സംസ്ഥാനത്ത് സ്വകാര്യ–വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന സംസ്ഥാന ബജറ്റിലെ നിർദേശം സൃഷ്ടിച്ച വിവാദങ്ങൾ ചില്ലറയൊന്നുമല്ല. ഈ നിർദേശത്തിന്റെ പേരിൽ ഇടതു മുന്നണിയിലെ ഘടകകകക്ഷികൾ വരെ ഇടഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതു വരെയെങ്കിലും ഇത്തരമൊരു നീക്കത്തിൽനിന്നു വിട്ടുനിൽക്കാനാണ് നിലവിൽ സിപിഎമ്മിന്റെ ‘അനൗദ്യോഗിക’ തീരുമാനമെന്നാണു വിവരം. അപ്പോഴും ഒരു സംശയം ബാക്കി. ഇത്രയും കാലം എതിർത്തിട്ടും എന്തുകൊണ്ടാണ് പെട്ടെന്നൊരു നാളിൽ സിപിഎമ്മിന് വിദേശ സർവകലാശാല സംബന്ധിച്ചു വീണ്ടുവിചാരമുണ്ടായത്? അതിന് ഉത്തരമായി ഒരു കണക്കു പറയാം. ഇന്ത്യയിൽനിന്ന് പഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നും ഇതിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുള്ളവരാണെന്നുമാണ് ബജറ്റിൽ ധനമന്ത്രി കെ. ബാലഗോപാൽ വ്യക്തമാക്കിയത്. 2022ൽ മാത്രം ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് പഠനത്തിനായി പോയത് 13.2 ലക്ഷം കുട്ടികൾ; ഇതിൽ നാലു ശതമാനം പേരും കേരളത്തിൽനിന്നായിരുന്നു. ഇതേത്തുടർന്നാണ് രാജ്യാന്തര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാക്കാനുള്ള ലക്ഷ്യത്തിലൂന്നിയ പുതിയ ബജറ്റ് നിർദേശം. സർക്കാർ എന്തു തീരുമാനിച്ചാലും ചില ചോദ്യങ്ങൾ ബാക്കിയാണ്. എത്രത്തോളം എളുപ്പമാണ് വിദേശ സർവകലാശാലകളെ കേരളത്തിൽ എത്തിക്കുകയെന്നത്? അതിനുള്ള മാനദണ്ഡങ്ങളും നിയമങ്ങളും എന്തെല്ലാമാണ്? സംസ്ഥാനത്തിന് തനിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകുമോ? എന്താണ് ഇക്കാര്യത്തിൽ ഇന്ത്യയിലെ, ലോകത്തിലെ മറ്റു മികച്ച മാതൃകകൾ?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സംസ്ഥാനത്ത് സ്വകാര്യ–വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ തുറക്കാനുള്ള സാധ്യത പരിശോധിക്കുമെന്ന സംസ്ഥാന ബജറ്റിലെ നിർദേശം സൃഷ്ടിച്ച വിവാദങ്ങൾ ചില്ലറയൊന്നുമല്ല. ഈ നിർദേശത്തിന്റെ പേരിൽ ഇടതു മുന്നണിയിലെ ഘടകകകക്ഷികൾ വരെ ഇടഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പു കഴിയുന്നതു വരെയെങ്കിലും ഇത്തരമൊരു നീക്കത്തിൽനിന്നു വിട്ടുനിൽക്കാനാണ് നിലവിൽ സിപിഎമ്മിന്റെ ‘അനൗദ്യോഗിക’ തീരുമാനമെന്നാണു വിവരം. അപ്പോഴും ഒരു സംശയം ബാക്കി. ഇത്രയും കാലം എതിർത്തിട്ടും എന്തുകൊണ്ടാണ് പെട്ടെന്നൊരു നാളിൽ സിപിഎമ്മിന് വിദേശ സർവകലാശാല സംബന്ധിച്ചു വീണ്ടുവിചാരമുണ്ടായത്? അതിന് ഉത്തരമായി ഒരു കണക്കു പറയാം. 

