വർഷം 15,000 രൂപ നിങ്ങൾക്കു ലാഭിക്കാം! മോദിയുടെ ആ സ്വപ്ന പദ്ധതി ഇതാണ്; യുദ്ധം നേരിടാൻ ഇത് ഇന്ത്യയ്ക്ക് കരുത്ത്
അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഏക സ്വപ്ന പദ്ധതി ഇതായിരുന്നു; ‘സൗരോർജം’. മോദിയുടെ വാക്കുകളെ പിന്തുടർന്ന ധനമന്ത്രി നിർമല സീതാരാമൻ ആ സ്വപ്ന പദ്ധതിയെ ഇടക്കാല ബജറ്റിലെ പ്രധാന പദ്ധതിയാക്കി മാറ്റുകയും ചെയ്തു. പ്രാണ പ്രതിഷ്ഠാ ദിനത്തിലും ഇടക്കാല ബജറ്റിലും ഇടം നൽകിയ സൗരോർജ പദ്ധതികൊണ്ട് മോദി സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്. കേവലം ഒരു വികസന പദ്ധതിക്കപ്പുറം സൗരോർജം തിരഞ്ഞെടുപ്പു വർഷത്തിൽ സർക്കാരിനെ എങ്ങനെയാണ് സഹായിക്കുകയെന്നതും പ്രധാനം. അതിലേറെ സൗരോർജ പദ്ധതി എങ്ങനെയാണ് ജനങ്ങളുടെ കുടുംബ ബജറ്റിൽ ഇടക്കാല ആശ്വാസം നൽകുകയെന്ന ചോദ്യവും പ്രസക്തം. ഇതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യം ഇതാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ വികസനം എന്നിവയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം ഇനി ആവര്‍ത്തിക്കുക സോളര്‍ വൈദ്യുതിയിലാകുമോ? സംശയിക്കേണ്ട, മൂന്നാം തവണ മോദി സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഇന്ത്യ സൗരോർജ രംഗത്താകുമോ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയെന്ന ചോദ്യം ബജറ്റോടെ ശക്തമായിക്കഴിഞ്ഞു.

അയോധ്യയിൽ പ്രാണ പ്രതിഷ്ഠാ ദിനത്തിൽ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഏക സ്വപ്ന പദ്ധതി ഇതായിരുന്നു; ‘സൗരോർജം’. മോദിയുടെ വാക്കുകളെ പിന്തുടർന്ന ധനമന്ത്രി നിർമല സീതാരാമൻ ആ സ്വപ്ന പദ്ധതിയെ ഇടക്കാല ബജറ്റിലെ പ്രധാന പദ്ധതിയാക്കി മാറ്റുകയും ചെയ്തു. പ്രാണ പ്രതിഷ്ഠാ ദിനത്തിലും ഇടക്കാല ബജറ്റിലും ഇടം നൽകിയ സൗരോർജ പദ്ധതികൊണ്ട് മോദി സർക്കാർ എന്താണ് ഉദ്ദേശിക്കുന്നത്. കേവലം ഒരു വികസന പദ്ധതിക്കപ്പുറം സൗരോർജം തിരഞ്ഞെടുപ്പു വർഷത്തിൽ സർക്കാരിനെ എങ്ങനെയാണ് സഹായിക്കുകയെന്നതും പ്രധാനം. അതിലേറെ സൗരോർജ പദ്ധതി എങ്ങനെയാണ് ജനങ്ങളുടെ കുടുംബ ബജറ്റിൽ ഇടക്കാല ആശ്വാസം നൽകുകയെന്ന ചോദ്യവും പ്രസക്തം.
ഇതോടൊപ്പം ഉയരുന്ന മറ്റൊരു ചോദ്യം ഇതാണ്. അടിസ്ഥാന സൗകര്യ വികസനം, ഡിജിറ്റൽ വികസനം എന്നിവയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന മുന്നേറ്റം ഇനി ആവര്‍ത്തിക്കുക സോളര്‍ വൈദ്യുതിയിലാകുമോ? സംശയിക്കേണ്ട, മൂന്നാം തവണ മോദി സര്‍ക്കാര്‍ അധികാരമേറ്റാല്‍ ഇന്ത്യ സൗരോർജ രംഗത്താകുമോ വിപ്ലവകരമായ മാറ്റം സൃഷ്ടിക്കുകയെന്ന ചോദ്യം ബജറ്റോടെ ശക്തമായിക്കഴിഞ്ഞു.
അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ദിനത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ഏക വികസന പദ്ധതി സൗരോർജ വികസനം മാത്രമായിരുന്നു എന്നതുതന്നെ ആ സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇടക്കാല ബജറ്റില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ മുന്നോട്ട് വെച്ച പ്രധാന പദ്ധതികളിലിലൊന്ന് അതു തന്നെ ആയത് യാദൃച്ഛികമല്ലെന്നു വേണം കരുതാൻ. എന്താണ് കേന്ദ്രം വിഭാവനം ചെയ്യുന്ന പദ്ധതി? എങ്ങനെയാണ് അവ ജനങ്ങൾക്കു പ്രയോജനപ്പെടുക?.
∙ ഓരോ വീടിനും വർഷം 15,000 രൂപ ലാഭിക്കാം, മാസം 300 യൂണിറ്റ് സൗജന്യം
വീടിനു മേല്‍ പുരപ്പുറ സോളര്‍ യൂണിറ്റ് സ്ഥാപിച്ച് സ്വന്തം ആവശ്യത്തിന് മാസം 300 യൂണിറ്റ് വൈദ്യുതി നിര്‍മിക്കാനുള്ള സംവിധാനമാണ് ബജറ്റില്‍ വാഗ്ദാനം ചെയ്യുന്നത്. ഒരു കോടി വീടുകളില്‍ ഇത്രയും വൈദ്യുതി സൗജന്യമായി നല്‍കുമെന്നും ഇതു വഴി വര്‍ഷത്തില്‍ 15,000-18,000 രൂപയുടെ ലാഭം ഇവര്‍ക്കു ലഭിക്കുമെന്നുമാണ് ധന മന്ത്രി മുന്നോട്ട് വയ്ക്കുന്ന കണക്ക്. മാത്രമല്ല അധിക വൈദ്യുതി ഉല്‍പ്പാദിപ്പിച്ചാല്‍ വിറ്റു പണം നേടാന്‍ അവസരം ഉണ്ടെന്നും ബജറ്റ് ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല സ്വന്തം വൈദ്യുതി വാഹനം ചാര്‍ജ് ചെയ്യാൻ സാധിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ പറയുന്നു. ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്ന മോദി സര്‍ക്കാരിന്റെ നയത്തിനു കൂടുതല്‍ കരുത്തു പകരാന്‍ ഈ പദ്ധതി സഹായിക്കും. മാത്രമല്ല, മാസം 300 യൂണിറ്റ് സൗജന്യ വൈദ്യുതിയ്‌ക്കൊപ്പം ഇലക്ട്രിക് വാഹനം ചാര്‍ജു ചെയ്യാമെന്ന വാഗ്ദാനം ഇന്ധന ചെലവിനത്തിലും വലിയ നേട്ടം നല്‍കാം.
∙ ലക്ഷ്യം വെളിച്ചം മാത്രമല്ല, സോളർ നൽകുക തൊഴിലവസരങ്ങൾ!
എന്നാൽ കേവലം കുടുംബങ്ങളെ ഉദ്ദേശിച്ചു മാത്രമല്ല സൗരോർജ പദ്ധതിയെന്നതാണ് സത്യം. അക്കാര്യം ബജറ്റ് വ്യക്തമാക്കുന്നു. പുരപ്പുറ സോളര്‍ പദ്ധതിയുടെ വന്‍ സാധ്യതകളെക്കുറിച്ച് ആവശ്യമായ വിശദീകരണത്തിനും ഈ ചെറിയ ബജറ്റില്‍ മന്ത്രി ഇടം കണ്ടെത്തിയിട്ടുണ്ട്. വ്യവസായ വികസനത്തിന് വഴിയൊരുക്കുന്ന പദ്ധതി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സോളര്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വെന്‍ഡര്‍മാര്‍, സപ്ലൈ, ഇൻസ്റ്റലേഷന്‍, മെയിന്റനൻസ് രംഗത്ത് ഒട്ടേറെ സംരംഭങ്ങള്‍ ഉയര്‍ന്നു വരുമെന്നും സാങ്കേതിക പരിജ്ഞാനം നേടിയ യുവാക്കള്‍ക്ക് ഒട്ടേറെ തൊഴിലവസരങ്ങള്‍ ലഭ്യമാകുമെന്നും ധനമന്ത്രി പ്രതീക്ഷിക്കുന്നു.
∙ പെട്രോളിന് ബദൽ, ഭാവിയിലേക്കുള്ള കരുതൽ
എന്താണ് സോളർ എനര്‍ജിയുടെ പ്രസക്തി? പെട്രോളിയം അടക്കമുള്ള ഫോസില്‍ ഇന്ധനങ്ങള്‍ അതിവേഗം തീര്‍ന്നുകൊണ്ടിരിക്കുന്നു എന്നു മാത്രമല്ല വില കുതിച്ച് ഉയരുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം കണ്ടെത്തിയെ സാധിക്കൂ എന്നിടത്താണ് ഇന്ത്യ സോളര്‍ വൈദ്യുതിക്കു മുന്‍തൂക്കം നല്‍കുന്നത്. ഇന്ത്യ പോലെ എന്നും സൗരോര്‍ജ ലഭ്യതയുള്ള ഒരു രാജ്യം എന്തുകൊണ്ട് ഇതു വരെ അതിനു തയാറായില്ല എന്നതാണ് ചോദ്യം. എന്തായാലും ഒരു കോടി കുടുംബങ്ങൾക്ക് സൗജന്യമായി ഇത്തരം വൈദ്യുതി ലഭ്യമാക്കുന്നതോടെ ഈ രംഗത്ത് വലിയ കുതിച്ചു ചാട്ടം തന്നെ ഉണ്ടാകും.
