ലൈസൻസിന് ഇനി 'എച്ചും' 'എട്ടും' മാത്രം പോര, പത്താംക്ലാസ് പരീക്ഷ പോലെ കഠിനം, മാറ്റത്തിന്റെ ആദ്യ ഗിയറിട്ട് മോട്ടർ വാഹന വകുപ്പ്
ഏതെങ്കിലും ഡ്രൈവിങ് സ്കൂളിൽ പോയി വളയം പിടിക്കാൻ പഠിച്ച് ‘ഠപ്പേ’ന്നു ലൈസൻസ് എടുക്കാമെന്നു കരുതുന്നവർക്കു മുട്ടൻ പണി വരുന്നു. ‘എച്ച്’ എടുക്കലും ‘എട്ട്’ എടുക്കലും എല്ലാം പഴങ്കഥയാകും. അപകടമില്ലാതെ വണ്ടി ഓടിക്കാനും ഗതാഗത നിയമങ്ങളെല്ലാം കാണാപ്പാഠവും പഠിപ്പിച്ച ശേഷമേ ഇനി ലൈസൻസുള്ളു. ഡ്രൈവിങ് ലൈസൻസ് എടുക്കുന്നവർ വണ്ടി ഉള്ളംകൈയ്യിൽ അറിയുന്നതിനുള്ള കോഴ്സ് പാസായാൽ മാത്രമേ ഇനി ലൈസൻസുള്ളുവെന്നു ചുരുക്കം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കി വിജയിച്ച ഡ്രൈവിങ് ടെസ്റ്റ് രീതിയിലേക്കു കേരളവും കടക്കുകയാണ്. അതിന്റെ ആദ്യപടിയായി മോട്ടർ വാഹന വകുപ്പ് ഓരോ ഓഫിസ് പരിധിയിലും ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന്റെ എണ്ണം കുറയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്.

20 ഡ്രൈവിങ് ടെസ്റ്റുകൾ മാത്രമായിരിക്കും ഇനി മുതൽ ദിവസം നടത്തുക. കൂടാതെ ലേണേഴ്സ് ടെസ്റ്റിലെ ചോദ്യങ്ങളുടെ എണ്ണം വർധിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതുവരെ 20 ചോദ്യങ്ങളിൽ 12 എണ്ണം പാസാകുന്നവർക്ക് ലേണേഴ്സ് ലൈസൻസ് ലഭിക്കുമായിരുന്നു. ഇനി മുതൽ 30 ചോദ്യങ്ങളായിരിക്കും ഉണ്ടാവുക. ഇതിൽ 25 ചോദ്യങ്ങൾക്കു ശരിയുത്തരം നൽകിയാൽ മാത്രമേ ഇനി ലേണേഴ്സ് ലൈസൻസ് ലഭിക്കൂ. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്ന വാഹനത്തിനുള്ളിൽ ചെറിയ ശബ്ദങ്ങൾ പോലും ഒപ്പിയെടുക്കുന്ന മൈക്രോഫോണുള്ള ക്യാമറകൾ ഘടിപ്പിക്കും. ടെസ്റ്റ് നടത്തുന്ന ഉദ്യോഗസ്ഥൻ മോശമായി സംസാരിക്കുകയോ, ഭീഷണിപ്പെടുത്തുകയോ, എടാ, എടീ, പോടാ, പോടീ എന്നിങ്ങനെയെന്തെങ്കിലും പദങ്ങൾ പ്രയോഗിക്കുകയോ ചെയ്താൽ അയാൾക്കെതിരെ കർശന നടപടി സ്വീകരിക്കുന്നതിനു വേണ്ടിയാണിത്.
