ലോകത്തിലെ ഏക സ്വാഭാവിക ചന്ദനവനം. മറയൂരിലെ കാടുകളിൽ കാറ്റേറ്റ്, വെയിലേറ്റ് വിളയുന്ന ചന്ദനതടിയുടെ കാതലിനോട് ‘കാതൽ’ തോന്നാത്തവർതന്നെ കുറവ്. 100 വർഷം മുൻപുവരെ മറയൂരിനു ചന്ദനം വിറകു മാത്രമായിരുന്നു. ഇന്ന് ഒരു കിലോ ചന്ദനത്തടിക്കു വില 15,000–20,000 രൂപയാണ്. നല്ല വെയിലും കൊടുംതണുപ്പും ചെളികലർന്ന വെളുത്ത മണ്ണും മലയ്ക്കപ്പുറത്തു പെയ്യുന്ന മഴയുമാണു മറയൂരിന്റെ പരിസ്ഥിതി. 120 വയസ്സാണ് ഒരു ചന്ദനമരത്തിന്റെ ആയുസ്സ്. 60 വർഷം പഴക്കമുള്ള ചന്ദനമരത്തിന് 200 കിലോ ഭാരം വരും. ഈ ഭാരത്തിന്റെ വിലയെ തോൽപിക്കാൻ മറ്റൊരു മരവും ഇന്ന് ലോകത്തിലില്ല. 30 സെന്റിമീറ്ററിന് മുകളിൽ നെഞ്ചുയരത്തിന് മേലേ വലുപ്പമുള്ള 51,850 മരങ്ങൾ ഇപ്പോൾ മറയൂരിലുണ്ട്. ഇന്ന് ലോകത്ത് അവശേഷിക്കുന്ന ഒരേയൊരു സ്വഭാവിക ചന്ദനവനമാണ് മറയൂരിലുള്ളത്. എന്താണ് അവിടുത്തെ ചന്ദനത്തിന്റെ പ്രത്യേകത? ആർക്കു വേണമെങ്കിലും മറയൂരിലെ ചന്ദനം വാങ്ങാനാകുമോ? എങ്ങനെയാണ് ഈ ചന്ദനക്കാടുകൾ സംരക്ഷിക്കുന്നത്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ മറയൂരിന്റെ ചന്ദനപ്പെരുമ

ADVERTISEMENT

ഭൂമിശാസ്ത്രപരമായ കാര്യങ്ങളാണ് ചന്ദനത്തിന്റെ മേന്മ. മറയൂരിലെ ചന്ദനത്തിൽ ഓയിൽ കൂടുതലാണ്. ഇവിടത്തെ മഴനിഴൽ പ്രദേശത്ത് വളരുന്നതിനാലാണ് ചന്ദനത്തിന് ഓയിൽ കൂടുന്നതും സുഗന്ധം വർധിക്കുന്നതും. ഇവിടത്തെ ചന്ദനം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സാവധാനമാണ് വളരുന്നത്. അതിനാൽ തടിയുടെ വിളവ് കൂടും. ഇതാണ് മറയൂർ ചന്ദനത്തെ ലോക പ്രസിദ്ധമാക്കുന്നതും. 

മറയൂരിലെ ചന്ദനത്തോട്ടം (ഫയല്‍ ചിത്രം: മനോരമ)

മറയൂരിനു മാത്രമായി പ്രത്യേക ചന്ദന ഡിവിഷൻ രൂപീകരിച്ചത് 2006ലാണ്. 64 ചതുരശ്ര കിലോമീറ്റർ. ഇതിൽ 15 ചതുരശ്ര കിലോമീറ്ററിലും ചന്ദനമരങ്ങളാണ്. മറയൂർ സാൻഡൽ ഡിവിഷന്റെ ഡിഎഫ്ഒയുടെ നിയന്ത്രണത്തിൽ 150 ഉദ്യോഗസ്ഥരാണു കാവൽ. 2005ൽ മാത്രം ഇവിടെ 2512 ചന്ദനമരങ്ങളാണു വെട്ടിക്കടത്തിയത്. ഒറ്റയ്ക്കും തെറ്റയ്ക്കും ഇപ്പോഴും മറയൂരിൽനിന്നു ചന്ദന മരങ്ങൾ വെട്ടിക്കടത്തുന്നുണ്ട്. കടപുഴകി വീഴുന്ന ചന്ദനമരങ്ങൾക്കു പകരം തൈകളും വനം വകുപ്പ് നട്ടുപിടിപ്പിക്കുന്നു. 

