പ്രവാസികളുടെ നെഞ്ചത്തടിച്ചു കൊണ്ടു വന്ന ഒരു പുതിയ നികുതി നിർദേശത്തിന്റെ ഞെട്ടലില്‍നിന്ന് പ്രവാസ ലോകം മുക്തമായിട്ടില്ല. ബഹ്റൈൻ പാർലമെന്റിന്റെ അധോസഭയിലെ ചില അംഗങ്ങളായിരുന്നു ജനുവരിയിൽ പുതിയ നികുതി നിർദേശം ഉയർത്തിയത്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്നായിരുന്നു നിർദേശം. ഇതിന്റെ കരടും പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ ബഹ്‌റൈൻ ശൂറ കൗൺസിൽ നിർദേശം തള്ളിയതോടെ തൽക്കാലത്തേക്കെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വസിക്കാം. അപ്പോഴും ഒരു ചോദ്യം ബാക്കി. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് അധിക നികുതി ചുമത്തണമെന്ന നിര്‍ദേശം എന്തുകൊണ്ടായിരിക്കാം വന്നത്? ഇനി ഒരിക്കലും അത്തരമൊരു നീക്കം ബഹ്റൈനിൽ വരില്ലെന്നു പറയാനാകുമോ? പ്രവാസികളുടെ മേൽ അധിക ഭാരമായേക്കുമായിരുന്ന നികുതി നിർദേശത്തെ എന്തുകൊണ്ടാണ് ശൂറ കൗൺസിൽ തള്ളിയത്? ഇതിനോടുള്ള സർക്കാർ നിലപാട് എന്തായിരുന്നു? വിശദമായി പരിശോധിക്കാം.

പ്രവാസികളുടെ നെഞ്ചത്തടിച്ചു കൊണ്ടു വന്ന ഒരു പുതിയ നികുതി നിർദേശത്തിന്റെ ഞെട്ടലില്‍നിന്ന് പ്രവാസ ലോകം മുക്തമായിട്ടില്ല. ബഹ്റൈൻ പാർലമെന്റിന്റെ അധോസഭയിലെ ചില അംഗങ്ങളായിരുന്നു ജനുവരിയിൽ പുതിയ നികുതി നിർദേശം ഉയർത്തിയത്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്നായിരുന്നു നിർദേശം. ഇതിന്റെ കരടും പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ ബഹ്‌റൈൻ ശൂറ കൗൺസിൽ നിർദേശം തള്ളിയതോടെ തൽക്കാലത്തേക്കെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വസിക്കാം. അപ്പോഴും ഒരു ചോദ്യം ബാക്കി. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് അധിക നികുതി ചുമത്തണമെന്ന നിര്‍ദേശം എന്തുകൊണ്ടായിരിക്കാം വന്നത്? ഇനി ഒരിക്കലും അത്തരമൊരു നീക്കം ബഹ്റൈനിൽ വരില്ലെന്നു പറയാനാകുമോ? പ്രവാസികളുടെ മേൽ അധിക ഭാരമായേക്കുമായിരുന്ന നികുതി നിർദേശത്തെ എന്തുകൊണ്ടാണ് ശൂറ കൗൺസിൽ തള്ളിയത്? ഇതിനോടുള്ള സർക്കാർ നിലപാട് എന്തായിരുന്നു? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികളുടെ നെഞ്ചത്തടിച്ചു കൊണ്ടു വന്ന ഒരു പുതിയ നികുതി നിർദേശത്തിന്റെ ഞെട്ടലില്‍നിന്ന് പ്രവാസ ലോകം മുക്തമായിട്ടില്ല. ബഹ്റൈൻ പാർലമെന്റിന്റെ അധോസഭയിലെ ചില അംഗങ്ങളായിരുന്നു ജനുവരിയിൽ പുതിയ നികുതി നിർദേശം ഉയർത്തിയത്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്നായിരുന്നു നിർദേശം. ഇതിന്റെ കരടും പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ ബഹ്‌റൈൻ ശൂറ കൗൺസിൽ നിർദേശം തള്ളിയതോടെ തൽക്കാലത്തേക്കെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വസിക്കാം. അപ്പോഴും ഒരു ചോദ്യം ബാക്കി. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് അധിക നികുതി ചുമത്തണമെന്ന നിര്‍ദേശം എന്തുകൊണ്ടായിരിക്കാം വന്നത്? ഇനി ഒരിക്കലും അത്തരമൊരു നീക്കം ബഹ്റൈനിൽ വരില്ലെന്നു പറയാനാകുമോ? പ്രവാസികളുടെ മേൽ അധിക ഭാരമായേക്കുമായിരുന്ന നികുതി നിർദേശത്തെ എന്തുകൊണ്ടാണ് ശൂറ കൗൺസിൽ തള്ളിയത്? ഇതിനോടുള്ള സർക്കാർ നിലപാട് എന്തായിരുന്നു? വിശദമായി പരിശോധിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രവാസികളുടെ നെഞ്ചത്തടിച്ചു കൊണ്ടു വന്ന ഒരു പുതിയ നികുതി നിർദേശത്തിന്റെ ഞെട്ടലില്‍നിന്ന് പ്രവാസ ലോകം മുക്തമായിട്ടില്ല. ബഹ്റൈൻ പാർലമെന്റിന്റെ അധോസഭയിലെ ചില അംഗങ്ങളായിരുന്നു ജനുവരിയിൽ പുതിയ നികുതി നിർദേശം ഉയർത്തിയത്. പ്രവാസികൾ നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് രണ്ടു ശതമാനം നികുതി ചുമത്തണമെന്നായിരുന്നു നിർദേശം. ഇതിന്റെ കരടും പാർലമെന്റിൽ അവതരിപ്പിച്ചു. എന്നാൽ ബഹ്‌റൈൻ ശൂറ കൗൺസിൽ നിർദേശം തള്ളിയതോടെ തൽക്കാലത്തേക്കെങ്കിലും മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് ആശ്വസിക്കാം. 

