പതിനഞ്ച് വർഷത്തെ പ്ലാനിങ്; സിനിമ വഴിയും പോരാട്ടം; ‘തലൈവർ ’തോറ്റു പിൻമാറിയിടത്തേക്ക് ‘ദളപതി’; സ്വീകരിക്കുമോ തമിഴകം?
‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’ ‘സിങ്കം സിംഗിളാ വരും’ തുടങ്ങിയ മാസ് ഡയലോഗുകളിലൂടെ ഇപ്പോ രാഷ്ട്രീയത്തിലിറങ്ങുമെന്ന് ആശിപ്പിച്ച തലൈവർ രജനികാന്ത് തോറ്റു പിൻമാറിയിടത്തേക്കാണ് ‘ദളപതി’ നാ റെഡി താൻ എന്നു പാടി അവതരിച്ചത്. വിജയ് എന്ന നടന്റെ ആട്ടവും പാട്ടും അടിയും പഞ്ച് ഡയലോഗും സ്ലോമേഷൻ നടത്തവുമെല്ലാം കയ്യടിച്ചും ആർപ്പുവിളിച്ചും ആഘോഷിച്ച തമിഴക മക്കൾ വിജയ് എന്ന രാഷ്ട്രീയക്കാരനെ എങ്ങനെ സ്വീകരിക്കും..? കാത്തിരിക്കുകയാണ് ആ കാഴ്ചയ്ക്കായി തമിഴകം.
‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’ ‘സിങ്കം സിംഗിളാ വരും’ തുടങ്ങിയ മാസ് ഡയലോഗുകളിലൂടെ ഇപ്പോ രാഷ്ട്രീയത്തിലിറങ്ങുമെന്ന് ആശിപ്പിച്ച തലൈവർ രജനികാന്ത് തോറ്റു പിൻമാറിയിടത്തേക്കാണ് ‘ദളപതി’ നാ റെഡി താൻ എന്നു പാടി അവതരിച്ചത്. വിജയ് എന്ന നടന്റെ ആട്ടവും പാട്ടും അടിയും പഞ്ച് ഡയലോഗും സ്ലോമേഷൻ നടത്തവുമെല്ലാം കയ്യടിച്ചും ആർപ്പുവിളിച്ചും ആഘോഷിച്ച തമിഴക മക്കൾ വിജയ് എന്ന രാഷ്ട്രീയക്കാരനെ എങ്ങനെ സ്വീകരിക്കും..? കാത്തിരിക്കുകയാണ് ആ കാഴ്ചയ്ക്കായി തമിഴകം.
‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’ ‘സിങ്കം സിംഗിളാ വരും’ തുടങ്ങിയ മാസ് ഡയലോഗുകളിലൂടെ ഇപ്പോ രാഷ്ട്രീയത്തിലിറങ്ങുമെന്ന് ആശിപ്പിച്ച തലൈവർ രജനികാന്ത് തോറ്റു പിൻമാറിയിടത്തേക്കാണ് ‘ദളപതി’ നാ റെഡി താൻ എന്നു പാടി അവതരിച്ചത്. വിജയ് എന്ന നടന്റെ ആട്ടവും പാട്ടും അടിയും പഞ്ച് ഡയലോഗും സ്ലോമേഷൻ നടത്തവുമെല്ലാം കയ്യടിച്ചും ആർപ്പുവിളിച്ചും ആഘോഷിച്ച തമിഴക മക്കൾ വിജയ് എന്ന രാഷ്ട്രീയക്കാരനെ എങ്ങനെ സ്വീകരിക്കും..? കാത്തിരിക്കുകയാണ് ആ കാഴ്ചയ്ക്കായി തമിഴകം.
