സോണിയയും ‘ഉപേക്ഷിച്ചു’ ആ ഒരു സീറ്റ്; യുപി കോൺഗ്രസ് മുക്തമാക്കാൻ ബിജെപിയുടെ ‘അദിതി’; വയനാട് വിടുമോ രാഹുൽ?
‘‘ഭർതൃ മാതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ടതിന് ശേഷമാണ് ഞാൻ നിങ്ങളുടെ അടുക്കൽവന്നത്. നിങ്ങൾ എന്നെ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. ഈ തിളങ്ങുന്ന പാതയിലൂടെ ഒപ്പം നടക്കാൻ അനുവദിച്ചു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ കടുത്ത വെല്ലുവിളികൾക്കിടയിലും നിങ്ങൾ എനിക്കൊപ്പം നിന്നത് ഞാനൊരിക്കലും മറക്കില്ല’’. രണ്ട് പതിറ്റാണ്ട് കാലം തന്നെ തിരഞ്ഞെടുത്ത റായ്ബറേലിയിലെ വോട്ടർമാർക്ക് സോണിയ ഗാന്ധി എഴുതിയ വൈകാരികമായ കത്തിലെ വരികളാണിത്. 2004 മുതൽ 2024 വരെ സോണിയ ഗാന്ധിയുടെ വിലാസമായിരുന്നു, ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം. 2019ൽ ഉത്തർപ്രദേശിലെ 62 ലോക്സഭ മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയപ്പോഴും അണുവിട മാറാതെ റായ്ബറേലി സോണിയയ്ക്ക് വോട്ടു കുത്തി. നെഹ്റു കുടുംബത്തിന്റെ മണ്ഡലം എന്ന് വിളിപ്പേരുള്ള റായ്ബറേലിക്ക് പറയാൻ ചരിത്രമേറെയുണ്ട്. ഇന്ദിരാഗാന്ധി ആദ്യ മത്സരത്തിന് തിരഞ്ഞെടുത്ത മണ്ഡലവും ഇന്ദിരയെ തോൽപ്പിച്ച ഒരേയൊരു മണ്ഡലവും റായ്ബറേലിയാണ്. വിടപറഞ്ഞു കൊണ്ടുള്ള കത്തിൽ, കുടുംബത്തിന് പിന്തുണയുണ്ടാവണമെന്നാണ് സോണിയയുടെ അഭ്യർഥന. റായ്ബറേലി നിലനിർത്താൻ നറുക്ക് വീഴുന്നത് ആർക്കായാലും മത്സരം അത്ര എളുപ്പമായേക്കില്ല എന്നാണ് നിലവിലെ കണക്കുകൾ പറയുന്നത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വെറുമൊരു മണ്ഡലം മാത്രമല്ല, കോൺഗ്രസിന് റായ്ബറേലി. വീണും ഉയർന്നും കണക്കു തീർത്തുമാണ് റായ്ബറേലിക്കൊപ്പം കോൺഗ്രസും വളർന്നത്. ഇനി റായ്ബറേലിയിൽ ചരിത്രമെഴുതുന്നത് ആരാകും?
‘‘ഭർതൃ മാതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ടതിന് ശേഷമാണ് ഞാൻ നിങ്ങളുടെ അടുക്കൽവന്നത്. നിങ്ങൾ എന്നെ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. ഈ തിളങ്ങുന്ന പാതയിലൂടെ ഒപ്പം നടക്കാൻ അനുവദിച്ചു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ കടുത്ത വെല്ലുവിളികൾക്കിടയിലും നിങ്ങൾ എനിക്കൊപ്പം നിന്നത് ഞാനൊരിക്കലും മറക്കില്ല’’. രണ്ട് പതിറ്റാണ്ട് കാലം തന്നെ തിരഞ്ഞെടുത്ത റായ്ബറേലിയിലെ വോട്ടർമാർക്ക് സോണിയ ഗാന്ധി എഴുതിയ വൈകാരികമായ കത്തിലെ വരികളാണിത്. 2004 മുതൽ 2024 വരെ സോണിയ ഗാന്ധിയുടെ വിലാസമായിരുന്നു, ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം. 2019ൽ ഉത്തർപ്രദേശിലെ 62 ലോക്സഭ മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയപ്പോഴും അണുവിട മാറാതെ റായ്ബറേലി സോണിയയ്ക്ക് വോട്ടു കുത്തി. നെഹ്റു കുടുംബത്തിന്റെ മണ്ഡലം എന്ന് വിളിപ്പേരുള്ള റായ്ബറേലിക്ക് പറയാൻ ചരിത്രമേറെയുണ്ട്. ഇന്ദിരാഗാന്ധി ആദ്യ മത്സരത്തിന് തിരഞ്ഞെടുത്ത മണ്ഡലവും ഇന്ദിരയെ തോൽപ്പിച്ച ഒരേയൊരു മണ്ഡലവും റായ്ബറേലിയാണ്. വിടപറഞ്ഞു കൊണ്ടുള്ള കത്തിൽ, കുടുംബത്തിന് പിന്തുണയുണ്ടാവണമെന്നാണ് സോണിയയുടെ അഭ്യർഥന. റായ്ബറേലി നിലനിർത്താൻ നറുക്ക് വീഴുന്നത് ആർക്കായാലും മത്സരം അത്ര എളുപ്പമായേക്കില്ല എന്നാണ് നിലവിലെ കണക്കുകൾ പറയുന്നത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വെറുമൊരു മണ്ഡലം മാത്രമല്ല, കോൺഗ്രസിന് റായ്ബറേലി. വീണും ഉയർന്നും കണക്കു തീർത്തുമാണ് റായ്ബറേലിക്കൊപ്പം കോൺഗ്രസും വളർന്നത്. ഇനി റായ്ബറേലിയിൽ ചരിത്രമെഴുതുന്നത് ആരാകും?