അപ്പോഴും ഒരു ചോദ്യം ബാക്കി. നാട്ടിലേക്ക് അയയ്ക്കുന്ന പണത്തിന് അധിക നികുതി ചുമത്തണമെന്ന നിര്‍ദേശം എന്തുകൊണ്ടായിരിക്കാം വന്നത്? ഇനി ഒരിക്കലും അത്തരമൊരു നീക്കം ബഹ്റൈനിൽ വരില്ലെന്നു പറയാനാകുമോ? പ്രവാസികളുടെ മേൽ അധിക ഭാരമായേക്കുമായിരുന്ന നികുതി നിർദേശത്തെ എന്തുകൊണ്ടാണ് ശൂറ കൗൺസിൽ തള്ളിയത്? ഇതിനോടുള്ള സർക്കാർ നിലപാട് എന്തായിരുന്നു? വിശദമായി പരിശോധിക്കാം. 

ADVERTISEMENT

∙ എന്തുകൊണ്ട് ആശങ്ക?

പുതിയ നികുതി നിർദേശത്തെക്കുറിച്ചുള്ള വാർത്ത മലയാളികൾ അടക്കമുള്ള പ്രവാസികൾ ആശങ്കയോടെ കേട്ടതിൽ അദ്ഭുതമില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ പല ഗൾഫ് രാജ്യങ്ങളിലും ഇത്തരത്തിൽ ഒട്ടേറെ നികുതികളാണു പുതുതായി ചുമത്തപ്പെട്ടത്. ബന്ധുക്കളെ കൊണ്ടുവരുന്നതടക്കമുള്ള പല കാര്യങ്ങളും സൗദി അറേബ്യ പോലെയുള്ള രാജ്യങ്ങളിൽ ചെലവേറിയതായി. വരുമാനത്തിന്റെ ഏറിയ പങ്കും ജോലിചെയ്യുന്ന നാട്ടിൽതന്നെ ചെലവഴിക്കാൻ പലരും നിർബന്ധിതരായി. 

ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയിൽനിന്നുള്ള കാഴ്ച (Photo by Fadhel Madan/iStock)

പുതിയ നികുതി നിർദേശം കൂടി നടപ്പിലായാൽ നാട്ടിലേക്ക് പണം അയയ്ക്കുന്നതിന്റെ അളവ് വീണ്ടും കുറയും. ഇത് പ്രവാസികളെ വ്യക്തിപരമായി മാത്രമല്ല ബാധിക്കുക, പ്രവാസി വരുമാനത്തെ വളരെയധികം ആശ്രയിക്കുന്ന കേരളത്തെയും ഗുരുതരമായി ബാധിക്കും. നാട്ടിലേക്കു പണം അയയ്ക്കുന്നതിനേക്കാൾ ജോലി ചെയ്യുന്ന രാജ്യത്തു തന്നെ അതു ചെലവഴിക്കാൻ പലരും തയാറാകും. നിലവിൽ തന്നെ ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള പണം വരവിൽ വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്.

∙ കോവിഡ് കൊണ്ടുപോയ കാശ്

ADVERTISEMENT

2020–21ൽ കോവിഡ് പ്രതിസന്ധിയെത്തുടർന്ന് ജോലി നഷ്ടപ്പെട്ട് കേരളത്തിലേക്കു തിരിച്ചെത്തിയത് 17 ലക്ഷം പ്രവാസികളാണ്. ഇതിൽ ഭൂരിപക്ഷവും ഗൾഫ് രാജ്യങ്ങൾ ഉൾപ്പെട്ട പടിഞ്ഞാറൻ ഏഷ്യയിൽനിന്നായിരുന്നു. ഈ തിരിച്ചുവരവ് കേരളത്തിലേക്കുള്ള പണവരവിലും പ്രതിഫലിച്ചു. 2020–21ൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തുവിട്ട റിപ്പോർട്ടിൽ, വിദേശത്തുനിന്ന് ഏറ്റവുമധികം പണം അയയ്ക്കുന്ന പ്രവാസികളുള്ള സംസ്ഥാനമെന്ന പദവി കേരളത്തിന് നഷ്ടപ്പെട്ടിരുന്നു. ഇന്ത്യയിലേക്ക് ആകെയെത്തിയ പണത്തിന്റെ 10.2% മാത്രമായിരുന്നു കേരളം നൽകിയത്. മഹാരാഷ്ട്രയ്ക്കു (35.2%) പിന്നിൽ രണ്ടാം സ്ഥാനത്താവുകയും ചെയ്തു. 

Show more

ആർബിഐയുടെ 2016–17ലെ റിപ്പോർട്ടിൽ പക്ഷേ, ഇന്ത്യയിലേക്ക് ഏറ്റവുമധികം പണമയയ്ക്കുന്ന സംസ്ഥാനങ്ങളിൽ 19 ശതമാനവുമായി കേരളത്തിലെ പ്രവാസികളായിരുന്നു മുന്നിൽ. 16.7 ശതമാനവുമായി മഹാരാഷ്ട്ര രണ്ടാം സ്ഥാനത്തും. അന്ന് യുഎഇയിൽനിന്നായിരുന്നു ഏറ്റവുമധികം പണമെത്തിയത്– 26.9%. രണ്ടാം സ്ഥാനത്ത് യുഎസും– 22.9%. എന്നാൽ 2020–21ലെ റിപ്പോർട്ടിൽ ഏറ്റവുമധികം പണം ഇന്ത്യയിലേക്ക് അയയ്ക്കുന്നതിൽ മുന്നിൽ യുഎസ് ആയി– 23.4%. യുഎഇയ്ക്കാകട്ടെ രണ്ടാം സ്ഥാനവും– 18%. പ്രവാസികൾ കേരളത്തിലേക്ക് അയയ്ക്കുന്ന പണത്തിൽ വൻ ഇടിവുണ്ടായതിന്റെ കൃത്യമായ ചിത്രം നൽകുന്നതായിരുന്നു ഈ റിപ്പോർട്ട്

∙ നികുതിനീക്കം എതിർക്കപ്പെട്ടത് എന്തുകൊണ്ട്?

