വേനലിൽ വീടാകെ തണുപ്പ് നിറയ്ക്കാൻ ഈ വഴികൾ; ശരീരവും ‘കൂളാക്കാം’; പുറത്തിറങ്ങുമ്പോള്‍ സൂക്ഷിച്ചില്ലെങ്കിൽ ‘ഹീറ്റ് എക്സോഷൻ’
മീനമാസം: സൂര്യൻ മീനം രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. കേരളത്തിലെ വേനൽക്കാലം. ശക്തമായ ചൂടു പതിക്കുന്ന മാസം. മീനമാസത്തിലേക്ക് ഇനിയും ഒരു മാസത്തിന്റെ ദൂരമുണ്ട്. കുംഭമായപ്പോഴേക്കും പക്ഷേ ചൂടുകൊണ്ട് ഇരിക്കാനും നടക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ. ‘എന്തൊരു ചൂട്’ എന്നു പറയാത്ത ഒരു മലയാളി പോലും നിലവിൽ കേരളത്തിൽ ഉണ്ടാകാതിരിക്കാൻ ഇടയില്ല. രാജ്യത്തിലെ തന്നെ ഏറ്റവും കൂടിയ ചൂട് കേരളത്തിലാണെന്നു പറയുമ്പോൾ അതിശയം തോന്നുന്നുണ്ടോ? ‘ഏയ് അതിനു വഴിയില്ല’ എന്ന് നിലവിലെ സാഹചര്യത്തിൽ ആരും പറയില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ വിയർത്തൊഴുകുന്ന, എപ്പോഴും ഫാനിനെയും എസിയെയും കുടയെയും കൂട്ടുപിടിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു നമ്മൾ. ഫെബ്രുവരി 17ലേക്കുള്ള കാലാവസ്ഥാ പ്രവചനം പ്രകാരം കേരളത്തിലെ നാലു ജില്ലകളിൽ താപനില കുതിച്ചുയരുമെന്നാണ്. കണ്ണൂരിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 37 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്. അതായത്, സാധാരണയേക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ. ഇപ്പോഴത്തെ ചൂട് തന്നെ താങ്ങാനാകുന്നില്ല, അതിനോടൊപ്പം ചൂട് ഇനിയും കൂടുമെന്നുകൂടി പറയുമ്പോള്‍ കിടുങ്ങിപ്പോകുന്നത് മലയാളി മനസ്സാണ്.
മീനമാസം: സൂര്യൻ മീനം രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. കേരളത്തിലെ വേനൽക്കാലം. ശക്തമായ ചൂടു പതിക്കുന്ന മാസം. മീനമാസത്തിലേക്ക് ഇനിയും ഒരു മാസത്തിന്റെ ദൂരമുണ്ട്. കുംഭമായപ്പോഴേക്കും പക്ഷേ ചൂടുകൊണ്ട് ഇരിക്കാനും നടക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ. ‘എന്തൊരു ചൂട്’ എന്നു പറയാത്ത ഒരു മലയാളി പോലും നിലവിൽ കേരളത്തിൽ ഉണ്ടാകാതിരിക്കാൻ ഇടയില്ല. രാജ്യത്തിലെ തന്നെ ഏറ്റവും കൂടിയ ചൂട് കേരളത്തിലാണെന്നു പറയുമ്പോൾ അതിശയം തോന്നുന്നുണ്ടോ? ‘ഏയ് അതിനു വഴിയില്ല’ എന്ന് നിലവിലെ സാഹചര്യത്തിൽ ആരും പറയില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ വിയർത്തൊഴുകുന്ന, എപ്പോഴും ഫാനിനെയും എസിയെയും കുടയെയും കൂട്ടുപിടിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു നമ്മൾ. ഫെബ്രുവരി 17ലേക്കുള്ള കാലാവസ്ഥാ പ്രവചനം പ്രകാരം കേരളത്തിലെ നാലു ജില്ലകളിൽ താപനില കുതിച്ചുയരുമെന്നാണ്. കണ്ണൂരിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 37 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്. അതായത്, സാധാരണയേക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ. ഇപ്പോഴത്തെ ചൂട് തന്നെ താങ്ങാനാകുന്നില്ല, അതിനോടൊപ്പം ചൂട് ഇനിയും കൂടുമെന്നുകൂടി പറയുമ്പോള്‍ കിടുങ്ങിപ്പോകുന്നത് മലയാളി മനസ്സാണ്.
മീനമാസം: സൂര്യൻ മീനം രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. കേരളത്തിലെ വേനൽക്കാലം. ശക്തമായ ചൂടു പതിക്കുന്ന മാസം. മീനമാസത്തിലേക്ക് ഇനിയും ഒരു മാസത്തിന്റെ ദൂരമുണ്ട്. കുംഭമായപ്പോഴേക്കും പക്ഷേ ചൂടുകൊണ്ട് ഇരിക്കാനും നടക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ. ‘എന്തൊരു ചൂട്’ എന്നു പറയാത്ത ഒരു മലയാളി പോലും നിലവിൽ കേരളത്തിൽ ഉണ്ടാകാതിരിക്കാൻ ഇടയില്ല. രാജ്യത്തിലെ തന്നെ ഏറ്റവും കൂടിയ ചൂട് കേരളത്തിലാണെന്നു പറയുമ്പോൾ അതിശയം തോന്നുന്നുണ്ടോ? ‘ഏയ് അതിനു വഴിയില്ല’ എന്ന് നിലവിലെ സാഹചര്യത്തിൽ ആരും പറയില്ല. രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ വിയർത്തൊഴുകുന്ന, എപ്പോഴും ഫാനിനെയും എസിയെയും കുടയെയും കൂട്ടുപിടിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു നമ്മൾ. ഫെബ്രുവരി 17ലേക്കുള്ള കാലാവസ്ഥാ പ്രവചനം പ്രകാരം കേരളത്തിലെ നാലു ജില്ലകളിൽ താപനില കുതിച്ചുയരുമെന്നാണ്. കണ്ണൂരിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 37 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്. അതായത്, സാധാരണയേക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ. ഇപ്പോഴത്തെ ചൂട് തന്നെ താങ്ങാനാകുന്നില്ല, അതിനോടൊപ്പം ചൂട് ഇനിയും കൂടുമെന്നുകൂടി പറയുമ്പോള്‍ കിടുങ്ങിപ്പോകുന്നത് മലയാളി മനസ്സാണ്.
