വേരു മുതൽ ചില്ല വരെ പണം കായ്ക്കുന്ന മരം. കാർഷിക മേഖലയ്ക്ക് 1698 കോടി രൂപ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ആ മരം വളർത്താനുമുണ്ട് പദ്ധതി. സംസ്ഥാനത്ത് ചന്ദനക്കൃഷി വളർത്താൻ സർക്കാർ സഹായിക്കുമെന്നും ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നുമാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലനിൽക്കുന്ന മരസംരക്ഷണ നിയമപ്രകാരം സ്വകാര്യ ഭൂമിയിൽ ചന്ദനം കൃഷി ചെയ്യാമെങ്കിലും വെട്ടാനും വിൽക്കാനുമുള്ള അധികാരം വനംവകുപ്പിനാണ്. ചന്ദനം വിറ്റുകിട്ടുന്നതിന്റെ ഒരു വിഹിതമാണ് ഉടമയ്ക്ക് ലഭിക്കുക. ഇനി മുതൽ 50 ശതമാനം ആദ്യംതന്നെ നൽകാന്‍ പ്രത്യേകം റിവോൾവിങ് ഫണ്ട് രൂപീകരിക്കുമെന്നും മന്ത്രി പറയുന്നു. സംസ്ഥാനത്ത് കൂടുതൽ വനംഡിപ്പോകളിൽ ചന്ദനം ശേഖരിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. ചന്ദനം തൊട്ടാൽ പൊള്ളുന്ന വിലയുള്ള മരമെന്നതു ശരിതന്നെ. പക്ഷേ, ചന്ദനക്കൃഷി വ്യാപിപ്പിക്കുക എന്നത് പ്രായോഗികമാണോ? ആണെന്നും അല്ലെന്നും വാദങ്ങൾ ഉയരുന്നുണ്ട്. മറയൂർ ചന്ദനത്തെ പറിച്ചു നടാനാകുമോ? ഇതുമായി ബന്ധപ്പെട്ട നിയമം ഭേഗദതി ചെയ്താൽ ആർക്കാണ് പ്രയോജനം?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വേരു മുതൽ ചില്ല വരെ പണം കായ്ക്കുന്ന മരം. കാർഷിക മേഖലയ്ക്ക് 1698 കോടി രൂപ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റിൽ ആ മരം വളർത്താനുമുണ്ട് പദ്ധതി. സംസ്ഥാനത്ത് ചന്ദനക്കൃഷി വളർത്താൻ സർക്കാർ സഹായിക്കുമെന്നും ചന്ദനവുമായി ബന്ധപ്പെട്ട നിയമങ്ങളിലും ചട്ടങ്ങളിലും കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുമെന്നുമാണ് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് നിലനിൽക്കുന്ന മരസംരക്ഷണ നിയമപ്രകാരം സ്വകാര്യ ഭൂമിയിൽ ചന്ദനം കൃഷി ചെയ്യാമെങ്കിലും വെട്ടാനും വിൽക്കാനുമുള്ള അധികാരം വനംവകുപ്പിനാണ്.

ചന്ദനം വിറ്റുകിട്ടുന്നതിന്റെ ഒരു വിഹിതമാണ് ഉടമയ്ക്ക് ലഭിക്കുക. ഇനി മുതൽ 50 ശതമാനം ആദ്യംതന്നെ നൽകാന്‍ പ്രത്യേകം റിവോൾവിങ് ഫണ്ട് രൂപീകരിക്കുമെന്നും മന്ത്രി പറയുന്നു. സംസ്ഥാനത്ത് കൂടുതൽ വനംഡിപ്പോകളിൽ ചന്ദനം ശേഖരിക്കുമെന്നും പ്രഖ്യാപനത്തിലുണ്ട്. ചന്ദനം തൊട്ടാൽ പൊള്ളുന്ന വിലയുള്ള മരമെന്നതു ശരിതന്നെ. പക്ഷേ, ചന്ദനക്കൃഷി വ്യാപിപ്പിക്കുക എന്നത് പ്രായോഗികമാണോ? ആണെന്നും അല്ലെന്നും വാദങ്ങൾ ഉയരുന്നുണ്ട്. മറയൂർ ചന്ദനത്തെ പറിച്ചു നടാനാകുമോ? ഇതുമായി ബന്ധപ്പെട്ട നിയമം ഭേഗദതി ചെയ്താൽ ആർക്കാണ് പ്രയോജനം?