ധനവിനിയോഗ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരാണ് പാർലമെന്റ് അംഗങ്ങൾ തയാറാക്കിയ നിർദേശം എന്നായിരുന്നു സർക്കാർ പാർലമെന്റിനെ അറിയിച്ചത്. ഇതുകൂടാതെ പ്രായോഗികമായി രാജ്യം നേരിട്ടേക്കാവുന്ന ധാരാളം പ്രയാസങ്ങളും സർക്കാർ ചൂണ്ടിക്കാട്ടി. ഇതിൽ ഏറ്റവും പ്രധാനം നാട്ടിലേക്കു പണമയയ്ക്കുന്നതിന് 2 ശതമാനം നികുതി ചുമത്തുന്നതോടെ ഉയർന്ന ശമ്പളക്കാരായ പലരും ബഹ്റൈൻ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയേക്കാമെന്ന ആശങ്കയായിരുന്നു. 

ബഹ്റൈന്‍ കറൻസി (Photo by eugenesergeev/iStock)
ADVERTISEMENT

നിലവിൽ പ്രവാസികൾക്ക് ഏറ്റവും മികച്ച സൗകര്യങ്ങളൊരുക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബഹ്റൈൻ ഇടം നേടിയിട്ടുണ്ട്. ഇന്റർനാഷൻസ് എന്ന സംഘടന അടുത്തിടെ നടത്തിയ പഠനത്തിൽ പറയുന്നത് പ്രവാസികൾക്ക് ഏറ്റവും മികച്ച സൗകര്യമൊരുക്കുന്ന രാജ്യങ്ങളിൽ ഒൻപതാം സ്ഥാനത്തുണ്ട് ബഹ്റൈൻ എന്നാണ്. ഈ സാഹചര്യത്തിൽ, നികുതി നീക്കത്തെ എതിർത്ത് ശൂറ കൗൺസിൽ അംഗം ബസ്സം അൽ-ബിൻ മുഹമ്മദ് പറഞ്ഞ കാര്യങ്ങളും പ്രസക്തമാണ്. 

ബഹ്റൈൻ ജനസംഖ്യയുടെ 47 ശതമാനം സ്വദേശികളും 53 ശതമാനം വിദേശികളുമാണ്. പ്രവാസികളുടെ ഈ വർധനയാണ് ഇത്തരം നികുതി നിർദേശം ഉയർന്നു വരാനുള്ള കാരണങ്ങളിലൊന്നായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

കരട് നിയമം ബഹ്റൈനിൽനിന്നുള്ള നിയമാനുസൃതമായ വിദേശ കൈമാറ്റങ്ങൾ കുറയ്ക്കുമെന്നാണ് അദ്ദേഹം പങ്കുവച്ച ഒരു പ്രധാന പ്രശ്നം. വിദേശത്തേക്ക് പണം അയയ്‌ക്കുന്നതിന് ബദൽ മാർഗങ്ങൾ ഉപയോഗിക്കാൻ വ്യക്തികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ഇത് കള്ളപ്പണം വെളുപ്പിക്കൽ, കരിഞ്ചന്ത അല്ലെങ്കിൽ ക്രിപ്‌റ്റോകറൻസികളുടെ ഉപയോഗം എന്നിവയിലേക്ക് നയിക്കും. വിദേശ നിക്ഷേപം ആകർഷിക്കുന്നതിലെ ബഹ്‌റൈന്റെ മത്സരശേഷിയെയും ഇതു ബാധിക്കും. ഇത് നിക്ഷേപത്തെ തടസ്സപ്പെടുത്തിയേക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

∙ ബഹ്റൈനിന്റെ ആശങ്കൾക്കു പിന്നിൽ?