‘‘ഭർതൃ മാതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ടതിന് ശേഷമാണ് ഞാൻ നിങ്ങളുടെ അടുക്കൽവന്നത്. നിങ്ങൾ എന്നെ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. ഈ തിളങ്ങുന്ന പാതയിലൂടെ ഒപ്പം നടക്കാൻ അനുവദിച്ചു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ കടുത്ത വെല്ലുവിളികൾക്കിടയിലും നിങ്ങൾ എനിക്കൊപ്പം നിന്നത് ഞാനൊരിക്കലും മറക്കില്ല’’. രണ്ട് പതിറ്റാണ്ട് കാലം തന്നെ തിരഞ്ഞെടുത്ത റായ്ബറേലിയിലെ വോട്ടർമാർക്ക് സോണിയ ഗാന്ധി എഴുതിയ വൈകാരികമായ കത്തിലെ വരികളാണിത്. 2004 മുതൽ 2024 വരെ സോണിയ ഗാന്ധിയുടെ വിലാസമായിരുന്നു, ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം. 2019ൽ ഉത്തർപ്രദേശിലെ 62 ലോക്സഭ മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയപ്പോഴും അണുവിട മാറാതെ റായ്ബറേലി സോണിയയ്ക്ക് വോട്ടു കുത്തി. നെഹ്റു കുടുംബത്തിന്റെ മണ്ഡലം എന്ന് വിളിപ്പേരുള്ള റായ്ബറേലിക്ക് പറയാൻ ചരിത്രമേറെയുണ്ട്. ഇന്ദിരാഗാന്ധി ആദ്യ മത്സരത്തിന് തിരഞ്ഞെടുത്ത മണ്ഡലവും ഇന്ദിരയെ തോൽപ്പിച്ച ഒരേയൊരു മണ്ഡലവും റായ്ബറേലിയാണ്. വിടപറഞ്ഞു കൊണ്ടുള്ള കത്തിൽ, കുടുംബത്തിന് പിന്തുണയുണ്ടാവണമെന്നാണ് സോണിയയുടെ അഭ്യർഥന. റായ്ബറേലി നിലനിർത്താൻ നറുക്ക് വീഴുന്നത് ആർക്കായാലും മത്സരം അത്ര എളുപ്പമായേക്കില്ല എന്നാണ് നിലവിലെ കണക്കുകൾ പറയുന്നത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വെറുമൊരു മണ്ഡലം മാത്രമല്ല, കോൺഗ്രസിന് റായ്ബറേലി. വീണും ഉയർന്നും കണക്കു തീർത്തുമാണ് റായ്ബറേലിക്കൊപ്പം കോൺഗ്രസും വളർന്നത്. ഇനി റായ്ബറേലിയിൽ ചരിത്രമെഴുതുന്നത് ആരാകും?
‘‘ഭർതൃ മാതാവിനെയും ഭർത്താവിനെയും നഷ്ടപ്പെട്ടതിന് ശേഷമാണ് ഞാൻ നിങ്ങളുടെ അടുക്കൽവന്നത്. നിങ്ങൾ എന്നെ ഇരുകൈകളുംനീട്ടി സ്വീകരിച്ചു. ഈ തിളങ്ങുന്ന പാതയിലൂടെ ഒപ്പം നടക്കാൻ അനുവദിച്ചു. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിൽ കടുത്ത വെല്ലുവിളികൾക്കിടയിലും നിങ്ങൾ എനിക്കൊപ്പം നിന്നത് ഞാനൊരിക്കലും മറക്കില്ല’’. രണ്ട് പതിറ്റാണ്ട് കാലം തന്നെ തിരഞ്ഞെടുത്ത റായ്ബറേലിയിലെ വോട്ടർമാർക്ക് സോണിയ ഗാന്ധി എഴുതിയ വൈകാരികമായ കത്തിലെ വരികളാണിത്. 2004 മുതൽ 2024 വരെ സോണിയ ഗാന്ധിയുടെ വിലാസമായിരുന്നു, ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലം. 2019ൽ ഉത്തർപ്രദേശിലെ 62 ലോക്സഭ മണ്ഡലങ്ങളിലും ബിജെപി വിജയം നേടിയപ്പോഴും അണുവിട മാറാതെ റായ്ബറേലി സോണിയയ്ക്ക് വോട്ടു കുത്തി.
നെഹ്റു കുടുംബത്തിന്റെ മണ്ഡലം എന്ന് വിളിപ്പേരുള്ള റായ്ബറേലിക്ക് പറയാൻ ചരിത്രമേറെയുണ്ട്. ഇന്ദിര ഗാന്ധി ആദ്യ മത്സരത്തിന് തിരഞ്ഞെടുത്ത മണ്ഡലവും ഇന്ദിരയെ തോൽപ്പിച്ച ഒരേയൊരു മണ്ഡലവും റായ്ബറേലിയാണ്. വിടപറഞ്ഞു കൊണ്ടുള്ള കത്തിൽ, കുടുംബത്തിന് പിന്തുണയുണ്ടാവണമെന്നാണ് സോണിയയുടെ അഭ്യർഥന. റായ്ബറേലി നിലനിർത്താൻ നറുക്ക് വീഴുന്നത് ആർക്കായാലും മത്സരം അത്ര എളുപ്പമായേക്കില്ല എന്നാണ് നിലവിലെ കണക്കുകൾ പറയുന്നത്. തിരഞ്ഞെടുപ്പ് ചരിത്രത്തിലെ വെറുമൊരു മണ്ഡലം മാത്രമല്ല, കോൺഗ്രസിന് റായ്ബറേലി. വീണും ഉയർന്നും കണക്കു തീർത്തുമാണ് റായ്ബറേലിക്കൊപ്പം കോൺഗ്രസും വളർന്നത്. ഇനി റായ്ബറേലിയിൽ ചരിത്രമെഴുതുന്നത് ആരാകും?
