ഓഹരി വിപണിയിലെ പ്രധാന റെയിൽവേ സ്റ്റോക്കുകളാണ് ഐആർഎഫ്സി എന്ന ഇന്ത്യൻ റയിൽ ഫിനാൻസ് കോർപറേഷനും ഇർകോൺ ഇന്റർനാഷണലും. അടുത്തിടെ ഈ 2 ഓഹരികളുടെയും വില 7 % ഉയർന്നു. കാരണം ലളിതമാണ്. ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിന് ഒരുങ്ങുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ റെയിൽവേ ഓഹരി വിപണിയിൽ പ്രതീക്ഷ ഉയർന്നു. തിര‍ഞ്ഞെടുപ്പിലേക്കു പോകുന്നതിനു മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിക്കുമ്പോൾ റെയിൽവേ മേഖലയ്ക്കു മുൻ വർഷങ്ങളിലെ പോലെ കാര്യമായ നീക്കിയിരുപ്പുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം വന്ദേഭാരത് ട്രെയിനുകളുടെ വ്യാപനം, ട്രാക്കുകളുടെ വേഗം കൂട്ടൽ, സ്റ്റേഷൻ നവീകരണ പദ്ധതികൾ എന്നിവയ്ക്കാണു പ്രഥമ പരിഗണന ലഭിക്കുക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സമാനമായ പദ്ധതികളിൽ കേരളത്തിനും പണം ലഭിക്കും. അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നൽ നൽകുന്ന ഓഹരികൾ ഉയർന്നതിന് വേറെ കാരണം തേടേണ്ട. ഓഹരി വിപണിയുടെ ഈ പ്രതീക്ഷയാണ് റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് മേഖലകളിലും. ഓരോ ബജറ്റും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒട്ടേറെ മേഖലകളുണ്ട്. കേരളത്തിലെ റെയിൽവേ മേഖലയും അതിലൊന്നാണ്. പുതിയ വന്ദേ ഭാരത് ട്രെയിൻ കിട്ടുമോ എന്ന ചോദ്യം മുതൽ ശബരിപാതയുടെ ഭാവി വരെ ആശ്രയിക്കുന്നത് ഒന്നേ ഒന്നിൽ മാത്രം. കേരളത്തിന്റെ പ്രതീക്ഷകൾ എന്തൊക്കെയാണെന്ന് നോക്കാം. അതിനൊപ്പം ഈ ആഗ്രഹങ്ങൾ യാഥാർഥ്യമാകാനുള്ള സാധ്യതകളും പരിശോധിക്കാം.

വരാനിരിക്കുന്ന വന്ദേ ഭാരത് സ്ലീപ്പർ ട്രെയിന്റെ ഉൾവശം, റെയിൽവേ മന്ത്രി പങ്കുവച്ച ചിത്രം (Photo Credit: Ashwini Vaishnaw/X)
ADVERTISEMENT

1: വന്ദേ ഭാരത് സ്ലീപ്പർ ; ഇത് ബെംഗളൂരു യാത്രക്കാരുടെ സ്വപ്നം

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ലഭിക്കുമ്പോൾ റെയിൽവേ മന്ത്രി പ്രഖ്യാപിച്ച തിരുവനന്തപുരം–ബെംഗളൂരു സർവീസാണ് കേരളം ഉറ്റുനോക്കുന്നത്. തലസ്ഥാനത്തു നിന്നു മുംബൈയിലേക്ക് പുതിയ പ്രതിദിന ട്രെയിൻ, കൊല്ലം–ചെങ്കോട്ട പാതയിലും പാലക്കാട്– പൊള്ളാച്ചി പാതയിലും പുതിയ ട്രെയിനുകളും മെമു സർവീസുകളും കന്യാകുമാരിയിൽ നിന്നു മംഗളൂരുവിലേയ്ക്കു പുതിയ രാത്രികാല ട്രെയിൻ, തിരുവനന്തപുരം–കോയമ്പത്തൂർ വന്ദേഭാരത്, മെമു സർവീസുകൾ പ്രതിദിനമാക്കാനുള്ള നടപടിയും കേരളം പ്രതീക്ഷിക്കുന്നു. തിരുവനന്തപുരം–കണ്ണൂർ ജനശതാബ്ദിയും നിലവിലുള്ള വന്ദേഭാരത് സർവീസുകളും പ്രതിദിനമാക്കുക എന്നീ ആവശ്യങ്ങൾക്കും പരിഹാരമായിട്ടില്ല. രാജ്യത്തെ ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിൻ വ്യാഴാഴ്ചകളിൽ സർവീസ് നടത്തുന്നില്ല. കൊച്ചുവേളി–ബെംഗളൂരു ഹംസഫർ ആഴ്ചയിൽ 3 ദിവസമാക്കാനും റെയിൽവേയ്ക്കു കഴിഞ്ഞിട്ടില്ല.