മറയൂർ വനം (ഫയല്‍ ചിത്രം: മനോരമ)

∙ ചന്ദനം മണക്കുന്ന  ചരിത്രം

1892ൽ തിരുവിതാംകൂറിന്റെ ആദ്യത്തെ കൺവസർവേറ്ററായ ടി.എഫ്.ബോഡിലോൺ മറയൂരിൽ എത്തിയതോടെയാണ് അവിടുത്തെ ചന്ദനമരങ്ങളുടെ ഭാവിതന്നെ തിരുത്തപ്പെടുന്നത്. ചന്ദനമരക്കാടുകൾ പരിശോധിച്ച അദ്ദേഹം അതിന്റെ റിപ്പോർട്ട് സർക്കാരിനു സമർപ്പിച്ചു. വൈകാതെ, 1900ത്തിൽ തിരുവിതാംകൂർ സർക്കാർ മറയൂരിലെ ചന്ദനമരങ്ങൾ ഉൾപ്പെട്ട പ്രദേശത്തെ സാൻഡൽ റിസർവായി പ്രഖ്യാപിച്ചു. അങ്ങനെ 1900 മുതൽ 1933 വരെയുള്ള കാലഘട്ടത്തിൽ 9 സാൻഡൽ റിസർവുകൾ നിലവിൽ വന്നു. 1993ൽ 7.5 ഹെക്ടർ കൂട്ടിച്ചേർത്ത ഭൂമിയുൾപ്പെടെ 10 ചന്ദനറിസർവുകളാണ് ഇപ്പോൾ മറയൂരിലുള്ളത്. 51, 52, 54 (ഗസറ്റ് നമ്പറുകൾ) എന്നീ നമ്പരുകളിൽ അറിയപ്പെടുന്ന 3 റിസർവാണുള്ളത്. നാച്ചിവയൽ 1, 2, കാരയൂർ 1, 2, വണ്ണാൻതുറ 1, 2 എന്നീ പേരിലുള്ള ആറു റിസർവുകളുണ്ട്. അതോടൊപ്പം, കൂട്ടിചേർക്കപ്പെട്ട 7.5 ഹെക്ടർ ഭൂമിയിലെ ഒരു റിസർവും ചേരുമ്പോൾ ആകെ 10 റിസർവുകൾ. 

ADVERTISEMENT

∙ ആരു വാങ്ങും മറയൂർ ചന്ദനം? 

കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനി, കേരളാ ഫാർമസ്യൂട്ടിക്കൽ (ഔഷധി), തൃശൂർ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ, ജയ്പുർ സിഎംടി ആർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജയ്‌പുർ ക്ലൗഡ്, കേരള ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷൻ, തൃശൂർ ഔഷധി, കോട്ടക്കൽ ആര്യ വൈദ്യശാല, കർണാടക ഹാൻഡി ക്രാഫ്റ്റ്സ്, കൊച്ചിൻ ദേവസ്വം, ഗുരുവായൂർ ക്ഷേത്രം, തിരുനാവായ ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലേക്കാണ് മറയൂരിലെ ചന്ദനം പ്രധാനമായും വാങ്ങുന്നത്.

