മോദിക്ക് ‘താക്കീത്’ നൽകിയ ‘പറക്കും ചാരൻ’: കുരുക്കിയത് ആ മോതിരം, ഒപ്പം കോഡ് നമ്പർ: തടവിൽ 8 മാസം!
ഗേറ്റ് വേ ഓഫ് ഇന്ത്യയിൽനിന്ന് പറന്നുയർന്ന് താജ് ഹോട്ടലിനു മുകളിലൂടെ വട്ടമിട്ട് മറയുന്ന പ്രാവുകൾ ബോളിവുഡ് സിനിമകളിലെയും മുംബൈ പ്രമേയമാകുന്ന ചിത്രങ്ങളിലെയും പതിവുകാഴ്ചയാണ്. പ്രാവുകളെയും അവയ്ക്ക് തീറ്റകൊടുക്കുന്നവരെയും മഹാനഗരത്തിന്റെ എല്ലാ കോണുകളിലും കാണാം. അതിനിടയിൽനിന്ന് ‘ചാരപ്പക്ഷി’യെന്ന് സംശയിച്ച് ഒരു പ്രാവിനെ കസ്റ്റഡിയിലെടുക്കുക, മാസങ്ങളെടുത്ത് വിശദമായ അന്വേഷണം നടത്തുക, ഒടുവിൽ വിട്ടയയ്ക്കുക... കഥയായി തോന്നുന്നുണ്ടോ? എന്നാൽ, കഥയല്ല. 2024 ജനുവരി അവസാനവാരം പരേലിലെ ദിൻഷാ പെറ്റിറ്റ് മൃഗാശുപത്രിയിലെ പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ച പ്രാവ് ഉൾപ്പെട്ട വിചിത്രമായ കേസാണിത്. ചൈനീസ് ചാരപ്പക്ഷിയെന്ന സംശയത്തിൽ ചെമ്പൂർ പൊലീസ് 2023 മേയിലാണ് പ്രാവിനെ കസ്റ്റഡിയിലെടുക്കുന്നത്. രഹസ്യം ചോർത്താനെത്തിയ ‘ചാരനെ’ന്ന സംശയത്തിൽ തടവിൽ പാർപ്പിച്ചു. മാസങ്ങൾ നീണ്ട അന്വേഷണത്തിലാണ് പ്രാവ് ‘നിരപരാധി’യാണെന്നു കണ്ടെത്തിയത്. നാമെല്ലാം കൗതുകത്തോടെ നോക്കുന്ന പ്രാവിന്റെയുള്ളിൽ ഒരു ‘ചാരൻ’ ഒളിച്ചിരിപ്പുണ്ടോ? അത് നമ്മുടെ രാജ്യത്തുനിന്ന് എന്തു രഹസ്യമാണു ചോർത്തുന്നത്?

∙ കുരുക്കായത് ചൈനീസ് ഭാഷ
ചെമ്പൂരിൽ പട്രോളിങ്ങിനിറങ്ങിയ പൊലീസാണ് ‘ദുരൂഹ സാഹചര്യത്തിൽ’ കണ്ടെത്തിയ പ്രാവിനെ കസ്റ്റഡിയിലെടുത്തത്. പ്രാവിന്റെ ചിറകുകൾക്കടിയിൽ ചൈനീസ് ലിപിയിൽ ചുവപ്പ്, പച്ച നിറങ്ങളുപയോഗിച്ചുള്ള എഴുത്തുകളും ശ്രദ്ധയിൽപ്പെട്ടു. കാലുകളിൽ അലൂമിനിയത്തിന്റെയും ചെമ്പിന്റെയും വളകൾ കൂടി കണ്ടതോടെ പൊലീസ് ഏതാണ്ടുറപ്പിച്ചു – ഇത് ചൈനയുടെ ചാരൻതന്നെ. അങ്ങനെ കസ്റ്റഡിയിലെടുത്തു. പിന്നീട് പരേലിലെ ദിൻഷാ പെറ്റിറ്റ് മൃഗാശുപത്രിയിലെ പ്രത്യേക കൂട്ടിലേക്ക് മാറ്റി. അന്വേഷണം പുരോഗമിക്കുന്നതിനിടെ ഭക്ഷണവും വെള്ളവും നൽകി സംരക്ഷിച്ചു.
