എന്തുകൊണ്ട് അങ്ങനെയൊരു ‘കുറിപ്പ്’ വീണ പുറത്തുവിട്ടില്ല? കേന്ദ്രം തേടുന്ന ഉത്തരങ്ങൾ ഇവ: ‘ഷെൽ’ തെളിഞ്ഞാൽ കുരുങ്ങും?
മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക് കമ്പനി വീണ്ടും വിവാദങ്ങളിൽ നിറയുകയാണ്. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി (Cochin Minerals and Rutile Ltd) എക്സാലോജിക് നടത്തിയ ഇടപാടുകൾ അന്വേഷിക്കാൻ കേന്ദ്ര കോർപറേറ്റ് കാര്യമന്ത്രാലയം ഉത്തരവിട്ടതോടെയാണു രണ്ടു വർഷത്തിലേറെയായി പുകഞ്ഞുകൊണ്ടിരിക്കുന്ന വിവാദം കൂടുതൽ കത്താൻ തുടങ്ങിയത്. വിവാദങ്ങൾ ഏറെ ചർച്ച ചെയ്യുമ്പോഴും എക്സാലോജിക് കമ്പനി എന്താണെന്നോ, എന്തുകൊണ്ടു വിവാദങ്ങൾ ഉയരുന്നു എന്നോ ഉടമയായ വീണാ വിജയൻ ഒരിക്കലും വിശദീകരിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എക്സാലോജിക് കമ്പനിയെ കുറിച്ചുള്ള വിവരങ്ങൾ ഇന്നും മലയാളികൾക്ക് അപരിചിതമാണ്.

∙ എന്താണ് എക്സാലോജിക്, എങ്ങനെയാണു തുടക്കം?
2014ൽ ആരംഭിച്ച വൺ പഴ്സൺ കമ്പനിയാണ് (ഒപിസി) എക്സാലോജിക്. വീണ വിജയൻ എന്ന ഒരേ ഒരു ഉടമ മാത്രമാണ് ഈ കമ്പനിക്കുള്ളത്. ഒരു ലക്ഷം രൂപ മൂലധനത്തിലാണു കമ്പനിയുടെ തുടക്കം. വീണാ വിജയൻ, D/O പിണറായി വിജയൻ, എകെജി സെന്റർ, പാളയം, തിരുവനന്തപുരം എന്ന വിലാസമാണ് കമ്പനി റജിസ്ട്രേഷനായി ഉടമെയെന്ന നിലയിൽ വീണ വിജയൻ നൽകിയിരിക്കുന്ന രേഖ. 2014 സെപ്റ്റംബർ 19നു ബെംഗളൂരു റജിസ്ട്രാർ ഓഫ് കമ്പനീസിനു മുന്നിലാണു കമ്പനി റജിസ്റ്റർ ചെയ്തത്. നമ്പർ 56, 1st A മെയിൻ, 7th ബ്ലോക്ക്, കോറമംഗല, ബെംഗളൂരു എന്ന വിലാസത്തിലാണു കമ്പനി റജിസ്റ്റർ ചെയ്തിരിക്കുന്നത്.
കംപ്യൂട്ടർ–അനുബന്ധ സർവീസുകൾ എന്നാണു കമ്പനിയുടെ പ്രവർത്തന മേഖലയായി രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യയിലും മറ്റെവിടെയും ഐടി, ഐടി അനുബന്ധ, സോഫ്റ്റ്‌വെയർ ബിസിനസ്, കൺസൽട്ടൻസി സർവീസ് അടക്കം വളരെ വിപുലമായ പ്രവർത്തന മേഖലയാണ് കമ്പനിക്കുള്ളത്. വീണാ വിജയന്റെ അമ്മയും പിണറായി വിജയന്റെ ഭാര്യയുമായ കമലാ വിജയനാണ് കമ്പനിയുടെ നോമിനി. കമ്പനി ഡയറക്ടറായി പ്രവർത്തിക്കാൻ സമ്മതം അറിയിച്ച് ബെംഗളൂരു ആർഒസിക്കു സമർപ്പിച്ച രേഖകളിൽ വീണാ വിജയൻ താൻ മറ്റൊരു കമ്പനിയിൽ കൂടി ഡയറക്ടറാണെന്നു വ്യക്തമാക്കിയിട്ടുണ്ട്. ടോളന്റ് സിസ്റ്റംസ് ഇന്റർനാഷനൽ പ്രൈവറ്റ് ലിമിറ്റഡ്(Tollant Systems International Private Ltd) എന്ന കമ്പനിയിൽ മുഴുവൻ സമയ ഡയറക്ടറാണെന്നായിരുന്നു വെളിപ്പെടുത്തൽ.