ഗൾഫ് രാജ്യങ്ങളെ മാത്രമെടുത്താൻ പ്രവാസികൾക്കു മികച്ച സൗകര്യമൊരുക്കുന്നതിൽ ഒന്നാം സ്ഥാനത്താണു ബഹ്റൈൻ. 171 രാജ്യങ്ങളിൽ നിന്നുള്ള 12,000 പ്രവാസികളെ ഉൾപ്പെടുത്തി നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമായത്. പ്രവാസികൾ പ്രിയ രാജ്യമായി ബഹ്റൈനെ തിരഞ്ഞെടുക്കുന്നുണ്ടെങ്കിലും സർവേ വിശദമായി പരിശോധിക്കുമ്പോൾ ബഹ്റൈനിന് ആശങ്കപ്പെടാനും ചില കാരണങ്ങളുണ്ട്. 

തെക്കൻ ബഹ്റൈനിലെ എണ്ണപ്പാടങ്ങളിലൊന്നിലെ കാഴ്ച (Photo by AFP / Mazen Mahdi)

സർവേയിൽ, ജീവിതനിലവാരം സംബന്ധിച്ച പട്ടികയിൽ ബഹ്റൈനിന് ഇരുപതാം സ്ഥാനം മാത്രമാണുള്ളത്. അതേസമയം, ഗൾഫ് രാജ്യംതന്നെയായ യുഎഇ നാലാം സ്ഥാനത്തുണ്ട്. രാജ്യത്തിന്റെ പരിസ്ഥിതിയും കാലാവസ്ഥയും പരിഗണിക്കുമ്പോൾ ബഹ്റൈനിന്റെ സ്ഥാനം പിന്നെയും താഴേക്കു പോകുന്നു; നാൽപതാം സ്ഥാനത്താണു രാജ്യം. ഗൾഫ് രാജ്യങ്ങളെല്ലാം ഈ വിഭാഗത്തിൽ പിന്നാക്കം പോകുന്നതു കാണാം. എങ്കിലും യുഎഇ അടക്കമുള്ള രാജ്യങ്ങളുടെ സ്ഥാനം ബഹ്ൈറനിനേക്കാൾ മെച്ചപ്പെട്ടതാണ്.

Show more

ഇത്തരത്തിൽ ജീവിതനിലവാര സൂചികയിൽ പിന്നാക്കം പോയാൽ, ഉയർന്ന ശമ്പളം വാങ്ങുന്ന പ്രഫഷനലുകൾ ബഹ്റൈനിനു പകരം മറ്റു രാജ്യങ്ങൾ തിരഞ്ഞെടുക്കാനുള്ള സാധ്യത വർധിക്കും. രാജ്യത്തിനു പുറത്തേക്ക് അയയ്ക്കുന്ന പണത്തിനു നികുതി ചുമത്തുക കൂടി ചെയ്താൽ ഈ സാധ്യത വീണ്ടും വർധിക്കുമെന്നും സർക്കാർ പറയുന്നു. ഇന്റർനാഷൻസിന്റെ പഠനത്തിലെ മികച്ച ജീവിത നിലവാരത്തിന്റെ വിവിധ സൂചികകൾ പരിശോധിക്കുമ്പോൾ അതിലൊന്നും ആദ്യ പത്തിൽ പോലും ഇടം നേടാൻ ബഹ്റൈനു സാധിച്ചിട്ടില്ല. യുഎഇ, ഖത്തർ തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ ഇതിൽ പലതിലും ഇടം നേടുകയും ചെയ്തു. കുവൈത്താണ് ഇക്കാര്യത്തിൽ ഏറ്റവും പിന്നാക്കം പോയിട്ടുള്ളത്. ജീവിതനിലവാരം സംബന്ധിച്ച പട്ടികയിൽ ഇന്ത്യയ്ക്കും താഴെ 53 ആണ് കുവൈത്തിന്റെ സ്ഥാനം.