എട്ടു മാസത്തോളം നീണ്ട അന്വേഷണത്തിലാണ് തയ്‌വാനിൽ ‘പിജിയൻ റെയ്‌സ്’ മത്സരത്തിൽ പങ്കെടുത്ത പ്രാവ് ദിശമാറി പറന്ന് മുംബൈയിലെത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. പ്രശസ്തമാണ് തയ്‌വാനിലെ പ്രാവുകളുടെ ഈ പറക്കൽ മത്സരം. അഞ്ഞൂറു ഡോളറിലേറെയാണ് റജിസ്ട്രേഷൻ ഫീസ്‌തന്നെ. ആ പറക്കലിനിടെ എങ്ങനെയോ ‘വഴിതെറ്റി’ മുംബൈയിൽ എത്തിപ്പെട്ടതാണ് ചാരപ്രാവ്. എട്ടു മാസമായി പ്രാവ് തടവറയിൽ തുടരുന്നതു ശ്രദ്ധയിൽപ്പെട്ട മൃഗ–പക്ഷി സംരക്ഷണ രംഗത്തെ സന്നദ്ധസംഘടനയായ ‘പെറ്റ’ ഇടപെട്ടതോടെയാണ് മോചനം വേഗത്തിലായത്. പൊലീസ് ‘നിരപരാധി’യായ പ്രാവിനെ മോചിപ്പിക്കാം എന്നറിയിച്ചതിനെ തുടർന്ന് ദിൻഷാ പെറ്റിറ്റ് മൃഗാശുപത്രിയിലെ ചീഫ് മെഡിക്കൽ സൂപ്രണ്ട് കേണൽ ബി.ബി.കുൽക്കർണിയുടെ നേതൃത്വത്തിൽ പ്രാവിനെ തുറന്നു വിടുകയായിരുന്നു.
∙ അന്ന് പിടിച്ചത് കശ്മീരിൽ
പാക്കിസ്ഥാന്റെ ചാരപ്രാവ് എന്ന സംശയത്തിൽ 2020ൽ ജമ്മു കശ്മീരിലെ കത്വയിൽ ഒരു പ്രാവിനെ പിടികൂടിയിരുന്നു. ഇന്ത്യ–പാക്കിസ്ഥാൻ അതിർത്തിയിൽനിന്ന് ഏതാണ്ട് 7 കിലോമീറ്റർ മാറി, ചധ്വാൾ ഗ്രാമത്തിലെ ഒരു വീട്ടിലേക്കാണ് പ്രാവ് പറന്നെത്തിയത്. പിങ്ക് നിറത്തിലെ ചിറകും കാലിലെ മോതിരവും സംശയം ജനിപ്പിച്ചു. മോതിരത്തിൽ നമ്പറും എഴുതിയിരുന്നു. അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയ പ്രാവിനെ, പാക്കിസ്ഥാൻ ചാരൻ എന്ന സംശയത്തെത്തുടർന്ന് അതീവ ശ്രദ്ധയിലാണ് കൈകാര്യം ചെയ്തത്. പ്രാവിന്റെ കാലിൽ ഘടിപ്പിച്ചിരുന്ന മോതിരത്തിൽ കൊത്തിയിരുന്ന നമ്പറുകൾ കശ്മീരിൽ തമ്പടിച്ചിരിക്കുന്ന ഭീകരർക്കായുള്ള കോഡുകളാണെന്ന പ്രചാരണവും അതിനിടെ ഉയർന്നു.