ചന്ദന മരച്ചീളുകൾ. (ചിത്രം: മനോരമ)
ADVERTISEMENT

∙ ഉപയോഗമില്ലാത്ത ഒന്നുമില്ല

60 വർഷം പഴക്കമുള്ള ഒരു ചന്ദനമരത്തിന് 200 കിലോ ഭാരം വരും. കിലോയ്ക്ക് 20,000 രൂപ വച്ച് കണക്കാക്കിയാൽ വില 40 ലക്ഷം! തീർന്നില്ല, ഇല ഒഴികെ ചന്ദനമരത്തിന്റെ എല്ലാ ഭാഗങ്ങളും വിൽപനയോഗ്യമാണ്. ഓരോ തവണയും വില കൂടുന്നതാണ് ചരിത്രം. ഈ വിലയെ തോൽപിക്കാൻ മറ്റൊരു മരം ലോകത്തുണ്ടോയെന്ന് സംശയം. പഴക്കവും കാതലിന്റെ പ്രത്യേകതയുമാണ് ചന്ദനത്തിന്റെ മേന്മ നിശ്ചയിക്കുന്നത്. 

ഇടുക്കി മറയൂർ ചന്ദനക്കാടുകളിൽ നിലംപതിക്കുന്നതും ഉണങ്ങിയതുമായ മരങ്ങൾ വേരോടെ മറയൂരിലെ ചന്ദന ഡിപ്പോയിൽ എത്തിക്കും. വേര്, തടി, ശിഖരം എന്നിങ്ങനെ വിഭജിച്ചു നമ്പറിടും. തൊലിയും വെള്ളയും ചെത്തിമാറ്റി ചന്ദനക്കാതൽ ഒരുക്കും. കാതലിന്റെ മേന്മയനുസരിച്ചാണ് ഓരോ ക്ലാസായി തിരിക്കുന്നത്.

 ചന്ദനത്തിന്റെ പൊടി ഉൾപ്പെടെ 15 ക്ലാസായി ഇനം തിരിച്ചിട്ടുണ്ട്. ഒന്നാമത്തെ ക്ലാസായ ‘വിലായത്ത് ബുദ്ധ’ ബുദ്ധൻ ധ്യാനത്തിലിരിക്കുന്ന ശിൽപം ചെയ്യാൻ ഉപയോഗിച്ചിരുന്നതാണ്. ഈ ക്ലാസിന് 5 കിലോയ്ക്കു മുകളിൽ ഭാരമുണ്ടാകും. ബ്രൗൺ നിറമാണ് ഇതിന്. വിലായത്ത് ബുദ്ധ മുതൽ സാപ്‌വുഡ് വിത്ത് ബാർക്ക് ചിപ്സ് വരെയാണ് 15 ക്ലാസുകൾ. കുറി തൊടാനായി കിട്ടുന്ന കളഭക്കട്ട യഥാർഥ ചന്ദനമല്ല. ചന്ദനമരത്തിന്റെ പാഴ്ത്തടി അരച്ചുണ്ടാക്കുന്ന കുഴമ്പാണിത്.

