‘‌ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഒരു കൃത്രിമോപഗ്രഹ സംവിധാനം വേണം’– 1960കളിൽ രണ്ട് ഗവേഷകരുടെ സ്വപ്നം അതായിരുന്നു. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് ഹോമി ജഹാംഗീർ ഭാബയും ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തലതൊട്ടപ്പൻ വിക്രം സാരാഭായിയും. 1960കളിൽതന്നെ ഇതിനായുള്ള ശ്രമങ്ങൾ ഇരുവരും നടത്തിയിരുന്നു. ഭാഭയാകട്ടെ ഒരു പടി കൂടി കടന്ന് സഹായം തേടി അമേരിക്കൻ ബഹിരാകാശ ഗവേഷണ സംഘടനയായ നാസയിലുമെത്തി. സാറ്റലൈറ്റ് നിർമാണം പഠിപ്പിച്ചു തരുമോയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. എന്നാൽ 1965ൽ നാസ ഡപ്യൂട്ടി ഡയറക്ടറായിരുന്ന അർണോൾഡ് ഫ്രുട്കിൻ ആ ആവശ്യം തള്ളി. ഇന്ത്യയെ സഹായിച്ചാൽ ബഹിരാകാശ ഗവേഷണത്തിൽ തിരിച്ചു സഹായമൊന്നും ലഭിക്കില്ലെന്നായിരുന്നു ഫ്രുട്സിന്റെ ന്യായം. ലാഭമില്ലാത്ത ഒരേർപ്പാടിനും നാസയില്ലെന്നും പറഞ്ഞുവച്ചു. ഇത്തരത്തിൽ യുഎസിന്റെയും ബ്രിട്ടന്റെയും ഉൾപ്പെടെ നിരന്തര എതിർപ്പുകൾ മറികടന്നായിരുന്നു ഇന്ത്യ ആദ്യത്തെ തനത് സാറ്റലൈറ്റ് സംവിധാനം വികസിപ്പിച്ചെടുത്തത്. 1982ലായിരുന്നു അതിന്റെ ആദ്യ വിക്ഷേപം. പക്ഷേ, അതു കാണാൻ ഹോമി ജഹാംഗീർ ഭാഭയോ വിക്രം സാരാഭായിയോ ഉണ്ടായിരുന്നില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‌ഇന്ത്യ സ്വന്തമായി വികസിപ്പിച്ച ഒരു കൃത്രിമോപഗ്രഹ സംവിധാനം വേണം’– 1960കളിൽ രണ്ട് ഗവേഷകരുടെ സ്വപ്നം അതായിരുന്നു. ഇന്ത്യൻ ആണവ ശാസ്ത്രത്തിന്റെ പിതാവ് ഹോമി ജഹാംഗീർ ഭാഭയും ഇന്ത്യൻ ബഹിരാകാശ പദ്ധതിയുടെ തലതൊട്ടപ്പൻ വിക്രം സാരാഭായിയും. 1960കളിൽതന്നെ ഇതിനായുള്ള ശ്രമങ്ങൾ ഇരുവരും നടത്തിയിരുന്നു. ഭാഭയാകട്ടെ ഒരു പടി കൂടി കടന്ന് സഹായം തേടി അമേരിക്കൻ ബഹിരാകാശ ഗവേഷണ സംഘടനയായ നാസയിലുമെത്തി. സാറ്റലൈറ്റ് നിർമാണം പഠിപ്പിച്ചു തരുമോയെന്നതായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. 

