‘ചൂടെടുക്കാത്ത’ സംഗീത് ബസ്; ഇളം വെയിൽ വന്നാൽ ഓൺ ആകുന്ന എസി; ഇതിന്റെ നിരക്ക് അറിയണ്ടേ?
വീട്ടിലോ ഓഫിസിലോ കാണാറുള്ള സ്പ്‌ലിറ്റ് എസി ബസിൽ ഘടിപ്പിക്കാൻ പറ്റുമോ? കേൾക്കുമ്പോൾ ഇതൊക്കെ നടപ്പാകുന്ന കാര്യം വല്ലതുമാണോ എന്ന് ആലോചിക്കാൻ വരട്ടെ! കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സതീഷ് ചെമ്മരത്തിലിന്റെ കയ്യിലുണ്ട് അതിന്റെ ഉത്തരം. ബസുകളോട് വല്ലാത്തൊരിഷ്ടമുള്ള സതീഷിന്റെ ആശയം നാട്ടിൽ കയ്യടി നേടുകയാണിപ്പോൾ. നാട്ടുകാർ മാത്രമല്ല, വിവരം കേട്ടറിഞ്ഞ ഗതാഗത മന്ത്രിയുടെ ഓഫിസിൽ നിന്നു വരെ സതീഷിന് വിളിയെത്തി. ബസ് സർവീസിൽ എന്നും പുതുമകളുമായി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുള്ളവരാണ് സതീഷിന്റെ സംഗീത് ടൂർസ് ആൻഡ് ട്രാവൽസ്. എസി ഘടിപ്പിച്ച സതീഷിന്റെ ബസിന് നിരക്ക് കൂടുമെന്ന പേടിയും വേണ്ട. തീർത്തും ‘പ്രകൃതി സൗഹൃദ’ മാതൃകയിലാണ് സതീഷിന്റെ ബസിന്റെ പ്രവർത്തനം. ലോകത്ത് തന്നെ ആദ്യമാവും ഇങ്ങനെയൊരു ബസ് എന്ന് സതീഷ് പറയുന്നു. എങ്ങനെയാണ് നിരക്ക് കൂട്ടാതെ സതീഷ് എസി ബസ് കണ്ണൂരെ റോഡുകളിലൂടെ ഓടിക്കുന്നത്? ഗതാഗത മന്ത്രിയുടെ അഭിനന്ദനം നേടിയ ആ ആശയം എന്താവും? ബസ് ഇഷ്ടങ്ങളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ സതീഷ് സംസാരിക്കുന്നു...

വീട്ടിലോ ഓഫിസിലോ കാണാറുള്ള സ്പ്‌ലിറ്റ് എസി ബസിൽ ഘടിപ്പിക്കാൻ പറ്റുമോ? കേൾക്കുമ്പോൾ ഇതൊക്കെ നടപ്പാകുന്ന കാര്യം വല്ലതുമാണോ എന്ന് ആലോചിക്കാൻ വരട്ടെ! കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശി സതീഷ് ചെമ്മരത്തിലിന്റെ കയ്യിലുണ്ട് അതിന്റെ ഉത്തരം. ബസുകളോട് വല്ലാത്തൊരിഷ്ടമുള്ള സതീഷിന്റെ ആശയം നാട്ടിൽ കയ്യടി നേടുകയാണിപ്പോൾ. നാട്ടുകാർ മാത്രമല്ല, വിവരം കേട്ടറിഞ്ഞ ഗതാഗത മന്ത്രിയുടെ ഓഫിസിൽ നിന്നു വരെ സതീഷിന് വിളിയെത്തി. ബസ് സർവീസിൽ എന്നും പുതുമകളുമായി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുള്ളവരാണ് സതീഷിന്റെ സംഗീത് ടൂർസ് ആൻഡ് ട്രാവൽസ്.
എസി ഘടിപ്പിച്ച സതീഷിന്റെ ബസിന് നിരക്ക് കൂടുമെന്ന പേടിയും വേണ്ട. തീർത്തും ‘പ്രകൃതി സൗഹൃദ’ മാതൃകയിലാണ് സതീഷിന്റെ ബസിന്റെ പ്രവർത്തനം. ലോകത്ത് തന്നെ ആദ്യമാവും ഇങ്ങനെയൊരു ബസ് എന്ന് സതീഷ് പറയുന്നു. എങ്ങനെയാണ് നിരക്ക് കൂട്ടാതെ സതീഷ് എസി ബസ് കണ്ണൂരെ റോഡുകളിലൂടെ ഓടിക്കുന്നത്? ഗതാഗത മന്ത്രിയുടെ അഭിനന്ദനം നേടിയ ആ ആശയം എന്താവും? ബസ് ഇഷ്ടങ്ങളെപ്പറ്റി മനോരമ ഓൺലൈൻ പ്രീമിയത്തിൽ സതീഷ് സംസാരിക്കുന്നു...
∙ ഒരു തരി അധിക ചെലവില്ല
അഞ്ചുപൈസ അധികച്ചെലവില്ലാതെ എസി പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് കേട്ടറിഞ്ഞ് സതീഷിനും ടീമിനും ഇപ്പോൾ ഫോൺ താഴെവെക്കാൻ സമയമില്ലാത്ത സ്ഥിതിയാണ്. കണ്ണാടിപ്പറമ്പ് – കണ്ണൂർ ആശുപത്രി റൂട്ടിൽ കഴിഞ്ഞ ദിവസം ഓട്ടം തുടങ്ങിയ സിറ്റി ബസിലാണ് ‘മെയ്ക് ഇൻ ഇന്ത്യ’ ശീതീകരണ സംവിധാനം പരീക്ഷിക്കുന്നത്. ലോകത്തു തന്നെ ആദ്യമായിട്ടാവും ഇങ്ങനെ ഒരു പരീക്ഷണമെന്നും ഇവർ അവകാശപ്പെടുന്നു. എൻജിനുമായി ബന്ധപ്പെടുത്തിയാണ് വാഹനങ്ങളിൽ ശീതീകരണ സംവിധാനം സജ്ജമാക്കാറുള്ളത്. എന്നാൽ ഇവിടെ എൻജിനുമായി ഒരു ബന്ധവുമില്ലാത്ത തരത്തിലാണ് ക്രമീകരണം.
ഒന്നര ടണ്ണാണ് ബസിൽ സ്ഥാപിച്ചിരിക്കുന്ന എസിയുടെ ശേഷി. വില ഏതാണ്ട് 48,000. ബസ് സർവീസിൽ എന്നും പുതുമകളുമായി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുള്ളവരാണ് സംഗീത് ടൂർസ് ആൻഡ് ട്രാവൽസ്. ബസിനെക്കുറിച്ച് അറിഞ്ഞ് ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റ ഓഫിസിൽ നിന്നും വിളിയെത്തി. ഒട്ടേറെ ബസ് ഉടമകളും പ്രവാസികളും വിളിച്ചു. എസിയും പാനലും സ്ഥാപിക്കാനുള്ള പണം തുടക്കത്തിൽ മുടക്കിയത് ഒഴിച്ചു നിർത്തിയാൽ ഒരു രൂപപോലും പിന്നീട് അധികച്ചെലവ് ഇതിന്റെ പേരിൽ വരുന്നില്ല എന്നതാണ് നേട്ടം. എസിക്കു വേണ്ടി ഇന്ധനം ഉപയോഗിക്കുന്നില്ല എന്നതിനാൽ പൂർണമായും പരിസ്ഥിതി സൗഹൃദമാണ് ഈ ശീതികരണ സംവിധാനമെന്നും സതീഷ് പറയുന്നു.
ബസിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് സോളർ പാനലുകളിൽ നിന്നുള്ള വൈദ്യുതി നേരിട്ട് എസി കംപ്രസറിലേക്ക് എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. 1600 വാട്ട് ശേഷിയുള്ളതാണ് സോളർ പാനലുകൾ. ബ്രെഷ്‌ലെസ് ഡയറക്ട് കറന്റ് (ബിഎല്‍ഡിസി) ടെക്നോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ എസി വെറും 100 വോൾട്ട് വൈദ്യുതിയിൽ പ്രവർത്തിക്കും.
സർവീസ് തുടങ്ങും മുൻപേ ട്രയൽ ഓടിച്ച് എസി സംവിധാനം വിജയകരമാണെന്നു ഉറപ്പിച്ചാണ് ബസ് നിരത്തിൽ ഇറക്കിയത്. പുതുമ പരീക്ഷിച്ചതിന്റെ പേരിൽ ബസ് വഴിയിൽ പിടിച്ചിട്ട് പരിശോധനകൾ ഉണ്ടാകുമെന്ന ആശങ്ക വേണ്ട. എസിയും പാനലുമെല്ലാം സ്ഥാപിക്കാൻ മുൻകൂർ അനുമതി വാങ്ങിയിട്ടുണ്ട്. അതുകൊണ്ട് റോബിൻ ബസ് മോഡലിൽ മോട്ടർ വാഹന വകുപ്പിന്റെയും പൊലീസിന്റെയും അകമ്പടിയുണ്ടാവില്ല! സാധാരണ ടിക്കറ്റ് നിരക്കിൽ എസി ബസിൽ യാത്ര ചെയ്യാൻ സാധിക്കുന്നു എന്നതാണ് യാത്രക്കാരെ സന്തോഷിപ്പിക്കുന്നത്. നിലവിൽ ദിവസവും അഞ്ച് ട്രിപ്പുകളാണ് കണ്ണൂരിനും ജില്ലാ ആശുപത്രിക്കും ഇടയിൽ ബസിനുള്ളത്.
∙ ബസിനോട് ഇഷ്ടം ചെറുപ്പം മുതലേ
കണ്ണാടിപ്പറമ്പ് സ്വദേശിയായ സതീഷ് മുപ്പതു വർഷത്തോളമായി ദുബായിലാണ് ജോലി ചെയ്യുന്നത്. ബസിനോടുള്ള കമ്പം കാരണം 10 വർഷം മുൻപാണ് സംഗീത് ടൂർസ് ആൻഡ് ട്രാവൽസ് എന്ന സ്ഥാപനത്തിനു നാട്ടിൽ തുടക്കമിട്ടത്. കണ്ണാടിപ്പറമ്പിൽ നിന്നു യാത്ര പുറപ്പെടുന്ന നാലു ബസുകളാണ് ഇപ്പോഴുള്ളത്. രണ്ട് ടൂറിസ്റ്റ് ബസുകളും രണ്ടു ട്രാവലറുകളും ഇവർക്കുണ്ട്. കോവിഡ് കാലത്ത് ബസ് വ്യവസായം കടുത്ത പ്രതിസന്ധി നേരിട്ടപ്പോഴും തൊഴിലാളികളെ ചേർത്തു നിർത്തി.
ഡീസൽ വില നൂറിലേക്ക് എത്തിയതോടെ ബസ് സർവീസുകളിൽ നിന്നു കാര്യമായ മെച്ചമൊന്നുമില്ല. എങ്കിലും നാട്ടിൽ നിന്നുള്ള സർവീസുകൾ മുടക്കാൻ സതീഷ് തയാറല്ല. 40 പേർക്ക് ഇതുവഴി തൊഴിൽ നൽകാൻ സാധിക്കുന്നുണ്ടെന്നും സതീഷ് പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ബസുകളിൽ പതുതിയിലേറെയും സർവീസ് അവസാനിപ്പിച്ച സാഹചര്യത്തിലും പുതിയ ബസ് ഇറക്കാൻ സതീഷിനെ പ്രേരിപ്പിച്ചതും ഈ ബസ് പ്രേമം തന്നെ.
∙ സൂര്യൻ തരും വൈദ്യുതി
ബസിനു മുകളിൽ സ്ഥാപിച്ചിരിക്കുന്ന മൂന്ന് സോളർ പാനലുകളിൽ നിന്നുള്ള വൈദ്യുതി നേരിട്ട് എസി കംപ്രസറിലേക്ക് എത്തിക്കുന്ന തരത്തിലാണ് ക്രമീകരണം. 1600 വാട്ട് ശേഷിയുള്ളതാണ് സോളർ പാനലുകൾ. ബ്രെഷ്‌ലെസ് ഡയറക്ട് കറന്റ് (ബിഎല്‍ഡിസി) ടെക്നോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ എസി വെറും 100 വോൾട്ട് വൈദ്യുതിയിൽ പ്രവർത്തിക്കും.
