പിണറായിയുടെ ‘നികൃഷ്ട ജീവി’ സുധാകരന്റെ ‘ചെത്തുകാരനിൽ’ മുങ്ങിയോ? ‘വിശ്വവിഖ്യാത’മായി മൈക്ക്!
‘വാ വിട്ട വാക്കും കൈ വിട്ട ആയുധവും പിന്നെ തിരിച്ചെടുക്കാനാകില്ല’– ആറാം തമ്പുരാൻ സിനിമയിൽ വലിയ കയ്യടി കിട്ടിയ ജഗന്നാഥന്റെ (മോഹൻലാൽ) ഡയലോഗ്. രാഷ്ട്രീയത്തിൽ നേതാക്കളുടെ വാ വിട്ട വാക്കുകൾക്ക് അണികളുടെ കയ്യടി ചിലപ്പോഴെങ്കിലും കിട്ടാറുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആലപ്പുഴയിലെ വാർത്താ സമ്മേളന വേദിയിൽ നടത്തിയ വാക് പ്രയോഗത്തിന് അണികളുടെയും കയ്യടിയില്ല. ഇരുവരും ഒരുമിച്ചു ചേർന്നു ജാഥ നയിക്കുകയെന്ന തീരുമാനമെടുത്തതു തന്നെ ഇരുവരും ഒരുമിച്ചാണെന്ന് അണികളെ ബോധ്യപ്പെടുത്താനായിരുന്നു. എന്നാൽ ഇഴച്ചു കെട്ടിയ ആ കൂട്ടുകെട്ട് പൊട്ടിച്ചെറിയുന്നതിനു തുല്യമായി സുധാകരന്റെ വാ വിട്ട വാക്ക് വടക്കുനിന്നുള്ള പല നേതാക്കളും നാടൻ ശൈലിയിൽ പ്രസംഗിക്കുന്നവരാണ്. ഇ.കെ.നായനാരെപ്പോലെ ചിലർ ആ ശൈലികൊണ്ട് ആരാധകരെയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ വടക്കൻ ശൈലിയെന്ന പേരു പറഞ്ഞു നടത്തുന്ന വാക് പ്രയോഗങ്ങൾകൊണ്ടു വിവാദമുണ്ടാക്കിയവരാണു പുതിയതലമുറയിലെ പല നേതാക്കളും. അസഭ്യ പ്രയോഗങ്ങൾക്കു വടക്കിനു മാത്രമായി ഒരു ശൈലിയുമില്ല. പ്രയോഗത്തിന്റെ വ്യാകരണമോ രീതിശാസ്ത്രമോ അതുണ്ടാക്കുന്ന ഫലമോ ചിന്തിക്കാതെ വാക്കുകൾ തൊടുത്തുവിടുന്നതിൽ മുൻപിലാണു സുധാകരൻ. മനസ്സിൽ ഒന്നും വയ്ക്കാതെ തുറന്നു പറയുന്നതു ഗുണമായി കാണുന്ന സുധാകരന്, ഈ ഗുണം പലതവണ ദോഷമായി മാറിയിട്ടുണ്ട്.

‘വാ വിട്ട വാക്കും കൈ വിട്ട ആയുധവും’ പിന്നെ തിരിച്ചെടുക്കാനാകില്ല’– ആറാം തമ്പുരാൻ സിനിമയിൽ വലിയ കയ്യടി കിട്ടിയ ജഗന്നാഥന്റെ (മോഹൻലാൽ) ഡയലോഗ്. രാഷ്ട്രീയത്തിൽ നേതാക്കളുടെ വാ വിട്ട വാക്കുകൾക്ക് അണികളുടെ കയ്യടി ചിലപ്പോഴെങ്കിലും കിട്ടാറുണ്ട്. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ആലപ്പുഴയിലെ വാർത്താ സമ്മേളന വേദിയിൽ നടത്തിയ വാക് പ്രയോഗത്തിന് അണികളുടെയും കയ്യടിയില്ല. ഇരുവരും ഒരുമിച്ചു ചേർന്നു ജാഥ നയിക്കുകയെന്ന തീരുമാനമെടുത്തതു തന്നെ ഇരുവരും ഒരുമിച്ചാണെന്ന് അണികളെ ബോധ്യപ്പെടുത്താനായിരുന്നു. എന്നാൽ ഇഴച്ചു കെട്ടിയ ആ കൂട്ടുകെട്ട് പൊട്ടിച്ചെറിയുന്നതിനു തുല്യമായി സുധാകരന്റെ വാ വിട്ട വാക്ക്.