മീനമാസം: സൂര്യൻ മീനം രാശിയിലൂടെ സഞ്ചരിക്കുന്ന സമയം. കേരളത്തിലെ വേനൽക്കാലം. ശക്തമായ ചൂടു പതിക്കുന്ന മാസം. മീനമാസത്തിലേക്ക് ഇനിയും ഒരു മാസത്തിന്റെ ദൂരമുണ്ട്. കുംഭമായപ്പോഴേക്കും പക്ഷേ ചൂടുകൊണ്ട് ഇരിക്കാനും നടക്കാനും കിടക്കാനും പറ്റാത്ത അവസ്ഥ. ‘എന്തൊരു ചൂട്’ എന്നു പറയാത്ത ഒരു മലയാളി പോലും നിലവിൽ കേരളത്തിൽ ഉണ്ടാകാതിരിക്കാൻ ഇടയില്ല. രാജ്യത്തിലെ തന്നെ ഏറ്റവും കൂടിയ ചൂട് കേരളത്തിലാണെന്നു പറയുമ്പോൾ അതിശയം തോന്നുന്നുണ്ടോ? ‘ഏയ് അതിനു വഴിയില്ല’ എന്ന് നിലവിലെ സാഹചര്യത്തിൽ ആരും പറയില്ല.
രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ വിയർത്തൊഴുകുന്ന, എപ്പോഴും ഫാനിനേയും എസിയേയും കുടയേയും കൂട്ടുപിടിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുന്നു നമ്മൾ. ഫെബ്രുവരി 17ലേക്കുള്ള കാലാവസ്ഥാ പ്രവചനം പ്രകാരം കേരളത്തിലെ നാലു ജില്ലകളിൽ താപനില കുതിച്ചുയരുമെന്നാണ്. കണ്ണൂരിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും കോട്ടയത്ത് 37 ഡിഗ്രി വരെയും ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ 36 ഡിഗ്രി വരെയും എത്തുമെന്നാണ് അറിയിപ്പ്. അതായത്, സാധാരണയേക്കാൾ 3 മുതൽ 4 നാല് ഡിഗ്രി സെൽഷ്യസ് വരെ കൂടുതൽ. ഇപ്പോഴത്തെ ചൂട് തന്നെ താങ്ങാനാകുന്നില്ല, അതിനോടൊപ്പം ചൂട് ഇനിയും കൂടുമെന്നുകൂടി പറയുമ്പോള്‍ കിടുങ്ങിപ്പോകുന്നത് മലയാളി മനസ്സാണ്.
∙ വേനലിൽ എന്തു കഴിക്കണം?
ആഹാരകാര്യത്തിലാണ് പ്രധാനമായും ശ്രദ്ധ വേണ്ടത്. വറുത്തതും പൊരിച്ചതും കടപ്പലഹാരങ്ങളുമെല്ലാം ഇഷ്ടപ്പെടുന്ന നമുക്ക് അത്ര സുഖകരമല്ല വേനൽക്കാലത്തെ ഡയറ്റ്. വേനലിൽ പൊതുവേ ദാഹം കൂടും, ദഹനം കുറയും. അതുകൊണ്ട് മുളക്, മല്ലി തുടങ്ങിയ മസാലകളുടെ ഉപയോഗം നല്ല രീതിയില്‍ കുറയ്ക്കണം. പ്രമേഹരോഗികൾ ഒഴികെ ബാക്കിയെല്ലാവരും അരിയാഹാരത്തിനു പ്രാധാന്യം നൽകണം. രാവിലെ സാധാരണയായി കഴിക്കുന്ന ഇഡലി, പുട്ട് എന്നിവ കഴിക്കാം, പക്ഷേ ഒപ്പമുള്ള കറിയിൽ എരിവും ഉപ്പുമൊക്കെ കുറയ്ക്കാൻ ശ്രദ്ധിക്കണമെന്നു മാത്രം.
ഭക്ഷണത്തിൽ വെള്ളരിക്ക, കുമ്പളങ്ങ, പടവലങ്ങ, കയ്പക്ക തുടങ്ങിയ പച്ചക്കറികൾ നിർബന്ധമായും ഉൾപ്പെടുത്തണം. ഇത് ശരീരത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. അതേസമയം ശരീരത്തിൽ ചൂട് ഉൽപാദിപ്പിക്കുന്ന ഇറച്ചി, മീൻ വിഭവങ്ങള്‍ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. ബീഫ്, ചിക്കൻ, മട്ടൺ, മുട്ട തുടങ്ങിയ വിഭവങ്ങളിൽ ധാരാളം മസാലക്കൂട്ടുകളും ഉപ്പും എരിവുമെല്ലാം ചേർക്കാറുണ്ട്. ഇത് ശരീരത്തിന്റെ ചൂട് കൂട്ടുകയാണ് ചെയ്യുന്നത്. ഭക്ഷണത്തിന്റെ അളവ് കുറച്ച് പല തവണകളായി കഴിക്കുന്നത് ദഹനത്തെ ത്വരിതപ്പെടുത്തും.