എന്നാൽ 1965ൽ നാസ ഡപ്യൂട്ടി ഡയറക്ടറായിരുന്ന അർണോൾഡ് ഫ്രുട്കിൻ ആ ആവശ്യം തള്ളി. ഇന്ത്യയെ സഹായിച്ചാൽ ബഹിരാകാശ ഗവേഷണത്തിൽ തിരിച്ചു സഹായമൊന്നും ലഭിക്കില്ലെന്നായിരുന്നു ഫ്രുട്സിന്റെ ന്യായം. ലാഭമില്ലാത്ത ഒരേർപ്പാടിനും നാസയില്ലെന്നും പറഞ്ഞുവച്ചു. ഇത്തരത്തിൽ യുഎസിന്റെയും ബ്രിട്ടന്റെയും ഉൾപ്പെടെ നിരന്തര എതിർപ്പുകൾ മറികടന്നായിരുന്നു ഇന്ത്യ ആദ്യത്തെ തനത് സാറ്റലൈറ്റ് സംവിധാനം വികസിപ്പിച്ചെടുത്തത്. 1982ലായിരുന്നു അതിന്റെ ആദ്യ വിക്ഷേപം. പക്ഷേ, അതു കാണാൻ ഹോമി ജഹാംഗീർ ഭാഭയോ വിക്രം സാരാഭായിയോ ഉണ്ടായിരുന്നില്ല. 

ജിഎസ്‌എൽവി റോക്കറ്റ്. Photo by: X/ISRO
ADVERTISEMENT

നാസയുടെ സഹായത്തോടെയായിരുന്നു ഇന്ത്യൻ ദേശീയ ഉപഗ്രഹ സംവിധാനത്തിലെ (ഇന്ത്യൻ നാഷനൽ സാറ്റലൈറ്റ് സിസ്റ്റം-INSAT) ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത്. നാലു പതിറ്റാണ്ടിനിടെ, മാനത്തുനിന്നു ഭൂമിയിലേക്കു നോക്കുന്ന ഇന്ത്യയുടെ കണ്ണുകളായി ഇൻസാറ്റ് മാറിക്കഴിഞ്ഞു. ഈ ഉപഗ്രഹ പരമ്പരയിലെ ഏറ്റവും പുതിയത്, ഇൻസാറ്റ്–3ഡിഎസ് ഫെബ്രുവരി 17 ന് ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽനിന്നു കുതിച്ചുയർന്നു. അടുത്തകാലത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഇന്ത്യയിലെയും ഇന്തോ–പസിഫിക് മേഖലയിലെയും കാലാവസ്ഥയെ നിരന്തരം നിരീക്ഷിക്കുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ചുമതല.

ജിഎസ്‌എല്‍വി റോക്കറ്റിന്റെ ഭാഗം വിക്ഷേപണത്തറയിലേക്ക് കൊണ്ടുപോകുന്നു. Photo by: X/ISRO

2013 ജൂലൈ 25 ന് വിക്ഷേപിച്ച ഇൻസാറ്റ്–3ഡി, 2016 സെപ്റ്റംബർ 8 ന് വിക്ഷേപിച്ച ഇൻസാറ്റ്–3ഡിആർ എന്നിവയുടെ തുടർച്ചയാണ് ഇൻസാറ്റ്–3ഡിഎസ്. ഈ രണ്ട് ഉപഗ്രഹങ്ങളുടെയും പ്രവർത്തനങ്ങൾ തന്നെ ഏറ്റവും മികച്ച സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ ഇൻസാറ്റ്–3ഡിഎസ് കൂടുതൽ കാര്യക്ഷമതയോടെ ചെയ്യും. കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിനു വേണ്ടിയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സ്ഥാപനം (ഐഎസ്ആർഒ) ഇൻസാറ്റ്–3ഡിഎസ് വിക്ഷേപിക്കുന്നത്. 2274 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹത്തെ ഭൂസ്ഥിര ഭ്രമണപഥത്തിലേക്കു കടക്കുന്നതിനുള്ള താൽക്കാലിക ഭ്രമണപഥത്തിലേക്ക് (ജിയോസിൻക്രണസ് ട്രാൻസ്ഫർ ഓർബിറ്റ്) എത്തിക്കുന്നത് ഇന്ത്യയുടെ കരുത്തുറ്റ റോക്കറ്റായ ജിഎസ്എൽവി–എഫ്14 ആണ്.