∙ ചരിത്രമുറങ്ങുന്ന മണ്ഡലം
ഓക്സ്ഫഡ് സർവകലാശാലയിൽ നിന്നും ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്നും പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാകാൻ ഇന്ദിര ഗാന്ധിയും ഫിറോസ് ഗാന്ധിയും ഇന്ത്യയിലേക്ക് മടങ്ങിയത് 1941ലാണ്. വിവാഹിതരാകാനുള്ള ഇരുവരുടെയും തീരുമാനത്തോട് ജവാഹർലാൽ നെഹ്റുവിന് അത്ര മതിപ്പുണ്ടായിരുന്നില്ല. ഫിറോസിന്റെ വിദ്യാഭ്യാസം, കുടുംബം എന്നിവയൊക്കെയായിരുന്നു കാരണങ്ങൾ. ഇരുവരെയും വിവാഹത്തിൽനിന്ന് പിന്തിരിപ്പിക്കാൻ മഹാത്മാ ഗാന്ധിയോട് നെഹ്റു ആവശ്യപ്പെട്ടിരുന്നു എന്ന് സാഗരിക ഘോഷ് എഴുതിയ ‘ഇന്ദിര: ദ് പവർഫുൾ പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ’ (Indira: The Powerful Prime Minister of India) എന്ന പുസ്തകത്തിൽ പറയുന്നുണ്ട്. പക്ഷേ, തീരുമാനത്തിൽ നിന്ന് ഇരുവരും പിന്നോട്ടു പോയില്ല. 1942 മാർച്ചിൽ അലഹബാദിലെ ആനന്ദഭവനിൽ വച്ച് ഇന്ദിരയും ഫിറോസും വിവാഹിതരായി.
സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളും ജയിൽവാസവും ഒക്കെച്ചേർന്ന് സംഘർഷഭരിതമായ പത്ത് വർഷങ്ങൾ. 1952ൽ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ റായ്ബറേലിയിലെ എതിരില്ലാത്ത സ്ഥാനാർഥിയായി ഫിറോസ് ഗാന്ധി തിരഞ്ഞെടുക്കപ്പെട്ടു. അഴിമതിയോടും അധികാര കേന്ദ്രീകരണത്തോടും വിട്ടുവീഴ്ചയില്ലാത്ത നേതാവായിരുന്ന ഫിറോസ് ഗാന്ധി, കോൺഗ്രസ് പാർട്ടിക്കെതിരെ ഒറ്റയാൾ പ്രതിപക്ഷമായി നിലനിന്നിരുന്നു, പലപ്പോഴും. മാധ്യമപ്രവർത്തകർക്ക് പാർലമെന്റ് നടപടികൾ റിപ്പോർട്ട് ചെയ്യാനുള്ള പ്രൈവറ്റ് മെംബർ ബിൽ കൊണ്ടുവന്നത് ഫിറോസ് ഗാന്ധിയായിരുന്നു.
1959ൽ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ പിരിച്ചു വിടുമ്പോൾ ഇന്ദിര ഗാന്ധിയായിരുന്നു കോൺഗ്രസ് പ്രസിഡന്റ്. നെഹ്റുവിന്റെ സാന്നിധ്യത്തിൽ, ഇന്ദിര ഗാന്ധിയും ഫിറോസ് ഗാന്ധിയും തമ്മിൽ ഈ വിഷയത്തിൽ തർക്കമുണ്ടായി. ഫിറോസ് തന്നെ ഫാഷിസ്റ്റ് എന്നു വിളിച്ചതിൽ പ്രതിഷേധിച്ച് ഇന്ദിര മുറിയിൽനിന്ന് ദേഷ്യത്തോടെ ഇറങ്ങിപ്പോയെന്നാണ് ഒരു കഥ.
1957ൽ വീണ്ടും 29,253 വോട്ടുകളുടെ ഭൂരിപക്ഷത്തിന് റായ്ബറേലി ഫിറോസ് ഗാന്ധിയെ തിരഞ്ഞെടുത്തു. ഹരിദാസ് മുന്ദ്ര എന്ന വ്യവസായിയുടെ 6 കമ്പനികളിൽ എൽഐസി അനധികൃത നിക്ഷേപം നടത്തിയെന്ന് തെളിയിക്കുന്ന രേഖകളുമായി 1958ൽ ഫിറോസ് ഗാന്ധി പാർലമെന്റിൽ കൊടുങ്കാറ്റായി. അന്നത്തെ ധനമന്ത്രിയായിരുന്ന ടി.ടി.കൃഷ്ണമാചാരിയുടെ രാജിയിലാണ് വിവാദം കെട്ടടങ്ങിയത്. അഴിമതിയുടെ പേരിൽ രാജിവയ്ക്കേണ്ടി വന്ന ഇന്ത്യയിലെ ആദ്യ മന്ത്രി! ഫിറോസ് ഗാന്ധിയെന്ന നേതാവിന് പക്ഷേ പിന്നീട് അധികം ആയുസ്സുണ്ടായില്ല. 1960 ൽ 48 വയസ്സ് തികയാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഹൃദയാഘാതത്തെത്തുടർന്ന് ഫിറോസ് ഗാന്ധി അന്തരിച്ചു.
∙ ഇനി ഒരാൾ മതി
1957ലെ തിരഞ്ഞെടുപ്പിൽ രാജ്യത്താകമാനമുള്ള 403 ലോക്സഭ മണ്ഡലങ്ങളിൽ 91 മണ്ഡലങ്ങൾക്ക് രണ്ട് അംഗങ്ങളെ വീതം തിരഞ്ഞെടുക്കാമെന്നായിരുന്നു വ്യവസ്ഥ. ആ രണ്ടംഗ മണ്ഡലങ്ങളിൽ ഒന്നായിരുന്നു റായ്ബറേലിയും. ഫിറോസ് ഗാന്ധിക്കു പുറമേ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത് കോണ്‍ഗ്രസിന്റെ ബൈജ്നാഥ് കുരീൽ ആയിരുന്നു. 1960ൽ ഫിറോസ് ഗാന്ധിയുടെ മരണത്തെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥി ആർ.പി.സിങ് 42,000ൽ അധികം വോട്ടുകൾക്ക് വിജയിച്ചു. 1962ൽ അടുത്ത തിരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും രണ്ട് അംഗങ്ങളെ വീതം തിരഞ്ഞെടുക്കാനുള്ള വ്യവസ്ഥ റദ്ദാക്കിയിരുന്നു. 1962 ൽ വീണ്ടും ബൈജ്നാഥ് കുരീൽ റായ്ബറേലിയുടെ എംപിയായി. നെഹ്റു കുടുംബവുമായി ബന്ധമില്ലാത്ത രണ്ടുപേർ മാത്രമേ ഇതുവരെ റായ്ബറേലിയെ പ്രതിനിധീകരിച്ചിട്ടുള്ളൂ; അതിൽ ആദ്യത്തേത് ബൈജ്നാഥ് കുരീലാണ്.
