ഏറെ കോലാഹലങ്ങൾക്ക് ശേഷമാണ് ചംപയ് സോറൻ ജാർഖണ്ഡിലെന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. 67 കാരനായി ചംപയ് സോറൻ ഇൗസ്റ്റ് സിങ്ബും, വെസ്റ്റ് സിങ്ബും സൈറൈക്കല– കർസ ജില്ലകൾ ഉൾപ്പെടുന്ന ജാർഖണ്ഡിലെ കോൽഹാൻ മേഖലയിൽ നിന്നുള്ള ആറാമത്തെ മുഖ്യമന്ത്രിയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഹേമന്ത് സോറനെ ഇ.ഡി കസ്റ്റഡിയിലെടുത്തതോടെയാണ് ചംപയ് സോറന് മുഖ്യമന്ത്രിക്കസേരയിലേക്ക് വഴിതുറന്നത്. സോറൻ കുടുംബത്തിൽ അടിപിടി മൂത്തതോടെ ഹേമന്ത് തന്നെ ചംപയുടെ പേർ നിർദേശിച്ചു. മുഖ്യമന്ത്രിയെ ക്ഷണിക്കാതെ ഒളിച്ചുകളിച്ച ഗവർണർ പി.രാധാകൃഷ്ണൻ രാഷ്ട്രീയ കൂറുമാറ്റത്തിനു വഴിയൊരുക്കുകയാണെന്ന ആശങ്കൾക്കൊടുവിലാണ് സത്യപ്രതിഞ്ജയ്ക്ക് ക്ഷണിച്ചത്.

ഏറെ കോലാഹലങ്ങൾക്ക് ശേഷമാണ് ചംപയ് സോറൻ ജാർഖണ്ഡിലെന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. 67 കാരനായി ചംപയ് സോറൻ ഇൗസ്റ്റ് സിങ്ബും, വെസ്റ്റ് സിങ്ബും സൈറൈക്കല– കർസ ജില്ലകൾ ഉൾപ്പെടുന്ന ജാർഖണ്ഡിലെ കോൽഹാൻ മേഖലയിൽ നിന്നുള്ള ആറാമത്തെ മുഖ്യമന്ത്രിയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഹേമന്ത് സോറനെ ഇ.ഡി കസ്റ്റഡിയിലെടുത്തതോടെയാണ് ചംപയ് സോറന് മുഖ്യമന്ത്രിക്കസേരയിലേക്ക് വഴിതുറന്നത്. സോറൻ കുടുംബത്തിൽ അടിപിടി മൂത്തതോടെ ഹേമന്ത് തന്നെ ചംപയുടെ പേർ നിർദേശിച്ചു. മുഖ്യമന്ത്രിയെ ക്ഷണിക്കാതെ ഒളിച്ചുകളിച്ച ഗവർണർ പി.രാധാകൃഷ്ണൻ രാഷ്ട്രീയ കൂറുമാറ്റത്തിനു വഴിയൊരുക്കുകയാണെന്ന ആശങ്കൾക്കൊടുവിലാണ് സത്യപ്രതിഞ്ജയ്ക്ക് ക്ഷണിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏറെ കോലാഹലങ്ങൾക്ക് ശേഷമാണ് ചംപയ് സോറൻ ജാർഖണ്ഡിലെന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തത്. 67 കാരനായി ചംപയ് സോറൻ ഇൗസ്റ്റ് സിങ്ബും, വെസ്റ്റ് സിങ്ബും സൈറൈക്കല– കർസ ജില്ലകൾ ഉൾപ്പെടുന്ന ജാർഖണ്ഡിലെ കോൽഹാൻ മേഖലയിൽ നിന്നുള്ള ആറാമത്തെ മുഖ്യമന്ത്രിയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഹേമന്ത് സോറനെ ഇ.ഡി കസ്റ്റഡിയിലെടുത്തതോടെയാണ് ചംപയ് സോറന് മുഖ്യമന്ത്രിക്കസേരയിലേക്ക് വഴിതുറന്നത്. സോറൻ കുടുംബത്തിൽ അടിപിടി മൂത്തതോടെ ഹേമന്ത് തന്നെ ചംപയുടെ പേർ നിർദേശിച്ചു. മുഖ്യമന്ത്രിയെ ക്ഷണിക്കാതെ ഒളിച്ചുകളിച്ച ഗവർണർ പി.രാധാകൃഷ്ണൻ രാഷ്ട്രീയ കൂറുമാറ്റത്തിനു വഴിയൊരുക്കുകയാണെന്ന ആശങ്കൾക്കൊടുവിലാണ് സത്യപ്രതിഞ്ജയ്ക്ക് ക്ഷണിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാഷ്ട്രീയ അടിയൊഴുക്കുകൾക്കിടെ ചംപയ് സോറന്റെ നേതൃത്വത്തിലുള്ള ജെഎംഎം സർക്കാർ ഫെബ്രുവരി നാലിന് വിശ്വാസവോട്ട് തേടുകയാണ്. നിയമസഭ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഒരുമാസം മാത്രം അവശേഷിക്കെ ജാർഖണ്ഡ് നിയമസഭയിലെ ജെഎംഎം ആർജെഡി, കോൺഗ്രസ് സർക്കാർ വിശ്വാസം നേടുമെന്ന് തന്നെയാണ് പ്രതീക്ഷ. എംഎൽഎമാരെ ഹൈദരാബാദിലേക്ക് മാറ്റിയെങ്കിലും കാര്യമായ അടിയൊഴുക്കുകൾ ഉണ്ടാവില്ലെന്നു തന്നെയാണ് പ്രതീക്ഷ. സോറൻ കുടുംബത്തിലെ പോര് അനായാസം അതിജീവീക്കാൻ കഴിഞ്ഞതിന്റെ ആത്മവിശ്വാസം ഭരണകക്ഷിക്കുണ്ട്. ഹേമന്ത് രാജിവച്ച് ഭാര്യയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം വൻപ്രതിഷേധത്തിന് ഇടയാക്കിയതോടെയാണ് കുടുംബ ബന്ധമൊന്നും ഇല്ലാത്ത ചംപയ് സോറൻ അധികാരക്കസേരയിൽ എത്തിയത്. അടിയുറച്ച പാർട്ടി ഭക്തനും സാധാരണ കർഷകനുമെന്ന ലേബൽ ചംപയ്‌യുടെ വഴിക്ക് വേഗം കൂട്ടി.