ഇന്ത്യയിൽനിന്ന് പഠനത്തിനായി വിദേശത്തേക്കു പോകുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ടായിട്ടുണ്ടെന്നും ഇതിൽ ഭൂരിഭാഗവും കേരളത്തിൽനിന്നുള്ളവരാണെന്നുമാണ് ബജറ്റിൽ ധനമന്ത്രി കെ. ബാലഗോപാൽ വ്യക്തമാക്കിയത്. 2022ൽ മാത്രം ഇന്ത്യയിൽനിന്ന് വിദേശത്തേക്ക് പഠനത്തിനായി പോയത് 13.2 ലക്ഷം കുട്ടികൾ; ഇതിൽ നാലു ശതമാനം പേരും കേരളത്തിൽനിന്നായിരുന്നു. ഇതേത്തുടർന്നാണ് രാജ്യാന്തര നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസം കേരളത്തിൽ ലഭ്യമാക്കാനുള്ള ലക്ഷ്യത്തിലൂന്നിയ പുതിയ ബജറ്റ് നിർദേശം. സർക്കാർ എന്തു തീരുമാനിച്ചാലും ചില ചോദ്യങ്ങൾ ബാക്കിയാണ്. എത്രത്തോളം എളുപ്പമാണ് വിദേശ സർവകലാശാലകളെ കേരളത്തിൽ എത്തിക്കുകയെന്നത്? അതിനുള്ള മാനദണ്ഡങ്ങളും നിയമങ്ങളും എന്തെല്ലാമാണ്? സംസ്ഥാനത്തിന് തനിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകുമോ? എന്താണ് ഇക്കാര്യത്തിൽ ഇന്ത്യയിലെ, ലോകത്തിലെ മറ്റു മികച്ച മാതൃകകൾ?

(Representative image by Intellistudies/istockphoto)
ADVERTISEMENT

∙ നിബന്ധനകൾ എന്തെല്ലാം?

ഇന്ത്യയിൽ വിദേശ സർവകലാശാലകളുടെ ക്യാംപസുകൾ ആരംഭിക്കുന്നതിന് അനുവാദം നൽകാനുള്ള അധികാരം യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷനാണ് (യുജിസി). 2020ലെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2023ൽ കൊണ്ടുവന്ന യുജിസി (വിദേശ ഉന്നതവിദ്യാഭ്യാസ കേന്ദ്ര ക്യാംപസ് സ്ഥാപനവും പ്രവർത്തനവും) നിയന്ത്രണ നിയമം അനുസരിച്ചാണ് വിദേശസർവകലാശാല ക്യാംപസുകൾ രാജ്യത്തു തുറക്കുന്നതിന് അനുമതി നൽകുന്നത്. ഇതുപ്രകാരം ആഗോള റാങ്കിങ്ങിൽ ആദ്യ അഞ്ഞൂറിൽ ഉൾപ്പെട്ട സർവകലാശാലകൾക്കു മാത്രമേ ഇന്ത്യയിൽ ക്യാംപസ് തുറക്കാനാകൂ. മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തങ്ങളുടെ സ്വന്തം രാജ്യത്ത് മികച്ച പ്രവർത്തനം കാഴ്ചവച്ചവയായിരിക്കണമെന്നും നിബന്ധനയുണ്ട്.

പട്ടിക ജാതി, പട്ടിക വർഗ, ഒബിസി, സാമ്പത്തികമായി പിന്നാക്കമായ മറ്റു വിഭാഗങ്ങൾ എന്നിവർക്ക് ഇന്ത്യൻ സർവകലാശാലകളിൽ ലഭിക്കുന്ന സംവരണം വിദേശ സർവകലാശാലാ ക്യാംപസുകളിൽ ഉണ്ടാവില്ല. ഓപ്പൺ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ തുടങ്ങാനും വിദേശ സർവകലാശാലാ ക്യാംപസുകൾക്ക് അനുവാദമില്ല.

