ഒബാമയെ ഇന്ത്യയിലെത്തിച്ച നയതന്ത്രജ്ഞൻ; മോദിയുടെ ഉറ്റദൂതൻ; താരസ്ഥാനാർഥിയായി വരുമോ എസ്.ജയശങ്കര്‍?
ആയുധങ്ങളെല്ലാം തേച്ചുമിനുക്കി പൊതുതിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലിറങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. മൂന്നാമതും ഭരണത്തുടർച്ച മോഹിക്കുമ്പോൾ കൺവെട്ടത്തുണ്ട് കേരളവും. ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം അനിവാര്യമാണെന്ന് എറണാകുളത്തു ബൂത്ത് ശക്തികേന്ദ്ര ഇന്‍–ചാര്‍ജുമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിപ്പിച്ചു. പ്രതീക്ഷകൾ കണക്കുകൂട്ടിയ ബിജെപി, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ എ ക്ലാസ് മണ്ഡലമായി കണക്കാക്കി. സിറ്റിങ് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ നേരിടാൻ രംഗത്തിറക്കുന്ന ആ ‘താരസ്ഥാനാർഥി’ ആരായിരിക്കും? കേന്ദ്രമന്ത്രിമാരും ദക്ഷിണേന്ത്യന്‍ ബന്ധമുള്ളവരുമായ എസ്.ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍, നിര്‍മല സീതാരാമന്‍ എന്നിവരുടെയും മോദിയുടെയും പേര് അന്തരീക്ഷത്തിലുണ്ട്. ഇവിടെ എ ക്ലാസ് മണ്ഡലങ്ങളില്ലെന്നും 20 മണ്ഡലങ്ങളിലും ഒരു പോലെ പ്രതീക്ഷയുണ്ടെന്നുമാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അഭിപ്രായം. മോദി തിരുവനന്തപുരത്തു മത്സരിച്ചേക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നു കേരള പ്രഭാരി പ്രകാശ് ജാവഡേക്കറും പറയുന്നു. കൂടുതൽ ചെറുപ്പക്കാർ വരണം, രണ്ടു തവണ രാജ്യസഭാംഗങ്ങളായിരുന്നവർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണം എന്നാണു മോദിയുടെ തീരുമാനം. അക്കൂട്ടത്തിൽ ആദ്യത്തെ പേരുകാരനാണ് എസ്.ജയശങ്കർ. ‘മോദിയുടെ ദൂതൻ’ എന്നു വിശേഷണമുള്ള നേതാവ്.
ആയുധങ്ങളെല്ലാം തേച്ചുമിനുക്കി പൊതുതിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലിറങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. മൂന്നാമതും ഭരണത്തുടർച്ച മോഹിക്കുമ്പോൾ കൺവെട്ടത്തുണ്ട് കേരളവും. ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം അനിവാര്യമാണെന്ന് എറണാകുളത്തു ബൂത്ത് ശക്തികേന്ദ്ര ഇന്‍–ചാര്‍ജുമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിപ്പിച്ചു. പ്രതീക്ഷകൾ കണക്കുകൂട്ടിയ ബിജെപി, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ എ ക്ലാസ് മണ്ഡലമായി കണക്കാക്കി. സിറ്റിങ് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ നേരിടാൻ രംഗത്തിറക്കുന്ന ആ ‘താരസ്ഥാനാർഥി’ ആരായിരിക്കും? കേന്ദ്രമന്ത്രിമാരും ദക്ഷിണേന്ത്യന്‍ ബന്ധമുള്ളവരുമായ എസ്.ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍, നിര്‍മല സീതാരാമന്‍ എന്നിവരുടെയും മോദിയുടെയും പേര് അന്തരീക്ഷത്തിലുണ്ട്. ഇവിടെ എ ക്ലാസ് മണ്ഡലങ്ങളില്ലെന്നും 20 മണ്ഡലങ്ങളിലും ഒരു പോലെ പ്രതീക്ഷയുണ്ടെന്നുമാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അഭിപ്രായം. മോദി തിരുവനന്തപുരത്തു മത്സരിച്ചേക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നു കേരള പ്രഭാരി പ്രകാശ് ജാവഡേക്കറും പറയുന്നു. കൂടുതൽ ചെറുപ്പക്കാർ വരണം, രണ്ടു തവണ രാജ്യസഭാംഗങ്ങളായിരുന്നവർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണം എന്നാണു മോദിയുടെ തീരുമാനം. അക്കൂട്ടത്തിൽ ആദ്യത്തെ പേരുകാരനാണ് എസ്.ജയശങ്കർ. ‘മോദിയുടെ ദൂതൻ’ എന്നു വിശേഷണമുള്ള നേതാവ്.