ജാർഖണ്ഡ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം ചംപയ് സോറൻ. (Photo credit: X/ChampaiSoren)

ഏറെ കോലാഹലങ്ങൾക്ക് ശേഷമാണ് ചംപയ് സോറൻ ജാർഖണ്ഡിന്റെ പന്ത്രണ്ടാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 67 കാരനായ ചംപയ് സോറൻ ഇൗസ്റ്റ് സിങ്ബും വെസ്റ്റ് സിങ്ബും സൈറൈക്കല– കർസ ജില്ലകളും ഉൾപ്പെടുന്ന ജാർഖണ്ഡിലെ കോൽഹാൻ മേഖലയിൽ നിന്നുള്ള ആറാമത്തെ മുഖ്യമന്ത്രിയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഹേമന്ത് സോറനെ ഇഡി കസ്റ്റഡിയിലെടുത്തതോടെയാണ് ചംപയ് സോറന് മുഖ്യമന്ത്രിക്കസേരയിലേക്ക് വഴിതുറന്നത്. സോറൻ കുടുംബത്തിൽ അടിപിടി മൂത്തതോടെ ഹേമന്ത് തന്നെ ചംപയ്‌യുടെ പേർ നിർദേശിച്ചു. മുഖ്യമന്ത്രിയെ ക്ഷണിക്കാതെ ഒളിച്ചുകളിച്ച ഗവർണർ പി.രാധാകൃഷ്ണൻ രാഷ്ട്രീയ കൂറുമാറ്റത്തിനു വഴിയൊരുക്കുകയാണെന്ന ആശങ്കൾക്കൊടുവിലാണ് സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചത്.

