വൃത്തിയുടെ രഹസ്യം ആറ് അറകളിൽ ഒളിപ്പിച്ച് ഇൻഡോർ; ഏഴാം തവണയും വൃത്തിയിൽ ഒന്നാമത്; നേട്ടം സ്വന്തമാക്കിയതെങ്ങനെ?
കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തുന്ന 2023ലെ ശുചിത്വ സർവേയിൽ ഇൻഡോറും സൂറത്തുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇൻഡോർ ഒന്നാം റാങ്ക് നേടുന്നത് തുടർച്ചയായ ഏഴാം വർഷം. സൂറത്ത് ഒന്നാം റാങ്കിലെത്തുന്നത് ആദ്യം. ആ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചു സൂറത്ത് കോർപറേഷനിലെ ആരോഗ്യകാര്യങ്ങളുടെ ചുമതലയുള്ള ഡപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ ഡോ. ആശിഷ് കെ. നായിക്കിനു വാട്സാപിൽ അഭിനന്ദന സന്ദേശമയച്ചു. ഉടൻ തന്നെ അദ്ദേഹത്തിന്റെ മറുപടി സന്ദേശം കിട്ടി. കാര്യങ്ങളോട് ഉടനടിയാണു പ്രതികരണം. ഈ രീതി തന്നെയാണു സൂറത്ത് ഒന്നാം റാങ്കിലേക്ക് എത്തിയതിന്റെ ഒരു കാരണവും.
കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തുന്ന 2023ലെ ശുചിത്വ സർവേയിൽ ഇൻഡോറും സൂറത്തുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇൻഡോർ ഒന്നാം റാങ്ക് നേടുന്നത് തുടർച്ചയായ ഏഴാം വർഷം. സൂറത്ത് ഒന്നാം റാങ്കിലെത്തുന്നത് ആദ്യം. ആ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചു സൂറത്ത് കോർപറേഷനിലെ ആരോഗ്യകാര്യങ്ങളുടെ ചുമതലയുള്ള ഡപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ ഡോ. ആശിഷ് കെ. നായിക്കിനു വാട്സാപിൽ അഭിനന്ദന സന്ദേശമയച്ചു. ഉടൻ തന്നെ അദ്ദേഹത്തിന്റെ മറുപടി സന്ദേശം കിട്ടി. കാര്യങ്ങളോട് ഉടനടിയാണു പ്രതികരണം. ഈ രീതി തന്നെയാണു സൂറത്ത് ഒന്നാം റാങ്കിലേക്ക് എത്തിയതിന്റെ ഒരു കാരണവും.
കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തുന്ന 2023ലെ ശുചിത്വ സർവേയിൽ ഇൻഡോറും സൂറത്തുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇൻഡോർ ഒന്നാം റാങ്ക് നേടുന്നത് തുടർച്ചയായ ഏഴാം വർഷം. സൂറത്ത് ഒന്നാം റാങ്കിലെത്തുന്നത് ആദ്യം. ആ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചു സൂറത്ത് കോർപറേഷനിലെ ആരോഗ്യകാര്യങ്ങളുടെ ചുമതലയുള്ള ഡപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ ഡോ. ആശിഷ് കെ. നായിക്കിനു വാട്സാപിൽ അഭിനന്ദന സന്ദേശമയച്ചു. ഉടൻ തന്നെ അദ്ദേഹത്തിന്റെ മറുപടി സന്ദേശം കിട്ടി. കാര്യങ്ങളോട് ഉടനടിയാണു പ്രതികരണം. ഈ രീതി തന്നെയാണു സൂറത്ത് ഒന്നാം റാങ്കിലേക്ക് എത്തിയതിന്റെ ഒരു കാരണവും.
കേന്ദ്ര നഗരകാര്യ മന്ത്രാലയം നടത്തുന്ന 2023ലെ ശുചിത്വ സർവേയിൽ ഇൻഡോറും സൂറത്തുമാണ് ഒന്നാം റാങ്ക് പങ്കിട്ടത്. ഇൻഡോർ ഒന്നാം റാങ്ക് നേടുന്നത് തുടർച്ചയായ ഏഴാം വർഷം. സൂറത്ത് ഒന്നാം റാങ്കിലെത്തുന്നത് ആദ്യം. ആ നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചു സൂറത്ത് കോർപറേഷനിലെ ആരോഗ്യകാര്യങ്ങളുടെ ചുമതലയുള്ള ഡപ്യൂട്ടി മുനിസിപ്പൽ കമ്മിഷണർ ഡോ. ആശിഷ് കെ. നായിക്കിനു വാട്സാപിൽ അഭിനന്ദന സന്ദേശമയച്ചു. ഉടൻ തന്നെ അദ്ദേഹത്തിന്റെ മറുപടി സന്ദേശം കിട്ടി. കാര്യങ്ങളോട് ഉടനടിയാണു പ്രതികരണം. ഈ രീതി തന്നെയാണു സൂറത്ത് ഒന്നാം റാങ്കിലേക്ക് എത്തിയതിന്റെ ഒരു കാരണവും.
