുജിബുർ റഹ്മാനെ കൊലപ്പെടുത്തിയ പട്ടാള ഭരണകൂടം ഇപ്പോഴത്തെ പ്രതിപക്ഷമായ ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയെയും (ബിഎൻപി) സൃഷ്ടിച്ചു. ആ പാർട്ടിയെതന്നെ ഇല്ലായ്മ ചെയ്യാൻ ഹസീനയെ പ്രരിപ്പിക്കുന്ന ഘടകം അതാണ്. അട്ടിമറി നടത്തിയ പട്ടാള മേധാവിയും പിന്നീട് ഭരണാധികാരിയുമായ സിയാവുർ റഹ്മാന്റെ വിധവയായ ഖാലിദ സിയ ആണ് പാർട്ടിയെ ഇപ്പോൾ നയിക്കുന്നതെങ്കിലും അവർ വീട്ടുതടങ്കലിലാണ്. മകൻ ലണ്ടനിലാണ്. പാർട്ടി പ്രവർത്തകർ ജയിലിലും.
പ്രധാനമന്ത്രിയായിരിക്കെ ഒട്ടേറെ തവണ തന്നെ വധിക്കാൻ ശ്രമിച്ചത് ഹസീനയ്ക്ക് മറക്കാൻ കഴിയില്ല. 2004ൽ ഹസീനയുടെ റാലിക്കു നേരെ നടന്ന ഒരു ഗ്രനേഡ് ആക്രമണത്തിൽ 20 പാർട്ടി പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഹസീന കഷ്ടിച്ച് രക്ഷപ്പെട്ടു. 2008ൽ അധികാരത്തിലെത്തിയ ഹസീന മറ്റൊരാളാകുകയായിരുന്നു. ക്രമേണ എതിരാളികളെ ദുർബലപ്പെടുത്താൻ തുടങ്ങി. കോടതികൾ, സുരക്ഷാ ഏജൻസികൾ, സർക്കാർ സ്ഥാപനങ്ങൾ എല്ലാം ഹസീനയുടെ വരുതിയിലാണെന്ന് വിമർശകർ പറയുന്നു. തന്റെ വഴിക്കു വരാത്തവരെയെല്ലാം തകർക്കാനാണ് ശ്രമം.
അഴിമതിയുടെ കടുത്ത വിമർശകനായ നൊബേൽ ജേതാവ് മുഹമ്മദ് യൂനിസിന് കേസുകളുടെ കൂമ്പാരമാണ്. അദ്ദേഹത്തിന് അടുത്തിടെ കോടതി ആറു മാസത്തെ തടവുശിക്ഷ വിധിച്ചതും വാർത്താ പ്രാധാന്യം നേടി. തന്റെ പിതാവിനെ വധിച്ച നാലു പട്ടാള ജനറൽമാരെ 2010 ജനുവരിയിൽ 13 വർഷത്തെ വിചാരണയ്ക്ക് ശേഷം തൂക്കിലേറ്റി. തുടർന്ന് യുദ്ധക്കുറ്റവാളികളെ വിചാരണ ചെയ്യാൻ പ്രത്യേക കോടതിയും സ്ഥാപിച്ചു. ഇതിനിടെ ഏഴു ലക്ഷത്തോളം റോഹിങ്ക്യൻ അഭയാർഥികളെ പുനരധിവസിപ്പിച്ചത് രാജ്യാന്തര തലത്തിൽ ഹസീനയെ പ്രശസ്തയാക്കി.