∙ ‘നിലവാരം കുറഞ്ഞ’ പ്രവാസികൾ വന്നടിയുമെന്ന ആശങ്ക

‘നിലവാരം കുറഞ്ഞ’ പ്രവാസികൾ വന്നടിയുന്ന സ്ഥലമാകുമോ തങ്ങളുടെ രാജ്യം എന്നത് ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ സ്ഥിരം ആശങ്കയാണ്. മികച്ച പ്രഫഷനലുകൾ ആകണം തങ്ങളുടെ രാജ്യത്ത് എത്തുന്നത് എന്നും അവർ ആഗ്രഹിക്കുന്നു. എന്നാൽ പുതിയ നികുതി നിർദേശം അതിനു തടസ്സമാകുമെന്നു സർക്കാർ കൃത്യമായി തിരിച്ചറിഞ്ഞിട്ടുണ്ട് എന്നതാണ് പാർലമെന്റിനു മുന്നിൽ വച്ച വിയോജനക്കുറിപ്പ് വ്യക്തമാക്കുന്നത്. സർക്കാർ ചൂണ്ടിക്കാട്ടിയ മറ്റൊരു കാര്യം നാട്ടിലേക്ക് പണമയയ്ക്കുന്നതിന് നികുതി ചുമത്തുന്നതോടെ, നികുതി ഒഴിവാക്കി പണമയയ്ക്കാനുള്ള അനധികൃത മാർഗങ്ങൾ സ്വീകരിക്കാൻ പലരും തയാറാകും എന്നതാണ്. അതോടെ നികുതി ചുമത്തുന്നതിന് പ്രത്യേകിച്ച് ഗുണം ഇല്ലാതാക്കുകയും ദോഷ ഫലങ്ങളേറെ ഉണ്ടാക്കുകയും ചെയ്യും. 

ബഹ്റൈനിലെ ഹെൽമറ്റ് ഫാക്ടറികളിലൊന്നിലെ തൊഴിലാളി (Photo by Mazen Mahdi / AFP)

കേരളത്തിൽ ഹവാല പണം ഉൾപ്പെടെയുള്ളവ വർധിക്കാനും ഇതു കാരണമാകും. പണകൈമാറ്റത്തിൽ നിയന്ത്രണം കൊണ്ടുവരാനുള്ള നീക്കം തിരിച്ചടി ഉണ്ടാക്കുമെന്ന് ലോക നാണ്യ നിധിയുടെയും ലോക ബാങ്കിന്റെയും ഒട്ടേറെ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ബഹ്റൈനിൽ ആവർത്തിക്കാൻ പുതിയ നികുതി നിർദേശം കാരണമാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. സ്വതന്ത്രമായ പണ കൈമാറ്റത്തിന് ബഹ്റൈൻ വിവിധ രാജ്യങ്ങളുമായി ഉണ്ടാക്കിയിട്ടുള്ള കരാറുകളുടെ ലംഘനമാകും ഈ നിയമമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. നികുതി ചുമത്തുന്നതിൽ രാജ്യത്ത് വിവേചനം പാടില്ല എന്ന നിലവിലെ നിയമങ്ങൾക്ക് വിരുദ്ധമാണ് പുതിയ നികുതി നിർദേശം എന്നും മുന്നറിയിപ്പുണ്ടായിരുന്നു.

∙ നികുതി നിർദേശം കമ്പനികൾക്കും ഭീഷണി

നികുതി നിർദേശം സാധാരണ പ്രവാസികളേക്കാൾ കമ്പനികളെയാണു ബാധിക്കുക എന്നതും ഇതു രാജ്യത്തിന്റെ സമ്പത്തിക നിലയെ ബാധിക്കുമെന്നതുമായിരുന്നു മറ്റൊരു ഭീഷണി. നികുതി ചുമത്തുന്നതോടുകൂടി നല്ല തൊഴിലാളികളെ ലഭിക്കാൻ അതിനനുസൃതമായ ശമ്പള വർധനയും ആവശ്യമായി വരും. ഇല്ലെങ്കിൽ തൊഴിലാളികൾ നികുതി ഇല്ലാത്ത മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്ന അവസ്ഥ വരും. ബഹ്റൈൻ സർക്കാർ പുതിയ നികുതി നിർദേശത്തെ എതിർത്തുകൊണ്ട് മുന്നോട്ടുവച്ച കാര്യങ്ങൾ, ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള മറ്റെല്ലാ രാജ്യങ്ങൾക്കും ബാധകമാണെന്ന യാഥാർഥ്യവുമുണ്ട്. രാജ്യത്തിന് കൂടുതൽ നികുതി ലഭിക്കുമെങ്കിലും അത് മറ്റൊരുപാട് പ്രതിസന്ധികൾക്കു കാരണമാകും. അതിനാൽ തന്നെ രാജ്യങ്ങൾ ഇത്തരമൊരു നീക്കത്തിന് മുതിരാനുള്ള സാധ്യത കുറവാണെന്നും വിദഗ്ധർ നിരീക്ഷിച്ചിരുന്നു.

