2020 ഫെബ്രുവരിയിലാണ് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ പോകുകയാണെന്ന പ്രഖ്യാപനം നടത്തുന്നത്. ട്രസ്റ്റിനായിരിക്കും നിർമാണ ചുമതലയെന്നും വ്യക്തമാക്കി. വ്യക്തികളിൽനിന്ന് സ്വീകരിക്കുന്ന സംഭാവനയിലൂടെയായിരിക്കും പണം കണ്ടെത്തുക. ഈ പ്രഖ്യാപനത്തിനു പിന്നാലെ കോടികളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയത്. ട്രസ്റ്റ് അധികൃതരുടെ വാക്കുകളിൽത്തന്നെ പറഞ്ഞാൽ ‘‘അത് ഒരു രൂപ മുതൽ ഒരു കോടി വരെയുണ്ടാകും’’. 2024 ജനുവരി വരെ ഏകദേശം 3500 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനു വേണ്ടി ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയത്. ക്ഷേത്ര നിർമാണത്തിനു വേണ്ടതാകട്ടെ 1800 കോടിയും. ക്ഷേത്രത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനും വരും വർഷങ്ങളിലെ അറ്റകുറ്റപ്പണികൾക്കുമെല്ലാമുള്ള പണം അക്കൗണ്ടിൽ എത്തിക്കഴിഞ്ഞെന്നു ചുരുക്കം. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രൗഢിയിലും അമ്പരപ്പിക്കും രാമക്ഷേത്രം. ജനുവരി 22ന് പ്രാണ പ്രതിഷ്ഠ ചടങ്ങിനെത്തുന്നവർക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നതും ആ കാഴ്ചാ വിസ്മയമായിരിക്കും. ക്ഷേത്രത്തോടൊപ്പം അയോധ്യയിലുണ്ടായ മാറ്റങ്ങളും അതിവേഗമായിരുന്നു. അയോധ്യ റെയിൽവേ സ്റ്റേഷന്റെ പേരിനൊപ്പം മുഖച്ഛായയും മാറി മറിഞ്ഞു. പുതിയ രാജ്യാന്തര വിമാനത്താവളമെത്തി. അയോധ്യയുടെ ഭാവി സാധ്യതകൾ മനസ്സിലാക്കി വമ്പൻ ടൗൺഷിപ്പും ഒരുങ്ങുകയാണ്. എന്തെല്ലാമാണ് രാമക്ഷേത്രത്തിന്റെ പ്രത്യേകതകൾ? എന്തെല്ലാമാണ് അയോധ്യയിലെ വികസനക്കാഴ്ചകള്‍? എല്ലാം വിശദമായറിയാം ഗ്രാഫിക്സിലൂടെ...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2020 ഫെബ്രുവരിയിലാണ് ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ പോകുകയാണെന്ന പ്രഖ്യാപനം നടത്തുന്നത്. ട്രസ്റ്റിനായിരിക്കും നിർമാണ ചുമതലയെന്നും വ്യക്തമാക്കി. വ്യക്തികളിൽനിന്ന് സ്വീകരിക്കുന്ന സംഭാവനയിലൂടെയായിരിക്കും പണം കണ്ടെത്തുക. ഈ പ്രഖ്യാപനത്തിനു പിന്നാലെ കോടികളാണ് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയത്. ട്രസ്റ്റ് അധികൃതരുടെ വാക്കുകളിൽത്തന്നെ പറഞ്ഞാൽ ‘‘അത് ഒരു രൂപ മുതൽ ഒരു കോടി വരെയുണ്ടാകും’’. 2024 ജനുവരി വരെ ഏകദേശം 3500 കോടി രൂപയാണ് രാമക്ഷേത്ര നിർമാണത്തിനു വേണ്ടി ട്രസ്റ്റിന്റെ അക്കൗണ്ടിലെത്തിയത്. ക്ഷേത്ര നിർമാണത്തിനു വേണ്ടതാകട്ടെ 1800 കോടിയും. 

ക്ഷേത്രത്തിൽ കൂടുതൽ സൗകര്യങ്ങളൊരുക്കാനും വരും വർഷങ്ങളിലെ അറ്റകുറ്റപ്പണികൾക്കുമെല്ലാമുള്ള പണം അക്കൗണ്ടിൽ എത്തിക്കഴിഞ്ഞെന്നു ചുരുക്കം. പണത്തിന്റെ കാര്യത്തില്‍ മാത്രമല്ല പ്രൗഢിയിലും അമ്പരപ്പിക്കും രാമക്ഷേത്രം. ജനുവരി 22ന് പ്രാണ- പ്രതിഷ്ഠ ചടങ്ങിനെത്തുന്നവർക്കു മുന്നില്‍ അനാവരണം ചെയ്യപ്പെടുന്നതും ആ കാഴ്ചാ വിസ്മയമായിരിക്കും. ക്ഷേത്രത്തോടൊപ്പം അയോധ്യയിലുണ്ടായ മാറ്റങ്ങളും അതിവേഗമായിരുന്നു. അയോധ്യ റെയിൽവേ സ്റ്റേഷന്റെ പേരിനൊപ്പം മുഖച്ഛായയും മാറി മറിഞ്ഞു. പുതിയ രാജ്യാന്തര വിമാനത്താവളമെത്തി. അയോധ്യയുടെ ഭാവി സാധ്യതകൾ മനസ്സിലാക്കി വമ്പൻ ടൗൺഷിപ്പും ഒരുങ്ങുകയാണ്.

ADVERTISEMENT

എന്തെല്ലാമാണ് രാമക്ഷേത്രത്തിന്റെ പ്രത്യേകതകൾ? എന്തെല്ലാമാണ് അയോധ്യയിലെ വികസനക്കാഴ്ചകള്‍? എല്ലാം വിശദമായറിയാം ഗ്രാഫിക്സിലൂടെ...

