ജയിലിൽ നിന്നിറങ്ങി നേരെ വിഎച്ച്പിയിൽ: നിശ്ശബ്ദൻ രാമക്ഷേത്രത്തിന്റെ ‘രസതന്ത്ര’ജ്ഞൻ: പ്രാണ–പ്രതിഷ്ഠയുടെ രൂപരേഖ ഈ കയ്യിൽ
അടിയന്തരാവസ്ഥക്കാലത്ത് 18 മാസത്തെ തടവിനു ശേഷം ജയിലിൽ നിന്നിറങ്ങുമ്പോൾ ചംപത് റായ്ക്ക് 33 വയസ്സായിരുന്നു. വീട്ടിലേക്ക് മടങ്ങാതെ റായ് അന്നു പോയത് വിശ്വ ഹിന്ദു പരിഷത്തിൽ (വിഎച്ച്പി) അംഗമാകാനാണ്. 1983ൽ വിഎച്ച്പി അയോധ്യ രാമജന്മഭൂമി പ്രക്ഷോഭം ഏറ്റെടുത്തത്തോടെ അന്നു മുതൽ അതിന്റെ പിന്നണിയിൽ എല്ലാക്കാര്യങ്ങളും ഏകോപിപ്പിച്ച പ്രധാനികളിലൊരാളായി ചംപത് റായ് മാറി. ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന റായ് ഇന്ന് രാമക്ഷേത്ര നിർമാണത്തിനായി കോടതി നിർദേശ പ്രകാരം കേന്ദ്ര സർക്കാർ രൂപീകരിച്ച ‘രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി’ന്റെ ജനറൽ സെക്രട്ടറിയാണ്. സജീവ ആർഎസ്എസ് പ്രവർത്തകനായ റായ് നിലവിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വൈസ് പ്രസിഡന്റുമാണ്. ഈ 77കാരന്റെ കണ്ണും കാതുമെത്താതെ അയോധ്യയിൽ നിന്ന് ഒരു വാർത്തകളും പുറത്തുവരാറില്ല. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കുള്ള ഉത്തരം തരുന്നതും ചംപത് തന്നെ. എങ്ങനെയാണ് ഇദ്ദേഹം അയോധ്യ പ്രക്ഷോഭത്തിലെയും പിന്നീട് രാമക്ഷേത്ര നിർമാണത്തിലേയും പ്രധാന മുഖങ്ങളിലൊന്നായത്? എല്ലാക്കാലവും വിവാദങ്ങളെ ഒപ്പം കൂട്ടിയിട്ടുള്ള ആളാണെങ്കിലും ലോകം ശ്രദ്ധിക്കുന്ന വിഷയങ്ങളിലൊന്നിൽ ശക്തമായ ഏകോപനവും കാര്യങ്ങളുടെ നടത്തിപ്പും എങ്ങനെയാണ് റായ്‍ക്ക് സാധ്യമാകുന്നത്?
അടിയന്തരാവസ്ഥക്കാലത്ത് 18 മാസത്തെ തടവിനു ശേഷം ജയിലിൽ നിന്നിറങ്ങുമ്പോൾ ചംപത് റായ്ക്ക് 33 വയസ്സായിരുന്നു. വീട്ടിലേക്ക് മടങ്ങാതെ റായ് അന്നു പോയത് വിശ്വ ഹിന്ദു പരിഷത്തിൽ (വിഎച്ച്പി) അംഗമാകാനാണ്. 1983ൽ വിഎച്ച്പി അയോധ്യ രാമജന്മഭൂമി പ്രക്ഷോഭം ഏറ്റെടുത്തത്തോടെ അന്നു മുതൽ അതിന്റെ പിന്നണിയിൽ എല്ലാക്കാര്യങ്ങളും ഏകോപിപ്പിച്ച പ്രധാനികളിലൊരാളായി ചംപത് റായ് മാറി. ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന റായ് ഇന്ന് രാമക്ഷേത്ര നിർമാണത്തിനായി കോടതി നിർദേശ പ്രകാരം കേന്ദ്ര സർക്കാർ രൂപീകരിച്ച ‘രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി’ന്റെ ജനറൽ സെക്രട്ടറിയാണ്. സജീവ ആർഎസ്എസ് പ്രവർത്തകനായ റായ് നിലവിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വൈസ് പ്രസിഡന്റുമാണ്. ഈ 77കാരന്റെ കണ്ണും കാതുമെത്താതെ അയോധ്യയിൽ നിന്ന് ഒരു വാർത്തകളും പുറത്തുവരാറില്ല. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കുള്ള ഉത്തരം തരുന്നതും ചംപത് തന്നെ. എങ്ങനെയാണ് ഇദ്ദേഹം അയോധ്യ പ്രക്ഷോഭത്തിലെയും പിന്നീട് രാമക്ഷേത്ര നിർമാണത്തിലേയും പ്രധാന മുഖങ്ങളിലൊന്നായത്? എല്ലാക്കാലവും വിവാദങ്ങളെ ഒപ്പം കൂട്ടിയിട്ടുള്ള ആളാണെങ്കിലും ലോകം ശ്രദ്ധിക്കുന്ന വിഷയങ്ങളിലൊന്നിൽ ശക്തമായ ഏകോപനവും കാര്യങ്ങളുടെ നടത്തിപ്പും എങ്ങനെയാണ് റായ്‍ക്ക് സാധ്യമാകുന്നത്?