ഫൈവ് സ്റ്റാർ എസികളേക്കാളും ഇൻവെർട്ടർ എസികളേക്കാളുമെല്ലാം കുറഞ്ഞ വൈദ്യുതിയേ ആവശ്യമുള്ളൂ. പഴയ ഒരു ബൾബ് കത്താൻ വേണ്ട വൈദ്യുതി മാത്രം. കൂടിയ അളവിൽ വൈദ്യുതി ആവശ്യമില്ലാത്തതിനാൽ ഇളംവെയിലുള്ളപ്പോൾ പോലും മികച്ച രീതിയിൽ പ്രവർത്തിക്കുമെന്ന് ഇവർ പറയുന്നു. രാവിലെ ആറരയ്ക്കാണ് ബസ് സർവീസ് തുടങ്ങുക. ആ സമയത്ത് വെയിൽ ഇല്ലാത്തതിനാൽ എസി ഓൺ ചെയ്യില്ല. വെയിൽ വന്ന്, അന്തരീക്ഷം ചൂടാകുമ്പോഴേക്കും എസി ഓൺ ചെയ്യും.
∙ ഉണർവേകിയത് വെയ്ക്
കണ്ണൂരിലെ പ്രവാസികളുടെ കൂട്ടായ്മയായ വെൽഫെയർ അസോസിയേഷൻ ഓഫ് കണ്ണൂർ എക്സ്പാട്രിയറ്റ്സിന്റെ (വെയ്ക്) തുടക്കം മുതൽ സതീഷ് ഈ കൂട്ടായ്മയ്ക്ക് ഒപ്പമുണ്ട്. പ്രവാസികളായി ജോലി ചെയ്തു തിരികെ എത്തുന്നവർക്ക് തൊഴിൽ ലഭ്യമാക്കാനായി വെയ്ക് ഇക്കണോമിക് ഫോറത്തിന്റെ നേതൃത്വത്തിൽ തുടക്കമിട്ട എട്ടു സംരംഭങ്ങൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഇവയിൽ 265 പേർ ജോലി ചെയ്യുന്നുമുണ്ട്. കൂൾവെൽ ടെക്നിക്കൽ സർവീസസ് ആൻഡ് ഫെസിലിറ്റി മാനേജ്മെന്റ്, ഏഴിലം ടൂറിസം, കണ്ണൂർ ഫാർമസി, കൂൾവെൽ ജനറൽ ട്രേഡിങ്, കഫേ മൈസൂൺ, പേസസ് വെൽനെസ് ഇന്ത്യ, കണ്ണൂർ പ്ലാറ്റിനം ഡ്രൈവ്, കണ്ണൂർ വ്യൂ പ്രോപ്പർട്ടീസ് എന്നിവയാണ് സംരംഭങ്ങൾ.
സോളർ പാനൽ സ്ഥാപിച്ച് ബസ് തണുപ്പിക്കാനുള്ള ആശയം സതീഷിനു തോന്നിയത് വെയ്ക്കിന്റെ കൂൾവെൽ സംരംഭവുമായി ബന്ധപ്പെട്ടുള്ള പ്രവർത്തനത്തിനിടെയാണ്. കണ്ണൂരിൽ കൂൾവെൽ ആരംഭിക്കുമ്പോൾ വെയ്ക്കിന്റെ ഭാരവാഹിയായിരുന്നു സതീഷ്. ആശയം കൂൾവെൽ ടീമുമായി പങ്കുവച്ചപ്പോൾ അവർ പൂർണപിന്തുണയുമായി ഒപ്പം നിന്നു. ബസിന്റെ ബോഡി വർക്കുകൾ ചെയ്തത് തമിഴ്നാട്ടിലെ കരൂരിലെ ഗാരിജിലാണ്. കൂൾവെലിന്റെ മാനേജിങ് പാർട്ണർ അനൂപ് കുമാർ രണ്ടു തവണ ഇതിനായി ദുബായിൽ നിന്ന് കരൂരിലെത്തി ബോഡി ബിൽഡിങ് ടീമിനു മാർഗനിർദേശം നൽകി. കൂൾവെലിന്റെ സോളർ ഡിവിഷൻ ഹെഡ് വിവേക് ബാബുവിന്റെ മേൽനോട്ടത്തിലാണ് ബസിനു മുകളിൽ സോളർ പാനലുകൾ സ്ഥാപിച്ചത്.
