മാനന്തവാടി നഗരത്തില്‍നിന്ന് മയക്കുവെടിവച്ച് പിടികൂടി ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ എത്തിച്ചപ്പോള്‍ ചരിഞ്ഞ തണ്ണീര്‍ക്കൊമ്പന്റെ ജഡം കര്‍ണാടക വനംവകുപ്പ് എന്തു ചെയ്തു? സംസ്കരിച്ചെന്നോ കത്തിച്ചുകളഞ്ഞെന്നോ പലരും കരുതുന്നുണ്ടാകും. എന്നാല്‍, ഒരു പകല്‍ മുഴുവന്‍ മാനന്തവാടി നഗരത്തെ ഭീതിയിലാഴ്ത്തിയ കൊമ്പന്‍ കഴിഞ്ഞദിവസം ബന്ദിപ്പൂര്‍ വനത്തിലെ കഴുകന്മാരുടെ ഫുഡ് മെനുവിലെ വിഭവമായി എന്നറിയുക! പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വനപാലകര്‍ തണ്ണീര്‍ക്കൊമ്പന്റെ ജഡം കഴുകന്മാര്‍ക്കു തീറ്റയായി നല്‍കുകയാണു ചെയ്തത്. ബന്ദിപ്പൂരിലെ കഴുകന്‍ റസ്റ്ററന്റില്‍ 3 ദിവസത്തിനുള്ളില്‍ കഴുകന്മാര്‍ക്കു തണ്ണീര്‍ക്കൊമ്പനെ തിന്നുതീര്‍ക്കാനാകും. പുതിയ മൃതദേഹങ്ങളെത്തിയാല്‍ വയനാട്ടില്‍നിന്നു പോലും കഴുകന്മാര്‍ ഇവിടെ പറന്നെത്തും. നൂറുകണക്കിനു കഴുകന്മാര്‍ ഒന്നിച്ചെത്തിയാല്‍ തണ്ണീര്‍ക്കൊമ്പന്റെ അസ്ഥികൂടം മാത്രം ബാക്കിയാകാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മതി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാനന്തവാടി നഗരത്തില്‍നിന്ന് മയക്കുവെടിവച്ച് പിടികൂടി ബന്ദിപ്പൂര്‍ വനത്തിനുള്ളില്‍ എത്തിച്ചപ്പോള്‍ ചരിഞ്ഞ തണ്ണീര്‍ക്കൊമ്പന്റെ ജഡം കര്‍ണാടക വനംവകുപ്പ് എന്തു ചെയ്തു? സംസ്കരിച്ചെന്നോ കത്തിച്ചുകളഞ്ഞെന്നോ പലരും കരുതുന്നുണ്ടാകും. എന്നാല്‍, ഒരു പകല്‍ മുഴുവന്‍ മാനന്തവാടി നഗരത്തെ ഭീതിയിലാഴ്ത്തിയ കൊമ്പന്‍ കഴിഞ്ഞദിവസം ബന്ദിപ്പൂര്‍ വനത്തിലെ കഴുകന്മാരുടെ ഫുഡ് മെനുവിലെ വിഭവമായി എന്നറിയുക! പോസ്റ്റ്മോർട്ടത്തിനു ശേഷം വനപാലകര്‍ തണ്ണീര്‍ക്കൊമ്പന്റെ ജഡം കഴുകന്മാര്‍ക്കു തീറ്റയായി നല്‍കുകയാണു ചെയ്തത്. ബന്ദിപ്പൂരിലെ ‘കഴുകന്‍ റസ്റ്ററന്റി’ല്‍ 3 ദിവസത്തിനുള്ളില്‍ കഴുകന്മാര്‍ക്കു തണ്ണീര്‍ക്കൊമ്പനെ തിന്നുതീര്‍ക്കാനാകും. പുതിയ മൃതദേഹങ്ങളെത്തിയാല്‍ വയനാട്ടില്‍നിന്നു പോലും കഴുകന്മാര്‍ ഇവിടെ പറന്നെത്തും. നൂറുകണക്കിനു കഴുകന്മാര്‍ ഒന്നിച്ചെത്തിയാല്‍ തണ്ണീര്‍ക്കൊമ്പന്റെ അസ്ഥികൂടം മാത്രം ബാക്കിയാകാന്‍ വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മതി. 