∙ പ്രതിപക്ഷത്തെ ‘നിർമിച്ച’ കഥ
ഇത്തവണയും കരുതലോടെയാണ് ഹസീന തിരഞ്ഞെടുപ്പിന് ഒരുങ്ങിയത്. 2014ലും 2018ലും നടന്ന തിരഞ്ഞെടുപ്പിൽ വ്യാപക ക്രമക്കേടുകൾ നടന്നതായി പ്രതിപക്ഷം മാത്രമല്ല, യുഎസും യൂറോപ്യൻ യൂണിയനുമൊക്കെ ചൂണ്ടിക്കാട്ടിയിരുന്നു. ബംഗ്ലദേശിൽ ജനാധിപത്യത്തിന് അപചയം സംഭവിക്കുന്നുവെന്ന വിമർശനങ്ങൾ നിലനിൽക്കുന്നതിനാൽ കരുതലോടെയാണ് ഇത്തവണ തിരഞ്ഞെടുപ്പു നടത്തിയത്. വിമർശകരുടെ അഭിപ്രായം പരിഗണിച്ച് ജനാധിപത്യം നിലനിർത്താൻ പ്രതിപക്ഷത്തെ നിർമിക്കുകയാണ് അവാമി ലീഗും ഷെയ്ഖ് ഹസീനയും ചെയ്തത്. ഇതിനായി സ്വതന്ത്രരെ ഇറക്കി. പല സ്വതന്ത്രരും ‘അവാമി ലീഗ് പിന്തുണയ്ക്കുന്ന സ്വതന്ത്രൻ’ എന്ന് പോസ്റ്ററിൽതന്നെ എഴുതി.
ബംഗ്ലദേശ് നാഷനലിസ്റ്റ് പാർട്ടിയെ (ബിഎൻപി) കേസും കോടതിയും വഴി അടിയറവു പറയിക്കാനുള്ള ഷെയ്ഖ് ഹസീനയുടെ ശ്രമം ഫലം കണ്ടിരുന്നു. ജയിലിലോ അല്ലെങ്കിൽ പൊലീസിനെ പേടിച്ചോ കഴിയേണ്ട അവസ്ഥയിലായിരുന്നു പാർട്ടിയുടെ നേതാക്കൾ. ഇത്തവണ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കുക അല്ലാതെ തലയൂരാൻ മറ്റൊരു മാർഗവും അവർ കണ്ടില്ല. ഷെയ്ഖ് ഹസീന സർക്കാർ രാജിവച്ച് കെയർടേക്കർ ആയി തുടരണമെന്ന നടക്കാത്ത ആവശ്യമാണ് ഖാലിദ സിയ മുന്നോട്ടുവച്ചത്. 2023 ഒക്ടോബർ 28ന് ബിഎൻപി നടത്തിയ റാലിക്കു ശേഷം ഇതേവരെ ഇരുപതിനായിരത്തോളം പാർട്ടിക്കാർ അറസ്റ്റിലായെന്നാണ് കണക്ക്. പ്രതിപക്ഷത്തെ 9 നേതാക്കളെങ്കിലും ജയിലിലായിരിക്കെ മരിച്ചു.
ജയിലിലല്ലാത്ത ബിഎൻപിയുടെ അപൂർവം നേതാക്കളിലൊരാളാണ് രാഹുൽ കബീർ റിസ്‌വി. എന്നാൽ അദ്ദേഹത്തിന്റെ പേരിലുള്ളത് 180 കോടതി കേസുകളാണ്! ഒരു ലക്ഷത്തോളം പേരാണ് വിവിധ കേസുകൾ നേരിടുന്നത്. ശരാശരി വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയേക്കാൾ മുന്നിലെത്താൻ ബംഗ്ലദേശിനെ സഹായിച്ച തുണി വ്യവസായ മേഖലയിൽ പോലും പ്രതിസന്ധിയുണ്ട്. വിലക്കയറ്റവും വിദേശ നാണ്യത്തിന്റെ കുറവും രാജ്യത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. അതേസമയം ഈ പ്രതിഷേധമൊന്നും രേഖപ്പെടുത്താൻ കഴിയാത്ത അവസ്ഥയിലാണ് ജനം.