‘ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ’ ‘സിങ്കം സിംഗിളാ വരും’ തുടങ്ങിയ മാസ് ഡയലോഗുകളിലൂടെ ഇപ്പോൾ രാഷ്ട്രീയത്തിലിറങ്ങുമെന്ന് ആശിപ്പിച്ച തലൈവർ രജനികാന്ത് തോറ്റു പിൻമാറിയിടത്തേക്കാണ് ‘ദളപതി’ നാ റെഡി താൻ എന്നു പാടി അവതരിച്ചത്. വിജയ് എന്ന നടന്റെ ആട്ടവും പാട്ടും അടിയും പഞ്ച് ഡയലോഗും സ്ലോമോഷൻ നടത്തവുമെല്ലാം കയ്യടിച്ചും ആർപ്പുവിളിച്ചും ആഘോഷിച്ച തമിഴക മക്കൾ വിജയ് എന്ന രാഷ്ട്രീയക്കാരനെ എങ്ങനെ സ്വീകരിക്കും..? കാത്തിരിക്കുകയാണ് ആ കാഴ്ചയ്ക്കായി തമിഴകം.
∙ പാർട്ടിയുടെ പേരിലുണ്ട് രഹസ്യം
‘വിജയ് ഇതാ പാർട്ടി പ്രഖ്യാപിക്കാൻ പോകുന്നു, രാഷ്ട്രീയത്തിലിറങ്ങാൻ പോകുന്നു..’ ഇങ്ങനെയുള്ള നിറം പിടിപ്പിച്ച ബ്രേക്കിങ് ന്യൂസുകൾ ഏറെ നാളായി തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ‘തമിഴക മുന്നേറ്റ കഴകം’ എന്നായിരിക്കും വിജയ്‌യുടെ പാർട്ടിക്കു പേരെന്നു വരെ പ്രചാരണമുണ്ടായി. ഇതൊക്കെയും കേൾക്കുമ്പോൾ മനസ്സിൽ ചിരിച്ചാണ് വിജയ് തന്റെ ആസൂത്രണമെല്ലാം മുന്നോട്ടു കൊണ്ടു പോയത്.
അടിസ്ഥാന കാര്യങ്ങളിൽ നിന്നു തുടങ്ങി പതിയെ പതിയെ മുന്നോട്ടു കുതിച്ചു കയറുകയെന്ന തന്ത്രമാണ് പാർട്ടി രൂപീകരണത്തിൽ സ്വീകരിച്ചത്. തന്റെ സ്വീകാര്യത എത്രയാണ്, നാടിന്റെ അടിസ്ഥാന പ്രശ്നങ്ങളിൽ ഇനിയും പരിഹാരമാകാത്തവയേതൊക്കെ, പാർട്ടി രൂപീകരിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമോ.. അങ്ങനെ തുടങ്ങി വിവിധ വിവരങ്ങൾ കീഴ്ത്തട്ടിൽ നിന്നു മുതൽ ശേഖരിച്ചുണ്ടാക്കിയ ഡേറ്റ വിജയ് ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്. തന്റെ രാഷ്ട്രീയ അഭിലാഷങ്ങളെക്കുറിച്ചുള്ള കിംവദന്തികൾ പ്രചരിക്കുന്നതിന് മുമ്പുതന്നെ, രാജ്യത്തെ നിരവധി രാഷ്ട്രീയ പരിപാടികളിൽ വിജയ് താൽപര്യം എടുത്തിരുന്നു.
2011ൽ അണ്ണാ ഹസാരെയുടെ ‘ഇന്ത്യ എഗെനസ്റ്റ് കറപ്ഷൻ’ പരിപാടിയിൽ വിജയ് പങ്കെടുത്തിരുന്നു. തൂത്തുക്കുടിയിലെ സ്റ്റെർലൈറ്റ് കോപ്പർ പ്ലാന്റ് തുറക്കുന്നതിനെതിരെ പ്രതിഷേധിച്ച ജനങ്ങൾക്ക് നേരെ നടന്ന പൊലീസ് വെടിവയ്പ്പിൽ 13 പേർ കൊല്ലപ്പെട്ട സംഭവത്തിനു ശേഷം, വിജയ് ഇരകളുടെ കുടുംബങ്ങളെ സന്ദർശിച്ച് 1 ലക്ഷം രൂപ സഹായം വാഗ്ദാനം ചെയ്തു. അന്ന് സംസ്ഥാനത്ത് അധികാരത്തിലിരുന്ന അണ്ണാ ഡിഎംകെയ്ക്കെതിരെ തുറന്ന നിലപാടായാണ് ഇതിനെ കാണുന്നത്. 2010-കളുടെ തുടക്കം മുതൽ വിജയ്‌യുടെ സിനിമകൾ പോലും രാഷ്ട്രീയ ചായ്‌വ് സ്വീകരിക്കാൻ തുടങ്ങി. അഴിമതി മുതൽ കർഷക സമരങ്ങൾ വരെ തമിഴ് സമൂഹത്തെ ബാധിക്കുന്ന നിരവധി പ്രശ്‌നങ്ങൾ സിനിമകളിലൂടെ കർശനമായി വിമർശിച്ചു.
വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ എന്ന ചിത്രമാണ് വിജയ് അവസാനം പൂർത്തിയാക്കിയത്. ഇതിനു പിന്നാലെ, നിലവിൽ സന്നദ്ധ സംഘടനയായ തന്റെ ആരാധക സംഘം ‘വിജയ് മക്കൾ ഇയക്കം’ സംസ്ഥാന നേതൃതലത്തിലുള്ളവരെ വിളിച്ചു കൂട്ടി അന്തിമ തീരുമാനങ്ങളെടുത്തു.
തുടർന്ന് പാർട്ടിയുടെ പേരും റജിസ്ട്രേഷനും മറ്റും പൂർത്തിയാക്കാൻ ഇയക്കം ജനറൽ സെക്രട്ടറി ബുസി ആനന്ദിനെ ഡൽഹിയിലേക്ക് അയച്ചു. ആനന്ദ് തിരഞ്ഞെടുപ്പു കമ്മിഷൻ ഓഫിസിലെത്തി റജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയതോടെ വിജയ്‌യുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ആ വാർത്ത പുറത്തു വന്നു. തന്റെ പാർട്ടി ‘തമിഴക വെട്രി കഴകം’. 1984ൽ പിതാവ് എസ്.എ.ചന്ദ്രശേഖർ സംവിധാനം ചെയ്ത ‘വെട്രി’ എന്ന സിനിമയിലൂടെ ബാലനടനായെത്തിയ വിജയ് തന്റെ ആദ്യ ചിത്രത്തിന്റെ പേരും പാർട്ടി പേരിനൊപ്പം ചേർത്തു. വെട്രി എന്നാൽ വിജയം. വിജയ് തലവനായ പാർട്ടി ‘തമിഴക വിജയ സംഘം’ എന്നു മലയാളത്തിൽ വിളിക്കാം.
∙ പതിറ്റാണ്ടിലേറെ നീണ്ട പ്ലാനിങ്
സൂപ്പർ താര പദവിയിലെത്തിയതോടെ തന്റെ ആരാധക സംഘത്തെ 2009ലാണ് രാഷ്ട്രീയ ചുവയുള്ള, കൊടിയും ചിഹ്നവുമുള്ള ‘വിജയ് മക്കൾ ഇയക്ക’മായി മാറ്റിയത്.എന്നാൽ, നിലവിൽ സന്നദ്ധ സംഘടനയായ തന്റെ ആരാധക സംഘം ‘വിജയ് മക്കൾ ഇയക്കം’ വഴി സമ്പൂർണ്ണ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിഷ്കാരങ്ങൾ കൊണ്ടുവരാനാകില്ല. ഭരണപരമായ കെടുകാര്യസ്ഥതയും അഴിമതിയും ഒരു വശത്തും ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്ന ‘വിഭജന രാഷ്ട്രീയ സംസ്കാരം’ മറുവശത്തുമുള്ള അവസ്ഥയിലാണു പുതിയ പാർട്ടി പ്രഖ്യാപിക്കുന്നതെന്നാണു വിജയ് തന്റെ കത്തിലൂടെ വ്യക്തമാക്കിയത്. ‘ഞാൻ രാഷ്ട്രീയത്തിലെത്തണമെന്നു ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആർക്കും തടയാനാകില്ലെ’ന്നാണ് 2009ൽ ‘വിജയ് മക്കൾ ഇയക്കം’ എന്ന തന്റെ ആരാധക സംഘത്തെ രൂപീകരിച്ചതിനു പിന്നാലെ വിജയ് പറഞ്ഞത്. അന്നു മുതൽ കഴിഞ്ഞ 15 വർഷത്തോളം ഇതിനായുള്ള തയാറെടുപ്പുകൾ പലകോണിലായി നടന്നു.
പലതവണ പാർട്ടി ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ബൂത്ത് കമ്മിറ്റികൾ രൂപീകരിക്കാൻ അംഗങ്ങളെ ചുമതലപ്പെടുത്തിയ വിജയ് രാഷ്ട്രീയ തന്ത്രജ്ഞരുമായി ചർച്ചകൾ നടത്തി. 2020 ജൂണിൽ തമിഴ്‌നാട് സൊസൈറ്റീസ് റജിസ്‌ട്രേഷൻ ചട്ടപ്രകാരം ഇയക്കം റജിസ്റ്ററും ചെയ്തു. എന്നാൽ, പിന്നാലെ, പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖറുമായി തർക്കമുണ്ടായതും സംഘടന പിരിച്ചു വിട്ടതും വൻ വാർത്തയായി. ഇതിനിടെ പിതാവിനും മാതാവിനും എതിരെ വിജയ് കേസു കൊടുത്തെന്നും വീട്ടിൽ നിന്നിറങ്ങിപ്പോയെന്നുമൊക്കെ പ്രചാരണം നടന്നു. എന്നാൽ, ഇതൊക്കെ നാടകമാണെന്നു കരുതുന്നവരും ഏറെ.
∙ കരുനീക്കം 2023
കഴിഞ്ഞ വർഷം മുതൽ കൃത്യമായ കരുനീക്കം നടത്തിയ വിജയ് പൊതുപരിപാടികൾ സംഘടിപ്പിച്ചും രാഷ്ട്രീയ പ്രസ്താവനകളിലൂടെയും തമിഴ് രാഷ്്ട്രീയത്തിന്റെ ചങ്കിടിപ്പേറ്റി. വിദ്യാർഥികളെയും യുവജനങ്ങളെയും ലക്ഷ്യമാക്കിയാണു പരിപാടികളേറെയും സംഘടിപ്പിച്ചത്. ഓരോ വേദിയിലും നിലവിലുള്ള പാർട്ടികളോടുള്ള തന്റെ അതൃപ്തി വളരെ വ്യക്തമായി പറഞ്ഞു. ആരാധകർ വിളിക്കുന്ന ‘ദളപതി’ (സേനാനായകൻ) എന്ന തന്റെ വിശേഷണത്തെയും രാഷ്ട്രീയമായി അദ്ദേഹം ഉയർത്തിക്കാട്ടി. 'ജനങ്ങൾ രാജാക്കന്മാരാണെന്നും അവരുടെ ആഗ്രഹം നിറവേറ്റേണ്ടത് സേനാനായകന്റെ ചുമതലയാണെന്നും വിജയ് ഈയിടെ പുറത്തിറങ്ങിയ ‘ലിയോ’ എന്ന ചിത്രത്തിന്റെ വിജയാഘോഷ പരിപാടിയിൽ പറഞ്ഞിരുന്നു.
നിലവിലെ ഒരു പാർട്ടിയോടും അടുക്കാതെ മുന്നോട്ടു പോകാനാണു തൽക്കാലം വിജയ്‌യുടെ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റുകളിൽ വിജയിച്ചതു കൊണ്ടു മാത്രം തമിഴ്നാട് പിടിച്ചടക്കാനാകില്ലെന്ന വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. അതു കൊണ്ടു തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാന പര്യടനം നടത്തി തന്റെ ശക്തി തെളിയിക്കുകയാണു ലക്ഷ്യം. പരമാവധി യുവജനങ്ങളെ കൂടെ നിർത്താൻ ശക്തമായി ശ്രമിക്കുമെന്നുറപ്പ്. പിന്തുണ തെളിയിച്ച് പ്രമുഖ പാർട്ടികളെ തന്റെ മുന്നിലെത്തിക്കാനുള്ള സിനിമാ സ്റ്റൈൽ നായക നീക്കമാണിതെന്നു കരുതിയാലും തെറ്റില്ല.
∙ പോര് പലവഴി
സിനിമകൾ വഴിയും അല്ലാതെയും വിവിധ അധികാര കേന്ദ്രങ്ങളുമായി നിരന്തരം കലഹിച്ചിരുന്നയാളാണ് വിജയ്. ഡിഎംകെ, അണ്ണാഡിഎംകെ സർക്കാരുകളുമായി സിനിമകളിലൂടെയും അല്ലാതെയും പോരു നടത്തിയ വിജയ്, ‘മെർസൽ’ എന്ന ചിത്രത്തിലൂടെ ജിഎസ്ടിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ച് ബിജെപിയോടും കോർത്തിരുന്നു. തമിഴ്നാട്ടിലെ വിവിധ സർക്കാരുകളുമായുള്ള പോരിനെത്തുടർന്ന് വിജയ്‌യുടെ പല സിനിമകളുടെയും റിലീസ് നീട്ടി വയ്ക്കേണ്ടി വന്നിരുന്നു.
2018ൽ, ‘സർക്കാർ’ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പ് , വിജയ്‌യുടെ കഥാപാത്രം പുകവലിക്കുന്ന പോസ്റ്ററുകൾ വിവാദമായി. എൻഡിഎ സഖ്യത്തിലെ പാട്ടാളി മക്കൾ പാർട്ടിയുടെ (പിഎംകെ) പ്രതിഷേധത്തിൽ മധുരയിലെ തീയറ്ററുകൾ ആക്രമിക്കപ്പെട്ടു. 2017-ൽ പുറത്തിറങ്ങിയ ‘മെർസൽ’ എന്ന സിനിമയിലെ ഒരു ഡയലോഗ് , ജിഎസ്ടിയെയും നോട്ട് നിരോധനത്തെയും വിമർശിച്ചതും രാഷ്ട്രീയ വിവാദത്തിന് കാരണമായി. കേന്ദ്രസർക്കാർ കൊണ്ടുവന്ന നയങ്ങളെ നിഷേധാത്മകമായി ചിത്രീകരിച്ചതായി ബിജെപി നേതാക്കൾ വിമർശിച്ചു. വിജയ് ക്രിസ്ത്യാനിയായതിനാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരാണെന്നും ബിജെപി നേതാക്കൾ പ്രചരിപ്പിച്ചു. പൊതുവേദികളിൽ ഇതുവരെ തൻ്റെ മുഴുവൻ പേര് ഉപയോഗിച്ചിട്ടില്ലാത്ത വിജയ്, ചിത്രത്തിൻ്റെ വിജയം ആഘോഷിക്കാൻ ലെറ്റർഹെഡിൽ 'ജോസഫ് വിജയ്' എന്ന പേരു ചേർത്തു പ്രസ്താവന ഇറക്കിയതും ബിജെപിയെ ചൊടിപ്പിച്ചു.
തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നൽകുന്ന സൗജന്യ സമ്മാനങ്ങളെ വിമർശിച്ച ‘സർക്കാർ’ എന്ന ചിത്രം അന്നത്തെ അണ്ണാ ഡിഎംകെ സർക്കാരിനെ അസ്വസ്ഥരാക്കി. ചിത്രം സർക്കാരിനെതിരാണെന്നു പരാതി ഉയർന്നതോടെ വിവാദ സംഭാഷണങ്ങൾ നീക്കം ചെയ്തു. ഇതിനു പുറമേ ആദായനികുതി വകുപ്പിന്റെ പരിശോധനകളും 2012ൽ ഇംഗ്ലണ്ടിൽ നിന്ന് ഇറക്കുമതി ചെയ്ത റോൾസ് റോയ്‌സ് ഗോസ്റ്റ് കാറിന് എൻട്രി ടാക്‌സ് ചുമത്തിയതായി ചൂണ്ടിക്കാട്ടി വിജയ് നൽകിയ ഹർജിയും അതിനെ കോടതി നിശിതമായി വിമർശിച്ചതുമെല്ലാം നടനെ വിവാദത്തിലാക്കിയിരുന്നു. ഇവയെല്ലാം മറികടന്നാണ് ഇപ്പോൾ രാഷ്ട്രീയ കുപ്പായമണിഞ്ഞ് ദളപതി മാസായി വരുന്നത്.
∙ ഇനി വരുന്നത് മാസ്
തെലുങ്ക് നിർമാണ കമ്പനി ടിവിവി എന്റർടൈൻമെന്റ് നിർമിക്കുന്ന ചിത്രത്തിലായിരിക്കും വിജയ് അവസാനമായി അഭിനയിക്കുക. അതായത് തന്റെ 69–ാം ചിത്രത്തോടെ താൻ സിനിമ വിടുമെന്നാണ് ഇപ്പോഴുള്ള വിജയ്‌യുടെ തീരുമാനം. എന്നാൽ, സിനിമയിൽ അഭിനയിച്ചു കൊണ്ടു തന്നെ രാഷ്ട്രീയ പ്രവർത്തനം നടത്തണമെന്ന് അണികളിൽ പലരും വിജയ്‌യോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണു വിവരം. പക്ഷേ, അതിനുള്ള മറുപടി അദ്ദേഹം പാർട്ടി പ്രഖ്യാപിച്ചു കൊണ്ടു പുറത്തു വിട്ട കത്തിൽ തന്നെ ചേർത്തിട്ടുണ്ട്. അതിങ്ങനെയാണ്..
‘ എന്നെ സംബന്ധിച്ചിടത്തോളം, രാഷ്ട്രീയം മറ്റൊരു തൊഴിലല്ല, അത് ഒരു പവിത്രമായ പ്രവർത്തനമാണ്, രാഷ്ട്രീയത്തിൻ്റെ ഔന്നത്യം മാത്രമല്ല, അതിന്റെ നീളവും പരപ്പും അറിയാൻ, ഞാൻ പണ്ടേ പഠിച്ച് മാനസികമായി സ്വയം തയാറെടുക്കുകയാണ്. നിങ്ങളിൽ പലരിൽ നിന്നും പാഠങ്ങൾ ഉൾക്കൊള്ളുന്നു, അതിനാൽ രാഷ്ട്രീയം ഒരു ഹോബിയല്ല, അതിൽ പൂർണ്ണമായും ഇഴകിച്ചേരണമെന്നാണ് എന്റെ അഗാധമായ ആഗ്രഹം. ഞാൻ ഇതിനകം സമ്മതിച്ച സിനിമകൾ പൂർത്തിയാക്കും. തുടർന്നു പൂർണമായും ജനസേവനത്തിനായി രാഷ്ട്രീയത്തിലിറങ്ങും. അത് തമിഴ്നാട്ടിലെ ജനങ്ങളോടുള്ള എന്റെ കടപ്പാടായിട്ടാണ് ഞാൻ കണക്കാക്കുന്നത്..’ ഉടൻ തന്നെ പൊതുയോഗം വിളിക്കാനുള്ള തയാറെടുപ്പിലാണു വിജയ്. ഇതു വഴി തന്റെ രാഷ്ട്രീയ നിലപാടുകൾ ഒരിക്കൽക്കൂടി ഉറക്കെപ്പറയും.
തുടർന്നു നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സംസ്ഥാന പര്യടനം നടത്തും. മധുരയിൽ നിന്ന് യാത്ര തുടങ്ങുമെന്നാണു നിലവിലെ സൂചന. നിലവിലെ ഒരു പാർട്ടിയോടും അടുക്കാതെ മുന്നോട്ടു പോകാനാണു തൽക്കാലം വിജയ്‌യുടെ നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റുകളിൽ വിജയിച്ചതു കൊണ്ടു മാത്രം തമിഴ്നാട് പിടിച്ചടക്കാനാകില്ലെന്ന വ്യക്തമായ ധാരണ അദ്ദേഹത്തിനുണ്ട്. അതു കൊണ്ടു തന്നെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് സംസ്ഥാന പര്യടനം നടത്തി തന്റെ ശക്തി തെളിയിക്കുകയാണു ലക്ഷ്യം. പരമാവധി യുവജനങ്ങളെ കൂടെ നിർത്താൻ ശക്തമായി ശ്രമിക്കുമെന്നുറപ്പ്. പിന്തുണ തെളിയിച്ച് പ്രമുഖ പാർട്ടികളെ തന്റെ മുന്നിലെത്തിക്കാനുള്ള സിനിമാ സ്റ്റൈൽ നായക നീക്കമാണിതെന്നു കരുതിയാലും തെറ്റില്ല.