വേനലിൽ നിർജലീകരണത്തെ കരുതണം. ദിവസത്തിൽ കൃത്യമായ ഇടവേളകളിൽ നാല് ലീറ്റർ വെള്ളം വരെ കുടിക്കാം. എന്നാൽ ഒരുമിച്ച് ഒരുപാട് വെള്ളം കുടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. അത് കിഡ്നിക്കും ഹൃദയത്തിനും ജോലിഭാരം കൂട്ടുകയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. പാനീയങ്ങളിൽ ചായ, കാപ്പി എന്നിവ കുറയ്ക്കുക. മദ്യം, ശീതളപാനീയങ്ങൾ എന്നിവ പാടേ ഒഴിവാക്കുക. മോരാണ് വേനലിൽ ശരീരത്തെ തണുപ്പിക്കാൻ ഏറ്റവും നല്ലത്. ഇളനീരും നല്ലതാണ്. ഷേക്കുകളും ഐസ്ക്രീമുകളും ഒഴിവാക്കി ഫ്രഷ് ജൂസ് കുടിക്കാവുന്നതാണ്. പാലൊഴിക്കുന്ന ജൂസുകളിൽ കാലറി കൂടുതലായിരിക്കും. വെള്ളം ചേർത്ത് നേർപ്പിച്ച പഴച്ചാറുകളാണ് ശരീരത്തിനു നല്ലത്. ഉത്തരേന്ത്യൻ പാനീയമായ ലസ്സി വേനൽ കാലത്ത് കുടിക്കാൻ പറ്റിയതാണ്. നാടൻ പഴങ്ങൾ കഴിക്കുന്നതും ചൂട് കുറയ്ക്കാൻ സഹായിക്കും. ഞാവൽ പഴം, പേരയ്ക്ക, ചെറുപഴം, മുന്തിരി, ഓറഞ്ച്, ആപ്പിൾ തുടങ്ങിയവയെല്ലാം ശരീരത്തിനു നല്ലതാണ്.
∙ വേനലില്‍ സ്റ്റൈലല്ല മുഖ്യം
നല്ല സ്റ്റൈലൻ വസ്ത്രങ്ങൾ അണിഞ്ഞ് നടക്കുമ്പോൾ ചൂട് ഒരു പ്രശ്നക്കാരനാകുന്നത് എന്തൊരു കഷ്ടമാണല്ലേ. വിയർത്തൊഴുകി, ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ ഭംഗി ആകെ നഷ്ടമാകുമ്പോഴാകും ‘ഓ, ഇത് ഇടേണ്ടിയിരുന്നില്ലല്ലോ’ എന്ന തോന്നൽ പോലുമുണ്ടാകുന്നത്. അത്തരം അബദ്ധങ്ങൾ ഒഴിവാക്കാനായി വേനലിൽ ഏതുതരം തുണിയാണ് ശരീരത്തിനു നല്ലതെന്ന് ആദ്യമേ അറിഞ്ഞിരിക്കണം. അയഞ്ഞ കോട്ടൺ വസ്ത്രങ്ങളാണ് ഏറ്റവും നല്ലത്, ഉൾവസ്ത്രങ്ങളും സോക്സുമെല്ലാം കോട്ടൺ ആണെങ്കിൽ ചൂടിന്റെ കാഠിന്യം കുറയും. ഓഫിസിൽ ഷൂ ധരിക്കണമെന്ന് നിർബന്ധമില്ലാത്തവർ അത് ഒഴിവാക്കുന്നതാണ് നല്ലത്. കടുത്ത നിറങ്ങൾ ഒഴിവാക്കി കഴിവതും വെള്ളയും ഇളം നിറങ്ങളിലുള്ളതുമായ വസ്ത്രങ്ങൾക്കു മുൻഗണന നൽകുക. ഇത് ചൂട് വലിച്ചെടുക്കുന്നത് ഒഴിവാക്കും. പുറത്തേക്കു പോകുമ്പോൾ കൂളിങ് ഗ്ലാസുകൾ ഉപയോഗിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ചൂടിന്റെ ആഘാതം കുറയ്ക്കുന്നതിനും നല്ലതാണ്.
∙ വേനലിലെ കുളി ഒന്നൊന്നര കുളിയാണേ!
തണുപ്പ് കിട്ടാൻ തലയിൽ എണ്ണ േതച്ചു കുളിക്കുക. വെളിച്ചെണ്ണയും നല്ലെണ്ണയും പോലെ ആയുർവേദത്തില്‍ പറയുന്ന ഏത് എണ്ണകളും ഉപയോഗിക്കാം. അത് കണ്ണിന്റെ ആരോഗ്യത്തിനും ഉറക്കം കിട്ടാനും നല്ലതാണ്. തൈലം പുരട്ടി കുളിക്കുന്നത് വരണ്ട ചർമത്തിന്റെ അസ്വസ്ഥത ഒഴിവാക്കി നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും. സോപ്പിനു പകരം ചെറുപയർ പൊടി, കടലപ്പൊടി എന്നിവ ഉപയോഗിക്കാം. ആര്യവേപ്പിന്റെ ഇല അരച്ച് കുഴമ്പാക്കി കുറച്ചു നേരം ഫ്രിജില്‍ വച്ച് രാവിലെ അത് തേച്ചു കുളിച്ചു കഴിഞ്ഞാൽ ദിവസം മുഴുവൻ ശരീരത്തിനു കുളിർമ കിട്ടും.
അടുത്തു കുളമുള്ളവർ മുങ്ങിക്കുളിക്കുക. 5–8 മിനിറ്റ് വെള്ളത്തിൽനിന്ന് കുളിക്കുമ്പോൾ നല്ല ‘കൂളിങ്’ കിട്ടും. ശരീരത്തിന്റെ പുറംഭാഗങ്ങൾ തണുക്കുന്നതോടൊപ്പം തന്നെ ആന്തരികാവയവങ്ങളെയും തണുപ്പിക്കും. സാധാരണ കുളിമുറിയിൽ ഒന്നോ രണ്ടോ മിനിറ്റുകൊണ്ട് കുളിക്കുമ്പോൾ ശരീരം ശുചിയാകുമെങ്കിലും ശരീരത്തിന്റെ ഉള്ളിലെ അവയവങ്ങള്‍ തണുക്കാറില്ല. ചൂടു കൂടുതലുള്ള സമയങ്ങളിൽ രാവിലെ 8 മണിക്കു മുൻപായി എണ്ണ തേച്ചു കുളിക്കുക. ശേഷം വൈകിട്ട് നാലരയ്ക്കും അഞ്ച് മണിക്കും മുൻപായി കുളിക്കാം. ആയുർവേദ പ്രകാരം കുളി കഴിഞ്ഞാൽ രാസ്നാദി ചൂർണം തലയിലിടാം. പ്രായം കൂടുതലുള്ളവർക്ക് തിളപ്പിച്ചാറിയ വെള്ളത്തിലെ കുളിയാണ് നല്ലത്. വെയിലത്ത് വച്ച് ചൂടാക്കിയാലും മതി.