ADVERTISEMENT

∙ തുണയായത് കുടുംബത്തിലെ കലഹം‌

ഭാര്യ കൽപനയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഹേമന്ത് സോറനു താൽപര്യമെങ്കിലും അവകാശവാദവുമായി ഇളയ സഹോദരൻ ബസന്ത് സോറൻ, അന്തരിച്ച മൂത്ത സഹോദരന്റെ ഭാര്യ സീത സോറൻ എന്നിവർ രംഗത്തുവന്നതോടെ എല്ലാം കലങ്ങിത്തെളിഞ്ഞ് ചംപയ്‌യിലെത്തി. ജാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) സ്ഥാപകനും ഹേമന്ത് സോറന്റെ പിതാവുമായ ഷിബു സോറൻ ബസന്തിനെ പിന്തുണച്ചു.

ഹേമന്ത് സോറൻ .(Photo Credit: X/Hemant Soren)

എംഎൽഎ പോലുമല്ലാത്ത ഭാര്യയെ മുഖ്യമന്ത്രിയാക്കുന്നതിൽ പാർട്ടിക്കുള്ളിലും അമർഷമുയർന്നു. ബസന്തിനെയോ സീതയെയോ മുഖ്യമന്ത്രിയാക്കാൻ വിമുഖതയുണ്ടായിരുന്ന സോറൻ, ഒടുവിൽ ചംപയ് സോറനെ തിരഞ്ഞെടുത്തു. 47 ഭരണമുന്നണി എംഎൽഎമാരുടെ ഒപ്പുകൾ ഹേമന്ത് സോറൻ വാങ്ങിയിരുന്നു. ചംപയ് സോറന്റെ പേര് അതിലെഴുതിച്ചേർത്താണ് ഗവർണർക്കു കൈമാറിയത്.

അറിയാത്ത കാര്യങ്ങൾ സമ്മതിപ്പിക്കാൻ ഏതുമാർഗവും ഇഡി പുറത്തെടുക്കും. അതിനെ ഞാൻ ഭയപ്പെടുന്നില്ല. കാരണം ഞാൻ ഷിബു സോറന്റെ മകനാണ്. 

ഹേമന്ത് സോറൻ

∙ ഹേമന്തിന്റെ വഴിയേ

ADVERTISEMENT

ഹേമന്ത് സോറൻ ആരംഭിച്ച ക്ഷേമ പദ്ധതികൾ മുന്നോട്ട് കൊണ്ടുപോകുമെന്നും സംസ്ഥാനത്തിന്റെ വികസനത്തിനു പ്രതിജ്ഞാബന്ധമാണെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷം ചംപയ് വ്യക്തമാക്കി. ആദിവാസികളുടെയും മറ്റുള്ളവരുടെയും സർവതോന്മുഖമായ വികസനത്തിനായി ജൽ, ജംഗിൽ, ജമീൻ (ജലം, വനം, ഭൂമി) എന്നതിനായുള്ള പോരാട്ടം തുടരുമെന്നും ചംപയ് വ്യക്തമാക്കി. സത്യപ്രതിജ്ഞയ്ക്ക് ശേഷം ബ്രിട്ടിഷുകാർക്കെതിരായി പോരാടി ജീവൻ ബലികഴിച്ച ബിർസമുണ്ടയ്ക്കും സിദോകൻഹോനയ്ക്കും ചംപയ് സോറൻ ആദരാജ്ഞലി അർപ്പിച്ചത് ജെഎംഎം രാഷ്ട്രീയത്തിന്റെ തുടർച്ചയായി ചിത്രീകരിക്കപ്പെടുന്നു. 

∙ ജാർഖണ്ഡിന്റെ കടുവ

സെറെക്കലെ –കർസർ ജില്ലയിലെ വിദൂരഗ്രാമത്തിലെ സാധാ കർഷകന്റെ മകനാണ് ചംപയ് സോറൻ. 1990 കളിൽ പ്രത്യേക സംസ്ഥാനം രൂപീകരിക്കുന്നതിനു വേണ്ടിയുള്ള ജെഎംഎം പോരാട്ടങ്ങൾക്ക് നൽകിയ കരുത്തുറ്റ സംഭാവനകളാണ് കർഷക പുത്രനെ മുഖ്യമന്ത്രി പദത്തിലേക്കെത്തിച്ചത്. സംസ്ഥാന രൂപീകരണ പോരാട്ടത്തിൽ ആദിവാസി മേഖലയിലെ ഗർജിക്കുന്ന ശബ്ദമായി മാറിയ ചംപയ് ‘ജാർഖണ്ഡിലെ കടുവ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ജാർഖണ്ഡ് ഗവർണർ സി.പി.രാധാകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മടങ്ങുന്ന ജെഎംഎം നേതാവ് ചംപയ് സോറൻ (മധ്യത്തിൽ) ( File Photo courtesy: PTI)