അടിയന്തരാവസ്ഥക്കാലത്ത് 18 മാസത്തെ തടവിനു ശേഷം ജയിലിൽ നിന്നിറങ്ങുമ്പോൾ ചംപത് റായ്ക്ക് 33 വയസ്സായിരുന്നു. വീട്ടിലേക്ക് മടങ്ങാതെ റായ് അന്നു പോയത് വിശ്വ ഹിന്ദു പരിഷത്തിൽ (വിഎച്ച്പി) അംഗമാകാനാണ്. 1983ൽ വിഎച്ച്പി അയോധ്യ രാമജന്മഭൂമി പ്രക്ഷോഭം ഏറ്റെടുത്തത്തോടെ അന്നു മുതൽ അതിന്റെ പിന്നണിയിൽ എല്ലാക്കാര്യങ്ങളും ഏകോപിപ്പിച്ച പ്രധാനികളിലൊരാളായി ചംപത് റായ് മാറി. ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന റായ് ഇന്ന് രാമക്ഷേത്ര നിർമാണത്തിനായി കോടതി നിർദേശ പ്രകാരം കേന്ദ്ര സർക്കാർ രൂപീകരിച്ച ‘രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി’ന്റെ ജനറൽ സെക്രട്ടറിയാണ്. സജീവ ആർഎസ്എസ് പ്രവർത്തകനായ റായ് നിലവിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വൈസ് പ്രസിഡന്റുമാണ്. ഈ 77കാരന്റെ കണ്ണും കാതുമെത്താതെ അയോധ്യയിൽ നിന്ന് ഒരു വാർത്തകളും പുറത്തുവരാറില്ല. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കുള്ള ഉത്തരം തരുന്നതും ചംപത് തന്നെ. എങ്ങനെയാണ് ഇദ്ദേഹം അയോധ്യ പ്രക്ഷോഭത്തിലെയും പിന്നീട് രാമക്ഷേത്ര നിർമാണത്തിലേയും പ്രധാന മുഖങ്ങളിലൊന്നായത്? എല്ലാക്കാലവും വിവാദങ്ങളെ ഒപ്പം കൂട്ടിയിട്ടുള്ള ആളാണെങ്കിലും ലോകം ശ്രദ്ധിക്കുന്ന വിഷയങ്ങളിലൊന്നിൽ ശക്തമായ ഏകോപനവും കാര്യങ്ങളുടെ നടത്തിപ്പും എങ്ങനെയാണ് റായ്‍ക്ക് സാധ്യമാകുന്നത്?
അടിയന്തരാവസ്ഥക്കാലത്ത് 18 മാസത്തെ തടവിനു ശേഷം ജയിലിൽ നിന്നിറങ്ങുമ്പോൾ ചംപത് റായ്ക്ക് 33 വയസ്സായിരുന്നു. വീട്ടിലേക്ക് മടങ്ങാതെ റായ് അന്നു പോയത് വിശ്വ ഹിന്ദു പരിഷത്തിൽ (വിഎച്ച്പി) അംഗമാകാനാണ്. 1983ൽ വിഎച്ച്പി അയോധ്യ രാമജന്മഭൂമി പ്രക്ഷോഭം ഏറ്റെടുത്തത്തോടെ അന്നു മുതൽ അതിന്റെ പിന്നണിയിൽ എല്ലാക്കാര്യങ്ങളും ഏകോപിപ്പിച്ച പ്രധാനികളിലൊരാളായി ചംപത് റായ് മാറി. ബാബറി മസ്ജിദ് ഗൂഢാലോചനക്കേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന റായ് ഇന്ന് രാമക്ഷേത്ര നിർമാണത്തിനായി കോടതി നിർദേശ പ്രകാരം കേന്ദ്ര സർക്കാർ രൂപീകരിച്ച ‘രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റി’ന്റെ ജനറൽ സെക്രട്ടറിയാണ്. സജീവ ആർഎസ്എസ് പ്രവർത്തകനായ റായ് നിലവിൽ വിശ്വ ഹിന്ദു പരിഷത്തിന്റെ രാജ്യാന്തര വൈസ് പ്രസിഡന്റുമാണ്.