∙ ക്ഷേത്രങ്ങൾക്കിഷ്ടം ഈ ചന്ദനം 

കേരളത്തിൽ ചന്ദനം ലഭ്യമാകുന്നത് മറയൂരിൽ മാത്രമാണ്. ഗുരുവായൂർ ദേവസ്വം ബോർഡാണ് ഏറ്റവും കൂടുതൽ കൊണ്ടു പോകുന്നത്. മലബാർ ദേവസ്വം ബോർഡിലെ തിരുനെല്ലി, കൊട്ടിയൂർ അമ്പലങ്ങൾ ചന്ദനം വാങ്ങിക്കുന്നുണ്ട്. കേരളത്തിലെ ഈ പ്രമുഖ ക്ഷേത്രങ്ങൾക്ക് എളുപ്പത്തിൽ ചന്ദനം വാങ്ങാൻ കഴിയുന്നത് മറയൂരിൽ നിന്നാണ്. ചന്ദനത്തിന്റെ മികച്ച ഗുണമേന്മയും ആകർഷിക്കുന്നുണ്ട്. 

മറയൂർ ചന്ദന ഡിപ്പോയിൽ ലേലത്തിനായി ഒരുക്കിയിരിക്കുന്ന ചന്ദന ലോട്ടുകൾ (ഫയല്‍ ചിത്രം: മനോരമ)
ADVERTISEMENT

∙ വേറെ എന്തൊക്കെ ആവശ്യങ്ങൾക്കാണ് ചന്ദനം 

പ്രധാനമായും 4 ആവശ്യങ്ങൾക്കാണ് ചന്ദനം ഉപയോഗിക്കുന്നത്. 1) വാണിജ്യ ആവശ്യങ്ങൾക്ക്, 2) ആചാരങ്ങൾക്ക്, 3)കരകൗശലവസ്തുക്കൾ നിർമിക്കാൻ, 4) ആയുർവേദ ആവശ്യങ്ങൾക്ക്. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് സൗന്ദര്യവർധക ഉൽപന്നങ്ങൾ നിർമിക്കാനാണ്. ചന്ദന ഓയിൽ, ഫേസ് പാക്ക് തുടങ്ങിയവയാണ് സൗന്ദര്യവർധക ഉൽപന്നങ്ങൾ. ഇതിനായി ഏറ്റവും കൂടുതൽ ചന്ദനം വാങ്ങിക്കുന്നത് കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനിയാണ്. ആചാരങ്ങൾക്ക് അല്ലെങ്കിൽ ക്ഷേത്രങ്ങൾക്കായി കൂടുതൽ വാങ്ങിക്കുന്നത് ഗുരുവായൂർ ക്ഷേത്രമാണ്. കരകൗശല നിർമാണത്തിനായി ബെംഗളൂരുവിലെ കാവേരി ഹാൻഡിക്രാഫ്റ്റാണ്. കോട്ടയ്ക്കൽ ആര്യവൈദ്യശാലയും ഔഷധിയുമാണ് ആയുർവേദ ആവശ്യങ്ങൾക്കായി കൂടുതൽ ചന്ദനം ഉപയോഗിക്കുന്നത്. 

∙ ഇല ഒഴികെ ബാക്കിയെല്ലാം വിൽക്കും

ഓരോ തവണയും ചന്ദനത്തിന് വില കൂടുന്നതാണു പതിവ്. ഒരിക്കലും വില കുറയില്ല എന്നതാണ് ചരിത്രം. കഴിഞ്ഞ ലേലത്തിലെ ഉയർന്ന തുക കിലോയ്ക്ക് 20,000 രൂപയായിരുന്നു. 