∙ കര്‍ണാടകയില്‍നിന്ന് തണ്ണീരിന് എയര്‍ഗണ്‍ വെടി 

ADVERTISEMENT

വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരുടെ സംരക്ഷണത്തിനുള്ളതാണു ‘കഴുകന്‍ റസ്റ്ററന്റ്’ പദ്ധതി. വന്യജീവികളുടെ മൃതദേഹം കഴുകന്മാരുടെ ആവാസകേന്ദ്രങ്ങളിലെത്തിച്ചു നല്‍കുന്നതു വഴി അവയ്ക്കു വിഷരഹിതമായ ഭക്ഷണം ഉറപ്പാക്കുകയാണു ലക്ഷ്യം. ഡെക്ലോഫനാക് പൊലുള്ള വെറ്ററിനറി മരുന്നുകള്‍ ഉപയോഗിച്ച കന്നുകാലികളുടെ ജഡങ്ങള്‍ ഭക്ഷിക്കുന്നതു കഴുകന്മാര്‍ക്കു ഭീഷണിയാണെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് റസ്റ്ററന്റുകള്‍ക്കു തുടക്കമിട്ടത്. വാഹനമിടിച്ചും വൈദ്യുതാഘാതമേറ്റും തുരത്തല്‍ ദൗത്യത്തിനിടെയും കാട്ടാനയും മാനുമടക്കമുള്ള വന്യജീവികള്‍ ചാകുമ്പോള്‍ കത്തിച്ചുകളയാതെ ശരീരാവശിഷ്ടങ്ങള്‍ കഴുകന്മാര്‍ക്ക് എത്തിച്ചു നല്‍കുകയാണു പതിവ്. 

തണ്ണീര്‍ക്കൊമ്പനെ വനംവകുപ്പിന്റെ ലോറിയിലേക്ക് കയറ്റുന്നു. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

മാരകരോഗമോ പകര്‍ച്ചവ്യാധിയോ മൂലം ചാകുന്ന വന്യജീവികളെ കേരള വനംവകുപ്പ് കഴുകനു തീറ്റയായി നല്‍കാറില്ല. തണ്ണീര്‍ക്കൊമ്പന് ശ്വാസകോശത്തിലെ അണുബാധയും ക്ഷയവും അടക്കം ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. എന്നിട്ടും കഴുകന്മാര്‍ക്കു തീറ്റയായി ജഡം നല്‍കാന്‍ കര്‍ണാടക വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു. തണ്ണീര്‍ക്കൊമ്പന്റെ ജഡത്തില്‍ ഒട്ടേറെ പെല്ലറ്റുകള്‍ കണ്ടെത്തിയതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനവാസകേന്ദ്രങ്ങളിലെത്തിയപ്പോള്‍ തുരത്തുന്നതിനായി എയര്‍ഗണ്ണോ മറ്റോ ഉപയോഗിച്ചിരിക്കാമെന്നതിന്റെ ലക്ഷണമാണിതെന്നാണു നിഗമനം. ഇടതുതുടയിലെ മുറിവും മുഴയും പെല്ലറ്റ് തറച്ചതില്‍നിന്നുണ്ടായതാണോ എന്ന സംശയവും ഉദ്യോഗസ്ഥര്‍ക്കുണ്ട്.

മാനന്തവാടി ടൗണിലിറങ്ങി ട്രഷറിക്കും പൊലീസ് സ്റ്റേഷനും കോടതിക്കും മുന്‍പിലൂടെ റേഡിയോ കോളര്‍ ഒക്കെ ഇട്ട് കുട്ടപ്പനായി നടന്നതൊഴിച്ചാല്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പോലും തണ്ണീര്‍ക്കൊമ്പന്‍ ഉപദ്രവിച്ചില്ല. വാഹനങ്ങള്‍ തട്ടിമറിച്ചിട്ടില്ല. വഴിയാത്രക്കാരെ ഉപദ്രവിച്ചില്ല.

∙ തണ്ണീര്‍ നഗരത്തിലേക്കു കടന്നത് കൂട്ടുകാര്‍ക്കൊപ്പം!

കര്‍ണാടകയിലെ തോട്ടങ്ങളില്‍ സ്ഥിരം ശല്യമായപ്പോള്‍ തണ്ണീര്‍ക്കൊമ്പനു നേരെ നാട്ടുകാര്‍ തിരിഞ്ഞിരുന്നു. വനപാലകര്‍ എത്തുംമുന്‍പുതന്നെ എയര്‍ഗണ്ണും പടക്കവും ഉപയോഗിച്ചാണ് അവിടെ ആനതുരത്തല്‍. ഇത്തരത്തില്‍ തണ്ണീര്‍ക്കൊമ്പനു കാര്യമായി പരുക്കേറ്റിരുന്നു. ഏറെക്കാലം ജനവാസകേന്ദ്രത്തില്‍ത്തന്നെ കഴിഞ്ഞ ആനയായതിനാല്‍ കാടിനുള്ളില്‍ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ അധികകാലം കഴിയാന്‍ തണ്ണീര്‍ക്കൊമ്പനാകില്ലെന്നും വനപാലകര്‍ പറയുന്നു. അതാണ് കര്‍ണാടകയില്‍നിന്നു കാടുകയറ്റി ആഴ്ചകള്‍ക്കുള്ളില്‍ കൊമ്പന്‍ വയനാട്ടിലെ ജനവാസകേന്ദ്രത്തിലെത്തിയത്. ടൗണിലെത്തുന്നതിന്റെ തലേന്നു രാത്രി 10നു തന്നെ മാനന്തവാടി നഗരസഭാപരിധിയിലെ ചിറക്കരയില്‍ തണ്ണീര്‍ക്കൊമ്പന്‍ നില്‍ക്കുന്നതായി വനംവകുപ്പിനു വിവരം ലഭിച്ചിരുന്നു. മറ്റു 2 കാട്ടാനകള്‍ക്കൊപ്പമായിരുന്നു റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്‍ക്കൊമ്പന്റെ നഗരത്തിലേക്കുള്ള വരവ്. 

തണ്ണീര്‍ക്കൊമ്പൻ. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ
ADVERTISEMENT

മാനന്തവാടി നഗരസഭയിലെ കണിയാരം, പാലാക്കുളി വഴി ചൂട്ടക്കടവിലെത്തുന്നതുവരെ തണ്ണീര്‍ക്കൊമ്പനെ ഉദ്യോഗസ്ഥര്‍ പിന്തുടര്‍ന്നതാണ്. എന്നാല്‍, പുലര്‍ച്ചെ അഞ്ചോടെ ‍ മൂടല്‍മഞ്ഞിലൊളിച്ച തണ്ണീര്‍ക്കൊമ്പന്‍ നിരീക്ഷണവലയത്തിനു പുറത്തായി. തൃശിലേരിയില്‍നിന്ന് 5 ഉദ്യോഗസ്ഥര്‍ ജീപ്പില്‍ എത്തി തിരച്ചില്‍ സംഘത്തോടൊപ്പം ചേര്‍ന്നെങ്കിലും തണ്ണീര്‍ക്കൊമ്പന്‍  പുഴനീന്തിക്കടന്ന് 7.30 ഓടെ മാനന്തവാടി നഗരമധ്യത്തിലേക്കെത്തുകയായിരുന്നു. സഞ്ചാരപഥം കൂടുതല്‍ ജാഗ്രതയോടെ നിരീക്ഷിച്ചും വേണ്ടത്ര സന്നാഹങ്ങളൊരുക്കിയും നേരത്തേ തന്നെ തണ്ണീര്‍ക്കൊമ്പനെ തുരത്താനായിരുന്നെങ്കില്‍ നഗരത്തിലിറങ്ങലും മയക്കുവെടിവയ്ക്കലുമെല്ലാം ഒഴിവാക്കാമായിരുന്നുവെന്നു വിമര്‍ശനമുയരുന്നുണ്ട്.

ചിത്രം: പിടിഐ

∙ കൊമ്പന് തണ്ണീര്‍ കൊടുത്തോ?

ജനവാസകേന്ദ്രങ്ങളില്‍ ശല്യമുണ്ടാക്കുന്ന കാട്ടാനകളെ മയക്കുവെടി വയ്ക്കുന്നതിനു കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഇവയില്‍ പലതും ലംഘിക്കപ്പെട്ടുവെന്നു കാണിച്ച് മൃഗസ്നേഹികള്‍ ഇതിനോടകം തന്നെ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിനുള്‍പ്പെടെ കത്തെഴുതിയിട്ടുണ്ട്. തണ്ണീര്‍ക്കൊമ്പനു വെള്ളം കൊടുത്തില്ലെന്നാണു പ്രധാന ആരോപണം. എന്നാല്‍, ഇതു തെറ്റാണെന്നും ലോറിയില്‍ കയറ്റുന്നതിനു മുന്‍പു 35 ലീറ്റര്‍ കന്നാസില്‍ പലതവണയായി വെള്ളം നല്‍കിയിരുന്നുവെന്നുമാണ് ദൗത്യത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്. മയക്കുവെടി വയ്ക്കാന്‍ തിരഞ്ഞെടുത്ത സമയത്തെക്കുറിച്ചാണു മറ്റൊരു വിമര്‍ശനം. പുലര്‍ച്ചെയാണു വെടിവയ്ക്കാന്‍ ഉചിതമെങ്കിലും തണ്ണീര്‍ക്കൊമ്പന് ആദ്യ വെടിയേറ്റപ്പോഴേക്കും സമയം വൈകിട്ട് 5.30 കഴിഞ്ഞിരുന്നു. മയക്കുവെടിക്ക് ഉത്തരവിറങ്ങാന്‍ വൈകിയതും മയക്കുവെടി വയ്ക്കാന്‍ ഉചിതമായ സ്ഥലത്തേക്കു കൊമ്പനെയെത്തിക്കാന്‍ സമയമെടുത്തതുമാണു വനംവകുപ്പ് ഈ ആരോപണത്തിനു നല്‍കുന്ന മറുപടി.

തണ്ണീര്‍ക്കൊമ്പനെ വനംവകുപ്പിന്റെ ലോറിയിൽ കൊണ്ടുപോകുന്നു. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

∙ തണ്ണീരിന്റെ കൂട്ടുകാര്‍ പിന്നാലെ കാടിറങ്ങുമോ? 

ADVERTISEMENT

ഒരു കൊമ്പനും ഒരു മോഴയാനയ്ക്കുമൊപ്പം റേഡിയോ കോളര്‍ ഘടിപ്പിച്ച തണ്ണീര്‍ക്കൊമ്പന്‍ നാട്ടിലേക്കിറങ്ങിയത് ഫെബ്രുവരി 1നാണ് വനംവകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടത്. രാത്രി 11നു കാട്ടാനകള്‍ തവി‍ഞ്ഞാല്‍ പഞ്ചായത്തിലെ ഗോദാവരിയിലെക്കെത്തി. ഇവിടെ വച്ച് തണ്ണീരിന്റെ കൂട്ടാളികളെ വനപാലകര്‍ തുരത്തി. തണ്ണീരിന്റെ പുറത്ത് റേഡിയോ കോളര്‍ കണ്ട ഉദ്യോഗസ്ഥര്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനു വിവരം നല്‍കുകയും ചെയ്തു. 11.30 മുതല്‍ വെള്ളി നേരം പുലരുംവരെ ബേഗൂര്‍ റെയ്ഞ്ചിലെ 7 ഉദ്യോഗസ്ഥര്‍ കിണഞ്ഞു പരിശ്രമിച്ചെങ്കിലും കൊമ്പനെ കാട്ടിലേക്കു തുരത്താനായില്ല. കൊമ്പന്റെ കൂട്ടുകാര്‍ ഇനിയും കാടിറങ്ങാനിടയുണ്ടെന്ന സംശയം വനംവകുപ്പിനുണ്ട്. ജനവാസകേന്ദ്രത്തിലെത്തിയാല്‍ തിരികെ കാടുകയറ്റാന്‍ പട്രോളിങ് ടീം സജീവമാണ്. 

∙ തണ്ണീര്‍ക്കൊമ്പന് മരണം, അരിക്കൊമ്പന് നല്ലനടപ്പ് 

സമീപകാലത്ത് അരിക്കൊമ്പനു പിന്നാലെ കേരളം ചര്‍ച്ചയാക്കിയ മറ്റൊരു കാട്ടുകൊമ്പനായി മാറിയിരുന്നു, തണ്ണീര്‍ക്കൊമ്പന്‍. കാട്ടുകൊമ്പന്മാരെന്നതു മാത്രമാണ് രണ്ടുപേര്‍ക്കുമിടയിലെ സാമ്യം. സ്വഭാവത്തിലും പ്രകൃതത്തിലുമെല്ലാം ഏറെ വ്യത്യസ്തര്‍. ഇടുക്കി ചിന്നക്കനാലിലെ അരിക്കൊമ്പന്‍ ജനങ്ങള്‍ക്കുണ്ടാക്കിയ ശല്യം ചെറുതല്ല. കാട്ടിലാക്കിയ ശേഷം തമിഴ്നാട് വനമേഖലയില്‍നിന്നു കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പന്‍ 3 പേരെ എടുത്തെറിയുകയാണു ചെയ്തത്. ഇതില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. എന്നാല്‍, മാനന്തവാടി ടൗണിലിറങ്ങി ട്രഷറിക്കും പൊലീസ് സ്റ്റേഷനും കോടതിക്കും മുന്‍പിലൂടെ റേഡിയോ കോളര്‍ ഒക്കെ ഇട്ട് കുട്ടപ്പനായി നടന്നതൊഴിച്ചാല്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പോലും തണ്ണീര്‍ക്കൊമ്പന്‍ ഉപദ്രവിച്ചില്ല. വാഹനങ്ങള്‍ തട്ടിമറിച്ചിട്ടില്ല. വഴിയാത്രക്കാരെ ഉപദ്രവിച്ചില്ല. 

തണ്ണീര്‍ക്കൊമ്പനെ വനംവകുപ്പിന്റെ ലോറിയിൽ കൊണ്ടുപോകുന്നു. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

ഒറ്റ നടപ്പിനു സുഖമായി തിന്നുതീര്‍ക്കാവുന്നത്ര വാഴകളുണ്ടായിട്ടും ഒരു രസത്തിനു വേണ്ടി തണ്ണീര്‍ക്കൊമ്പന്‍ വാഴകള്‍ നശിപ്പിച്ചുമില്ല. തോട്ടത്തിലൂടെ വനംവകുപ്പ് പടക്കം പൊട്ടിച്ച് ഓടിച്ചപ്പോള്‍ മാത്രമാണു കൂടുതല്‍ വാഴകള്‍ ഒടിഞ്ഞത്. എന്നാല്‍, വന്യജീവിയായതിനാല്‍ ഏതുനിമിഷവും എത്ര ശാന്തപ്രകൃതനും അക്രമകാരിയുമാകാമെന്നതു വേറെ കാര്യം. വന്യജീവികളുടെ സ്വഭാവം എങ്ങനെ പോകുമെന്ന് ആര്‍ക്കും എളുപ്പം പ്രവചിക്കാനുമാകില്ല.  പോകുന്ന പോക്കില്‍ ഒരാളെ തുമ്പിക്കൈകൊണ്ടു വെറുതെയൊന്നു തട്ടിയാല്‍ മാത്രം മതിയാകും വിലയേറിയ മനുഷ്യജീവന്‍ പോകാന്‍. അതുകൊണ്ടുതന്നെയാണ് തണ്ണീര്‍ക്കൊമ്പനെ എത്രയുംവേഗം മയക്കുവെടി വച്ച് പിടികൂടാന്‍ തീരുമാനമായതും. 

വന്യജീവികളുടെ സ്വഭാവം എങ്ങനെ പോകുമെന്ന് ആര്‍ക്കും എളുപ്പം പ്രവചിക്കാനുമാകില്ല.  പോകുന്ന പോക്കില്‍ ഒരാളെ തുമ്പിക്കൈകൊണ്ടു വെറുതെയൊന്നു തട്ടിയാല്‍ മാത്രം മതിയാകും വിലയേറിയ മനുഷ്യജീവന്‍ പോകാന്‍...

ഏകദേശം 30 ആണ് അരിക്കൊമ്പന്റെ പ്രായം. തണ്ണീര്‍ക്കൊമ്പന്‍ ഇളയതാണ്. 25 വയസ്സുണ്ടാകും. തണ്ണീരിന്റെ ജനനം കര്‍ണാടകയിലെ ഹസന്‍ ജില്ലയിലെ ബേലൂര്‍ വനത്തിനുള്ളിലാണ്. വലുതായപ്പോഴാണ് ഹസനിലെ കാപ്പിത്തോട്ടങ്ങളില്‍ സ്ഥിരവാസമാക്കിയത്. എന്നാല്‍, ഒരു വയസ്സുള്ളപ്പോള്‍ മുതല്‍ അരിക്കൊമ്പനെ അമ്മയ്ക്കൊപ്പം ചിന്നക്കനാലില്‍ തങ്ങള്‍ കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. കാടുകയറ്റുന്നതിനു മുന്‍പുള്ള 5 വര്‍ഷത്തോളം അരിക്കൊമ്പന്‍ ചിന്നക്കനാലില്‍ വലിയ ശല്യമാണുണ്ടാക്കിയത്. അരി തിന്നാനായി റേഷന്‍ കടകളും വീടുകളും തകര്‍ത്തു. 7 പേരെ അരിക്കൊമ്പന്‍ കൊല്ലുകയും ചെയ്തുവെന്നാണു കണക്ക്. വനംവകുപ്പ് ഹൈക്കോടതിയില്‍ സമര്‍പ്പിക്കാന്‍ നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് 18 വര്‍ഷത്തിനിടെ അരിക്കൊമ്പന്‍ 180 കെട്ടിടങ്ങളാണു തകര്‍ത്തത്. 

തണ്ണീര്‍ക്കൊമ്പൻ. ചിത്രം: ജിതിൻ ജോയൽ ഹാരിം ∙ മനോരമ

എന്നാല്‍, തണ്ണീരിന് അത്തരം 'ക്രിമിനല്‍ പശ്ചാത്തല'മൊന്നുമില്ല. കാപ്പിത്തോട്ടങ്ങളിലെ പൈപ്പ് പൊട്ടിക്കുന്നതുപോലുള്ള ചില്ലറ അക്രമങ്ങളേ തണ്ണീര്‍ ചെയ്തിട്ടുള്ളൂ. അരിക്കൊമ്പന്‍ ദൗത്യം 3 ദിവസം നീണ്ടുനിന്നു. 80 ലക്ഷം രൂപയും ചെലവായി. എന്നാല്‍, വനംവകുപ്പ് ഒരു ദിവസംകൊണ്ടുതന്നെ തണ്ണീരിനെ പിടിച്ചുകെട്ടി. പണവും കുറച്ചേ ചെലവായിക്കാണുവെന്നു കരുതാം. മനുഷ്യജീവനു വരെ ഭീഷണിയായിരുന്ന അരിക്കൊമ്പന്‍ ഇപ്പോള്‍ തമിഴ്നാട്ടിലെ കോതയാര്‍ ഡാമിനടുത്ത് കാട്ടിനുള്ളില്‍ നല്ലനടപ്പാണ്. അരിക്കു പകരം കാട്ടിനുള്ളിലെ സ്വാഭാവിക തീറ്റ തിന്നുശീലിച്ചുതുടങ്ങിയതായി തമിഴ്നാട് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍, താരതമ്യേന നിരപരാധിയായ തണ്ണീര്‍ക്കൊമ്പനോ... ബന്ദിപ്പൂരിലെ കഴുകന്മാര്‍ക്കു തീറ്റയായി മാറി! 

English Summary:

Controversial Death of a Problematic Elephant: Tannirkomban Fed to Vultures