നഞ്ചൻഗുഡ് ടൗണ്‍ റെയിൽവേ സ്റ്റേഷൻ (ഫയൽ ഫോട്ടോ: മനോരമ)

 2: ‍നഞ്ചൻഗുഡ് പാത ; രാത്രി യാത്രക്കാരുടെ സ്വപ്നം

ഗുരുവായൂർ–തിരുനാവായ, നിലമ്പൂർ–നഞ്ചൻഗുഡ്, െചങ്ങന്നൂർ–പമ്പ, എറണാകുളം–ഷൊർണൂർ മൂന്നും നാലും പാത, തിരുവനന്തപുരം–മംഗളൂരു സമാന്തര പാത എന്നിവയുടെ സർവേ വിവിധ ഘട്ടങ്ങളിലാണ്. സർവേ ഘട്ടത്തിലായതിനാൽ ഈ പദ്ധതികളുടെ ഡിപിആർ പൂർത്തിയാക്കുന്ന ഘട്ടത്തിൽ മാത്രമാകും ബജറ്റ് വിഹിതത്തിനായി പരിഗണിക്കുകയെന്ന് അധികൃതർ പറയുന്നു. മൂന്നും നാലും പാതകൾക്കായി സാധ്യതാ പഠന റിപ്പോർട്ടുകൾ തയാറാണെങ്കിലും വിശദമായ പഠന റിപ്പോർട്ടും കൂടി ലഭിക്കുന്നതോടെ മാത്രമേ റെയിൽവേ ബോർഡിലേക്ക് അയക്കൂ.

ADVERTISEMENT

3: തിരുവനന്തപുരം ഡിവിഷനും വേണ്ടേ പാലക്കാടിന്റെ വേഗം

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ (ഫയൽ ഫോട്ടോ: മനോരമ)

തിരുവനന്തപുരം ഡിവിഷനിൽ ഇപ്പോഴുള്ള വേഗം 110 ആക്കി ഉയർത്താനും പാലക്കാട് ഡിവിഷനിൽ ഇപ്പോഴുള്ള വേഗം 110ൽ നിന്ന് 130 ആക്കി ഉയർത്താനുമുള്ള പണികൾ വിവിധ ഘട്ടങ്ങളിലാണ്. ട്രാക്കുകളുടെ നവീകരണം, വളവ് നിവർത്തൽ, റെയിൽവേ ഗേറ്റുകൾക്കു പകരം മേൽപാലങ്ങളുടെ നിർമാണം, പാലങ്ങളുടെ ബലപ്പെടുത്തൽ തുടങ്ങിയ ഒട്ടേറെ ജോലികളാണ് ഇതിന്റെ ഭാഗമായി ചെയ്യുന്നത്. പോത്തന്നൂർ–ഷൊർണൂർ–മംഗളൂരു പാതയിൽ 130 കിലോമീറ്റർ വേഗം രണ്ടു ഘട്ടങ്ങളായി പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. ഷൊർണൂർ–മംഗളൂരു 2025 മാർച്ചിലും പോത്തന്നൂർ–ഷൊർണൂർ 2026 മാർച്ചിലും തീർക്കാനുള്ള ശ്രമത്തിലാണ് റെയിൽവേ. തിരുവനന്തപുരം ഡിവിഷനിൽ തിരുവനന്തപുരം–കായംകുളം 100ൽ 110,കായംകുളം–തുറവൂർ 90ൽ നിന്ന് 110, തുറവൂർ–എറണാകുളം 80ൽ നിന്ന് 110, എറണാകുളം–ഷൊർണൂർ 80ൽ നിന്ന് 90 എന്നിങ്ങനെ വേഗം കൂട്ടാനാണ് ആദ്യ ഘട്ടത്തിൽ ശ്രമിക്കുന്നത്. ഇതിനു പുറമേ 130,160 വേഗം സാധ്യമാകുന്ന പാതകൾക്കായി സർവേകളും നടക്കുന്നുണ്ട്.

