രാം രല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്ക് ഇനി ഒരു നാൾ മാത്രം ബാക്കി നിൽക്കേ ഭക്തസാഗരമാവുകയാണ് അയോധ്യ. രാമമന്ത്രത്തിൽ മുഴുകുന്ന, തീർഥാടന നഗരം. അയോധ്യയിലെ ഓരോ ഇടവഴികളും രാമക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. രാമക്ഷേത്രം മാത്രമല്ല അയോധ്യയിൽ തീർഥാടകരെ കാത്തിരിക്കുന്നത്. രാവും പകലും

രാം രല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്ക് ഇനി ഒരു നാൾ മാത്രം ബാക്കി നിൽക്കേ ഭക്തസാഗരമാവുകയാണ് അയോധ്യ. രാമമന്ത്രത്തിൽ മുഴുകുന്ന, തീർഥാടന നഗരം. അയോധ്യയിലെ ഓരോ ഇടവഴികളും രാമക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. രാമക്ഷേത്രം മാത്രമല്ല അയോധ്യയിൽ തീർഥാടകരെ കാത്തിരിക്കുന്നത്. രാവും പകലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാം രല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്ക് ഇനി ഒരു നാൾ മാത്രം ബാക്കി നിൽക്കേ ഭക്തസാഗരമാവുകയാണ് അയോധ്യ. രാമമന്ത്രത്തിൽ മുഴുകുന്ന, തീർഥാടന നഗരം. അയോധ്യയിലെ ഓരോ ഇടവഴികളും രാമക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. രാമക്ഷേത്രം മാത്രമല്ല അയോധ്യയിൽ തീർഥാടകരെ കാത്തിരിക്കുന്നത്. രാവും പകലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാം രല്ലയുടെ പ്രാണ പ്രതിഷ്ഠയ്ക്ക് ഇനി ഒരു നാൾ മാത്രം ബാക്കി നിൽക്കേ ഭക്തസാഗരമാവുകയാണ് അയോധ്യ. രാമമന്ത്രത്തിൽ മുഴുകുന്ന, തീർഥാടന നഗരം. അയോധ്യയിലെ ഓരോ ഇടവഴികളും രാമക്ഷേത്രത്തിലേക്ക് എത്തുന്ന ഭക്തരെ വരവേൽക്കാൻ ഒരുങ്ങിക്കഴിഞ്ഞു. രാമക്ഷേത്രം മാത്രമല്ല അയോധ്യയിൽ തീർഥാടകരെ കാത്തിരിക്കുന്നത്. രാവും പകലും ലതാമങ്കേഷ്കറുടെ ഭജന ഉയരുന്ന ലതാമങ്കേഷ്ക്കർ ചൗക്ക് പുതിയ വികസന പദ്ധതിയുടെ ഭാഗമാണ്. സരയൂ നദിയിൽ നിന്ന് റോഡിലേക്കുള്ള പടവുകൾ ഇഷ്ടിക കൊണ്ട് കെട്ടി ഗാലറികളാക്കിയിട്ടുണ്ട്. സരയൂ ആരതി കഴിഞ്ഞെത്തുന്നവർക്ക് ഇവിടെയിരുന്നാൽ അയോധ്യയുടെ വർണഭംഗിയും രാമകഥയുടെ ലൈറ്റ് ആൻഡ് സൗണ്ട് ഷോയും കണ്ടാസ്വദിക്കാം.