ആയുധങ്ങളെല്ലാം തേച്ചുമിനുക്കി പൊതുതിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലിറങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. മൂന്നാമതും ഭരണത്തുടർച്ച മോഹിക്കുമ്പോൾ കൺവെട്ടത്തുണ്ട് കേരളവും. ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം അനിവാര്യമാണെന്ന് എറണാകുളത്തു ബൂത്ത് ശക്തികേന്ദ്ര ഇന്‍–ചാര്‍ജുമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിപ്പിച്ചു. പ്രതീക്ഷകൾ കണക്കുകൂട്ടിയ ബിജെപി, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ എ ക്ലാസ് മണ്ഡലമായി കണക്കാക്കി. സിറ്റിങ് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ നേരിടാൻ രംഗത്തിറക്കുന്ന ആ ‘താരസ്ഥാനാർഥി’ ആരായിരിക്കും? കേന്ദ്രമന്ത്രിമാരും ദക്ഷിണേന്ത്യന്‍ ബന്ധമുള്ളവരുമായ എസ്.ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍, നിര്‍മല സീതാരാമന്‍ എന്നിവരുടെയും മോദിയുടെയും പേര് അന്തരീക്ഷത്തിലുണ്ട്. ഇവിടെ എ ക്ലാസ് മണ്ഡലങ്ങളില്ലെന്നും 20 മണ്ഡലങ്ങളിലും ഒരു പോലെ പ്രതീക്ഷയുണ്ടെന്നുമാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അഭിപ്രായം. മോദി തിരുവനന്തപുരത്തു മത്സരിച്ചേക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നു കേരള പ്രഭാരി പ്രകാശ് ജാവഡേക്കറും പറയുന്നു. കൂടുതൽ ചെറുപ്പക്കാർ വരണം, രണ്ടു തവണ രാജ്യസഭാംഗങ്ങളായിരുന്നവർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണം എന്നാണു മോദിയുടെ തീരുമാനം. അക്കൂട്ടത്തിൽ ആദ്യത്തെ പേരുകാരനാണ് എസ്.ജയശങ്കർ. ‘മോദിയുടെ ദൂതൻ’ എന്നു വിശേഷണമുള്ള നേതാവ്.
ആയുധങ്ങളെല്ലാം തേച്ചുമിനുക്കി പൊതുതിരഞ്ഞെടുപ്പിന്റെ അങ്കത്തട്ടിലിറങ്ങാൻ ഒരുങ്ങിയിരിക്കുകയാണ് ബിജെപി. മൂന്നാമതും ഭരണത്തുടർച്ച മോഹിക്കുമ്പോൾ കൺവെട്ടത്തുണ്ട് കേരളവും. ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രാതിനിധ്യം അനിവാര്യമാണെന്ന് എറണാകുളത്തു ബൂത്ത് ശക്തികേന്ദ്ര ഇന്‍–ചാര്‍ജുമാരുടെ യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓർമിപ്പിച്ചു. പ്രതീക്ഷകൾ കണക്കുകൂട്ടിയ ബിജെപി, സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്തെ എ ക്ലാസ് മണ്ഡലമായി കണക്കാക്കി. സിറ്റിങ് എംപിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ശശി തരൂരിനെ നേരിടാൻ രംഗത്തിറക്കുന്ന ആ ‘താരസ്ഥാനാർഥി’ ആരായിരിക്കും? കേന്ദ്രമന്ത്രിമാരും ദക്ഷിണേന്ത്യന്‍ ബന്ധമുള്ളവരുമായ എസ്.ജയശങ്കര്‍, രാജീവ് ചന്ദ്രശേഖര്‍, നിര്‍മല സീതാരാമന്‍ എന്നിവരുടെയും മോദിയുടെയും പേര് അന്തരീക്ഷത്തിലുണ്ട്.
ഇവിടെ എ ക്ലാസ് മണ്ഡലങ്ങളില്ലെന്നും 20 മണ്ഡലങ്ങളിലും ഒരുപോലെ പ്രതീക്ഷയുണ്ടെന്നുമാണു സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അഭിപ്രായം. മോദി തിരുവനന്തപുരത്തു മത്സരിച്ചേക്കുമെന്നത് ഊഹാപോഹം മാത്രമാണെന്നു കേരള പ്രഭാരി പ്രകാശ് ജാവഡേക്കറും പറയുന്നു. കൂടുതൽ ചെറുപ്പക്കാർ വരണം, രണ്ടു തവണ രാജ്യസഭാംഗങ്ങളായിരുന്നവർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കണം എന്നാണു മോദിയുടെ തീരുമാനം. അക്കൂട്ടത്തിൽ ആദ്യത്തെ പേരുകാരനാണ് എസ്.ജയശങ്കർ. ‘മോദിയുടെ ദൂതൻ’ എന്നു വിശേഷണമുള്ള നേതാവ്.