കുളി കഴിഞ്ഞ ശേഷം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങളെ നിയന്ത്രിക്കാൻ കുളിക്കുന്നതിനു മുൻപും ശേഷവും അൽപം വെള്ളം കുടിക്കുന്നത് നല്ലതാണ്. അത് ചുക്ക് വെള്ളമോ ജീരക വെള്ളമോ ആകാം. കുളി കഴിഞ്ഞയുടൻ മുടി കെട്ടിവയ്ക്കുന്ന ശീലം പൊതുവിൽ സ്ത്രീകൾക്കുണ്ട്. അത് മാറ്റിയാൽ തന്നെ കഴുത്തു വേദന, കണ്ണു വേദന, പല്ലുവേദന എന്നിവ ഒഴിവാക്കാം. കുട്ടികളെ രാവിലെ 9 മണിക്ക് മുൻപു തന്നെ എണ്ണ തേച്ച് കുളിപ്പിക്കാൻ ശ്രദ്ധിക്കണം. വേനലിൽ ശരീരത്തിലെ വേദനകൾ കൂടാൻ സാധ്യതയുള്ളതു കൊണ്ട് 50 വയസ്സിനു മുകളിലുള്ളവരൊക്കെ 9 മണിക്ക് മുൻപുതന്നെ കുളിക്കുന്നതാണ് നല്ലത്. പ്രമേഹരോഗികൾ കുളിക്കുന്നതിനു മുൻപ് എന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നത് നല്ലതാണ്. കുളിക്കു ശേഷം കാര്യമായിത്തന്നെ കഴിക്കാം.
ചൂടുകാലത്ത് ജോലിഭാരം കൂടുതലാവുന്നതിനാൽ മഞ്ഞപ്പിത്തം വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം 5–10 യൂണിറ്റ് വരെ വേനൽക്കാലത്ത് കൂടാൻ സാധ്യതയുണ്ട്. വിയർപ്പ് കൂടി ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകാം.
∙ വീടിനും വേണം തണുപ്പ്
വീടിനു പുറത്തിറങ്ങുമ്പോൾ മാത്രമല്ല സൂര്യന്റെ ഈ ഉഗ്രകോപം കാണേണ്ടി വരുന്നത്. വീടിന്റെ അകത്ത് ഒളിച്ചിരുന്നാലും ചൂടിനൊരു ശമനമില്ല. എസിയും ഫാനും എപ്പോഴും പ്രവർത്തിച്ചാലേ വീടിനകത്ത് ചൂടു കുറയാറുള്ളു. വീട്ടിനകത്തും തണുപ്പുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ ശ്രമിക്കണം. വീടു നിർമിക്കുമ്പോൾ തന്നെ ചുറ്റിലും മരങ്ങൾ വച്ചുപിടിപ്പിക്കാനും മരങ്ങളുള്ള വസ്തുവിൽ താമസിക്കാനും കഴിഞ്ഞാൽ ഒരുപരിധി വരെ ചൂടിന്റെ പ്രശ്നങ്ങളെ അകറ്റാൻ കഴിയും. അഡിഷനൽ റൂഫിങ് ചെയ്താൽ വീട്ടിനകത്തേക്കു കയറുന്ന ചൂടിനെ പ്രതിരോധിക്കാൻ കഴിയും.ചൂടിനെ തടയുന്ന പെയിന്റും ഇന്ന് മാർക്കറ്റിൽ ലഭ്യമാണ്. പക്ഷേ കാശ് കുറച്ചു മുടക്കണമെന്നു മാത്രം. ഇനി വീട്ടിൽ വലിയ മാറ്റങ്ങള്‍ വരുത്താൻ കഴിയാത്ത അവസ്ഥ ആണെങ്കിൽ ലളിതമായി ചെയ്യാവുന്ന ഒരു കാര്യമുണ്ട്. ടെറസിനു മുകളിൽ വൈക്കോലോ തെങ്ങിന്റെ ഓലയോ കൊണ്ടിടുക. വീടിനുള്ളിൽ ചൂട് അധികം ഉണ്ടാവില്ല
മുറിയ്ക്കകത്ത് ഇരിക്കുമ്പോൾ ചൂട് കുറയ്ക്കാൻ എസിയും ഫാനുമാണല്ലോ പ്രധാനമായും ഉപയോഗിക്കുന്നത്. ഇനി വീട്ടിൽ എസി ഇല്ലാത്തവർക്കും തണുപ്പ് വേണ്ടേ? നനഞ്ഞ തുണികൾ ആരോഗ്യപ്രശ്നമുണ്ടാക്കാത്ത തരത്തിൽ മുറിയിൽ വിരിച്ചിടുക. അല്ലെങ്കിൽ പരന്ന പാത്രത്തിൽ വെള്ളം നിറച്ച് റൂമിന്റെ പല ഭാഗങ്ങളിലായി വയ്ക്കുന്നതും മുറിയ്ക്കകത്ത് തണുപ്പ് കിട്ടുന്നതിനു സഹായിക്കും. ഒന്നോ രണ്ടോ മണിക്കൂറിനുള്ളിൽ എസിയുടെ ഗുണം കിട്ടും. ഒരു വീട്ടിൽ ഏറ്റവും കൂടുതൽ ചൂട് ഉണ്ടാകുന്ന സ്ഥലം അടുക്കളയായിരിക്കും. പാചകം ചെയ്യുമ്പോൾ സ്വാഭാവികമായും ഉണ്ടാകുന്ന ചൂടും പുകയുമൊന്നും അടുത്ത മുറികളിലേക്ക് കയറാതിരിക്കാന്‍ ശ്രദ്ധിക്കണം. വീടിനു പുറത്തേക്കുള്ള ജനാല തുറന്നിട്ട് പാകം ചെയ്യാം. പാചകത്തിനുള്ള സമയം കുറയ്ക്കാം.
