2 കോടി കുടുംബങ്ങൾക്ക് വീട്; തൊഴിലുറപ്പിന് പലിശ രഹിത വായ്പ; ‘വരുംകാല’ ബജറ്റിന്റെ ലക്ഷ്യമെന്ത്
ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത് ഇടക്കാല ബജറ്റാണോ അതോ സർക്കാരിന്റെ പ്രോഗ്രസ് കാർഡോ? വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു തിരഞ്ഞെടുപ്പു പ്രകടന പത്രികതന്നെ ബജറ്റിൽ പ്രതീക്ഷിച്ചവരും ഏറെയാണ്. ഇടക്കാല ബജറ്റാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണെന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങളെന്തെങ്കിലും ഉണ്ടാകുമെന്ന് കരുതിയവർ എന്നാൽ നിരാശരായി. സത്യത്തിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് ഉയർത്തുന്നത് ഏതാനും ചോദ്യങ്ങളാണ്. പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ ബജറ്റെന്നതിലുപരി ജനങ്ങൾക്കു മുന്നിൽവച്ച മോദി സർക്കാരിൻറെ പ്രോഗ്രസ് കാർഡെന്നു വിശേഷിപ്പിക്കാം. അതേസമയം രാജ്യത്ത് സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിലാണ് മോദി സർക്കാരിന്റെ കരുതലെന്ന് പ്രഖ്യാപിച്ചു തുടങ്ങിയ ബജറ്റ് പ്രസംഗത്തിൽ പക്ഷേ ഈ വിഭാഗങ്ങൾക്ക് വേണ്ടി കാര്യമായൊന്നും കരുതിയിട്ടില്ല. എന്നാൽ വരും ബജറ്റിൽ ഇവർക്കായുള്ള ക്ഷേമ പദ്ധതികളുണ്ടാകുമെന്ന വ്യക്തമായ സൂചനയുണ്ടുതാനും. അതിലേറെ, തുടർ ബജറ്റ് തങ്ങൾതന്നെ അവതരിപ്പിക്കുമെന്ന ആത്മവിശ്വാസവും നിർമലയുടെ പ്രസംഗത്തിലുണ്ട്. എന്താണ് ബജറ്റിന്റെ പ്ലസ് പോയിന്റുകളും മൈനസ് പോയിന്റുകളും? രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അടുത്തറിയാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും.

ധനമന്ത്രി നിർമലാ സീതാരാമൻ അവതരിപ്പിച്ചത് ഇടക്കാല ബജറ്റാണോ അതോ സർക്കാരിന്റെ പ്രോഗ്രസ് കാർഡോ? വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു തിരഞ്ഞെടുപ്പു പ്രകടന പത്രികതന്നെ ബജറ്റിൽ പ്രതീക്ഷിച്ചവരും ഏറെയാണ്. ഇടക്കാല ബജറ്റാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയാണെന്നതിനാൽ വമ്പൻ പ്രഖ്യാപനങ്ങളെന്തെങ്കിലും ഉണ്ടാകുമെന്ന് കരുതിയവർ എന്നാൽ നിരാശരായി. സത്യത്തിൽ ധനമന്ത്രി നിർമലാ സീതാരാമന്റെ ബജറ്റ് ഉയർത്തുന്നത് ഏതാനും ചോദ്യങ്ങളാണ്.
പൊതുതിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിനെ ബജറ്റെന്നതിലുപരി ജനങ്ങൾക്കു മുന്നിൽവച്ച മോദി സർക്കാരിൻറെ പ്രോഗ്രസ് കാർഡെന്നു വിശേഷിപ്പിക്കാം. അതേസമയം രാജ്യത്ത് സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്നവർ, സ്ത്രീകൾ, യുവാക്കൾ, കർഷകർ എന്നിവരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിലാണ് മോദി സർക്കാരിന്റെ കരുതലെന്ന് പ്രഖ്യാപിച്ചു തുടങ്ങിയ ബജറ്റ് പ്രസംഗത്തിൽ പക്ഷേ ഈ വിഭാഗങ്ങൾക്ക് വേണ്ടി കാര്യമായൊന്നും കരുതിയിട്ടില്ല. എന്നാൽ വരും ബജറ്റിൽ ഇവർക്കായുള്ള ക്ഷേമ പദ്ധതികളുണ്ടാകുമെന്ന വ്യക്തമായ സൂചനയുണ്ടുതാനും. അതിലേറെ, തുടർ ബജറ്റ് തങ്ങൾതന്നെ അവതരിപ്പിക്കുമെന്ന ആത്മവിശ്വാസവും നിർമലയുടെ പ്രസംഗത്തിലുണ്ട്. എന്താണ് ബജറ്റിന്റെ പ്ലസ് പോയിന്റുകളും മൈനസ് പോയിന്റുകളും? രണ്ടാം മോദി സർക്കാരിന്റെ അവസാന ബജറ്റ് അടുത്തറിയാൻ ഇനി പറയുന്ന കാര്യങ്ങൾ നിങ്ങളെ സഹായിക്കും.
1. ബജറ്റിന്റെ ആ നാലു തൂണുകൾ ബലപ്പെടുത്തിയോ?
ഇടക്കാല ബജറ്റിന്റെ നാലു തൂണുകൾ ഇവയാണ്. ദരിദ്ര വിഭാഗം, യുവാക്കൾ, സ്ത്രീകൾ, കർഷകർ. പ്രഖ്യാപനങ്ങൾക്ക് അപ്പുറം ഈ വിഭാഗങ്ങൾക്ക് എന്തു ലഭിച്ചുവെന്ന് ആദ്യം നോക്കാം.
∙ ദരിദ്രർ: 2 കോടി വീടുകൾ, ദാരിദ്ര്യ നിർമാർജനത്തിന് ഇതു മതിയോ?
പാവപ്പെട്ടവർക്കായി പുതിയ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പിഎം ആവാസ് യോജനയ്ക്ക് കീഴിൽ അടുത്ത അഞ്ചുവർഷം കൊണ്ട് രണ്ടു കോടി വീടുകൾ പാവപ്പെട്ടവർക്കായി നിർമിച്ചു നൽകുമെന്നാണ് പ്രഖ്യാപനം. പത്തുവർഷം കൊണ്ട് മൂന്നുകോടി വീടുകൾ നിർമിച്ചു നൽകിയെന്നും മന്ത്രി പറഞ്ഞു. വാടകവീടുകളിലും ചേരികളിലും താൽക്കാലിക കോളനികളിലും കഴിയുന്ന ഇടത്തരക്കാർക്ക് ആശ്വസിക്കാനുള്ള വക ഇടക്കാല ബജറ്റിലുണ്ട്. ഇവരിൽ അർഹതപ്പെട്ടവർക്ക് വീട് വയ്ക്കാനോ വാങ്ങാനോ ധനസഹായം നൽകാൻ പദ്ധതി കൊണ്ടുവരുമെന്നാണ് ബജറ്റ് നിർദേശം.
ഭവന വായ്പയിലും സിമന്റ്, ഉരുക്ക്. പൈപ്പ് തുടങ്ങിയ കെട്ടിടനിർമാണ വസ്തു മേഖലയിലും ഈ തീരുമാനം ഉണർവുണ്ടാക്കും. ബജറ്റിൽ, പത്തുവർഷം മോദി സർക്കാർ ദരിദ്രർക്കായി ചെയ്ത പ്രവർത്തനങ്ങൾ എടുത്തുപറഞ്ഞിരിക്കുന്നു. പത്തുകൊല്ലത്തിനിടെ 25 കോടിപ്പേരെ ദാരിദ്ര്യത്തിൽനിന്ന് മുക്തരാക്കി. പിഎം ജൻധൻ പദ്ധതിയിലൂടെ 34 ലക്ഷം കോടി രൂപ പാവങ്ങളിലെത്തിച്ചപ്പോൾ പിഎം സ്വനിധിയിലൂടെ 78 ലക്ഷം വഴിയോരക്കച്ചവടക്കർക്ക് സാമ്പത്തിക സഹായമെത്തിച്ചു.