ബഹ്റൈനിന്റെ തലസ്ഥാനമായ മനാമയിലെ ബേക്കറികളിലൊന്നിലെ കാഴ്ച (Photo by Mazen Mahdi / AFP)

∙ അവസാന തീരുമാനമെടുത്ത് ശൂറ കൗൺസിൽ

സർക്കാർ എതിർത്ത നിയമ നിർദേശം ബഹ്റൈൻ പോലുള്ള ഒരു രാജ്യത്ത് നടപ്പിലാക്കുമെന്ന് കരുതാൻ കഴിയില്ല. ജനങ്ങൾ തിരഞ്ഞെടുത്ത, പാർലമെന്റിന്റെ അധോസഭയിലെ അംഗങ്ങളാണ് നികുതി നിർദേശം മുന്നോട്ടു വച്ചത്. ഈ നിർദേശമാണ് ശൂറ കൗൺസിൽ പരിശോധിച്ചതും തള്ളിതയും. മറിച്ച് ശൂറ കൗൺസിലും നിയമ നിർദേശത്തിന് അംഗീകാരം നൽകിയാൽ, നിശ്ചിതകാലയളവിനുള്ളിൽ അതു നടപ്പിലാക്കണമെന്നാണു ചട്ടം. എന്നാൽ രാജാവ് തിരഞ്ഞെടുത്ത ശൂറ കൗൺസിൽ സർക്കാർ താൽപര്യത്തിന് വിരുദ്ധമായി തീരുമാനമെടുക്കില്ലെന്ന് ഉറപ്പായിരുന്നു.

∙ കാര്യമായി ബാധിക്കുക കേരളത്തെ

ബഹ്റൈനിൽ പ്രവാസികളെ ലക്ഷ്യം വച്ചുള്ള ഏത് നടപടിയും ഏറ്റവും കൂടുതൽ ബാധിക്കുക കേരളത്തെയായിരിക്കും. രാജ്യത്തെ ‌ആറു ലക്ഷത്തിലേറെ വരുന്ന പ്രവാസികളിൽ മൂന്നര ലക്ഷവും ഇന്ത്യക്കാരാണ്. ഇതിൽ രണ്ടു ലക്ഷത്തോളം പേർ കേരളത്തിൽ നിന്നുള്ളവരാണെന്ന് ഇന്ത്യൻ സർക്കാരിന്റെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നു. 2000ത്തിനു ശേഷമാണ് ബഹ്റൈനിലേക്ക് വലിയതോതിൽ പ്രവാസികൾ എത്തിത്തുടങ്ങിയത്. 2010ന് ശേഷം പ്രവാസികളുടെ വരവിന്റെ വേഗം കുറഞ്ഞു. എങ്കിലും ഇപ്പോഴും സ്വദേശികളെക്കാൾ കൂടുതൽ ആണ് ഇവിടെ പ്രവാസികൾ. ബഹ്റൈൻ ജനസംഖ്യയുടെ 47 ശതമാനം സ്വദേശികളും 53 ശതമാനം വിദേശികളുമാണ്. പ്രവാസികളുടെ ഈ വർധനയാണ് ഇത്തരം നികുതി നിർദേശം ഉയർന്നു വരാനുള്ള കാരണവും.

English Summary:

Bahrain's Controversial 2% Expatriate Remittance Tax: What You Need to Know

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT