വിദേശ നിക്ഷേപകർ മടങ്ങിയെത്തി, സഞ്ചാരികൾ ഒഴുകുന്നു; കരകയറുന്ന ലങ്കയെ വീണ്ടും കടത്തിൽ മുക്കാൻ ചൈന; രക്ഷകരാകുമോ ഇന്ത്യ?
കൊളംബോയിൽ ഒരു ലീറ്റർ പെട്രോൾ കിട്ടാൻ 390 രൂപ (ശ്രീലങ്കൻ രൂപ) കൊടുക്കണം, ഒരു സാദാ ഊണ് കഴിച്ചിറങ്ങുമ്പോൾ 1000– 1500 രൂപ പോക്കറ്റിൽ നിന്നിറങ്ങും. എന്നിരുന്നാലും കാര്യങ്ങൾ ഒരു വർഷം മുൻപുണ്ടായിരുന്നതിലും എത്രയോ ഭേദം. ഒരു വർഷം മുൻപുണ്ടായിരുന്ന അരക്ഷിതാവസ്ഥയുടെ സൂചനപോലും ശ്രീലങ്കൻ തലസ്ഥാനത്തെ തെരുവുകളിൽ കാണാനില്ലെന്ന് അടുത്തയിടെ അവിടം സന്ദർശിച്ച സുഹൃത്ത് പറഞ്ഞു. വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് എങ്ങും. പ്രധാനമായും ഇന്ത്യക്കാർ. കൊറിയ, ജപ്പാൻ, ചൈന, യുഎസ്, യൂറോപ്പ്... എന്നിവിടങ്ങളിൽനിന്നും ധാരാളം സഞ്ചാരികളെത്തുന്നു. പ്രകൃതിഭംഗിയും ഗ്രാമീണ ജീവിതവും അതിഥികൾക്കു മുന്നിൽ അണിനിരത്തി വിനോദസഞ്ചാരത്തെ രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ പതാകവാഹക സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് അധികൃതരും ജനവും.

കൊളംബോയിൽ ഒരു ലീറ്റർ പെട്രോൾ കിട്ടാൻ 390 രൂപ (ശ്രീലങ്കൻ രൂപ) കൊടുക്കണം, ഒരു സാദാ ഊണ് കഴിച്ചിറങ്ങുമ്പോൾ 1000– 1500 രൂപ പോക്കറ്റിൽ നിന്നിറങ്ങും. എന്നിരുന്നാലും കാര്യങ്ങൾ ഒരു വർഷം മുൻപുണ്ടായിരുന്നതിലും എത്രയോ ഭേദം. ഒരു വർഷം മുൻപുണ്ടായിരുന്ന അരക്ഷിതാവസ്ഥയുടെ സൂചനപോലും ശ്രീലങ്കൻ തലസ്ഥാനത്തെ തെരുവുകളിൽ കാണാനില്ലെന്ന് അടുത്തയിടെ അവിടം സന്ദർശിച്ച സുഹൃത്ത് പറഞ്ഞു.
വിനോദ സഞ്ചാരികളുടെ ഒഴുക്കാണ് എങ്ങും. പ്രധാനമായും ഇന്ത്യക്കാർ. കൊറിയ, ജപ്പാൻ, ചൈന, യുഎസ്, യൂറോപ്പ്... എന്നിവിടങ്ങളിൽനിന്നും ധാരാളം സഞ്ചാരികളെത്തുന്നു. പ്രകൃതിഭംഗിയും ഗ്രാമീണ ജീവിതവും അതിഥികൾക്കു മുന്നിൽ അണിനിരത്തി വിനോദസഞ്ചാരത്തെ രാജ്യത്തിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ പതാകവാഹക സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് അധികൃതരും ജനവും.
ഇന്ധനത്തിനായി പെട്രോൾ ബങ്കുകളിൽ നെടുനീളൻ ക്യൂ, വരിനിൽക്കെ കുഴഞ്ഞുവീണു മരിച്ചവർ, തെരുവിലെ പ്രതിഷേധം, തീവയ്പ്, പ്രസിഡന്റിന്റെ കൊട്ടാരം കയ്യേറ്റം... വിദേശ കടത്തിൽപെട്ട് സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയിൽനിന്നുള്ള ഈ ചിത്രങ്ങൾ ആരും മറന്നിട്ടുണ്ടാകില്ല. ഭക്ഷണ സാധനങ്ങൾ ഇറക്കുമതി ചെയ്യാൻപോലും പണമില്ലാതെ ഞെരുങ്ങിയ ശ്രീലങ്കയ്ക്ക് വലിയൊരളവ് താങ്ങായത് ഇന്ത്യയാണ്. ഭക്ഷണ കിറ്റുകളും ഇന്ധനവും നേരിട്ട് എത്തിച്ച് ഇന്ത്യ ആപത്ഘട്ടത്തിൽ ലങ്കയ്ക്ക് കൈകൊടുത്തു.