ഈ 77കാരന്റെ കണ്ണും കാതുമെത്താതെ അയോധ്യയിൽ നിന്ന് ഒരു വാർത്തകളും പുറത്തുവരാറില്ല. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട എല്ലാ സംശയങ്ങള്‍ക്കുള്ള ഉത്തരം തരുന്നതും ചംപത് തന്നെ. എങ്ങനെയാണ് ഇദ്ദേഹം അയോധ്യ പ്രക്ഷോഭത്തിലെയും പിന്നീട് രാമക്ഷേത്ര നിർമാണത്തിലേയും പ്രധാന മുഖങ്ങളിലൊന്നായത്? എല്ലാക്കാലവും വിവാദങ്ങളെ ഒപ്പം കൂട്ടിയിട്ടുള്ള ആളാണെങ്കിലും ലോകം ശ്രദ്ധിക്കുന്ന വിഷയങ്ങളിലൊന്നിൽ ശക്തമായ ഏകോപനവും കാര്യങ്ങളുടെ നടത്തിപ്പും എങ്ങനെയാണ് റായ്‍ക്ക് സാധ്യമാകുന്നത്?
∙ രസതന്ത്ര അധ്യാപകനിൽനിന്ന് രാമക്ഷേത്ര പ്രക്ഷോഭകനിലേക്ക്
1946ൽ ഉത്തർ പ്രദേശിലെ ബിജ്‍നൂർ ജില്ലയിലെ സരായ്‍മീർ മൊഹല്ലയിലുള്ള രാമേശ്വർ പ്രസാദ് ബൻസൽ കുടുംബത്തിലാണ് ചംപത് റായ്‍ ബൻസലിന്റെ ജനനം. ചെറുപ്പത്തിൽതന്നെ ആർഎസ്എസിൽ ആകൃഷ്ടനാവുകയും സംഘടനയുടെ പ്രചാരകനാവുകയും ചെയ്തു. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം രസതന്ത്രമാണ് കോളജിൽ പഠിച്ചത്. പിന്നീട് ബിജ്‍നൂർ ജില്ലയിലെ ആശ്രം ഡിഗ്രി കോളജിൽ അധ്യാപകനായി. ആർഎസ്എസ് പ്രവർത്തനം തുടർന്ന ചംപത് റായ് രാമജന്മഭൂമിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടിരുന്നതിന്റെ പേരിൽ അടിയന്തരാവസ്ഥ കാലത്ത് അറസ്റ്റ് ചെയ്യപ്പെട്ടു.
18 മാസം യുപിയിലെ വിവിധ ജയിലുകളിൽ കഴിഞ്ഞ് പുറത്തിറങ്ങിയ റായ് പുതിയൊരാളായിരുന്നു. ‘‘നിശ്ചയദാർഢ്യമുള്ള മറ്റൊരാളായാണ് റായ് ജയിലിൽനിന്ന് പുറത്തുവന്നത്. ആ 18 മാസക്കാലം അദ്ദേഹത്തെ കൂടുതൽ ശക്തനാക്കി. പുറത്തു വന്നതിനു ശേഷം അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുക എന്ന ലക്ഷ്യത്തിലേക്ക് യാത്ര തുടങ്ങി’’, റായ്‌യുടെ സുഹൃത്തുക്കൾ പറയുന്നു. ജയിൽ വാസത്തിനു ശേഷം വീട്ടിലേക്ക് മടങ്ങാതെ വിഎച്ച്പിയുടെ ഓഫിസിലെത്തിയ റായ് വിഎച്ച്പിയുടെ മുഴുവൻ സമയ പ്രവർത്തകനായി മാറി. ‘നിശ്ശ‘ബ്ദനായി തന്റെ ജോലി ചെയ്യുന്ന, കഠിനാധ്വാനിയായ, അർപ്പണബോധമുള്ള ആൾ’’ എന്നാണ് റായ്‍യെ അദ്ദേഹത്തിന്റെ അടുപ്പക്കാർ വിശേഷിപ്പിക്കുന്നത്.