∙ കഴിവു തെളിയിക്കും മുൻപേ സഹായങ്ങൾ
2014ൽ ഒരു ലക്ഷം രൂപ പ്രവർത്തന മൂലധനത്തിൽ ആരംഭിച്ച കമ്പനിക്ക് 2015ൽ ധനലക്ഷ്മി ബാങ്കിന്റെ കോറമംഗല ശാഖ 50 ലക്ഷം രൂപ വായ്പ അനുവദിച്ചിട്ടുണ്ട്. ധനലക്ഷ്മി ബാങ്ക് പ്രവർത്തന മൂലധനമെന്ന നിലയിൽ നൽകിയ ഈ വായ്പയാണ് എക്സാലോജിക്കിനു ലഭിച്ച ആദ്യ സാമ്പത്തിക സഹായം. വീണയുടെ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നതിന്റെ ഒരു വർഷം മുൻപാണ് ഈ വായ്പ ഒരുമിച്ച് അടച്ചു തീർത്തത്. എക്സാലോജിക്കിന് തുടർച്ചയായ നാലു വർഷം വിവാദ കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധമുള്ള എംപവർ ഇന്ത്യ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് ഈടില്ലാ വായ്പ ലഭിച്ചിരുന്നു. 2016 മുതൽ 2019 വരെ ആകെ 77.60 ലക്ഷം രൂപയാണ് എംപവർ എക്സാലോജിക്കിനു നൽകിയത്. പെട്ടെന്നു തിരിച്ചടയ്ക്കേണ്ട (ഷോർട്ട് ടേം) ഈടില്ലാത്ത (അൺ സെക്യൂർഡ്) വായ്പയായാണ് തുക നൽകിയത്.
മാസപ്പടി വിവാദത്തിൽ ഉൾപ്പെട്ട സിഎംആർഎല്ലിന്റെ ഉടമ ശശിധരൻ കർത്ത, ഭാര്യ ജയ കർത്ത എന്നിവർ ഡയറക്ടർമാരായ കമ്പനിയാണ് എംപവർ. 2016ൽ 25 ലക്ഷം രൂപ, 2017ൽ 37.36 ലക്ഷം രൂപ, 2018ൽ 10.36 ലക്ഷം രൂപ, 2019ൽ 4.88 ലക്ഷം രൂപ എന്നിങ്ങനെയാണ് ആകെ 77.60 ലക്ഷം രൂപ എക്സാലോജിക് വാങ്ങിയിരിക്കുന്നത്. സിഎംആർഎല്ലിൽ നിന്ന് എക്സാലോജിക്കും വീണാ വിജയനും 1.72 കോടി രൂപ കൈപ്പറ്റിയത് സംബന്ധിച്ച ആദായനികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ വലിയ ചർച്ചയായിരുന്നു. നൽകാത്ത സേവനത്തിനാണ് ഈ പണം കൈപ്പറ്റിയതെന്നായിരുന്നു കണ്ടെത്തൽ. 1.72 കോടി നൽകിയ കാലയളവിൽ തന്നെയാണ് ഈടില്ലാ വായ്പയും നൽകിയിരിക്കുന്നത്.
സാധാരണ രീതിയിൽ ഒരു സാമ്പത്തിക സ്ഥാപനവും ഇത്തരത്തിൽ സുരക്ഷിതമല്ലാത്ത വായ്പ നൽകാറില്ലെന്ന് കമ്പനികാര്യ മേഖലയിലെ വിദഗ്ധർ പറയുന്നു. ഒരു കമ്പനിയുടെ വാർഷിക വിറ്റുവരവിന്റെ 25 ശതമാനത്തിലധികം സാമ്പത്തിക സ്ഥാപനങ്ങൾ വായ്പയായി നൽകാറില്ല. സാമ്പത്തിക സ്ഥാപനങ്ങളെ സംബന്ധിച്ച് ഇത്തരം വായ്പ നൽകുന്നത് റിസ്കുള്ള ഇടപാടാണ്. 2014ൽ കംപ്യൂട്ടർ –ഐടി അധിഷ്ഠിത സേവനങ്ങൾക്കും കൺസൽട്ടൻസിക്കുമായി കമ്പനി പ്രവർത്തനം ആരംഭിച്ചെങ്കിലും കാര്യമായ ഇടപാടുകൾ നടക്കുന്നത് 2016നു ശേഷമാണ്. എന്നാൽ കമ്പനിയുടെ പ്രവർത്തനക്ഷമത തെളിയിക്കുന്നതിനു മുൻപുതന്നെ എക്സാലോജിക്കിനു പല വഴികളിൽനിന്നു സഹായമെത്തി.
പിണറായി വിജയന്റെ നേതൃത്വത്തിൽ ആദ്യ എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമാണ് എക്സാലോജിക്കിന്റെ പ്രവർത്തനം കൂടുതൽ സജീവമാകുന്നത്. 2016–’19 വരെയുള്ള കാലത്തെ കണക്കുകൾ അനുസരിച്ചു കമ്പനിയുടെ പ്രവർത്തന ലാഭം ഇരട്ടിയാവുകയായിരുന്നു. എന്നാൽ 2020 മുതൽ കമ്പനിയുടെ ലാഭം ഇടിഞ്ഞുതുടങ്ങി. കോവിഡ് പ്രതിസന്ധിയെ തുടർന്നുണ്ടായ പ്രശ്നങ്ങളാണു കമ്പനിയെ നഷ്ടത്തിലേക്കു നയിച്ചതെന്നാണ് കമ്പനി ഉടമയായ വീണാ വിജയൻ അറിയിച്ചിരിക്കുന്നത്.
∙ ഐടി മേഖലയിലെ പ്രഗത്ഭ സംരംഭകയാണോ വീണ?
വീണ ഐടി മേഖലയിലെ പ്രഗത്ഭയായ സംരംഭകയാണെന്നാണ് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജന്റെ വാദം. എന്നാൽ പ്രഗത്ഭയായ ഒരു സംരംഭകയുടെ കമ്പനിയുടെ കണക്കുകളല്ല എക്സാലോജിക്കിന്റേത്. വരവിനേക്കാൾ കൂടുതൽ ചെലവും തുച്ഛമായ ലാഭവും മാത്രമുള്ള കമ്പനിയായിരുന്നു എക്സാലോജിക് എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. സുസ്ഥിരമായ വളർച്ച കമ്പനി ഒരു ഘട്ടത്തിലും കാണിച്ചിട്ടില്ല. കമ്പനി മാന്യമായ ലാഭമുണ്ടാക്കിയതാകട്ടെ 2016–’19 കാലഘട്ടത്തിൽ മാത്രം. 2014ൽ കമ്പനി റജിസ്റ്റർ ചെയ്തെങ്കിലും കാര്യമായ പ്രവർത്തനങ്ങൾ 2014ലും 2015ലും ഉണ്ടായിട്ടില്ല.
എക്സാലോജിക് ഒരു യഥാർഥ കമ്പനിയാണോ അതോ കള്ളപ്പണം വെളുപ്പിക്കുന്നതിനു മാത്രമായുണ്ടാക്കിയ ഷെൽ കമ്പനിയാണോ എന്നതാണ് ഇനി തെളിയേണ്ടത്. കള്ളപ്പണം വെളുപ്പിക്കാനായി കോർപറേറ്റ് രംഗത്ത് ചിരപരിചിതമായ പരിപാടിയാണ് ഷെൽ കമ്പനി. പേരിന് ഒരു കമ്പനി റജിസ്റ്റർ ചെയ്തിടും. മറ്റേതെങ്കിലും രാജ്യത്തുനിന്ന് കമ്പനിക്ക് എന്തെങ്കിലും സേവനം ഓർഡർ നൽകിയതായി രേഖയുണ്ടാക്കും. ആ സേവനത്തിനു പകരമായി പണം നൽകും. ഇങ്ങനെ കള്ളപ്പണം വെളുപ്പിച്ചെടുക്കും.
2016നു ശേഷമാണ് കമ്പനി പ്രവർത്തനം മെച്ചപ്പെട്ട രീതിയിലാകുന്നത്. 2016–’17ൽ കമ്പനിയുടെ വരുമാനം 25.70 ലക്ഷം രൂപയാണ്. എന്നാൽ ചെലവാകട്ടെ 70.51 ലക്ഷം രൂപയും. കമ്പനി 44.81 ലക്ഷം രൂപ നഷ്ടത്തിലാണ് ആ വർഷമെന്നു ചുരുക്കം. 2017–’18 കാലത്ത് 17.55 ലക്ഷം രൂപയാണു കമ്പനിയുടെ പ്രവർത്തന ലാഭം. 2017ലെ ഡയറക്ടേഴ്സ് റിപ്പോർട്ടിൽ, ഡയറക്ടറായ വീണ അതു വ്യക്തമാക്കുന്നുണ്ട്. മുൻ വർഷങ്ങളെ അപേക്ഷിച്ച് 2017 മാർച്ച് കാലത്ത് വരുമാനം കൂടിക്കൊണ്ടിരിക്കുന്ന ട്രെൻഡ് കാണിക്കുന്നതായി വീണ ഡയറക്ടറേഴ്സ് റിപ്പോർട്ടിൽ പറയുന്നു. വരുംവർഷങ്ങളിൽ കമ്പനി കൂടുതൽ വരുമാനം നേടുമെന്ന ശുഭാപ്തി വിശ്വാസവും ഡയറക്ടർ രേഖപ്പെടുത്തിയിട്ടുണ്ട്.
2018–’19 കാലത്ത് ലാഭം കുത്തനെ ഇടിഞ്ഞു. 50,440 രൂപയാണ് കമ്പനിയുടെ ലാഭം. കമ്പനിയുടെ ആ വർഷത്തെ പ്രകടനത്തെക്കുറിച്ചോ വരും വർഷം നടത്താനിരിക്കുന്ന പ്രകടത്തെ കുറിച്ചോ ഒന്നും ഈ വർഷത്തെ ഡയറക്ടേഴ്സ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നില്ല. 2019–’20ൽ 17.86 ലക്ഷം രൂപ നഷ്ടമാണു കമ്പനിക്കുണ്ടായത്. 2021ൽ 5.38 ലക്ഷം രൂപയായിരുന്നു കമ്പനിയുടെ ലാഭം. 2022 മാർച്ചിൽ ആകെ വരുമാനം അഞ്ചു ലക്ഷമായി കുറഞ്ഞു. ഇതിൽ 4.60 ലക്ഷം രൂപയും ചെലവായിരുന്നു. 66,000 രൂപയായിരുന്നു ഈ വർഷത്തെ ആകെ ലാഭം. ഇതിനു തൊട്ടുപുറകേയാണ് 2022 ഡിസംബറോടെ കമ്പനി അടച്ചു പൂട്ടാൻ തീരുമാനിച്ച് റജിസ്ട്രാർ ഓഫ് കമ്പനീസിന് അപേക്ഷ നൽകിയത്. എക്സാലോജിക് നൽകിയ അപേക്ഷയനുസരിച്ച് 2022 നവംബർ 13നു കമ്പനി അടച്ചു പൂട്ടി.
കമ്പനി അടച്ചു പൂട്ടുന്നതിനു മുൻപ് എക്സാലോജിക്കിനും വീണാ വിജയനും കമ്പനി റജിസ്ട്രാർ പിഴ ഇട്ടിരുന്നു. കമ്പനിക്കു റജിസ്റ്റേർഡ് ഓഫിസ് ഇല്ല എന്ന പേരിലായിരുന്നു ഇത്. കമ്പനിക്കെതിരെ ലഭിച്ച പരാതിയിൽ വിശദീകരണം തേടി റജിസ്റ്റേർഡ് ഓഫിസിലേക്ക് റജിസ്ട്രാർ അയച്ച കത്ത് മടങ്ങിയിരുന്നു. ഇതേ തുടർന്ന്, ഡയറക്ടറായ വീണാ വിജയനോടു കമ്പനി റജിസ്ട്രാർ വിശദീകരണം തേടി. കോവിഡ് കാലത്ത് ഓഫിസ് പ്രവർത്തിക്കാതിരുന്നതുകൊണ്ടാണ് കത്ത് മടങ്ങിയതെന്ന് എക്സാലോജിക് വാദിച്ചെങ്കിലും കമ്പനി റജിസ്ട്രാർ അംഗീകരിച്ചില്ല.
എല്ലാ കമ്പനികൾക്കും റജിസ്റ്റേർഡ് ഓഫിസ് നിലനിർത്തണമെന്നും അവയുടെ വിലാസം കമ്പനി റജിസ്ട്രാറെ അറിയിക്കണമെന്നുമാണ് കമ്പനി നിയമം. കടലാസ് കമ്പനികളെ തടയുക എന്നുള്ളതു കൂടിയാണ് ഈ നിയമത്തിന്റെ അടിസ്ഥാനം. എന്നാൽ ഓഫിസ് നിലനിർത്തുന്നതിൽ എക്സാലോജിക്ക് കമ്പനിയും ഡയറക്ടർ വീണാ വിജയനും വീഴ്ച വരുത്തിയെന്ന് കമ്പനി റജിസ്ട്രാർ വിലയിരുത്തി. ഓരോ ലക്ഷം രൂപ വീതം ആകെ 2 ലക്ഷം രൂപ പിഴ അടയ്ക്കാൻ ഉത്തരവിടുകയായിരുന്നു. നിയമലംഘനത്തിനുള്ള പരമാവധി ശിക്ഷയാണിത്. പിന്നീട് 2022 നവംബറിൽ എക്സാലോജിക് പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.
വലിയ സോഫ്റ്റ്‌വെയർ കമ്പനി എന്ന രീതിയിലാണ് എക്സാലോജിക്കിനെ കുറിച്ചുള്ള പ്രചാരണങ്ങൾ നടന്നിരുന്നത്. എന്നാൽ കണക്കുകൾ പ്രകാരം വളരെ ദുർബലമായ കമ്പനിയാണിത്. വരവിനേക്കാൾ കൂടുതൽ ചെലവുള്ള, ആസ്തിയേക്കാൾ കൂടുതൽ ബാധ്യതയുള്ള കമ്പനി.
∙ ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ
എക്സാലോജിക്കുമായി ബന്ധപ്പെട്ടു വിവാദങ്ങൾ ഉയരുമ്പോഴും ഉത്തരം കിട്ടാതെ നിഗൂഢതകളിൽ മറഞ്ഞിരിക്കുന്ന ചില ചോദ്യങ്ങളുണ്ട്.
1) എന്തുകൊണ്ട് കമ്പനിയുടേതായി ഇതുവരെ ഒരു നിഷേധക്കുറിപ്പും വന്നില്ല?
ഏതെങ്കിലും ഒരു കമ്പനിയെ കുറിച്ചു നെഗറ്റീവ് ആയ വിവരങ്ങൾ പൊതുജനങ്ങൾക്കിടയിലോ നിക്ഷേപകർക്കിടയിലോ അതിന്റെ ഇടപാടുകാർക്കിടയിലോ പ്രചരിച്ചാൽ കോർപറേറ്റ് രംഗത്തുള്ള ഏറ്റവും സർവസാധാരണമായ നടപടിയാണു കമ്പനിയുടെ വിശദീകരണ കുറിപ്പ്. ഉയർന്ന ആരോപണങ്ങളുടെ സത്യാവസ്ഥ എന്താണെന്നും തെറ്റായ കാര്യങ്ങൾ എന്താണെന്നും വ്യക്തമാക്കി കമ്പനികളെല്ലാം വാർത്താക്കുറിപ്പ് ഇറക്കാറുണ്ട്. കമ്പനി അടച്ചു പൂട്ടുന്നതിനു മുൻപുതന്നെ കമ്പനിയെ കുറിച്ച് വിവാദങ്ങളേറെ ഉയർന്നിട്ടും എക്സാലോജിക്കിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഒരു വിശദീകരണ കുറിപ്പു പോലും ഇറങ്ങിയിട്ടില്ല.
2) വലിയ സോഫ്റ്റ്‌വെയർ കമ്പനി എന്ന രീതിയിലാണ് എക്സാലോജിക്കിനെ കുറിച്ചുള്ള പ്രചാരണങ്ങൾ നടന്നിരുന്നത്. എന്നാൽ കണക്കുകൾ പ്രകാരം വളരെ ദുർബലമായ കമ്പനിയാണിത്. വരവിനേക്കാൾ കൂടുതൽ ചെലവുള്ള, ആസ്തിയേക്കാൾ കൂടുതൽ ബാധ്യതയുള്ള കമ്പനി. കമ്പനിയെ കുറിച്ചു വിവാദങ്ങൾ ഉയരുമ്പോഴും കമ്പനിയിൽ ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരനെ കുറിച്ചോ ഉദ്യോഗസ്ഥനെ കുറിച്ചോ പൊതു ഇടങ്ങളിൽ ഒരു വിവരവുമില്ല.
3) എക്സാലോജിക് ഒരു യഥാർഥ കമ്പനിയാണോ അതോ കള്ളപ്പണം വെളുപ്പിക്കുന്നതിനു മാത്രമായുണ്ടാക്കിയ ഷെൽ കമ്പനിയാണോ എന്നതാണ് ഇനി തെളിയേണ്ടത്. കള്ളപ്പണം വെളുപ്പിക്കാനായി കോർപറേറ്റ് രംഗത്ത് ചിരപരിചിതമായ പരിപാടിയാണ് ഷെൽ കമ്പനി. പേരിന് ഒരു കമ്പനി റജിസ്റ്റർ ചെയ്തിടും. മറ്റേതെങ്കിലും രാജ്യത്തുനിന്ന് കമ്പനിക്ക് എന്തെങ്കിലും സേവനം ഓർഡർ നൽകിയതായി രേഖയുണ്ടാക്കും. ആ സേവനത്തിനു പകരമായി പണം നൽകും. ഇങ്ങനെ കള്ളപ്പണം വെളുപ്പിച്ചെടുക്കും.
എക്സാലോജിക്കിനെതിരെ നിലവിൽ കോർപറേറ്റുകാര്യ മന്ത്രാലയത്തിന്റെ നിർദേശ പ്രകാരം അന്വേഷണം നടക്കുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റോ സിബിഐയോ അന്വേഷിക്കണം എന്ന റജിസ്ട്രാർ ഓഫ് കമ്പനീസിന്റെ ശുപാർശയും നിലവിലുണ്ട്. എക്സാലോജിക്കിനെതിരായി പി.സി.ജോർജിന്റെ മകൻ ഷോൺ ജോർജ് നൽകിയ ഹർജിയും ഹൈക്കോടതിയിലുണ്ട്. ഈ അന്വേഷണങ്ങളെല്ലാം ശരിയായ രീതിയിൽ നീങ്ങിയാൽ എക്സാലോജിക്കിനെ കുറിച്ചുള്ള മേൽപ്പറഞ്ഞ ദുരൂഹതകൾക്കും അവസാനമാകും.