ഇൻഡോറിന്റെയും സൂറത്തിന്റെയും ഈ നേട്ടം ഒറ്റയടിക്കു സംഭവിച്ചതല്ല. കഠിനാധ്വാനം കൊണ്ടു ഘട്ടം ഘട്ടമായി നേടിയതാണ് ഈ മുന്നേറ്റം. 2014ലെ ശുചിത്വ സർവേയിൽ 149–ാം സ്ഥാനത്തായിരുന്നു ഇൻഡോർ. അവിടെ നിന്നാണ് ഇൻഡോർ യഥാർഥത്തിൽ തുടങ്ങുന്നത്. 2016ൽ റാങ്ക് 25ലെത്തി; തൊട്ടടുത്ത വർഷം ഒന്നാം സ്ഥാനത്തും. പിന്നീട് ശുചിത്വത്തിന്റെ കാര്യത്തിൽ രാജ്യത്ത് ഒന്നാം സ്ഥാനം ഇൻഡോർ മറ്റാർക്കും വിട്ടു കൊടുത്തിട്ടില്ല. ഈ വർഷമാണ് ഒന്നാം റാങ്ക് പങ്കുവയ്ക്കാൻ സൂറത്ത് ഇൻഡോറിനൊപ്പമെത്തിയതും.
2021ലെ ശുചിത്വ സർവേ ഫലം (സ്വച്ഛ് സർവേക്‌ഷൻ) പുറത്തു വന്നതിനു പിന്നാലെ ലേഖകൻ ഇൻഡോറും സൂറത്തും സന്ദർശിച്ചിരുന്നു. നാടും നാട്ടുകാരും വൃത്തിയെ തങ്ങൾക്കൊപ്പം ചേർത്തു നിർത്തുന്നതിന്റെ സ്നേഹം അന്നു കണ്ടറിഞ്ഞു. ആ സ്നേഹമാണ് ഇരു നഗരങ്ങളുടെയും മുന്നേറ്റത്തിനു പിന്നിലെ കരുത്ത്. വൃത്തി നന്മയും സംസ്കാരവുമാണെന്ന് അവർ നമ്മളെ പഠിപ്പിക്കും. അതൊരു പൊതുബോധവും ജനങ്ങളുടെ ശീലവുമായി മാറിയതിന്റെ വിജയമാണ് ഈ നഗരങ്ങൾ ശുചിത്വ സർവേയിൽ തുടർച്ചയായി മുൻനിരയിൽ തുടരുന്നതിന്റെ കാരണവും.
∙ ഇൻഡോർ: വൃത്തിയുടെ നഗരം
മറാത്ത ഭരിച്ചിരുന്ന മാൾവാ രാജവംശത്തിലെ റാണിയായിരുന്നു ദേവി അഹില്യാഭായ് ഹോൾക്കർ. അവരുടെ പേരിലാണ് ഇൻഡോറിലെ വിമാനത്താവളം. ദേവി അഹില്യാഭായ് ഹോൽക്കർ രാജ്യാന്തര വിമാനത്താവളം. ഒരു ചെറിയ വിമാനത്താവളം. ഇൻഡോറിലെ വൃത്തിയും നമ്മൾ ഈ വിമാനത്താവളം മുതൽ കാണാൻ തുടങ്ങും.
യാത്രയ്ക്കായി വിളിച്ച ടാക്സിയുടെ ഡ്രൈവറോട് ഇൻഡോറിന്റെ വൃത്തിയെ കുറിച്ചു ചോദിച്ചു. ‘മിഠായി കവർ പുറത്തു കളഞ്ഞാൽ പോലും പിഴകിട്ടും’– ഡ്രൈവറുടെ മറുപടി. പ്ലാസ്റ്റിക് എന്നു വേണ്ട കടലാസു പോലും പൊതു നിരത്തിൽ തള്ളിയാൽ 250 രൂപ പിഴ. പൊതുവിടങ്ങളിൽ തുപ്പിയാൽ 500 രൂപ പിഴ. മിക്ക ടാക്സി കാറുകളിലും ചെറിയൊരു ഡസ്റ്റ്ബിന്നുണ്ട്. കടലാസു കഷണം പോലും അതിലേ ഇടാവൂവെന്നാണു നിർദേശം. അതാണ് ഇൻഡോർ. എന്തു ചപ്പുചവറും പുറത്തേക്കു വലിച്ചെറിയാൻ മടിയില്ലാത്ത നമ്മൾക്ക് ഇൻഡോറിലെ കാര്യങ്ങളുടെ യുക്തി എളുപ്പം ബോധ്യപ്പെടണമെന്നില്ല.