കേരളത്തിന്റെ രണ്ടാമത്തെ വന്ദേ ഭാരത് എക്സ്പ്രസ് ആലപ്പുഴ വഴി തിരുവനന്തപുരത്തേക്ക് പോകുന്നു (ഫയൽ ഫോട്ടോ: മനോരമ)

4: ഇരട്ടപ്പാത വരുമോ? ആലപ്പുഴക്കാർ കാത്തിരിക്കുന്നു

തിരുവനന്തപുരം–കന്യാകുമാരി, എറണാകുളം–കുമ്പളം–തുറവൂർ പാത ഇരട്ടിപ്പിക്കൽ പദ്ധതികൾക്കു ഭൂമിയേറ്റെടുക്കാൻ റെയിൽവേ കലക്ടറേറ്റുകളിൽ പണം കെട്ടിവച്ചെങ്കിലും ഭൂമിയേറ്റെടുക്കൽ നടപടികൾ ഇഴയുകയാണ്. ഈ തുക സംസ്ഥാന സർക്കാർ വകമാറ്റി ചെലവാക്കിയെന്നാണ് ആക്ഷേപം ഉയരുന്നത്. നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുത്താൽ മാത്രമേ പാത നിർമിക്കാൻ കഴിയൂ. തിരുവനന്തപുരം മുതൽ പാറശാല വരെയാണു തിരുവനന്തപുരം– കന്യാകുമാരി (86.5 കിമീ) പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി കേരളത്തിനുള്ളിൽ പാത നിർമിക്കേണ്ടത്. ഇതിൽ തിരുവനന്തപുരം മുതൽ നേമം വരെ 8 കിലോമീറ്ററിലെ ഭൂമി മാത്രമാണു സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറിയത്. നേമം മുതൽ പാറശാല വരെയാണ് നടപടികൾ ഇഴയുന്നത്. ആലപ്പുഴ റൂട്ടിൽ എറണാകുളം–കുമ്പളം, കുമ്പളം–തുറവൂർ, എന്നിങ്ങനെ രണ്ട് റീച്ചായി തിരിച്ചാണു പദ്ധതി നടപ്പാക്കുന്നത്. തുറവൂർ മുതൽ അമ്പലപ്പുഴ വരെയുള്ള ഭാഗത്തെ പാത ഇരട്ടിപ്പിക്കലിന് ഇതുവരെ എസ്റ്റിമേറ്റിന് അനുമതി ലഭിച്ചിട്ടില്ല.

ചിത്രീകരണം: ജെയിൻ എം. ഡേവിഡ് ∙ മനോരമ
ADVERTISEMENT

5: കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പ്, പാളംതെറ്റിയ ശബരി

അങ്കമാലി–എരുമേലി ശബരി പാതയുടെ പുതുക്കിയ എസ്റ്റിമേറ്റ് (3800 കോടി) റെയിൽവേയുടെ പരിഗണനയിലാണ്. പദ്ധതിയുടെ പകുതി ചെലവ് വഹിക്കാമെന്നു കാണിച്ചു േകരളം വീണ്ടും കത്തു നൽകിയിട്ടുണ്ട്. റെയിൽവേ കടന്നു ചെന്നിട്ടില്ലാത്ത മലയോര ജില്ലകളിലൂടെ നിർമിക്കുന്ന പാത എരുമേലിയിൽ നിന്നു പത്തനംതിട്ട, പുനലൂർ, അഞ്ചൽ, നെടുമങ്ങാട്, നേമം വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. 1997–98ൽ പദ്ധതി പ്രഖ്യാപിക്കുമ്പോൾ 550 കോടി രൂപയായിരുന്നു ചെലവ് കണക്കാക്കിയിരുന്നത്. പ്രാദേശിക എതിർപ്പ് മൂലം സർവേ നടത്താൻ കഴിയാതെ വന്നതോടെ പദ്ധതി അനന്തമായി നീണ്ടു. അങ്കമാലി മുതൽ കാലടി വരെ 7 കിലോമീറ്റർ പാതയാണ് ആകെ നിർമിച്ചത്.

എറണാകുളം – വള്ളത്തോൾ നഗർ സെക്‌ഷനിൽ ഒാട്ടമാറ്റിക് സിഗന്‌ലിങ്ങിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ സെക്‌ഷനായ എറണാകുളം–ഷൊർണൂർ പാതയിൽ ഒാട്ടമാറ്റിക് സിഗ്നലിങ് വരുന്നതു കൂടുതൽ ട്രെയിനുകൾക്ക് വഴി തുറക്കും.