തകർന്നുതരിപ്പണമാകുമെന്ന് പല സാമ്പത്തിക വിദഗ്ധരും വിധിയെഴുതിയ രാജ്യം പ്രസിഡന്റ് റനിൽ വിക്രമസിംഗെയുടെ ശക്തമായ നടപടികളിലൂടെയും പരിഷ്കാരങ്ങളിലൂടെയും ഉയിർത്തെഴുന്നേൽക്കുകയാണ്. വിലക്കയറ്റവും സാമ്പത്തിക ഞെരുക്കവും തുടരുന്നുണ്ടെങ്കിലും തകർച്ചാ സാധ്യത ഏതാണ്ട് ഒഴിവായ അവസ്ഥയിലാണ്. രാജ്യാന്തര നാണയ നിധിയുടെ (ഐഎംഎഫ്) പിന്തുണയോടെ പരിഷ്കാരങ്ങളും വായ്പാ പുനഃക്രമീകരണങ്ങളും വഴി സമ്പദ്‌വ്യവസ്ഥ മുന്നോട്ട് ഉരുണ്ടുതുടങ്ങിയിട്ടുണ്ട്. കോവിഡിനു പിന്നാലെ, 2022ൽ 7.8 ശതമാനം തളർച്ച കാണിച്ച സമ്പദ്‌വ്യവസ്ഥ 2024ൽ 1.7% വളർച്ച കാണിക്കുമെന്നാണ് ഐഎംഎഫ് കണക്കാക്കിയിരിക്കുന്നത്.
∙ കോവിഡിനു പിന്നാലെ ലങ്കയ്ക്ക് സംഭവിച്ചതെന്ത്?
കോവിഡിനു പിന്നാലെയാണ് ശ്രീലങ്ക സാമ്പത്തിക– രാഷ്ട്രീയ അസ്ഥിരതയുടെ പടുകുഴിയിലേക്ക് വീണത്. വിനോദ സഞ്ചാരമേഖലയെ വലുതായി ആശ്രയിച്ചിരുന്ന സമ്പദ്‌വ്യവസ്ഥ തകർന്നു തരിപ്പണമായി. ചൈനയിൽനിന്നും മറ്റും വൻതോതിൽ കടമെടുത്തതോടെ വിദേശ കടബാധ്യത താങ്ങാവുന്നതിലും അധികമായി മാറി. 2022 അവസാനം രാജ്യത്തിന്റെ പൊതുകടം മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജിഡിപി) 122.5 ശതമാനം എന്ന അതീവ അപകട നിലയിലെത്തി (ഏകദേശം 1081 കോടി ഡോളർ).
2022 ഏപ്രിലിൽ ലങ്കയുടെ ചരിത്രത്തിൽ ആദ്യമായി വിദേശ വായ്പ തിരിച്ചടവ് മുടങ്ങി. ഇന്ധനവും ഭക്ഷണസാധനങ്ങളും ഇറക്കുമതി ചെയ്യാൻ പോലും ആവശ്യമായ വിദേശനാണ്യ ശേഖരമില്ലാതെ രാജ്യം ഞെരുങ്ങി. സാമ്പത്തിക പ്രതിസന്ധിക്കു പിന്നാലെ രാഷ്ട്രീയ അസ്ഥിരതയും തലപൊക്കിയത് സ്ഥിതി ഗുരുതരമാക്കി. കെടുകാര്യസ്ഥതയും ധൂർത്തും ആരോപിച്ച് ജനം ഗോട്ടബയ രാജപക്സെ സർക്കാരിനെതിരെ തെരുവിലിറങ്ങി. അധികാരം വിട്ടൊഴിഞ്ഞ് ഗോട്ടബയ രാജ്യം വിട്ടതോടെയാണ് പ്രക്ഷോഭകർ അടങ്ങിയത്. റനിൽ വിക്രമസിംഗെയുടെ നേതൃത്വത്തിൽ ഇടക്കാല സർക്കാർ അധികാരമേറ്റതോടെ രാഷ്ട്രീയ പ്രതിസന്ധിക്ക് താൽക്കാലികമായെങ്കിലും ശമനവുമുണ്ടായി.