രണ്ടായിരത്തിൽ ബിഹാറിന്റെ തെക്കൻ പ്രദേശങ്ങൾ വിഭജിച്ചാണ് ജാർഖണ്ഡ് രൂപീകരിക്കുന്നത്. ജാർഖണ്ഡ് മുക്തിമോർച്ച തലവൻ ഷിബു സോറന്റെ വിശ്വസ്തനാണ് ചംപയ് സോറൻ. മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ഹേമന്ത് സോറൻ തന്നെയാണ് നിയമസഭാകക്ഷി നേതാവായി ചംപായ് സോറനെ തിരഞ്ഞെടുത്തത്. ജാർഖണ്ഡ് മുഖ്യമന്ത്രിയാവുന്ന ഏഴാമത്തെ വ്യക്തിയാണ് ചംപയ് സോറൻ. ഷിബു സോറനും ഹേമന്തിനും ശേഷം ജെഎംഎമ്മിൽ നിന്ന് ആപദവിയിലെത്തുന്ന മൂന്നാമത്തെയാൾ.

രാഹുൽ ഗാന്ധിക്കൊപ്പം ചംപയ് സോറൻ. (Photo Credit:X/ChampaiSoren)
ADVERTISEMENT

‘ഞാൻ എന്റെ പിതാവിനൊപ്പം (സിമൽ സോറൻ) കൃഷിയിടങ്ങളിൽ ജോലിചെയ്യാറുണ്ടായിരുന്നു. ഇപ്പോൾ വിധി എനിക്ക് മറ്റൊരു റോൾ വാഗ്ദാനം ചെയ്തു’. നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ചംപയ് സോറൻ ആദ്യമായി പറഞ്ഞത് ഇങ്ങനെയാണ്. ഒരു സർക്കാർ സ്കൂളിൽ നിന്ന് മെട്രിക്കുലേഷൻ നേടിയ അദ്ദേഹം ഏഴ് കുട്ടികളുടെ പിതാവാണ്. 1991ൽ ബിഹാറിലെ സറൈ കേസ സീറ്റിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ സ്വതന്ത്ര എംഎൽഎയായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ചംപയ് സോറന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. നാലു വർഷത്തിനു ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഎംഎം ടിക്കറ്റിൽ മത്സരിച്ച് ബിജെപിയുടെ പഞ്ചുടുഡുവിനെ പരാജയപ്പെടുത്തുകയും ചെയ്തു. 

വ്യാജരേഖ ചമച്ച് 2020– 22ൽ ആദിവാസി ഭൂമി തട്ടിയെടുത്ത കേസിലാണ് ഹേമന്ത് സോറന്റെ അറസ്റ്റെന്നാണ് ഇഡിയുടെ വാദം. മറ്റു രണ്ടു കേസുകൾ കൂടി ഇഡി അന്വേഷിക്കുന്നുണ്ട്.
1) 2021 ൽ റാഞ്ചിയിലെ അംഗാരയിൽ 0.88 ഏക്കർ ഖനിയുടെ പാട്ടക്കരാർ നേടി.
2) സ്വന്തം മണ്ഡലമായ ബർഹൈതിൽ അനധികൃത ഖനനത്തിൽ പങ്കാളിയായി. മുഖ്യമന്ത്രിയായിരിക്കെ ഖനനക്കരാർ നേടിയതിനു സോറനെ അയോഗ്യനാക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ ശുപാർശ ചെയ്തിരുന്നു.