തിരുവനന്തപുരത്തോ രാജ്യത്തെ മറ്റേതെങ്കിലും മണ്ഡലങ്ങളിലോ ജയശങ്കർ സ്ഥാനാർഥിയാകുമെന്ന് ഉറപ്പില്ല. എന്നാൽ, ഉറപ്പോടെ പറയാവുന്നൊരു കാര്യമുണ്ട്, ജയശങ്കറിനെ മോദി കൈവിടില്ലെന്നത്. കാരണം, വിദേശനയം രൂപപ്പെടുത്തുന്നതിലും ഇന്ത്യയെ രാജ്യാന്തര ശക്തിയായി പ്രതിഷ്ഠിക്കുന്നതിലും മോദിയെ ലോകനേതാവായി അവതരിപ്പിക്കുന്നതിലും ഈ നയതന്ത്രജ്ഞന്റെ നൈപുണ്യത്തിനു പങ്കുണ്ട്. ജയശങ്കർ മോദിക്കു പ്രിയപ്പെട്ടവനായത് എങ്ങനെയാണ്? ആ കഥ വായിക്കാം.
∙ ഒബാമയിലൂടെ മോദിയുടെ മനസ്സിലേക്ക്
2015 ജനുവരി. അന്നത്തെ വിദേശകാര്യ സെക്രട്ടറി സുജാത സിങ്ങിന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ഓഫിസിൽനിന്ന് അവിചാരിതമായി ഫോൺകോൾ വന്നു. ജനുവരി 28ന് ഉച്ചയ്ക്ക് 2ന് സുഷമയ്ക്കൊപ്പം സുപ്രധാന യോഗത്തിൽ പങ്കെടുക്കണമെന്നാണ് അറിയിപ്പ്. സുഷമയുടെ ഓഫിസിലെത്തിയ സുജാത ഔദ്യോഗിക കാര്യങ്ങളെപ്പറ്റി സംസാരിച്ചു തുടങ്ങി. നിരാശപ്പെടുത്തുന്നൊരു കാര്യം സുഷമ പങ്കുവച്ചു. സുജാതയെ വിദേശകാര്യ സെക്രട്ടറി സ്ഥാനത്തുനിന്നു മാറ്റുന്നു. പകരം എസ്.ജയശങ്കറിനെ നിയമിക്കണമെന്നാണു പ്രധാനമന്ത്രിയുടെ നിർദേശം. വിദേശകാര്യ സെക്രട്ടറിപദത്തിൽ ഏഴുമാസം ബാക്കിനിൽക്കെയാണു സുജാതയുടെ കാലാവധി വെട്ടിച്ചുരുക്കാനും അമേരിക്കയിലെ സ്‌ഥാനപതിയായ ജയശങ്കറിനെ അവരോധിക്കാനും കേന്ദ്രമന്ത്രിസഭയുടെ നിയമനകാര്യ സമിതി തീരുമാനിച്ചത്.
ജയശങ്കർ ഐഎഫ്എസ് സർവീസിൽനിന്നു വിരമിക്കുന്നതിന്റെ തലേന്നായിരുന്നു നിയമനം. സുജാതയെ തുടരാൻ അനുവദിക്കുന്നതിൽ മോദിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. സ്‌ഥാനലബ്‌ധി അംഗീകാരവും വലിയ ഉത്തരവാദിത്തവുമാണെന്നും നടപടികളിൽ സർക്കാരിന്റെ മുൻഗണനാപട്ടിക തന്നെയാണു തന്റേതുമെന്നും ജയശങ്കർ പറഞ്ഞു. സുജാതയെ മാറ്റുമെന്നു നേരത്തേ സൂചനകളുണ്ടായിരുന്നു. എന്നാൽ, കാലാവധി പൂർത്തിയാക്കാൻ അനുവദിക്കണമെന്നു സുഷമ ആവശ്യപ്പെട്ടെങ്കിലും പ്രധാനമന്ത്രി സമ്മതിച്ചില്ല. ജയശങ്കറിന്റെ നിയമനത്തോടെ വിദേശകാര്യത്തിൽ പ്രധാനമന്ത്രിയുടെ ഓഫിസ് പൂർണമായി പിടിമുറുക്കി. സുജാതയെ പുറത്താക്കിയതു സുഷമയെ ഒതുക്കുന്നതിനു തുല്യമാണെന്നും വിലയിരുത്തലുണ്ടായി.
മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറിനെ സുഷമ സ്വരാജിന്റെ പിൻഗാമിയായി വിദേശകാര്യ മന്ത്രിയാക്കിയതു പലരെയും അദ്ഭുതപ്പെടുത്തി. അജിത് ഡോവലിനെ മാറ്റേണ്ടിവന്നാൽ പകരം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയോഗിക്കാൻ പറ്റിയ ആളായിട്ടാണു ജയശങ്കറെ കണ്ടിരുന്നത്. മോദിയുടെ വിദേശനയം 3 വർഷം കൈകാര്യം ചെയ്ത ജയ്ശങ്കറിനു 2019ൽ പത്മശ്രീ ബഹുമതിയും നൽകി.
ജയശങ്കറിനെ വിദേശകാര്യ സെക്രട്ടറിയാക്കാൻ ഒട്ടേറെ കാരണങ്ങളുണ്ടായിരുന്നു. താൻ പ്രധാനമന്ത്രിയായ ശേഷമുള്ള ആദ്യ റിപ്പബ്ലിക് ദിനമായ 2015 ജനുവരി 26ന് അതിഥികളായി നിർദേശിക്കപ്പെട്ടവരുടെ പേര് കണ്ടപ്പോൾ മോദിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നാണു നയതന്ത്ര വൃത്തങ്ങളിലെ സംസാരം. ‘കോയി ഖാസ് മെഹ്മാൻ നഹിൻ ഹേ?’ (വിശിഷ്‌ടാതിഥി ആരുമില്ലേ?) എന്നായി മോദി. അന്ന് യുഎസിലെ അംബാസഡറായിരുന്നു ജയശങ്കർ. അദ്ദേഹത്തിനും മോദിയുടെ സന്ദേശമെത്തി. അവസരത്തിനൊത്തുയർന്ന ജയശങ്കർ ഉടനെ വൈറ്റ് ഹൗസിലേക്ക്. റിപ്പബ്ലിക് ദിനത്തിലെ ഇന്ത്യാസന്ദർശനം ചരിത്രപരമായിരിക്കുമെന്നു യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ മുതിർന്ന ഉപദേഷ്ടാവിനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. റിപ്പബ്ലിക് ദിന പരേഡിന്റെ വിഡിയോകൾ ഫോണിൽ കാണിച്ചുകൊടുത്തതോടെ യുഎസ് സംഘത്തിനു താൽപര്യമായി. പിന്നെയെല്ലാം പെട്ടെന്ന്. ഇന്ത്യയുടെ അതിഥിയായി വരാമെന്ന് ഒബാമ സമ്മതിച്ചു.
∙ ഡോവലും ഭയപ്പെട്ട നയതന്ത്രജ്ഞത
യുഎസ് പ്രസിഡന്റിന്റെ വരവ് മോദിക്കു നിർണായകമായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ, കലാപത്തിന്റെ പശ്ചാലത്തിൽ 2005ൽ അമേരിക്ക മോദിക്കു വീസ നിരോധനം ഏർപ്പെടുത്തി. അദ്ദേഹം പ്രധാനമന്ത്രിയായപ്പോൾ നിരോധനം നീക്കുകയും യുഎസ് സന്ദർശിക്കുകയും ചെയ്തു. ആ മുറിപ്പാടുകൾ മായ്ക്കാൻ യുഎസ് പ്രസിഡന്റിന്റെ സന്ദർശനം മറ്റേതൊരു ഇന്ത്യൻ പ്രധാനമന്ത്രിയേക്കാളും മോദി ആഗ്രഹിച്ചു. റിപ്പബ്ലിക് ദിനത്തിൽ ഒബാമയുടെ സാന്നിധ്യം രാജ്യാന്തര തലത്തിൽ പ്രതിച്ഛായയ്ക്കു ഗുണമാകുമെന്നും കരുതി. പ്രധാനമന്ത്രിയുടെ മനസ്സ് വായിച്ച്, ഒബാമയെ വിശിഷ്ടാതിഥിയായി എത്തിച്ചതിലൂടെ ജയശങ്കറിലുള്ള വിശ്വാസം മോദിയിൽ ഇരട്ടിച്ചു. റിപ്പബ്ലിക് ദിനത്തിൽ പങ്കെടുത്ത ഏക യുഎസ് പ്രസിഡന്റാണ് ഒബാമ.