∙ മുന്നിൽ ‘നേതാക്കൾ’, പിന്നണിയിൽ ചംപത് റായ്
എന്നാൽ അയോധ്യ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പൊതുമധ്യത്തിൽ പ്രചരിക്കപ്പെട്ട പേരുകളിലൊന്നും ചംപത് റായ്‍ ഉണ്ടായിരുന്നില്ല. എൽ.കെ.അഡ്വാനിയും മുരളി മനോഹർ ജോഷിയും ഉമാ ഭാരതിയും വിനയ് കത്യാറും കല്യാൺ സിങ്ങും അടക്കമുള്ള ബിജെപി നേതാക്കളും അശോക് സിംഗാൾ, ഗിരിരാജ് കിഷോർ, വിഷ്ണുഹരി ഡാൽമിയ തുടങ്ങിയ വിഎച്ച്പി നേതാക്കളും ശിവസേന സ്ഥാപനകൻ ബാൽ താക്കറെ, സാധ്വി ഋതംബര അടക്കമുള്ള മറ്റ് ഹിന്ദുത്വ നേതാക്കളുമായിരുന്നു അയോധ്യ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ അന്ന് പേരെടുത്തിരുന്നത്. വിഎച്ച്പിയിൽ നിന്ന് അശോക് സിംഗാൾ ആയിരുന്നു പ്രക്ഷോഭത്തിന്റെ പ്രധാന മുഖമെങ്കിലും അണിയറയിലെ പ്രധാനി ചംപത് റായ് ആയിരുന്നു.
2020 സെപ്റ്റംബറിൽ സിബിഐ പ്രത്യേക കോടതി അഡ്വാനി, ജോഷി, ചംപത് റായ് എന്നിവരുൾപ്പെടെ 32 പേരെയും വെറുതെ വിട്ടു. രാമക്ഷേത്രം ട്രസ്റ്റിന്റെ പ്രസിഡന്റ് ആയി മഹന്ത് നൃത്യ ഗോപാൽ ദാസും ജനറൽ സെക്രട്ടറി ആയി ചംപത് റായ്‌യും സ്ഥാനമേറ്റു. ബാബറി മസ്ജിദ് തകർക്കുന്ന കാലത്ത് വിഎച്ച്പിയുടെ സോണൽ ഓർഗനൈസിങ് സെക്രട്ടറി എന്ന പദവിയിലായിരുന്നു റായ് എങ്കിൽ ഇന്ന് രാമവിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളുടേയും അവസാന വാക്കായി ചംപത് റായ് മാറി.
വിശ്വഹിന്ദു പരിഷത്ത് വർക്കിങ് പ്രസിഡന്റായിരുന്ന അശോക് സിംഗാൾ 2011ൽ ആ പദവിയിൽ നിന്നു മാറുകയും 2015ൽ അന്തരിക്കുകയും ചെയ്ത ശേഷം രാമക്ഷേത്രവുമായി ബന്ധപ്പെട്ട പ്രചാരണ കാര്യങ്ങളുടെ പ്രധാന മുഖങ്ങളിലൊന്നായി ചംപത് റായ് മാറി. അയോധ്യ രാമജന്മഭൂമി പ്രക്ഷോഭം മൂന്നു പതിറ്റാണ്ടിലേറെക്കാലം തളർച്ചയില്ലാതെ മുന്നോട്ടു കൊണ്ടുപോയതിലും ഒടുവിൽ ക്ഷേത്ര നിർമാണത്തിലെത്തിച്ചതിലും ചംപത് റായ് വലിയ പങ്കുവഹിച്ചിട്ടുണ്ട് എന്ന് ചംപത് റായ്‌യുടെയും രാമക്ഷേത്ര പ്രക്ഷോഭത്തിന്റെയും ചരിത്രത്തിൽനിന്ന് വ്യക്തം.