24 മണിക്കൂറും രാമായണ പാരായണമുള്ള രാമകഥാ പാർക്കും അയോധ്യയിൽ ഒരുങ്ങിക്കഴിഞ്ഞു. രാമകഥാ സന്ദർഭങ്ങൾ കൊത്തിവച്ച ചുമരുകളും അങ്ങിങ്ങായി കാണാം. രാമക്ഷേത്രത്തിന്റെ നിർമാണത്തിനൊപ്പം നടന്ന വികസന പദ്ധതികളിൽ മുഖം മാറിയ അയോധ്യയിലേക്ക് എണ്ണമില്ലാത്ത ജനങ്ങളാണ് വന്നിറങ്ങുന്നത്. താമസത്തിനും ഭക്ഷണത്തിനും ടൂറിസ്റ്റുകൾക്ക് നിർദേശം നൽകാനെത്തുന്നവർക്കും തീ പിടിച്ച വില. രാമക്ഷേത്രത്തിന്റെ മാതൃകയും നെറ്റിയിൽ പതിക്കുന്ന ശ്രീരാമചിഹ്നവും മധുരപലഹാരങ്ങളും ഒക്കെയായി പ്രാദേശിക വിപണിയിലും ആഘോഷമാണ്. പ്രാണപ്രതിഷ്ഠയ്ക്ക് ഒരുങ്ങി നിൽക്കുന്ന അയോധ്യയിലെ കാഴ്ചകൾ കാണാം, മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ രാഹുൽ.ആർ.പട്ടം പകർത്തിയ ചിത്രങ്ങളിലൂടെ...

ന്യൂ സരയൂ ഘാട്ടിൽ ആരതി അർപ്പിക്കുന്ന പൂജാരി. (ചിത്രം.മനോരമ)
നെറ്റിയിൽ ചാർത്താനുള്ള രാമ മുദ്രയും കയ്യിലേന്തി നിൽക്കുന്ന സന്യാസി. (ചിത്രം: മനോരമ)
രാം കീ പീഡിയില്‍ നിന്നുള്ള പുലർകാല ദൃശ്യം. (ചിത്രം: മനോരമ)
സരയൂ ഘട്ടില്‍ നിന്നുള്ള പുലർകാല ദൃശ്യം. (ചിത്രം: മനോരമ)
അയോധ്യയിലെ വഴിയരികിൽ പൂക്കൂടകളുമായി തീർഥാടകരെ കാത്തിരിക്കുന്ന വ്യാപാരികൾ. (ചിത്രം: മനോരമ)
നെറ്റിയിൽ രാമ മുദ്ര പതിപ്പിച്ച തീർഥാടക. (ചിത്രം: മനോരമ)
ദീപപ്രഭയിൽ.. അയോധ്യയിലെ സരയൂ ഘാട്ട് ദീപാലംകൃതമാക്കിയപ്പോൾ..
അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാനായി കാൽനടയായി എത്തുന്ന ഭക്തൻ. ബാരബങ്കിയിൽ നിന്നുള്ള കാഴ്ച. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളി‍ൽ നിന്ന് കാൽനടയായി ഭക്തരെത്തുന്നുണ്ട്. ചിത്രം : മനോരമ
അയോധ്യയിൽ പരമ്പരാഗത രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഒരു കെട്ടിടം. (ചിത്രം: മനോരമ)
അയോധ്യ ക്ഷേത്രത്തിന്റെ സമീപത്ത് വലിയ ചെണ്ട കൊട്ടുന്ന കുട്ടി. (ചിത്രം: മനോരമ)
അയോധ്യയിലൂടെ സൈക്കിളിൽ സഞ്ചരിക്കുന്ന സന്യാസി. (ചിത്രം: മനോരമ)
അയോധ്യയിലെ ലതാ മങ്കേഷ്കർ ചൗക്കിലൂടെ നടന്നു പോകുന്ന സന്യാസിമാർ. (ചിത്രം: മനോരമ)