ടെസ്റ്റ് സമയത്ത് വാഹനത്തിനുള്ളിൽ നിന്നു രേഖപ്പെടുത്തുന്ന ദൃശ്യങ്ങളും ശബ്ദവും 3 മാസം വരെ സൂക്ഷിക്കും. മൂന്നു മാസത്തിനിടെ ആരെങ്കിലും ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥനെക്കുറിച്ച് പരാതിപ്പെട്ടാൽ പരിശോധിക്കുന്നതിനും നിജസ്ഥിതി മനസ്സിലാക്കുന്നതിനും വേണ്ടിയാണിത്. വാഹനം പാർക്ക് ചെയ്യുന്നതിനായി ടെസ്റ്റ് സ്ഥലത്ത് പ്രത്യേക ബോക്സ് വരയ്ക്കും. ഇതിൽ കൃത്യമായി മുന്നോട്ടും പിറകിലേക്കും വാഹനം എടുത്തു കാണിക്കുകയും റോഡിൽ വാഹനം പാർക്ക് ചെയ്യുമ്പോൾ പാലിക്കേണ്ട മര്യാദകളും ശരിയായ രീതിയിൽ വാഹനം ഓടിക്കാനും പിന്നോട്ട് എടുക്കാനും കഴിയുന്നുണ്ടോ എന്ന പരിശോധനയും നടത്തും. കയറ്റം, ഇറക്കം എന്നിവിടങ്ങളിൽ വാഹനം ഓടിച്ചു കാണിക്കുകയും വേണം. ഇതെല്ലാം അക്രഡിറ്റഡ് ഡ്രൈവർ ട്രെയ്നിങ് സെന്റർ വരുന്നതിനു മുൻപുള്ള സാംപിൾ വെടിക്കെട്ടു മാത്രം.
സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിൽ ഡ്രൈവർ ട്രെയിനിങ് സെന്റർ വരുന്നതോടെ ഡ്രൈവിങ് പരിശീലനത്തിന്റെ സ്വഭാവം അടിമുടി മാറും. പിന്നീട് ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായിരിക്കില്ല. ഡ്രൈവിങ് ടെസ്റ്റ് സെന്ററുകളിലായിരിക്കും പരിശീലനവും പരീക്ഷയും. പരീക്ഷ പാസായി സർട്ടിഫിക്കറ്റുമായി ചെന്നാൽ മോട്ടർ വാഹന വകുപ്പ് ലൈസൻസ് നൽകും. സെന്ററിൽ ആരെയെങ്കിലും സ്വാധീനിക്കാമെന്നു കരുതുകയും വേണ്ട. സെൻസർ ട്രാക്കിലായിരിക്കും പ്രാക്ടിക്കൽ പരീക്ഷ. കൂടാതെ എല്ലാം ക്യാമറയിൽ പകർത്തി വിലയിരുത്തൽ നടത്തുകയും ചെയ്യും. അതായത് പൂർണമായും ഓട്ടമേറ്റഡ് ആയിരിക്കും ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രം.
∙ എന്താണ് അക്രഡിറ്റഡ് ഡ്രൈവർ ട്രെയ്നിങ് ടെസ്റ്റിങ് സെന്റർ
ഡ്രൈവർ പരിശീലനത്തിനും ലൈസൻസ് ടെസ്റ്റ് നടത്തുന്നതിനും കേന്ദ്ര സർക്കാർ നിർദേശിച്ചിട്ടുള്ളതാണ് അക്രഡിറ്റഡ് ഡ്രൈവർ ട്രെയ്നിങ് സെന്റർ പദ്ധതി. സ്വകാര്യ ഏജൻസികൾക്കോ മോട്ടർ വാഹന വകുപ്പിനോ സെന്റർ ആരംഭിക്കാം. ഡ്രൈവിങ് സ്കൂളുകൾക്കും ടെസ്റ്റിനും പകരമുള്ളതാണ് ഇത്. രണ്ട് ഏക്കർ സ്ഥലത്ത് കേന്ദ്ര സർക്കാർ നിഷ്കർഷിച്ചിട്ടുള്ള രീതിയിൽ കയറ്റിറക്കങ്ങളും കുഴികളുമൊക്കെയുള്ള ട്രാക്കുകളാണ് അക്രഡിറ്റഡ് ഡ്രൈവിങ് ട്രെയ്നിങ് സെന്ററിനു വേണ്ടത്.
ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കുന്നയാൾ ഈ കേന്ദ്രത്തിലാണു പരിശീലനം നടത്തേണ്ടത്. കൂടാതെ തിയറി ക്ലാസിലും ഇരിക്കണം. ഇതെല്ലാം കഴിഞ്ഞാണ് ഡ്രൈവിങ് ടെസ്റ്റ്. ടെസ്റ്റ് നടക്കുന്ന സ്ഥലത്ത് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്കു പ്രവേശനമുണ്ടാകില്ല. പൂർണമായും ഓട്ടമേറ്റഡ് ആയ ടെസ്റ്റിങ് കേന്ദ്രത്തിൽ സെൻസറിന്റെ സഹായത്തോടെയാവും ടെസ്റ്റ് പാസായോ ഇല്ലയോ എന്നു മനസ്സിലാക്കുക. ടെസ്റ്റ് പാസായോ എന്നു തീരുമാനിക്കുന്നത് ഈ സിസ്റ്റമാണ്. വ്യക്തിക്കു തീരുമാനമെടുക്കാൻ കഴിയില്ല. ടെസ്റ്റ് പൂർണമായും ക്യാമറയിൽ പകർത്തുകയും ചെയ്യും.
∙ പാഠ്യപദ്ധതി വന്ന വഴി
2019 ൽ റോഡപകടങ്ങളുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ 78% അപകടങ്ങൾക്കു കാരണം ഡ്രൈവർമാരുടെ ഭാഗത്തു നിന്നുണ്ടാകുന്ന വീഴ്ച ആണെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ മോട്ടർ വാഹന ചട്ടം ഭേദഗതി ചെയ്തു. ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നതിന് അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെന്റർ വേണമെന്നു 2021 ജൂൺ ഏഴിനു വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതനുസരിച്ചു സംസ്ഥാനത്തെ ട്രാൻസ്പോർട്ട് അതോറിറ്റിക്കോ അല്ലെങ്കിൽ കേന്ദ്ര സർക്കാർ അധികാരപ്പെടുത്തുന്ന ഏജൻസിക്കോ അക്രഡിറ്റഡ് ഡ്രൈവർ ട്രെയിനിങ് സെന്റർ നടത്താം. ഇരുചക്ര, മൂന്നു ചക്ര വാഹനങ്ങൾ ഓടിക്കാൻ പഠിപ്പിക്കുന്നതിനു മാത്രം കുറഞ്ഞത് ഒരേക്കർ സ്ഥലം ട്രെയിനിങ് സെന്ററിൽ വേണം.
മീഡിയം, ഹെവി വാഹനങ്ങൾക്കു കൂടി ലൈസൻസ് നൽകുന്ന സെന്ററാണെങ്കിൽ അതിനു മാത്രം കുറഞ്ഞതു രണ്ട് ഏക്കർ സ്ഥലം ആവശ്യമാണ്. ഈ സെന്ററിൽ രണ്ട് ക്ലാസ് റൂം ഉണ്ടായിരിക്കും. മൾട്ടി മിഡിയ പ്രൊജക്ടറിന്റെ സഹായത്തോടെ തിയറി ക്ലാസുകൾ പഠിപ്പിക്കും. ഗതാഗത നിയമങ്ങളും ചട്ടങ്ങളും ഡ്രൈവിങ്ങിൽ പാലിക്കേണ്ട കാര്യങ്ങൾ, വാഹനത്തിന്റെ മെക്കാനിസം, ഡ്രൈവിങ് നടത്തുമ്പോൾ മറ്റുള്ള വാഹനങ്ങളിൽ ഡ്രൈവർമാരുമായി ഇടപെടേണ്ട രീതി, ഫസ്റ്റ് എയ്ഡ് സംവിധാനം ആവശ്യം വന്നാൽ എങ്ങനെ ഉപയോഗിക്കണം തുടങ്ങിയ കാര്യങ്ങളായിരിക്കും ഇവിടെ പഠിപ്പിക്കുക.
∙ ഈ സിലബസാണു മക്കളെ, സിലബസ്
ലൈസൻസ് എടുക്കേണ്ടവർ വരാൻ പോകുന്ന ഡ്രൈവിങ് ടെസ്റ്റിന്റെ സിലബസ് ഒന്ന് വായിച്ചു നോക്കൂ. തിയറിയുടെയും പ്രാക്ടിക്കലിന്റെയും സിലബസ് പ്രത്യേകം കൊടുത്തിട്ടുണ്ട്.
∙ ലൈറ്റ് മോട്ടർ വെഹിക്കിൾ പരിശീലനം
1. ഡ്രൈവിങ് തിയറി (1 മണിക്കൂർ)
2. ട്രാഫിക് എഡ്യൂക്കേഷൻ (2 മണിക്കൂർ)
3. ബേസിക് വെഹിക്കിൾ മെക്കാനിസം തിയറി ഡെമോ (1 മണിക്കൂർ )
4. പബ്ലിക് റിലേഷൻസ് ആൻഡ് ഫസ്റ്റ് എയ്ഡ് (1 മണിക്കൂർ)
5. റോഡ് മര്യാദയും പെരുമാറ്റ രീതിയും (1 മണിക്കൂർ)
6. അപകടങ്ങൾക്കു കാരണമാകുന്ന കാര്യങ്ങളും കേസ് പഠനവും (1 മണിക്കൂർ)
7. ഇന്ധനക്ഷമത കൂട്ടുന്ന രീതിയിലുള്ള ഡ്രൈവിങ് (1 മണിക്കൂർ)
∙ മറ്റു പരിശീലനങ്ങൾ
1. വിവിധതരം വാഹനങ്ങളിൽ സ്റ്റിയറിങ് പരിശീലനം, ഗിയർ മാറ്റുന്ന രീതി, നിർത്തേണ്ടതെങ്ങനെ? പുറകിലേക്കെടുക്കൽ, പാർക്കിങ് തുടങ്ങിയവ
2.വാഹനങ്ങളുടെ നിർമാണ രീതി, അറ്റകുറ്റപ്പണി – വാഹനങ്ങളുടെ രൂപകൽപന, എൻജിന്റെ പ്രവർത്തനം, കൂളിങ് സിസ്റ്റം, ലൂബ്രിക്കേഷൻ സിസ്റ്റം, ട്രാൻസ്മിഷൻ സിസ്റ്റം, സസ്പെൻഷൻ സിസ്റ്റം, സ്റ്റിയറിങ് സിസ്റ്റം, ബ്രേക്കിങ് സിസ്റ്റം, ഇലക്ട്രിക്കൽ സിസ്റ്റം, ടയറുകൾ
പ്രാക്ടിക്കൽ പരീക്ഷയിലും 60 ശതമാനത്തിനു മുകളിൽ മാർക്ക് വാങ്ങണം. അതു ലഭിച്ചാൽ പരിശീലന കേന്ദ്രത്തിൽ നിന്നു സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റുമായി മോട്ടർ വാഹന വകുപ്പിന്റെ ഓഫിസിലെത്തിയാൽ ഡ്രൈവിങ് ലൈസൻസ് ലഭിക്കും.
∙ മീഡിയം ഹെവി മോട്ടർ വാഹനങ്ങളിലെ ഡ്രൈവിങ് പരിശീലനം
1. ഗതാഗത വിദ്യാഭ്യാസം – 2 മണിക്കൂർ
2. വെഹിക്കിൾ മെക്കാനിസം തിയറി – 2 മണിക്കൂർ
3. വാഹനം കൊണ്ടുനടക്കലും അറ്റകുറ്റപ്പണിയും – 1 മണിക്കൂർ
4. പബ്ലിക് റിലേഷൻ – 1 മണിക്കൂർ
5. ഫസ്റ്റ് എയ്ഡും മനുഷ്യന്റെ മനശാസ്ത്രവും മനസ്സിലാക്കൽ – 1 മണിക്കൂർ
6. വാഹനം ഓടിക്കുമ്പോഴുള്ള സ്ട്രെസ് ഒഴിവാക്കൽ – 2 മണിക്കൂർ
7. വിവിധ തരം അപകടങ്ങളും അവയിൽ ഡ്രൈവർമാരുടെ അശ്രദ്ധ കാരണം സംഭവിച്ചത് സംബന്ധിച്ച പഠനം – 2 മണിക്കൂർ
8. പുകയില, ലഹരി ഉപയോഗം ഒഴിവാക്കേണ്ടതു സംബന്ധിച്ച പഠനം – 1 മണിക്കൂർ
9. പരിസ്ഥിതിയും മലിനീകരണവും – 1 മണിക്കൂർ
10. ഇന്ധന ക്ഷമതയോടെയുള്ള വാഹനം ഓടിക്കൽ – 1 മണിക്കൂർ
പ്രാക്ടിക്കൽ പരീക്ഷ ജയിക്കാനുള്ള മാർക്ക് 60%. ഇതു കൂടാതെ പെരുമാറ്റ പരിശീലനം, സ്ട്രെസ് മാനേജ്മെന്റ്, ഡിഫൻസീവ് ഡ്രൈവിങ് വിദ്യ, ഗതാഗത നിയമങ്ങളും ചട്ടങ്ങളും, അത്യാവശ്യഘട്ടങ്ങളെ നേരിടാനുള്ള വിദ്യ, അത്യാവശ്യം അറിയേണ്ട അറ്റകുറ്റപ്പണി തുടങ്ങിയ കാര്യങ്ങളിൽ രണ്ട് ദിവസത്തെ പരിശീലനവും ഉണ്ടാകും.