∙ രാമക്ഷേത്ര പ്രക്ഷോഭകനിൽനിന്ന് രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയിലേക്ക്
1992 ഡിസംബർ ആറിന് ബാബറി മസ്‍ജിദ് തകർക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനാ കേസിൽ അഡ്വാനി അടക്കമുള്ള നേതാക്കൾക്കൊപ്പം ചംപത് റായ്‌യും രാമക്ഷേത്രം ട്രസ്റ്റിന്റെ നിലവിലെ പ്രസിഡന്റ് മഹന്ത് നൃത്യ ഗോപാൽ ദാസും പ്രതിയായിരുന്നു. അതുകൊണ്ടുതന്നെ 2019ൽ സുപ്രീം കോടതി നിർദേശ പ്രകാരം ക്ഷേത്ര നിർമാണത്തിന് ട്രസ്റ്റ് രൂപീകരിച്ചപ്പോൾ ചംപത് റായ്‌യേയും നൃത്യ ഗോപാൽ ദാസിനെയും അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. അവർക്കെതിരെ കേസുകൾ നിലനിൽക്കുന്നത് ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. വിഎച്ച്പി രൂപം കൊടുത്ത രാമ ജന്മഭൂമി ന്യാസ് ഇതിനെതിരെ സർക്കാരിനെ സമീപിച്ചു. ഇരുവരെയും വൈകാതെ ഉൾപ്പെടുത്താമെന്ന് ഉറപ്പു ലഭിച്ചതായി രാമ ജന്മഭൂമി ന്യാസിലെ മുതിർന്ന അംഗമായ മഹന്ത് കമൽ നയൻ ദാസ് വെളിപ്പെടുത്തുകയും ചെയ്തു.
2020 സെപ്റ്റംബറിൽ സിബിഐ പ്രത്യേക കോടതി അഡ്വാനി, ജോഷി, ചംപത് റായ് എന്നിവരുൾപ്പെടെ 32 പേരെയും വെറുതെ വിട്ടു. രാമക്ഷേത്രം ട്രസ്റ്റിന്റെ പ്രസിഡന്റ് ആയി മഹന്ത് നൃത്യ ഗോപാൽ ദാസും ജനറൽ സെക്രട്ടറി ആയി ചംപത് റായ്‌യും സ്ഥാനമേറ്റു. ബാബറി മസ്ജിദ് തകർക്കുന്ന കാലത്ത് വിഎച്ച്പിയുടെ സോണൽ ഓർഗനൈസിങ് സെക്രട്ടറി എന്ന പദവിയിലായിരുന്നു റായ് എങ്കിൽ ഇന്ന് രാമവിഗ്രഹ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളുടേയും അവസാന വാക്കായി അദ്ദേഹം മാറി. പ്രാണ–പ്രതിഷ്ഠാ ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിക്കാൻ പോയ സംഘത്തിൽ ചംപത് റായ്‌യും ഉൾപ്പെട്ടിരുന്നു. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട വിവരങ്ങൾ മാധ്യമങ്ങൾക്കു മുന്നില്‍ പുറത്തുവിട്ടതും ചംപത് റായ് ആണ്.
ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും ചംപത് റായ്‍യുടെ കണ്ണെത്തുന്നുണ്ട് എന്നാണ് അദ്ദേഹത്തോട് അടുപ്പമുള്ളവർ പറയുന്നത്. കേസിന്റെ നടത്തിപ്പു മുതൽ ക്ഷേത്ര നിർമാണത്തിനുള്ള ഭൂമി പൂജ വരെയും പ്രാണ–പ്രതിഷ്ഠയുടെയുമെല്ലാം ചുക്കാൻ പിടിക്കുന്നത് ഈ വിഎച്ച്പി നേതാവാണ്. 2019 നവംബർ ഒൻപതിന് ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വന്നതിനു ശേഷം 2020 ജനുവരി അഞ്ചിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ അയോധ്യയിൽ ‘ഭൂമിപൂജ’ നടന്നിരുന്നു. ഇത് നിശ്ചയിച്ചതും ഒരുക്കങ്ങൾ നടത്തിയതും ചടങ്ങുകൾ തീരുമാനിച്ചതും മുതൽ എല്ലാം ചംപത് റായ്‍യുടെ മേൽനോട്ടത്തിലായിരുന്നു.
ഭൂമി പൂജയ്ക്ക് പിന്നാലെ സ്ഥലത്തിന്റെ മണ്ണുപരിശോധനയ്ക്ക് റൂർക്കി കേന്ദ്രമായ സെൻട്രൽ ബിൽഡിങ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിആർബിഐ), ഐഐടി മദ്രാസ് തുടങ്ങിയ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തുന്നതിന്റെ ഉത്തരവാദിത്തവും റായ് ഏറ്റെടുത്തു. രാമക്ഷേത്ര നിർമാണത്തിന്റെ തുടക്കം ഒട്ടേറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ക്ഷേത്രം നിർമിക്കാൻ ഉദ്ദേശിച്ച സ്ഥലത്തെ മണ്ണു പരിശോധന ആരംഭിച്ചപ്പോഴാണ്, അവിടെയുള്ളത് മണ്ണല്ല, മറിച്ച് ഇളകിക്കിടക്കുന്ന മണലാണ് എന്ന് കണ്ടെത്തുന്നത്. അവിടെ എന്തെങ്കിലും വിധത്തിലുള്ള നിർമിതി എളുപ്പമായിരുന്നില്ല. തുടർന്ന് ഡൽഹി, ചെന്നൈ, മുംബൈ, ഗുവാഹത്തി ഐഐടികളിൽ നിന്നുള്ള വിദഗ്ധർ, സിആർബിഐ പോലുള്ള സ്ഥാപനങ്ങൾ എന്നിവരിൽ നിന്നെല്ലാം സ്വീകരിച്ച അഭിപ്രായത്തിനൊടുവിലാണ് ആ മണൽ അവിടെനിന്ന് കുഴിച്ചു മാറ്റാൻ തീരുമാനിച്ചത്.