വടക്കുനിന്നുള്ള പല നേതാക്കളും നാടൻ ശൈലിയിൽ പ്രസംഗിക്കുന്നവരാണ്. ഇ.കെ.നായനാരെപ്പോലെ ചിലർ ആ ശൈലികൊണ്ട് ആരാധകരെയുണ്ടാക്കിയിട്ടുണ്ട്. എന്നാൽ വടക്കൻ ശൈലിയെന്ന പേരു പറഞ്ഞു നടത്തുന്ന വാക് പ്രയോഗങ്ങൾകൊണ്ടു വിവാദമുണ്ടാക്കിയവരാണു പുതിയ തലമുറയിലെ പല നേതാക്കളും. അസഭ്യ പ്രയോഗങ്ങൾക്കു വടക്കിനു മാത്രമായി ഒരു ശൈലിയുമില്ല. പ്രയോഗത്തിന്റെ വ്യാകരണമോ രീതിശാസ്ത്രമോ അതുണ്ടാക്കുന്ന ഫലമോ ചിന്തിക്കാതെ വാക്കുകൾ തൊടുത്തുവിടുന്നതിൽ മുൻപിലാണു സുധാകരൻ. മനസ്സിൽ ഒന്നും വയ്ക്കാതെ തുറന്നു പറയുന്നതു ഗുണമായി കാണുന്ന സുധാകരന്, ഈ ഗുണം പലതവണ ദോഷമായി മാറിയിട്ടുണ്ട്.
∙ ‘പട്ടി’ പിടിച്ച പുലിവാല്
സിപിഎം സംഘടിപ്പിച്ച പലസ്തീൻ അനുകൂല റാലിയിൽ ക്ഷണിച്ചാൽ പോകുമെന്നു പറഞ്ഞ മുസ്‍ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു കഴിഞ്ഞ നവംബറിൽ പട്ടിക്കുര പ്രയോഗം സുധാകരനിൽനിന്നുണ്ടായത്. ‘അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരയ്ക്കണമോ’ എന്നതായിരുന്നു സുധാകരന്റെ പരാമർശം. വിവാദമായതോടെ, മാധ്യമങ്ങളുടെ ചോദ്യത്തിനു സ്വാഭാവികമായി നൽകിയ പ്രതികരണമെന്നും ആരെയും ഉദ്ദേശിച്ചല്ലെന്നും വിശദീകരിച്ചു. ലീഗ് നേതാക്കളെ നേരിൽ കണ്ടു പ്രശ്നം പറഞ്ഞുതീർത്തു.
∙ ചെത്തിക്കയറിയ വിവാദം
തലശ്ശേരിയിൽ 2021ൽ നടത്തിയ പാർട്ടി പൊതുയോഗത്തിലെ പ്രസംഗത്തിൽ കെപിസിസി വർക്കിങ് പ്രസിഡന്റ് കെ.സുധാകരൻ എംപി മുഖ്യമന്ത്രി പിണറായി വിജയനെതിരെ നടത്തിയ ‘ചെത്തുകാരന്റെ കുടുംബം’ പ്രയോഗം വലിയ വിവാദത്തിനിടയാക്കി. കോൺഗ്രസിൽ ചിലർ കൂടി എതിർപ്പുയർത്തിയതോടെ രണ്ടു ദിവസം രാഷ്ട്രീയ കേരളം ചർച്ച ചെയ്തു ഈ വിവാദം. സുധാകരന്റെ നാടൻ പ്രയോഗമെന്നും കണ്ണൂർ രാഷ്ട്രീയത്തിലെ പ്രസംഗ ശൈലിയെന്നുമൊക്കെ പറഞ്ഞാണു കോൺഗ്രസ് നേതാക്കൾ വിവാദമവസാനിപ്പിച്ചത്.