∙ യുവാക്കൾ: പലിശ രഹിത വായ്പ, തൊഴിലില്ലായ്മ പരിഹരിക്കുമോ?
രാജ്യത്ത് ഉടൻ 35 ലക്ഷം തൊഴിലവസരങ്ങളും മത്സ്യബന്ധന മേഖലയിൽ 55 ലക്ഷം തൊഴിവസരങ്ങളും സൃഷ്ടിക്കുമെന്ന് ബജറ്റിൽ പറയുന്നു. അവസരങ്ങൾ എങ്ങനെ സൃഷ്ടിക്കുമെന്ന് വ്യക്തമാക്കുന്നില്ലെങ്കിലും അഞ്ച് പുതിയ സമഗ്ര അക്വാ പാർക്കുകൾ, മത്സ്യോൽപാദനം ഹെക്ടറിൽ മൂന്ന് ടൺ എന്നതിൽനിന്ന് അഞ്ച് ടണ്ണായി ഉയർത്തൽ, പുതിയ മെഡിക്കൽ കോളജുകൾ, റെയിൽവേ ഇടനാഴികൾ തുടങ്ങിയ പ്രഖ്യാപനങ്ങളോട് ഇതിനെ ചേർത്തുവായിക്കാം. സാങ്കേതിക മേഖലയിലെ യുവാക്കൾക്ക് 50 വർഷത്തെ പലിശരഹിത വായ്പയെന്ന പ്രഖ്യാപനം ആകർഷകമാണ്. സ്റ്റാർട്ടപ്പുകൾക്കും പുത്തൻ ഗവേഷണങ്ങൾക്കും വളക്കൂറുള്ള മണ്ണായി ഇന്ത്യയെ ഉയർത്താനുള്ള നീക്കമായി ഇതിനെ കാണാം.
ബജറ്റിൽ റെയിൽവേയ്ക്ക് എന്തുകിട്ടുമെന്ന് കാത്തിരുന്നവർക്കായി മന്ത്രി അവതരിപ്പിച്ചത് ‘മൂന്ന് ഇടനാഴികളാണ്’. ഇതുകൂടാതെ സാധാരണ ട്രെയിനുകൾക്കായി 40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിൽ നിർമിക്കുമെന്നും പ്രഖ്യാപിച്ചു
അതേസമയം ഈ പ്രഖ്യാപനങ്ങൾകൊണ്ട് പരിഹരിക്കാവുന്നതിലപ്പുറമാണ് രാജ്യത്തെ തൊഴിലില്ലായ്മയെന്ന വസ്തുത നിലനിൽക്കുന്നുണ്ട്. ഒന്നേകാൽക്കോടിയിലേറെ യുവാക്കളാണ് ഇന്ത്യയിൽ തൊഴിൽരഹിതരായുള്ളത്. ജനസംഖ്യയുടെ പകുതിപ്പേരും (70 കോടിയോളം പേർ) 25 വയസ്സിനു താഴെയുള്ള ഇന്ത്യയിൽ ജനസംഖ്യാപരമായ ലാഭവിഹിതത്തെ (ഡെമോഗ്രാഫിക് ഡിവിഡന്റ്) ഉപയോഗപ്പെടുത്തുന്നതിൽ രാജ്യം പിന്നോട്ടു പോകുന്നു. രാജ്യത്തെ തൊഴിൽ ചെയ്യുന്നവരുടെ എണ്ണത്തിൽ യുവാക്കളുടെ (15 മുതൽ 29 വരെ) എണ്ണം 2016–17ൽ 25 ശതമാനമായിരുന്നത് 2022–23ൽ 17 ശതമാനത്തിലേക്ക് താഴ്ന്നുവെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കോണമിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
∙ വനിതകൾ: നാരീശക്തിക്ക് ഈ ‘വാക്സീൻ’ മതിയോ?