അങ്ങനെ ആറ് ഏക്കറോളം സ്ഥലത്തെ 14 മീറ്റർ മണല്‍ നീക്കം ചെയ്ത് പ്രത്യേക തരത്തിലുള്ള കോൺക്രീറ്റ് മിശ്രിതമാണ് ക്ഷേത്രത്തിന്റെ അടിത്തറയായി കെട്ടി ഉയർത്തിയത്. ഇതടക്കം ക്ഷേത്രവുമായി ബന്ധപ്പെട്ട മുഴുവൻ കാര്യങ്ങളും വിശദീകരിച്ചിട്ടുള്ളതും ക്ഷേത്രത്തിന്റെ രേഖാചിത്രം പുറത്തുവിട്ടതും ചംപത് റായ് ആണ്. എന്തൊക്കെ സൗകര്യങ്ങളാണ് ഒരുക്കുന്നത്, അതിന് എത്ര കാലാവധി വേണ്ടി വരും, പ്രാണ–പ്രതിഷ്ഠ ദിവസം ഓരോരുത്തരും ചെയ്യുന്നതെന്ത്, അതിഥികളെ താമസിപ്പിക്കുന്നതു മുതൽ വിഎച്ച്പിയുടെയും ആർഎസ്എസിന്റെയും പ്രചാരണ പരിപാടികൾ വരെയുള്ള കാര്യങ്ങളെല്ലാം രൂപീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നതും ചംപത് റായ്‌യുടെ മേൽനോട്ടത്തിലാണ്.
∙ അന്ന് താക്കറെയ്ക്കൊപ്പം, ഇന്ന് സന്യാസിമാർക്കൊപ്പം
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയുടെ അയോധ്യ സന്ദർശനവുമായി ബന്ധപ്പെട്ട് അയോധ്യയിലെ സന്യാസി സമൂഹവുമായി ചംപത് റായ് ഇടഞ്ഞിട്ടുണ്ട്. ബിജെപി സഖ്യത്തിൽനിന്ന് പുറത്തു വന്ന് എൻസിപി, കോൺഗ്രസ് പാർട്ടികളെ ചേർത്ത് സർക്കാർ രൂപീകരിച്ചതിനു പിന്നാലെ ഉദ്ധവ് അയോധ്യയിൽ സന്ദർശനം നടത്തിയിരുന്നു. എന്നാൽ 2020 ഒടുവിലായപ്പോഴേക്കും ബിജെപിയുമായുള്ള ഏറ്റുമുട്ടൽ വർധിച്ചു. ഇതിനിടെയാണ് താക്കറെ അയോധ്യ സന്ദർശനം പ്രഖ്യാപിക്കുന്നത്. സന്യാസി സമൂഹത്തിൽ നിന്ന് താക്കറെയുടെ സന്ദർശനത്തിനെതിരെ രൂക്ഷമായ എതിർപ്പുണ്ടായി.
ഇതിനു പിന്നാലെ, ‘ആർക്കാണ് താക്കറെയെ അയോധ്യ സന്ദർശിക്കുന്നതിൽ നിന്ന് തടയാൻ സാധിക്കുക’ എന്ന പ്രസ്താവനയുമായി ചംപത് റായ് രംഗത്തെത്തി. ചംപത് റായ് ഇത്തരം പ്രസ്താവനകൾ നടത്തുന്നതിൽനിന്ന് ഒഴിഞ്ഞു നിൽക്കണമെന്നും അദ്ദേഹം രാമക്ഷേത്ര ട്രസ്റ്റ് ഭാരവാഹിയെന്ന നിലയിൽ ആ ഉത്തരവാദിത്തമാണ് കൂടുതൽ കാണിക്കേണ്ടതെന്നുമായിരുന്നു സന്യാസിമാരുടെ കൂട്ടായ്മയായ അയോധ്യ സന്ത് സമാജിന്റെ പ്രതികരണം. താക്കറെയെ അയോധ്യയിൽ പ്രവേശിപ്പിക്കുകയില്ലെന്ന കടുത്ത നിലപാടാണ് സന്യാസി സമൂഹം സ്വീകരിച്ചിരുന്നത്.