∙ എളുപ്പമല്ല പരിപാലനം

ADVERTISEMENT

ഇന്ത്യയിൽ ഒരു വർഷം 2000 ടൺ ചന്ദനം ആവശ്യമുണ്ടെങ്കിലും ഉൽപാദനം 100 ടണ്ണിൽ താഴെയാണെന്നാണ് കണക്ക്. അതുകൊണ്ടുതന്നെയാണ് ചന്ദനക്കൃഷിയിലൂടെ ഉൽപാദനം വർധിപ്പിക്കുന്നതിലേക്ക് സർക്കാർ നോട്ടമെറിയുന്നതും. ചന്ദനം നട്ടു നനച്ച് വലുതാക്കുന്നതിനും വിളവെടുക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങളുണ്ട്. 7-8 മാസം പ്രായമുള്ള, ഒരടിയെങ്കിലും പൊക്കമുള്ള തൈകൾ ആണ് നടേണ്ടത്. 6.5 മുതൽ 7.5 വരെ പിഎച്ച് ലെവലുള്ള മണ്ണാണ് ചന്ദനകൃഷിക്ക് അനുയോജ്യം. ഒന്നരയടി നീളം, വീതി, ആഴം എന്നിവയുള്ള കുഴികൾ 3 മീറ്റർ അകലത്തിലെടുത്തു വേണം തൈകൾ നടാൻ.

കേരള സർവകലാശാല കോളജ് ക്യാംപസിനുള്ളിൽ ഉണ്ടായിരുന്ന ചന്ദന മരം. (ഫയൽ ചിത്രം: മനോരമ)

ചന്ദനം ഒരു പരാദ സസ്യമായതു കൊണ്ടുതന്നെ ചുറ്റുവട്ടത്തുള്ള ചെടികളുടെ വേരിൽനിന്ന് മൂലകങ്ങൾ വലിച്ചെടുത്താണ് വളരുക. ഇടവിളയായി ശീമക്കൊന്ന, തുവരപ്പയർ, പപ്പായ, സപ്പോട്ട എന്നിവ കൃഷി ചെയ്താൽ ചന്ദനം ഭാഗികമായി വളരും. എങ്കിലും കൃഷിയുടെ ആദ്യ ഘട്ടത്തിൽ മിതമായ കളകളേ പാടുള്ളു. 15 വർഷമെത്തുമ്പോഴേയ്ക്കും കാതൽ രൂപം കൊള്ളും. എങ്കിലും ചന്ദനം പ്രായപൂർത്തിയായെന്ന് കണക്കാക്കാൻ കുറഞ്ഞത് 60 വർഷമെങ്കിലും വേണ്ടിവരുമെന്ന് കർഷകർ പറയുന്നു.

ചന്ദനമരം വീട്ടിൽ നട്ടുവളർത്തുന്നതിനു നിയമതടസ്സങ്ങളില്ല. വെട്ടിവിൽക്കാൻ പക്ഷേ, അധികാരമില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മുറിച്ചുവിൽക്കാം. ഗതാഗതച്ചെലവും ചന്ദനം ചെത്താനുള്ള തുകയും കഴിച്ചശേഷം ബാക്കി തുക ഉടമയ്ക്കു വനംവകുപ്പു തിരികെ നൽകും. ചന്ദന മരം മുറിച്ചുകടത്തിയാൽ മൂന്നു മുതൽ ഏഴു വർഷം വരെ തടവും 10,000 മുതൽ 25,000 രൂപ വരെ പിഴയുമാണ് ശിക്ഷ. കുറ്റം ആവർത്തിച്ചാൽ അഞ്ചു മുതൽ ഏഴു വർഷം വരെ തടവും ലഭിക്കാം.

യഥാർഥത്തിൽ ചന്ദനക്കൃഷി ഒരബദ്ധമാണ്. ആ ഭൂമി പിന്നെ ഒന്നിനും ഉപയോഗിക്കാനാവില്ല. മറ്റൊരു കൃഷിയും അവിടെ നടക്കില്ല

മറയൂരിലെ കർഷകൻ രാജൻ

∙ ഈ കൃഷി ആരെങ്കിലും ചെയ്യുന്നുണ്ടോ? 

