‘കെണി’ വച്ചത് പ്രതിഭയും മകനും? ഹിമാചലിലെ ആ ‘ചതി’ കോൺഗ്രസ് അറിഞ്ഞില്ലേ; പാളയത്തിൽ പട തകർത്തത് ‘ഡികെ സംഘം’
രണ്ടു പകലും ഒരു രാത്രിയും കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ ശേഷമാണ് ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താൽക്കാലികമായെങ്കിലും തിരശ്ശീല വീണത്. കോൺഗ്രസിന്റെ ആറ് എംഎൽഎമാർ മറുകണ്ടം ചാടി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ടുചെയ്ത് ജയിപ്പിച്ചു. ഉത്തരേന്ത്യയിൽ കൈപ്പിടിയിലുള്ള അവസാന തരി മണ്ണും ‘കൈ’ വിട്ടുപോകാൻ തുടങ്ങുന്നുവെന്ന് തോന്നിപ്പിച്ച മണിക്കൂറുകൾ. സുഖ്‌വിന്ദർ സിങ് സുഖു സർക്കാർ രാജിവെച്ചൊഴിയുന്നുവെന്ന അഭ്യൂഹം. തൊട്ടുപിന്നാലെയെത്തിയ നിഷേധക്കുറിപ്പ്. ഏറ്റവുമൊടുവിൽ അട്ടിമറി നീക്കം പരാജയപ്പെടുത്തി സഭ ബജറ്റ് പാസാക്കി പിരിഞ്ഞുവെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസിന് താൽക്കാലിക ആശ്വാസം. പാർട്ടി വിപ് ലംഘിച്ച് ബിജെപിക്കു വോട്ടു ചെയ്ത ആറ് എംഎല്‍എമാരെയും സ്പീക്കര്‍ കുൽദീപ് സിങ് പഥാനിയ അയോഗ്യരാക്കി. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ സ്പീക്കറോട് 7 ദിവസം സമയം തേടിയിരുന്നെങ്കിലും ആറു പേരെയും അയോഗ്യരാക്കുകയായിരുന്നു. അതിനിടെ, പ്രതിസന്ധി തീർക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ഷിംലയിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്താണ് ഇത്തരമൊരു രാഷ്ട്രീയ ആശങ്കയിലേക്ക് ഹിമാചലിന് എത്തിച്ചത്? എന്താണ് ഹിമാചൽ പ്രദേശിൽ സംഭവിച്ചത്? ആത്മവിശ്വാസത്തോടെ തുടരാൻ വേണ്ട ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസിന് പിഴച്ചതെവിടെയാണ്? ഉത്തരേന്ത്യയിലെ ഏക തുരുത്തായിരുന്നു കോൺഗ്രസിന് ഹിമാചൽ പ്രദേശ്.

രണ്ടു പകലും ഒരു രാത്രിയും കോൺഗ്രസിനെ മുൾമുനയിൽ നിർത്തിയ ശേഷമാണ് ഹിമാചൽ പ്രദേശിലെ രാഷ്ട്രീയ നാടകങ്ങൾക്ക് താൽക്കാലികമായെങ്കിലും തിരശ്ശീല വീണത്. കോൺഗ്രസിന്റെ ആറ് എംഎൽഎമാർ മറുകണ്ടം ചാടി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിക്ക് വോട്ടുചെയ്ത് ജയിപ്പിച്ചു. ഉത്തരേന്ത്യയിൽ കൈപ്പിടിയിലുള്ള അവസാന തരി മണ്ണും ‘കൈ’ വിട്ടുപോകാൻ തുടങ്ങുന്നുവെന്ന് തോന്നിപ്പിച്ച മണിക്കൂറുകൾ. സുഖ്‌വിന്ദർ സിങ് സുഖു സർക്കാർ രാജിവെച്ചൊഴിയുന്നുവെന്ന അഭ്യൂഹം. തൊട്ടുപിന്നാലെയെത്തിയ നിഷേധക്കുറിപ്പ്. ഏറ്റവുമൊടുവിൽ അട്ടിമറി നീക്കം പരാജയപ്പെടുത്തി സഭ ബജറ്റ് പാസാക്കി പിരിഞ്ഞുവെന്ന പ്രഖ്യാപനത്തോടെ കോൺഗ്രസിന് താൽക്കാലിക ആശ്വാസം.