∙ ഇന്ദിരയുടെ വരവ്
1966 ൽ ലാൽ ബഹാദൂർ ശാസ്ത്രിയുടെ മരണത്തെ തുടർന്ന് പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധി ആദ്യത്തെ ലോക്സഭ തിരഞ്ഞെടുപ്പ് നേരിടുന്നത് 1967ലാണ്. മത്സരിക്കാൻ മണ്ഡലം ഏതെന്ന കാര്യത്തിൽ ഒരു സംശയവും ഉണ്ടായിരുന്നില്ല; റായ്ബറേലി. പ്രധാനമന്ത്രി സ്ഥാനാർഥിയായി ഇന്ദിര ഗാന്ധി റായ്ബറേലിയിൽ മത്സരിച്ച ആ തിരഞ്ഞെടുപ്പിൽ ബി.സി.സേത് ആയിരുന്നു എതിരാളി. ആ തിരഞ്ഞെടുപ്പിൽ റായ്ബറേലിയിലെ ജനങ്ങൾ ഇന്ദിരയ്ക്ക് നൽകിയത് 55.2 ശതമാനം വോട്ടാണ്. 283 സീറ്റുകളുമായി 1967ൽ കോൺഗ്രസ് അധികാരം പിടിച്ചു.
ഇന്ദിരയുടെ കൂടി വിജയത്തോടെ നെഹ്റു കുടുംബത്തിന്റെ മണ്ഡലമായി റായ്ബറേലി മാറി. 1967 ൽ ഉത്തർപ്രദേശിൽ ഉണ്ടായിരുന്ന 85 ലോക്സഭാ മണ്ഡലങ്ങളിൽ റായ്ബറേലി ഉൾപ്പെടെ 47 സീറ്റുകളും നേടിയായിരുന്നു വിജയം. 1971 ലും പ്രധാനമന്ത്രിയെ വിജയിപ്പിക്കുക എന്ന ദൗത്യം റായ്ബറേലി ഭംഗിയായി നിർവഹിച്ചു. ജനതാ പാർട്ടി സ്ഥാനാർഥിയായ രാജ് നരേയ്നെതിരെ 1.1 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു രണ്ടാമൂഴത്തിൽ ഇന്ദിരയുടെ വിജയം. 352 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തുടർച്ച ഉറപ്പുവരുത്തിയ 1971 ലെ തിരഞ്ഞെടുപ്പിൽ റായ്ബറേലിയുടെ സ്വാധീനം ഉത്തർപ്രദേശിലെ മറ്റ് മണ്ഡലങ്ങളിലും പ്രതിഫലിച്ചു. 85 സീറ്റുകളിൽ 73 ഉം കോൺഗ്രസിന്റെ അക്കൗണ്ടിലായി.
∙ റായ്ബറേലിയിലെ ആദ്യ തോൽവി
കോൺഗ്രസ് പാർട്ടിയെ റായ്ബറേലി ആദ്യം തള്ളിപ്പറഞ്ഞത് 1977ലെ തിരഞ്ഞെടുപ്പിലാണ്. 1975 മുതൽ 1977 വരെ രാജ്യത്ത് നിലനിന്നിരുന്ന അടിയന്തരാവസ്ഥയ്ക്കു ശേഷം പ്രഖ്യാപിച്ച തിരഞ്ഞെടുപ്പിൽ, ‘ഇന്ദിര ഹട്ടാവോ, ദേശ് ബച്ചാവോ’ എന്ന പ്രതിപക്ഷ പാർട്ടികളുടെ മുദ്രാവാക്യത്തിനൊപ്പമായിരുന്നു ഇന്ദിരയുടെ സ്വന്തം റായ്ബറേലിയും. തോൽക്കുമെന്ന് ഉറച്ചു തന്നെയായിരുന്നു കോൺഗ്രസ് ആ തിരഞ്ഞെടുപ്പിനെ നേരിട്ടതും. രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയായിരുന്നു കോൺഗ്രസിന്റെ മുദ്രാവാക്യമെങ്കിലും അടിയന്തരാവസ്ഥയുടെ അലയൊലികളെ തണുപ്പിക്കാൻ അത് മതിയാകുമായിരുന്നില്ല.
ജനതാ പാർട്ടി, ഭാരതീയ ജനസംഘ്, ഭാരതീയ ലോക്ദൾ, സോഷ്യലിസ്റ്റ് പാർട്ടി, കോൺഗ്രസ് (ഒ) എന്നിവർ ഒന്നിച്ചു നിന്ന ആ തിരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് തകർന്നടിഞ്ഞു. 154 സീറ്റിൽ മാത്രം വിജയം ഒതുങ്ങിയ 1977 ലെ തിരഞ്ഞെടുപ്പിൽ ഇന്ദിര മാത്രമല്ല, അമേഠിയിൽ മത്സരിച്ച മകൻ സഞ്ജയ് ഗാന്ധിയും തോറ്റു. ഉത്തർപ്രദേശിലെ 85 ലോക്സഭാ സീറ്റുകളും ഭാരതീയ ലോക്ദൾ തൂത്തുവാരുന്നത് കോൺഗ്രസിന് കണ്ടുനിൽക്കേണ്ടി വന്നു. 1971ൽ റായ്ബറേലിയിൽ ഇന്ദിര നേടിയത് 66% വോട്ടായിരുന്നെങ്കിൽ 1977 ൽ അത് 36 ശതമാനത്തിൽ ഒതുങ്ങി. ‘ഫാഷിസ്റ്റ്’ ആയ ഇന്ദിരയുടെ വിധിയെഴുത്തായിരുന്നു ആ തിരഞ്ഞെടുപ്പ് എങ്കിൽ ഇന്ദിരയെ ഫാഷിസ്റ്റ് എന്ന് ആദ്യം വിളിച്ചതും റായ്ബറേലിയുടെ ആദ്യ ജനപ്രതിനിധിയായിരുന്നു; ഫിറോസ് ഗാന്ധി.