∙ കടുത്ത നടപടികൾ
രാജ്യാന്തര നാണയ നിധി മുന്നോട്ടുവച്ച 290 കോടി ഡോളറിന്റെ വായ്പാ പദ്ധതിയായിരുന്നു ശ്രീലങ്കയ്ക്കു മുന്നിലുള്ള ഏക പിടിവള്ളി. ഇതിനായി കടുത്ത സാമ്പത്തിക അച്ചടക്ക നടപടികളും പരിഷ്കാരങ്ങളുമാണ് ഐഎംഎഫ് മുന്നോട്ടുവച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ നിരക്ക് വർധിപ്പിക്കുക, ഇന്ധന സബ്‌സിഡികൾ നീക്കം ചെയ്യുക, നികുതി വർധിപ്പിക്കുക, ശ്രീലങ്കൻ സെൻട്രൽ ബാങ്കിന്റെ സ്വാതന്ത്ര്യവും ഉത്തരവാദിത്തവും മെച്ചപ്പെടുത്തുന്നതിനു നിയമം പാസാക്കുക തുടങ്ങിയ കർശന നിബന്ധനകളാണ് ഐഎംഎഫ് മുന്നോട്ടുവച്ചത്.
2023 നവംബറിൽ, ഏതാനും വർഷം നീണ്ട ചർച്ചകൾക്കു ശേഷം, 590 കോടി യുഎസ് ഡോളർ വിദേശ കടം പുനഃക്രമീകരിക്കുന്നതിന് ഇന്ത്യയും പാരിസ് ക്ലബ്ബും ഉൾപ്പെടെയുള്ള പ്രധാന ഉഭയകക്ഷികളുമായി പ്രാരംഭ കരാറിലെത്തി. 2023 ഒക്ടോബറിൽ ചൈനയുമായുള്ള വായ്പാ പുനഃക്രമീകരണവും വലിയ ആശ്വാസമായി.
∙ വിദേശ നിക്ഷേപകർ മടങ്ങിയെത്തുന്നു
കോവിഡ് പശ്ചാത്തലത്തിൽ നിക്ഷേപ മേഖലയിൽ വന്ന മരവിപ്പ് ഏതാണ്ട് നീങ്ങുന്ന ലക്ഷണങ്ങളും കണ്ടുതുടങ്ങിയിട്ടുണ്ട്. ഇന്ധന മേഖല വിദേശ നിക്ഷേപത്തിനായി തുറന്നുകൊടുത്തതോടെ ചൈനയുടെ സിനോപെക് ഗ്രൂപ്പ് ശ്രീലങ്കയിൽ 200 ഇന്ധന ഫില്ലിങ് സ്റ്റേഷനുകൾ പ്രവർത്തിപ്പിക്കാൻ കരാറിലെത്തി. ദക്ഷിണ ശ്രീലങ്കയിൽ ചൈന നിർമിക്കുന്ന, ഹംബൻതോട്ട തുറമുഖത്ത് ഒരു എണ്ണ ശുദ്ധീകരണശാലയിൽ 420 കോടി ഡോളർ നിക്ഷേപിക്കാനും ചൈന മുന്നോട്ടുവന്നു.
പ്രതിസന്ധിയിൽ താങ്ങായി നിന്ന ഇന്ത്യയും നിക്ഷേപ മേഖലയിൽ വൻ പദ്ധതികൾ പ്രഖ്യാപിച്ചു. കൊളംബോ തുറമുഖത്ത് 70 കോടി ഡോളറിന്റെ വെസ്റ്റ് കണ്ടെയ്‌നർ ടെർമിനൽ വികസിപ്പിക്കാനുള്ള പദ്ധതി ഇന്ത്യയുടെ അദാനി ഗ്രൂപ്പും ശ്രീലങ്കയുടെ ജോൺ കീൽസ് ഹോൾഡിങ്സും സംയുക്തമായി നടപ്പാക്കും. ഇത് തുറമുഖത്തിന്റെ ശേഷി വർധിപ്പിക്കും. പദ്ധതിക്കായി യുഎസ് ഡവലപ്‌മെന്റ്് ഫിനാൻസ് കോർപറേഷൻ 55.3 കോടി ഡോളർ വായ്പ വാഗ്ദാനം നൽകിയിട്ടുമുണ്ട്.
∙ മുടങ്ങിക്കിടന്ന ചർച്ചകൾക്ക് പുനരുജ്ജീവനം
സമ്പത്തിക അരക്ഷിതാവസ്ഥ നീങ്ങിയതോടെ ലോകത്തിലെ ഏറ്റവും വലിയ വ്യാപാര കൂട്ടായ്മയായ റീജനൽ കോംപ്രിഹെൻസീവ് ഇക്കണോമിക് പാർട്ണർഷിപ്പിൽ (ആർസിഇപി) ചേരാൻ ശ്രീലങ്ക ഔദ്യോഗികമായി അപേക്ഷ സമർപ്പിച്ചു. തായ്‌ലൻഡ്, ഇന്ത്യ, ചൈന എന്നിവയുമായുള്ള മുടങ്ങിക്കിടന്ന ഉഭയകക്ഷി സ്വതന്ത്ര വ്യാപാര കരാർ ചർച്ചകളും പുനരുജ്ജീവിപ്പിച്ചു. ആർസിഇപി അംഗത്വവും ഈ രാജ്യങ്ങളുമായുള്ള കരാറുകളും ശ്രീലങ്കയ്ക്ക് പുതിയ വ്യാപാര അവസരങ്ങൾ സൃഷ്ടിക്കും.