2017ൽ ചെലവ് 2812 കോടി രൂപയായി ഉയർന്നു. ഒരു പുരോഗതിയും ഇല്ലാതെ വന്നതോടെ റെയിൽവേ ബോർഡ് 2019ൽ പദ്ധതി മരവിപ്പിച്ചു. നിർമാണം പൂർത്തിയാക്കിയ കാലടി വരെ മെമു ട്രെയിനുകളോടിക്കാമെങ്കിലും റെയിൽവേ ആ സാധ്യത പരിഗണിച്ചിട്ടില്ല. പെരുമ്പാവൂർ, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, രാമപുരം തുടങ്ങി ഒട്ടേറെ പട്ടണങ്ങൾക്കു റെയിൽവേ കണക്ടിവിടി ലഭ്യമാക്കുന്ന പദ്ധതിക്ക് കഴിഞ്ഞ ബജറ്റിൽ 100 കോടി രൂപ വകയിരുത്തിയിരുന്നെങ്കിലും പുതുക്കിയ എസ്റ്റിമേറ്റിന് അനുമതി ഇല്ലാത്തതിനാൽ പണം ചെലവഴിച്ചിട്ടില്ല. ആദ്യ ഘട്ടമായി രാമപുരം വരെ 70 കിലോമീറ്റർ പാത പൂർത്തിയാക്കണമെന്നാണ് ആക്‌ഷൻ കൗൺസിലുകളുടെ ആവശ്യം.

തിരുവനന്തപുരം സൗത്ത് (നേമം) റെയിൽവേ സ്റ്റേഷൻ (ഫയൽ ഫോട്ടോ: മനോരമ)

 6: നേമവും കൊച്ചുവേളിയും ഇതു തിരുവനന്തപുരത്തിന്റെ സ്വപ്നം

തിരുവനന്തപുരം സൗത്ത്  (നേമം) ടെർമിനലിന്റെ ഒന്നാം ഘട്ടത്തിന് മാത്രമാണ് ഇതുവരെ അംഗീകാരമുള്ളത്. വിപുലമായ ടെർമിനൽ വരണമെങ്കിൽ മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കണം. മാസ്റ്റർ പ്ലാൻ അനുസരിച്ച് 360 കോടി രൂപയുടെ ടെർമിനൽ പദ്ധതിയാണു നടപ്പാക്കേണ്ടിയിരുന്നത്. 73 കോടി രൂപയുടെ വെട്ടിക്കുറച്ച പദ്ധതിയാണു ഇപ്പോൾ നടപ്പാക്കുന്നത്. നേമം ഒന്നാം ഘട്ടത്തിൽ അനുമതി ലഭിച്ചവ– 2 പിറ്റ്‌ലൈൻ, 4–സ്റ്റേബിളിങ് ലൈൻ, 2 സിക്ക്‌ ലൈൻ, പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ചുള്ള സബ്‌വേ, ദേശീയപാതയിൽ നിന്നു സ്റ്റേഷനിലേക്കു പുതിയ പാലം. 5 പി‌റ്റ്‌ലൈനും 6 സ്റ്റേബിളിങ് ലൈനുമായിരുന്നു മാസ്റ്റർപ്ലാനിലുണ്ടായിരുന്നത്. ഒന്നാം ഘട്ടം പൂർത്തിയാക്കിയ ശേഷം ഈ പണികൾ ചെയ്യണമെങ്കിൽ ഇപ്പോൾ നിർമിക്കുന്ന സിക്ക്‌ലൈൻ ഷെഡ് പിന്നീട് പൊളിച്ചു നീക്കണം. ഇതിനു പിന്നീട് റെയിൽവേ തയാറായില്ലെങ്കിൽ നേമം ടെർമിനൽ വികസനം അതോടെ തീരും. മാസ്റ്റർ പ്ലാനിന്റെ രണ്ടാം ഘട്ടത്തിനുള്ള തുക ബജറ്റിലുണ്ടാകുമോയെന്നാണ് ഇനി അറിയേണ്ടത്.  തിരുവനന്തപുരം നോർത്ത്  (കൊച്ചുവേളി) മാസ്റ്റർ പ്ലാനും റെയിൽവേ പൂർത്തിയാക്കിയിട്ടില്ല. ഒരു പി‌റ്റ്‌ലൈനിന്റെയും ഒരു സ്റ്റേബിളിങ് ലൈനിന്റെയും നിർമാണം ഇനിയും ബാക്കിയാണ്.