സ്ത്രീകൾക്കായി പ്രത്യേക വമ്പൻ പദ്ധതികൾ പ്രഖ്യാപിക്കാൻ ഇടക്കാല ബജറ്റിൽ നിർമല സീതാരാമൻ തയാറായിട്ടില്ല. ഗർഭാശയ മുഖ കാൻസർ (സെർവിക്കൽ കാൻസർ) പ്രതിരോധത്തിനായി 9–14 വരെ പ്രായമുള്ള പെൺകുട്ടികൾക്ക് വാക്സീൻ നൽകാനുള്ള പദ്ധതി വ്യാപിപ്പിക്കാനും മാതൃ–ശിശു ആരോഗ്യക്ഷേമ പദ്ധതികൾ ഒരു കുടക്കീഴിൽ കൊണ്ടുവരുമെന്നും നിർദേശമുണ്ട്. എല്ലാ ആശാ വർക്കർമാർക്കും അങ്കണവാടി ആയുഷ്മാൻ ഭാരത് പദ്ധതിക്കു കീഴിൽ ഇൻഷുറൻസ് പരിരക്ഷ നൽകും. രാജ്യത്തെ പത്ത് ലക്ഷത്തോളം ആശാ വർക്കർമാർക്കും 15 ലക്ഷത്തോളം വരുന്ന അങ്കണവാടി ജീവനക്കാർക്കും തീരുമാനം പ്രയോജനപ്പെടും.
പത്തുവർഷത്തിനിടെ രാജ്യത്തെ സ്ത്രീകളുടെ ജീവിത നിലവാരത്തിൽ ഉയർച്ചയുണ്ടായിയെന്ന് അവകാശപ്പെട്ട കേന്ദ്ര പദ്ധതികളും ബജറ്റിൽ ചൂണ്ടിക്കാട്ടി. മുദ്രാ യോജനയിലൂടെ മുപ്പത് ലക്ഷം സ്ത്രീ സംരംഭകർക്ക് വായ്പ ലഭ്യമാക്കി. ഉന്നത വിദ്യാഭ്യാസരംഗത്ത് പെൺകുട്ടികളുടെ എണ്ണം പത്തുവർഷം കൊണ്ട് 28% വർധിച്ചു. 83 ലക്ഷം സ്വയംസഹായ സംഘങ്ങളിലൂടെ 9 കോടി സ്ത്രീകൾ സാമൂഹികവും സാമ്പത്തികവുമായി ഉന്നമനം നേടി.
∙ കർഷകർ: സ്വകാര്യ പങ്കാളിത്തം ഗുണം ചെയ്യുമോ?
കർഷകർ നാടിന്റെ നട്ടെല്ലെന്ന് ആവർത്തിച്ചിട്ടുണ്ടെങ്കിലും അന്നദാതാക്കൾക്കും ബജറ്റിൽ കാര്യമായ പദ്ധതികളില്ല. പിഎം കിസാൻ സമ്മാൻ യോജനയിലൂടെ 11.8 കോടി കർഷകർക്ക് ബാങ്ക് അക്കൗണ്ടിൽ നേരിട്ട് പണമെത്തിച്ചതും പിഎം ഫസൽ ബീമാ യോജന പ്രകാരം നാലുകോടി രൂപ വിള ഇൻഷുറൻസ് ഇനത്തിൽ വിതരണം ചെയ്തതും എടുത്തുപറഞ്ഞിട്ടുണ്ട്. വിളവെടുപ്പിന് ശേഷമുള്ള കാർഷിക പ്രവർത്തനങ്ങളിൽ പൊതു, സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിച്ച് മേഖലയുടെ വളർച്ച വേഗത്തിലാക്കുമെന്നതു മാത്രമാണ് കാർഷികമേഖലയുടെ ഭാവി മുൻനിർത്തിയുള്ള ഏകപ്രഖ്യാപനം. ക്ഷീര കർഷകരെ പിന്തുണയ്ക്കാൻ സമഗ്ര പദ്ധതിയുണ്ടാക്കുമെന്ന തീരുമാനം ഏക ആശ്വാസവും.
