രാമക്ഷേത്രത്തിലേക്ക് സീതയുടെ നാട്ടിൽ നിന്ന് 3000 വാഹനത്തിൽ സമ്മാനങ്ങൾ: സ്വർണം, വെള്ളി, രത്നം, വമ്പൻ ക്ലോക്ക്, ലഡ്ഡു, പേഡ... മോദിക്കും 'വലിയ' സമ്മാനം
രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനൊപ്പം ഒരു വലിയ ‘സമ്മാനക്കൂട’യായി മാറുകയാണ് അയോധ്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ഭക്തരിലാരും വെറുംകൈയുമായി അയോധ്യയിലേക്ക് വരുന്നില്ല. ധനികരായ ഭക്തന്മാർ പണം വാരിക്കോരി നൽകുമ്പോൾ പൂക്കളും മധുരപലഹാരങ്ങളും ഒക്കെയായി സാധാരണക്കാരായ ഭക്തരും എത്തുന്നു. സമ്മാനങ്ങൾ നൽകുന്നവർക്കെല്ലാം ഒരാവശ്യം മാത്രമേയുള്ളൂ: ഇത് രാമക്ഷേത്രത്തിൽ ഉപയോഗിക്കണം. ലഭിക്കുന്ന സമ്മാനങ്ങളെല്ലാം കർസേവ പുരത്തെ കാര്യശാലയിൽ സൂക്ഷിച്ചിരിക്കുകയാണ് രാമക്ഷേത്ര തീർഥ ട്രസ്റ്റ്. ഗുജറാത്തിൽ നിന്നും യുപിയിൽ നിന്നുമാണ് ഏറ്റവുമധികം സമ്മാനങ്ങൾ ട്രസ്റ്റിനു ലഭിച്ചിരിക്കുന്നത്. വഡോദരയിൽ നിന്നു കൊണ്ടുവന്ന 108 അടി ചന്ദനത്തിരി കഴിഞ്ഞയാഴ്ച കത്തിച്ചിരുന്നു. പ്രതിഷ്ഠാ ദിനത്തിൽ കത്തിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകൻ വിഹാഭായ് കൃഷൻഭായ് ഭർവാഡാണ് ഇതു നിർമിച്ചത്. 3600 കിലോ ഭാരമുള്ള ചന്ദനത്തിരി കൂറ്റൻ ട്രെയിലറിലാണ് എത്തിച്ചിരുന്നത്. 5 ലക്ഷത്തോളം രൂപ ചെലവായതായി കൃഷൻ ഭായ് ‘മനോരമ’യോടു പറഞ്ഞു. ജോധ്പൂരിൽ നിന്ന് സമ്മാനമായി ലഭിച്ച 630 കിലോ ഗ്രാം നെയ്യാണ് പ്രാണപ്രതിഷ്ഠ ചടങ്ങിന് ഉപയോഗിക്കുക. ലക്ഷക്കണക്കിന് വരുന്ന ലഡ്ഡു, നടന്നെത്തി സമർപ്പിക്കുന്ന പാദുകങ്ങൾ, പട്ടുവസ്ത്രങ്ങൾ, ആഭരണങ്ങൾ, വളകൾ ഇങ്ങനെ നീളും സമ്മാനങ്ങളുടെ പട്ടിക. അയോധ്യയിൽ കുന്നുകൂടുന്ന സമ്മാനങ്ങളുടെ കൗതുകങ്ങൾ അറിയാം...

രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങിനൊപ്പം ഒരു വലിയ ‘സമ്മാനക്കൂട’യായി മാറുകയാണ് അയോധ്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തുന്ന ഭക്തരിലാരും വെറുംകൈയുമായി അയോധ്യയിലേക്ക് വരുന്നില്ല. ധനികരായ ഭക്തന്മാർ പണം വാരിക്കോരി നൽകുമ്പോൾ പൂക്കളും മധുരപലഹാരങ്ങളും ഒക്കെയായി സാധാരണക്കാരായ ഭക്തരും എത്തുന്നു. സമ്മാനങ്ങൾ നൽകുന്നവർക്കെല്ലാം ഒരാവശ്യം മാത്രമേയുള്ളൂ: ഇത് രാമക്ഷേത്രത്തിൽ ഉപയോഗിക്കണം. ലഭിക്കുന്ന സമ്മാനങ്ങളെല്ലാം കർസേവ പുരത്തെ കാര്യശാലയിൽ സൂക്ഷിച്ചിരിക്കുകയാണ് രാമക്ഷേത്ര തീർഥ ട്രസ്റ്റ്.
ഗുജറാത്തിൽ നിന്നും യുപിയിൽ നിന്നുമാണ് ഏറ്റവുമധികം സമ്മാനങ്ങൾ ട്രസ്റ്റിനു ലഭിച്ചിരിക്കുന്നത്. വഡോദരയിൽ നിന്നു കൊണ്ടുവന്ന 108 അടി ചന്ദനത്തിരി കഴിഞ്ഞയാഴ്ച കത്തിച്ചിരുന്നു. പ്രതിഷ്ഠാ ദിനത്തിൽ കത്തിക്കണമെന്നാവശ്യപ്പെട്ട് ക്ഷീര കർഷകൻ വിഹാഭായ് കൃഷൻഭായ് ഭർവാഡാണ് ഇതു നിർമിച്ചത്. 3600 കിലോ ഭാരമുള്ള ചന്ദനത്തിരി കൂറ്റൻ ട്രെയിലറിലാണ് എത്തിച്ചിരുന്നത്. 5 ലക്ഷത്തോളം രൂപ ചെലവായതായി കൃഷൻ ഭായ് ‘മനോരമ’യോടു പറഞ്ഞു. ജോധ്പൂരിൽ നിന്ന് സമ്മാനമായി ലഭിച്ച 630 കിലോ ഗ്രാം നെയ്യാണ് പ്രാണപ്രതിഷ്ഠ ചടങ്ങിന് ഉപയോഗിക്കുക. ലക്ഷക്കണക്കിന് വരുന്ന ലഡ്ഡു, നടന്നെത്തി സമർപ്പിക്കുന്ന പാദുകങ്ങൾ, പട്ടുവസ്ത്രങ്ങൾ, ആഭരണങ്ങൾ, വളകൾ ഇങ്ങനെ നീളും സമ്മാനങ്ങളുടെ പട്ടിക. അയോധ്യയിൽ കുന്നുകൂടുന്ന സമ്മാനങ്ങളുടെ കൗതുകങ്ങൾ അറിയാം...
∙ ലഡ്ഡു മുതൽ ‘റാം ഹൽവ വരെ’
മധ്യപ്രദേശിലെ ഉജ്ജയിൻ മഹാകാൽ ക്ഷേത്രത്തിൽ നിന്ന് 3 ലോറികളിലായി 5 ലക്ഷം ലഡ്ഡു കഴിഞ്ഞദിവസം രാത്രി അയോധ്യയിലെത്തി. 50 ഗ്രാം വീതം ഭാരമുള്ളതാണ് ഓരോ ലഡ്ഡുവും. ഇത് പ്രസാദമായി വിതരണം ചെയ്യാനാണ് ഉദ്ദേശിക്കുന്നത്. ആഗ്രയിലെ പ്രസിദ്ധമായ പേഡ വിൽക്കുന്ന വ്യാപാരികൾ 560 കിലോ വരുന്ന 56 ഇനം പേഡകളും സമ്മാനമായി എത്തിച്ചു.
മധുരയിലെ ശ്രീ കൃഷ്ണ ജന്മസ്ഥാൻ സേവ സൻസ്ഥാനും 200 കിലോഗ്രാം ലഡ്ഡു അയോധ്യയിലെത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. തിരുപ്പതിയിലെ ശ്രീ വെങ്കടേശ്വര ക്ഷേത്രം ഒരു ലക്ഷം ലഡ്ഡു വിതരണം ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. അയോധ്യയിലെത്തുന്ന ഭക്തർക്ക് നൽകാനായി പ്രത്യേകം തയാറാക്കിയ 7000 കിലോ ‘റാം ഹൽവ’ എന്ന മധുരപലഹാരം നൽകുമെന്ന് നാഗ്പുരിലെ ഒരു ബേക്കറിയുടമയും അറിയിച്ചിട്ടുണ്ട്.
∙ നടന്നെത്തുകയാണ്, പാദുകങ്ങൾ നൽകാന്‍
ക്ഷണം കിട്ടി വരുന്ന പലരും വെള്ളിപ്പാദുകങ്ങളുമായാണ് വരുന്നത്. രാജസ്ഥാനിൽ നിന്നെത്തിയ സ്വാമി പ്രകാശ് മഹാരാജ് തന്റെ ജീവിതാഭിലാഷം സഫലമായതിന്റെ സന്തോഷത്തിലാണ് പാദുകവുമായി വന്നതെന്നു പറഞ്ഞു. കാൽനടയായും സൈക്കിളിലുമൊക്കെ തീർഥാടനം പോലെ വരുന്നവരുമുണ്ട്.
യുപിയിലെ ഫാറൂഖാബാദിൽ നിന്ന് 400 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് ദീപക് ഖുഷ്‌വാഹ എന്ന ഇലക്ട്രീഷ്യൻ എത്തിയിരിക്കുന്നത്. തെലങ്കാനയിൽ നിന്ന് കാൽനടയായി വന്ന ഒരു ഭക്തനായ ശ്രീനിവാസ ശാസ്ത്രി സ്വർണം പൂശിയ പാദുകങ്ങളും സമ്മാനമായി കൊണ്ടുവന്നിട്ടുണ്ട്. ഛത്തീസ്ഗഡിലെ ഒരു ഭക്തൻ 31 വെള്ളിപ്പാദുകങ്ങളും രാം ലല്ലയ്ക്കായി 5 കിലോയുടെ വെള്ളി ഊഞ്ഞാലും നൽകി. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നെത്തുന്ന പലരും സമ്മാനമായി പാദുകങ്ങൾ നൽകുന്നുണ്ട്.
∙ കേരളത്തിൽ നിന്ന് ഓണവില്ല്
കേരളത്തിലെ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് സമ്മാനമായി നൽകിയത് പരമ്പരാഗത രീതിയിൽ നിർമിച്ച ഓണവില്ലാണ്. അയോധ്യയിലെ മറ്റൊരു രാമക്ഷേത്രവും 2.5 കിലോ ഭാരം വരുന്ന വില്ല് സമ്മാനമായി നൽകിയിട്ടുണ്ട്. യുപിയിലെ ഇറ്റാവയിൽ നിന്ന് 2400 കിലോഗ്രാം വരുന്ന വലിയ ഓട്ടുമണി ലഭിച്ചിട്ടുണ്ട്. ഇതിനു പുറമേ രത്നം പതിച്ച വസ്ത്രങ്ങൾ, വെള്ളിപ്പാത്രങ്ങൾ, വിലകൂടിയ അത്തറുകൾ എന്നിവയുമെത്തിച്ചിട്ടുണ്ട്. പത്തടി ഉയരവും 4.6അടി വീതിയുമുള്ള 400 കിലോഗ്രാമിന്റെ വലിയ പൂട്ടാണ് അലിഗഡിലെ കൊല്ലപ്പണിക്കാരൻ സത്യപ്രകാശ് എത്തിച്ചത്.
അഹമ്മദാബാദിലെ ലോഹക്കച്ചവടക്കാർ 500 കിലോ തൂക്കം വരുന്ന സ്വർണവും വെള്ളിയും പതിച്ച കൂറ്റൻ പെരുമ്പറയും സമ്മാനമായി എത്തിച്ചു. ഗുജറാത്തിൽ നിന്നു തന്നെ 110 കിലോ തൂക്കമുള്ള വലിയ ഓട്ടു വിളക്ക്(രാമദീപം) എത്തിയിട്ടുണ്ട്. അമരാവതിയിൽ നിന്ന് 500 കിലോ കുങ്കുമമാണ് ഭക്തർക്ക് നൽകാനായി അയോധ്യയിലേക്ക് എത്തിച്ചിരിക്കുന്നത്. 2100 കിലോ ഭാരം വരുന്ന മണിയും സമ്മാനത്തിന്റെ കൂട്ടത്തിലുണ്ട്. എട്ട് രാജ്യങ്ങളിലെ സമയം പ്രദർശിപ്പിക്കുന്ന കൂറ്റൻ ക്ലോക്കും അയോധ്യയിലെ കൗതുകക്കാഴ്ചയാവും. 4.31കോടി തവണ രാമമന്ത്രമെഴുതിയ വലിയ കടലാസും 10000 ബോഗൻവില്ല പൂക്കളും സമ്മാനമായി മധ്യപ്രദേശിൽ നിന്ന് എത്തും.