∙ രംഗോലി കളത്തിലെ പ്രിയപ്പെട്ട ദീദി
ഇൻഡോറിൽ ആദ്യം പോയത് ഇന്ദിര ആദിവാലിനെ കാണാനായിരുന്നു. ഇൻഡോറിലെ തെരുവുകൾ വൃത്തിയായി സൂക്ഷിക്കാൻ രാപകൽ അധ്വാനിക്കുന്ന സഫായി മിത്രങ്ങളിൽ ഒരാളാണ് ഇന്ദിര ആദിവാൽ. ശുചീകരണ തൊഴിലാളികളെ ഉത്തരേന്ത്യയിൽ പലയിടങ്ങളിലും സഫായിമിത്ര എന്നാണു വിളിക്കുന്നത്. എന്തു മനോഹരമായ പേരാണത്! ഇൻഡോർ നാരായണബാഗിലെ വീടുകൾക്കു മുന്നിൽ ഇന്ദിര രംഗോലി വരയ്ക്കുകയായിരുന്നു. കഴിഞ്ഞ 26 വർഷമായി ഇന്ദിര ഇങ്ങനെയാണ്. അതിരാവിലെ ചൂലെടുത്തു തെരുവുകൾ വൃത്തിയാക്കും. പിന്നീട് അതി മനോഹരമായ രംഗോലി വരയ്ക്കും.
ചില ദിവസങ്ങളിൽ അവരെ സഹായിക്കാൻ ഭർത്താവ് മനോഹറുമുണ്ടാകും. വൃത്തിയെന്ന നന്മ ഇൻഡോറുകാരെ പഠിപ്പിച്ചതിൽ ഇന്ദിരയുടെ രംഗോലിയുടെ പങ്കും ചെറുതല്ല. അതുകൊണ്ട് ഇൻഡോറുകാർ ഇന്ദിരയെ വിളിച്ചു– ‘രംഗോലി ദീദി’. ‘ഞാൻ ജോലി ചെയ്യുന്നതു മനസ്സുകൊണ്ടാണ്. ആ രംഗോലി കളത്തിൽ കാണുന്നതും എന്റെ മനസ്സാണ്’– ഇന്ദിര ആദിവാൽ പറഞ്ഞു. 1997 മുതൽ ഇൻഡോർ മുനിസിപ്പൽ കോർപറേഷനിൽ ശുചീകരണ തൊഴിലാളിയാണ് ഇന്ദിര. കോലം വരയ്ക്കാനുള്ള നിറങ്ങൾ വാങ്ങാൻ സ്വന്തം കയ്യിൽ നിന്നു തന്നെ പണം ചെലവാക്കും. കിലോക്കണക്കിനു നിറങ്ങളാണു വാങ്ങുക. ചിലപ്പോൾ ആരെങ്കിലും വാങ്ങി നൽകും. കോലം വരയ്ക്കാതെ ഇന്ദിരയുടെ ദിവസം പൂർത്തിയാകില്ല.
∙ ഇൻഡോർ രഹേഗാ നമ്പർ വൺ!
നാരായണബാഗിലെ വീടിനു മുന്നിൽ അപ്പോഴേക്കും ഇൻഡോർ കോർപറേഷന്റെ മാലിന്യ വണ്ടി വന്നു നിന്നു. വാഹനമെത്തിയതിന്റെ ശബ്ദം അതിൽ നിന്നു വരുന്ന പാട്ടു കേട്ടു തിരിച്ചറിയാം– ‘ഇൻഡോർ ഹുവാ ഹേ നമ്പർ വൺ, ഇൻഡോർ രഹേഗാ നമ്പർ വൺ…’. ഇൻഡോറിന്റെ ശുചിത്വത്തെ കുറിച്ചു ബോളിവുഡ് ഗായകൻ ഷാൻ പാടിയ പാട്ടാണ്. നമ്മുടെ നാട്ടിൽ മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ രണ്ടായി തരംതിരിച്ചു നൽകണമെന്നു പറഞ്ഞാൽ തന്നെ കേൾക്കാൻ ആളുകൾക്കു മടിയാണ്. ഇൻഡോറിൽ നിന്നു വീടുകളിൽ മാലിന്യം തരംതിരിക്കുന്നത് ഒന്നോ, രണ്ടോ ആയല്ല, 6 തരത്തിലാണ്. വാഹനം ശേഖരിക്കാൻ വീടുകളിലേക്കു വരുന്ന വാഹനത്തിനുമുണ്ട് 6 അറകൾ. അടുക്കള മാലിന്യം, മറ്റു ഖരമാലിന്യം, പ്ലാസ്റ്റിക്, സാനിറ്ററി മാലിന്യം, ഇ മാലിന്യം, ഹാനികരമായ മാലിന്യം എന്നിങ്ങനെയാണ് തരംതിരിക്കുന്നത്.