∙ വേനലിൽ എസി പുത്തന്‍ വേണോ?
വേനൽ തുടങ്ങുന്നതിനു മുൻപുതന്നെ എസി സർവീസ് ചെയ്യണം. പൊടി പിടിച്ചിരിക്കുകയാണെങ്കിൽ വൈദ്യുതി ഉപഭോഗം കൂടുതലായിരിക്കും. കുറേ നാളുകളായി ഉപയോഗിക്കാതിരിക്കുന്ന എസി ആണെങ്കില്‍ ഔട്ട് ഡോർ യൂണിറ്റിന്റെയും ഇൻഡോർ യൂണിറ്റിന്റെയും കോയിൽ വൃത്തിയാക്കണം. എങ്കിലേ നല്ല തണുപ്പ് കിട്ടുകയുള്ളു. ഫിൽറ്റർ കഴുകി, ബ്ലോയറും കോയിലും വൃത്തിയാക്കി വയ്ക്കുന്നത് നല്ല രീതിയിൽ പ്രവർത്തിക്കാനും ശുദ്ധീകരിച്ച വായു കിട്ടാനും വേണ്ടിയാണ്. പഴയതാണെങ്കിൽ മാറ്റുന്നതാണ് പലപ്പോഴും നല്ലത്. സ്റ്റെബിലൈസർ, പ്ലഗ്പോയിന്റ് ഒക്കെ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി പറഞ്ഞിരിക്കുന്ന റേറ്റിലാണോ വൈദ്യുതി ഉപയോഗിക്കുന്നതെന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ഇൻവെർട്ടർ ടൈപ്പ് എസി ഉപയോഗിക്കുന്നതാണ് വൈദ്യുതി ഉപയോഗം കുറയ്ക്കുന്നതിനു നല്ലത്.
പൊടി കുറയ്ക്കുക, ഹ്യുമിഡിറ്റി നിയന്ത്രിക്കുക, അതിനുശേഷമേ തണുപ്പിക്കുന്നതിലേക്ക് എസി കടക്കുകയുള്ളു. അഡ്വാൻസ്ഡ് രീതിയിൽ ഫില്‍റ്ററിങ് നടത്തുന്ന എസികളും ഇപ്പോൾ വിപണിയിലുണ്ട്. റൂമിന്റെ വലിപ്പത്തിനനുസരിച്ചുള്ള എസിയാണോ ഉപയോഗിക്കുന്നതെന്ന് ശ്രദ്ധിക്കണം. ഒന്നര അല്ലെങ്കിൽ രണ്ട് ടണ്ണിന്റെ എസി വേണ്ടിടത്ത് ഒരു ടണ്ണിന്റെ എസി വയ്ക്കുകയാണെങ്കിൽ അത് മുഴുവൻ സമയവും പ്രവർത്തിച്ചുകൊണ്ടിരിക്കണം. 25–26 ഡിഗ്രി താപനിലയിൽ ക്രമീകരിച്ച് പ്രവർത്തിപ്പിക്കുന്നതാണ് ഏറ്റവും നല്ലത്. ഭക്ഷണം കഴിച്ച് റൂമിലെത്തുന്ന സമയത്ത് നമുക്ക് നല്ല തണുപ്പ് ആവശ്യമാകാം. കാരണം ശരീരത്തിനകത്ത് ചൂട് ഉൽപാദിപ്പിക്കപ്പെടുന്നുണ്ട്.
എന്നാൽ രണ്ട് മണിക്കൂർ കഴിയുമ്പോൾ ഇത്രയും തണുപ്പിന്റെ ആവശ്യം നമുക്ക് വരില്ല. കിടന്നുറങ്ങാൻ നേരത്തുള്ള തണുപ്പ് പിന്നീട് തീരെ ആവശ്യമായി വരാറില്ല. അതുകൊണ്ട് ഇടയിലുള്ള 25 ഡിഗ്രി ആവും നല്ലത്. പരമാവധി എസിയുടെ സ്‌ലീപ് മോഡ് ഉപയോഗിക്കുന്നതും നല്ലതാണ്. ഫാനും എസിയും ഒരുമിച്ചുപയോഗിക്കുമ്പോൾ തണുപ്പ് എല്ലായിടത്തും എത്തുന്നതിനു വേണ്ടി ഫാനിന്റെ വേഗം കുറച്ച് ഇട്ടാൽ മതി. ഇപ്പോൾ നീളമുള്ളതോ ‘എൽ’ രീതിയിലോ ആയിരിക്കും റൂമുകളുടെ ഘടന. ഒരു ടണ്ണിന്റെ എസിക്ക് 130 സ്ക്വയർ ഫീറ്റ്, ഒന്നര ടണ്ണിന്റെ എസിക്ക് മാക്സിമം 230 സ്ക്വയർ ഫീറ്റ്, 2 ടണ്ണിന്റെ എസിക്ക് മാക്സിമം 300 സ്ക്വയർ ഫീറ്റ് എന്നാണ് ചൂടു സമയത്തെ കണക്ക്.