∙ സീതയുടെ നാട്ടിൽ നിന്ന് സമ്മാനങ്ങളുടെ പെരുമഴ
സീതാദേവിയുടെ ജന്മസ്ഥലമെന്ന് കരുതപ്പെടുന്ന നേപ്പാളിലെ ജനക്പുരിൽ നിന്ന് 3000ൽ അധികം സമ്മാനങ്ങളാണ് ഇതുവരെ എത്തിയിട്ടുള്ളത്. 30 വാഹനങ്ങളിലായി അയോധ്യയിലേക്ക് പുറപ്പെട്ട സമ്മാനങ്ങളിൽ വെള്ളി പാദുകങ്ങൾ, ആഭരണങ്ങൾ, വസ്ത്രങ്ങൾ എന്നിവയൊക്കെ ഉൾപ്പെടും. രാമന്റെയും സീതയുടെയും ഹനുമാന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത 10000ൽ അധികം വളകൾ ഭക്തർക്ക് നൽകാനായി ഫിറോസാബാദിൽ നിന്ന് രാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റിന് കൈമാറിയിട്ടുണ്ട്. തമിഴ്നാട്ടിലെ വാഴക്കൃഷിക്കാരുടെ സംഘടന വാഴനാരിൽ നെയ്തെടുത്ത 20 അടി നീളമുള്ള സാരിയാണ് നൽകിയിരിക്കുന്നത്.
നാസിക്കിൽ നിന്ന് രാമവിഗ്രഹത്തിലും സഹോദരന്മാരുടെയും സീതയുടെയും വിഗ്രഹങ്ങളിലുമണിയിക്കാൻ ഏറ്റവും മികച്ച പട്ടു നൂലുകൊണ്ടുണ്ടാക്കിയ വസ്ത്രങ്ങളെത്തിച്ചത് തുണിക്കച്ചവടക്കാരുടെ സംഘടനയാണ്. സീതാദേവിയുടെ വിഗ്രഹത്തിലണിയിക്കാനുള്ള പ്രത്യേക സാരിയും സൂറത്തിൽ ഒരുങ്ങുന്നുണ്ട്. രാമന്റെയും അയോധ്യ രാമ ക്ഷേത്രത്തിന്റെയും ചിത്രങ്ങൾ ആലേഖനം ചെയ്ത സാരിയാണിത്. സൂറത്തിൽ തന്നെയുള്ള രത്നവ്യാപാരി രാമക്ഷേത്രത്തിന്റെ മാതൃകയിൽ 5000 രത്നങ്ങൾ ഉപയോഗിച്ച് നിർമിച്ച മാലയും സമ്മാനമായി നൽകി. 40 കലാകാരന്മാർ 35 ദിവസം കൊണ്ടാണ് ഇത് നിർമിച്ചെടുത്തത്.
∙ പ്രതിഷ്ഠാ ചടങ്ങിനെത്തുന്നവർക്കും സമ്മാനങ്ങൾ
അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ കുഴിച്ചെടുത്ത മണ്ണ് പ്രാണ പ്രതിഷ്ഠാ ദിനത്തിൽ വരുന്നവർക്ക് സമ്മാനമായി നൽകുന്നുണ്ട്. 500 ഗ്രാമോളം വരുന്ന ലഡ്ഡു, സരയൂ നദിയിലെ ജലം, പ്രാർഥനാ പുസ്തകങ്ങൾ, കാവി വസ്ത്രം എന്നിവയടങ്ങിയ സമ്മാനപ്പൊതിയും നൽകും. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാമക്ഷേത്രത്തിന്റെ 15 മീറ്റർ നീളമുള്ള വലിയ ചിത്രമാണ് സമ്മാനമായി നൽകുക. ചടങ്ങിനെത്തുന്ന 11,000 അതിഥികൾക്കാണ് മണ്ണ് സമ്മാനിക്കുക. ഇതിൽ 8000 പേർക്കാണ് പ്രതിഷ്ഠാ ചടങ്ങിൽ ഇരിപ്പിട സൗകര്യം ഒരുക്കിയിട്ടുളളത്.
ബാക്കിയുള്ളവർക്ക് വലിയ സ്ക്രീനുകളിൽ കാണാൻ സൗകര്യമൊരുക്കിയ സ്ഥലങ്ങളിൽ സമ്മാനം നൽകും. പൊതു ജനങ്ങൾക്ക് ദർശനമാരംഭിക്കുന്നതോടെ സമ്മാനങ്ങളുടെ വരവ് ഇനിയും കൂടുമെന്നാണ് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ കരുതുന്നത്. ഇവയിലേതൊക്കെ ഉപയോഗിക്കാനാവുമെന്ന് പരിശോധിക്കുമെന്ന് ട്രസ്റ്റ് ജനറൽ സെക്രട്ടറി ചംപത് റായ് പറഞ്ഞു. രാജ്യത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള ക്ഷേത്രങ്ങളും സംഘടനകളും വരും ദിവസങ്ങളിൽ കൂടുതൽ സമ്മാനങ്ങൾ നൽകുമെന്ന് മുൻപ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.