പാർട്ടി വിപ് ലംഘിച്ച് ബിജെപിക്കു വോട്ടു ചെയ്ത ആറ് എംഎല്‍എമാരെയും സ്പീക്കര്‍ കുൽദീപ് സിങ് പഥാനിയ അയോഗ്യരാക്കി. തങ്ങളുടെ ഭാഗം വിശദീകരിക്കാൻ സ്പീക്കറോട് 7 ദിവസം സമയം തേടിയിരുന്നെങ്കിലും ആറു പേരെയും അയോഗ്യരാക്കുകയായിരുന്നു. അതിനിടെ, പ്രതിസന്ധി തീർക്കാൻ കർണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡ, ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ എന്നിവർ ഷിംലയിലെത്തി എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്താണ് ഇത്തരമൊരു രാഷ്ട്രീയ ആശങ്കയിലേക്ക് ഹിമാചലിന് എത്തിച്ചത്? എന്താണ് ഹിമാചൽ പ്രദേശിൽ സംഭവിച്ചത്? ആത്മവിശ്വാസത്തോടെ തുടരാൻ വേണ്ട ഭൂരിപക്ഷമുണ്ടായിട്ടും കോൺഗ്രസിന് പിഴച്ചതെവിടെയാണ്?
ഉത്തരേന്ത്യയിലെ ഏക തുരുത്തായിരുന്നു കോൺഗ്രസിന് ഹിമാചൽ പ്രദേശ്. 2022ലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഏഴ് സംസ്ഥാനങ്ങളിൽ (ഗോവ, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പുർ, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്) ഹിമാചലിൽ മാത്രമായിരുന്നു കോൺഗ്രസിന് വിജയക്കൊടി പാറിക്കാനായത്. ആറിടങ്ങളിലെ തോൽവിയുടെ വേദന മറക്കാൻ ഹിമഭൂമിയിലെ വിജയമധുരം കോൺഗ്രസിന് തണലായിരുന്നു. ക്ഷണനേരത്തേക്കാണെങ്കിൽപ്പോലും അവിടെയാണ് കോൺഗ്രസിനിപ്പോൾ കാലിടറിയത്.
ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ ആറ് കോൺഗ്രസ് എംഎൽഎമാർ കൂറുമാറി ബിജെപിക്ക് വോട്ടുചെയ്തതോടെയാണ് ഹിമാചലിൽ കോൺഗ്രസ് സർക്കാർ വീഴ്ചയുടെ വക്കിലെത്തിയത്. സുഖ്‌വിന്ദർ സിങ് സുഖു സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന അവകാശവാദവുമായി ബിജെപി രംഗത്തെത്തുകയും ചെയ്തു. കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരെ ഷിംലയിൽനിന്ന് ഹരിയാനയിലേക്ക് കടത്തി ഒളിവിൽ പാർപ്പിക്കുകയും ചെയ്തു. അതിനിടെ മന്ത്രിസഭയിൽനിന്ന് രാജിവയ്ക്കുകയാണെന്ന പൊതുമരാമത്ത് മന്ത്രി വിക്രമാദിത്യ സിങ്ങിന്റെ പ്രഖ്യാപനവുമെത്തി.
∙ രാജ്യസഭാ തിരഞ്ഞെടുപ്പിൽ സംഭവിച്ചതെന്ത്?