ഏതു പ്രധാനമന്ത്രിയാണ് മിടുക്കനായ ഈ നയതന്ത്രജ്ഞനെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തതെന്നു ജയശങ്കറിനെ ചൂണ്ടി ഇന്ദ്രപ്രസ്ഥത്തിൽ കഥകൾ പരന്നു. അമേരിക്കയുമായുള്ള ദീർഘകാല ബന്ധവും തനിക്കു താൽപര്യമുള്ള ചൈന, ജപ്പാൻ, സിംഗപ്പൂർ എന്നിവിടങ്ങളിലെ പ്രവർത്തന പരിചയവും ജയശങ്കറിനെ പരിഗണിക്കാൻ മോദിക്കുള്ള കാരണങ്ങളായി. ആണവ നയതന്ത്രത്തിൽ ഉപരിപഠനം നടത്തിയ ജയശങ്കർ, ഇന്ത്യ–യുഎസ് ആണവ കരാറിന്റെ അണിയറ ശിൽപികളിൽ പ്രധാനിയാണ്. മൻമോഹൻ സിങ് സർക്കാർ 2009 മുതൽ 2013 വരെ രണ്ടാം തവണയും ജയശങ്കറിനെ ചൈനയിലെ അംബാസഡറായി നിയമിച്ചു.
ഈ കാലയളവിൽ ഗുജറാത്ത് മുഖ്യമന്ത്രിയെന്ന നിലയിൽ നിരവധി തവണ മോദി ചൈന സന്ദർശിച്ചിരുന്നു. ഈ സമയത്താണ് ഇരുവരും സൗഹൃദത്തിലായത്. പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ യുഎസ് സന്ദർശനം വിജയമാക്കിയും അദ്ദേഹം വിശ്വാസം കാത്തു. സുജാതയെ തുടരാൻ അനുവദിച്ചെങ്കിൽ ജയശങ്കറിനെ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്‌ടാവാക്കാമെന്ന് ആലോചനയുണ്ടായിരുന്നു. തന്റെ ചിറകരിയുമെന്നു തിരിച്ചറിഞ്ഞു ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എതിർത്തതോടെയാണു വിദേശകാര്യ സെക്രട്ടറിയായി ജയശങ്കർ നിയമിതനായത്.
∙ മന്ത്രിസഭയിലെ അപ്രതീക്ഷിത മുഖം
2019ൽ രണ്ടാം നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയപ്പോൾ മന്ത്രിസഭ ഉടച്ചുവാർത്തു. സുഷമ സ്വരാജ്, മേനകാ ഗാന്ധി, സുരേഷ് പ്രഭു, ജെ.പി.നഡ്ഡ, രാധാമോഹൻ സിങ്, ജൂവൽ ഓറം തുടങ്ങി മുതിർന്ന 10 കാബിനറ്റ് മന്ത്രിമാരെ ഒഴിവാക്കി. മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കറിനെ സുഷമ സ്വരാജിന്റെ പിൻഗാമിയായി വിദേശകാര്യ മന്ത്രിയാക്കിയതു പലരെയും അദ്ഭുതപ്പെടുത്തി. അജിത് ഡോവലിനെ മാറ്റേണ്ടിവന്നാൽ പകരം ദേശീയ സുരക്ഷാ ഉപദേഷ്ടാവായി നിയോഗിക്കാൻ പറ്റിയ ആളായിട്ടാണു ജയശങ്കറെ കണ്ടിരുന്നത്. മോദിയുടെ വിദേശനയം 3 വർഷം കൈകാര്യം ചെയ്ത ജയ്ശങ്കറിനു 2019ൽ പത്മശ്രീ ബഹുമതിയും നൽകി. കേന്ദ്രമന്ത്രിസഭയിൽ പദവികൊണ്ട് നാലാം സ്ഥാനത്താണെങ്കിലും സ്വദേശത്തും വിദേശത്തും മോദിയുടെ ആശയപ്രചാരകനായി ഒന്നാമതുണ്ട് ജയശങ്കർ.
ലാളിത്യമുള്ള പെരുമാറ്റത്തിലൂടെ തിരുവനന്തപുരത്തെയടക്കം ബിജെപി പ്രവർത്തകരുടെ മനം കവരാനും മൂർച്ചയുള്ള വാക്കുകളിലൂടെ പാക്കിസ്ഥാനു താക്കീത് നൽകാനും ഒരുപോലെ സാധിക്കുന്നൊരാൾ. വിശ്രമജീവിതം നയിക്കാനൊരുങ്ങിയ ജയശങ്കറിനെ 2015ൽ വിദേശകാര്യ സെക്രട്ടറിയായും 2019ൽ വിദേശകാര്യ മന്ത്രിയായും നിയോഗിച്ച് നയതന്ത്ര–രാഷ്ട്രീയ ജീവിതത്തിന്റെ പുതിയ ഇന്നിങ്സിലേക്കു കൈപിടിച്ചതു മോദിയാണ്. അതിന്റെ കൂറും കടപ്പാടും എപ്പോഴും കാത്തുസൂക്ഷിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽ സ്വാധീനമുറപ്പിക്കാനും വിദേശനയത്തിൽ ഹിന്ദു ദേശീയതയ്ക്കു പ്രാമുഖ്യം ലഭിക്കാനും മോദിക്കുള്ള പാലമായി ജയശങ്കർ മാറി. അജിത് ഡോവൽ അണിയറയിലും ജയശങ്കർ അരങ്ങിലും നിറഞ്ഞു. മോദി ഭരണകൂടത്തിന് എതിരായ ചോദ്യങ്ങളെയും വിമർശനങ്ങളെയും നേരിട്ടു പ്രതിരോധം തീർക്കുന്ന കരുത്തനായി.
