വിപണി മൂല്യവും വരുമാനവും നോക്കിയാൽ, ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനി; ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് തലമുറമാറ്റത്തിന്റെ പാതയിലാണ്. 2022 ജൂണിലാണ് ഇതിന്റെ ഭാഗമായുള്ള ആദ്യ നീക്കങ്ങളിലൊന്ന് ഉണ്ടായത്. മൂത്ത മകനായ ആകാശ് അംബാനിയെ റിലയൻസ് ജിയോയുടെ ചെയർമാനായി നിയമിച്ചു. കൈവയ്ക്കുന്ന മേഖലകളിലെല്ലാം ‘ഇമ്മിണി ബല്യ ഒന്ന്’ ആകാനുള്ള പുറപ്പാടിലാണ് കമ്പനി. ആകാശിനു കീഴിലും സ്ഥിതി വ്യത്യസ്തമല്ല.

വിപണി മൂല്യവും വരുമാനവും നോക്കിയാൽ, ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനി; ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് തലമുറമാറ്റത്തിന്റെ പാതയിലാണ്. 2022 ജൂണിലാണ് ഇതിന്റെ ഭാഗമായുള്ള ആദ്യ നീക്കങ്ങളിലൊന്ന് ഉണ്ടായത്. മൂത്ത മകനായ ആകാശ് അംബാനിയെ റിലയൻസ് ജിയോയുടെ ചെയർമാനായി നിയമിച്ചു. കൈവയ്ക്കുന്ന മേഖലകളിലെല്ലാം ‘ഇമ്മിണി ബല്യ ഒന്ന്’ ആകാനുള്ള പുറപ്പാടിലാണ് കമ്പനി. ആകാശിനു കീഴിലും സ്ഥിതി വ്യത്യസ്തമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണി മൂല്യവും വരുമാനവും നോക്കിയാൽ, ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനി; ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് തലമുറമാറ്റത്തിന്റെ പാതയിലാണ്. 2022 ജൂണിലാണ് ഇതിന്റെ ഭാഗമായുള്ള ആദ്യ നീക്കങ്ങളിലൊന്ന് ഉണ്ടായത്. മൂത്ത മകനായ ആകാശ് അംബാനിയെ റിലയൻസ് ജിയോയുടെ ചെയർമാനായി നിയമിച്ചു. കൈവയ്ക്കുന്ന മേഖലകളിലെല്ലാം ‘ഇമ്മിണി ബല്യ ഒന്ന്’ ആകാനുള്ള പുറപ്പാടിലാണ് കമ്പനി. ആകാശിനു കീഴിലും സ്ഥിതി വ്യത്യസ്തമല്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിപണി മൂല്യവും വരുമാനവും നോക്കിയാൽ, ഇന്ത്യയിൽ സ്വകാര്യ മേഖലയിലെ ഏറ്റവും വലിയ കമ്പനി; ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ കീഴിലുള്ള റിലയൻസ് ഇൻഡസ്ട്രീസ് തലമുറമാറ്റത്തിന്റെ പാതയിലാണ്. 2022 ജൂണിലാണ് ഇതിന്റെ ഭാഗമായുള്ള ആദ്യ നീക്കങ്ങളിലൊന്ന് ഉണ്ടായത്. മൂത്ത മകനായ ആകാശ് അംബാനിയെ റിലയൻസ് ജിയോയുടെ ചെയർമാനായി നിയമിച്ചു. കൈവയ്ക്കുന്ന മേഖലകളിലെല്ലാം ‘ഇമ്മിണി ബല്യ ഒന്ന്’ ആകാനുള്ള പുറപ്പാടിലാണ് കമ്പനി. ആകാശിനു കീഴിലും സ്ഥിതി വ്യത്യസ്തമല്ല. 