1959ൽ കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെ വിവേചനാധികാരം ഉപയോഗിച്ച് പിരിച്ചു വിടുമ്പോൾ ഇന്ദിര ഗാന്ധിയായിരുന്നു കോൺഗ്രസ് പ്രസിഡന്റ്. പ്രധാനമന്ത്രിയുടെ വസതിയായ തീൻമൂർത്തി ഭവനിൽ വച്ച് നെഹ്റുവിന്റെ സാന്നിധ്യത്തിൽ ഇന്ദിര ഗാന്ധിയും ഫിറോസ് ഗാന്ധിയും തമ്മിൽ ഈ വിഷയത്തിൽ തർക്കമുണ്ടായതായും, തന്നെ ഫാഷിസ്റ്റ് എന്ന് വിളിച്ചതിൽ പ്രതിഷേധിച്ച് ഇന്ദിര മുറിയിൽനിന്ന് ദേഷ്യത്തോടെ ഇറങ്ങിപ്പോയെന്നും ബെർട്ടിൽ ഫാക്ക് എഴുതിയ, ‘ഫിറോസ്, ദ് ഫൊർഗോട്ടൻ ഗാന്ധി’ എന്ന പുസ്തകത്തിൽ പറയുന്നുണ്ട്.
∙ കേരളത്തിൽനിന്ന് ഒരു പോരാളി
ഇന്ദിര ഗാന്ധിയുടെ ആദ്യത്തെയും അവസാനത്തെയും തിരഞ്ഞെടുപ്പ് തോൽവി രേഖപ്പെടുത്തിയ 1977ൽ ഇന്ദിരയ്ക്കെതിരെ റായ്ബറേലിയിൽ അങ്കത്തിനിറങ്ങിയവരിൽ ഒരു വയനാടുകാരനുമുണ്ടായിരുന്നു. 1976 മുതൽ വയനാട്ടിലെ വിവിധ പ്രദേശങ്ങളിൽ ഡോക്ടറായി ജോലി ചെയ്ത് ആദിവാസിക്ഷേമ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ട ഡോ.നല്ലതമ്പി തേര പരമാനന്ദ്. അടിയന്തരാവസ്ഥക്കാലത്തെ ഇന്ദിര ഗാന്ധിയുടെ ജനാധിപത്യവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചായിരുന്നു ഇന്ദിരയ്ക്കെതിരെ നല്ലതമ്പി മത്സരിക്കാനിറങ്ങിയത്. മുറിഹിന്ദി മാത്രം കൈമുതലാക്കിയ വോട്ടു തേടൽ പൂർണമായും പരാജയപ്പെട്ടെന്നു പറയാൻ വയ്യ.
സോഷ്യലിസ്റ്റ് നേതാവ് രാജ് നാരായൺ അരലക്ഷത്തിൽപരം വോട്ടിന് ഇന്ദിര ഗാന്ധിയെ തോൽപിച്ച ആ തിരഞ്ഞെടുപ്പിൽ ഇന്ദിരയ്ക്കു തൊട്ടു പിന്നിൽ നല്ലതമ്പിയായിരുന്നു. 5 സ്ഥാനാർഥികളുണ്ടായിരുന്ന തിരഞ്ഞെടുപ്പിൽ 9311 വോട്ടുകൾ നേടിയാണു നല്ലതമ്പി തേര മൂന്നാമതെത്തിയത്. ഇന്ദിര ഗാന്ധിക്കെതിരെയും രാജീവ് ഗാന്ധിക്കെതിരെയുമായി 3 തവണയാണ് ഡോ. നല്ലതമ്പി സ്വതന്ത്രനായി മത്സരിച്ചത്. 1978ലെ ഉപതിരഞ്ഞെടുപ്പിൽ ചിക്കമഗളൂരുവിൽ വീണ്ടും ഇന്ദിര ഗാന്ധിക്കെതിരെ മത്സരിച്ച് തോറ്റു. 1984ൽ അമേഠിയിൽ രാജീവ് ഗാന്ധിക്കെതിരെയും മത്സരിച്ചെങ്കിലും പോരാട്ടം 539 വോട്ടുകളിൽ ഒതുങ്ങി.
∙ തിരിച്ചുവരവിലെ റായ്ബറേലി
1980ൽ റായ്ബറേലി കണ്ടത് പൊടിപാറുന്ന പോരാട്ടമായിരുന്നു. ഇന്ദിര ഗാന്ധിക്കെതിരെ അന്ന് ജനതാപാർട്ടി രംഗത്തിറക്കിയത് വിജയരാജ സിന്ധ്യയെ. കോൺഗ്രസ് ടിക്കറ്റിൽ 1957ലും 1962ലും മത്സരിച്ച് വിജയിച്ച വിജയരാജ 1967ലാണ് ഭാരതീയ ജനസംഘിലേക്ക് കളംമാറ്റിച്ചവിട്ടുന്നത്. 1971ൽ ഇന്ദിര തരംഗം ആഞ്ഞടിക്കുമ്പോൾ, ഇന്ദിരയുടെ ശത്രുവായ രാം നാഥ് ഗോയങ്കയ്ക്കായി ഗ്വാളിയറിൽ പ്രചാരണത്തിലായിരുന്നു വിജയരാജ. വലിയ ഭൂരിപക്ഷത്തിൽ വിദിഷ മണ്ഡലത്തിൽനിന്ന് ഗോയങ്ക ജയിച്ചതോടെ ഇന്ദിരയുടെ കണ്ണിലെ കരടായി വിജയരാജ മാറി.
1975ൽ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടപ്പോൾ ജയിലിൽ അടയ്ക്കപ്പെട്ട പ്രതിപക്ഷ നേതാക്കളുടെ കൂട്ടത്തിൽ വിജയരാജയുമുണ്ടായിരുന്നു. ഗ്വാളിയറിലെ ജയ് വിലാസ് പാലസ് റെയ്ഡ് ചെയ്ത് പിടിച്ചെടുത്തവയുടെ കൂട്ടത്തിൽ ആഭരണങ്ങളും പണവും മാത്രമല്ല, ഉസ്താദ് അലാവുദ്ദീൻ ഖാൻ ‘വിജയരാജ’ എന്ന പേരിൽ ചിട്ടപ്പെടുത്തിയ പുതിയൊരു രാഗത്തിന്റെ വിവരങ്ങളുമുണ്ടായിരുന്നു. രഹസ്യ കോഡ് എന്ന പേരിലാണ് അത് പിടിച്ചെടുത്തത്. 1976ൽ ജനതാ പാർട്ടിയുടെ മറ്റ് 12 നേതാക്കൾക്കൊപ്പം ജയിലിൽ നിന്ന് കടന്ന വിജയരാജ പിന്നെ ഇന്ദിരയോട് നേർക്കുനേർ പോരാടാൻ എത്തുന്നത് റായ്ബറേലിയിലായിരുന്നു.