വിദേശകാര്യമന്ത്രിയാകുന്ന ആദ്യ വിദേശകാര്യ സെക്രട്ടറിയായ ജയശങ്കർ, ഗുജറാത്തിൽ നിന്നുള്ള രാജ്യസഭാംഗമാണ്. മുൻ ഇന്ത്യൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും പ്രമുഖ രാജ്യാന്തര സ്ട്രാറ്റജിക് അഫയേഴ്സ് വിദഗ്ധനും പത്രപ്രവർത്തകനുമായിരുന്ന കെ.സുബ്രഹ്മണ്യത്തിന്റെയും സുലോചനയുടെയും മകനായി 1955ൽ തമിഴ്നാട്ടിലാണു ജനനം. ഡൽഹി ജെഎൻയു ക്യാംപസിലെ പൂർവ വിദ്യാർഥിയാണ്. സെന്റ് സ്റ്റീഫൻസ് കോളജിൽനിന്നു ബിരുദം നേടിയ ശേഷം എംഎയും എംഫിലും പിഎച്ച്ഡിയും ജെഎൻയുവിലാണു പൂർത്തിയാക്കിയത്. 1977 ബാച്ച് ഐഎഫ്എസ് ഓഫിസറായ ജയശങ്കര്‍, സര്‍വീസില്‍നിന്ന് വിരമിച്ചശേഷം കുറച്ചുകാലം ടാറ്റ സണ്‍സിന്റെ ഗ്ലോബല്‍ കോര്‍പറേറ്റ് അഫയേഴ്‌സ് പ്രസിഡന്റുമായിരുന്നു.
∙ ഹിന്ദു ദേശീയതയുടെ വിദേശനയം
മോദി സർക്കാരിന്റെ താൽപര്യപ്രകാരം വിദേശനയത്തെ ഹിന്ദു ദേശീയതയിൽ പുനർനാമകരണം ചെയ്യാൻ മുന്നിലുണ്ട് ജയശങ്കർ. പരമ്പരാഗത രീതിക്കു പകരം, ചൈനയെപ്പോലെ ഇന്ത്യയിലും ഭരണകക്ഷിയുടെ പ്രത്യയശാസ്ത്രം വിദേശനയത്തെ സ്വാധീനിക്കുന്നുണ്ടെന്നാണു നിരീക്ഷണം. പുരാതന ഹൈന്ദവ ഗ്രന്ഥങ്ങളിലും മഹാഭാരതം, രാമായണം തുടങ്ങിയ ഇതിഹാസങ്ങളിലും നയതന്ത്രത്തിന്റെ മിക്ക തത്വങ്ങളും കാണാമെന്നു ജയശങ്കർ വാദിക്കുന്നു. ഹിന്ദു ദൈവങ്ങളായ കൃഷ്ണനും ഹനുമാനും ലോകത്തിലെ ഏറ്റവും വലിയ നയതന്ത്രജ്ഞരാണെന്നും അഭിപ്രായപ്പെട്ടു. മോദിക്കും സർക്കാരിനുമെതിരെ ആഗോള വേദികളിൽ ഉയരുന്ന വിമർശനങ്ങളുടെ മുനയൊടിക്കാൻ ജയശങ്കർ സജീവമാണ്.
ജനാധിപത്യ ശോഷണത്തെക്കുറിച്ചോ മോദിയുടെ ഭൂതകാലത്തെക്കുറിച്ചോ ചോദ്യങ്ങൾ ഉന്നയിക്കുന്ന രാജ്യാന്തര റിപ്പോർട്ടുകളെയെല്ലാം അദ്ദേഹം അപലപിച്ചു. 2022 ഏപ്രിലിൽ ജയശങ്കർ പങ്കെടുത്ത യോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ, മനുഷ്യാവകാശ ലംഘനങ്ങളുടെ വർധനയടക്കമുള്ള ഇന്ത്യയിലെ സംഭവങ്ങൾ നിരീക്ഷിക്കുന്നതായി പറഞ്ഞു. ഇതിനോടു ജയശങ്കറിന്റെ പ്രതികരണം മയമില്ലാത്തതായിരുന്നു. അമേരിക്കയിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് ആശങ്കയുണ്ടെന്നും ബ്ലിങ്കന്റെ വിമർശനത്തിനു കാരണം യുഎസ് ലോബികളും വോട്ട് ബാങ്കുകളും ആണെന്നുമായിരുന്നു തിരിച്ചടിച്ചത്.