അയോധ്യ നഗരത്തിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് മഹർഷി വാൽമീകി രാജ്യാന്തര വിമാനത്താവളം കാത്തിരിക്കുന്നത്. രാമക്ഷേത്രത്തിന്റെ രൂപകൽപനയ്ക്കു സമാനമായിട്ടാണ് വിമാനത്താവളത്തിന്റെയും നിർമാണം. പ്രതിവർഷം 10 ലക്ഷത്തിലേറെ യാത്രക്കാരെയാണ് വിമാനത്താവളം വഴി നിലവിൽ പ്രതീക്ഷിക്കുന്നത്. രാമക്ഷേത്രത്തിന്റെ നിർമാണത്തിന്റെ ഇനിയുള്ള ഘട്ടങ്ങൾ പൂർത്തിയാകുന്നതിനൊപ്പം യാത്രക്കാരുടെ എണ്ണവും വർധിക്കുമെന്നുറപ്പ്. വിമാനത്താവളത്തിലാകെ രാമായണ കഥ ചുമർചിത്രങ്ങളായി നിറച്ചിട്ടുണ്ട്. സൗരോർജ പ്ലാന്റ്, മഴവെള്ള സംഭരണി, മാലിന്യ സംസ്കരണ പ്ലാന്റ്, ജലശുദ്ധീകര പ്ലാന്റ് തുടങ്ങിയവ ഉൾപ്പെടെയാണ് വിമാനത്താവളം ഒരുക്കിയിരിക്കുന്നത്. അതിലും തീരുന്നില്ല. ഇതാ, വിമാനത്താവളത്തിലെ മറ്റു വിശേഷങ്ങൾ...

ADVERTISEMENT

ധാം ജംക്‌ഷൻ എന്നു പേരുണ്ടായിരുന്ന റെയിൽവേ സ്റ്റേഷന്‍ ഇനി മുതൽ അറിയപ്പെടുക അയോധ്യ ധാം ജംക്‌ഷൻ എന്നായിരിക്കും. പേരു മാത്രമല്ല, സ്റ്റേഷനും അടിമുടി മാറി. ഇതും നിർമിച്ചിരിക്കുന്നത് രാമക്ഷേത്രത്തിന്റെ മാതൃകയിലാണ്. താമരയിതളുകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്റ്റേഷന്റെ പ്രധാന ഭാഗത്തിന്റെ മേൽക്കൂര ഒരുക്കിയിരിക്കുന്നത്. ഇതോടു ചേർന്ന് ശ്രീരാമന്റെ കിരീടത്തിനു സമാനമായ അകൃതിയിലുള്ള കമാനവും അതിനു പിറകിലായി സൂര്യനെ അനുസ്മരിപ്പിക്കുന്ന ഒരു ചക്രവുമുണ്ട്. നിർമാണം പൂർത്തിയായാൽ ഒരു ലക്ഷം പേരെ വരെ ഉൾക്കൊള്ളാനാകും ഈ സ്റ്റേഷന്.

രാമക്ഷേത്രം അയോധ്യയിൽ കൊണ്ടുവരുന്ന വികസനം മനസ്സിൽക്കണ്ട് വിപുലമായ ഗ്രീൻഫീൽഡ് ടൗൺഷിപ്പും സർക്കാർ‌ ഒരുക്കുന്നുണ്ട്. ആശ്രമങ്ങൾ, മഠങ്ങൾ, വിവിധ സംസ്ഥാനങ്ങളുടെ ഗെസ്റ്റ് ഹൗസുകൾ, വാണിജ്യ സ്ഥാപനങ്ങൾ, റെസിഡൻഷ്യൽ സോൺ, ഹോട്ടലുകൾ, അപാർട്മെന്റുകൾ തുടങ്ങിയവയാണ് ഇതിന്റെ ഭാഗമായി ആയിരത്തിലേറെ ഏക്കറിൽ യുപി സർക്കാർ ഒരുക്കുന്നത്. ലക്നൗ–ഗൊരഖ്പുർ ഹൈവേയുടെ ഇരുവശത്തുമായി നിർമിക്കുന്ന ടൗൺഷിപ്പിന്റെ ആദ്യഘട്ടം മൂന്നു വർഷത്തിനകം പൂർത്തിയാകും. അയോധ്യയ്ക്കു നടുവിൽ മറ്റൊരു ലോകം നിർമിക്കുകയല്ല, മറിച്ച് അയോധ്യ നഗരത്തിന്റെ ഒരു തുടർച്ച പോലെയായിരിക്കും ടൗൺഷിപ്പെന്നും സർക്കാർ വ്യക്തമാക്കുന്നു.

ADVERTISEMENT

ഇത്തരത്തിൽ 2024 ജനുവരി വരെ 171 പദ്ധതികൾക്കാണ് സർക്കാര്‍ അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ 101 എണ്ണത്തിന്റെ നിർമാണ പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണ്. പുതിയ ഹൈവേകളും റോഡ് നിർമാണവും റോഡ് വീതികൂട്ടലുമെല്ലാം ഇതിന്റെ ഭാഗമായി നടക്കുന്നു. 29,000 കോടിയോളം രൂപ ഇതിനായി സർക്കാർ മാറ്റിവച്ചു കഴിഞ്ഞു. ആഘോഷം ഈ പ്രാണ– പ്രതിഷ്ഠയിൽ അവസാനിക്കുന്നില്ല, വികസനവും... അയോധ്യയാകെ മാറുകയാണെന്നു ചുരുക്കം. 

English Summary:

In Graphics | The Magnificent Ram Mandir and the Transformative Development of Ayodhya.