ഇന്ദിരയ്ക്ക് കടുത്ത വെല്ലുവിളിയായി വിജയരാജ മാറുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആ തിരഞ്ഞെടുപ്പിൽ റായ്ബറേലി ഇന്നുവരെ കാണാത്ത ഭൂരിപക്ഷമാണ് ഇന്ദിരയ്ക്ക് നൽകിയത്; 1.73 ലക്ഷം വോട്ടുകൾ. വിജയരാജയ്ക്ക് വെറും 50,000 വോട്ടുകളിൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു. മത്സരിച്ച തിരഞ്ഞെടുപ്പുകളിൽ ഇന്ദിരയും വിജയരാജയും ആകെ തോറ്റത് റായ്ബറേലിയിൽ മാത്രമാണെന്നതും ചരിത്രം. 1980ലെ തിരഞ്ഞെടുപ്പിൽ ആന്ധ്ര പ്രദേശിലെ മേഡക്കിൽനിന്നു കൂടി ഇന്ദിര ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ചതോടെ കോൺഗ്രസിന്റെ സ്വന്തം തട്ടകമായ റായ്ബറേലിയിൽനിന്ന് ഇന്ദിര രാജി വച്ചു.
∙ തിരിച്ചു പിടിച്ചത് ആ രണ്ടാമൻ
1980ലെ ഉപതിരഞ്ഞെടുപ്പിൽ, നെഹ്റു കുടുംബത്തിലെ അംഗമായ അരുൺ നെഹ്റുവാണ് റായ്ബറേലിയിൽനിന്ന് ജനവിധി നേടിയത്. ഒരു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിജയം ആവർത്തിച്ചു. 1984ലെ തിരഞ്ഞെടുപ്പിലും 56 ശതമാനം വോട്ട് നേടി അരുൺ കുമാർ നെഹ്റു റായ്ബറേലിയുടെ എംപി സ്ഥാനം നിലനിർത്തി. 1984ൽ ഉത്തർപ്രദേശിലെ 85 ലോക്സഭ സീറ്റുകളിൽ 83 എണ്ണവും കോൺഗ്രസിന്റെ പക്കലായിരുന്നു. രാജീവ് ഗാന്ധിയുമായി തെറ്റിപ്പിരിഞ്ഞ് ജനതാദളിൽ ചേർന്ന അരുൺ നെഹ്‌റു 1989ൽ റായ്ബറേലിയിൽ ഭാഗ്യം പരീക്ഷിക്കാൻ നിന്നില്ല. ഉത്തർപ്രദേശിലെ തന്നെ ബിൽഹൗറിലായിരുന്നു അത്തവണ പോരാട്ടം.
അരുൺ നെഹ്റു കളം മാറിയപ്പോൾ ഇന്ദിര ഗാന്ധിയുടെ അമ്മായി ഷീല കൗളാണ് റായ്ബറേലിയിൽ സ്ഥാനാർഥിയായി വന്നത്. 1989ലും 1991ലും ഷീല കൗളിനെ റായ്ബറേലി വിജയിപ്പിച്ചു. 1989ൽ റായ്ബറേലിയിലെ കോൺഗ്രസിന്റെ വോട്ട് വിഹിതം 42.8% ആയിരുന്നത് 1991ൽ 23% ആയി കുറഞ്ഞു. വെറും 3917 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അന്ന് ഷീലാ കൗൾ കടന്നു കൂടിയത്. ആ കുറഞ്ഞ ഭൂരിപക്ഷം കോൺഗ്രസിനുള്ള മുന്നറിയിപ്പ് കൂടിയായിരുന്നു. 1996ലെയും 1998ലെയും തിരഞ്ഞെടുപ്പുകളിൽ റായ്ബറേലിയിൽ കോൺഗ്രസ് തകർന്നടിഞ്ഞു.
ഷീല കൗളിന്റെ മക്കളായ ദീപ കൗളും വിക്രം കൗളുമാണ് 1996ലും 1998ലും റായ്ബറേലിയിൽ കോൺഗ്രസ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചത്. കോൺഗ്രസ് തട്ടകം എന്നു പേരു കേട്ട റായ്ബറേലിയിൽ രണ്ട് തിരഞ്ഞെടുപ്പുകളിലും നാലാം സ്ഥാനത്തായിരുന്നു കോൺഗ്രസ്. ബിജെപി ആദ്യമായി റായ്ബറേലിയിൽ അക്കൗണ്ട് തുറന്നതും ആ തിരഞ്ഞെടുപ്പുകളിലാണ്. രണ്ട് തവണയും ജയിച്ചു കയറിയ ബിജെപിയുടെ അശോക് സിങ് പിന്നീട് കോൺഗ്രസിൽ ചേർന്നതും ചരിത്രം. രണ്ട് തവണ തുടർച്ചയായി പരാജയപ്പെട്ട റായ്ബറേലിയിൽ 1999ലെ വിജയം കോൺഗ്രസിന് നിർണായകമായിരുന്നു.