ADVERTISEMENT

1986 ലാണ് ‘കേരള മരസംരക്ഷണ നിയമം’ നിലവിൽ വരുന്നത്. ഈ നിയമപ്രകാരം ചന്ദനം, തേക്ക്, രക്തചന്ദനം, ഇരുൾ, കമ്പകം, ചെമ്പകം, കരിമരുത്, ഉന്നം, ചീനി തുടങ്ങിയ മരങ്ങളെ സംരക്ഷിത മരങ്ങളുടെ പട്ടികയിൽപ്പെടുത്തി. സംരക്ഷിത വനമേഖലകളിൽനിന്നോ പരിസ്ഥിതി ദുർബല പ്രദേശങ്ങളിൽനിന്നോ ഇവ മുറിക്കണമെങ്കിൽ വനം വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. മരം മറ്റുള്ളവർക്ക് ഭീഷണിയാവുന്നു എന്ന ഘട്ടത്തിലോ അല്ലെങ്കിൽ മരത്തിന്റെ ‘മരണം’ സ്ഥിരീകരിക്കാവുന്ന ഘട്ടത്തിലോ മാത്രമേ മുറിക്കാൻ അനുമതിയുള്ളൂ. ഇതിന്റെ മാനദണ്ഡങ്ങൾ എന്തെന്നും നിയമത്തിൽ അക്കമിട്ട് പറയുന്നുണ്ട്. മുറിക്കാൻ അനുമതി വേണമെങ്കിലും രാജ്യത്ത് വർധിച്ചുവരുന്ന ചന്ദനത്തിന്റെ ആവശ്യകത കണക്കിലെടുത്ത് കൃഷി നിയമവിധേയമാക്കുകയും ചെയ്തിരുന്നു.

ചന്ദനത്തിന്റെ വിവിധ ക്ലാസുകളും പേരുകളും

ക്ലാസ് 1: വിലായത്ത് ബുദ്ധ 

ക്ലാസ് 2: ചിന്ന ബുദ്ധ് 

ക്ലാസ് 3: പഞ്ചം ചന്ദനം 

ക്ലാസ് 4: ഗോട്‌ല ചന്ദനം 

ക്ലാസ് 5: ഗാട്ട് ബഡിയ ചന്ദനം 

ക്ലാസ് 6: ബഗ്രദാദ് ചന്ദനം 

ക്ലാസ് 7: വേര് ഫസ്റ്റ് ക്ലാസ് (7 കിലോക്ക് മുകളിൽ) 

ക്ലാസ് 8: വേര് സെക്കൻഡ് ക്ലാസ് (2–7 കിലോ വരെ) 

ക്ലാസ് 9: വേര് തേർഡ് ക്ലാസ് (2 കിലോക്ക് താഴെ) 

ക്ലാസ് 10: ജയ്പൊഗൽ ചന്ദനം (പൊള്ളയായ ചന്ദനം) 

ക്ലാസ് 11: ചെരിയ 

ക്ലാസ് 12: മിക്സ്ഡ് ചിപ്സ് 

ക്ലാസ് 13: സോ ഡെസ്റ്റ് 

ക്ലാസ് 14: സാപ്‌വുഡ് ബില്ലെറ്റ്സ് 

ക്ലാസ് 15: സാപ്‌വുഡ് വിത്ത് ബാർക്ക് ചിപ്സ്

ചന്ദനകൃഷിയെ പ്രോൽസാഹിപ്പിക്കാൻ കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും ചട്ടങ്ങളിൽ ഇളവ് വരുത്തുമെന്നുമാണ് സർക്കാർ വാദം. പക്ഷേ, സർക്കാർ പറയുന്നതുപോലെ നിലവിൽ, സ്വകാര്യ ഭൂമിയിൽ ചന്ദനക്കൃഷി വ്യാപകമായി നടക്കുന്നുണ്ടോ? ഇല്ലെന്നാണ് മറയൂരിലെ കർഷകരുടെ ഉത്തരം. ‘‘ചന്ദനക്കൃഷി നിയമവിധേയമാണെങ്കിലും എന്റെ അറിവിൽ മറയൂരിൽ സ്വകാര്യ ഭൂമിയിൽ ചന്ദനക്കൃഷി ചെയ്യുന്നത് ഒരാൾ മാത്രമാണ്. 10 സെന്റ് സ്ഥലമോ മറ്റോ ഉണ്ട്. യഥാർഥത്തിൽ ഒരബദ്ധമാണത്. ആ ഭൂമി നിങ്ങൾക്ക് പിന്നെ ഒന്നിനും ഉപയോഗിക്കാനാവില്ല. മറ്റൊരു കൃഷിയും അവിടെ നടക്കില്ല.’’ മറയൂരിലെ കർഷകൻ രാജൻ പറയുന്നു.

മറയൂരിലെ ചന്ദനക്കാട് (ചിത്രം: മനോരമ)

ചന്ദനക്കൃഷിയിലേക്ക് കർഷകർ എടുത്തുചാടാത്തതിന്റെ കാരണം വനംവകുപ്പിന്റെയും റവന്യൂ വകുപ്പിന്റെയും കാർക്കശ്യമാണെന്നും വിമർശനമുയരുന്നുണ്ട്. ‘‘ആർപി പട്ടയം ഉള്ളവർക്കേ ചന്ദനം കൃഷി ചെയ്തതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാവൂ. ചന്ദനം വളർത്തി ആദായം കിട്ടാൻ കുറഞ്ഞത് 75 വർഷമെങ്കിലും എടുക്കും. അടുത്ത തലമുറയ്ക്ക് പ്രയോജനം കിട്ടും എന്നു കരുതാമെങ്കിലും നൂലാമാലകൾ വീണ്ടുമുണ്ട്. വനംവകുപ്പ് പരിശോധന വേഗം കഴിഞ്ഞാലും ഭൂമിയുടെയും മരത്തിന്റെയും അവകാശി ആരാണെന്ന് റവന്യൂ വകുപ്പ് തീർച്ചപ്പെടുത്താൻ വർഷങ്ങളെടുക്കും. എന്റെ ഒരു മരം കൊടുത്തിട്ട് 5 വർഷത്തിനു ശേഷമാണ് തുക കിട്ടിയത്. മറയൂരിലെ സാധാരണക്കാരന് ഈ നൂലാമാലകൾ നീങ്ങി ആയുസ്സ് കഴിഞ്ഞാലും പണം കിട്ടില്ല.’’ രാജൻ മറയൂർ പറയുന്നു.

∙ എന്തുകൊണ്ട് മറയൂർ?

മറയൂരിലുള്ളത് ലോകത്തെ ഏക സ്വാഭാവിക ചന്ദനമരമാണ്. നല്ല വെയിലും കൊടുംതണുപ്പും ചെളികലർന്ന വെളുത്ത മണ്ണും മലയ്ക്കപ്പുറത്തു പെയ്യുന്ന മഴയുമാണു മറയൂരിന്റെ പരിസ്ഥിതി. ഇവിടത്തെ ചന്ദനം മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് സാവധാനമാണ് വളരുന്നത്. അതിനാൽ തടിയുടെ വിളവ് കൂടും. ഇതാണ് മറയൂർ ചന്ദനത്തെ ലോക പ്രസിദ്ധമാക്കുന്നതും. മഴനിഴൽ പ്രദേശത്ത് വളരുന്നതുകൊണ്ടുതന്നെ മറയൂരിലെ ചന്ദനത്തിന് ഓയിൽ കൂടുതലാണ്. ഒപ്പം സുഗന്ധവും. മറ്റിടങ്ങളിൽ ചന്ദനം കൃഷി ചെയ്യുന്നുണ്ടെങ്കിലും മറയൂർ ചന്ദനം താരമായി തുടരുന്നതും ഗന്ധം മൂലമാണ്.

മറയൂരിലെ ഫോറസ്റ്റ് ഡിപ്പോയിൽ സൂക്ഷിച്ചിരിക്കുന്ന ചന്ദനത്തടികൾ. (ചിത്രം: മനോരമ)

ചന്ദനത്തിന്റെ വിൽപനയും കയറ്റുമതിയും വഴിയുള്ള സാമ്പത്തിക നേട്ടം സർക്കാർ ഉന്നം വയ്ക്കുന്നുണ്ടെങ്കിൽ, ‘മറയൂർ ചന്ദനം’ എന്ന ബ്രാൻഡ് തന്നെ വളർത്തേണ്ടി വരും. പക്ഷേ, മറയൂരിനെ സംബന്ധിച്ച് പിന്നെയും തടസ്സങ്ങളുണ്ട്. വൻതോതിൽ സ്വകാര്യഭൂമി കൈവശം വയ്ക്കുന്നവരല്ല മറയൂരിലെ കർഷകരിൽ ഏറിയ പങ്കും. ചന്ദനം നട്ടാൽ ആ ഭൂമി പിന്നീട് ഒന്നിനും ഉപയോഗ യോഗ്യമല്ലാതായി മാറുന്നതോടെ ഭൂമി വഴിയുള്ള ഉപജീവനമാർഗം അടയുകയാണ്. ‘‘റവന്യൂ വകുപ്പ് നിയമങ്ങളിൽ ഇളവ് വരുത്തിയാൽ കൈവശഭൂമികളിൽ ചന്ദനമരം നടാൻ പലരും തയാറായേക്കും. അടുത്ത തലമുറയ്ക്ക് പ്രയോജനപ്പെടുമെന്ന് കരുതാം. വനംവകുപ്പിന്റെയും ചട്ടങ്ങളിൽ ഇളവു വരാതെ സ്വകാര്യഭൂമി കൈവശമുള്ളവർ ഇതിലേക്ക് തിരിയില്ലെന്നാണ് അനുഭവം.’’ രാജൻ കൂട്ടിച്ചേർക്കുന്നു.

∙ എവിടെയും കൃഷി ചെയ്യാം, ഭൂമി പോകില്ല

മറയൂരാണ് ചന്ദനക്കൃഷിയുടെ കേന്ദ്രമെങ്കിലും സർക്കാരിന്റെ പ്രഖ്യാപനം, സംസ്ഥാനത്തുടനീളം ചന്ദനക്കൃഷി വ്യാപിക്കാൻ ഇടവരുത്തുമെന്ന് കരുതുന്നവരുമുണ്ട്. ‘‘മറയൂർ ചന്ദനം കേരളത്തിന്റെ അഭിമാനകരമായ ബ്രാൻഡ് ആണ്. ആ തൈകൾക്ക് അതിന്റേതായ പ്രത്യേകത ഉണ്ട്. കേരളത്തിൽ മറ്റിടങ്ങളിലും അത് കൃഷി ചെയ്യാം. വെള്ളം കെട്ടിനിൽക്കാത്ത ഏതു സ്ഥലവും ചന്ദനകൃഷിക്ക് അനുയോജ്യമാണ്. ആദായം കിട്ടാൻ കുറഞ്ഞത് 25 വർഷം മതിയെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.’’ മുൻ മറയൂർ ഡിഎഫ്ഒയും വന ശാസ്ത്രജ്ഞനുമായ ഡോ.എൻ.ഇന്ദുചൂഡൻ പറയുന്നു.

ചന്ദന മരം (ചിത്രം: മനോരമ)

ചന്ദനം കൃഷി ചെയ്യുന്ന ഭൂമിയിൽ മറ്റൊന്നും കൃഷി ചെയ്യാൻ സാധ്യമല്ല എന്ന വാദത്തെയും ഡോ.ഇന്ദുചൂഡൻ തള്ളുന്നുണ്ട്. ചന്ദനത്തിന് മണ്ണിൽനിന്ന് നേരിട്ട് പോഷകങ്ങൾ വലിച്ചെടുക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ ഇടവിളകൾ ഉണ്ടെങ്കിലേ ചന്ദനം കൃഷി ചെയ്യാനാവൂ. മറയൂരിൽ കാണുന്ന പല സസ്യങ്ങളും ഇതിന് അനുയോജ്യമാണ്. രണ്ടാമത്തെ തട്ടിലാണ് ചന്ദനം നടുക. നേരിട്ട് സൂര്യപ്രകാശം ഏൽക്കാനുള്ള കഴിവും ചന്ദനത്തിനില്ല. ‘‘ചന്ദനത്തിന്റെ ലഭ്യത കുറയുന്നു എന്നത് വാസ്തവമാണ്. അതുകൊണ്ടു തന്നെ ഉൽപാദനം വർധിക്കേണ്ടതുണ്ട്. കേരളത്തിന്റെ ബ്രാൻഡ് എന്ന നിലയിൽ പരമാവധി സ്ഥലങ്ങളില്‍ മറയൂർ ചന്ദനം കൃഷി ചെയ്യണം.’’ ഡോ.എൻ.ഇന്ദുചൂഡൻ വ്യക്തമാക്കുന്നു.

∙ നിസ്സാരമല്ല വിപണി

വാണിജ്യ ആവശ്യങ്ങൾ, കരകൗശല വസ്തുക്കളുടെ നിർമാണം, ആചാരാവശ്യങ്ങൾ, മരുന്ന്, സൗന്ദര്യവർധക വസ്തുക്കൾ എന്നിവയുടെ നിർമാണം എന്നിവയ്ക്കാണ് വൻതോതിൽ മറയൂർ ചന്ദനം വാങ്ങുന്നത്. കർണാടക സോപ്സ് ആൻഡ് ഡിറ്റർജന്റ് കമ്പനി, കേരളാ ഫാർമസ്യൂട്ടിക്കൽ (ഔഷധി), തൃശൂർ ഫാർമസ്യൂട്ടിക്കൽ കോർപറേഷൻ, ജയ്പുർ സിഎംടി ആർട്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ജയ്‌പുർ ക്ലൗഡ്, കേരള ഹാൻഡിക്രാഫ്റ്റ്സ് ഡവലപ്മെന്റ് കോർപറേഷൻ, തൃശൂർ ഔഷധി, കോട്ടക്കൽ ആര്യ വൈദ്യശാല, കർണാടക ഹാൻഡി ക്രാഫ്റ്റ്സ്, കൊച്ചിൻ ദേവസ്വം തുടങ്ങിയവ മറയൂർ ചന്ദനത്തിന്റെ സ്ഥിരം ഉപഭോക്താക്കളാണ്.

നമ്പറിട്ട് തരംതിരിച്ചു വച്ചിരിക്കുന്ന ചന്ദനത്തടികൾ. (ചിത്രം: മനോരമ)

വനംവകുപ്പ് ലേലം നടത്തിയാണ് ചന്ദനം വിൽക്കുന്നത്. 2015 മുതൽ ഓൺലൈൻ ആയാണ് ലേലം. ഇല ഒഴികെ ബാക്കിയെല്ലാം വിൽക്കാം. ചില്ലറ വിൽപനയ്ക്കു മറയൂർ ചന്ദനം സംസ്ഥാനത്തെ 7 ഡിപ്പോകളിലെത്തിക്കും. 50 ഗ്രാം മുതൽ ഒരു കിലോഗ്രാം വരെ തൂക്കമുള്ള ചന്ദനത്തടികളുടെ കഷ്ണങ്ങളാണ് വിൽക്കുക. ഇതും വെറുതെ വാങ്ങാൻ പറ്റില്ല. തിരിച്ചറിയൽ രേഖകൾ സമർപ്പിച്ചാൽ പരമാവധി ഒരു കിലോ ചന്ദനം വാങ്ങാൻ അനുമതി ലഭിക്കും. വിൽപനയ്ക്ക് കൂടുതൽ കലക്‌ഷൻ സെന്ററുകൾ സംസ്ഥാനത്തുടനീളം കൊണ്ടുവരുമെന്നാണ് സർക്കാരിന്റെ പ്രഖ്യാപനങ്ങളിലൊന്ന്. ഇത് അനധികൃത വിൽപനയ്ക്ക് ഒരു പരിധി വരെ തടയിടും എന്ന വാദവും ഉയരുന്നുണ്ട്.

English Summary:

Why did the Finance Minister in the Kerala Budget Propose to Promote Sandalwood Cultivation on Private Land?