∙ ഇന്ത്യയുടെ താൽപര്യം
ബംഗ്ലദേശിലെ തിരഞ്ഞെടുപ്പിൽ താൽപര്യമൊന്നുമില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. എന്നാൽ സൂക്ഷ്മമായാണ് ഇന്ത്യ അവിടുത്തെ സംഭവവികാസങ്ങളെ നിരീക്ഷിക്കുന്നത് എന്നതാണ് വാസ്തവം. ബംഗ്ലദേശിന്റെ വിമോചന സമരകാലത്ത് ഇന്ത്യ ഒപ്പം നിന്നെങ്കിൽ പാക്കിസ്ഥാനൊപ്പമായിരുന്നു ചൈന. എന്നാൽ സാമ്പത്തിക താൽപര്യങ്ങൾക്കാണ് പിന്നീട് ചൈന പ്രാധാന്യം നൽകിയത്. വലിയ നിക്ഷേപങ്ങളാണ് ചൈന ബംഗ്ലദേശിൽ നടത്തിയിട്ടുള്ളത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുരക്ഷാ കാര്യങ്ങളും ചൈനയുടെ സ്വാധീനം വർധിക്കുന്നതു തടയലും ഒരുപോലെ പ്രധാനമാണ്.
ബിഎൻപിയുടെ ഭരണകാലത്ത് ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിഘടനവാദ സംഘടനകൾക്ക് പ്രവർത്തിക്കാൻ ബംഗ്ലദേശിൽ സൗകര്യം ലഭിച്ചിരുന്നു. ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങൾ അനുവദിക്കില്ലെന്ന കടുത്ത നിലപാടാണ് പക്ഷേ ഷെയ്ഖ് ഹസീന സ്വീകരിച്ചത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഹസീന തുടരുന്നതിനോടാണ് താൽപര്യം. ഇന്ത്യയും ചൈനയും നടത്തിയിരിക്കുന്ന നിക്ഷേപങ്ങൾക്ക് ഷെയ്ഖ് ഹസീന തുടരുന്നതും രാഷ്ട്രീയ അസ്ഥിരത ഇല്ലാതാവുന്നതും നല്ലതാണ്. മോദി സർക്കാരിനോട് വളരെ അടുപ്പമാണ് ഹസീനയുടെ സർക്കാർ പുലർത്തുന്നത്. അദാനി അടക്കമുള്ള ഇന്ത്യൻ വ്യവസായ ഗ്രൂപ്പുകൾ ബംഗ്ലദേശിലെ ഊർജ മേഖലയിൽ വലിയതോതിൽ മുതൽമുടക്കുകയും ചെയ്യുന്നു.
∙ വിമർശനമേറ്റു വാങ്ങി ജമാഅത്തെ ഇസ്‌ലാമി
15 വർഷമായി തുടരുന്ന ഉരുക്കുമുഷ്ടി ഭരണത്തെ തുടർന്ന് ജമാഅത്തെ ഇസ്‌ലാമിയാണ് പ്രതിസന്ധിയിലായത്. പ്രധാനപ്പെട്ട നേതാക്കളെല്ലാം വംശഹത്യയുടെ പേരിൽ ജയിലിൽ ആവുകയോ തൂക്കിലേറ്റപ്പെടുകയോ ചെയ്തു. 140 നേതാക്കൾ കൊല്ലപ്പെട്ടു എന്നാണ് സംഘടന ആരോപിക്കുന്നത്. ബംഗ്ലദേശിലെ ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്ത വിഷയത്തിൽ പ്രതിസ്ഥാനത്താണ് ജമാഅത്തെ ഇസ്‌ലാമിയുള്ളത്. പാക്കിസ്ഥാനെയും ബംഗ്ലദേശിനെയും അസ്ഥിരപ്പെടുത്തുകയും ചോരയിൽ മുക്കുകയും ചെയ്യുന്നതിൽ വലിയ പങ്കാണ് ജമാഅത്തെ ഇസ്‌ലാമി വഹിക്കുന്നതെന്നാണ് വിമർശകരുടെ ആരോപണം.