വാൾട്ട് ഡിസ്നി കമ്പനിക്കു കീഴിലുള്ള ഹോട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിനെ ഏറ്റെടുക്കാന്‍ റിലയൻസ് നടത്തുന്ന ഒരു നീക്കമാണ് ഇപ്പോൾ വിപണിയിലെ പ്രധാന ചർച്ചാ വിഷയങ്ങളിലൊന്ന്. ഇന്ത്യയിൽ ഒന്നിച്ചുപോകാന്‍ ശ്രമിച്ച സോണി, സീ എന്റർടെയ്ൻമെന്റ് കമ്പനികളുടെ മാതൃകയിൽ ഹോട്‌സ്റ്റാറുമായി കൈകോർക്കാനാണ് റിലയൻസിന്റെ നീക്കം. ‘സോണി– സീ’ ബാന്ധവം പാതിവഴിയിൽ തകർന്നെങ്കിലും ജിയോ– ഹോട്‌സ്റ്റാർ ബന്ധത്തില്‍ ഉലച്ചിലൊന്നും തട്ടാതെ മുന്നോട്ടു പോകുകയാണെന്നാണ് റിപ്പോർട്ടുകൾ. ലയനവുമായി ബന്ധപ്പെട്ട് ഇരുവിഭാഗവും തമ്മിലുള്ള ചർച്ചകളും സജീവം. 

Representative image by Proxima Studio/shutterstock)
ADVERTISEMENT

∙ ഡിസ്നിയും റിലയൻസും തമ്മിൽ...

2024 ഫെബ്രുവരിയിൽത്തന്നെ ഡിസ്നിയുമായുള്ള ഇടപാട് റിലയൻസ് പൂർത്തിയാക്കുമെന്നാണ് റിപ്പോർട്ടുകൾ. ജനുവരിയിൽ ചർച്ചകൾ പൂർത്തിയാക്കി ബന്ധപ്പെട്ട അതോറിറ്റികളുടെ അംഗീകാരത്തിന് കൈമാറണമെന്നാണ് നിർദേശം. എങ്കിൽ മാത്രമേ ഫെബ്രുവരിയിൽ പ്രവർത്തനം ആരംഭിക്കാനാകുകയുള്ളൂവെന്ന് ചെയർമാൻ മുകേഷ് അംബാനി തന്നെ നിർദേശിച്ചിട്ടുമുണ്ട്. 51 ശതമാനം ഓഹരികൾ റിലയൻസിനു നൽകി ശേഷിക്കുന്നവ കയ്യിൽവയ്ക്കാനായിരിക്കും ഡിസ്നിയുടെ ശ്രമം.

എട്ടു ഭാഷകളിലായി എഴുപതിലേറെ ചാനലുകൾ ഡിസ്നിക്ക് സ്റ്റാർ ഇന്ത്യയ്ക്കു കീഴിലുണ്ട്. റിലയൻസിന് എട്ടു ഭാഷകളിലായി 38 ചാനലുകളും. കരാർ യാഥാർഥ്യമായാൽ കേരളത്തിൽ ഡിസ്നി സ്റ്റാറിനു കീഴിലുള്ള ചാനലുകൾ ഉൾപ്പെടെ റിലയൻസിനു കീഴിലേക്ക് എത്തും.

അമേരിക്കൻ ടെലിവിഷൻ– മൾട്ടിമീഡിയ ഭീമന്മാരായ എച്ച്ബിഒയും (Home Box Office) വാർണർ ബ്രോസുമായി (WBD) ഡിസ്നി നേരത്തേ ചർച്ച നടത്തിയിരുന്നു. എന്നാൽ ഉള്ളടക്കം പങ്കുവയ്ക്കുന്ന കാര്യത്തിൽ തർക്കം വന്നതോടെ ചർച്ചകൾ പരാജയപ്പെട്ടു. പിന്നീടാണ് റിലയൻസുമായി ചർച്ചകൾ ആരംഭിച്ചത്. ഇപ്പോൾ ലണ്ടനിൽ നടന്നു വരുന്ന ചർച്ചകളിൽ റിലയൻസിന്റെ പ്രധാന ലക്ഷ്യം വയാകോം18നു (Viacom18) കീഴിൽ പ്രത്യേക യൂണിറ്റായി ഡിസ്നി സ്റ്റാറിനെ കൊണ്ടുവരിക എന്നതായിരിക്കണമെന്നു പറയപ്പെടുന്നു. ഡയറക്ടർമാരുടെ എണ്ണത്തിൽ ഡിസ്നിയുടെയും റിലയൻസിന്റെയും എണ്ണം തുല്യമായിരിക്കുമെന്നും വിവിധ റിപ്പോർട്ടുകൾ സൂചന നൽകുന്നുണ്ട്.