ഇന്ത്യയിൽ ക്യാംപസ് തുറക്കാൻ ആഗ്രഹിക്കുന്ന സർവകലാശാലകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും നിശ്ചിത ഫീസിനൊപ്പം (ഇത് തിരിച്ചുകിട്ടില്ല) യുജിസിക്ക് ഓൺലൈനായി  അപേക്ഷ നൽകണം. ആവശ്യപ്പെടുന്ന രേഖകളെല്ലാം ലഭിച്ച ശേഷം അപേക്ഷകൾ പരിശോധിക്കാനായി കമ്മിഷൻ സ്റ്റാൻഡിങ് കമ്മിറ്റി രൂപീകരിക്കും. 60  ദിവസത്തിനുള്ളിൽ അപേക്ഷ പരിശോധിക്കണമെന്നാണ് ചട്ടം. യോഗ്യത, സ്ഥാപനത്തിന്റെ സൽപ്പേര്, നൽകാനുദ്ദേശിക്കുന്ന കോഴ്സുകൾ, ഇന്ത്യയിൽ വിദ്യാഭ്യാസ അവസരങ്ങൾ സൃഷ്ടിക്കാനുള്ള കഴിവ്, അവർ സ്ഥാപിക്കാനുദ്ദേശിക്കുന്ന അക്കാദമിക സൗകര്യങ്ങൾ എന്നിവ പരിശോധിച്ച് കമ്മിറ്റി അന്തിമതീരുമാനമെടുക്കും. യോഗ്യത ബോധ്യപ്പെട്ടാൽ സർവകലാശാലയ്ക്ക് താൽപര്യപത്രം അയയ്ക്കും. അപേക്ഷയിന്മേൽ തീരുമാനമെടുക്കാനുള്ള സമയം കമ്മിറ്റിക്ക് വേണമെങ്കിൽ നീട്ടാനും അധികാരമുണ്ട്. സർവകലാശാലകളുമായി കരാറിലെത്തിയാൽ അവർക്ക് ഇന്ത്യയിൽ ക്യാംപസ് തുടങ്ങാം. പത്ത് വർഷത്തേക്കാണ് ആദ്യം കരാർ. വാർഷിക ഓഡിറ്റ് യുജിസിക്ക് നൽകുകയും വേണം.

∙ സംവരണം ഇല്ലേയില്ല, ഫീസ് തീരുമാനം സർവകലാശാലയ്ക്ക്

ADVERTISEMENT

പ്രവർത്തനം യുജിസിയുടെ നിയന്ത്രണത്തിന് വിധേയമാണെങ്കിലും ക്യാംപസിലെ കോഴ്സുകളുടെ ഫീസും പ്രവേശന നടപടികളും തീരുമാനിക്കാൻ സർവകലാശാലകൾക്ക് സ്വയംഭരണാധികാരമുണ്ടാകും. പ്രവേശന നടപടി തുടങ്ങുന്നതിന് കുറഞ്ഞത് 60 ദിവസം മുമ്പെങ്കിലും പ്രോസ്പെക്ടസ്, പ്രവേശന മാനദണ്ഡങ്ങൾ, ഫീസ് വിവരം, സ്കോളർഷിപ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ പരസ്യപ്പെടുത്തണം. പട്ടിക ജാതി, പട്ടിക വർഗ, ഒബിസി, സാമ്പത്തികമായി പിന്നാക്കമായ മറ്റു വിഭാഗങ്ങൾ എന്നിവർക്ക് ഇന്ത്യൻ സർവകലാശാലകളിൽ ലഭിക്കുന്ന സംവരണം വിദേശ സർവകലാശാലാ ക്യാംപസുകളിൽ ഉണ്ടാവില്ല. 

(Representative image by :lakshmiprasad S/istockphoto)

ഓപ്പൺ, വിദൂര വിദ്യാഭ്യാസ കോഴ്സുകൾ തുടങ്ങാനും വിദേശ സർവകലാശാലാ ക്യാംപസുകൾക്ക് അനുവാദമില്ല. എന്നാൽ ഫാക്കൽറ്റികളുടെ നിയമന കാര്യത്തിൽ സർവകലാശാലകൾക്ക് തീരുമാനമെടുക്കാം. ലോകത്തെവിടെനിന്നും ഫാക്കൽറ്റികളെ രാജ്യത്തെ നിയമത്തിന് അനുസൃതമായി നിയമിക്കാൻ സർവകലാശാലകൾക്ക് അനുവാദമുണ്ട്. വിദേശത്തെ പ്രധാന ക്യാംപസിന് തുല്യമായ നിലവാരം ഉറപ്പാക്കാൻ വേണ്ടിയാണിത്. അതേസമയം കോഴ്സ് പിൻവലിക്കാനും ക്യാംപസിന്റെ പ്രവർത്തനം അവസാനിപ്പിക്കാനും യുജിസിയുടെ അനുമതി വേണമെന്ന് പുതിയ നിയമത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാർഥികളുടെ പരാതികൾ പരിഹരിക്കാനുള്ള സംവിധാനവും നിർബന്ധമാണ്. ഏതെങ്കിലും തരത്തിൽ വിദ്യാർഥികളുടെ പഠനത്തിന് തടസ്സമുണ്ടായാൽ സർവകലാശാല നേരിട്ട് വിദ്യാർഥിക്ക് ബദൽ സംവിധാനം ഒരുക്കി നൽകേണ്ടിവരും.