സംസ്ഥാനത്ത് ആദ്യമായി നടന്ന രണ്ടായിരത്തിലെ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ അനന്ത്റാം ടുഡുവിനോടും പരാജയപ്പെട്ടു. 2005ൽ ബിജെപി സ്ഥാനാർഥിയെ 880 വോട്ടിന് തോൽപിച്ച് സീറ്റ് തിരിച്ചുപിടിച്ചു. തുടർന്ന് 2009, 14, 19, വർഷങ്ങളിലും ചംപയ് സോറൻ വിജയിച്ചു. 2010 മുതൽ 13 വരെ അർജുൻ മുണ്ടെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിൽ കാബിനറ്റ് മന്ത്രിയായിരുന്നു. 2019ൽ ഹേമന്ത് സോറൻ സംസ്ഥാനത്ത് തന്റെ രണ്ടാമത്തെ സർക്കാർ രൂപീകരിച്ചപ്പോൾ ചംപയ് സോറൻ ഭക്ഷ്യസിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയായി.

ഷിബു സോറൻ മകൻ ഹേമന്ത് സോറനൊപ്പം (Photo courtesy: PTI)

∙ ആരോപണം പാടെ അവഗണിച്ച് ഹേമന്ത്

റാഞ്ചിയിലെ ഭൂമിസംബന്ധമായ ക്രമക്കേടുകളിൽ സോറൻ പ്രധാന ​ഗുണഭോക്താവാണെന്നതിന്റെ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്ന് ഇഡി അവകാശപ്പെടുന്നു. റജിസ്ട്രാർ ഓഫിസുകളിൽ വ്യാജ രേഖകൾ ഉണ്ടാക്കി ബ്രോക്കർമാരുടെയും ബിസിനസുകാരുടെയും വൻ ശൃംഖല ഉണ്ടെന്നും ഇവർക്ക് ഹേമന്തുമായി ബന്ധമുണ്ടെന്നുമാണ് ഇഡിയുടെ ആരോപണം. എന്നാൽ ആരോപണങ്ങൾ പാടെ നിഷേധിച്ച ഹേമന്ത് തന്നോട് ബന്ധമില്ലാത്ത കാര്യങ്ങളാണ് ഇഡി  ആരോപിക്കുന്നതെന്നും അവകാശപ്പെടുന്നു,

ഇഡി അറസ്റ്റ് ചെയ്തു കൊണ്ടുപോകുമ്പോൾ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്ന ഹേമന്ത് സോറൻ. (Photo by AFP)

‘ഡൽഹിയിൽ റെയ്ഡ് നടത്തി ലക്ഷങ്ങൾ പിടിച്ചുവെന്നാണ് ഇഡി അവകാശപ്പെടുന്നത്. അവർ കണ്ടെടുത്തുവെന്നു പറയുന്ന പണം എന്റേതല്ല. ഇഡി തന്നെ പണം കൊണ്ടുവരുന്നു, അവർ തന്നെ പിടിച്ചെടുത്തതായി അവകാശപ്പെട്ട് കേന്ദ്രത്തിന്റെയും ബിജെപിയുടെയും രാഷ്ട്രീയ അജൻഡ നടപ്പാക്കുന്നു. ഒരു ദിവസം മുഴുൻ ചോദ്യം ചെയ്തിട്ടും തെളിവൊന്നും ഹാജരാക്കാൻ കഴിയാത്തവർ‍‍ കോടതി അടയ്ക്കുന്ന സമയത്ത് അറസ്റ്റ് ചെയ്തു. പിന്നീട് അഞ്ച് ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുകയാണ്. അറിയാത്ത കാര്യങ്ങൾ സമ്മതിപ്പിക്കാൻ ഏതുമാർ​ഗവും ഇഡി പുറത്തെടുക്കും. അതിനെ ഞാൻ ഭയപ്പെടുന്നില്ല. കാരണം ഞാൻ ഷിബു സോറന്റെ മകനാണ്. പോരാട്ടം എന്റെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്. എനിക്ക് ഭൂമിയുമായി ഒരു ബന്ധവുമില്ല. വ്യാജ പേപ്പറുകളുടെ അടിസ്ഥാനത്തിലാണ് എന്നെ കുടുക്കിയിരിക്കുന്നത്.’ ഹേമന്ത് പറഞ്ഞു. 

English Summary:

Champai Soren Eyes Victory in Upcoming Confidence Vote Amidst JMM's Internal Storms