∙ ഭാവിയിൽ ബാറ്ററി സജ്ജമാക്കും
വെയിലില്ലാത്ത സമയങ്ങളിൽ എസി പ്രവർത്തിപ്പിക്കാൻ സോളർ വൈദ്യുതി, ബാറ്ററിയിൽ സംഭരിക്കുന്നത് ആലോചിക്കുന്നുണ്ടെന്നു സതീഷ് പറഞ്ഞു. ലിഥിയം ബാറ്ററി ഉപയോഗിക്കാനുള്ള സാധ്യതയാണ് പരിഗണിക്കുന്നത്. അഞ്ച് മണിക്കൂറിലേറെ സമയം ബസിൽ എസി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന ബാറ്ററി സംവിധാനമാണ് പരിഗണനയിലുള്ളത്. ലിഥിയം അയണ്‍ ബാറ്ററിയായ ലൈഫ് പിഒ 4 ബാറ്ററിയാണ് ഉപയോഗിച്ചത്. ബസിൽ എസി സ്ഥാപിക്കുന്നത് അറിഞ്ഞ് പലരും ബന്ധപ്പെട്ടിരുന്നു.
അവർക്കെല്ലാം സാങ്കേതിക സഹായം ലഭ്യമാക്കുമെന്നും സതീഷ് പറഞ്ഞു. കൂടുതൽ സ്വകാര്യബസുകൾ ഭാവിയിൽ ഈ രീതിയിൽ എസി ആവുമെന്നും ഇവർ പറയുന്നു. ബസ് ഓണേഴ്സ് അസോസിയേഷനുകളുടെ പ്രതിനിധികളും വിവിധ ട്രാവൽസ് ഉടമകളുമെല്ലാം ഇവരുമായി ബന്ധപ്പെട്ടിരുന്നു. അഞ്ചു ലക്ഷത്തോളം രൂപയാണ് ഈ പരീക്ഷണത്തിന് അധികം ചെലവിടേണ്ടി വന്നത്. ഇനി ചെയ്യുന്നവർക്ക് മൂന്നര ലക്ഷത്തോളം രൂപയ്ക്ക് ചെയ്യാൻ സാധിക്കുമെന്നും സതീഷ് പറയുന്നു.
∙ പുതുമകൾ തേടി എന്നും മുന്നിൽ
മെട്രോ ട്രെയിനുകളിലും വന്ദേഭാരത് എക്സ്പ്രസിലും യാത്ര ചെയ്തവർക്ക് സ്റ്റേഷനുകൾ എത്തും മുൻപേ അനൗൺസ്മെന്റ് കേട്ട് പരിചയമുണ്ടാകും. എട്ടു വർഷം മുൻപ് കണ്ണൂർ ആശുപത്രി ബസിൽ ഈ സംവിധാനം ഏർപ്പെടുത്തി യാത്രക്കാരെ വിസ്മയിപ്പിച്ചിട്ടുണ്ട് സതീഷ്. സ്റ്റോപ്പുകൾ എത്തും മുൻപ് മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലിഷിലും അനൗൺസ്മെന്റ് കേൾപ്പിച്ചാണ് യാത്രക്കാരെ ഞെട്ടിച്ചത്. ഇപ്പോൾ ട്രെയിനുകളിൽ ഉപയോഗിക്കുന്ന തരത്തിലുള്ള ജിപിഎസ് അധിഷ്ഠിത അനൗൺസ്മെന്റ് സംവിധാനമായിരുന്നു അന്ന് സതീഷ് ബസിൽ ഒരുക്കിയത്. പുതിയ ബസിലും വൈകാതെ അനൗൺസ്മെന്റ് സംവിധാനം സജ്ജമാക്കുമെന്നും സതീഷ് പറഞ്ഞു.