കോവിഡ് മരണസംഖ്യയെപ്പറ്റി വിവാദമുണ്ടായപ്പോൾ മറ്റു രാജ്യങ്ങളിൽ ആളുകൾ മരിച്ചിട്ടില്ലേ എന്നും, ചൈനയുമായുള്ള അതിർത്തി സംഘർഷം വിഷയമായപ്പോൾ 1962ലെ ഇന്ത്യ– ചൈന യുദ്ധത്തെപ്പറ്റിയും, ഗുജറാത്ത് കലാപത്തിൽ മോദിയുടെ പങ്കിനെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്ററി ചർച്ചയായപ്പോൾ 1984ലെ സിഖ് കൂട്ടക്കൊലയെക്കുറിച്ചും മറുചോദ്യങ്ങൾ തൊടുത്തു. ചിലപ്പോഴെങ്കിലും ഇന്ത്യയിലെ രാഷ്ട്രീയം രാജ്യത്തിന്റെ അതിർക്കുള്ളിലല്ല, പുറത്താണ് രൂപപ്പെടുന്നതെന്ന ജയശങ്കറിന്റെ മൂർച്ചയേറിയ വാക്കുകൾ ഒരേസമയം പലർക്കുമുള്ള മറുപടിയായി.
‘വികാസ് പുരുഷൻ’ ആയി 2014ൽ മോദി പ്രധാനമന്ത്രിയായപ്പോൾ ഭൂതകാലത്തിന്റെ നിഴൽ പിന്തുടർന്നു. സ്വദേശത്ത് ദേശീയതയുടെയും ഹിന്ദു അഭിമാനത്തിന്റെയും പ്രതീകമായും വിദേശത്ത് വസുധൈവ കുടുംബകത്തിന്റെ പ്രചാരകനായും മോദി അവതരിപ്പിക്കപ്പെട്ടു. റീബ്രാൻഡിങ്ങിന്റെ ഭാഗമായാണ് 2015ൽ ജയശങ്കറിനെ മോദി കൂടെ കൂട്ടിയത്. വിദേശനയത്തെ മോദി ആഗ്രഹിക്കുന്ന തരത്തിലേക്ക് അദ്ദേഹം മാറ്റി. രാജ്യത്തും പുറത്തുമുള്ള ഹിന്ദു– ഇന്ത്യൻ ദേശീയവാദികളെ ആവേശം കൊള്ളിക്കുന്നവിധം സംസാരിച്ചു. ഇന്ത്യയ്ക്കും സ്വന്തമായി കൗടില്യൻ രാഷ്ട്രീയ പാരമ്പര്യമുണ്ടെന്നു വാക്കിലും പ്രവൃത്തിയിലും ആവർത്തിച്ചു.
∙ മോദിക്കൊപ്പം കൂടിയാൽ അവധിയില്ല!
മോദിയുടെ ഔദ്യോഗിക യാത്രകളെപ്പറ്റിയും എത്ര മണിക്കൂർ ഉറങ്ങുന്നു, എത്ര സമയം യോഗങ്ങളിൽ പങ്കെടുക്കുന്നു തുടങ്ങിയ തിരക്കേറിയ ജോലിയെക്കുറിച്ചുമുള്ള ജയശങ്കറിന്റെ പോസ്റ്റ് വൈറലാണ്. ഇതോടൊപ്പം താൻ എങ്ങനെയാണു സമയം ക്രമീകരിക്കുന്നതെന്നും അടുത്തിടെ അഭിമുഖത്തിൽ അദ്ദേഹം വിശദീകരിച്ചു. ‘‘ഒരു വർഷം ഞാൻ ഏകദേശം 30-40 തവണ വിദേശങ്ങളിൽ പോകും. ഈ യാത്രകൾക്കിടയിലും ശാരീരികക്ഷമത നിലനിർത്തേണ്ടത് ആവശ്യമാണ്. ദിവസവും രാവിലെ ഒരു മണിക്കൂർ സ്ക്വാഷോ ബാഡ്മിന്റണോ കളിക്കും. ഇതല്ലെങ്കിൽ മറ്റെന്തെങ്കിലും ചെയ്യും. സംഗീതം കേൾക്കാറുണ്ട്, പുസ്തകങ്ങൾ വായിക്കാറുമുണ്ട്. എനിക്കു ലോകത്തോട് വലിയ താൽപര്യമാണ്. അതാണ് ഐഎഫ്എസിൽ ചേർന്നതും.