2021ൽ അയോധ്യ ട്രസ്റ്റിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും റായ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കോൺഗ്രസും ഈ വിഷയത്തിൽ പ്രസ്താവന നടത്തിയിരുന്നു. രണ്ട് സ്ഥലമിടപാടുകാർ 2 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി 10 മിനിറ്റിനു ശേഷം 18.5 കോടി രൂപയ്ക്ക് ട്രസ്റ്റിനു വിറ്റതിൽ അഴിമതി ഉണ്ടെന്നായിരുന്നു ആരോപണം
രണ്ടു വർഷത്തിനു ശേഷം അയോധ്യയിലെ പ്രാണ–പ്രതിഷ്ഠ ചടങ്ങിലേക്ക് രാമജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ഉദ്ധവ് താക്കറെയെ ആദ്യം തന്നെ ക്ഷണിക്കാതിരുന്നതും വിവാദമായി. അയോധ്യയിൽ രാമക്ഷേത്രം തുറക്കുന്നത് ഒരു രാഷ്ട്രീയ പരിപാടിയായി മാറ്റരുതെന്ന താക്കറെയുടെ പ്രസ്താവനയോട് രാമക്ഷേത്രത്തിന്റെ മുഖ്യപുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പ്രതികരിച്ചത്, തങ്ങൾ രാമഭക്തരെ മാത്രമേ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുള്ളൂ എന്നാണ്. രാമക്ഷേത്രത്തിന്റെ പേരിൽ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന താക്കറെയുടെ ആരോപണവും പുരോഹിതൻ തള്ളി. ചടങ്ങിന് രണ്ട് ദിവസം ബാക്കി നിൽക്കേ തപാൽ വഴി ക്ഷണം ലഭിച്ചെങ്കിലും പ്രാണ–പ്രതിഷ്ഠയിൽ പങ്കെടുക്കാനില്ലെന്ന് ഉദ്ധവ് താക്കറെ വ്യക്തമാക്കിയിരുന്നു.
∙ ‘ആ ചെറുപ്പക്കാരൻ നടക്കട്ടെ..’
രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിക്കെതിരെയും ചംപത് റായ് രംഗത്തുവന്നിട്ടുണ്ട്. സോണിയാ ഗാന്ധിയുടെ ജന്മസ്ഥലം ചൂണ്ടിക്കാട്ടിയായിരുന്നു വിമർശനം. ആർക്കു വേണമെങ്കിലും രാജ്യത്തെ പൗരനാകാൻ കഴിയുമെന്നും എന്നാൽ രാമക്ഷേത്രം നിർമിക്കാനുള്ള ശ്രമങ്ങൾ ഈ രാജ്യത്ത് ജനിച്ചവരുടേതായിരിക്കണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ‘ഭാരതമാതാവിന്റെ മക്കളാണ് ഇവിടെയുള്ളവർ. അല്ലാതെ ഇവിടെ പൗരന്മാരില്ല. എന്നാൽ സോണിയാ ഗാന്ധി ഒരു പൗരനാണ്. അപേക്ഷയും പൂരിപ്പിച്ചു നൽകി നിശ്ചിത തുക അടച്ചാൽ ആർക്കും അത് സ്വന്തമാക്കാം’ എന്നായിരുന്നു പരാമർശം.
രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്ര നടത്തിയപ്പോൾ, ‘അഭിനന്ദിക്കാനും’ ചംപത് റായ് മടിച്ചില്ല. ഭാരത് ജോഡോ യാത്രയെപ്പറ്റി ചോദിച്ച മാധ്യമപ്രവർത്തകരോട് ചംപത് റായ് പറഞ്ഞത്, ‘‘രാജ്യത്തിന്റെ ഒരറ്റത്തു നിന്ന് മറ്റേ അറ്റത്തേക്ക് നടക്കുന്ന ആ ചെറുപ്പക്കാരനെ ഞാൻ അഭിനന്ദിക്കുന്നു. അദ്ദേഹം നടക്കുന്നതിൽ ഒരു തെറ്റുമില്ല. ഞാനൊരു ആർഎസ്എസ് പ്രവർത്തകനാണ്. ആർഎസ്എസ് ഒരിക്കലും ഭാരത് ജോഡോ യാത്രയെ അപലപിച്ചിട്ടില്ല. ശരിക്കും രാജ്യത്ത് എല്ലാവരും ഇത്തരത്തിൽ യാത്ര നടത്തുകയാണ് വേണ്ടത്’’ എന്നായിരുന്നു.