∙ പൊടിപിടിച്ച കുടക്കച്ചവടം ഇപ്പോൾ പൊടിപൊടിക്കുന്നു
മഴക്കാലത്താണ് കുട വാങ്ങാൻ കടകളിൽ തിരക്ക്. പൊതുവേ മഴ തുടങ്ങുന്നതിനും ആറ് മാസം മുൻപേ കുട വാങ്ങി വയ്ക്കുന്നവരാണ് പലരും. എന്നാൽ ഇത്തവണ വേനൽ കടുത്തതോടെ എല്ലാവരും കുടയുടെ ആവശ്യക്കാരായി മാറി. മഴയല്ല വെയിലാണ് നിലവിലെ ഭീകരൻ. രാവിലെ മുതൽ വൈകിട്ട് വരെ ഓഫിസ് മുറിക്കുള്ളിൽ ഇരിക്കുന്നവർക്ക് കുട അത്യാവശ്യമായിരിക്കില്ല. കോച്ചിങ് ക്ലാസുകളെല്ലാം ഉച്ചയ്ക്ക് കഴിയുന്നതും കുട്ടികളുടെ കയ്യിൽ കുട നിർബന്ധമാകാനുളള കാരണമായി. കുട മാത്രമല്ല സൺപ്രൊട്ടക്‌ഷൻ ക്രീമുകൾക്കും ഒരുപാട് ആവശ്യക്കാരുണ്ട്. ഓരോ കടയിൽ നിന്നും ഏകദേശം 8 മുതൽ 10 സൺസ്ക്രീനുകൾ വരെയാണ് വിറ്റുപോകുന്നത്.
കുടയുടെ കാര്യത്തിൽ ഈ മാറ്റം ഇത് ആദ്യമായാണ്. കനത്ത വെയിൽ മാത്രമല്ല ചർമസംരക്ഷണത്തെപ്പറ്റി മാറി വന്ന സങ്കൽപങ്ങളും ഈ മാറ്റത്തിനു കാരണമാണ്. വെയിലത്ത് ഉപയോഗിക്കാൻ എന്ന ലക്ഷ്യത്തിൽ മാത്രം പുറത്തിറക്കിയിട്ടുള്ള കുടകളും ഇന്ന് വിപണിയിൽ ധാരാളമായി വിറ്റുപോകുന്നുണ്ട്. അൾട്രാവയലറ്റ് രശ്മികളെ തടയുന്ന യുവിഎഫ് കുടകളാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്. കൂടുതലും പുതിയ തലമുറയിലെ ആളുകളാണ് കുടകൾ ഉപയോഗിക്കുന്നത് എന്നതുകൊണ്ട് വൈവിധ്യമുള്ള നിറങ്ങളിലാണ് ഇപ്പോൾ കുടകൾ പുറത്തിറക്കുന്നത്. ത്വക്‌രോഗങ്ങളും താരതമ്യേന കൂടുതലായതുകൊണ്ട് കുടയില്ലാതെ പുറത്തിറങ്ങാൻ ആളുകൾ താൽപര്യപ്പെടുന്നില്ല.
∙ േവനൽക്കാലത്ത് ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ
വിശപ്പ് കുറയുകയും ദാഹം കൂടുകയും ചെയ്യുന്നതാണ് വലിയ മാറ്റം. ചിലരിൽ വളരെ അപൂർവമായി രക്തസമ്മർദം കൂടാം. കരൾ ആണ് ശരീരത്തെ തണുപ്പിക്കുന്നത്. ചൂടുകാലത്ത് ജോലിഭാരം കൂടുതലാവുന്നതിനാൽ മഞ്ഞപ്പിത്തം വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹം 5–10 യൂണിറ്റ് വരെ വേനൽക്കാലത്ത് കൂടാൻ സാധ്യതയുണ്ട്. വിയർപ്പ് കൂടി ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾ ഉണ്ടാകാം. സ്ത്രീകളിൽ വെള്ളപോക്ക് കൂടുതലായി വരാം. കണ്ണ്, പല്ല്, ചെവി, മൂക്ക് തുടങ്ങിയ ഭാഗങ്ങളിൽ എന്തെങ്കിലും പ്രശ്നമുള്ളവർക്ക് വേനൽക്കാലത്ത് ഈ പ്രശ്നങ്ങൾ അധികരിക്കാം. അതുകൊണ്ട് വേനലിൽ ആരോഗ്യകാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പൈൽസ്, അൾസർ, കാൻസർ പോലെയുള്ള അസുഖങ്ങൾ ഒക്കെ ബുദ്ധിമുട്ടുണ്ടാക്കാവുന്ന സമയമാണ് വേനൽക്കാലം.
ചൂടുകാലത്ത് ഏറ്റവും കൂടുതൽ ആരോഗ്യപ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നത് വെയിലത്ത് പണിയെടുക്കുന്നവർക്കാണ്. റോഡ്പണി, കെട്ടിടനിർമാണം, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവരിൽ വെയിലിന്റെ ആഘാതം കൂടുതലായിരിക്കും. സ്കൂളിൽ വെയിലത്തു കളിക്കുന്ന കുട്ടികൾ, കായികതാരങ്ങൾ എന്നിവർക്കും സൂര്യപ്രകാശം കനത്ത രീതിയിൽ ഏൽക്കേണ്ടിവരും. സൂര്യാഘാതം ആണ് ഏറ്റവും വലിയ പ്രശ്നം. പ്രത്യേകിച്ചും വസ്ത്രങ്ങൾ ധരിക്കാതെ വെയിലത്തിറങ്ങി ജോലി ചെയ്യുകയോ കളിക്കുകയോ ചെയ്യുന്ന അവസരങ്ങളിൽ തുടർച്ചയായി വെയിലേൽക്കുമ്പോൾ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് വികിരണങ്ങൾ മൂലമാണ് ഈ പ്രശ്നം വരുന്നത്.
തൊലിപ്പുറത്ത് ചൊറിച്ചിലും പിങ്ക് നിറത്തിലോ ചുവപ്പ് നിറത്തിലോ ആയിട്ടുള്ള പാടുകളും ഉണ്ടാവും. അതോടൊപ്പം ശരീരത്തിൽ മുഴുവൻ പൊള്ളൽ പോലെയുള്ള വേദന ഉണ്ടാകാം. പിന്നീട് ഇങ്ങനെ ഉണ്ടായിട്ടുള്ള ചുവപ്പു പാടുകൾ കുമിളകളായി മാറാം. ഇത് പ്രധാനമായും ശരീരത്തിൽ വസ്ത്രം ഇല്ലാത്ത ഭാഗങ്ങളിലാണ് ഉണ്ടാവുന്നത്. കൂടുതല്‍ നേരം സൂര്യപ്രകാശമേറ്റ് പൊള്ളലുകൾ പോലെ ഉണ്ടാവുകയാണെങ്കിൽ വെയിലത്തു നിന്ന് തണുത്ത സ്ഥലത്തേക്കു മാറി ഇരിക്കുകയും നല്ല തണുത്ത വെള്ളത്തിൽ കുളിക്കുകയുമാണ് ചെയ്യേണ്ടത്. കൂടാതെ ദേഹത്ത് വെള്ളമൊഴിച്ച് കാറ്റ് കൊള്ളുന്നതും സഹായകമായിരിക്കും. ഈ പൊള്ളലുകൾക്ക് മുകളിൽ നേരിട്ട് ഐസ് വയ്ക്കുന്നത് ഒട്ടും ആരോഗ്യകരമല്ല.