റായ്ബറേലിയുടെ ചരിത്രത്തിൽ നെഹ്റു കുടുംബത്തിലെ അംഗമല്ലാത്ത രണ്ടേ രണ്ടുപേരെ ഇതുവരെ മത്സരിച്ചിട്ടുള്ളൂ. അതിൽ രണ്ടാമൻ ക്യാപ്റ്റൻ സതീഷ് ശർമ്മയാണ്. 1996ലും 1998ലും റായ്ബറേലി പിടിച്ച ബിജെപിയെ നാലാം സ്ഥാനത്തേയ്ക്ക് തള്ളിയായിരുന്നു 1999ൽ കോൺഗ്രസ് തട്ടകമായ റായ്ബറേലി മുക്കാൽ ലക്ഷത്തോളം വോട്ടുകൾക്ക് പിടിച്ചെടുത്ത് സതീഷ് ശർമയുടെ മിന്നും വിജയം. മറ്റൊരു മധുരപ്രതികാരം കൂടിയുണ്ടായിരുന്നു, ആ വിജയത്തിനു പിന്നിൽ. 1980ലും 1984ലും കോൺഗ്രസ് ടിക്കറ്റിൽ റായ്ബറേലിയിൽ നിന്ന് മത്സരിച്ച് ജയിച്ച അരുൺ നെഹ്റുവായിരുന്നു 1999ൽ റായ്ബറേലിയിൽ നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബിജെപി സ്ഥാനാർഥി.
∙ സോണിയയുടെ വരവ്
സോണിയഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം റായ്ബറേലിയിൽ നിന്നായിരുന്നില്ലെങ്കിലും റായ്ബറേലിയിൽ നടന്ന ഒരു മത്സരവുമായി അതിന് സമാനതയുണ്ടായിരുന്നു. 1980ൽ ഇന്ദിര ഗാന്ധിയും വിജയരാജ സിന്ധ്യയും തമ്മിൽ നടന്ന വാശിയേറിയ പോരാട്ടത്തിന് സമാനമായിരുന്നു 1999ൽ ബെല്ലാരി മണ്ഡലത്തിൽ സോണിയ ഗാന്ധിയും ബിജെപി നേതാവ് സുഷമ സ്വരാജും തമ്മിൽ നടന്ന മത്സരം. കോൺഗ്രസിന്റെ തട്ടകമായ ബെല്ലാരിയിൽ സുഷമ സ്വരാജ് കടുത്ത പോരാട്ടം തീർത്തു. 56,100 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു സോണിയയുടെ ആദ്യ വിജയം. ബെല്ലാരിക്കു പുറമേ അമേഠിയിലും 1999ൽ സോണിയ മത്സരിച്ചു വിജയിച്ചിരുന്നു.
2004ൽ റായ്ബറേലിയിലേക്ക് സോണിയ മത്സരിക്കാനെത്തിയപ്പോൾ ഹൃദ്യമായിരുന്നു വരവേൽപ്. ‘1980 ഇത്തവണ ആവർത്തിക്കും’ എന്നായിരുന്നു കോണ്‍ഗ്രസിന്റെ മുദ്രാവാക്യം. 1980ൽ റായ്ബറേലിയിൽ ഇന്ദിരയും അമേഠിയിൽ രാജീവ് ഗാന്ധിയും വിജയിച്ചതുപോലെ 2004ൽ സോണിയയും രാഹുൽ ഗാന്ധിയും വിജയ പാരമ്പര്യം ആവർത്തിച്ചു. 58 ശതമാനം വോട്ട് നേടിയായിരുന്നു സോണിയയുടെ റായ്ബറേലിയിലെ ആദ്യ വിജയം. മറ്റെല്ലാ സ്ഥാനാർഥികൾക്കും അത്തവണ കെട്ടിവച്ച കാശ് നഷ്ടപ്പെട്ടു. വൻ ഭൂരിപക്ഷത്തോടെ യുപിഎ സർക്കാർ അധികാരത്തിൽ വന്ന 2004ൽ സോണിയ പ്രധാനമന്ത്രിയായേക്കും എന്നായിരുന്നു ആദ്യം ഉയർന്ന അഭ്യൂഹങ്ങൾ. വിദേശവനിതയായ സോണിയ പ്രധാനമന്ത്രിയാകുന്നതിനെതിരെ രാജ്യത്ത് ബിജെപിയുടെ നേതൃത്വത്തിൽ വലിയ സമരങ്ങളുണ്ടായി.
2014ൽ 63 ശതമാനവും 2019ൽ 55 ശതമാനവുമായിരുന്നു റായ്ബറേലിയിൽ കോൺഗ്രസിന്റെ വോട്ടുവിഹിതം. ബിജെപിയുടെ വോട്ടുവിഹിതം 21 ശതമാനത്തിൽ നിന്ന് 38 ആയി വർധിക്കുകയും ചെയ്തു.
‘‘സോണിയ ഗാന്ധി പ്രധാനമന്ത്രി ആയാൽ ഞാൻ തല മൊട്ടയടിച്ച്, സിന്ദൂരം ഉപേക്ഷിച്ച്, വെള്ളയുടുത്ത്, കടല മാത്രം കഴിച്ച് കട്ടിലുപേക്ഷിച്ച് നിലത്ത് കിടന്നുറങ്ങും. ഒരു ഹിന്ദു വിധവയെപ്പോലെ ജീവിക്കും’’ എന്നായിരുന്നു സുഷമ സ്വരാജ് അന്ന് പറഞ്ഞത്. മൻമോഹൻ സിങ് പ്രധാനമന്ത്രിയായി യുപിഎ സർക്കാർ അധികാരത്തിൽ വന്ന ശേഷവും സോണിയയ്ക്കെതിരെയുള്ള വിവാദങ്ങൾ അവസാനിച്ചിരുന്നില്ല. ദേശീയോപദേശക സമിതി അധ്യക്ഷയെന്ന നിലയിൽ എംപി സ്‌ഥാനത്തിനൊപ്പം പ്രതിഫലമുള്ള മറ്റൊരു പദവി വഹിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് പിന്നാലെ ലോക്‌സഭാംഗത്വവും സമിതി അധ്യക്ഷ പദവിയും 2006ൽ സോണിയ രാജിവച്ചു.