പാലക്കാട് – പൊള്ളാച്ചി റെയിൽവേ ട്രാക്ക് (ഫയൽ ഫോട്ടോ: മനോരമ)

 7: പാലക്കാടിന് ഒരു പിറ്റ് ലൈൻ എങ്കിലും കൊടുത്തു കൂടെ

2018ലാണ് പാലക്കാട് ടൗൺ സ്റ്റേഷൻ ടെർമിനൽ സ്റ്റേഷനാക്കാൻ ബജറ്റിൽ പ്രഖ്യാപനം വന്നത്. ട്രെയിൻ അറ്റകുറ്റപ്പണിക്കുള്ള പി‌റ്റ്‌ലൈൻ ഒരുക്കാൻ 5 ലക്ഷം രൂപയായിരുന്നു ടോക്കൺ വിഹിതം. 19 കോടി രൂപയുടെ പദ്ധതി 6 വർഷം പിന്നിടുമ്പോൾ ഇതുവരെയും യാഥാർത്ഥ്യമായിട്ടില്ല. കരാറുകാരനെ നിശ്ചയിച്ച് പണി തുടങ്ങാനുള്ള നടപടികളിലേക്ക് ഇപ്പോഴാണ് റെയിൽവേ എത്തിയത്. എന്നാൽ കരാറുകാരൻ വന്നതോടെ അവിടെ എത്തിക്കുന്ന മണ്ണിന് റോയൽറ്റി ചോദിച്ചിരിക്കുകയാണു സംസ്ഥാന ജിയോളജി വകുപ്പ്. 2013ലെ സർക്കാർ ഉത്തരവ്, റെയിൽവേയ്ക്ക് ഇക്കാര്യത്തിൽ ഇളവു നൽകുന്നുണ്ടെന്നിരിക്കെ അനാവശ്യ ഉടക്കിട്ട് പദ്ധതിക്ക് തടസ്സം സൃഷിക്കുകയാണു ജിയോളജി വകുപ്പെന്ന് ആക്ഷേപമുണ്ട്. പദ്ധതിയുടെ പുതുക്കിയ എസ്റ്റിമേറ്റ് 49 കോടി രൂപയുടേതാണ്. ഒരു വർഷം കൊണ്ടു തീരേണ്ട പദ്ധതിയാണ് റെയിൽവേയുടെ മെല്ലെപ്പോക്ക് കാരണം 6 വർഷമായിട്ടും എങ്ങുമെത്താത്തത്. ഇത്തവണ പദ്ധതിക്ക് കൂടുതൽ വിഹിതം പ്രതീക്ഷിക്കുന്നു.

8: ട്രെയിൻ വരാൻ ഒരു വഴി മാത്രം, ഒാട്ടമാറ്റിക് സിഗ്‌നലിങ്

എറണാകുളം – വള്ളത്തോൾ നഗർ സെക്‌ഷനിൽ ഒാട്ടമാറ്റിക് സിഗന്‌ലിങ്ങിനുള്ള ടെൻഡർ നടപടികൾ അവസാനഘട്ടത്തിലാണ്. കേരളത്തിലെ ഏറ്റവും തിരക്കേറിയ സെക്‌ഷനായ എറണാകുളം–ഷൊർണൂർ പാതയിൽ ഓട്ടമാറ്റിക് സിഗ്നലിങ് വരുന്നതു കൂടുതൽ ട്രെയിനുകൾക്ക് വഴി തുറക്കും. അടുത്ത ഘട്ടത്തിൽ തിരുവനന്തപുരം–കായംകുളം , ഷൊർണൂർ–മംഗളൂരു സെക്‌ഷനിലും ഒാട്ടമാറ്റിക് സിഗ്നലിങ് ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. അമൃത് ഭാരത് സ്റ്റേഷനുകൾ, രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഷനുകൾ, റെയിൽവേ മേൽപാല പദ്ധതികൾ തുടങ്ങിയവയ്ക്കു പണം തടസ്സമാകില്ലെന്ന സൂചനയാണ് അധികൃതർ നൽകുന്നത്. തിരഞ്ഞെടുപ്പിനു മുന്നോടിയായി സ്റ്റേഷൻ നവീകരണ പദ്ധതിയിൽ കൂടുതൽ സ്റ്റേഷനുകളെ ഉൾപ്പെടുത്തി കൊണ്ടുള്ള വലിയ പ്രഖ്യാപനങ്ങളും വൈകാതെ പ്രതീക്ഷിക്കാം.

English Summary:

Will Kerala get more Vandebharat trains? Kerala awaits 8 projects in the Railway Budget 2024