പ്രാണപ്രതിഷ്ഠയ്ക്ക് തീയതി നിശ്ചയിച്ചതു മുതൽ രാമമന്ത്രമുഖരിതമായിരുന്നു അയോധ്യ. രാമഭക്തർ തേടിവരുന്ന തീർഥാടനസാഗരം. രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഉത്സവപ്രതീതിയിലേക്ക് അയോധ്യ മാറിയിരുന്നു. പൂക്കളാലും വർണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികൾ അരങ്ങേറി. മധുരപലഹാരങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, രാമന്റെയും സീതയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത വളകൾ തുടങ്ങി കണക്കില്ലാത്ത സമ്മാനങ്ങളാണ് അയോധ്യയിലേക്ക് ഒഴുകുന്നത്. ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരു ഭക്തരെയും പ്രാണപ്രതിഷ്ഠ ദിനം പ്രവേശിപ്പിക്കുന്നില്ലെങ്കിൽ കൂടി, അയോധ്യയുടെ പരിസരങ്ങൾ നിറഞ്ഞു കവിഞ്ഞ് ഭക്തരെത്തിയിരുന്നു. കിലോമീറ്ററുകളോളം നടന്നും സൈക്കിൾ ചവിട്ടിയും വന്നവർ, ശ്രീരാമ മുദ്ര നെറ്റിയിൽ പതിച്ച് നൃത്തം ചെയ്യുന്നവർ, പെരുമ്പറ കൊട്ടിയും മണി മുഴക്കിയും ആഘോഷമാക്കുന്നവർ.. അയോധ്യയുടെ ഓരോ തിരിവിലും ആഘോഷത്തിന്റെ അലയൊലികൾ കാണാം. പ്രാണപ്രതിഷ്ഠ അയോധ്യ ഉത്സവമാക്കിയതെങ്ങനെയാണ്? ആ കാഴ്ച കാണാം, മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ രാഹുൽ ആർ.പട്ടം പകർത്തിയ ചിത്രങ്ങളിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രാണപ്രതിഷ്ഠയ്ക്ക് തീയതി നിശ്ചയിച്ചതു മുതൽ രാമമന്ത്രമുഖരിതമായിരുന്നു അയോധ്യ. രാമഭക്തർ തേടിവരുന്ന തീർഥാടനസാഗരം. രാം ലല്ലയുടെ വിഗ്രഹം പ്രതിഷ്ഠിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപ് തന്നെ ഉത്സവപ്രതീതിയിലേക്ക് അയോധ്യ മാറിയിരുന്നു. പൂക്കളാലും വർണ വിളക്കുകളാലും അലങ്കരിക്കപ്പെട്ട പാതയോരങ്ങളിൽ ഓരോ 100 മീറ്ററിലും സ്റ്റേജുകൾ കെട്ടി വിവിധ സംസ്ഥാനങ്ങളിലെ സാംസ്കാരിക പരിപാടികൾ അരങ്ങേറി. മധുരപലഹാരങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ, രാമന്റെയും സീതയുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത വളകൾ തുടങ്ങി കണക്കില്ലാത്ത സമ്മാനങ്ങളാണ് അയോധ്യയിലേക്ക് ഒഴുകുന്നത്.

ക്ഷേത്രം നിൽക്കുന്ന പഴയ അയോധ്യ നഗരപരിധിയിലെ താമസക്കാരെയല്ലാതെ പുറത്തു നിന്നുള്ള ഒരു ഭക്തരെയും പ്രാണപ്രതിഷ്ഠ ദിനം പ്രവേശിപ്പിക്കുന്നില്ലെങ്കിൽ കൂടി, അയോധ്യയുടെ പരിസരങ്ങൾ നിറഞ്ഞു കവിഞ്ഞ് ഭക്തരെത്തിയിരുന്നു. കിലോമീറ്ററുകളോളം നടന്നും സൈക്കിൾ ചവിട്ടിയും വന്നവർ, ശ്രീരാമ മുദ്ര നെറ്റിയിൽ പതിച്ച് നൃത്തം ചെയ്യുന്നവർ, പെരുമ്പറ കൊട്ടിയും മണി മുഴക്കിയും ആഘോഷമാക്കുന്നവർ.. അയോധ്യയുടെ ഓരോ തിരിവിലും ആഘോഷത്തിന്റെ അലയൊലികൾ കാണാം. പ്രാണപ്രതിഷ്ഠ അയോധ്യ ഉത്സവമാക്കിയതെങ്ങനെയാണ്? ആ കാഴ്ച കാണാം, മലയാള മനോരമ സീനിയർ ഫൊട്ടോഗ്രഫർ രാഹുൽ ആർ.പട്ടം പകർത്തിയ ചിത്രങ്ങളിലൂടെ...

അയോധ്യ രാമ ക്ഷേത്രത്തിലെ പ്രധാന കവാടം പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചിത്രം : മനോരമ
അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്കുള്ള വഴിയിൽ ഹനുമാന്റെ വേഷം കെട്ടിയെത്തിയ ആൾ. (ചിത്രം : മനോരമ)
രാമ മുദ്ര നെറ്റിയിൽ പതിക്കാൻ വിശ്വാസികളെ കാത്തിരിക്കുന്നയാൾ. ഒട്ടേറെ പേരാണ് രാമ മുദ്ര നെറ്റിയിൽ പതിപ്പിക്കുന്നത്. (ചിത്രം: മനോരമ)
അയോധ്യ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയവർ ലത മങ്കേഷ്കർ ചൗക്കിൽ. ചിത്രം : മനോരമ
അയോധ്യയിലെ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ എത്തുന്ന ക്ഷണിക്കപ്പെട്ട അതിഥികളെ ലക്നൗ ചൗധരി ചരൺ സിങ് വിമാനത്താവളത്തിൽ സ്വീകരിക്കുന്നു. (ചിത്രം : മനോരമ)
അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ലതാ മങ്കേഷ്കർ ചൗക്കിൽ നൃത്തം ചെയ്യുന്നവർ. (ചിത്രം : മനോരമ)
അയോധ്യയിലെ ലത മങ്കേഷ്കർ ചൗക്കിൽ സ്ഥാപിച്ചിരിക്കുന്ന വീണക്കു സമീപം ബാൻഡ് മേളം അവതരിപ്പിക്കുന്ന ഉത്തർ പ്രദേശ് പൊലീസ്. (ചിത്രം: മനോരമ)
അയോധ്യ രാമ ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ വിവിധ സ്ഥലങ്ങളിൽ നിന്നെത്തിയ സന്യാസിമാർ. (ചിത്രം : മനോരമ)
രാമ ക്ഷേത്രത്തിന് പുറത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നവർ. (ചിത്രം : മനോരമ)
പ്രാണ പ്രതിഷ്ഠ ചടങ്ങ് നടക്കുന്ന അയോധ്യ രാമ ക്ഷേത്രത്തിലെ പ്രധാന കവാടം പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചിത്രം : മനോരമ
രാമ ക്ഷേത്രത്തിന് പുറത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നവർ. (ചിത്രം : മനോരമ)
അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ക്ഷേത്രത്തിന് പുറത്ത് അവസാനവട്ട അലങ്കാര ജോലികളിൽ ഏർപ്പെട്ടിരിക്കുന്നവർ. (ചിത്രം : മനോരമ)
രാമ ക്ഷേത്രത്തിന് പുറത്ത് വിവിധ കലാപരിപാടികൾ അവതരിപ്പിക്കുന്നവർ. (ചിത്രം : മനോരമ)
പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന അയോധ്യ രാമ ക്ഷേത്രത്തിലെ പ്രധാന കവാടം. ചിത്രം : മനോരമ
അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്കുള്ള മുഖ്യ പാതയായ റാം പഥിൽ പരിശോധന നടത്തുന്ന അശ്വാരൂഡ പൊലീസ് സേന. (ചിത്രം : മനോരമ)
അയോധ്യ രാമ ക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായി ലതാ മങ്കേഷ്കർ ചൗക്കിൽ നൃത്തം ചെയ്യുന്നവർ. (ചിത്രം : മനോരമ)
അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്കുള്ള വഴികളിലെ വിളക്കുകൾ ശരിയാക്കുന്ന തൊഴിലാളി. (ചിത്രം: മനോരമ)
അയോധ്യയിലെ രാമ ക്ഷേത്രത്തിനു മുന്നിലെ പൊലീസ് സുരക്ഷ. ചിത്രം : മനോരമ
അയോധ്യയിലെ രാമ ക്ഷേത്രത്തിലേക്കുള്ള മുഖ്യ പാതയായ റാം പഥിലെ തിരക്ക്. ചിത്രം : മനോരമ
അയോധ്യ രാമ ക്ഷേത്രത്തിലെ പ്രധാന കവാടം പൂക്കൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ചിത്രം : മനോരമ
ഹനുമാൻ ഗഡിക്കു സമീപത്തെ അവസാനവട്ട ഒരുക്കങ്ങൾ. (ചിത്രം : മനോരമ)
പ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് അയോധ്യ രാമക്ഷേത്രത്തിനു സമീപത്ത് അനുഭവപ്പെട്ട ജനത്തിരക്ക്. (ചിത്രം : മനോരമ)
അയോധ്യയിലെ രാമ ക്ഷേത്രത്തിനു സമീപത്തെ ഹനുമാൻ ഗഡിക്കു സമീപത്ത് സുരക്ഷാ ചുമതലയിലുള്ള വനിത ഉദ്യോഗസ്ഥർ. (ചിത്രം : മനോരമ)
English Summary:

Ayodya Celebrating Pranaprathishta in All Colours; A Picture Story