1971ൽ ഷെയ്‌ഖ് മുജീബുർ റഹ്‌മാന്റെ നേതൃത്വത്തിൽ നടന്ന വിമോചനസമരത്തെ അവർ എതിർക്കുകയാണു ചെയ്‌തത്. ബംഗ്ലദേശിന്റെ വിമോചനത്തിനു വേണ്ടി നടന്ന യുദ്ധത്തിനിടയിൽ നടമാടിയ കൊടിയ പാതകങ്ങൾ നടുക്കമുളവാക്കുന്നതായിരുന്നു. പാക്ക് സൈന്യത്തോടൊപ്പം ചേർന്ന് അവർ കൂട്ടക്കൊല ഉൾപ്പെടെയുള്ള പാതകങ്ങൾ അഴിച്ചുവിട്ടതായും ആരോപിക്കപ്പെടുന്നു. ഇവരെ ശിക്ഷിക്കാൻ മുൻകൈയെടുത്തത് ഹസീനയാണ്. 2010ലാണ് ഇതിനായി പ്രത്യേക കോടതി സ്ഥാപിച്ചത്. ബംഗ്ലദേശ് ജമാഅത്തെ ഇസ്‌ലാമിയുടെ ഒട്ടേറെ പ്രമുഖ നേതാക്കൾക്കാണ് യുദ്ധവിചാരണക്കോടതി വധശിക്ഷ നൽകിയത്.
ജമാഅത്തിന്റെ അസിസ്‌റ്റന്റ് സെക്രട്ടറി ജനറൽ അബ്‌ദുൽ ഖാദർ മുല്ലയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചപ്പോൾ അതുപോരെന്നു പറഞ്ഞു ജനം തെരുവിലിറങ്ങി. എല്ലാ പ്രതികളെയും തൂക്കിക്കൊല്ലണമെന്ന് ആവശ്യപ്പെട്ട് രണ്ടാഴ്‌ച ആയിരക്കണക്കിനാളുകൾ ധാക്കയിലെ ഷാബാഗ് കവലയിൽ തടിച്ചുകൂടി. അബ്‌ദുൽ ഖാദർ മുല്ലയെ 2013 ലും ജമാഅത്ത് നേതാവ് മിർ ഖാസിം അലിയെ 2016ലും ബംഗ്ലദേശ് തൂക്കിലേറ്റി. മുജീബിന്റെ കാലത്തു നിലവിൽവന്ന ഭരണഘടനയനുസരിച്ചു മതാധിഷ്‌ഠിത കക്ഷികളെല്ലാം നിരോധിക്കപ്പെട്ടിരുന്നു. ജമാഅത്തെ ഇസ്‌ലാമിക്ക് അതോടെ രാഷ്‌ട്രീയത്തിൽ സ്‌ഥാനമില്ലാതായി.
അഴിമതിക്കേസിൽപ്പെട്ട് കഴിഞ്ഞ ഫെബ്രുവരി മുതൽ 10 വർഷത്തെ തടവുശിക്ഷയനുഭവിക്കുകയാണ് പ്രതിപക്ഷ നേതാവ് ഖാലിദ സിയ. ശരീരം ഭാഗികമായി തളർന്ന് ഖാലിദ തീർത്തും അവശയാണെന്നാണു റിപ്പോർട്ട്. ഖാലിദയുടെ മകനും ബിഎൻപി ആക്ടിങ് മേധാവിയുമായ താരീഖ് റഹ്മാൻ, ഹസീനയ്ക്കെതിരെ 2004 ൽ നടന്ന ഗ്രനേഡ് ആക്രമണക്കേസിൽ പിടികിട്ടാപ്പുള്ളിയായി നിലവിൽ ലണ്ടനിലാണ്.
എന്നാൽ, 1975ൽ മുജീബ് വധിക്കപ്പെട്ടതിനെ തുടർന്നുണ്ടായ പട്ടാളവിപ്ലവപരമ്പരയുടെ അവസാനം ജനറൽ സിയാ ഉർ റഹ്‌മാൻ അധികാരത്തിലെത്തിയപ്പോൾ സ്‌ഥിതിമാറി. അങ്ങനെയാണു ജമാഅത്തെ ഇസ്‌ലാമി ബംഗ്ലദേശ് രാഷ്‌ട്രീയത്തിൽ തിരിച്ചെത്തിയത്. ബംഗ്ലദേശിലെ ഏറ്റവും വലിയ മതാധിഷ്‌ഠിത രാഷ്‌ട്രീയ കക്ഷിയാണു ജമാഅത്തെ ഇസ്‌ലാമി. ഖാലിദ സിയ പ്രധാനമന്ത്രിയായിരിക്കെ 2001 മുതൽ 2006 വരെ ഭരണത്തിൽ പങ്കാളിത്തം ലഭിക്കുകയും ചെയ്തു. 2013ൽ വർഗീയ ചായ്‌വിനെ തുടർന്ന് പാർട്ടിയെ സുപ്രീംകോടതി നിരോധിച്ചു.