ഹിമാചൽ പ്രദേശ്, കർണാടക, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ 15 രാജ്യസഭാ സീറ്റുകളിലേയ്ക്ക് ഫെബ്രുവരി 27ന് തിരഞ്ഞെടുപ്പ് നടന്നിരുന്നു. ഹിമാചലിനുള്ള ഏക രാജ്യസഭാ സീറ്റിനായി മത്സരരംഗത്തുണ്ടായിരുന്നത് കോൺഗ്രസ് സ്ഥാനാർഥി അഭിഷേക് മനു സിങ്‌വിയും ബിജെപി സ്ഥാനാർഥി ഹർഷ് മഹാജനും. 68 അംഗ സഭയിൽ 40 എംഎൽഎമാരുള്ള കോൺഗ്രസിന് പരാജയമെന്നത് വിദൂരസ്വപ്നങ്ങളിൽപ്പോലുമുണ്ടായിരുന്നില്ല. എന്നാൽ പ്രതീക്ഷകളെ അപ്രസക്തമാക്കിക്കൊണ്ട് കോൺഗ്രസിന്റെ ആറ് എംഎൽഎമാർ മറുകണ്ടം ചാടി ഹർഷ് മഹാജന് വോട്ടു ചെയ്തു.
ഒപ്പം മൂന്ന് സ്വതന്ത്രരും ബിജെപിയെ പിന്തുണച്ചു. വോട്ടെണ്ണിയപ്പോൾ അഭിഷേക് സിങ്‌വിക്കും മഹാജനും 34 വോട്ടു വീതം. തുല്യ വോട്ടായതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കുവീണത് ഹർഷ് മഹാജന്. നാടകീയ നീക്കങ്ങൾക്കൊടുവിൽ സിങ്‌വിയെ പരാജിതനാക്കി പഴയ കോൺഗ്രസുകാരൻ കൂടിയായ മഹാജൻ വിജയി. (മൂന്നുതവണ കോൺഗ്രസ് ടിക്കറ്റിൽ എംഎൽഎയായിരുന്ന മഹാജൻ 2022ലാണ് ബിജെപിയിൽ ചേരുന്നത്).
തുടർന്നാണ്, കൂറുമാറിയ ഒൻപത് എംഎൽഎമാരെയും ഷിംലയിൽനിന്ന് ഹരിയാനയിലെ പഞ്ച്കുവയിലേക്ക് മാറ്റിയത്. 45 മിനിറ്റോളം അവിടുത്തെ സർക്കാർ ഗെസ്റ്റ് ഹൗസിൽ കഴിഞ്ഞ എംഎൽഎമാരെ പിന്നീട് പഞ്ചനക്ഷത്ര ഹോട്ടലിലേക്ക് മാറ്റുകയായിരുന്നു. എംഎൽഎമാരെ ബിജെപി തട്ടിക്കൊണ്ടുപോയെന്നായിരുന്നു സുഖുവിന്റെ ആരോപണം. ‘34 എംഎൽഎമാർ അവരുടെ സത്യസന്ധത പ്രകടിപ്പിച്ചു. അവർക്കും പലപല പ്രലോഭനങ്ങളുണ്ടായിട്ടും അവർ ഞങ്ങൾക്കൊപ്പം നിന്നു. ഹിമാചലിന്റെ സംസ്കാരത്തിന് നിരക്കുന്നതല്ല കൂറുമാറ്റം. ഹിമാചൽ ജനത അതിഷ്ടപ്പെടുകയുമില്ല’’ – സുഖുവിന്റെ വാക്കുകള്‍.
∙ അട്ടിമറിയെ അതിജീവിച്ചതെങ്ങനെ?
നൂൽപ്പാലത്തിലൂടെയായിരുന്നു ഹിമാചലിലെ കോൺഗ്രസ് സർക്കാരിന്റെ യാത്ര. കോൺഗ്രസിന്റെ ആറും മൂന്ന് സ്വതന്ത്രരുമടക്കം 9 എംഎൽഎമാർ തങ്ങൾക്കൊപ്പം ചേർന്നതോടെ സുഖുവിന്റെ സർക്കാരിന് ഭൂരിപക്ഷം നഷ്ടമായെന്നാണ് ബിജെപി അവകാശപ്പെട്ടത്. ഭൂരിപക്ഷം തെളിയിക്കാൻ കോൺഗ്രസിനു മുന്നിലുണ്ടായിരുന്നത് ഏതാനും മണിക്കൂറുകൾ മാത്രം. സർക്കാർ വീഴാതിരിക്കാനുള്ള പതിനെട്ടാമത്തെ അടവെന്ന നിലയ്ക്ക് ബജറ്റ് സമ്മേളനം തുടങ്ങിയ ഫെബ്രുവരി 27നു രാവിലെത്തന്നെ 15 ബിജെപി എംഎൽഎമാരെ സ്പീക്കർ കുൽദീപ് സിങ് പഥാനിയ സസ്പെൻഡ് ചെയ്തിരുന്നു. കാരണം വ്യക്തമാക്കാതെ തന്നെ.
നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവും എംഎൽഎമാരും ഗവർണർ ശിവ് പ്രതാപ് ശുക്ലയെ കണ്ടതിന് പിന്നാലെയായിരുന്നു പഥാനിയയുടെ നീക്കം. ഇതോടെ 15 ബിജെപി എംഎൽഎമാർക്ക് വോട്ടെടുപ്പിൽ പങ്കെടുക്കാൻ കഴിയാതെയായി. പ്രതിഷേധസൂചകമായി ബിജെപിയുടെ ബാക്കി പത്ത് എംഎൽഎമാരും കൂടി നിയമസഭയിൽനിന്ന് വിട്ടുനിന്നതോടെ ബിജെപി അംഗങ്ങളുടെ സാന്നിധ്യമില്ലാതെ ശബ്ദവോട്ടോടെ ബജറ്റ് പാസാക്കി. തുടർന്ന് അനിശ്ചിതകാലത്തേക്ക് സഭ പിരിഞ്ഞു.
∙ പാളയത്തിൽ പട
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് വീരഭദ്ര സിങ് പക്ഷമെന്നും സുഖു പക്ഷമെന്നും രണ്ടായി പിരിഞ്ഞിട്ട് ഏറെക്കൊല്ലങ്ങളായി. ആറ് തവണ മുഖ്യമന്ത്രിയായിരുന്ന വീരഭദ്ര സിങ്ങിന്റെ വിമർശകൻ കൂടിയായിരുന്നു സുഖു. ബുഷാഹർ രാജകുടുംബാംഗമായ വീരഭദ്ര സിങ്ങും ഡ്രൈവറുടെ മകനായി ജനിച്ച് പാർട്ടിയിൽ പടിപടിയായി ഉയർന്നുവന്ന സുഖുവും തമ്മിൽ ഭിന്നതകൾ ഒട്ടേറെയുണ്ടായിരുന്നു. 2019ൽ വീരഭദ്ര സിങ് മുഖ്യമന്ത്രിയായിരിക്കുമ്പോൾ സുഖു ഹിമാചൽ കോൺഗ്രസ് അധ്യക്ഷനായി.
തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ വീരഭദ്ര സിങ് കോൺഗ്രസിനെ ഭീഷണിപ്പെടുത്തി സ്ഥാനമാനങ്ങൾ നേടുകയാണെന്നും ഇനിയുള്ള കാലം അത് നടപ്പില്ലെന്നും സുഖു തുറന്നടിച്ചു. വീരഭദ്ര സിങ്ങുമായി വേദി പങ്കിടാൻ പോലും സുഖു വിസമ്മതിച്ചിരുന്നു. സുഖുവിനെ അധികാരത്തിലെത്തിക്കാതിരിക്കാൻ വീരഭദ്ര സിങ്ങും പല നീക്കങ്ങൾ നടത്തി. 2021ൽ വീരഭദ്ര സിങ് അന്തരിച്ചതോടെ ആ ചേരിയുടെ നേതൃത്വം വീരഭദ്ര സിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ് ഏറ്റെടുത്തു. ഹിമാചൽ കോൺഗ്രസിന്റെ അധ്യക്ഷയായി.