∙ ‘നീ ആരെടാ സുരേഷ്ഗോപിയോ?’
സുരേഷ് ഗോപിയും കെ.സുധാകരനും ഇന്ന് എതിർ പാർട്ടികളിലാണ്. എന്നാൽ സിനിമ കാണാൻ ഇഷ്ടമുള്ള സുധാകരനു സിനിമയിൽ ’ഷോ’ കാണിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ എന്നാൽ അതു സുരേഷ്ഗോപിയാണ്. 2011ൽ അനുയായിയെ മണൽകടത്ത് കേസുമായി ബന്ധപ്പെട്ടു വളപട്ടണം എസ്ഐ അറസ്റ്റ് ചെയ്തപ്പോഴായിരുന്നു സ്റ്റേഷനിലേക്കു സിനിമാ സ്റ്റൈലിൽ സുധാകരന്റെ രംഗപ്രവേശവും എസ്ഐക്കെതിരായ ഡയലോഗും. ‘നിന്നെ കുറേ നാളായി നോട്ടമിട്ടിട്ട്, നീ ആരെടാ ഇവിടെ, സുരേഷ് ഗോപിയോ, സിനിമാ നടൻ. എസ്ഐയുടെ ഉടുപ്പഴിച്ചുവയ്ക്കാൻ അധികം സമയം വേണ്ട, അറിയുമോ നിനക്ക്. നിന്റെ വീട്ടിൽ മതി രാഷ്ട്രീയം. ഇവിടെയല്ല.’
∙ വെളിവില്ലാത്ത ജഡ്ജിയും വറ്റി വരണ്ട തലയോട്ടിയും
പൊലീസിനെ മാത്രമല്ല, കോടതിയെയും കടന്നാക്രമിച്ചിട്ടുണ്ട് പ്രസംഗങ്ങളിൽ. ‘തലയ്ക്കു വെളിവില്ലാത്ത ജഡ്ജി’ പ്രയോഗം അതിലൊന്നാണ്. ശബരിമല സ്ത്രീപ്രവേശം, വിവാഹേതര ലൈംഗിക ബന്ധം എന്നിവയിലെ കോടതി വിധിയെക്കുറിച്ചു പ്രസംഗിക്കുമ്പോഴായിരുന്നു വിവാദ പരാമർശം. പണ്ടു വട്ടിയൂർക്കാവിലെ ഉപതിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കുമ്പോൾ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വി.എസ്.അച്യുതാനന്ദനെതിരെയായിരുന്നു സുധാകരന്റെ ’വറ്റിവരണ്ട തലയോട്ടി’ പ്രയോഗം.
‘അറുപതിൽ അത്തും പിത്തും, എഴുപതിൽ ഏടാകൂടാ, എൺപതിൽ എടുക്ക് വയ്ക്ക്, തൊണ്ണൂറിൽ എടുക്ക് നടക്ക് എന്നതാണു മനുഷ്യന്റെ അവസ്ഥ. വിഎസിന് ഇതു തൊണ്ണൂറ്റാറാണ്. വറ്റിവരണ്ട ഈ തലയോട്ടിയിൽനിന്ന് എന്തു ഭരണപരിഷ്കാരമാണ് വരിക’ എന്നായിരുന്നു പരാമർശം. ‘കറുത്ത ചായത്തിന്റെ മണമല്ലാതെ സുധാകരന്റെ തലയോട്ടിയിൽനിന്ന് മറ്റെന്തു വരാൻ’ എന്നു വിഎസ് ഫെയ്സ്ബുക്കിൽ തിരിച്ചടിച്ചു.