∙ സംസ്ഥാന സർക്കാരുകളുടെ പങ്കെന്ത്?

വിദേശ സർവകലാശാലാ ക്യാംപസുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് 2023 നവംബർ ഏഴിന് യുജിസി പുറത്തിറക്കിയ വിജ്ഞാപനത്തിൽ എവിടെയും, ക്യാംപസ് തുറക്കുന്ന സംസ്ഥാനത്തെ സർക്കാരുകൾക്ക് അവരുടെ പ്രവർത്തനത്തിൽ എന്തെങ്കിലും അധികാരമുള്ളതായി പറയുന്നില്ല. എന്നാൽ ക്യാംപസുകൾ പ്രവർത്തിക്കുന്ന ഭൂമി, വെള്ളം, വൈദ്യുതി എന്നിവയിൽ ഇളവുകൾ, സബ്സിഡി എന്നിവ അനുവദിച്ച് അനുകൂല അന്തരീക്ഷമൊരുക്കാൻ സംസ്ഥാന സർക്കാരുകൾക്ക് കഴിയും.

ADVERTISEMENT

∙ മാതൃകയായി  ഗുജറാത്ത് ഗിഫ്റ്റ് സിറ്റി

വിദേശ സർവകലാശാലാ ക്യാംപസുകളിൽ ഇന്ത്യയിലെ മികച്ച മാതൃകയാണ് ഗുജറാത്തിലെ ഗിഫ്റ്റ് (ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ്–ടെക് ) സിറ്റി. ഇന്ത്യയിൽ ആദ്യമായി ഒരു വിദേശ സർവകലാശാല ക്യാംപസ് തുറക്കുന്നത് ഗിഫ്റ്റ് സിറ്റിയിലാണ്. ഓസ്ട്രേലിയയിലെ ഡീക്കിൻ സർവകലാശാലയായിരുന്നു അത്. ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ് പ്രവേശനം.

ഗുജറാത്തിലെ ഗിഫ്റ്റ് സിറ്റി. (Photo Credit: Xindiantechguide)

ബിസിനസ് അനലിറ്റിക്സ്, സൈബർ സുരക്ഷ എന്നീ കോഴ്സുകളിലെ ക്ലാസുകൾ 2024 ജൂലൈയിൽ തുടങ്ങും. ഇതിലേക്കായി 2023 നവംബറിൽ പ്രവേശനം തുടങ്ങിയിരുന്നു. ഓസ്ട്രേലിയയിലെ തന്നെ വൊല്ലോങ്ഗോങ് സർവകലാശാലയുടെ ഗിഫ്റ്റ് സിറ്റി ക്യാംപസ് ജൂലൈയോടെ ക്ലാസുകൾക്ക് തുടക്കം കുറിക്കും.

നിലവിൽ ഗിഫ്റ്റ് സിറ്റിയിലെ ഡീക്കിൻ ക്യാംപസിൽ മാസ്റ്റേഴ്സ് ഇൻ കംപ്യൂട്ടിങ് (ഡേറ്റ അനലിറ്റിക്സ്) കോഴ്സിലാണ് ക്ലാസുകൾ തുടങ്ങിയിട്ടുള്ളത്. രണ്ടു വർഷത്തെ കോഴ്സാണിത്. 19,000 ഓസ്ട്രേലിയൻ ഡോളറാണ് (ഏകദേശം 10.7 ലക്ഷം രൂപ) ഒരു വർഷം ഫീസിനത്തിൽ നൽകേണ്ടി വരുക. മറ്റ് ചെലവിനത്തിൽ 2.5 ലക്ഷത്തോളം രൂപയും ചെലവാകും. ഇതേ കോഴ്സ് ഡീക്കിൻ സർവകലാശാലയുടെ ഓസ്ട്രേലിയയിലെ ക്യാംപസിൽ ഒരു ഇന്ത്യൻ വിദ്യാർഥി പഠിക്കുമ്പോൾ ഫീസ് ഒന്നുതന്നെയാണെങ്കിലും മറ്റ് പഠന–ജീവിതച്ചെലവുകൾ ചേർന്ന് ഇതിന്റെ രണ്ടിരട്ടി തുകയാകും.