∙ കാലാവസ്ഥയിൽ കണ്ണുംനട്ട്

ഭൂമിയിലെ കാലാവസ്ഥ, സമുദ്രങ്ങളുടെ സ്വഭാവവും പരിസ്ഥിതിയും തുടങ്ങിയവ ഇടവിടാതെ, കണ്ണുംനട്ടു നോക്കിയിരിക്കുകയാണ് ഇൻസാറ്റ്–3ഡിഎസിന്റെ പ്രധാന ചുമതല. അതോടൊപ്പം അന്തരീക്ഷത്തിന്റെ വിവിധ കാലാവസ്ഥാ ഘടകങ്ങളെക്കുറിച്ച് പഠിക്കും. വിവിധ വിവരശേഖരണ പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഡേറ്റ ശേഖരിച്ച് ഐഎസ്ആർഒയ്ക്കു കൈമാറും. ഉപഗ്രഹ സഹായത്തോടെയുള്ള രക്ഷാപ്രവർത്തനങ്ങൾക്ക് ആവശ്യമായ വിവരങ്ങൾ നൽകും. ഇങ്ങനെ ഒരുപാട് ജോലികളുണ്ട് പുതിയ ഉപഗ്രഹത്തിന്. ഇതിൽ പലതും നേരത്തേ ഇന്ത്യ അയച്ച ഇൻസാറ്റ്– 3ഡി, ഇൻസാറ്റ്– 3ഡിആർ എന്നീ ഉപഗ്രഹങ്ങൾ ചെയ്യുന്നതാണെങ്കിലും ഉപകരണങ്ങൾ കൂടുതൽ പുത്തനായിട്ടുണ്ട്.

ADVERTISEMENT

തുടർച്ചയായ ഉപഗ്രഹ ചിത്രങ്ങളിലൂടെ അന്തരീക്ഷത്തിലെ മേഘങ്ങളെയും ബാഷ്പകണങ്ങളെയും നിരീക്ഷിക്കൽ (അറ്റ്മോസ്ഫെറിക് മോഷൻ വെക്ടർ– എഎംവി), കടലിന്റെയും കരയുടെയും മുകൾ ഭാഗത്തെ താപനിലയുടെ പരിശോധന (എഎസ്ടി, എൽഎസ്ടി), മേഘങ്ങളുടെ പ്രത്യേകത ഉൾപ്പെടെയുള്ള മൈക്രോ ഫിസിക്കൽ മാനദണ്ഡങ്ങൾ, മൂടൽ മഞ്ഞ്, മഴ, മഞ്ഞ് മൂടൽ, മഞ്ഞിന്റെ ആഴം, തീ, പുക, ഖര–ദ്രവ പൊടിപടലങ്ങൾ, മലിനീകരണം, ബാഷ്പക്കാറ്റ്, ഉയർന്ന ഭൗമാന്തരീക്ഷത്തിലെ ആർദ്രത, ഓസോൺ തുടങ്ങിയവയെ ആധാരമാക്കിയാകും പഠനങ്ങൾ നടക്കുക.

ജിഎസ്‌എൽവി റോക്കറ്റിന്റെ മുകൾഭാഗം. Photo by: X/ISRO

കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി), നാഷനൽ സെന്റർ ഫോർ മീഡിയം റേഞ്ച് വെതർ ഫോർകാസ്റ്റിങ് (എൻസിഎംആർഡബ്ല്യുഎഫ്), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപിക്കൽ മീറ്റിയറോളജി (ഐഐടിഎം), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജി (എൻഐഒടി), ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസ് (ഐഎൻസിഒഐഎസ്) തുടങ്ങിയ വിവിധ സ്ഥാപനങ്ങൾക്ക് ഇൻസാറ്റ്–3ഡിഎസിൽ നിന്നുള്ള വിവരങ്ങൾ ഉപയോഗിക്കാൻ കഴിയും.