പ്രകൃതിക്ക് ദോഷം ഉണ്ടാക്കുന്നില്ല. വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാമെന്നതിനാല്‍ യാത്ര ഇനത്തിലും ലാഭം ഉണ്ടാക്കാന്‍ സൗരോര്‍ജം സഹായിക്കും
∙ യുദ്ധം തുടർന്നാലും ഇന്ത്യയ്ക്കു തലവേദനയാകില്ല
യുക്രെയ്ൻ, ഇസ്രയേൽ–ഹമാസ് യുദ്ധങ്ങൾ മൂലം സംഘർഷഭരിതമായ രാജ്യാന്തര സ്ഥിതി മറികടക്കാനുള്ള വഴിയും സോളർ ആണോ? ലോകത്ത് പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്ന സാഹചര്യത്തില്‍ മറ്റു രാജ്യങ്ങളില്‍നിന്ന് ഇന്ധനം ഇവിടെ എത്തിക്കുന്നതിലും ഭാവിയില്‍ വെല്ലുവിളി ഉയരാം. സോളര്‍ എനർജിയിൽ അത്തരം പ്രശ്‌നങ്ങള്‍ ഇല്ല. മാത്രമല്ല ആവശ്യക്കാര്‍ തന്നെ നിര്‍മിക്കുന്നതിനാല്‍ വൈദ്യുതി വിതരണം ചെയ്യുന്നതിനിടെ ഉണ്ടാകുന്ന ഭാരിച്ച ചെലവു കുറയ്ക്കാം.
വിതരണ ശൃംഖലകളില്‍ ഉണ്ടാകുന്ന വൈദ്യുതി നഷ്ടം വലിയ തോതില്‍ കുറയ്ക്കാനും കഴിയും. തിരഞ്ഞെടുപ്പിനു ശേഷം ബിജെപി സര്‍ക്കാർ അധികാരമേറ്റാല്‍ പുരപ്പുറ സോളര്‍ പദ്ധതി വഴി ഒരു കോടി കുടുംബങ്ങള്‍ക്ക് 300 യൂണിറ്റ് വൈദ്യുതി എന്ന പദ്ധതിയുടെ വിശദാംശങ്ങള്‍ തീര്‍ച്ചയായും ഉണ്ടാകും. എന്നു മാത്രമല്ല വിവിധ മേഖലകളില്‍ സൗരോർജ വൈദ്യുതിയുടെ സാധ്യതകള്‍ വ്യാപകമായി ഉപയോഗപ്പെടുത്താനുള്ള സമഗ്രമായ പദ്ധതികളും പ്രതീക്ഷിക്കാം.
∙ സമ്പൂർണ പദ്ധതി സമ്പൂർണ ബജറ്റിൽ? എത്ര കാലം കാത്തിരിക്കണം
സോളർ പദ്ധതിയുടെ വിശദാംശങ്ങൾ ഇപ്പോൾ ലഭ്യമായിട്ടില്ല. അതാണ് പദ്ധതി കൂടുതൽ അറിയുന്നതിനുള്ള തടസ്സവും. എന്നാല്‍ മൊത്തം എത്ര കോടി രൂപ പദ്ധതിക്കായി നീക്കി വച്ചിട്ടുണ്ടെന്നോ എങ്ങനെ ആണ് പദ്ധതി നടപ്പാക്കുകയെന്നോ വിശദീകരിച്ചിട്ടില്ല. ഇടക്കാല ബജറ്റായതിനാൽ അത്തരം വിശാദാംശങ്ങള്‍ക്ക് പ്രസക്തി ഇല്ലെന്നതുതന്നെ കാരണം. എന്നാല്‍ അടുത്ത തവണ ബിജെപി അധികാരത്തിലെത്തിയാല്‍ ഏറ്റവും വലിയ പദ്ധതിയായി നടപ്പാക്കുക പുരപ്പുറ സോളര്‍ പദ്ധതി തന്നെ ആകും. ഈ ബജറ്റില്‍ ധനമന്ത്രി നടത്തിയ ഈ പ്രഖ്യാപനം യഥാർഥത്തിൽ പൊതു തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ പ്രധാന വാഗ്ദാനം കൂടിയായി കാണാം.