2022ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇരുചേരികളും ഒന്നിച്ചുനിന്ന് കോൺഗ്രസിനെ വിജയിപ്പിച്ചെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിനായി സുഖുവും പ്രതിഭയും അവകാശവാദമുന്നയിച്ചു. എന്നാൽ പ്രതിഭയുടെ പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് ഹൈക്കമാൻഡ് സുഖുവിനെ മുഖ്യമന്ത്രിയാക്കി. ഹിമാചലിൽ രാജവാഴ്ചയാണെന്ന ബിജെപിയുടെ പരിഹാസത്തെ മറികടക്കാനായിരുന്നു താഴെത്തട്ടിൽനിന്നു വന്ന സുഖുവിന്റെ സ്ഥാനാരോഹണം. ഇതിലൂടെ ബിജെപിയുടെ വായടയ്ക്കാനായെങ്കിലും മറുവശത്ത് പ്രതിഭാപക്ഷത്തിനിത് വലിയ നാണക്കേടും തിരിച്ചടിയുമായി.
പ്രതിഭയുടെയും വീരഭദ്ര സിങ്ങിന്റെയും മകൻ വിക്രമാദിത്യ സിങ്ങിനെ മന്ത്രിസഭാംഗമാക്കിയെങ്കിലും വീരഭദ്ര പക്ഷത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന പരാതി അന്നുമുതലേയുണ്ട്. അതുകൂടാതെ പ്രതിഭയും സുഖുവും തമ്മിലുള്ള പോരും ശക്തമായി തുടർന്നു. സുഖു സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിൽ പിസിസി അധ്യക്ഷയായിട്ടുകൂടി പ്രതിഭാ സിങ്ങിന് ക്ഷണമുണ്ടായിരുന്നില്ല.
സുഖുവിനെ പുറത്താക്കാൻ വിക്രമാദിത്യയും അമ്മ പ്രതിഭാ സിങ്ങുമാണ് ഇപ്പോഴത്തെ വിമതനീക്കത്തിന് ചുക്കാൻ പിടിച്ചതെന്നു സൂചനയുണ്ട്. കോൺഗ്രസിനോട് വിലപേശി സുഖുവിനെ പുറത്താക്കുകയോ അതിനായില്ലെങ്കിൽ ബിജെപിയിലേയ്ക്ക് കളംമാറുകയോ ചെയ്യാമെന്നാണ് ഇവരുടെ മനസ്സിലിരിപ്പെന്നും പാർട്ടി സംശയിക്കുന്നു.
അതിനായാണ് കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലായിരിക്കുന്ന വേളയിൽത്തന്നെ അവഗണനയാരോപിച്ച് വിക്രമാദിത്യ രാജി പ്രഖ്യാപിച്ചത്. സുഖു സർക്കാർ, തന്നെയും സഭാംഗങ്ങളെയും അപമാനിച്ചുവെന്നാരോപിച്ചാണ് രാജി. ആറുതവണ മുഖ്യമന്ത്രിയായ തന്റെ പിതാവിന്റെ പേരുപറഞ്ഞാണ് തിരഞ്ഞെടുപ്പിൽ വിജയിച്ചതെന്നും അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിക്കാൻ പോലും കഴിയാത്തത് അപമാനിക്കുന്നതിന് തുല്യമാണെന്നുമായിരുന്നു വിക്രമാദിത്യയുടെ ആരോപണങ്ങൾ. പിന്നീട് നടന്ന ചർച്ചയിൽ കോൺഗ്രസിന്റെ വിശാല താൽപര്യം കണക്കിലെടുത്ത് രാജി പിൻവലിക്കുന്നുവെന്ന് വിക്രമാദിത്യ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴത്തെ വിമതനീക്കത്തിന് തിരികൊളുത്തിയത് വിക്രമാദിത്യയാണെന്ന സൂചന പല നേതാക്കളും പങ്കുവയ്ക്കുന്നുണ്ട്.
∙ കൂറുമാറ്റം കോൺഗ്രസ് അറിഞ്ഞില്ലേ?