ലതാ മങ്കേഷ്കർ ചൗക്കിൽ പുതുതായി സ്ഥാപിച്ച വഴിവിളക്കുകൾ. (ചിത്രം: മനോരമ)
ന്യൂ സരയൂ ഘാട്ടിൽ ആരതി അർപ്പിച്ച് പ്രാർഥിക്കുന്ന സ്ത്രീ.(ചിത്രം.മനോരമ)
പഴയ സരയൂ ഘാട്ടിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തുന്ന തൊഴിലാളികൾ. (ചിത്രം∙മനോരമ)
പുലർച്ചെ സരയൂ ഘാട്ടിന് സമീപം ശംഖധ്വനി മുഴക്കുന്ന വിശ്വാസി. (ചിത്രം∙മനോരമ)
ന്യൂ സരയൂ ഘാട്ടിൽ ആരതി അർപ്പിക്കുന്ന പൂജാരി. (ചിത്രം.മനോരമ)
അയോധ്യയിലെ രാമക്ഷേത്രത്തിലേക്കുള്ള മുഖ്യ പാതയായ റാം പഥ്. (ചിത്രം∙മനോരമ)
സരയൂ നദിയിലെ പമ്പ് ഹൗസുകളിൽ ഒന്നിന് സമീപത്തെ ചുമരിൽ ഹനുമാന്റെ ചിത്രം വരച്ചിരിക്കുന്നു. (ഫയൽ ചിത്രം: മനോരമ)
ലതാ മങ്കേഷ്കർ ചൗക്കിൽ ലതാ മങ്കേഷ്കറുടെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നു. അന്തരിച്ച പ്രശസ്ത ഗായിക ലതാ മങ്കേഷ്കറിനോടുള്ള ആദരസൂചകമായാണ് 2023 സെപ്റ്റംബറിൽ ഉത്തർപ്രദേശ് സർക്കാർ ഈ പ്രദേശത്തെ പുനർനാമകരണം ചെയ്തത്. (ചിത്രം∙മനോരമ)
ലതാമങ്കേഷ്കർ ചൗക്കിൽ സ്ഥാപിച്ചിരിക്കുന്ന വീണയുടെ രൂപം. (ചിത്രം∙മനോരമ)
നവീകരണം പൂർത്തിയാക്കിയ ലതാ മങ്കേഷ്കർ ചൗക്ക് (ചിത്രം: മനോരമ)
ലതാ മങ്കേഷ്‌കർ ചൗക്കിന് സമീപത്തെ ചുവരിൽ ചിത്രങ്ങൾ വരയ്ക്കുന്ന കലാകാരന്മാർ. ചിത്രം: മനോരമ)
ലതാ മങ്കേഷ്കർ ചൗക്കിലൂടെ സൈക്കിളിൽ യാത്ര ചെയ്യുന്ന ആൾ. (ചിത്രം∙മനോരമ)
സരയൂ നദിയിൽ കെട്ടിയിട്ടിരിക്കുന്ന യാത്രാ ബോട്ടുകൾ. (ചിത്രം: മനോരമ)
സരയൂ നദിയിൽ സ്നാനം ചെയ്യുന്ന തീർഥാടകൻ. (ചിത്രം: മനോരമ)
അയോധ്യയിലെ ഹനുമാൻ ഗഡി ക്ഷേത്രത്തിന് സമീപത്തുനിന്നുള്ള കാഴ്ച. (ചിത്രം: മനോരമ)
അയോധ്യാ രാമ ക്ഷേത്രത്തിൽ സ്ഥാപിക്കാനുള്ള വലിയ മണിയുടെ മുന്നിൽ പ്രാർഥിക്കുന്ന തീർഥാടകൻ. (ചിത്രം: മനോരമ)
രാം കി പീഡിയിൽ വിവിധ ഭാഷകളിൽ സ്ഥാപിച്ചിരിക്കുന്ന സ്ഥലനാമ ബോർഡ്. മലയാളത്തിലുള്ള എഴുത്തും കാണാം.(ചിത്രം: മനോരമ)
അയോധ്യാ രാമ ക്ഷേത്രത്തിന്റെ മാതൃകയും കയ്യിലേന്തി നിൽക്കുന്ന യുവാവ്. (ചിത്രം: മനോരമ)
English Summary:

Ayodhya is All Set to Welcome Pilgrims: A Picture Story.