പോപ് താരം റിഹാനയാണ് ചംപത് റായ്‍യുടെ അനിഷ്ടത്തിന് പാത്രമായ മറ്റൊരാൾ. കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ ഗണപതിയുടെ ചിത്രമുള്ള ലോക്കറ്റ് പതിപ്പിച്ച മാലയുമിട്ട് അർധനഗ്നയായി പോസ് ചെയ്ത റിഹാനയുടെ ചിത്രത്തിനെതിരെ സമൂഹ മാധ്യമത്തിൽ വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. ‘സഹനശക്തി ഒരുപാട് കൂടുന്നത് നല്ലതല്ലെ’ന്നും തങ്ങളുടെ ‘ക്ഷമയെ അവഹേളിക്കരുത്’ എന്നുമായിരുന്നു ചംപത് റായ് ഇതിനോട് പ്രതികരിച്ചത്.
∙ അഡ്വാനി വരേണ്ടെന്ന് റായ്, ക്ഷണിച്ച് വിഎച്ച്പി
2021ൽ അയോധ്യ ട്രസ്റ്റിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് സമാജ്‍വാദി പാർട്ടിയും ആം ആദ്മി പാർട്ടിയും റായ്ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. കോൺഗ്രസും ഈ വിഷയത്തിൽ പ്രസ്താവന നടത്തിയിരുന്നു. രണ്ട് സ്ഥലമിടപാടുകാർ 2 കോടി രൂപയ്ക്ക് വാങ്ങിയ ഭൂമി 10 മിനിറ്റിനു ശേഷം 18.5 കോടി രൂപയ്ക്ക് ട്രസ്റ്റിനു വിറ്റതിൽ അഴിമതി ഉണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ഭൂമി വാങ്ങിയത് എല്ലാ വിധത്തിലും സുതാര്യമായിട്ടാണെന്നും ആർക്കും പരിശോധിക്കാവുന്നതാണെന്നും ചംപത് റായ് വ്യക്തമാക്കിയതോടെ വിവാദം തണുത്തു. 2023ലും സമാനമായ ഒരു വിവാദം ഉയർന്നിരുന്നു. ഹനുമാൻഗഡിയിലെ നാഗ സന്യാസിമാരാണ് തങ്ങളുടെ ഭൂമി ട്രസ്റ്റ് അധികൃതർ അനധികൃതമായി കൈവശപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന പരാതിയുമായി രംഗത്തെത്തിയത്.
അയോധ്യാ പ്രക്ഷോഭത്തിന്റെ ബിജെപിയിലെ പ്രധാന മുഖങ്ങളായിരുന്ന എൽ.കെ.അഡ്വാനിയും മുരളി മനോഹർ ജോഷിയും പ്രായാധിക്യവും തണുപ്പും തിരക്കും മൂലം അയോധ്യയിൽ എത്തുന്നതിൽനിന്ന് ഒഴിവാകണമെന്ന ചംപത് റായ്‍യുടെ പ്രസ്താവനയും വിവാദമായി. എന്തായാലും ഈ പ്രസ്താവന നടത്തിയതിന്റെ പിറ്റേന്ന് വിഎച്ച്പി വർക്കിങ് പ്രസിഡന്റ് അലോക് കുമാറും മുതിർന്ന ആർഎസ്എസ് നേതാക്കളും ഇരുവരെയും സന്ദർശിച്ച് ക്ഷണപത്രം കൈമാറിയിരുന്നു. തങ്ങള്‍ ഇരുവരെയും ക്ഷണിക്കുക മാത്രമല്ല, തീർച്ചയായും പങ്കെടുക്കണമെന്ന് അഭ്യർഥിക്കുകയും ചെയ്തെന്ന് അലോക് കുമാർ പറഞ്ഞു. ഇരുവരുടെയും ആരോഗ്യസ്ഥിതി പരിഗണിച്ച് നല്ല ഉദ്ദേശത്തോടെ ചംപത് റായ് പറഞ്ഞത് അനാവശ്യ വിവാദമാക്കുകയായിരുന്നു എന്നായിരുന്നു വിഷയത്തിൽ വിഎച്ച്പിയുടെ പ്രതികരണം.