ഹിമാചലിലെ രാഷ്ട്രീയ പ്രതിസന്ധി പെട്ടെന്നുണ്ടായതല്ലെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിന് ബോധ്യമുണ്ടാകുമെന്നത് തീർച്ചയാണ്. രാജ്യസഭാ തിരഞ്ഞെടുപ്പിൽ കൂറുമാറ്റമുണ്ടാകുമെന്ന് നേരത്തേ തന്നെ അഭ്യൂഹങ്ങളുമുണ്ടായിരുന്നു. സോണിയ ഗാന്ധിയെ ഹിമാചലിൽനിന്ന് മത്സരിപ്പിക്കാതെ താരതമ്യേന സുരക്ഷിതമായ രാജസ്ഥാനിലേക്ക് മാറ്റിയതിനു പിന്നിൽ ഈ പരാജയഭീതിയായിരുന്നു കാരണം. സുഖ്‌വിന്ദർ സിങ് സുഖുവിനെ മുഖ്യമന്ത്രിസ്ഥാനത്തേയ്ക്ക് തിരഞ്ഞെടുത്തതു മുതൽ കോൺഗ്രസ് നേതൃത്വം വിമതനീക്കം പ്രതീക്ഷിച്ചിരുന്നു.
ഹിമാചൽ കോൺഗ്രസിലെ ഇരുചേരികൾ തമ്മിലുള്ള ഭിന്നത പരസ്യമായ രഹസ്യമായതിനാൽ അതിലാർക്കും അദ്ഭുതപ്പെടാനുമില്ല. എന്നിട്ടും പാർട്ടിക്കുള്ളിലെ ഭിന്നത രാജ്യസഭാ സീറ്റിലെ പരാജയത്തിലേയ്ക്ക് നയിക്കുന്നതുവരെ പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് ചെറുവിരൽ പോലുമനക്കിയില്ല എന്നതാണ് വാസ്തവം. ഉറപ്പായ സീറ്റിൽ അഭിഷേക് മനു സിങ്‌വി നാണംകെട്ട പരാജയമേറ്റതിനു ശേഷം സർക്കാർ വീഴ്ചയുടെ തുഞ്ചത്ത് നിൽക്കുമ്പോഴാണ് പ്രശ്നപരിഹാരത്തിനായി നേതാക്കളെ നിയോഗിക്കാൻ കോൺഗ്രസ് തയാറായത്.
കോൺഗ്രസിലെ ഭിന്നത മുതലെടുത്ത് വിമതനേതാക്കളെ ചാക്കിട്ടുപിടിച്ച് ഭരണം നേടുന്ന രീതിയാണ് ബിജെപി പിന്തുടരുന്നതെന്ന് മുൻകാല അനുഭവങ്ങൾ കോൺഗ്രസിനെ പഠിപ്പിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ശിവസേനയിൽ ഉദ്ദവ് താക്കറെയുമായി ഇടഞ്ഞ ഏക്നാഥ് ഷിൻഡെ പക്ഷത്തെ അടർത്തിയെടുത്ത് ബിജെപി സർക്കാർ രൂപീകരിച്ചു. മധ്യപ്രദേശിൽ കമൽനാഥ്–ജ്യോതിരാദിത്യ സിന്ധ്യ ഭിന്നത മുതലെടുത്ത് സിന്ധ്യയെയും സംഘത്തെയും തങ്ങൾക്കൊപ്പം ചേർത്ത് ശിവ്‌രാജ് സിങ് ചൗഹാൻ സർക്കാർ ഭരണം പിടിച്ചു.
കർണാടകയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. 17 എംഎൽഎമാരെ തങ്ങൾക്കൊപ്പം ചേർത്ത് കോൺഗ്രസ്–ജെഡിഎസ് സഖ്യസർക്കാരിനെ വീഴ്ത്തി ബിജെപി ഭരണം പിടിച്ചു. അസമിൽ ഹിമന്ത ബിശ്വ ശർമ, മഹാരാഷ്ട്രയിൽ അശോക് ചവാൻ തുടങ്ങിയ നേതാക്കളെയും ബിജെപി തങ്ങളുടെ പാളയത്തിലെത്തിച്ചത് കോൺഗ്രസുമായുള്ള അസ്വാരസ്യം മുതലെടുത്താണ്. ഇത്രയേറെ പാഠങ്ങൾ മുന്നിലുണ്ടായിട്ടും ഹിമാചലിൽ പ്രശ്നപരിഹാരത്തിന് കോൺഗ്രസ് അവസാനനിമിഷം വരെ കാത്തിരുന്നുവെന്നത് അവിശ്വസനീയം.
∙ ഫലം കാണുമോ ‘ഡികെ സംഘത്തിന്റെ’ മാജിക്?
ഹിമാചൽ പ്രദേശിൽ പുകയുന്ന തീയണയ്ക്കാൻ എഐസിസി നിയോഗിച്ച ഡി.കെ. ശിവകുമാർ, ഭൂപേഷ് ബാഘേൽ, ഭുപീന്ദർ സിങ് ഹൂഡ എന്നിവർക്കു മുന്നിൽ മൂന്ന് വഴികളാണുണ്ടായിരുന്നത്. ഒന്ന് പ്രതിഭാ സിങിന്റെ നേതൃത്വത്തിലുള്ള ഇരുപതോളം എംഎൽഎമാരുടെ ആവശ്യപ്രകാരം സുഖുവിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറ്റി പ്രതിഭയെയോ അവർ നിർദേശിക്കുന്ന മറ്റാരെയെങ്കിലുമോ മുഖ്യമന്ത്രിയാക്കുക. രണ്ട് കൂറുമാറിയ വിമതരുമായി ചർച്ച നടത്തി അവരെ കോൺഗ്രസിനൊപ്പംതന്നെ നിർത്തുക. മൂന്ന് കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കി സഭയുടെ അംഗസംഖ്യ കുറയ്ക്കുക. ഇതിൽ മൂന്നാമത്തെ മാർഗമാണ് ഡികെയും കൂട്ടരും തിരഞ്ഞെടുത്തത്.
ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്ത് ധന ബിൽ പാസാക്കണമെന്ന വിപ്പ് ലംഘിച്ചതിനാണ് എംഎൽഎമാരെ അയോഗ്യരാക്കിയതെന്നാണ് സ്പീക്കർ പഥാനിയ വ്യക്തമാക്കിയത്. കൂറുമാറ്റ നിരോധന നിയമത്തിന്റെ ലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു പേർ അയോഗ്യരായതോടെ സഭയുടെ അംഗസംഖ്യ 68ൽ നിന്ന് 62 ആകുകയും കേവല ഭൂരിപക്ഷം 35ൽനിന്ന് 32 ആകുകയും ചെയ്യും. നിലവിൽ 34 പേരുടെ പിന്തുണയുണ്ടെന്നതിനാൽ കോൺഗ്രസിന് തൽക്കാലം പിടിച്ചുനിൽക്കാം.
അയോഗ്യരായ എംഎൽഎമാർക്ക് അയോഗ്യത ചോദ്യംചെയ്ത് കോടതിയെ സമീപിക്കാനുമാകും. എന്തായാലും കോടതിവിധി വരുന്നതുവരെ അവർ സഭയ്ക്ക് പുറത്തായിരിക്കും. ആനുകൂല്യങ്ങളൊന്നുമില്ലാതെ. അതിനുമുൻപ് ഹിമാചലിലെ ഭരണം അട്ടിമറിക്കണമെങ്കിൽ കോൺഗ്രസിൽനിന്ന് കുറഞ്ഞത് പുതിയ രണ്ടുപേരെയെങ്കിലും ബിജെപിക്ക് ചാക്കിട്ടുപിടിക്കേണ്ടി വരും. അതു തടയുകയെന്നതാണ് ഇനി കോൺഗ്രസിനു മുന്നിലുള്ള വലിയ വെല്ലുവിളി.