∙ ഉപകരണങ്ങൾ ഇവ: ഈ പണികൾ ചെയ്യാൻ 6 ചാനൽ ഇമേജർ, 19 ചാനൽ സൗണ്ടർ പേലോഡുകൾ (പഠനോപകരണങ്ങൾ), ഡേറ്റ റിലേ ട്രാൻസ്പോണ്ടർ (ഡിആർടി), രക്ഷാപ്രവർത്തനം (എസ്എ ആൻഡ് എസ്ആർ) ട്രാൻസ്പോണ്ടറുകൾ എന്നിവ ഉപഗ്രഹത്തിലുണ്ടാകും. നേരത്തെ അയച്ച ഉപഗ്രഹങ്ങളിലെ ഇമേജർ, സൗണ്ടർ ട്രാൻസ്പോണ്ടറുകൾക്കു കാലത്തിനനുസരിച്ചുള്ള മാറ്റം വരുത്തിയതിനൊപ്പം റേഡിയോമെട്രിക് പ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ജിഎസ്‌എൽവി റോക്കറ്റ്: ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നുള്ള കാഴ്ച. Photo by: X/ISRO

∙ ഇമേജറുകൾ: ഭൂമിയെയും പരിസ്ഥിതിയെയും 6 വ്യത്യസ്ത തരംഗദൈർഘ്യ ബാൻഡുകളിൽ നിരീക്ഷിച്ച് ചിത്രങ്ങൾ പകർത്താൻ ശേഷിയുള്ള മൾട്ടി സ്പെക്ട്രൽ ഇമേജർ (ഒപ്ടിക്കൽ റേഡിയോമീറ്റർ) ആണ് ഉപഗ്രഹത്തിലുള്ളത്.

ADVERTISEMENT

∙ സൗണ്ടർ: സൗണ്ടർ പേലോഡുകൾ ഉപയോഗിച്ച് വെർട്ടിക്കൽ പ്രൊഫൈൽ പകർത്തി ഭൂമിയുടെ അന്തരീക്ഷത്തിലെ താപനില, ആർദ്രത എന്നിവ കൂടുതൽ കൃത്യമായി കണ്ടെത്താൻ കഴിയും.

∙ ഡേറ്റ റിലേ ട്രാൻസ്പോണ്ടർ: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഓട്ടമാറ്റിക് ഡേറ്റ കലക്‌ഷൻ പ്ലാറ്റ്ഫോമുകളിൽ നിന്നും ഓട്ടമാറ്റിക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങളിൽ നിന്നും (എഡബ്ല്യുഎസ്) കാലാവസ്ഥ, ഹൈഡ്രോളജിക്കൽ (ജലവുമായി ബന്ധപ്പെട്ട), ഓഷ്യാനോഗ്രാഫിക് (സമുദ്രവുമായി ബന്ധപ്പെട്ട) ഡേറ്റകൾ ശേഖരിച്ച് ഐഎസ്ആർഒയുടെ റിസീവിങ് സ്റ്റേഷനുകൾക്കു കൈമാറുന്നതിനു ശേഷിയുള്ളതാണ് ഡേറ്റ റിലേ ട്രാൻസ്പോണ്ടർ (ഡിആർടി).

∙ എസ്എ ആൻഡ് എസ്ആർ ട്രാൻസ്പോണ്ടർ: അൾട്രാ ഹൈ ഫ്രീക്വൻസി (യുഎച്ച്എഫ്) ബാൻഡ് ഉപയോഗിച്ച് ആഗോളതലത്തിൽ കടലിൽ നിന്നുള്ള അപായ സിഗ്നലുകൾ സ്വീകരിച്ച് അടിയന്തര ഘട്ടങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനം എന്നിവ സാധ്യമാക്കുന്നതാണ് ഉപഗ്രഹാധിഷ്ഠിത സേർച് ആൻഡ് റെസ്ക്യു (എസ്എ ആൻഡ് എസ്ആർ) ട്രാൻസ്പോണ്ടർ.

English Summary:

INSAT-3DS: India's Advanced Weather Satellite Begins Its Voyage to Space