Representative image by soumen82hazra/shutterstock)

മുകേഷ് അംബാനിയുടെ കീഴിലാണ് വയാകോം18. മുൻപ് സ്റ്റാർ ഇന്ത്യ എന്നറിയപ്പെട്ടിരുന്ന, ഇപ്പോൾ ഡിസ്നി സ്റ്റാർ എന്നറിയപ്പെടുന്ന കമ്പനിയാകട്ടെ വാൾഡ് ഡിസ്നിക്കു കീഴിലും. സ്റ്റാർ ഇന്ത്യയെ ഏറ്റെടുത്തതോടെ അവരുടെ ഒടിടി ആപ്പായ ഹോട്‌സ്റ്റാറും ഡിസ്നിക്കു സ്വന്തമായി. ഇന്ത്യയിലെ ഏറ്റവും മികച്ച ഒടിടി ആപ്പുകളിലൊന്നായി അത് മാറുകയും ചെയ്തു. അന്നു മുതൽ റിലയൻസ് അതിനെ നോട്ടമിടുകയും ചെയ്തതാണ്. ഹോട്സ്റ്റാർ കയ്യിലെത്തിയാൽ റിലയൻസ് ആദ്യം ചെയ്യുക ഐപിഎൽ ക്രിക്കറ്റ് മത്സരങ്ങൾ സൗജന്യമായി നൽകുക എന്നതുതന്നെയായിരിക്കുമെന്നാണ് നിരീക്ഷകർ വ്യക്തമാക്കുന്നത്. ഒടിടി രംഗത്തെ ഇന്ത്യയിലെ കിടമത്സരത്തിൽ അതേറെ നിർണായകവുമാകും. 

ADVERTISEMENT

∙ എന്തുകൊണ്ട് ഇടപാട് നിർണായകം?

ഇന്ത്യയിൽ ഒരു പങ്കാളി ഡിസ്നിക്കു നിർണായകമായിരുന്നു. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചതാണ്. 2023 ഒക്ടോബറിൽ ‘ബ്ലാക്സ്റ്റോൺ’ എന്ന അമേരിക്കൻ സാമ്പത്തിക സ്ഥാപനം ഇന്ത്യയിലെ പ്രവർത്തനത്തിൽ ‍ഡിസ്നിക്കൊപ്പം കൈകോർക്കാൻ രംഗത്തെത്തിയിരുന്നു. ബ്ലാക്സ്റ്റോണിന്റെ നിയന്ത്രണത്തിലുള്ള, ഡിസ്നിയുടെ മുൻ ജീവനക്കാർ രൂപം കൊടുത്ത, കാൻഡിൽ മീഡിയയാണ് അന്നു ചർച്ചകൾക്ക് ചുക്കാൻ പിടിച്ചത്. ഇന്ത്യൻ ശതകോടീശ്വരന്‍ ഗൗതം അദാനിയുമായും സൺ നെറ്റ്‌വർക്ക് ഉടമ കലാനിധി മാരനുമായും ഡിസ്നി ചർച്ചകൾ നടത്തിയിരുന്നതായും വാർത്തകളുണ്ട്. വലിയ സ്ഥാപനങ്ങളുമായുള്ള ചർച്ചകളുടെ വാർത്തകളിലും ഡിസ്നി പലപ്പോഴും സാന്നിധ്യമറിയിച്ചു. 

Representative image by ECO LENS/shutterstock)

അതേസമയം വയാകോം18 ആകട്ടെ ഒടിടി മേഖലയിൽ ശക്തമായ സാന്നിധ്യമാകാനുള്ള ശ്രമത്തിലാണ്. ജിയോ സിനിമയെന്ന ഒടിടി പ്ലാറ്റ്ഫോമും ഒട്ടേറെ ചാനലുകളും കൈവശമുണ്ടെങ്കിലും നെറ്റ്ഫ്ലിക്സ്, ആമസോൺ പോലുള്ള വമ്പന്മാർക്കു വെല്ലുവിളിയാകാൻ ഇതുവരെയും വയാകോമിന് സാധിച്ചിട്ടില്ല. ഐപിഎൽ സൗജന്യമായി നൽകിയെങ്കിലും സ്ട്രീമിങ്ങിന്റെ ഗുണമേന്മയിൽ ഹോട്സ്റ്റാറിന്റെ മികവിനോളമെത്തിയില്ലെന്ന അഭിപ്രായവും ഉയർന്നു.

അമേരിക്കൻ  സാമ്പത്തിക സേവന കമ്പനി ബ്ലൂംബർഗിന്റെ റിപ്പോർട്ടുകൾ പ്രകാരം, ഹോട്ട്സ്റ്റാർ സ്ട്രീമിങ്ങിന്റെയും സ്റ്റാർ ഇന്ത്യയുടെയും മൂല്യം റിലയൻസ് 2023 ഒക്ടോബറിൽ വിശദമായി പരിശോധിച്ചിരുന്നു. ഏകദേശം 700– 800 കോടി ഡോളറാണ് മൂല്യമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. ഇതുതന്നെ 66,000 കോടിയിലേറെ രൂപ വരും. അതേസമയം ഡിസ്നി കണക്കാക്കിയിരിക്കുന്ന മൂല്യം 1000 കോടി ഡോളറാണ്. ഏറെക്കുറെ 83,000 കോടിയിലേറെ രൂപ!

Representative image by Knot9Images/shutterstock)
ADVERTISEMENT

∙ കാഴ്ചക്കാർ വേണം

ഇന്ത്യയിലെ ‘സ്ട്രീമിങ് കരുത്ത്’ തിരിച്ചുപിടിക്കണം എന്ന ആഗ്രഹം ഡിസ്നിക്കുമുണ്ടായിരുന്നു. ഐപിഎൽ ടിവി സംപ്രേഷണാവകാശം ഡിസ്നി സ്റ്റാർ നേടിയെങ്കിലും ‍ഡിജിറ്റൽ അവകാശം വയാകോം18 കൊണ്ടുപോയത് വലിയ ക്ഷീണമായിരുന്നു. 200 ലക്ഷത്തോളം വരിക്കാരാണ് അന്ന് ഒറ്റയടിക്ക് ഹോട്സ്റ്റാറിൽനിന്നു പോയത്. സൗജന്യ ക്രിക്കറ്റ് വാഗ്ദാനം ചെയ്ത് പരസ്യവരുമാനം വർധിപ്പിക്കാമെന്ന കണക്കുകൂട്ടൽ ഇപ്പോഴും ഡിസ്നിക്കുണ്ട്. അതേസമയം, കാഴ്ചക്കാരെ കിട്ടുന്ന പലതിന്റെയും അവകാശം ഇപ്പോഴും ഡിസ്നിക്കും സ്റ്റാർ ഇന്ത്യയ്ക്കുമാണെന്ന് റിലയൻസിനും അറിയാം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പ്രധാന മത്സരങ്ങളുടെയും ഐപിഎല്ലിന്റെയും സംപ്രേഷണാവകാശം നിലവിൽ സ്റ്റാറിനാണ്. 

ഇത്തരത്തിൽ, ഇന്ത്യയുടെ ഒടിടി മേഖലയിലെ ശത്രുക്കളാണ് റിലയൻസിന്റെ ജിയോ സിനിമയും ഹോട്സ്റ്റാറും. എന്നാൽ അവർ ഒന്നിച്ചുചേർന്നാൽ ഒടിടി വ്യവസായത്തിന്റെതന്നെ മുഖം മാറിയേക്കാം. ഐപിഎൽ മത്സരങ്ങളുടെയും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മത്സരങ്ങളുടെയും സംപ്രേഷണാവകാശത്തിനായി ഇരു സ്ഥാപനങ്ങളും മത്സരിച്ചപ്പോൾ വീശിയെറിഞ്ഞത് കോടികളായിരുന്നു. ഇരുവരും ഒന്നായാൽ അത് മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകൾക്ക് സൃഷ്ടിക്കുന്ന ആശങ്ക ചെറുതല്ല. ഇരുവരും ഒന്നായാൽ വിവിധ മത്സരങ്ങളുടെയും മറ്റും സംപ്രേഷണാവകാശത്തിനു വേണ്ടി ഇറക്കുന്ന തുകയും ചെറുതൊന്നുമായിരിക്കില്ല. നിലവിലെ സാഹചര്യത്തിൽ അത്രയും വലിയ തുക ഇറക്കാനും ജിയോ–ഹോട്സ്റ്റാറിനോട് ഏറ്റുമുട്ടാനും സോണി, സീ എന്റർടെയ്ൻമെന്റ്, നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം തുടങ്ങിയ കമ്പനികൾ ശ്രമിക്കുമോ എന്നതും സംശയമാണ്. 

ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങൾ മൊബൈലിൽ സൗജന്യമായി കാണാമെന്ന് ജിയോ സിനിമ കഴിഞ്ഞ വർഷം നൽകിയ പരസ്യം (Photo Credit: JioCinema/facebook)

2022ൽ ഐപിഎല്ലിന്റെ സംപ്രേഷണാവകാശം 270 കോടി ഡോളറിന് (ഏകദേശം 22,441 കോടി രൂപ) സ്വന്തമാക്കിയ മുകേഷ് അംബാനി മത്സരങ്ങൾ സൗജന്യമായി കാണിച്ച് വൻ മുന്നേറ്റമാണ് ഒടിടി മേഖലയിൽ കാഴ്ചവച്ചത്. മുൻപ് ഡിസ്നിക്ക് ലഭിച്ചിരുന്ന എച്ച്ബിഒയുടെ വിവിധ പരിപാടികളുടെ കരാറും അതിനിടെ റിലയൻസ് സ്വന്തമാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ത്യയിൽ 2023ൽ നടന്ന ലോകകപ്പ് ക്രിക്കറ്റിന്റെ സംപ്രേഷണാവകാശം വൻതുക മുടക്കി ഡിസ്നി നേടിയത്. മാത്രവുമല്ല, എല്ലാ മത്സരങ്ങളും സൗജന്യമായി കാണിക്കുകയും ചെയ്തു; ജിയോ പിന്തുടർന്ന അതേ മാതൃക പക്ഷേ എത്രകണ്ടു വിജയിച്ചു എന്നത് ഇപ്പോഴും സംശയനിഴലിലാണ്. അതിന്റെയെല്ലാം ബാക്കിപത്രം കൂടിയാണ് ഇപ്പോഴത്തെ ലയനനീക്കം.

∙ ഇന്ത്യ വിടുമോ ഡിസ്നി?

ഡിസ്നിയും റിലയന്‍സും ഒന്നാകാൻ പോവുകയാണെന്ന റിപ്പോർട്ടുകൾകൊണ്ട് നേട്ടമുണ്ടായത് ഹോട്സ്റ്റാറിനാണ്. ഐപിഎൽ മത്സരങ്ങളുടെ ‍ഡിജിറ്റൽ സംപ്രേഷണാവകാശം പോയതോടെ ഹോട്‌സ്റ്റാറിന് വൻതോതിൽ വരിക്കാർ കുറഞ്ഞിരുന്നു. അങ്ങനെ പോയ വരിക്കാരെ ജിയോ സൗജന്യങ്ങളാൽ വീർപ്പുമുട്ടിച്ച് ‘സ്വീകരിക്കുകയും’ ചെയ്തു. 2023 ഏപ്രിൽ–ജൂൺ പാദത്തിലെ കണക്കനുസരിച്ച് ഹോട്‌സ്റ്റാറിന് നഷ്ടമായത് 1.25 കോടി വരിക്കാരെയായിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമിന് അടിപതറിയ നിമിഷം. 

2023ൽ നടന്ന ലോകകപ്പ് ക്രിക്കറ്റ് മത്സരം മൊബൈലിൽ സൗജന്യമായി കാണാമെന്ന ഹോട്സ്റ്റാർ പരസ്യം (Photo Credit: DisneyPlusHotstar/facebook)

തൊട്ടുമുൻപത്തെ പാദത്തിൽ 5.29 കോടി വരിക്കാരുണ്ടായിരുന്ന സ്ഥാനത്ത് 4.04 കോടിയിലേക്കാണ് കൂപ്പുകുത്തിയത്; 24 ശതമാനത്തിന്റെ കുറവ്. ഇതോടെയാണ് റിലയന്‍സുമായുള്ള കൂട്ടുകെട്ടിനെപ്പറ്റി ഡിസ്നി കാര്യമായി ആലോചിച്ചു തുടങ്ങിയതും. ഇരു വമ്പന്മാരും ഒരുമിക്കുന്ന വാർത്തകൾ വന്നതോടെ, നഷ്ടത്തിലേക്കു നീങ്ങിക്കൊണ്ടിരുന്ന ഹോട്‌സ്റ്റാർ പതിയെ തിരികെ വരുന്നുണ്ട്. ഇന്ത്യയിലെ വിവിധ ക്രിക്കറ്റ്, ഫുട്ബോൾ മത്സരങ്ങളുടെ ലൈവ് കൂടി ആരംഭിക്കുന്നതോടെ ജിയോ–ഹോട്സ്റ്റാർ കൂടുതൽ കരുത്തരാകുകയും ചെയ്യും. 

ഈ ഇടപാടിൽ മാറിമറിയുന്നത് ഒടിടി പ്ലാറ്റ്ഫോമുകളുടെ വിപണി മാത്രമല്ല ടിവി ചാനലുകളുടേതു കൂടിയാണ്. ജിയോയും ഹോട്‌സ്റ്റാറും ഒന്നിച്ചാൽ മത്സരങ്ങളുടെ ചാനൽ സംപ്രേഷണാവകാശം സ്റ്റാറിനായിരിക്കും ലഭിക്കുക. അത് സ്റ്റാറിന് ഏറെ ഗുണം ചെയ്യും. കാരണം, എട്ടു ഭാഷകളിലായി എഴുപതിലേറെ ചാനലുകൾ ഡിസ്നിക്ക് സ്റ്റാർ ഇന്ത്യയ്ക്കു കീഴിലുണ്ട്. റിലയൻസിന് എട്ടു ഭാഷകളിലായി 38 ചാനലുകളും. കരാർ യാഥാർഥ്യമായാൽ കേരളത്തിൽ ഡിസ്നി സ്റ്റാറിനു കീഴിലുള്ള ചാനലുകൾ ഉൾപ്പെടെ റിലയൻസിനു കീഴിലേക്ക് എത്തും. നിലവിൽ വാൾട്ട് ഡിസ്നിയുടെ ഇന്ത്യൻ ബിസിനസിന് കീഴിലാണ് ഇവ പ്രവർത്തിക്കുന്നത്.

ഡിസ്നി ഹോട്സ്റ്റാർ ഒടിടി പ്ലാറ്റ്ഫോമിന്റെ മുദ്ര (Photo Credit: DisneyPlusHotstar/facebook)

അതിനിടെ, ഇന്ത്യയിലെ കച്ചവടത്തിൽനിന്ന് പതിയെ പിൻവാങ്ങാനുള്ള ശ്രമങ്ങളും ഡിസ്നി നടത്തുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ ടെലിവിഷൻ പരസ്യവരുമാനത്തിന്റെ 40 ശതമാനത്തോളം ഡിസ്നിയുടെയും റിലയൻസിന്റെയും കയ്യിലാണ്. ഒടിടികളുടെ കാര്യമെടുത്താലും ഉപയോക്താക്കളുടെയും പരസ്യവരുമാനത്തിന്റെയും ഏറിയ പങ്കും ഇരു കമ്പനികളും സ്വന്തമാക്കിയിട്ടുണ്ട്. ഒരുമിച്ചു പ്രവർത്തിക്കാൻ തീരുമാനിക്കുമ്പോൾ ഈ സാധ്യതകളാണ് ഇരുകമ്പനികളും പരിശോധിക്കുന്നതും. 

English Summary:

Did the mega-merger between Reliance and Walt Disney take place in February 2024?