വിഷയം രാജ്യാന്തര ശ്രദ്ധ നേടിയതോടെ പറക്കൽ മത്സരത്തിൽ പങ്കെടുത്തതാണ് പിടിയിലായ പ്രാവെന്നും ഫോൺ നമ്പരാണ് കാലിൽ ഉള്ളതെന്നും അവകാശപ്പെട്ട് പ്രാവിന്റെ ഉടമയായ പാക്ക് പൗരൻ ഹബീബുള്ള രംഗത്തു വന്നു. പ്രാവുകളുടെ ഉടമസ്ഥാവകാശം സ്ഥാപിക്കാൻ കാലുകളിൽ ഇത്തരത്തിൽ നമ്പറുകൾ എഴുതുന്ന രീതി പാക്കിസ്ഥാനിലുണ്ട്. വിശദമായ അന്വേഷണത്തിൽ സംശയകരമായി ഒന്നും കണ്ടെത്താൻ സാധിക്കാതിരുന്നതോടെ പിടികൂടിയ സ്ഥലത്തുതന്നെ പ്രാവിനെ മോചിപ്പിക്കുകയും ചെയ്തു.
∙ പ്രധാനമന്ത്രിക്കും ഭീഷണി
2016 ൽ പഞ്ചാബിലെ പത്താൻകോട്ടിൽ ഒരു പ്രാവിനെ കസ്റ്റഡിയിൽ എടുത്തതും ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിൽ ഉലച്ചിൽ തട്ടുന്നതിന് കാരണമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉർദു ഭാഷയിൽ എഴുതിയ താക്കീത് പ്രാവിന്റെ കാലിൽനിന്ന് കണ്ടെടുത്തു. പാക്കിസ്ഥാനിലെ ഭീകര സംഘടനയ്ക്ക് സംഭവത്തിൽ ബന്ധമുണ്ടെന്നായിരുന്നു കണ്ടെത്തൽ. പ്രാവിനെ പിടികൂടുന്നതിന് രണ്ടാഴ്ച മുൻപ് ഇരു രാജ്യങ്ങളും തമ്മിൽ കശ്മീരിൽ സംഘർഷമുണ്ടാവുകയും ചെയ്തിരുന്നു. 2015ൽ, ദുരൂഹ സാഹചര്യത്തിൽ പിടികൂടിയ മറ്റൊരു പ്രാവിന്റെ ശരീരത്തിൽ ക്യാമറയോ ചിപ്പോ ഘടിപ്പിച്ചിട്ടുണ്ടോ എന്നറിയാൻ എക്‌സ്-റേ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നു.
∙മത്സരം 2000 കിലോമീറ്റർ വരെ
കൃത്യമായ ചരിത്രം രേഖപ്പെടുത്താനാകില്ലെങ്കിലും എഡി 220 മുതൽ പ്രാവുകളുടെ പറക്കല്‍ മത്സരം സംഘടിപ്പിച്ചിരുന്നു. ഒരുകാലത്ത് ‘പാവങ്ങളുടെ കുതിരപ്പന്തയം’ എന്നു പോലും ഇതിനെ വിശേഷിപ്പിച്ചിരുന്നു. ബെൽജിയത്തിലെ ‘പ്രാവ് പറക്കൽ’ മത്സരത്തിന് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. മത്സരത്തിൽ പങ്കെടുക്കുന്ന പ്രാവുകൾക്ക് കോടികളാണ് അവിടെ വില. പ്രത്യേകം പരിശീലിപ്പിച്ചവയെയാണ് ഇത്തരം മത്സരങ്ങളിൽ പങ്കെടുപ്പിക്കുന്നത്. നിശ്ചിത ദൂരം പിന്നിട്ട പ്രാവ് തിരിച്ചെത്തുന്ന സമയം കണക്കാക്കിയാണ് വിജയികളെ നിശ്ചയിക്കുന്നത്.
ഇന്ത്യയിൽ 1940കളിലാണ് പ്രാവുകളുടെ പറക്കൽ മത്സരം ജനകീയമാകുന്നത്. 1953ൽ കൊൽക്കത്തയിൽ ആരംഭിച്ച കൊൽക്കത്ത റേസിങ് പിജിയൻ ക്ലബ്ബ് ഇന്ത്യയിലെതന്നെ ആദ്യത്തെ പിജിയൻ റേസിങ് ക്ലബ്ബാണ്. 1970കളുടെ തുടക്കത്തോടെ മദ്രാസിലേക്കും ബെംഗളൂരുവിലേക്കും ക്ലബ്ബുകൾ വ്യാപിച്ചു. പറക്കാൻ തിരഞ്ഞെടുക്കുന്ന പ്രാവുകൾക്ക് ദിവസങ്ങൾ പ്രായമുള്ളപ്പോൾത്തന്നെ കാലിൽ സ്ഥിരമായി കിടക്കുന്ന രീതിയിൽ മോതിരം ധരിപ്പിക്കും. ഇതിൽ ജനന വർഷവും ക്ലബ്ബിന്റെ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടാവും. 100 മുതൽ 2000 കിലോമീറ്റർ വരെ ദൂരപരിധിയിലാകും പ്രാവുകളുടെ പറക്കൽ മത്സരങ്ങൾ നടക്കുക.