2024ന്റെ ആദ്യ പാദത്തിൽ തായ്‌ലൻഡ്-ശ്രീലങ്ക വ്യാപാര കരാറും വർഷാവസാനത്തോടെ ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി നിക്ഷേപ കരാറും പൂർത്തിയാക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ലങ്കൻ സർക്കാർ. എന്നാൽ ആർസിഇപി അംഗത്വത്തിന് സമയമെടുത്തേക്കാം. പുതിയ അംഗങ്ങൾക്കുള്ള പ്രവേശന നിയമങ്ങൾ അംഗീകരിക്കുന്നതിന് ശ്രീലങ്കയിൽ അടിസ്ഥാന പരിഷ്കാരങ്ങൾ ആവശ്യമാണ് എന്നതാണു കാരണം.
∙ തീരുന്നില്ല ആശങ്ക
താളം വീണ്ടെടുത്തെങ്കിലും രാജ്യത്തിന്റെ ഭാവി സംബന്ധിച്ച് ആശങ്ക അവസാനിച്ചിട്ടില്ല. പരിഷ്കാരങ്ങളുടെ ചൂടറിയുന്ന ലങ്കൻ ജനത 2024 സെപ്റ്റംബർ– ഒക്ടോബർ കാലയളവിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിലും 2025ലെ പാർലമെന്റ് തിരഞ്ഞെടുപ്പിലും എങ്ങനെ പ്രതികരിക്കുമെന്നത് ആശങ്കയുയർത്തുന്നു. പരിഷ്കരണ വിരോധികളായ ഇടതുപക്ഷ സഖ്യം ഇതിനോടകം വിക്രമസിംഗെയ്ക്ക് വെല്ലുവിളി ഉയർത്തിക്കഴിഞ്ഞു. സഖ്യം അധികാരം പിടിച്ചാൽ ഐഎംഎഫ് കരാർ വരെ പുനരാലോചിക്കുമെന്ന് നേതാക്കൾ വ്യക്‌മാക്കിയ സാഹചര്യത്തിൽ സാമ്പത്തിക– രാഷ്ട്രീയ അസ്ഥിരതയുടെ നാളുകൾ വീണ്ടും തലപൊക്കുമോ?
∙ കടം കയറ്റിയ ചൈനീസ് കെണി
ശ്രീലങ്കയുടെ 1081 കോടി ഡോളറിലേറെ വരുന്ന വിദേശ കടബാധ്യതയിൽ 43 ശതമാനം ചൈനയിൽനിന്നുള്ള നിക്ഷേപവും വായ്പകളുമടങ്ങിയതാണ്. കയ്യയച്ചു നൽകിയ ഈ സഹായം ഇന്ന് ശ്രീലങ്കയ്ക്ക് ഊരാക്കുടുക്കായിരിക്കുന്നു. 2009 മുതലാണ് രാജ്യത്തിന്റെ വിദേശ കടം ക്രമാതീതമായി ഉയർന്നത്. ആഭ്യന്തര സംഘർഷങ്ങളിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കാനും മറ്റും വൻതോതിൽ കടമെടുത്തു. ചൈനീസ് സർക്കാരും കമ്പനികളും അടിസ്ഥാന സൗകര്യ പദ്ധതികളിൽ വൻതോതിൽ പണമിറക്കി.
വരുമാന സാധ്യതയ്ക്ക് ആനുപാതികമല്ലാതെ നടത്തിയ നിക്ഷേപങ്ങൾ ബാധ്യതയാകുമെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. സാമ്പത്തിക ശേഷി കുറഞ്ഞ ചെറു രാജ്യങ്ങളെ കടക്കെണിയിൽ കുരുക്കി വരുതിയിലാക്കുന്ന തന്ത്രമാണ് ചൈന ശ്രീലങ്കയിലും പയറ്റിയതെന്ന് ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. ജപ്പാനും ഇന്ത്യയുമാണ് ഇതര വിദേശ വായ്പാദാതാക്കൾ. ചൈന തുടർന്നും രാജ്യത്ത് നിക്ഷേപം നടത്താൻ തയാറാണ്. എന്നാൽ ഇത് കൂടുതൽ കുരുക്കിലേയ്ക്കു നയിക്കുമോ എന്ന ആശങ്കയും ലങ്കയ്ക്കു മുന്നിലുണ്ട്.