മാലിന്യം ശേഖരിക്കാനായി വീട്ടുകാർ യൂസർ ഫീസ് നൽകണം. വീടുകളുടെ വലുപ്പത്തിന് അനുസരിച്ച് 90 രൂപ മുതൽ 200 രൂപ വരെയാണ് യൂസർ ഫീസായി ഈടാക്കുന്നത്. താമസ മേഖല, വാണിജ്യ മേഖല എന്നിങ്ങനെ തരംതിരിച്ചു രണ്ടു സംഘങ്ങളാണു മാലിന്യം ശേഖരിക്കുന്നത്. വീടുകളിൽ പ്രത്യേക പരിപാടികളുണ്ടെങ്കിൽ മാലിന്യം നീക്കാൻ കോർപറേഷനെ അറിയിക്കണം. അതിനു പ്രത്യേക നിരക്കും നൽകണം. ഖരമാലിന്യ നീക്കമുൾപ്പെടെയുള്ള കാര്യങ്ങൾക്കു പരാതി നൽകാൻ പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും കോർപറേഷനുണ്ട്. ഓരോ പരാതിയും നിശ്ചിത സമയത്തിനുള്ളിൽ പരിഹരിക്കണം. നാട്ടുകാരും വീട്ടുകാരും ഹാപ്പിയാണ്. കൃത്യസമയത്തു വാഹനം വരും; മാലിന്യം കൊണ്ടു പോകും. കുട്ടികൾ ഉൾപ്പെടെയുള്ള പുതുതലമുറയ്ക്കു ശുചിത്വ ശീലങ്ങൾ പകർന്നു നൽകുന്നതിൽ എന്നും വീട്ടിലെത്തുന്ന ഈ മാലിന്യ വണ്ടി വഹിക്കുന്ന പങ്കും വിസ്മരിക്കരുത്.
∙ മാലിന്യ നീക്കത്തിന്റെ വികേന്ദ്രീകരണം
മാലിന്യ വണ്ടിക്കു പിന്നാലെയായിരുന്നു പിന്നീടുള്ള യാത്ര. ഗാർബേജ് ട്രാൻസ്ഫർ സ്റ്റേഷനിലേക്കാണു (ജിടിഎസ്) വാഹനം പോകുന്നത്. ഇൻഡോർ നഗരത്തിൽ ഇങ്ങനെ 10 ജിടിഎസുകളുണ്ട്. വീടുകളിൽ നിന്നു ശേഖരിക്കുന്ന മാലിന്യം ആദ്യമെത്തിക്കുന്നത് ജിടിഎസിലാണ്. 6 തരത്തിലുള്ള മാലിന്യങ്ങളും ജിടിഎസിൽ വെവ്വേറെയാണു ശേഖരിക്കുന്നത്. ഇൻഡോർ സ്റ്റാർ സ്ക്വയറിലെ ജിടിഎസിന്റെ മേൽനോട്ടം അർച്ചന ലാഞ്ചേവാറിനാണ്. കംപ്യൂട്ടർ സയൻസ് ബിരുദധാരിയായ ചെറുപ്പക്കാരി. മാലിന്യ നീക്കം കൃത്യമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണു ചുമതല. ജിടിഎസ് കണ്ടാൽ മാലിന്യം കൈകാര്യം ചെയ്യുന്ന സ്ഥലമാണെന്ന് ആരും പറയില്ല; അത്ര നല്ല വൃത്തി.
ഓരോ ജിടിഎസിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ 15 ശുചീകരണ തൊഴിലാളികളുണ്ട്. ഓരോ വാഹനവും ജിടിഎസിൽ വന്നു പോയാൽ ഉടൻ വൃത്തിയാക്കുക മാത്രമാണ് ഇവരുടെ ജോലി. ഈ കേന്ദ്രം ഇത്ര വൃത്തിയായി ഇരിക്കുന്നതിന്റെ കാരണം ഇതു മാത്രമാണ്. ഓരോ ജിടിഎസിന്റെയും നിർമാണ ചെലവ് 5 കോടി രൂപയാണ്. ഡെൻമാർക്കിൽ നിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഇവിടെയുള്ളത്.
∙ കൺട്രോൾ ആൻഡ് കമാൻഡ് സെന്റർ
ഇൻഡോർ കോർപറേഷനു വേണ്ടി വികസിപ്പിച്ച ഇന്റഗ്രേറ്റഡ് സോളിഡ് വേസ്റ്റ് മാനേജ്മെന്റ് (ഐഎസ്ബ്ല്യുഎം) സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണു മുഴുവൻ മാലിന്യ നീക്കവും നിരീക്ഷിക്കുന്നത്. മാലിന്യം ശേഖരിക്കാനുള്ള എല്ലാ വാഹനങ്ങളും ജിപിഎസ് സംവിധാനം വഴി കൺട്രോൾ റൂമുമായി ബന്ധിപ്പിച്ചിട്ടുണ്ട്. വാഹനങ്ങൾ സഞ്ചരിക്കേണ്ട റൂട്ടും മുൻകൂട്ടി നിശ്ചയിച്ചിട്ടുണ്ട്. ഓരോ സമയത്തും എത്രത്തോളം മാലിന്യം വാഹനം ശേഖരിച്ചുവെന്നതുൾപ്പെടെയുള്ള മുഴുവൻ കാര്യങ്ങളും കൺട്രോൾ റൂമിൽ അറിയാം.