സൂര്യാഘാതം കൂടാതെ ഹീറ്റ് എക്സോഷൻ, ഹീറ്റ് സ്ട്രോക് എന്നിവയും ചൂട് കൂടുന്നതുകൊണ്ടുള്ള മറ്റ് അപകടകരമായ അവസ്ഥകളാണ്. ശരീരത്തിലെ ചൂട് അമിതമായി ഉയരുകയും, ജലാംശം ധാരാളമായി നഷ്ടപ്പെടുകയും ചെയ്യും. ഇതു കാരണം തലകറക്കം, അമിതമായ ദാഹം, ഛർദ്ദി, വിയർപ്പ് എന്നിവ ഉണ്ടാകും. ഹീറ്റ് ക്രാംപ്സ് ഉണ്ടാകുമ്പോൾ ശരീരത്തിലെ ജലാംശവും സോഡിയം, പൊട്ടാസ്യം പോലുള്ള ലവണങ്ങളും നഷ്ടപ്പെടുകയും ശരീരത്തിലെ പ്രധാനപ്പെട്ട പേശികളിൽ പിടിത്തവും വേദനയും ഉണ്ടാവുകയും ചെയ്തേക്കാം.
ഉപ്പിട്ട കഞ്ഞിവെള്ളം, ലവണങ്ങളടങ്ങിയ ഒആർഎസ് പോലുള്ള ലായനികൾ എന്നിവ ധാരാളമായി കുടിക്കാവുന്നതാണ്. ചൂടിന്റെ കാഠിന്യത്തിൽ നിർജലീകരണം ഉണ്ടാവുകയോ രക്തചംക്രമണത്തില്‍ വ്യത്യാസം വരുകയോ ചെയ്യുമ്പോൾ കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ അനുഭവപ്പെട്ട് വീഴാനും സാധ്യതയുണ്ട്. ഹീറ്റ് എക്സോഷൻ എന്ന അവസ്ഥയിൽ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് പോകുന്നു. അതോടെ ഹൃദയത്തിന്റെ പമ്പിങ്, സമ്മർദം എന്നിവ കുറയുകയും ഹൃദയമിടിപ്പ് കൂടുകയും വിയർക്കുകയും ചെയ്യും. ഈ അവസരത്തിൽ ക്ഷീണം അനുഭവപ്പെടാം
സൂര്യാഘാതം തടയാനായി, വെയിലത്തു പണി എടുക്കുമ്പോൾ കോട്ടൺ വസ്ത്രം ധരിക്കാൻ ശ്രദ്ധിക്കുക. 12 നും 3 നും ഇടയിലുള്ള സമയത്താണ് വെയിലിന് ഏറ്റവും ചൂടുകൂടുന്നത്. ആ സമയത്ത് നേരിട്ട് വെയിലേൽക്കുന്ന ജോലികളിൽ നിന്ന് മാറി നിൽക്കുക. തുടർച്ചയായി വെയിലേറ്റുകൊണ്ടുള്ള ജോലി ഒഴിവാക്കുക. സൂര്യാതപം ഉണ്ടായിക്കഴിഞ്ഞാൽ മാറുന്നതു വരെ വെയിലത്തിറങ്ങി ജോലി ചെയ്യരുത്. കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നതിനൊപ്പം സൺ പ്രൊട്ടക്‌ഷൻ ക്രീമുകൾ ഉപയോഗിക്കുന്നതും അത്യാവശ്യമാണ്.
∙ കണ്ണിനും വേണം ശ്രദ്ധ
ചൂട് കൂടുതലാണെങ്കിൽ ഇടയ്ക്കിടയ്ക്ക് കണ്ണിൽ വെള്ളമൊഴിക്കുന്ന സ്വഭാവമുണ്ടോ? പലയാവർത്തി ചെയ്യുന്നത് വിപരീതഫലം ചെയ്യും. കണ്ണിനെ സംരക്ഷിക്കുന്നതിൽ കണ്ണുനീരിനുള്ള പങ്ക് വലുതാണ്. ഓരോ തവണ കണ്ണ് കഴുകുമ്പോഴും ഈ കണ്ണുനീരിനെയാണ് കളയുന്നത്. താൽക്കാലിക ആശ്വാസം കിട്ടുമെന്നു കരുതി എപ്പോഴും കണ്ണ് കഴുകുന്നത് ഒഴിവാക്കണം. രാവിലെയും രാത്രി കിടക്കുന്നതിനു മുൻപുമൊക്കെ കണ്ണിൽ വെള്ളമൊഴിക്കാവുന്നതാണ്, പൊടി പോകുമ്പോഴും കഴുകാം. ചൂട് കുറയ്ക്കാൻ കണ്ണിനു മുകളിൽ ഐസ് ക്യൂബുകൾ വയ്ക്കുന്ന പ്രവണതയും പലരിലും കാണാറുണ്ട്. ഇതും തീർത്തും തെറ്റാണ്.
അടുത്ത ഒന്ന് രണ്ട് ആഴ്ചയിൽ വലിയ തോതിൽ വേനൽ മഴയും പ്രതീക്ഷിക്കാം. മാഡൻ ജൂലിയൻ ഓസിലേഷൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വരുന്നതനുസരിച്ച് ഫെബ്രുവരി അവസാനവും മാർച്ചിലും വേനൽ മഴ നല്ല രീതിയില്‍ ലഭിക്കാനിടയുണ്ട്.