യാത്രയും ശാന്തത സമ്മാനിക്കുന്നു, അപ്പോൾ പലതും നിരീക്ഷിക്കാനാകും. മോദി സർക്കാരിന്റെ ഭാഗമായിരിക്കുമ്പോൾ ഒന്നോ രണ്ടോ ആഴ്ച അവധിയെടുക്കുന്നത് അസാധ്യമാണ്. ഞങ്ങൾക്കെല്ലാം ആദ്യമേ അതറിയാമായിരുന്നു. മന്ത്രിമാർക്കു മാത്രമല്ല ഈ അവസ്ഥ. ഞാൻ വിദേശകാര്യ സെക്രട്ടറി ആയിരിക്കുമ്പോൾ പോലും കൂടുതൽ ദിവസം അവധിയെടുക്കാൻ സാധിച്ചില്ല. അതിനാൽ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ വ്യത്യസ്ത വഴികൾ കണ്ടെത്തേണ്ടിവരും. അതെല്ലാം ആസ്വദിക്കുന്നു. ചിലപ്പോൾ ആളുകൾ പറയും, ‘താങ്കളെ ടിവിയിൽ കണ്ടിരുന്നു, ക്ഷീണിതനായിരുന്നല്ലോ’ എന്ന്. അവരോടെന്തു പറയും? നമുക്കു ജെറ്റ് ലാഗ് ആണെങ്കിൽ കാണുമ്പോൾ ക്ഷീണിതനായിരിക്കും’’– ജയശങ്കർ പറഞ്ഞു.
∙ പിണറായിയെ ചൊടിപ്പിച്ച ജയശങ്കർ
രാജ്യാന്തര ഉച്ചകോടി മുതൽ മേൽപാല നിർമാണം വരെയുള്ള വ്യത്യസ്ത മേഖലകളിൽ നോട്ടമെത്തുന്ന നേതാവ്. ഇന്ത്യ അധ്യക്ഷത വഹിച്ച ജി20 ഉച്ചകോടിയെ ഡൽഹിയിലെ 5 ചതുരശ്ര കിലോമീറ്ററിലൊതുക്കാതെ, കേരളത്തിലെയടക്കം 60 നഗരങ്ങളിൽ പരിപാടികൾ സംഘടിപ്പിച്ച് ജനകീയമാക്കി. അങ്ങനെ നാട്ടിലും മറുനാട്ടിലും ഉച്ചകോടിയെ വൻ സംഭവമാക്കിയതു ജയശങ്കറിന്റെ കൂടി ഉത്സാഹത്തിലാണ്. റെയിൽ, കപ്പൽ മാർഗങ്ങളിലൂടെയുള്ള ഇന്ത്യ– പശ്ചിമേഷ്യ– യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു ജി20 ഉച്ചകോടിയിൽ ധാരണയുമായി. യുക്രെയ്‌ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിൽ തെറ്റില്ലെന്നു യുഎസ് അടക്കമുള്ള പാശ്ചാത്യ ശക്തികളോടു വെട്ടിത്തുറന്നു പറഞ്ഞു.
ആഗോള വേദികളിൽ ലോകനേതാക്കളോടു ഗഹനമായ സംവാദം നടത്തുമ്പോഴും സ്വന്തം നാട്ടിലെ രാഷ്ട്രീയത്തെ മുറുകെപ്പിടിച്ചു. നേരത്തേ, പൊതുതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടു തിരുവനന്തപുരം പാർലമെന്റ് മണ്ഡലത്തിലെ ബിജെപിയുടെ പ്രവർത്തനങ്ങൾ ഉഷാറാക്കുന്നതിന് ജയശങ്കർ 3 ദിവസമാണു ചെലവിട്ടത്. കഴക്കൂട്ടം മേൽപാലം കാണാൻ പോയപ്പോഴെടുത്ത ചിത്രം മുഖ്യമന്ത്രി പിണറായി വിജയനെ പ്രകോപിപ്പിച്ചു. ലോകത്തിലെ പല സംഭവവികാസങ്ങളിലും പങ്കുവഹിക്കാനുള്ള കേന്ദ്രമന്ത്രി പാലത്തിനു മുകളിൽ നിൽക്കുന്നതു കണ്ടപ്പോൾ ആശ്ചര്യം തോന്നിയെന്നു പിണറായി കളിയാക്കി. വികസനത്തിനുമേൽ രാഷ്ട്രീയം പ്രതിഷ്ഠിക്കരുത് എന്നായിരുന്നുകേന്ദ്രമന്ത്രിയുടെ തിരിച്ചടി. അന്നുമുതൽ ആ ചോദ്യമുണ്ട്: മോദിയുടെ ദൂതനായി ലോകമാകെ പറക്കുന്ന ജയശങ്കർ ‘മോദിയുടെ ഗാരന്റി’ക്കു വോട്ട് തേടി എവിടെയാകും ലാൻഡ് ചെയ്യുക?