∙ ‘ഓളെ’ തോണ്ടി, ഓൻ പുലിവാലു പിടിച്ചു
ഓളും ഓനുമൊക്കെ കണ്ണൂരിലെ ഭാഷാ ശൈലിയാണ്. ഇ.കെ.നായനാരെ മിമിക്രിക്കാർ അനുകരിക്കുന്നതുപോലും ഓനെ കൂട്ടുപിടിച്ചാണ്. എന്നാൽ പ്രയോഗത്തിൽ പൊളിറ്റിക്കൽ കറക്ട്നെസ് നോക്കിയില്ലെങ്കിൽ പണി കിട്ടും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണകാലം. കണ്ണൂർ മണ്ഡലത്തിൽ കെ.സുധാകരനും പി.കെ.ശ്രീമതിയും തമ്മിലായിരുന്നു പ്രധാന മത്സരം. സ്വന്തം ഫെയ്സ്ബുക് പേജിലൂടെ സുധാകരൻ പുറത്തുവിട്ട വിഡിയോയിൽ സ്ത്രീവിരുദ്ധതയുണ്ടെന്ന വിവാദം പ്രചാരണരംഗത്തുണ്ടായി. വനിതാ കമ്മിഷൻ കേസെടുക്കുക വരെ ചെയ്തു.
‘ഓള് പോയിട്ടു കാര്യമില്ല’ എന്ന പ്രയോഗമായിരുന്നു സിപിഎമ്മിനെയും വനിതാ കമ്മിഷനെയും ചൊടിപ്പിച്ചത്. ഒരു കുടുംബത്തിൽ നടക്കുന്ന സ്വത്ത് തർക്കത്തിൽ മധ്യസ്ഥത വഹിക്കുന്ന കാര്യം സൂചിപ്പിച്ചുകൊണ്ട് പ്രതീകാത്മകമായി തയാറാക്കിയതായിരുന്നു വിഡിയോ. ‘ഓള് പോയിട്ടു കാര്യമില്ല, ഒരു കാര്യവും നടക്കില്ല, ഓൻ ആൺകുട്ടിയാണ്, പോയാൽ കാര്യം സാധിക്കും’ തുടങ്ങിയ സംഭാഷണങ്ങളായിരുന്നു വിഡിയോയിൽ. സ്ത്രീകൾ ലോക്സഭയിൽ പോയിട്ടു കാര്യമില്ലെന്നാണു വിഡിയോയിൽ ഉദ്ദേശിക്കുന്നതെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം.
∙ മുല്ലപ്പള്ളി കുടുങ്ങിയ വിവാദ വള്ളി
വടക്കൻ കേരളത്തിൽനിന്നുള്ള കോൺഗ്രസ് നേതാവാണു മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ആവേശം കയറി പ്രസംഗിക്കുന്ന ശീലവുമുണ്ട്. അങ്ങനെയൊരിക്കലാണു മുൻ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്കെതിരെ മുല്ലപ്പള്ളി നില വിട്ടത്. നിപ്പയെയും കോവിഡിനെയും കെ.കെ.ശൈലജയുടെ നേതൃത്വത്തിൽ അതിജീവിച്ചതു സിപിഎം പ്രചാരണായുധമാക്കിയ ഘട്ടം. കോൺഗ്രസിന്റെ പൊതുയോഗത്തിൽ ശൈലജയെ ‘നിപ്പാ റാണി’യെന്നും ‘കോവിഡ് രാജകുമാരി’യെന്നും വിശേഷിപ്പിച്ച മുല്ലപ്പള്ളി വിമർശനമേറ്റുവാങ്ങി.
∙ നികൃഷ്ട ജീവി മുതൽ പരനാറി വരെ
മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമുൾപ്പെടെ ഒരുപിടി വാക് പ്രയോഗ വിവാദങ്ങളിൽപെട്ടിട്ടുണ്ട്. ബിഷപ്പുമാർക്കെതിരെ പിണറായി നടത്തിയ ‘നികൃഷ്ട ജീവി’ പ്രയോഗം ഏറെക്കാലം കേരളം ചർച്ച ചെയ്തു. ഇപ്പോഴും ഇടയ്ക്കിടെ ഓർമിക്കുന്നു. ഒഞ്ചിയത്തു ടി.പി.ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ പാർട്ടി വിട്ടവരെ ‘കുലംകുത്തി’യെന്നായിരുന്നു വിശേഷിപ്പിച്ചത്. എൽഡിഎഫ് വിട്ടു യുഡിഎഫിനൊപ്പം ചേർന്നു കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രൻ സ്ഥാനാർഥിയായപ്പോഴായിരുന്നു പ്രേമചന്ദ്രനെതിരെ ‘പരനാറി’ പ്രയോഗം.