റായ്ബറേലിയിൽ 2006ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സോണിയ വീണ്ടും ജനവിധി തേടി. എല്ലാ വിവാദങ്ങളെയും കാറ്റിൽപ്പറത്തി 4.17 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു വിജയം. പിന്നീടങ്ങോട് കോൺഗ്രസിന്റെ തട്ടകം എന്നതിലുപരി സോണിയയുടെ പേരിനൊപ്പം എഴുതിച്ചേർക്കപ്പെട്ട മണ്ഡലമായി റായ്ബറേലി മാറി. ആദ്യകാലത്ത് മുറി ഹിന്ദിയുമായാണ് കോണ്‍ഗ്രസിന് വേണ്ടി സോണിയ പ്രചാരണത്തിന് ഇറങ്ങിയിരുന്നതെങ്കിൽ പിന്നീട് റായ്ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് അടിത്തറയുണ്ടാക്കുന്നതിൽ സോണിയ വിജയിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിൽ സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ യുപിഎ സർക്കാർ അധികാരത്തുടർച്ച ഉറപ്പുവരുത്തിയ 2009ൽ റായ്ബറേലിയിൽ 72 ശതമാനമായിരുന്നു കോൺഗ്രസിന്റെ വോട്ട് വിഹിതം. റായ്ബറേലി ഇന്നോളം കണ്ട റെക്കോർഡ് ഭൂരിപക്ഷം. 2014ൽ ഉമാഭാരതിയെ സോണിയയ്ക്ക് എതിരെ മത്സരിപ്പിക്കുമെന്ന് ബിജെപി ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒടുവിൽ അജയ് അഗർവാൾ ആണ് സ്ഥാനാർഥിയായത്. കോൺഗ്രസ് വിട്ട ദിനേശ് പ്രതാപ് സിങ് ആയിരുന്നു 2019ൽ ബിജെപി സ്ഥാനാർഥി. ‘കോൺഗ്രസിന്റെ മുൻഗാമികൾ ഉയർത്തിപ്പിടിച്ച പാരമ്പര്യം കാത്തുസൂക്ഷിക്കും. എനിക്കു ലഭിച്ചതെന്തും ത്യജിക്കാൻ മടിയില്ല. വരും ദിനങ്ങൾ വിഷമം പിടിച്ചതാണെന്ന് എനിക്കറിയാം. എന്നാൽ നിങ്ങളുടെ പിന്തുണയോടെ എല്ലാ വെല്ലുവിളികളെയും കോൺഗ്രസിനു നേരിടാനാകും.’ 2019ലെ വിജയത്തിനു ശേഷം സോണിയ റായ്ബറേലിയിലെ ജനങ്ങൾക്ക് എഴുതിയ കത്തിലെ വരികളാണിത്.
∙ റായ്ബറേലി ആരെ കാക്കും?
2024ൽ രാജസ്ഥാനിൽനിന്ന് സോണിയ ഗാന്ധി രാജ്യസഭ എംപിയാകുമ്പോൾ റായ്ബറേലിയുമായുള്ള രണ്ട് പതിറ്റാണ്ടു കാലത്തെ ബന്ധം കൂടിയാണ് അവസാനിക്കുന്നത്. ഉത്തർപ്രദേശിലെ 80 ലോക്സഭാ സീറ്റുകളിൽ നിലവിൽ കോൺഗ്രസിന് സ്വന്തമായുള്ള ഒരേയൊരു മണ്ഡലം കൂടിയാണ് റായ്ബറേലി. അമേഠിയും 2019ൽ ബിജെപിക്ക് കീഴടങ്ങിയതോടെ റായ്ബറേലിയാണ് കോൺഗ്രസ് വിമുക്ത ഉത്തർപ്രദേശ് എന്ന ബിജെപിയുടെ സ്വപ്നത്തിലേക്കുള്ള അവസാനത്തെ കരു. സോണിയ ഗാന്ധി റായ്ബറേലി വിടുമ്പോൾ, കോൺഗ്രസിന്റെ നില റായ്ബറേലിയിൽ ഭദ്രമാണോ? അല്ലെന്നാണ് കണക്കുകൾ.
2014ൽ 63 ശതമാനവും 2019ൽ 55 ശതമാനവുമായിരുന്നു റായ്ബറേലിയിൽ കോൺഗ്രസിന്റെ വോട്ടുവിഹിതം. ബിജെപിയുടെ വോട്ടുവിഹിതം 21 ശതമാനത്തിൽ നിന്ന് 38 ആയി വർധിക്കുകയും ചെയ്തു. റായ്‌ബറേലി, ബച്ച്‌റാവ, സത്താവ്, ദൽമാവ്, സരേണി എന്നീ അഞ്ച് നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെട്ടതാണ് റായ്ബറേലി ലോക്‌സഭാമണ്ഡലം. 2022ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിൽ അഞ്ചിടത്തും കോൺഗ്രസ് തോറ്റു. നാല് മണ്ഡലങ്ങളിൽ സമാജ്‌വാദി പാർട്ടിയും റായ്ബറേലി മണ്ഡലത്തിൽ ബിജെപിയുമാണ് ജയിച്ചത്. 2017ൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ച അദിതി സിങ്ങാണ് 2022ൽ ബിജെപിയിൽ ചേർന്ന് റായ്ബറേലി നിയമസഭാ മണ്ഡലത്തിൽ വിജയത്തുടർച്ച നേടിയത്.
റായ്ബറേലിയിലെ വോട്ടർമാർക്ക്, നന്ദി പറഞ്ഞുകൊണ്ട് സോണിയ എഴുതിയ കത്തിൽ കുടുംബത്തിന് പിന്തുണ നൽകണമെന്ന സൂചനയുണ്ട്. പ്രിയങ്കയോ രാഹുലോ റായ്ബറേലിയിൽ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾക്കൊപ്പം ബിജെപി കളത്തിലിറക്കുക അദിതി സിങ്ങിനെ ആയിരിക്കുമെന്ന വാർത്തകളും ചർച്ചയിൽ നിറയുന്നു. കോൺഗ്രസിന് എല്ലാ പ്രതിസന്ധി ഘട്ടങ്ങളിലും തുണയായ മണ്ഡലമാണ് റായ്ബറേലി. ഇന്ദിര ഗാന്ധി ആദ്യ മത്സരത്തിന് തിരഞ്ഞെടുത്ത മണ്ഡലം പ്രിയങ്ക ഗാന്ധിയും ചരിത്രത്തിൽ എഴുതിച്ചേർക്കുമോ? കോൺഗ്രസ് മുക്ത ഉത്തർപ്രദേശ് എന്ന ബിജെപി അജൻഡ ലക്ഷ്യം കണ്ടാൽ റായ്ബറേലിയുടെ പോരാട്ട ചരിത്രത്തിലെ ഒരു യുഗമാകും അവസാനിക്കുക!