∙ രോഗിയായി ഖാലിദ
അഴിമതിക്കേസിൽപ്പെട്ട് 2023 ഫെബ്രുവരി മുതൽ 10 വർഷത്തെ തടവുശിക്ഷയനുഭവിക്കുകയാണ് പ്രതിപക്ഷ നേതാവ് ഖാലിദ സിയ (73). ശരീരം ഭാഗികമായി തളർന്ന് ഖാലിദ തീർത്തും അവശയാണെന്നാണു റിപ്പോർട്ട്. ഖാലിദയുടെ മകനും ബിഎൻപി ആക്ടിങ് മേധാവിയുമായ താരീഖ് റഹ്മാൻ, ഹസീനയ്ക്കെതിരെ 2004 ൽ നടന്ന ഗ്രനേഡ് ആക്രമണക്കേസിൽ പിടികിട്ടാപ്പുള്ളിയായി നിലവിൽ ലണ്ടനിൽ ആണുള്ളത്. അതേസമയം ഷെയ്‌ഖ് ഹസീനയുടെ മകനും യുഎസിൽ കംപ്യൂട്ടർഎൻജിനീയറുമായ സജീബ് വസീദും രാഷ്‌ട്രീയത്തിലിറങ്ങിയിട്ടുണ്ട്.
ഖാലിദയുടെ സ്ഥിതിയാണ് ബംഗ്ലദേശിലെ ജനാധിപത്യത്തിന്റെ അവസ്ഥയെന്നു വിലയിരുത്തുന്നവരുണ്ട്. അതേസമയം ‘‘ഈ രാജ്യത്ത് ജനാധിപത്യം നിലനിൽക്കുമെന്ന് ഉറപ്പുവരുത്താൻ വേണ്ടതെല്ലാം ഞാൻ ചെയ്യും’’ എന്നാണ് വിജയത്തിനു പിന്നാലെ ഹസീന പറഞ്ഞത്. ഭയം ഉറപ്പുവരുത്തുന്നത് ജനാധിപത്യത്തിന് നല്ലതാണോ എന്നതാണ് ചോദ്യം. പിച്ചച്ചട്ടി പ്രയോഗം നടത്തിയവരെ അമ്പരപ്പിക്കുന്ന വളർച്ചയാണ് 2009നു ശേഷം രാജ്യത്തുണ്ടായത്. പതിറ്റാണ്ടുകൊണ്ട് മൂന്നിരട്ടി വളർന്നു. 20 വർഷം കൊണ്ട് രണ്ടരകോടി ജനം ദാരിദ്ര്യരേഖ മറികടന്നു.
തുണി വ്യവസായത്തിൽ ചൈനയുടെ പിന്നാലെ രണ്ടാം സ്ഥാനത്താണ് ബംഗ്ലദേശ്. ഇതെല്ലാം ഹസീനയ്ക്ക് മുതൽക്കൂട്ടാണ്. തിരഞ്ഞെടുപ്പിൽ എല്ലാ പാർട്ടികളും പങ്കെടുത്തില്ലെന്ന ഖേദമാണ് യുഎസ് പ്രകടിപ്പിച്ചത്. വിവേചനങ്ങളും അക്രമങ്ങളും ഉണ്ടായതിനെ ബ്രിട്ടനും അപലപിച്ചു. ഈ വിമർശനങ്ങളെ ‘ഞങ്ങൾ കാര്യമാക്കുന്നി’ല്ലെന്നാണ് ബംഗ്ലദേശ് സർക്കാർ പ്രതികരിച്ചത്. ഉറച്ച പിന്തുണ നൽകുകയാണ് ചൈനയും റഷ്യയും ചെയ്യുന്നത്. യുഎസ് പ്രതികരണം തണുക്കുന്നതിന്റെ പിന്നിലും ഈ പിന്തുണയ്ക്ക് പങ്കുണ്ട്.