ജിടിഎസിന്റെ പ്രവർത്തനം വിവിധ ഘട്ടങ്ങൾ
∙ മാലിന്യവുമായി വരുന്ന വാഹനങ്ങളുടെ തൂക്കം ആദ്യം വെയ്ബ്രിജിൽ പരിശോധിക്കുന്നു.
∙ വാഹനത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യം, സാനിറ്ററി നാപ്കിൻ, ഇ വേസ്റ്റ്, ഹാനികരമായ വസ്തുക്കൾ എന്നിവ അതതു സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നു.
∙ നനവില്ലാത്ത ഖരമാലിന്യം നീല നിറത്തിലുള്ള വലിയ പെട്ടിയിൽ (ക്യാപ്സൂൾ) നിക്ഷേപിക്കുന്നു. ഇങ്ങനെ ഒരു ക്യാപ്സൂളിൽ 20 ടൺ മാലിന്യം വരെ കംപ്രസ് ചെയ്തു നിറയ്ക്കാം.
∙ അതിനു ശേഷം വീണ്ടും വെയ്ബ്രിജിൽ തൂക്കമെടുക്കുന്നു; ഇതോടെ എത്ര ഖരമാലിന്യം നീക്കിയെന്നു മനസ്സിലാകും.
∙ അതിനു ശേഷം ജൈവമാലിന്യം പച്ച നിറത്തിലുള്ള വലിയ പെട്ടിയിൽ നിക്ഷേപിക്കുന്നു
∙ പിന്നീട് ഒഴിഞ്ഞ വാഹനത്തിന്റെ തൂക്കവും വെയ്ബ്രിജിൽ എടുക്കുന്നു. ഇതോടെ ജൈവ മാലിന്യത്തിന്റെ അളവും വ്യക്തമാകും.
∙ എൻജിഒകൾ പഠിപ്പിച്ച വൃത്തിയുടെ പാഠം
വർഷങ്ങൾക്കു മുൻപു മാലിന്യം വേർതിരിച്ചു നൽകണമെന്നു പറഞ്ഞ തൊഴിലാളിയുടെ മുഖത്തേക്കു ചവറുകൂനയെറിഞ്ഞ ചരിത്രമുണ്ട് ഇൻഡോറുകാർക്ക്. വേണമെങ്കിൽ നിങ്ങൾ തന്നെ കൊണ്ടു പോയി വേർതിരിച്ചോയെന്നു പറഞ്ഞ് അവർ ചീത്ത വിളിച്ചു. അന്ന് അങ്ങനെ പറഞ്ഞവർ ഇന്ന് ഒന്നും രണ്ടുമല്ല, ആറായി വേർതിരിച്ചാണു മാലിന്യം ഇൻഡോർ കോർപറേഷനെ ഏൽപ്പിക്കുന്നത്. കോർപറേഷനൊപ്പം സഹകരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് ഇൻഡോറുകാരുടെ ആ മനസ്സു മാറ്റത്തിൽ വലിയ പങ്കുണ്ട്. ഹൈദരാബാദ് കേന്ദ്രമായ ബേസിക്സ് മുനിസിപ്പൽ വേസ്റ്റ് വെഞ്ചേഴ്സ് ലിമിറ്റഡ് (ബിഎംഡബ്ല്യുവി) ഉൾപ്പെടെ 4 എൻജിഒകളാണ് ഇൻഡോറിൽ പ്രവർത്തിക്കുന്നത്. 500– 600 പേരാണു സന്നദ്ധ സംഘടനകൾക്കായി ജോലി ചെയ്യുന്നത്.
∙ മാലിന്യം ശേഖരിക്കാൻ 571 വാഹനങ്ങൾ. 463 റൂട്ടുകൾ നിശ്ചയിച്ചിട്ടുണ്ട്. ബാക്കിയുള്ള വാഹനങ്ങൾ സ്റ്റാൻഡ്ബൈ ആണ്.
∙ മാലിന്യം ശേഖരിക്കാനുള്ള വാഹനം മണിക്കൂറിൽ 3–4 കിമീ വേഗം മാത്രം. ഇതിൽ കൂടുതൽ വേഗത്തിൽ പോയാൽ ഡ്രൈവർക്കു പിടിവീഴും.
∙ വാഹനത്തിലെ ഇന്ധനത്തിന്റെ ഉപയോഗവും സോഫ്റ്റ്‌വെയർ വഴിയാണു നിരീക്ഷിക്കുന്നത്.
∙ കൺട്രോൾ റൂമിൽ ഓരോ സോണിനും ഓരോ മോണിറ്ററും ഓപ്പറേറ്ററുമുണ്ട്. സോണിലെ മാലിന്യ നീക്കം ഇവർ തത്സമയം നിരീക്ഷിക്കുന്നു.
∙ ഓരോ സോണിലെയും ചീഫ് സാനിറ്ററി ഇൻസ്പെക്ടർമാർക്കു വയർലെസ് ഹാൻഡ്സെറ്റ് നൽകിയിട്ടുണ്ട്. മാലിന്യ ശേഖരണത്തിൽ എന്തെങ്കിലും വീഴ്ചകളുണ്ടെങ്കിൽ ഉടൻ അതത് സോണിലെ സാനിറ്ററി ഇൻസ്പെക്ടറെ വിവരമറിയിക്കും.
∙ ഓരോ സോണിലും മാലിന്യ ശേഖരണത്തിൽ മികച്ച പ്രവർത്തനം നടത്തുന്ന ഡ്രൈവർമാർ, സഹായികൾ, സഫായിമിത്രമാർ എന്നിവരെ ഓരോ മാസവും കണ്ടെത്തി ആദരിക്കും.
ടെൻഡർ വഴിയാണു കോർപറേഷൻ സന്നദ്ധ സംഘടനകളെ തിരഞ്ഞെടുക്കുന്നത്. പ്രതിമാസം ഒരു കോടി രൂപയാണു ഇതിനുള്ള ചെലവ്. വൃത്തിയാക്കുകയെന്നത് അൽപം പണച്ചെലവുള്ള കാര്യമാണെന്ന് ആദ്യമേ ഇൻഡോറുകാർ മനസ്സിലാക്കിയിട്ടുണ്ട്. ആദ്യത്തെ ഒരു വർഷം മുഴുവൻ ഇൻഡോറുകാരെ മുഴുവൻ വൃത്തിയുടെ പാഠങ്ങൾ പറഞ്ഞു പഠിപ്പിച്ചത് എൻജിഒ അംഗങ്ങളാണ്. ഇപ്പോഴും ഓരോ ദിവസവും വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാനായി കോർപറേഷൻ ജീവനക്കാർക്കൊപ്പം എൻജിഒ അംഗങ്ങളും കയറിയിറങ്ങും. വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്ന വാഹനത്തിൽ 3 പേരാണുള്ളത്– ഡ്രൈവർ, സഹായി, എൻജിഒ അംഗം. എല്ലാ വീടുകളിൽ നിന്നുമുള്ള മാലിന്യ ശേഖരണം കൃത്യമാണെന്ന് ഉറപ്പു വരുത്തുന്നത് ഈ എൻജിഒ അംഗമാണ്.
∙ ശുചിമുറി മാലിന്യ സംസ്കരണം
സ്മാർട് സിറ്റി പദ്ധതിയുടെ ഭാഗമായി കൊച്ചിയിൽ 144 കോടി രൂപ ചെലവിൽ അത്യാധുനിക ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാൻ പദ്ധതിയുണ്ടായിരുന്നു. മട്ടാഞ്ചേരിയിൽ നടപ്പാക്കാനിരുന്ന പദ്ധതി പ്രാദേശിക രാഷ്ട്രീയക്കാരുടെ എതിർപ്പു മൂലം നടന്നില്ല. ഫലമോ ശുചിമുറി മാലിന്യം ഇപ്പോഴും കായലിലേക്ക് ഒഴുകുന്നു. ഈ പദ്ധതികൾ മുടക്കുന്നവർ തന്നെയാണ് ഇവിടെ ഇത്തരം കാര്യങ്ങളിൽ നയം തീരുമാനിക്കുന്നതെന്നതാണു വിരോധാഭാസം. ഇവർ ഇടയ്ക്കിടെ ഇൻഡോർ പോലെ ഈ രംഗത്തെ മാതൃകയായ നഗരങ്ങൾ സന്ദർശിക്കും. തിരിച്ചു വന്നിട്ടു പറയും– ‘ഇൻഡോറൊന്നു കാണണം. എന്താ സംവിധാനം. ആഹാ, അന്തസ്സ്’. അത്യാധുനികമായ ഇത്തരം സംവിധാനങ്ങൾ ഇവിടെ കൊണ്ടു വരാൻ നോക്കുമ്പോൾ അതു മുടക്കുകയും ചെയ്യും.
3000 കിലോമീറ്ററിലേറെ നീളമുള്ളതാണ് ഇൻഡോറിലെ സൂവിജ് പൈപ്പുകളുടെ ശൃംഖല. പ്രതിദിനം മൊത്തം 412.5 ദശലക്ഷം ലീറ്റർ ശുദ്ധീകരണ ശേഷിയുള്ള 10 ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റുകളാണ് ഇൻഡോറിലുള്ളത്. 245 ദശലക്ഷം ലീറ്റർ ശേഷിയുള്ള പ്ലാന്റാണ് ഇതിൽ പ്രധാനപ്പെട്ടത്. സീക്വൻസിങ് ബാച്ച് റിയാക്ടർ (എസ്ബിആർ) സാങ്കേതികവിദ്യ അനുസരിച്ചുള്ള ഈ പ്ലാന്റ് 21 ഏക്കർ സ്ഥലത്താണു നിർമിച്ചിട്ടുള്ളത്.