എന്നാൽ ഇതൊന്നും ആവേശത്തിലോ ക്ഷോഭത്തിലോ നാവുപിഴയിലോ വാ വിട്ടു പോയതല്ല. കരുതിക്കൂട്ടി മാത്രം പ്രസംഗിക്കുന്ന പിണറായിയിൽനിന്നു വാക്കുകളൊന്നും വാ വിട്ടു പറക്കില്ല. പയ്യന്നൂരിൽ ബിജെപി അക്രമത്തിനെതിരെ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിലായിരുന്നു, അന്നു സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ‘വരമ്പത്ത് കൂലി’ പ്രയോഗം. ‘വയലിൽ പണി തന്നാൽ വരമ്പത്തു തന്നെ കൂലി കിട്ടുമെന്ന വസ്തുത ബിജെപിക്കാർ മനസ്സിലാക്കണം’ എന്ന പ്രയോഗത്തിനു ഭീഷണിയുടെ സ്വരമായിരുന്നു.
∙ പ്രകാശം പരത്തിയ ജയരാജൻ
പാതയോരത്തു പൊതുയോഗങ്ങൾ നടത്തരുതെന്ന ഹൈക്കോടതി ഉത്തരവിനെയും ന്യായാധിപന്മാരെയും വിമർശിച്ചായിരുന്നു എം.വി.ജയരാജന്റെ ശുംഭൻ പ്രയോഗം. ‘നാടിനും ജനങ്ങൾക്കും എതിരാകുമ്പോൾ കോടതിവിധി പുല്ലാകുമെന്നും നീതിപീഠത്തിലിരിക്കുന്ന ഏതാനും ചില ശുംഭൻമാർ നിയമങ്ങളെ നേരായ വിധത്തിലല്ല വ്യാഖ്യാനിക്കുന്നത്’ എന്നുമായിരുന്നു പൊതുയോഗത്തിലെ പരാമർശം. കോടതിയലക്ഷ്യക്കേസ് വന്നപ്പോൾ ശുംഭൻ എന്ന വാക്കിനു ’പ്രകാശം പരത്തുന്നവൻ’ എന്നതുൾപ്പെടെ പല അർഥങ്ങളുണ്ടെന്നു ജയരാജൻ വാദിച്ചു. മാപ്പപേക്ഷയ്ക്കു തയാറാകാത്തതിനാൽ 2011 നവംബറിൽ ആറുമാസത്തെ ജയിൽശിക്ഷയ്ക്കു കോടതി വിധിച്ചു. ഒൻപതു ദിവസത്തെ ജയിൽവാസത്തിനുശേഷം സുപ്രീംകോടതി വിധിയിലൂടെ മോചിതനായി.
∙ ‘മലദ്വാര കുമാരൻ’
അരിയിൽ ഷുക്കൂർ കേസിൽ അറസ്റ്റിലായ സിപിഎം പ്രവർത്തകന്റെ മലദ്വാരത്തിൽ അന്നത്തെ ഡിവൈഎസ്പി കമ്പി കയറ്റിയെന്നാരോപിച്ചായിരുന്നു പൊതുയോഗത്തിൽ ഡിവൈഎസ്പി സുകുമാരനെതിരെ എം.വി.ജയരാജന്റെ ‘മലദ്വാരകുമാരൻ’ വിശേഷണം. ഈ കേസിൽ പിന്നീട് പി.ജയരാജനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചപ്പോഴും ’മലദ്വാരത്തിൽ കമ്പി കയറ്റുമോ സുകുമാരാ’ എന്ന ഭീഷണിയുടെ ഭാഷയിലുള്ള സംഭാഷണവുമുണ്ടായി.