വേനലിൽ യാത്ര ചെയ്യുന്നവർ പ്രധാനമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ധാരാളം വെള്ളം കുടിക്കുക. സൺഗ്ലാസോ വെയിൽ അടിക്കാത്ത യുവി പ്രൊട്ടക്‌ഷനുള്ള മറ്റേതെങ്കിലും ഗ്ലാസോ ഉപയോഗിക്കാം. ബൈക്കിൽ സഞ്ചരിക്കുമ്പോൾ വൈസർ ഉപയോഗിച്ചാലും മതിയാകും. വ്യവസായിക മേഖലയിൽ ജോലി ചെയ്യുന്നവർ തീർച്ചയായും പ്രൊട്ടക്ടീവ് ഗ്ലാസ് ഉപയോഗിക്കണം. കണ്ണിനു പ്രത്യേക പരിചരണം ആവശ്യമാണ്.
∙ എന്തുകൊണ്ട് ഇത്രയും ചൂട്?
കിഴക്കൻ ശാന്തസമുദ്രത്തിലെ എൽനിനോ പ്രതിഭാസം കാരണം ആഗോളതലത്തിൽതന്നെ ഏറ്റവും ചൂടു കൂടിയ വർഷമായിട്ടാണ് 2023 കടന്നുപോയത്. ഒട്ടുമിക്ക ആഗോള കാലാവസ്ഥ ഏജൻസികളും നൽകുന്ന പ്രവചന പ്രകാരം എൽനിനോയുടെ അവസ്ഥ 2024 ഏപ്രിൽ വരെയെങ്കിലും തുടരുമെന്നുള്ളതാണ്. ഇതിനു മുൻപ് എൽനിനോ പ്രതിഭാസം കടന്നുപോയത് 2015–16 വർഷങ്ങളിലാണ്. മൺസൂൺ മഴയിലുണ്ടാകുന്ന കുറവും അതോടൊപ്പം തന്നെ വേനൽകാലത്ത് ഉണ്ടാകുന്ന ചൂടും ഇന്ത്യയിലൊട്ടുക്കും പ്രതിഫലിക്കും. ജനുവരി മുതൽ കേരളത്തിലും അതിനോടു ചേർന്നു കിടക്കുന്ന പശ്ചിമ ഏഷ്യയിലും ചൂട് ശരാശരി 1 ഡിഗ്രി മുതൽ 2 ഡിഗ്രിയോളം കൂടുതലാണ്.
മാർച്ച് മാസത്തിൽ എത്തേണ്ടിയിരുന്ന താപനിലയിലേക്ക് 2024ന്റെ തുടക്കത്തിൽ തന്നെ എത്തിയത് ഒട്ടും സാധാരണ സാഹചര്യമല്ല. എൽനിനോയുടെ ഭാഗമായുള്ള കാറ്റിന്റെ രീതി പരിശോധിക്കുമ്പോൾ ഈ പ്രദേശങ്ങളിൽ അതിമർദം നിലനിൽക്കാനിടയുണ്ടെന്നാണ് വ്യക്തമാകുന്നത്. അതുകൊണ്ട് അടുത്ത ഒന്ന് രണ്ട് ആഴ്ചയിൽ വലിയ തോതിൽ വേനൽ മഴയും പ്രതീക്ഷിക്കാം. മാഡൻ ജൂലിയൻ ഓസിലേഷൻ ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് വരുന്നതനുസരിച്ച് ഫെബ്രുവരി അവസാനവും മാർച്ചിലും വേനൽ മഴ നല്ല രീതിയില്‍ ലഭിക്കാനിടയുണ്ട്.
കാർഷിക മേഖലയിലെ ഉൽപാദനക്ഷമതയെ ഈ കടുത്ത ചൂട് ബാധിക്കും. കരയിൽ മാത്രമല്ല കടലിലും പ്രശ്നങ്ങളാണ്. നിലവിൽ കടൽ വെള്ളത്തിന്റെ ഉപരിതല താപനില 0–1.30 ഡിഗ്രി കൂടുതലാണ്. ഇത് കടലിന്റെ ആവാസവ്യവസ്ഥയെ കാര്യമായി ബാധിക്കും. മീനുകൾ സ്വാഭാവികമായും തണുപ്പുള്ള ഭാഗങ്ങളിലേക്കും നീങ്ങും. മത്സ്യബന്ധനത്തിലും അതിന്റെ മാറ്റങ്ങള്‍ കാണാനാകും. ചൂടിന്റെ കാഠിന്യം, ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ദൗർലഭ്യം എന്നിവ മൂലം മൃഗങ്ങൾ നാട്ടിലേക്കിറങ്ങുന്ന അവസ്ഥയാണ്.
(വിവരങ്ങൾക്കു കടപ്പാട്: ഡോ.വിനോദ് കൃഷ്ണൻ (അമിയ ആയുർവേദ ആശുപത്രി,പട്ടാമ്പി), ഡോ.പി.വിനോദ് (ജനറൽ മെഡിസിൻ കൺസൽറ്റന്റ്, ജില്ലാ ആശുപത്രി, കോട്ടയം), ഡോ.എസ്.അഭിലാഷ് (കാലാവസ്ഥ ശാസ്ത്രജ്ഞൻ, കുസാറ്റ് കാലാവസ്ഥ പഠന കേന്ദ്രം), ഡി.അജിത് (ആർക്കിടെക്ട്, ഹാബിറ്റാറ്റ്, പാലക്കാട്) ഡോ. എ.രോഹൻ (നേത്രരോഗ വിദഗ്ധൻ, ജില്ലാ ആശുപത്രി പാലക്കാട്), സബിൽ രാജ് (സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി), ജോസഫ് തയ്യിൽ (മാനേജിങ് ഡയറക്ടർ, ജോൺസ് അംബ്രല്ല), ബിനു മാത്യു (എസി ടെക്നീഷ്യൻ, മരിയ എയർകോൺ സിസ്റ്റം)