∙ ചാരപ്പക്ഷികൾ
രഹസ്യാന്വേഷണത്തിനും മറ്റൊരു രാജ്യത്തിന്റെ രഹസ്യങ്ങൾ ചോർത്താനും പക്ഷികളെയും മൃഗങ്ങളെയും ഉപയോഗിക്കുന്നതിന് ചരിത്രത്തിൽതന്നെ ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഒന്നാം ലോകമഹായുദ്ധ കാലം മുതൽ ചാരപ്രവർത്തനത്തിനായി പക്ഷികളെ ഉപയോഗിച്ചിരുന്നതായി കാണാം. ക്യാമറകൾ ഘടിപ്പിച്ച പക്ഷികളെ പലയിടങ്ങളിലായി വിന്യസിച്ച് ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാനാണ് അന്നുപയോഗിച്ചത്. രണ്ടാം ലോകമഹായുദ്ധകാലത്ത് രഹസ്യസന്ദേശങ്ങൾ നൽകാനും പ്രാവുകളെ ഉപയോഗിച്ചിരുന്നു. പുരാതനകാലം മുതൽ സന്ദേശവാഹകരായും പ്രാവുകളെ കാണാനാകും. മികച്ച പരിശീലനം ലഭിച്ച ‘കാരിയർ പ്രാവുകളെ’ പിടികൂടാനും ബുദ്ധിമുട്ടാണ്.
ഏതു കാലാവസ്ഥയിലും അതിവേഗം സഞ്ചരിക്കാനുള്ള ശേഷി കണക്കിലെടുത്താണ് പ്രാവുകളെ രഹസ്യാന്വേഷണത്തിനായി ഉപയോഗിക്കുന്നത്. കാക്ക, പരുന്ത്, തത്ത എന്നിവയെ പരിശീലിപ്പിച്ചും ചാരപ്പക്ഷികളായി ഉപയോഗിച്ചിരുന്നു. പരിശീലനം നേടിയ പ്രാവുകൾക്ക് മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗത്തിൽ പറക്കാൻ സാധിക്കുമെന്ന് വിദഗ്ധർ പറയുന്നു.
∙ മുംബൈയിലെ പ്രാവുകൾ
പക്ഷി–മൃഗസ്നേഹികൾ ഏറെയുള്ള മുംബൈ പ്രാവുകളുടെയും പ്രിയനഗരമാണ്. പ്രാവുകളുടെ ഭക്ഷണ, വിശ്രമകേന്ദ്രങ്ങളായ കബൂത്തർഖാനകളിൽ ധാന്യങ്ങളുമായി എത്തുന്നവരുടെ വലിയ നിര തന്നെ കാണാം. അവയ്ക്ക് വെള്ളവും ഭക്ഷണവും നൽകുന്നത് പുണ്യപ്രവൃത്തിയായി കാണുന്നവരുമുണ്ട്. പ്രാവ് സമാധാനത്തിന്റെ അടയാളമാണെന്ന് വിശ്വസിക്കുന്നവരുമേറെ. വെള്ളവും ഭക്ഷണവും കൊടുക്കാൻ പാർപ്പിടസമുച്ചയങ്ങളിൽ പ്രത്യേക ഇടംതന്നെ ഒരുക്കിയിരിക്കുന്ന ഹൗസിങ് സൊസൈറ്റികളുമുണ്ട്. ഗുജറാത്തികൾക്കും ജൈനർക്കും പ്രാവുകളോട് കരുതലേറെയാണ്.