മറയൂരിൽ ഉൽപാദിപ്പിക്കുന്ന ചന്ദനത്തൈലം (ഫയല്‍ ചിത്രം: മനോരമ)

ഇ–ലേലത്തിലൂടെയാണ് വിൽപന. റജിസ്റ്റർ ചെയ്യുന്ന സ്ഥാപനങ്ങൾക്ക് പങ്കെടുക്കാം. വ്യക്തികൾക്ക് പങ്കെടുക്കാൻ സാധിക്കില്ല. ലേലത്തിൽ കൂടുതൽ തുക കണ്ടെത്തിയാണ് നൽകുന്നത്. 60–70 കോടി രൂപ ശരാശരി ലേലത്തിലൂടെ ലഭിക്കും. 2014 മുതൽ ഓൺലൈൻ ലേലമാണ് നടക്കുന്നത്. ലേലത്തിൽ ചന്ദനത്തിന്റെ ഇല ഒഴികെ മറ്റെല്ലാം ഉണ്ടാകും. ഇവയ്ക്ക് ഓരോ പേര് നൽകിയാണ് തരംതിരിച്ചിരിക്കുന്നത്. ടിപ്പു സുൽത്താന്റെ കാലത്ത് നൽകിയ പേരാണ് ഇവയ്ക്ക് ഇപ്പോഴും ഉപയോഗിക്കുന്നത്. 

2005ലൊക്കെ കേരളത്തിൽ സ്വകാര്യ ചന്ദന ഫാക്ടറികൾ ഉണ്ടായിരുന്നു. അവ പൂട്ടിയതോടെയാണ് ചന്ദനത്തിന്റെ സംരക്ഷണം 90 ശതമാനമെങ്കിലും സാധ്യമായത്. ഡോഗ് സ്ക്വാഡും എല്ലാവിധ ആയുധങ്ങളുമായാണ് മറയൂരിലെ പ്രവർത്തനം.

എം.ജി.വിനോദ് കുമാർ , മറയൂർ ഡിഎഫ്ഒ

മറയൂർ ചന്ദനക്കാടുകളിൽ നിലംപതിക്കുന്നതും ഉണങ്ങിയതുമായ മരങ്ങൾ വേരോടെ  മറയൂരിലെ ചന്ദന ഡിപ്പോയിൽ എത്തിക്കും. വേര്, തടി, ശിഖരം എന്നിങ്ങനെ വിഭജിച്ചു നമ്പറിടും. തൊലിയും വെള്ളയും ചെത്തിമാറ്റി ചന്ദനക്കാതൽ ഒരുക്കും. കാതലിന്റെ മേന്മയനുസരിച്ചാണ് ഓരോ ക്ലാസ്സായി തിരിക്കുന്നത്. ചന്ദനത്തിന്റെ പൊടി ഉൾപ്പെടെ 15 ക്ലാസായി ഇതിന്റെ ഇനം തിരിച്ചിട്ടുണ്ട്. ചന്ദനത്തിന്റെ പേരിട്ടത് ടിപ്പു സുൽത്താന്റെ കാലത്താണെന്നാണ് പറയപ്പെടുന്നത്. ഒന്നാമത്തെ ക്ലാസായ ‘വിലായത്ത് ബുദ്ധ’ ബുദ്ധൻ ധ്യാനത്തിലിരിക്കുന്ന ശിൽപം ചെയ്യാൻ ഉപയോഗിച്ചിരുന്നു. ഈ ക്ലാസിന് 5 കിലോയ്ക്കു മുകളിൽ ഭാരമുണ്ടാകും. ചെറിയൊരു വളവ് പോലും വിലായത്ത് ബുദ്ധയ്ക്ക് ഉണ്ടാകരുത്. ഇതിൽ ചെറിയ മാറ്റം വരുന്ന ചന്ദനത്തടികൾ ‘ബഗ്രദാദ്’ (ക്ലാസ് 6) വരെയായി തിരിക്കും. 