2. രാജ്യത്തിന്റെ വികസനം ലക്ഷ്യമിടുന്ന ഏതാനും പദ്ധതികളുടെ കരടും ബജറ്റിലുണ്ട്. അവ എന്താണെന്നു നോക്കാം.
∙ വരുന്നു വന്ദേ ഭാരത്, പിന്നാലെ ഇ– ബസ് യുഗം
റെയിൽ ബജറ്റിനെ യൂണിയൻ ബജറ്റിൽ ലയിപ്പിച്ചപ്പോഴും വന്ദേഭാരത് ഉൾപ്പെടെയുള്ള പദ്ധതികളിലൂടെ ഈ മേഖല ഇത്തവണ തിളങ്ങി നിന്നു. ഇക്കുറി 40,000 ബോഗികൾ വന്ദേഭാരത് നിലവാരത്തിൽ ആധുനികവൽക്കരിക്കുമെന്നും ചരക്കുനീക്കത്തിനും യാത്രകള്‍ക്കുമായി പുതുതായി മൂന്ന് റെയിൽ ഇടനാഴികൾ ആരംഭിക്കുമെന്നും യാത്രക്കാരുടെ സുരക്ഷ, യാത്രാ വേഗത എന്നിവ വർധിപ്പിക്കുന്നതിനായി പ്രത്യേക നടപടികൾ ഉറപ്പാക്കുമെന്നും ധനമന്ത്രി ബജറ്റിലൂടെ പറഞ്ഞു.
ഒപ്പം, രാജ്യത്ത് നിലവിലുള്ള 147 വിമാനത്താവളങ്ങൾക്ക് പുറമേ കൂടുതൽ വിമാനത്താവളങ്ങൾ ആരംഭിക്കുമെന്നും ഉഡാൻ സർവീസുകളിലൂടെ ആഭ്യന്തര സർവീസുകൾ വർധിപ്പിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ട്. പൊതു ഗതാഗതത്തിൽ ഇലക്ട്രിക് ബസുകളുടെ എണ്ണം വർധിപ്പിക്കുമെന്നും ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യങ്ങൾ കൂട്ടുമെന്നുമുള്ള പ്രഖ്യാപനവും ശ്രദ്ധേയമാണ്. രാജ്യത്ത് കൂടുതൽ നഗര മേഖലകളിൽ മെട്രോ ട്രെയിനുകൾ ആരംഭിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
∙ ഇനി ആത്മീയ ടൂറിസം; ജനസംഖ്യാ വർധന പഠിക്കാൻ സമിതി
ടൂറിസം മേഖലയിൽ വലിയ മാറ്റങ്ങൾ വരുത്താനുതകുന്ന പദ്ധതികൾ കൊണ്ടുവരുമെന്ന് പറഞ്ഞ ധനമന്ത്രി രണ്ട് കാര്യങ്ങൾ എടുത്തു പറഞ്ഞു. അതിലൊന്ന് ലക്ഷദ്വീപിലെ ടൂറിസം വികസനമായിരുന്നു. ടൂറിസത്തിലൂടെ തൊഴിലവസരങ്ങൾ സാധ്യമാക്കുമെന്ന ഉറപ്പാണ് നൽകിയത്. ടൂറിസം വികസനത്തിന് പലിശരഹിത വായ്പ അനുവദിക്കും. ഇതിനൊപ്പം ആത്മീയ ടൂറിസത്തിന്റെ സാധ്യതയെ കുറിച്ചും സൂചിപ്പിച്ചു.
കോർപറേറ്റ് നികുതി 15 ശതമാനമായി കുറച്ചിരുന്നത് തുടരില്ലെന്ന് ബജറ്റിൽ വ്യക്തമാക്കിയത് വ്യവസായികൾക്ക് തിരിച്ചടിയാകും. ഇതോടെ കോർപറേറ്റ് നികുതി 22 ശതമാനമായാണ് ഉയരുക.
ആരോഗ്യ മേഖലയിൽ രാജ്യത്ത് കൂടുതൽ മെഡിക്കൽ കോളേജുകൾ സ്ഥാപിക്കുമെന്നും നിലവിലെ ആശുപത്രികൾ മെഡിക്കൽ കോളേജുകളാക്കി ഉയർത്തുന്നതിനെ കുറിച്ച് പഠിക്കുമെന്നും അറിയിച്ചു. രാജ്യത്തെ ജനസംഖ്യാ വർധന പഠിക്കാൻ ഉന്നതതല സമിതിയെ നിയോഗിക്കുമെന്ന പ്രസ്താവനയും ബജറ്റിന്റെ ഭാഗമായി.
∙ കുടുംബ ബജറ്റ് ലാഭിക്കാൻ സോളർ പദ്ധതി
പുരപ്പുറ സൗരോർജ പദ്ധതിയിലൂടെ നൂറുകോടി കുടുംബങ്ങൾക്ക് മാസം 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകും. ഇതിലൂടെ ഒരു കുടുംബത്തിന് വൈദ്യുതിച്ചെലവിൽ പ്രതിമാസം 1500 മുതൽ 1800 രൂപ വരെ കുറയ്ക്കാനാകും. അധികവൈദ്യുതി വിൽക്കാനും ഇലക്ട്രോണിക് വാഹനങ്ങൾ ചാർജ് ചെയ്യാനും ഇതിലൂടെ സാധ്യമാകും. തൊഴിൽ, വാണിജ്യാവസരങ്ങൾ വർധിപ്പിക്കാനും പുരപ്പുറ സൗരോർജ പദ്ധതി വ്യാപനം വഴിയൊരുക്കുമെന്ന് ബജറ്റിൽ പ്രത്യാശ പ്രകടിപ്പിക്കുന്നു.
3. ഏതു ബജറ്റിലും സാധാരണക്കാരന്റെ നോട്ടം നികുതിയിലാണ്. എന്തു കൊണ്ടാണ് നികുതിയിൽ നിർമല കൈവയ്ക്കാതിരുന്നത്?
∙ മാറ്റമില്ലാതെ നികുതി, വ്യവസായ മേഖലയ്ക്ക് തിരിച്ചടി
പുതിയ നികുതി നിർദേശങ്ങളില്ല. ജിഎസ്ടി ഇളവുകളും മറ്റും പ്രതീക്ഷിച്ചിരുന്നെങ്കിലും അതിനും ധനമന്ത്രി മുതിർന്നില്ല. ഇടക്കാല ബജറ്റിന്റെ കീഴ്വഴക്കങ്ങളെ മാനിച്ചുകൊണ്ട് നികുതിയിൽ മാറ്റം വരുത്താൻ ഉദ്ദേശിക്കുന്നില്ലെന്നാണ് ബജറ്റ് പ്രസംഗം. അതുകൊണ്ടുതന്നെ ശമ്പളക്കാർക്ക് ആഹ്ലാദിക്കാനോ ആശങ്കപ്പെടാനോ നിലവിലെ ബജറ്റിൽ ഒന്നുമില്ല.
കോർപറേറ്റ് നികുതി 15 ശതമാനമായി കുറച്ചിരുന്നത് തുടരില്ലെന്ന് ബജറ്റിൽ വ്യക്തമാക്കിയത് വ്യവസായികൾക്ക് തിരിച്ചടിയാകും. ഇതോടെ കോർപറേറ്റ് നികുതി 22 ശതമാനമായാണ് ഉയരുക. അതേസമയം സ്റ്റാർട്ടപ്പുകൾക്കും പെൻഷൻ ഫണ്ടിനും ഐഎഫ്എസ്‌സി യൂണിറ്റുകൾക്കും നൽകിയിരുന്ന നികുതിയിളവുകളുടെ കാലാവധി 2024 മാർച്ചിൽ അവസാനിക്കുമായിരുന്നത് 2025 മാർച്ചിലേക്ക് നീട്ടാൻ ബജറ്റിൽ ശുപാർശയുണ്ട്.