ഇയാൻ മാർട്ടിൻ ,ഡീക്കിൻ സർവകലാശാല വൈസ് ചാൻസലർ (ഗിഫ്റ്റ് സിറ്റിയിലെ ക്യാംപസ് ഉദ്ഘാടനവേളയിൽ പറഞ്ഞത്)

∙ വിദേശ സർവകലാശാല ക്യാംപസുകളിലേക്ക് പ്രവേശനം എങ്ങനെ?

സർവകലാശാലകൾക്ക് അവരവരുടെ രീതി പിന്തുടരാമെന്ന വ്യവസ്ഥയുള്ളതിനാൽ പല സർവകലാശാലകളുടെയും പ്രവേശന, പഠന രീതികൾ വ്യത്യസ്തമായിരിക്കും. നിലവിൽ ഡീക്കിൻ സർവകലാശാലയുടെ ബിസിനസ് അനലിറ്റിക്സ് കോഴ്സിലേക്കുള്ള പ്രവേശനം ഉദാഹരണമായി പരിശോധിക്കാം. എഴുത്തുപരീക്ഷ, അഭിമുഖം എന്നിവയിലൂടെയായിരിക്കും പ്രവേശനം (താഴെയുള്ള ഇൻഫോ കാർഡുകൾ കാണുക).

∙ ജോലി സാധ്യത

ഡീക്കിൻ മാസ്റ്റേഴ്സ് ഓഫ് ബിസിനസ് അനലിറ്റിക്സ് കോഴ്സ് ഓസ്ട്രേലിയൻ കംപ്യൂട്ടർ സൊസൈറ്റിയുടെ (എസിഎസ്) അംഗീകാരമുള്ളതാണ്. കോഴ്സ് പൂർത്തിയാക്കുന്നവർ എസിഎസിന്റെ അംഗങ്ങളാകും. വിദേശരാജ്യങ്ങളിൽ വലിയ അംഗീകാരമുള്ളതാണ് എസിഎസിലെ അംഗത്വം. ബിസിനസ് ഇന്റലിജൻസ് അനലിസ്റ്റ്, ബിസിനസ് സിസ്റ്റംസ് അനലിസ്റ്റ്, മാർക്കറ്റ് റിസർച് അനലിസ്റ്റ്, സ്റ്റാറ്റിസ്റ്റീഷ്യൻ, ബിസിനസ് ഡേറ്റ സയന്റിസ്റ്റ്, അനലിറ്റിക്സ് പ്രൊജക്റ്റ് മാനേജർ എന്നീ തസ്തികകളിൽ വലിയ ശമ്പളത്തിൽ വിദേശത്തും സ്വദേശത്തും ജോലി ചെയ്യാനാകും.
(അവലംബം: www.deakin.edu.au)

കേരള ബജറ്റിലെ തീരുമാനം അറിഞ്ഞപ്പോൾ, 2016ൽ എസ്എഫ്ഐ പ്രവർത്തകർ എന്നെ മർദിച്ച സംഭവമോർത്തു ചിരിവന്നു. അന്നു ഞാനൊന്നും ചെയ്തില്ലല്ലോ. മാറ്റം വേണമെന്നു പറയുക മാത്രമാണുണ്ടായത്. ആശയം പറയുന്നവരെപ്പോലും തല്ലാൻ വരുന്നവരോട് എന്താണു പറയുക? അതു വലിയ സങ്കടമായിരുന്നു. ആ നിലപാട് മാറിയതിൽ സന്തോഷം. പക്ഷേ, അതിന് 15 വർഷം വേണ്ടി വന്നു. സ്വകാര്യ സർവകലാശാലകൾ വരുമ്പോൾ സാധാരണക്കാർക്ക് വിദ്യാഭ്യാസം ലഭിക്കുമോയെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ല. ഈ കാലത്തിനുള്ളിൽ 50,000 കുട്ടികളെങ്കിലും കേരളം വിട്ടുകാണും. നാട്ടിൽ തുടരുന്നവർക്കും നല്ല വിദ്യാഭ്യാസത്തിന് അവസരമുണ്ടാകണം.

ടി. പി. ശ്രീനിവാസൻ (ഉന്നത വിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാനും വിദേശകാര്യ വിദഗ്ധനും)

∙ മുൻപേ പറന്ന് ദുബായ് നോളജ് പാർക്ക്

പണ്ട് ഗൾഫ് രാജ്യങ്ങളിൽനിന്ന് കുട്ടികൾ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉന്നതവിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിലേക്ക് പോകുകയായിരുന്നു പതിവ്. യുഎസ് ആയിരുന്നു അതിൽ മുന്നിൽ. 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണത്തിനുശേഷം പശ്ചിമേഷ്യയിൽനിന്ന് വിദ്യാഭ്യാസത്തിനായി യുഎസിലേക്ക് പോകുന്നവരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. സുരക്ഷാ പരിശോധനയുടെ ഭാഗമായി, 25 രാജ്യങ്ങളിൽനിന്നുള്ളവർക്ക് വീസ നൽകുന്നത് കർശന പരിശോധനയ്ക്കു ശേഷം മതിയെന്ന് യുഎസ് തീരുമാനിച്ചതായിരുന്നു കാരണം. സ്ത്രീകൾക്കാണെങ്കിൽ സാംസ്കാരികപരമായ വിലക്കുകൾ കാരണം മറ്റിടങ്ങളിലേക്ക് പോകാനും ആകുമായിരുന്നില്ല.

ദുബായ് നോളജ് പാർക്ക്. (Photo credit: www.dkp.ae)

ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമെന്ന നിലയ്ക്കാണ് 2003ൽ ദുബായ് ഇന്റർനാഷനൽ അക്കാദമിക് സിറ്റിയും ദുബായ് നോളജ് പാർക്കും പ്രവർത്തനം തുടങ്ങുന്നത്. 2024ൽ ഇരുപത്തിയൊന്നാം വാർഷികം ആഘോഷിക്കുന്ന നോളജ് സിറ്റിയില്‍, നിലവിൽ യുകെയിലെ ബർമിങ്ങാം, മാഞ്ചസ്റ്റർ  തുടങ്ങി 27 ലോകോത്തര സർവകലാശാലകളുടെ ക്യാംപസുകൾ  പ്രവർത്തിക്കുന്നു. ഇവിടങ്ങളിലെ 28,200 വിദ്യാർഥികളിൽ 85 ശതമാനത്തിലേറെയും വിദേശത്തുനിന്നുള്ളവരാണ്; ഇന്ത്യ, പാക്കിസ്ഥാൻ, സൗദി അറേബ്യ തുടങ്ങി എൺപതോളം രാജ്യങ്ങളിൽനിന്നുള്ളവർ. 

∙ സർവകലാശാല ‘കയറ്റുമതി’യില്‍ മുന്നിൽ യുഎസ്

2023 മാർച്ചുവരെയുള്ള കണക്കനുസരിച്ച് ലോകത്തെ സർവകലാശാലകൾ വിദേശരാജ്യങ്ങളിൽ തുറന്നിട്ടുള്ളത് 333 ക്യാംപസുകളാണ്. ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ ക്യാംപസുകൾ തുറന്ന റെക്കോഡ് യുഎസിനുതന്നെ. വിദേശ സർവകലാശാലാ ക്യാംപസുകളിൽ 25 ശതമാനവും (86 ക്യാംപസുകൾ) യുഎസ് സർവകലാശാലകളുടേതാണ്. യുകെ (45), ഫ്രാൻസ് (38), റഷ്യ (29) എന്നീ രാജ്യങ്ങളാണ് രണ്ടുമുതൽ നാലുവരെ സ്ഥാനങ്ങളിൽ. ഏറ്റവും കൂടുതൽ വിദേശ സർവകലാശാലകളെ സ്വന്തം നാട്ടിലേക്ക് ക്ഷണിച്ചിട്ടുള്ളത് ചൈനയാണ്. ലോകത്തെ വിദേശ സർവകലാശാലാ ക്യാംപസുകളിൽ 14 ശതമാനവും (42 ക്യാംപസ്) പ്രവർത്തിക്കുന്നത് ചൈനയിലാണ്. യുഎഇ (33), സിംഗപ്പൂർ (16), മലേഷ്യ (14), ഖത്തർ (11) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ. 

English Summary:

Why Doesn't Kerala Want Foreign Universities? What is the Situation in Other States of India and Around the World?

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT