2017ൽ നിന്ന് 2023ൽ എത്തുമ്പോൾ രാജ്യത്ത് പുതുതായി രംഗത്തുവന്നത് ആയിരത്തിലധികം രാഷ്ട്രീയ പാർട്ടികള്‍! രണ്ടാമതാരും കേട്ടിട്ടു കൂടിയില്ലാത്ത ഇത്രയും പാർട്ടികളുടെ ഉദയത്തിനു പിന്നിൽ ഒരുത്തരമുണ്ട്; ഇലക്ടറൽ ബോണ്ട്. രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ഇലക്ടറൽ ബോണ്ടിന്റെ കടയ്ക്കൽ കത്തിവച്ചുകൊണ്ടാണ്

2017ൽ നിന്ന് 2023ൽ എത്തുമ്പോൾ രാജ്യത്ത് പുതുതായി രംഗത്തുവന്നത് ആയിരത്തിലധികം രാഷ്ട്രീയ പാർട്ടികള്‍! രണ്ടാമതാരും കേട്ടിട്ടു കൂടിയില്ലാത്ത ഇത്രയും പാർട്ടികളുടെ ഉദയത്തിനു പിന്നിൽ ഒരുത്തരമുണ്ട്; ഇലക്ടറൽ ബോണ്ട്. രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ഇലക്ടറൽ ബോണ്ടിന്റെ കടയ്ക്കൽ കത്തിവച്ചുകൊണ്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2017ൽ നിന്ന് 2023ൽ എത്തുമ്പോൾ രാജ്യത്ത് പുതുതായി രംഗത്തുവന്നത് ആയിരത്തിലധികം രാഷ്ട്രീയ പാർട്ടികള്‍! രണ്ടാമതാരും കേട്ടിട്ടു കൂടിയില്ലാത്ത ഇത്രയും പാർട്ടികളുടെ ഉദയത്തിനു പിന്നിൽ ഒരുത്തരമുണ്ട്; ഇലക്ടറൽ ബോണ്ട്. രാജ്യം തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുമ്പോൾ ഇലക്ടറൽ ബോണ്ടിന്റെ കടയ്ക്കൽ കത്തിവച്ചുകൊണ്ടാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ ഒരു കണക്ക് പുറത്തു വന്നു. ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്ക്. 2016ൽ നടന്ന യുഎസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിനേക്കാളും അധികമുണ്ടായിരുന്നു അത്! രാഷ്ട്രീയ പാർട്ടികൾ ചെലവിട്ട പണവും ഉണ്ടായിരുന്നു അതിലെ വലിയൊരു പങ്കായിട്ട് . എവിടെ നിന്നാണ് ഇത്രയേറെ പണം അവർക്ക് ലഭിച്ചത്? ഇനി മറ്റൊരു ചോദ്യം. 2017ൽ നിന്ന് 2023ൽ എത്തുമ്പോൾ രാജ്യത്ത് പുതുതായി രംഗത്തുവന്നത് ആയിരത്തിലധികം രാഷ്ട്രീയ പാർട്ടികളാണ്! രണ്ടാമതാരും കേട്ടിട്ടു കൂടിയില്ലാത്ത ഇത്രയും പാർട്ടികളുടെ പെട്ടെന്നുള്ള ഉദയത്തിനു പിന്നിലെന്താണ്? രണ്ടു ചോദ്യത്തിനും ഒരുത്തരമാണ്. ഇലക്ടറൽ ബോണ്ട്. രാജ്യം വീണ്ടുമൊരു ലോക്സഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോൾ പക്ഷേ ഇലക്ടറൽ ബോണ്ടിന്റെ കടയ്ക്കൽ കത്തിവച്ചിരിക്കുകയാണ് സുപ്രീം കോടതി.

പേരും വിവരവും വെളിപ്പെടുത്താതെ രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന വാങ്ങാൻ ജനപ്രാതിനിധ്യ നിയമവും കമ്പനി നിയമവും ഭേദഗതി ചെയ്തുകൊണ്ട് 2018ൽ പാസാക്കിയ ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഫെബ്രുവരി 15ലെ വിധിയിൽ സുപ്രീം കോടതി വ്യക്തമാക്കിയത്. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കേ, അഞ്ച് വർഷത്തിനിടെ വാങ്ങിക്കൂട്ടിയ സംഭാവനയുടെ വിവരങ്ങൾ കൂടി ഇനി പാർട്ടികൾക്ക് വെളിപ്പെടുത്തിയേ മതിയാവൂ. രാജ്യം ഭരിക്കുന്ന ബിജെപി തന്നെയാണ് അഞ്ച് വർഷത്തെ കണക്കെടുത്താൽ ഇതു വഴി ഏറ്റവുമധികം ‘സംഭാവന’കൾ വാങ്ങിയ പാർട്ടിയെന്നതാണ് കൗതുകകരം. അതായത് 75 ശതമാനം പണവും എത്തിയത് ബിജെപിയിലേക്ക്.

സുപ്രീം കോടതി. (ഫയൽ ചിത്രം∙മനോരമ)
ADVERTISEMENT

ഇലക്ടറൽ ബോണ്ട്‌ വഴി പണം അയയ്ക്കുന്നത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയുമെന്ന് കേന്ദ്രത്തിനു വേണ്ടി കോടതിയിൽ പറഞ്ഞത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. എല്ലാം പക്ഷേ പാളി. കൂറുമാറ്റവും സീറ്റ് വച്ചുമാറ്റവും പാർട്ടികൾ തമ്മിലുള്ള ധാരണയും ഒക്കെക്കൂടി കണക്കില്ലാതെ പണമൊഴുകുന്ന തിര‍ഞ്ഞെടുപ്പു ബഹളത്തിന് തൊട്ടു മുൻപ് വന്ന ഈ സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പിൽ നിർണായകമാവുമോ? എന്താണ് ഇലക്ടറൽ ബോണ്ടിന്റെ പ്രശ്നങ്ങൾ? എന്തുകൊണ്ടാണ് അത് ഭരണഘടനാ വിരുദ്ധമായത്? രാഷ്ട്രീയ പാർട്ടികൾക്ക് വിധി തിരിച്ചടിയാകുമോ? വിശദമായറിയാം.

∙ എന്താണ് ഇലക്ടറൽ ബോണ്ട്?

രാഷ്ട്രീയ പാർട്ടികൾക്ക് സംഭാവന നൽകുന്നത് സുതാര്യമാക്കാൻ 2017ലെ പൊതുബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ഇലക്ടറൽ ബോണ്ട് (കടപ്പത്ര പദ്ധതി). 2018ലെ ഇലക്ടറൽ ബോണ്ട് പദ്ധതി പ്രകാരം വാങ്ങുന്ന വ്യക്തിയുടെയോ സ്വീകരിക്കുന്ന വ്യക്തിയുടെയോ പേര് രേഖപ്പെടുത്താത്ത പ്രോമിസറി നോട്ടായാണ് ഇലക്ടറൽ ബോണ്ടുകൾ ഇറക്കുക. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്കാണ് ഇലക്ടറൽ ബോണ്ടുകളുടെ വിതരണച്ചുമതല. ആയിരം, പതിനായിരം, ഒരു ലക്ഷം, പത്തുലക്ഷം, ഒരു കോടി മൂല്യങ്ങളിലുള്ള കടപ്പത്രങ്ങൾ ഏതൊരു ഇന്ത്യൻ പൗരനോ ഇന്ത്യയിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിനോ വാങ്ങി അവരുടെ താൽപര്യമനുസരിച്ചുള്ള രാഷ്ട്രീയ പാർട്ടികൾക്ക് നൽകാനാകും. ഒരാൾക്ക് എത്ര കടപ്പത്രങ്ങൾ വേണമെങ്കിലും വാങ്ങാം.

എസ്ബിഐ ശാഖ (Photo by Mrinal Pal/Istockphoto)

ആർക്കൊക്കെ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാം എന്നത് സംബന്ധിച്ചും മാനദണ്ഡങ്ങളുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച് റജിസ്റ്റർ ചെയ്യപ്പെട്ടതും അവസാനം നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിലോ നിയമസഭാ തിരഞ്ഞെടുപ്പിലോ ആകെ പോൾ ചെയ്തതിൽ ഒരു ശതമാനത്തിൽ കുറയാത്ത വോട്ടു നേടിയതോ ആയ രാഷ്ട്രീയ പാർട്ടികൾക്കു മാത്രമേ ഇലക്ടറൽ ബോണ്ടുകൾ സ്വീകരിക്കാനാകൂ. ന്യൂഡൽഹി, ചണ്ഡീഗഢ്, ഷിംല, ഭോപാൽ, ജയ്പുർ, മുംബൈ, ലക്നൗ, ഭുവനേശ്വർ തുടങ്ങി രാജ്യത്തെ 29 എസ്ബിഐ ശാഖകളിൽനിന്ന് മാത്രമായിരുന്നു ഇലക്ടറൽ ബോണ്ടുകൾ ലഭിച്ചിരുന്നത്. കേരളത്തിലെ ഏക വിതരണകേന്ദ്രം തിരുവനന്തപുരത്തെ എസ്ബിഐ ശാഖയായിരുന്നു.

ADVERTISEMENT

ജനുവരി, ഏപ്രിൽ, ജൂലൈ, ഒക്ടോബർ മാസങ്ങളിലെ ഏതെങ്കിലും പത്തുദിവസമായിരുന്നു ഇലക്ടറൽ ബോണ്ട് വിതരണം ചെയ്തിരുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന കടപ്പത്രങ്ങൾ രാഷ്ട്രീയ പാർട്ടികൾ 15 ദിവസത്തിനുള്ളിൽ അവരുടെ ഔദ്യോഗിക അക്കൗണ്ടുകളിലൂടെ പണമാക്കി മാറ്റണം എന്നായിരുന്നു നിർദേശം.  പൊതുതിരഞ്ഞെടുപ്പ് നടക്കുന്ന വർഷങ്ങളിൽ മാത്രം 30 ദിവസം ലഭിക്കും. നിശ്ചിത ദിവസത്തിനുള്ളിൽ പണമാക്കി മാറ്റാത്ത ബോണ്ടുകൾ ചുമതലപ്പെട്ട ബാങ്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് മാറ്റും. ഇതുവരെ 23.886 കോടി രൂപ ആകെ മൂല്യമുള്ള 189 ഇലക്ടറൽ ബോണ്ടുകൾ പിഎംആർഎഫിലേക്ക് പോയിട്ടുണ്ട് എന്നാണ് കണക്കുകൾ.

 2017 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് 1,500 പാർട്ടികളാണുണ്ടായിരുന്നത്. 2023ലെ കണക്കനുസരിച്ച് പാർട്ടികൾ 2,858 ആയി. അതിൽ 2,796 എണ്ണവും നിശ്ചിത വോട്ടുനേടാത്ത അംഗീകാരം ഇല്ലാത്ത പാർട്ടികൾ. 

കമ്മിഷനെ മുൻകൂട്ടി അറിയിച്ചിട്ടുള്ള ബാങ്ക് അക്കൗണ്ടിലൂടെ മാത്രമേ പാർട്ടികൾക്ക് ബോണ്ട് പണമാക്കി മാറ്റാനാകൂ. 2018 മുതൽ 2023 വരെ 27 തവണകളായി ഇലക്ടറൽ ബോണ്ടുകൾ എസ്ബിഐ വിറ്റഴിച്ചു. മൂല്യം കൂടിയ ബോണ്ടുകൾക്കായിരുന്നു ഡിമാൻഡ് കൂടുതൽ. ഏറ്റവും പ്രിയം ഒരു കോടിയുടെ ബോണ്ടുകൾക്ക്. ഇതുവരെ വിറ്റുപോയത് ഒരു കോടി രൂപയുടെ 12,999 ബോണ്ടുകൾ. 10 ലക്ഷം രൂപയുടെ 7,618 ബോണ്ടുകളും ഒരു ലക്ഷത്തിന്റെ 3,088 ബോണ്ടുകളും പതിനായിരത്തിന്റെ 208 ബോണ്ടുകളും ആയിരത്തിന്റെ 99 ബോണ്ടുകളും വിറ്റഴിച്ചു.

∙ ഇലക്ടറൽ ബോണ്ട് എതിർക്കപ്പെട്ടത് എന്തുകൊണ്ട്?

കള്ളപ്പണം തടയാൻ ലക്ഷ്യമിട്ടാണ് ഇലക്ടറൽ ബോണ്ടുകൾ കൊണ്ടുവരുന്നതെന്നായിരുന്നു 2017ൽ കേന്ദ്രസർക്കാർ പറഞ്ഞത്. എന്നാൽ ഇലക്ടറൽ ബോണ്ട് സംവിധാനത്തിന് സുതാര്യതയില്ലെന്നും ഇത് ബിനാമി ഇടപാടുകൾക്ക് കാരണമാകുമെന്നുമാണ് പ്രതിപക്ഷവും സന്നദ്ധ സംഘടനകളും ഉയർത്തിയ പ്രധാന ആരോപണം. 2018 ജനുവരി 29ന് ചർച്ചയില്ലാതെയാണ് പാർലമെന്റ് ഇലക്ടറൽ ബോണ്ട് പദ്ധതി പാസാക്കിയത്. കള്ളപ്പണം, കള്ളപ്പണം വെളുപ്പിക്കൽ, രാജ്യാന്തര കള്ളനോട്ട് വ്യാപാരം, വ്യാജരേഖയുണ്ടാക്കൽ തുടങ്ങിയവ വർധിക്കാൻ ഇലക്ടറൽ ബോണ്ട് കാരണമാകുമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ, തിരഞ്ഞെടുപ്പ് കമ്മിഷൻ, നിയമമന്ത്രാലയം, ഏതാനും എംപിമാർ തുടങ്ങിയവർ ആശങ്കയറിയിച്ചിരുന്നു. ഇക്കാര്യമുന്നയിച്ച് നിയമമന്ത്രാലയത്തിന് തിരഞ്ഞെടുപ്പ് കമ്മിഷൻ കത്തയയ്ക്കുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി. (ചിത്രം∙മനോരമ)
ADVERTISEMENT

സംഭാവന നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തേണ്ടതില്ല എന്നത് രാഷ്ട്രീയ പാർട്ടികളെ കൂടുതൽ നിരുത്തരവാദപരവും ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തികളുമായി വളർത്തുന്നു എന്നതായിരുന്നു പ്രധാന ആരോപണം. സംഭാവന നൽകുന്നയാളുടെ വിവരങ്ങൾ ബോണ്ടിലുണ്ടാവില്ല എന്നാണെങ്കിലും കെവൈസി വിവരങ്ങൾ നൽകിയാൽ മാത്രമേ ബോണ്ട് വാങ്ങാനാകുവെന്ന നിബന്ധനയുള്ളതിനാൽ എസ്ബിഐയുടെ പക്കൽ നിന്ന് സർക്കാരിന് എപ്പോൾ വേണമെങ്കിലും ഈ വിവരങ്ങൾ അറിയാനാകും. ഫലത്തിൽ വിവരങ്ങൾ ലഭിക്കാത്തത് നികുതിദായകരായ ജനങ്ങൾക്ക് മാത്രമാണ്.

സർക്കാർ സ്ഥാപനങ്ങളിൽനിന്നോ വിദേശത്തുനിന്നോ രാഷ്ട്രീയപാർട്ടികൾ സംഭാവന സ്വീകരിക്കാൻ പാടില്ലെന്ന 1951ലെ ജനപ്രാതിനിധ്യ നിയമം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള വഴി ‘ഇലക്ടറൽ ബോണ്ട്’ അടയ്ക്കുമെന്ന വിമർശനവും ഉയർന്നിരുന്നു. കമ്പനികളുടെ ബാലൻസ് ഷീറ്റിൽ രാഷ്ട്രീയ പാർട്ടികൾക്കു നൽകുന്ന സംഭാവന രേഖപ്പെടുത്തണമെന്ന് കമ്പനി നിയമം വ്യവസ്ഥ ചെയ്തിരുന്നു. ഈ വ്യവസ്ഥ ഒഴിവാക്കിയത് സുതാര്യത ഇല്ലാതാക്കുമെന്നായിരുന്നു മറ്റൊരു ആരോപണം. മുൻപത്തെ മൂന്ന് വർഷങ്ങളിലെ ലാഭശരാശരിയുടെ 7.5% വരെ മാത്രം സംഭാവനയായി നൽകാനായിരുന്നു കമ്പനി നിയമത്തിലെ വ്യവസ്ഥ. ഇലക്ടറൽ ബോണ്ടിനായി ഈ വ്യവസ്ഥ ഒഴിവാക്കുന്നത് രാഷ്ട്രീയ പാർട്ടികൾക്ക് പണമെത്തിക്കാൻ മാത്രം കടലാസ് കമ്പനികളുണ്ടാക്കുന്ന പ്രവണതയിലേക്ക് നയിക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടിയിരുന്നു.

സംഭാവന നൽകുന്നവരുടെ പേരുകൾ വെളിപ്പെടുത്തേണ്ടതില്ല എന്നത് രാഷ്ട്രീയ പാർട്ടികളെ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തികളാക്കി വളർത്തും എന്നതാണ് പ്രധാന ആരോപണം (Photo by INDRANIL MUKHERJEE / AFP)

ഇലക്ടറൽ ബോണ്ട് പദ്ധതി പ്രഖ്യാപിച്ചതിനുശേഷം രാജ്യത്തെ രാഷ്ട്രീയ പാർട്ടികളുടെ എണ്ണത്തിൽ വലിയ വർധനവാണുണ്ടായത്. 2017 ജനുവരിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുപ്രകാരം രാജ്യത്ത് 1,500 പാർട്ടികളാണുണ്ടായിരുന്നത്. 2023ലെ കണക്കനുസരിച്ച് പാർട്ടികൾ 2,858 ആയി. അതിൽ 2,796 എണ്ണവും നിശ്ചിത വോട്ടുനേടാത്ത അംഗീകാരമില്ലാത്ത പാർട്ടികൾ. തിരഞ്ഞെടുപ്പ് സമയങ്ങളിലാണ് പാർട്ടികളുടെ എണ്ണത്തിൽ ആനുപാതികമല്ലാത്ത വർധനയുണ്ടാകുന്നതെന്നും ഇത്തരത്തിൽ റജിസ്റ്റർ ചെയ്യുന്ന പാർട്ടികളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിൽ മത്സരിക്കാറില്ലെന്നും പ്രതിപക്ഷവും ഇലക്ടറൽ ബോണ്ടിനെ എതിർക്കുന്നവരും പറയുന്നു. കള്ളപ്പണം വെളുപ്പിക്കലുൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായാണ് ഇത്തരത്തിൽ പാർട്ടികൾ രൂപീകരിക്കുന്നതെന്നാണ് ആരോപിക്കപ്പെടുന്നത്.

∙ നേട്ടം കൊയ്തതാര്?

ഇലക്ടറൽ ബോണ്ട് ആദ്യം പുറത്തിറക്കിയ 2018 മാർച്ചുമുതൽ 2024 ജനുവരി വരെ 28,030 ബോണ്ടുകളാണ് വിറ്റുപോയത്. 16,518 കോടി രൂപയാണ് ഇവയുടെ മൂല്യം. ഇലക്ടറൽ ബോണ്ടുകളിലൂടെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ചത് ബിജെപിക്കാണ്. 2018–2023 വരെയുള്ള വർഷങ്ങളിൽ ആകെ ലഭിച്ച 12,008 കോടിയുടെ ഇലക്ടറൽ ബോണ്ടുകളിൽ 6,564 കോടിയും ബിജെപിക്കുള്ള സംഭാവനയായിരുന്നു. ആകെ ലഭിച്ച ബോണ്ടുകളുടെ 55​%. കോൺഗ്രസിന് ലഭിച്ചത് വെറും 1,135 കോടി. അതായത് ആകെ ഇലക്ടറൽ ബോണ്ടുകളുടെ 9.5% മാത്രം. തൃണമൂൽ കോൺഗ്രസിന് ഇക്കാലയളവിൽ 1,096 കോടി രൂപ സംഭാവനയായി കിട്ടി. 2022–23ൽ ബിജെപിയുടെ ആകെ വരുമാനത്തിന്റെ 54 ശതമാനവും ഇലക്ടറൽ ബോണ്ടിലൂടെ ലഭിച്ച സംഭാവനയിൽ നിന്നായിരുന്നു. ഏതാണ്ട് 2,120 കോടി രൂപ.

Show more

∙ സുപ്രീംകോടതിയുടെ നിർദേശങ്ങള്‍

പൗരന്റെ വിവരാവകാശത്തിന്റെ ലംഘനമാണ് ഇലക്ടറൽ ബോണ്ടുകളെന്ന സുപ്രധാന നിരീക്ഷണത്തോടെയാണ് സുപ്രീം കോടതിയുടെ വിധി. ഇലക്ടറൽ ബോണ്ട് സംഭാവന നല്‍കുന്നവരുടെ പേര് രഹസ്യമായി വയ്ക്കുന്നത് വിവരാവകാശ നിയമത്തിന്റെയും ഭരണഘടനയുടെ 19(1)(എ) വകുപ്പിന്റെയും ലംഘനമാണെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയുടെ പ്രധാന നിർദേശങ്ങൾ ഇങ്ങനെ;

∙ ഇലക്ടറൽ ബോണ്ടുകളുടെ വിതരണം എസ്ബിഐ ഉടനടി അവസാനിപ്പിക്കണം.
∙ 2019 ഏപ്രിൽ 12 മുതൽ ഇതുവരെയുള്ള ഇലക്ടറൽ ബോണ്ട് വിൽപനയുടെ സമ്പൂർണ വിവരങ്ങൾ (ബോണ്ട് വിറ്റ തീയതി, മൂല്യം, സംഭാവന സ്വീകരിച്ച രാഷ്ട്രീയ പാർട്ടി) മാർച്ച് ആറിന് മുൻപ് തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറണം.
∙ ഈ വിവരങ്ങൾ മാർച്ച് 13ന് മുൻപ് എസ്ബിഐ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം.
∙ വാങ്ങി 15 ദിവസമാകാത്തതും പാർട്ടികൾ പണമാക്കി മാറ്റാത്തതുമായ ബോണ്ടുകൾ വാങ്ങിയ ആൾക്ക് തന്നെ തിരികെ നൽകണം. വാങ്ങിയ വ്യക്തിയുടെ അക്കൗണ്ടിലേക്ക് എസ്ബിഐ പണം തിരികെ നിക്ഷേപിക്കണം.

English Summary:

How Would the Supreme Court Verdict on Electoral Bonds Impact the Lok Sabha Election?