പ്ലാന്റിന്റെ പ്രവർത്തനത്തിന് ആവശ്യമായ വൈദ്യുതിയുടെ 30% സൗരോർജം വഴി ലഭ്യമാക്കുന്നു. ശുദ്ധീകരണ പ്രക്രിയയിലുണ്ടാകുന്ന അവശിഷ്ടങ്ങളുപയോഗിച്ചു വളമുണ്ടാക്കുന്നു. ശുദ്ധീകരിച്ച വെള്ളം ഇൻഡോർ കോർപറേഷന്റെ പൂന്തോട്ടം നനയ്ക്കാനും കാർഷികാവശ്യങ്ങൾക്കും ഉപയോഗിക്കുന്നു. ഗാർഹികേതര ആവശ്യങ്ങൾക്ക് കിലോലീറ്ററിന് 1.40 രൂപയ്ക്കാണ് ഈ വെള്ളം നൽകുന്നത്. ശുദ്ധീകരിക്കുന്ന വെള്ളത്തിന്റെ 30% മാത്രമേ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുള്ളൂ. 70% വെള്ളം ശുദ്ധീകരിച്ച ശേഷം കൻഹ നദിയിലേക്കു തുറന്നു വിടുകയാണെന്ന് എസ്ടിപി പ്ലാന്റുകളുടെ ചുമതലയുള്ള അസി. എൻജിനീയർ ആർ.എസ്. ദേവ്‌റ പറഞ്ഞു.
∙ ഒരു നഗരം മാലിന്യത്തെ മറികടക്കുന്നത്
കൊച്ചിയുടെ മാലിന്യം മുഴുവൻ കൊണ്ടു പോയി തള്ളിയിരുന്ന ബ്രഹ്മപുരത്ത് കഴിഞ്ഞ വർഷം തീപിടിച്ചതും നഗരവാസികൾ മുഴുവൻ പുക ശ്വസിച്ചു ദിവസങ്ങളോളം കഴിഞ്ഞതും ആരും മറന്നിട്ടില്ല. ബ്രഹ്മപുരത്തെ മാലിന്യം നീക്കാനുള്ള ശ്രമങ്ങൾ കോർപറേഷൻ ആരംഭിച്ചിട്ടു വർഷങ്ങളായി. പക്ഷേ, ഇപ്പോഴും മെല്ലെപ്പോക്കു തന്നെ. പുണെ കേന്ദ്രമായ ഭൂമി ഗ്രീൻ എനർജിക്കാണ് ഇപ്പോൾ കരാർ നൽകിയിട്ടുള്ളത്. മാലിന്യം ശാസ്ത്രീയമായ രീതിയിൽ പൂർണമായി നീക്കം ചെയ്യാൻ ഏകദേശം 100 കോടി രൂപയ്ക്കു മുകളിൽ ചെലവു വരും. നേരത്തേ ബെംഗളൂരു കേന്ദ്രമായ സോണ്ട ഇൻഫ്രാടെക്കിന് 54 കോടി രൂപയ്ക്കാണു കരാർ നൽകിയിരുന്നത്. അവർ ഒന്നും ചെയ്തില്ലെന്നു മാത്രമല്ല, അവർ പണി നടത്തി കൊണ്ടിരിക്കുന്നതിനിടയിലാണു ബ്രഹ്മപുരത്തു തീപിടിച്ചതും.
അന്നത്തെ തീപിടിത്തത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. എന്നാൽ തീപിടിത്തത്തോടെ സോണ്ട പദ്ധതിയിൽ നിന്നു പുറത്തായി. പുതിയതായി ഭൂമി ഗ്രീൻ എനർജി വന്നു. തുക ഇരട്ടിയായി. പണം എത്ര ചെലവായാലും മാലിന്യം ഒന്നു പോയാൽ മതിയെന്നാണു കോർപറേഷന്റെ ചിന്ത. ഇൻഡോറിലും പണ്ട് ഇങ്ങനെയൊക്കെയായിരുന്നു. മാലിന്യം കൊണ്ടു പോയി തള്ളി ദേവ്ഗുറാഡിയയിൽ ഒരു മാലിന്യമല രൂപം കൊണ്ടിരുന്നു. നാട്ടുകാരുടെ നിരന്തര പരാതിക്കു പുറമേ കോടതിയുടെ ഇടപെടലും കൂടിയായപ്പോൾ ഈ മാലിന്യമല നീക്കാൻ 2018ൽ കോർപറേഷൻ തീരുമാനിച്ചു. ടെൻഡർ വിളിച്ചപ്പോൾ വന്ന കമ്പനികൾ ആവശ്യപ്പെട്ടതു 60–65 കോടി രൂപ.
അശീഷ് സിങ് എന്ന യുവ ഐഎഎസുകാരനായിരുന്നു അന്ന് ഇൻഡോർ മുനിസിപ്പൽ കമ്മിഷണർ. സ്വകാര്യ കമ്പനികൾക്ക് ഇത്രയേറെ തുക നൽകുന്നതിനു പകരം സ്വന്തം നിലയിൽ ബയോമൈനിങ് നടത്താമെന്ന തീരുമാനം അശീഷ് സിങ്ങിന്റെ ധൈര്യത്തിലാണ് ഇൻഡോർ കോർപറേഷനെടുത്തത്. 15 ലക്ഷം മെട്രിക് ടൺ മാലിന്യം നീക്കം ചെയ്തു വീണ്ടെടുത്തത് 100 ഏക്കർ ഭൂമി. ഈ സ്ഥലത്ത് ഒരു ഗോൾഫ് കോഴ്സും നഗര വനവും നിർമിക്കാനുള്ള തയാറെടുപ്പിലാണ് ഇപ്പോൾ ഇൻഡോർ കോർപറേഷൻ. മെഷീനറികളെല്ലാം വാടകയ്ക്ക് എടുത്തു പ്രത്യേക കർമ പദ്ധതി തയാറാക്കിയാണ് ഈ ദൗത്യം പൂർത്തിയാക്കിയത്. ചെലവ് 10 കോടി രൂപയിൽ താഴെ.
മാലിന്യ സംസ്കരണ രംഗത്ത് ഇൻഡോർ മറ്റുള്ളവർക്കു മാതൃകയാകുന്നത് എങ്ങനെയാണെന്നതിന്റെ ഒറ്റ ഉദാഹരണം മാത്രമാണു ദേവ്ഗുറാഡിയയിലെ മാലിന്യമലയിൽ ഇന്നു പൂവിട്ടു നിൽക്കുന്ന പൂക്കൾ. പൊതുജനങ്ങളുടെ പണം മാലിന്യക്കൂനയിൽ വെറുതെ കളയേണ്ടെന്ന് കോർപറേഷനും അവിടത്തെ മുനിസിപ്പൽ കോർപറേഷനും തീരുമാനിച്ചതു കൊണ്ടുണ്ടായ നേട്ടം 50 കോടി!
∙ ഛപ്പന്റെ രുചിയും വൃത്തിയും
ഛപ്പൻ എന്നാൽ ഹിന്ദിയിൽ 56. ഇൻഡോറിലെ ‘ഛപ്പൻ മാർക്കറ്റ്’ ആരെയും ആകർഷിക്കും. പേരു പോലെ തന്നെ ഛപ്പൻ മാർക്കറ്റിൽ 56 കടകളുണ്ട്. രുചി വൈവിധ്യത്തിന്റെ 56 കടകൾ. വായിൽ വെള്ളമൂറുന്ന രുചി മാത്രമല്ല ഛപ്പൻ മാർക്കറ്റിന്റെ പ്രത്യേകത; മനസ്സിനെ കുളിർപ്പിക്കുന്ന വൃത്തി കൂടിയാണ്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഫ്എസ്എസ്എഐ) ക്ലിൻ സ്ട്രീറ്റ് ഫുഡ് ഹബ് എന്ന സർട്ടിഫിക്കേഷൻ ലഭിച്ച തെരുവോര ഭക്ഷണ വിൽപന ശാലയാണ് ഛപ്പൻ ദുഖാൻ. രാജ്യത്ത് ആകെ 28 തെരുവോര ഭക്ഷണ ശാലകൾക്കാണ് ഈ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളത്. അതിൽ ഒന്നു പോലും കേരളത്തിലില്ല.
ഗുജറാത്ത് (17), മഹാരാഷ്ട്ര (5), മധ്യപ്രദേശ്, പഞ്ചാബ്, തമിഴ്നാട്, ചണ്ഡിഗഡ്, ഛത്തീസ്ഗഡ് ഒഡീഷ (1) എന്നീ സംസ്ഥാനങ്ങളിലാണു നിലവിൽ ക്ലീൻ സ്ട്രീറ്റ് ഫുഡ് ഹബുകളുള്ളത്. ഛപ്പൻ മാർക്കറ്റ് വെറുമൊരു തെരുവോര ഭക്ഷണ വിൽപനശാലയല്ല. ലോക പ്രശസ്തമായ ജോണി ഹോട്ട്ഡോഗ് പോലെ ആളുകളുടെ മനസ്സ് കീഴടക്കിയ രുചിപ്പെരുമയേറുന്ന ഒട്ടേറെ ബ്രാൻഡുകൾ ഛപ്പൻ മാർക്കറ്റിലുണ്ട്. ഛപ്പൻ ദൂഖാൻ തുടങ്ങിയിട്ടു വർഷം കുറെയായെങ്കിലും 2020ൽ ഇതു നവീകരിച്ചപ്പോഴാണ് ഇപ്പോഴുള്ള മുഖം ഈ സ്ട്രീറ്റ് ഫുഡ് ഹബ്ബിനു കിട്ടിയത്. വൃത്തിയുടെ കാര്യത്തിൽ രാജ്യത്ത് ഒന്നാമതുള്ള ഇൻഡോറിന്റെ ശുചിത്വ പരിപാലനം എന്താണെന്നതു മനസ്സിലാക്കാൻ ഛപ്പൻ കണ്ടാൽ മാത്രം മതി.