ചന്ദനത്തിന്റെ വിവിധ ക്ലാസുകളും പേരുകളും

ക്ലാസ് 1: വിലായത്ത് ബുദ്ധ

ക്ലാസ് 2: ചിന്ന ബുദ്ധ്

ക്ലാസ് 3: പഞ്ചം ചന്ദനം 

ക്ലാസ് 4: ഗോട്‌ല ചന്ദനം 

ക്ലാസ് 5: ഗാട്ട് ബഡിയ ചന്ദനം 

ക്ലാസ് 6: ബഗ്രദാദ് ചന്ദനം 

ക്ലാസ് 7: വേര് ഫസ്റ്റ് ക്ലാസ് (7 കിലോക്ക് മുകളിൽ)

ക്ലാസ് 8: വേര് സെക്കൻഡ് ക്ലാസ് (2–7 കിലോ വരെ)

ക്ലാസ് 9: വേര് തേർഡ് ക്ലാസ് (2 കിലോക്ക് താഴെ)

ക്ലാസ് 10: ജയ്പൊഗൽ ചന്ദനം (പൊള്ളയായ ചന്ദനം)

ക്ലാസ് 11: ചെരിയ 

ക്ലാസ് 12: മിക്സ്ഡ് ചിപ്സ്

ക്ലാസ് 13: സോ ഡെസ്റ്റ്

ക്ലാസ് 14: സാപ്‌വുഡ് ബില്ലെറ്റ്സ്

ക്ലാസ് 15: സാപ്‌വുഡ് വിത്ത് ബാർക്ക് ചിപ്സ്

∙ വ്യക്തികൾ ചന്ദനം വാങ്ങാൻ എന്തു ചെയ്യണം?

ചില്ലറ വിൽപനയ്ക്കു മറയൂർ ചന്ദനം സംസ്ഥാനത്തെ 7 ഡിപ്പോകളിലെത്തിക്കും. കൊല്ലം-കുളത്തുപുഴ, പട്ടത്തനംതിട്ട-കോന്നി, എറണാകുളം-വീട്ടൂർ, കോഴിക്കോട്- ചാലിയം, കണ്ണൂർ-കണ്ണോത്ത്, കാസർകോട്-പരപ്പ, പാലക്കാട്–അരുവാക്കോട് എന്നിവിടങ്ങളിലെ ഡിപ്പോകളിലാണ് ചന്ദനം എത്തിക്കുന്നത്. 50 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ തൂക്കമുള്ള ചന്ദനത്തടികളുടെ കഷ്ണങ്ങളാണ് വിൽക്കുക. തിരിച്ചറിയൽ രേഖകൾ സമർപ്പിച്ച് പരമാവധി ഒരു കിലോ ചന്ദനം വാങ്ങാം. എന്നാൽ ആരാധനാലയങ്ങൾ, അംഗീകൃത കരകൗശല വസ്തു– മരുന്ന് നിർമാണ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്കു തൂക്കത്തിൽ നിബന്ധനകളില്ലാതെ ആവശ്യാനുസരണം ചന്ദനം വാങ്ങാം. ലേലത്തിൽ വിൽക്കുന്ന തുകയിൽനിന്ന് 10 ശതമാനം കൂടുതൽ വിലയ്ക്കാണ് ഡിപ്പോകളിൽ വില്‍ക്കുന്നത്. 

തടിയുടെ ചെത്ത് പൂളുകളും പൊടിയുമെല്ലാം ‘ബ്രിക്കറ്റ്’ രൂപത്തിലാക്കുന്നത് ഇങ്ങനെയാണ്.

∙ സംസ്കാരത്തിനായി ചന്ദനം ലഭിക്കുമോ ?

പുതുതായി പുറത്തിറക്കിയ ക്ലാസ് 16 ചന്ദനം മൃതദേഹസംസ്കാരം ഉദ്ദേശിച്ചുള്ളതാണ്. ചന്ദനത്തിന്റെ പൊടിയെ ബ്രിക്കറ്റുകളാക്കി മാറ്റിയാണ് വിൽപനയ്ക്കായി ഒരുക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ചന്ദനം വാങ്ങാൻ നിയമങ്ങൾക്ക് വിധേയമായി പ്രശ്നങ്ങളുണ്ട്. അതിന് പരിഹാരമായാണ് ബ്രിക്കറ്റുകൾ പുറത്തിറങ്ങുന്നത്. ചന്ദനത്തിന്റെ ചെത്ത് പൂളുകളും പൊടിയും ചേർത്ത് വട്ടത്തിൽ (ചാണവരളി പോലെ) ആക്കി വിൽക്കുകയാണ് ലക്ഷ്യം (ചിത്രം കാണുക). ഒരു ബ്രിക്കറ്റിന് 400 രൂപ വില ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത ലേലം മുതൽ ഈ ബ്രിക്കറ്റുകളുമുണ്ടാകും.

∙ എന്തു കൊണ്ടാണ് ചന്ദനനക്കൊള്ള കുറഞ്ഞത്?

ചന്ദനസംരക്ഷണത്തിനായി പ്രത്യേക സാമ്പത്തിക നിധിതന്നെ സർക്കാർ പ്രഖ്യാപിക്കുന്നുണ്ട്. കൂടാതെ വനസംരക്ഷണ സമിതിയെ രൂപീകരിച്ചു ചന്ദന മരത്തിന്റെ സംരക്ഷണത്തിനായും ശ്രമിക്കുന്നുണ്ട്.  മറയൂർ സ്വദേശികളായ 213 പേർ ചന്ദനത്തിന്റെ കാവൽക്കാരായുണ്ട്. ഇവരുടെ ശമ്പളത്തിനായി മാത്രം ഏകദേശം 5 കോടി രൂപ സർക്കാർ ചെലവഴിക്കുന്നു. മറയൂർ ഒരു റേഞ്ച് മാത്രമായിരുന്ന കാലത്താണ് ചന്ദനക്കൊള്ള കൂടുതൽ നടന്നത്. അങ്ങനെയാണ് ഡിവിഷൻ വന്നത്. റേ‍ഞ്ചിനെ രണ്ടാക്കി. മറയൂരിലെ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക അലവൻസും നൽകാൻ തുടങ്ങി. 

മറയൂരിൽ വിൽപനയ്ക്കായി ചന്ദനത്തടികൾ ചെത്തിയൊരുക്കുന്നവർ (ഫയല്‍ ചിത്രം: മനോരമ)

∙ മറയൂർ ചന്ദനത്തിന് എതിരാളിയോ?

ഇന്ത്യയിൽ ഒരു വർഷം 2000 ടൺ ചന്ദനം ആവശ്യമുണ്ട്. പക്ഷേ 100 ടണ്ണിൽ താഴെയാണ് ഉൽപാദനം. അതും മറയൂരിലാണ് കൂടുതൽ. അതിനാൽ ഇനിയും കൃഷി ആവശ്യമാണ്. ഒരു കാലത്ത് സേലം, മൈസൂരു എന്നിവിടങ്ങളിലാണ് ചന്ദനം ഉണ്ടായിരുന്നത്. ഇന്ന് ലോകത്ത് അവശേഷിക്കുന്ന അവസാനത്തെ സ്വഭാവിക ചന്ദനവനമാണ് മറയൂരിലുള്ളത്.

∙ ചന്ദനം നട്ടോളൂ, വെട്ടിയാൽ ‘പണി’ കിട്ടും

ചന്ദനമരം വീട്ടിൽ നട്ടുവളർത്തുന്നതിനു നിയമതടസ്സങ്ങളില്ല. വെട്ടിവിൽക്കാൻ പക്ഷേ, അധികാരമില്ല.  വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുറിച്ചുവിൽക്കാം. ഗതാഗതച്ചെലവും ചന്ദനം ചെത്താനുള്ള തുകയും കഴിച്ചശേഷം ബാക്കി തുക ഉടമയ്ക്കു വനംവകുപ്പു തിരികെ നൽകും. ചന്ദന മരം മുറിച്ചുകടത്തിയാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 മുതൽ 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ അഞ്ചു മുതൽ ഏഴു വർഷം വരെ തടവും ലഭിക്കാം.

English Summary:

How the Kerala Government Preserves Marayoor Sandalwood Forest